ഒരു വരവിന് ഒരു കോടി! ഇനി ലോകമാണ് ‘വിപണി’, വരാനിരിക്കുന്നത് ‘മേക്ക് ഇൻ കേരള’ കാലം! രണ്ടാം ഘട്ട വികസനം ഉടൻ?
ഇന്ത്യയിലേക്കു ചരക്കെത്തിക്കാൻ രാജ്യത്തിനു പുറത്തെ വൻതുറമുഖങ്ങളെ ആശ്രയിക്കുന്നതുകൊണ്ടുമാത്രം വർഷം ഏതാണ്ട് 5000 കോടി രൂപ ചെലവാകുന്നുണ്ടെന്നാണു കണക്ക്. കൊളംബോ തുറമുഖം കൈകാര്യം ചെയ്യുന്ന ആകെ ചരക്കിൽ ഏതാണ്ട് 60% ഇന്ത്യയിലേക്കുള്ളതാണ്. ഇതിന്റെ 30 ശതമാനമെങ്കിലും ആദ്യഘട്ടത്തിൽ വിഴിഞ്ഞത്തിനു ലഭിച്ചേക്കും. ട്രാൻസ്‍ഷിപ്മെന്റിനായി ഒരു മദർഷിപ് വന്നുപോയാൽ വിഴിഞ്ഞം തുറമുഖത്തിനു കിട്ടാൻ പോകുന്നത് കൈകാര്യച്ചെലവിനത്തിൽ ഒരു കോടി രൂപയുടെ വരുമാനം.

ഇന്ത്യയിലേക്കു ചരക്കെത്തിക്കാൻ രാജ്യത്തിനു പുറത്തെ വൻതുറമുഖങ്ങളെ ആശ്രയിക്കുന്നതുകൊണ്ടുമാത്രം വർഷം ഏതാണ്ട് 5000 കോടി രൂപ ചെലവാകുന്നുണ്ടെന്നാണു കണക്ക്. കൊളംബോ തുറമുഖം കൈകാര്യം ചെയ്യുന്ന ആകെ ചരക്കിൽ ഏതാണ്ട് 60% ഇന്ത്യയിലേക്കുള്ളതാണ്. ഇതിന്റെ 30 ശതമാനമെങ്കിലും ആദ്യഘട്ടത്തിൽ വിഴിഞ്ഞത്തിനു ലഭിച്ചേക്കും. ട്രാൻസ്‍ഷിപ്മെന്റിനായി ഒരു മദർഷിപ് വന്നുപോയാൽ വിഴിഞ്ഞം തുറമുഖത്തിനു കിട്ടാൻ പോകുന്നത് കൈകാര്യച്ചെലവിനത്തിൽ ഒരു കോടി രൂപയുടെ വരുമാനം. ഇതിന്റെ 18% ജിഎസ്ടിയായി കേന്ദ്രത്തിനും കേരളത്തിനും ലഭിക്കും. കേരളത്തിൽ ഉപയോഗിക്കാനായും റോഡുമാർഗം മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകാനായും ചരക്കെത്തിക്കുമ്പോൾ നികുതി വരുമാനത്തിൽ വീണ്ടും വർധനയുണ്ടാകും.
ഒക്ടോബറിൽ കമ്മിഷൻ ചെയ്യുന്നത് 8,500 കോടിയുടെ പദ്ധതിയാണ്. 9,600 കോടിയുടെ രണ്ടാംഘട്ട നിക്ഷേപത്തിന് അദാനി ഗ്രൂപ്പ് തയാറെടുക്കുന്നത് ഒട്ടേറെ അവസരങ്ങൾ മുൻകൂട്ടി കണ്ടാണ്. തൊഴിൽ, നികുതിവരുമാനം, തുറമുഖത്തിനു ചുറ്റുമായി രൂപപ്പെടുന്ന തുറമുഖനഗരം എന്നിവ വികസനരംഗത്തു നേരിട്ടു പ്രതിഫലിക്കും. കപ്പലുകളിലെത്തുന്ന ചരക്കു മാത്രമല്ല, ചരക്കുനീക്കം കേന്ദ്രീകരിച്ചു പ്രവർത്തനം തുടങ്ങുന്ന ഷിപ്പിങ് കമ്പനികളും ജീവനക്കാരും വരുമാനം നൽകും. രാജ്യാന്തര എയർപോർട്ടും സീപോർട്ടും വളരെ അടുത്തുവരുന്നുവെന്നതും പുതിയ സാധ്യത തുറക്കും.
