കേന്ദ്ര ബജറ്റിനു തൊട്ടുതലേന്ന്, ജൂലൈ 22ന്, പുറത്തുവന്ന സാമ്പത്തിക സർവേ–2024 ഓഹരി വിപണിക്കു നൽകിയ പ്രതീക്ഷകൾ ചെറുതൊന്നുമായിരുന്നില്ല. വിപണിയിലെ ആ മുന്നേറ്റം നിലനിർത്താനും ഒരുപക്ഷേ കുതിച്ചുയരാനും സഹായിക്കുന്ന എന്തെങ്കിലുമൊക്കെ ബജറ്റിലും നിക്ഷേപകർ പ്രതീക്ഷിച്ചു. എന്നാൽ, ഇന്ത്യൻ വിപണികളെ സംബന്ധിച്ചിടത്തോളം ബജറ്റ് അവതരണ ദിവസമായ ജൂലൈ 23 നഷ്ടങ്ങളുടെ ദിനമായിരുന്നു. ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാൻ വരുമ്പോൾ ഓഹരി വിപണികളെല്ലാം വൻ ഉണർവിലായിരുന്നു. എന്നാൽ രാവിലെ 11ന് ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങുമ്പോൾ നേരിയ മുന്നേറ്റത്തിലായിരുന്ന വിപണി അരമണിക്കൂറിനകം താഴോട്ടു പോയി. ബജറ്റ് പ്രസംഗം അവസാനിപ്പിച്ച് ധനമന്ത്രി പുറത്തുവരുമ്പോഴേക്കും പ്രധാന സൂചികകളെല്ലാം വൻ ഇടിവ് രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. അതേസമയം, വൻ തകർച്ചയ്ക്ക് ശേഷം ഉച്ചയ്ക്ക് 12.35 ആയപ്പോഴേക്കും വീണ്ടും ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും വിപണികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 12:30ന് ബജറ്റ് പ്രസംഗം അവസാനിക്കുമ്പോൾ സെൻസെക്സ് 1229.67 പോയിന്റ് നഷ്ടത്തിൽ 79,272.41 എന്ന നിലയിലായിരുന്നു. നിഫ്റ്റി50യിൽ 409.35 പോയിന്റ് ഇടിഞ്ഞ് 24,099.90ലേക്കും കൂപ്പുകുത്തി. വിപണിയുടെ പ്രതീക്ഷകൾ നിറവേറ്റാൻ ബജറ്റിനു സാധിച്ചില്ലെന്നതു വ്യക്തം. രാജ്യത്തെ ഭൂരിഭാഗത്തിന്റെ പ്രതീക്ഷകൾ നിറവേറ്റുന്നതായിരുന്നില്ല ബജറ്റ് എന്നാണ് പൊതുവികാരം. ഇതു തന്നെയാണ് വിപണിയിലും പ്രകടമായതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. മൂലധനനിക്ഷേപം വർധിപ്പിക്കാനോ ക്ഷേമപരിപാടികള്‍ ശക്തിപ്പെടുത്താനോ വേണ്ടതൊന്നും ബജറ്റിൽ ഉണ്ടായിരുന്നില്ല. ഇതും വിപണിയെ ബാധിച്ചു. എന്താണ് ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ സംഭവിച്ചത്? ഏതൊക്കെ ഓഹരികാളാണ് നേട്ടമുണ്ടാക്കിയതും നഷ്ടത്തിലായതും?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര ബജറ്റിനു തൊട്ടുതലേന്ന്, ജൂലൈ 22ന്, പുറത്തുവന്ന സാമ്പത്തിക സർവേ–2024 ഓഹരി വിപണിക്കു നൽകിയ പ്രതീക്ഷകൾ ചെറുതൊന്നുമായിരുന്നില്ല. വിപണിയിലെ ആ മുന്നേറ്റം നിലനിർത്താനും ഒരുപക്ഷേ കുതിച്ചുയരാനും സഹായിക്കുന്ന എന്തെങ്കിലുമൊക്കെ ബജറ്റിലും നിക്ഷേപകർ പ്രതീക്ഷിച്ചു. എന്നാൽ, ഇന്ത്യൻ വിപണികളെ സംബന്ധിച്ചിടത്തോളം ബജറ്റ് അവതരണ ദിവസമായ ജൂലൈ 23 നഷ്ടങ്ങളുടെ ദിനമായിരുന്നു. 

ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാൻ വരുമ്പോൾ ഓഹരി വിപണികളെല്ലാം വൻ ഉണർവിലായിരുന്നു. എന്നാൽ രാവിലെ 11ന് ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങുമ്പോൾ നേരിയ മുന്നേറ്റത്തിലായിരുന്ന വിപണി അരമണിക്കൂറിനകം താഴോട്ടു പോയി. ബജറ്റ് പ്രസംഗം അവസാനിപ്പിച്ച് ധനമന്ത്രി പുറത്തുവരുമ്പോഴേക്കും പ്രധാന സൂചികകളെല്ലാം വൻ ഇടിവ് രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. 

ധനമന്ത്രി നിർമല സീതാരാമൻ. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

അതേസമയം, വൻ തകർച്ചയ്ക്ക് ശേഷം ഉച്ചയ്ക്ക് 12.35 ആയപ്പോഴേക്കും വീണ്ടും ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും വിപണികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 12:30ന് ബജറ്റ് പ്രസംഗം അവസാനിക്കുമ്പോൾ സെൻസെക്സ് 1229.67 പോയിന്റ് നഷ്ടത്തിൽ 79,272.41 എന്ന നിലയിലായിരുന്നു. നിഫ്റ്റി50യിൽ 409.35 പോയിന്റ് ഇടിഞ്ഞ് 24,099.90ലേക്കും കൂപ്പുകുത്തി. വിപണിയുടെ പ്രതീക്ഷകൾ നിറവേറ്റാൻ ബജറ്റിനു സാധിച്ചില്ലെന്നതു വ്യക്തം.

രാജ്യത്തെ ഭൂരിഭാഗത്തിന്റെ പ്രതീക്ഷകൾ നിറവേറ്റുന്നതായിരുന്നില്ല ബജറ്റ് എന്നാണ് പൊതുവികാരം. ഇതു തന്നെയാണ് വിപണിയിലും പ്രകടമായതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. മൂലധനനിക്ഷേപം വർധിപ്പിക്കാനോ ക്ഷേമപരിപാടികള്‍ ശക്തിപ്പെടുത്താനോ വേണ്ടതൊന്നും ബജറ്റിൽ ഉണ്ടായിരുന്നില്ല. ഇതും വിപണിയെ ബാധിച്ചു. എന്താണ് ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ സംഭവിച്ചത്? ഏതൊക്കെ ഓഹരികളാണ് നേട്ടമുണ്ടാക്കിയതും നഷ്ടത്തിലായതും? പരിശോധിക്കാം.

ബോംബെ സ്റ്റോക്ക് എക്സ്‌ചേഞ്ചിനു മുന്നിലെ ദൃശ്യം (Photo by AFP/ INDRANIL MUKHERJEE)

