സംസ്ഥാനത്തു രോഗകാരണമാകുന്നതു നിപ്പ വൈറസിന്റെ വ്യത്യസ്ത ജനിതക വകഭേദമാണെന്നു പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട്. 2019 ൽ എറണാകുളത്തു നിപ്പ ബാധയുണ്ടായപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ മേഖലയിൽനിന്നു വവ്വാലുകളുടെ സാംപിളുകൾ ശേഖരിച്ചു പഠിച്ചിരുന്നു. അന്നു പിടികൂടിയ വവ്വാലുകളിൽ ചിലതിൽ വൈറസ് കണ്ടെത്തുകയും ചെയ്തു. ബംഗ്ലദേശിലും രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലും കാണുന്ന നിപ്പ വൈറസിൽനിന്ന് ഇതു വ്യത്യസ്തമായിരുന്നു. തുടർന്നാണ്, നിപ്പ വൈറസിന്റെ പുതിയ ജനിതക വകഭേദമായ ഇന്ത്യ (ഐ)യാണു കേരളത്തിലെ രോഗകാരണമെന്നു എ.ബി.സുദീപിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ നിഗമനത്തിലെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ പലയിടങ്ങളിലും നിപ്പ വൈറസ് വ്യാപനമുണ്ടെന്ന് അന്നത്തെ പഠനത്തിൽ വ്യക്തമായി. വ്യാപനത്തിന്റെ ഹോട്സ്പോട്ട് എവിടെയാണെന്നു കൃത്യമായി കണ്ടെത്താൻ ശക്തമായ നിരീക്ഷണ സംവിധാനം എത്രയും വേഗം ആരംഭിക്കണമെന്നും ഗവേഷകർ നിർദേശിച്ചു. 2019 ൽ ആണു പറവൂർ തുരുത്തിപ്പുറം സ്വദേശിയായ യുവാവിനു നിപ്പ ബാധിച്ചത്. 56 ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണു രക്ഷപ്പെട്ടത്.

കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ നിപ്പ ഐസലേഷൻ വാർഡ്. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ വൈറസിന്റെ ഉറവിടം ഇനിയുമറിയില്ല

സംസ്ഥാനത്തു നിപ്പ സ്ഥിരീകരിച്ച് 6 വർഷം കഴിഞ്ഞെങ്കിലും വൈറസിന്റെ ഉറവിടം കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. അതിനാൽ രോഗവ്യാപനത്തെക്കുറിച്ചു കൃത്യമായ മുന്നറിയിപ്പുകൾ നൽകാൻ സാധിക്കാതെ കുഴങ്ങുകയാണ് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് 2018 മേയ് 5ന് ആണ് ആദ്യം നിപ്പ റിപ്പോർട്ട് ചെയ്തത്. അന്ന് 23 പേർക്കു രോഗം ബാധിച്ചു. മരിച്ചത് 21 പേർ. 2 പേർ വൈറസിനെ അതിജീവിച്ചു. വവ്വാലിൽ നിന്നാകാം വൈറസ് പകർന്നതെന്ന അനുമാനത്തിൽ പഴങ്ങൾ കഴിക്കുമ്പോൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പായിരുന്നു ആദ്യം ഉണ്ടായത്. 6 വർഷം കഴിഞ്ഞിട്ടും അതേ മുന്നറിയിപ്പ് ആവർത്തിക്കുന്നു.

വൈറസ് ബാധയ്ക്ക് എതിരെ ശരീരത്തിന്റെ പ്രതികരണമാണ് ആന്റിബോഡി. വവ്വാലിൽ ആന്റിബോഡി കണ്ടെത്തിയതുകൊണ്ട് അതിൽനിന്നു പഴങ്ങളിലേക്കും തുടർന്ന് മനുഷ്യരിലേക്കും വൈറസ് എത്തിയെന്നു നിസ്സംശയം പറയാൻ പറ്റില്ല. വവ്വാലിൽനിന്നു മറ്റൊരു മാർഗം വഴിയും മനുഷ്യരിലേക്കു വൈറസ് എത്താം. 

ഡോ.എ.അൽത്താഫ്, കമ്യൂണിറ്റി മെഡിസിൻ മേധാവി, തിരുവനന്തപുരം മെഡിക്കൽ കോളജ്

ADVERTISEMENT

മലേഷ്യ, ബംഗ്ലദേശ്, ബംഗാൾ എന്നിവിടങ്ങളിൽ നിപ്പ കണ്ടെത്തിയതിനു പിന്നാലെ വൈറസിന്റെ ഉറവിടം എവിടെയാണെന്നു കണ്ടെത്താൻ അവിടത്തെ ആരോഗ്യ നിരീക്ഷകർക്കു സാധിച്ചു. രോഗ നിരീക്ഷണത്തിൽ കേരളം ഏറെ പിന്നിലാണെന്നാണ് 5 തവണത്തെ നിപ്പ ബാധയും വ്യക്തമാക്കുന്നത്. മാത്രമല്ല, എല്ലായ്പ്പോഴും രോഗം കണ്ടെത്തിയതു സ്വകാര്യ ആശുപത്രിയിലായിരുന്നു എന്നതും സർക്കാർ സംവിധാനങ്ങളുടെ മികവിനെ ചോദ്യം ചെയ്യുന്നു.