വാണിജ്യമേഖലയിലെ കേരളവികസനത്തെ വിഴിഞ്ഞം തുറമുഖത്തിനു മുൻപും ശേഷവും എന്നു പറയാൻ അവസരമൊരുങ്ങുകയാണ്. എന്ത് ഉൽപന്നമാണെങ്കിലും കയറ്റുമതിയെക്കുറിച്ചു ചിന്തിക്കാൻ സാധ്യതയുള്ള സംസ്ഥാനമാവുകയാണ് കേരളം. ദക്ഷിണേന്ത്യൻ ഉൽപന്നങ്ങൾക്ക് യൂറോപ്പ്, യുഎസ്, ആഫ്രിക്ക, കിഴക്കനേഷ്യൻ രാജ്യങ്ങൾ തുടങ്ങിയ വിപണികളിലേക്കു നേരിട്ടുള്ള വിപണനം സാധ്യമാകും. യാത്രാസമയം, ഷിപ്പിങ് കമ്പനികൾക്കു നൽകേണ്ട ചെലവ് തുടങ്ങിയവ കുറയും. തുറമുഖത്തേക്കു റെയിൽ പാത യാഥാർഥ്യമാകുന്നതോടെ കൂടുതൽ പ്രദേശങ്ങളുമായി കുറഞ്ഞ ചെലവിൽ കണക്ടിവിറ്റി സൗകര്യമുണ്ടാകും.
ലോകത്ത് എവിടേക്കും എന്തും കയറ്റുമതി ചെയ്യാനുള്ള സൗകര്യം ഇത്രയും അടുത്തുണ്ടാകുന്നതു കാർഷിക മേഖലയിലടക്കം ഉണർവു പകരും. ഉൽപന്നങ്ങളുടെ മുൻഗണന കയറ്റുമതിക്ക് അനുസൃതമായി മാറും. വലിയ വ്യവസായ യൂണിറ്റുകൾ തുടങ്ങാനുള്ള സ്ഥലപരിമിതി കേരളത്തിന്റെ ന്യൂനതയായതിനാൽ, കയറ്റുമതിക്ക് അനുസൃതമായി ഉൽപന്നങ്ങൾ തിരഞ്ഞെടുക്കേണ്ടി വരും. പുതിയ വ്യവസായ സംരംഭങ്ങളുണ്ടാകും. ഇറക്കുമതിക്കുള്ള സൗകര്യം വർധിക്കുന്നതു മാനുഫാക്ചറിങ് മേഖലയിലടക്കം വൈവിധ്യവൽക്കരണത്തിനു ഗുണകരമാകും. കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ നിർമിക്കാനാകുന്നത് ആഭ്യന്തര വിപണിയിലും ചലനങ്ങളുണ്ടാക്കും. ‘മേക്ക് ഇൻ ഇന്ത്യ’ പോലെയുള്ള ഉൽപാദന മാതൃകയ്ക്കു കേരളത്തിൽ കൂടുതൽ അവസരങ്ങളുണ്ടാകും. പുതിയ വ്യവസായ ഇടനാഴികളുണ്ടാകും; അവ വിഴിഞ്ഞം തുറമുഖത്തു തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യും.
ചരക്കുനീക്കത്തിനപ്പുറം, തുറമുഖം കേരളത്തിന്റെ വികസനത്തിനു കാരണമാകണമെങ്കിൽ അടിസ്ഥാന സൗകര്യ വികസനവും ഉണ്ടാകണം. റോഡും റെയിലും മാത്രമല്ല, മാരിടൈം ബോർഡിനു കീഴിലുള്ള ചെറുതുറമുഖങ്ങളും വിഴിഞ്ഞത്തിന് അനുബന്ധമായി വികസിപ്പിക്കണം. ലോകം ചുറ്റുന്ന വൻവിനോദസഞ്ചാരക്കപ്പലുകളെ ആകർഷിക്കാനാകണം. ഓരോ ട്രാൻസ്‍ഷിപ്മെന്റ് തുറമുഖവും ലോകമെങ്ങും ആ നാടിന്റെ പേരുകൂടി അടയാളപ്പെടുത്തുന്നതിനാൽ ടൂറിസത്തിനു കുതിപ്പുണ്ടാകും. വൻതോതിൽ വിദേശ നിക്ഷേപ സാധ്യതയും കേരളത്തെ കാത്തിരിക്കുന്നു.
മുന്നിലുള്ള നാഴികക്കല്ലുകൾ
∙ കേന്ദ്രസർക്കാരിൽനിന്നു വയബിലിറ്റി
ഗ്യാപ് ഫണ്ടായി 817 കോടി രൂപ ലഭിക്കാനുള്ള കരാർ ജൂലൈ 27ന് ഒപ്പുവയ്ക്കും
∙ ഒക്ടോബറിൽ തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ കമ്മിഷൻ ചെയ്യും
∙ പരിസ്ഥിതി അനുമതി ലഭിച്ചാൽ രണ്ടാംഘട്ട നിർമാണം ഈ വർഷം തുടങ്ങും
∙ ബെർത്തിന്റെ നീളം 2 കിലോമീറ്ററായും പുലിമുട്ടിന്റെ നീളം 4 കിലോമീറ്ററായും മാറും
∙ 2028ൽ രണ്ടാംഘട്ടം പൂർത്തിയാകും; വർഷം 30 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്യാൻ ശേഷി.
∙ 2034 ഡിസംബറിൽ ആദ്യ വരുമാനവിഹിതം സംസ്ഥാന സർക്കാരിനു ലഭിക്കും