∙ തിരിച്ചടിയായത് മൂലധന നേട്ട നികുതി വര്‍ധന 

ദീര്‍ഘകാല മൂലധന നേട്ട നികുതി (Long Term Capital Gains) 10 ശതമാനത്തില്‍നിന്ന് 12.5 ശതമാനമായി ഉയര്‍ത്തിയതാണ് വിപണികൾക്ക് വൻ തിരിച്ചടിയായത്. ഈ പ്രഖ്യാപനമാണ് വിപണിയെ കാര്യമായി ബാധിച്ചതെന്നും പറയാം. നിക്ഷേപങ്ങൾക്കുള്ള മൂലധനനേട്ട നികുതി ഉയർത്തിയതും തികച്ചും അപ്രതീക്ഷിതമായിരുന്നു. എന്നാൽ നിക്ഷേപകർക്ക് നേരിയ ആശ്വാസമായ പ്രഖ്യാപനം, വർഷത്തിൽ 1.25 ലക്ഷം രൂപ വരെയുള്ള മൂലധന നേട്ടത്തിന് നികുതി നൽകേണ്ടതില്ല എന്നതായിരുന്നു. നേരത്തേ ഇത് ഒരു ലക്ഷം രൂപയായിരുന്നു. 15 ശതമാനമായിരുന്ന ഹ്രസ്വകാല മൂലധന നേട്ട നികുതി 20 ശതമാനമാക്കി ഉയർത്തുകയും ചെയ്തു. ഓഹരി ഉള്‍പ്പടെയുള്ള ധനകാര്യ ആസ്തികള്‍ക്ക് ബാധകമായ ഹ്രസ്വകാല മൂലധന നേട്ട നികുതിയുടെ (Short Term Capital Gains) വർധനയും നിക്ഷേപകരെ ബാധിക്കുന്നതായിരുന്നു.

ADVERTISEMENT

∙ സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ ചാർജ് വർധന

ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ ഇടപാടുകൾക്കുള്ള സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ ചാർജുകൾ വര്‍ധിപ്പിച്ചതും വിപണിയെ കാര്യമായി ബാധിച്ചു. സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ ചാർജുകൾ 0.02 ശതമാനം, 0.01 ശതമാനം എന്നിങ്ങനെയാണ് വർധിപ്പിച്ചത്. ഫ്യൂച്ചർ കരാറുകളുടെ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജ് 0.0125 ശതമാനത്തിൽ നിന്നാണ് 0.02 ശതമാനമാക്കി ഉയർത്തിയത്. അതേസമയം, ഓപ്ഷൻ ചാർജുകൾ 0.0625 ശതമാനത്തിൽ നിന്ന് 0.10 ശതമാനമാക്കി വർധിപ്പിച്ചു. 

ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ ഇടപാടുകളിൽ സാധാരണക്കാരുടെ പങ്കാളിത്തം ഉയരുന്നതിൽ ആർബിഐയും സെബിയും ആശങ്ക പ്രകടിപ്പിച്ചിരുന്നതാണ്. ഓഹരി വിപണിയിൽ നിക്ഷേപമിറക്കുന്നവരിൽ കേവലം 5 ശതമാനത്തിൽ താഴെയുള്ളവർക്ക് മാത്രമാണ് നേട്ടം ലഭിക്കുന്നത്. കൂടുതൽ പേർക്കും നഷ്ടമാണ് സംഭവിക്കുന്നത്. ഊഹക്കച്ചവടത്തിനിറങ്ങുന്ന സാധാരണക്കാര്‍ക്ക് നിയന്ത്രണം കൊണ്ടുവരാൻ വേണ്ടിയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം.

∙ നഷ്ടം 1.82 ലക്ഷം കോടി

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ 1.82 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് വിപണിയിൽ നേരിട്ടത്. ബിഎസ്ഇയിൽ (Bombay Stock Exchange) ലിസ്റ്റ് ചെയ്ത കമ്പനികളുടെ സംയോജിത മൂല്യത്തിൽ ഏകദേശം 1.82 ലക്ഷം കോടി രൂപയാണ്  നഷ്ടമായത്. ഉച്ചയ്ക്ക് 12.30 സമയത്ത് ഈ നഷ്ടം ഇതിനും മുകളിലായിരുന്നു. എന്നാൽ പിന്നീട് വിപണി തിരിച്ചുകയറിയതോടെ കമ്പനികളുടെ നഷ്ടവും കുറഞ്ഞു.