2019, 2021, 2023 വർഷങ്ങളിലും നിപ്പ ബാധിച്ചു. ആകെ മരണം 23. അതിജീവിച്ചത് 6 പേരാണ്. ഇതിൽ എറണാകുളം പറവൂർ സ്വദേശിയായ യുവാവിന് ഒഴികെ മറ്റെല്ലാവർക്കും വൈറസ് ബാധിച്ചവരിൽ നിന്നാണു പകർന്നത്. പറവൂർ സ്വദേശിക്ക് എവിടെ നിന്ന്, എങ്ങനെ രോഗം ബാധിച്ചെന്നു കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. യുവാവ് തൊടുപുഴയിലെ കോളജിൽ പഠിച്ചിരുന്നു. അവിടെനിന്നു പിടികൂടിയ വവ്വാലിൽ നിപ്പയുടെ ആന്റിബോഡിയും കണ്ടെത്തി. നിപ്പ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ നിന്നെല്ലാം ഇത്തരത്തിൽ വവ്വാലിൽ ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതുവച്ചുമാത്രം ആ വവ്വാൽ വൈറസ് പകർത്തുമെന്നു പറയാനാവില്ല. കഴിഞ്ഞ സെപ്റ്റംബറിൽ വയനാട്ടിലെ ഒരു പാർക്കിൽനിന്നു പിടികൂടിയ വവ്വാലുകളിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്  നടത്തിയ പരിശോധനയിൽ  വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. അതിലും വൈറസിന്റെ ആന്റിബോഡിയാണു ലഭിച്ചത്.

പ്രതീകാത്മക ചിത്രം (Photo: Shutterstock / chemical industry)
ADVERTISEMENT

∙ വിമർശനവുമായി ആരോഗ്യ വിദഗ്ധർ

സംസ്ഥാനത്തു പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിൽ ആരോഗ്യവകുപ്പ് പരാജയമാണെന്നും രോഗക്കണക്കുകൾ പൂഴ്ത്തുകയാണെന്നും ആരോഗ്യ വിദഗ്ധർ വിമർശിച്ചു. സിപിഎം അംഗവും മുൻ ആസൂത്രണ ബോർഡ് അംഗവുമായ ഡോ.ബി.ഇക്ബാൽ, മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ മകനും പ്രശസ്ത പൊതുജനാരോഗ്യ ഗവേഷകനുമായ ഡോ.വി.രാമൻകുട്ടി, രാജ്യാന്തര ആരോഗ്യ ഏജൻസികളിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന കോൺഗ്രസ് ഭാരവാഹി ഡോ.എസ്.എസ്.ലാൽ എന്നിവരാണു പരസ്യമായി രംഗത്തുവന്നത്.

ആരോഗ്യവിദഗ്ധൻ ആന്റണി ഫൗച്ചിയുടെ കൂടെയാണ് യുഎസിൽ  ട്രംപ് പോലും മാധ്യമങ്ങളെ കണ്ടിരുന്നത്. ട്രംപിന്റെ മണ്ടത്തരങ്ങൾ തിരുത്തിയത് ഫൗച്ചി ആയിരുന്നു.  ട്രംപിനെ എങ്കിലും വീണ മാതൃകയാക്കണം. 

ഡോ.എസ്.എസ്.ലാൽ

പകർച്ചവ്യാധികളുടെയും അല്ലാത്ത രോഗങ്ങളുടെയും ഇരട്ട ഭാരം പേറുന്ന സമൂഹമായി കേരളം മാറിയിരിക്കുകയാണെന്നാണ് ഡോ.ബി.ഇക്ബാലിന്റെ വിമർശനം. പ്രമേഹം, രക്താതിമർദം, കാൻസർ, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവ വർധിച്ചുവരുന്നു. പകർച്ചവ്യാധികൾ കൂടിയാകുമ്പോൾ പ്രശ്നം രൂക്ഷമാകും. ഇതു പ്രതിരോധിക്കുന്നതിനു കർമപദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോഗ്യ മന്ത്രി വീണാ ജോർജ്. (ചിത്രം∙ മനോരമ)

കേരളത്തിന്റെ ആരോഗ്യ മാനേജ്മെന്റിനെക്കുറിച്ചു പറഞ്ഞിട്ടു കാര്യമില്ലെന്നാണു ഡോ. വി.രാമൻകുട്ടിയുടെ അഭിപ്രായം. വളരെ മികച്ചതെന്ന് അവകാശപ്പെടുന്ന ആരോഗ്യ സംവിധാനത്തിനു ചേർന്ന കാര്യങ്ങളല്ല നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിൽ ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർമാരെ കാണാത്തത് എന്തുകൊണ്ടാണെന്നു ഡോ.എസ്.എസ്.ലാൽ ചോദിച്ചു. ഈ വർഷം പകർച്ചവ്യാധികൾ ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് എന്തു മുൻകരുതൽ എടുത്തെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

∙ വിവരങ്ങൾ ജനങ്ങളെ അറിയിക്കണം

പകർച്ചവ്യാധികൾ ഉണ്ടാകുമ്പോൾ അതെക്കുറിച്ചു മാധ്യമങ്ങളിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തി പ്രതിരോധം ശക്തമാക്കണമെന്നാണു ലോകാരോഗ്യ സംഘടനയുടെ നിർദേശം. പക്ഷേ, കേരളത്തിൽ അടുത്ത കാലത്തായി വിവരങ്ങളൊന്നും പുറത്തുവിടാറില്ല. നെയ്യാറ്റിൻകരയിൽ ഒരാളുടെ മരണത്തിനു വരെ കാരണമാകുംവിധം കോളറ വ്യാപിച്ചു. ഇതുവരെ രോഗവിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മാധ്യമങ്ങളും ആരോഗ്യ വകുപ്പിലെ വിദഗ്ധരും വിവരങ്ങൾ ചോദിച്ചാൽ കൈമലർത്തുന്നു. മാലിന്യനീക്കത്തിൽ തദ്ദേശ വകുപ്പിനു സംഭവിക്കുന്ന പിഴവുകളും പകർച്ചവ്യാധികൾക്കു കാരണമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

English Summary:

Is Kerala Prepared? Experts Critique State’s Handling of Nipah Virus and Disease Surveillance