Representative image: (Photo by NARINDER NANU / AFP)
ADVERTISEMENT

∙ ടെലികോം മേഖലയ്ക്കും നഷ്ടം

ടെലികോം ഉപകരണങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്താൻ നിർദേശിച്ചതോടെ ടെലികോം ഇൻഫ്രാസ്ട്രക്ചർ കമ്പനികളുടെ ഓഹരികൾ 4 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. ബിഎസ്ഇയിൽ എച്ച്എഫ്‌സിഎല്ലിന്റെ ഓഹരികൾ 4.60 ശതമാനം ഇടിഞ്ഞ് 112.10 രൂപയായി. വോഡഫോൺ ഐഡിയ 4.15 ശതമാനം ഇടിഞ്ഞ് 15.23 രൂപയും തേജസ് നെറ്റ്‌വർക്ക്സ് 2.69 ശതമാനം ഇടിഞ്ഞ് 1,278.95 രൂപയുമായി. ഐടിഐ 1.5285 ശതമാനവും ഇടിഞ്ഞു. ഭാരതി എയർടെൽ 1.50 ശതമാനം ഇടിഞ്ഞ് 1,442.70 രൂപയിലും എഡിസി ഇന്ത്യ കമ്യൂണിക്കേഷൻസ് 2.14 ശതമാനം ഇടിഞ്ഞ് 1,771.95 രൂപയിലും ടാറ്റ കമ്യൂണിക്കേഷൻസ് 0.97 ശതമാനം ഇടിഞ്ഞ് 1,768.95 രൂപയിലും വ്യാപാരം നടത്തി.

∙ നേട്ടമുണ്ടാക്കിയത് കാർഷിക, ഫിഷറീസ് ഓഹരികൾ

കാർഷിക, അനുബന്ധ മേഖലകൾക്കായി 1.52 ലക്ഷം കോടി രൂപ അനുവദിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം വന്നതോടെ ഉപഭോക്തൃ ഓഹരികൾ 2 ശതമാനം നേട്ടമുണ്ടാക്കി. കാവേരി സീഡ്‌സ്, മംഗളം സീഡ്, ധനുക അഗ്രിടെക് തുടങ്ങിയ കാർഷിക ഓഹരികൾ 4.4 ശതമാനത്തിനും 10.5 ശതമാനത്തിനും ഇടയിൽ ഉയർന്നു. ഫിഷറീസ് ഓഹരിയായ അവന്തി ഫീഡ്, കോസ്റ്റൽ കോർപറേഷൻ എന്നിവ യഥാക്രമം 4.3 ശതമാനം, 2.3 ശതമാനം എന്നിങ്ങനെ ഉയർന്നു. 2971 ഓഹരികൾ ഇടിഞ്ഞപ്പോൾ 811 ഓഹരികൾ മാത്രമാണ് മുന്നേറ്റം നടത്തിയത്.

Representative image: (Photo by Narinder NANU / AFP)

ചെമ്മീൻ വളർത്തലിനും വിപണനത്തിനും സർക്കാർ ധനസഹായം നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചതോടെ സമുദ്രോൽപന്ന സ്ഥാപനങ്ങളുടെയും ഉൽപാദകരുടെയും കയറ്റുമതിക്കാരുടെയും ഓഹരികളും കുതിച്ചു. ചെമ്മീനിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ 5 ശതമാനമായാണ് കുറച്ചത്. ഇതോടെ ബിഎസ്ഇയിൽ സീൽ അക്വയുടെ ഓഹരി 9.27 ശതമാനവും കിങ്സ് ഇൻഫ്രാ വെഞ്ചേഴ്‌സിന്റേത് 8.15 ശതമാനവും കോസ്റ്റൽ കോർപ്പറേഷന്റേത് 7.55 ശതമാനവും അപെക്‌സ് ഫ്രോസൺ ഫുഡ്സിന്റേത് 7.51 ശതമാനവും വാട്ടർബേസിന്റേത് 5.51 ശതമാനവും ഉയർന്നു.

∙ സ്വർണ ഓഹരികളും കുതിപ്പിൽ

ടൈറ്റൻ കമ്പനി, സെൻകോ ഗോൾഡ് ലിമിറ്റഡ്, പിസി ജ്വല്ലർ ലിമിറ്റഡ്, കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയവയുടെ ഓഹരി വില ജൂലൈ 23ന് വ്യാപാരത്തിൽ 12 ശതമാനം വരെ ഉയർന്നു. പ്ലാറ്റിനത്തിന്റെയും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റം ഡ്യൂട്ടി കുറയ്ക്കുമെന്ന് പ്രഖ്യാപനം വന്നിരുന്നു. ടൈറ്റൻ കമ്പനിയുടെ ഓഹരിയാണ് നിഫ്റ്റി 50 സ്റ്റോക്കുകളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 

Representative image: (Photo by Narinder NANU / AFP)

സെൻകോ ഗോൾഡ് വില 941.60 രൂപയിൽ നിന്ന് 1048 രൂപയായി മുന്നേറ്റം നടത്തി. സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയർന്നതോടെ ജ്വല്ലറി ഓഹരികൾക്ക് ആവശ്യക്കാർ കുറഞ്ഞിരുന്നു. എന്നാൽ, സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ കുറച്ചതോടെ ഈ മേഖല കൂടുതൽ കുതിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചത് വിപണിയിൽ മാറ്റങ്ങൾക്കും വഴിവച്ചേക്കും.

‘ഓടിക്കയറി’ ആന്ധ്ര ഓഹരികൾ

ബജറ്റിൽ പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിച്ചതോടെ ആന്ധ്രാ ഷുഗേഴ്സ്, എൻസിസി ലിമിറ്റഡ്, ഹെറിറ്റേജ് ഫുഡ്‌സ് തുടങ്ങി ആന്ധ്ര പ്രദേശ് കേന്ദ്രീകരിച്ചുള്ള ഓഹരികളും നേട്ടമുണ്ടാക്കി. ആന്ധ്ര ഷുഗേഴ്സ് ഓഹരികൾ എൻഎസ്ഇയിൽ 1.57 ശതമാനം ഉയർന്ന് 117 രൂപയിലും ഹെറിറ്റേജ് ഫുഡ്സ് ഓഹരികൾ 5 ശതമാനം ഉയർന്ന് 575.60 രൂപയിലും വ്യാപാരം അവസാനിച്ചു. എൻഎസ്ഇയിൽ എൻസിസി എക്കാലത്തെയും ഉയർന്ന വിലയായ 349.70 രൂപയിൽ എത്തി. അമര രാജ എനർജി ആൻഡ് മൊബിലിറ്റി ഓഹരികൾ 0.58 ശതമാനം ഉയർന്ന് 1,539.80ൽ വ്യാപാരം അവസാനിപ്പിച്ചു. എൻഎസ്ഇയിൽ രാംകി ഇൻഫ്രാസ്ട്രക്ചർ ഓഹരികൾ 8 ശതമാനത്തിലധികം ഉയർന്ന് 703 രൂപയിലുമെത്തി.

∙ പൊതുമേഖലാ കമ്പനികളും നഷ്ടത്തിൽ

രാജ്യത്തെ ഓഹരി വിപണിയിൽ തുടർച്ചയായി വൻ മുന്നേറ്റം നടത്തിയിരുന്ന പൊതുമേഖലാ ഓഹരികളെല്ലാം (മോദി ഓഹരികളെന്നു വിളിപ്പേര്) താഴോട്ടുപോയി. പൊതുമേഖലാ സ്ഥാപന (പിഎസ്‌യു) ഓഹരികളായ ഇർക്കോൺ, ഹഡ്‌കോ, നിക്കൽ, ആർസിഎഫ്, ഐആർഎഫ്‌സി, എൻബിസിസി, ജിഐസി ആർഇ, നാൽകോ, എംആർപിഎൽ എന്നിവയ്ക്ക് 5-9 ശതമാനം ഇടിവ് നേരിട്ടു. അടിസ്ഥാന സൗകര്യങ്ങൾക്കായി സർക്കാർ ചെലവഴിക്കാൻ ഉദ്ദേശിക്കുന്ന തുക വർധിപ്പിക്കാത്തതിനെ തുടർന്ന് ലാർസൻ ആൻഡ് ടൂബ്രോ, എബിബി ഇന്ത്യ, തെർമാക്സ്, സീമെൻസ് തുടങ്ങിയ ക്യാപിറ്റൽ ഗുഡ്‌സ് ഓഹരികൾ 1.5 ശതമാനം മുതൽ 5 ശതമാനം വരെ നഷ്ടത്തിലായി. നിഫ്റ്റി50ലെ നഷ്ടത്തിൽ എൽ ആൻഡ് ടിയാണ് മുന്നിൽ നിൽക്കുന്നത്.

Representative image: (Photo by Punit PARANJPE / AFP)

∙ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കൂടി

സാമ്പത്തിക സർവേ 2024 അനുസരിച്ച്, ഇക്വിറ്റി ക്യാഷ് സെഗ്‌മെന്റ് വിറ്റുവരവിൽ റീട്ടെയ്‌ൽ നിക്ഷേപകരുടെ വിഹിതം 2024 സാമ്പത്തിക വർഷത്തിൽ 35.9 ശതമാനമാണ്. രണ്ട് ഡെപ്പോസിറ്ററികളിലുമായി (പ്രോട്ടിയൻ ഇ–ഗവേണൻസ് ടെക്‌നോളജി ലിമിറ്റഡ് (മുൻപേര് എൻഎസ്‌ഡി‌എൽ), സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് ലിമിറ്റഡ്– സിഡിഎസ്എൽ) ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം മുൻ സാമ്പത്തിക വർഷത്തിൽ 11.45 കോടി ആയിരുന്നത് 2024 സാമ്പത്തിക വർഷത്തിൽ 15.14 കോടിയായി ഉയർന്നു. വിപണിയിലെ വ്യക്തിഗത നിക്ഷേപകരുടെ ഈ മുന്നേറ്റത്തിന്റെ സ്വാധീനം എക്സ്ചേഞ്ചുകളുമായുള്ള പുതിയ നിക്ഷേപക റജിസ്ട്രേഷൻ, മൊത്തം ഇടപാട് മൂല്യത്തിലെ അവരുടെ പങ്ക്, അറ്റ നിക്ഷേപം, ലിസ്റ്റ് ചെയ്ത കമ്പനികളിലെ ഉടമസ്ഥത എന്നിവയിലെല്ലാം പ്രതിഫലിക്കുന്നു.

ആഭ്യന്തര ഓഹരി വിപണിയിലെ റീട്ടെയ്ൽ നിക്ഷേപകരുടെ എണ്ണം നിലവിൽ 9.5 കോടിയായി ഉയർന്നിട്ടുണ്ട്. 2500 ലിസ്റ്റഡ് കമ്പനികളിലെ നിക്ഷേപത്തിലൂടെ അവർക്ക് വിപണിയിൽ 10 ശതമാനത്തോളം നേരിട്ട് ഉടമസ്ഥതയുണ്ടെന്ന് സാമ്പത്തിക സർവേ പറയുന്നു. റീട്ടെയ്ൽ നിക്ഷേപകരുടെ പങ്കാളിത്തത്തിലും പ്രവർത്തനത്തിലുമുള്ള ഈ അഭൂതപൂർവമായ കുതിപ്പ് തന്നെയാണ് ഇപ്പോഴത്തെ നിയന്ത്രങ്ങൾക്കും നികുതി വർധനയ്ക്കും കാരണമായതെന്നും ഓഹരി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

English Summary:

Why did stock market crash after budget announcement?