സർക്കാർ ഉദ്യോഗസ്ഥർ, അധ്യാപകർ, ഐടിക്കാർ, എൻജിനീയര്, ഡോക്ടർ...: ഇനി നികുതി അടയ്ക്കുമ്പോൾ ലാഭമോ നഷ്ടമോ?
കേന്ദ്ര ബജറ്റിൽ പുതിയ ആദായനികുതി സ്കീം കൂടുതൽ ആകർഷകമാക്കാനായി ധനമന്ത്രി നിർമല സീതാരാമൻ സ്ലാബുകൾ പരിഷ്കരിക്കുകയും സ്റ്റാൻഡേഡ് ഡിഡക‍്ഷൻ 75,000 രൂപയായി ഉയർത്തുകയും ചെയ്തിരിക്കുന്നു. അതേസമയം, പഴയ സ്കീമിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടുമില്ല. പുതിയ സ്കീമിലെ സ്റ്റാൻഡേഡ് ഡിഡക‍്ഷൻ 50,000 രൂപയായിരുന്നത് 75,000 രൂപയായിട്ടാണ് ഉയർത്തിയത്. 1 ലക്ഷം രൂപയായി ഉയർത്തണമെന്നായിരുന്നു പൊതുവേയുള്ള ആവശ്യം. കുടുംബപെൻഷൻ ലഭിക്കുന്നവർക്ക്

കേന്ദ്ര ബജറ്റിൽ പുതിയ ആദായനികുതി സ്കീം കൂടുതൽ ആകർഷകമാക്കാനായി ധനമന്ത്രി നിർമല സീതാരാമൻ സ്ലാബുകൾ പരിഷ്കരിക്കുകയും സ്റ്റാൻഡേഡ് ഡിഡക‍്ഷൻ 75,000 രൂപയായി ഉയർത്തുകയും ചെയ്തിരിക്കുന്നു. അതേസമയം, പഴയ സ്കീമിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടുമില്ല. പുതിയ സ്കീമിലെ സ്റ്റാൻഡേഡ് ഡിഡക‍്ഷൻ 50,000 രൂപയായിരുന്നത് 75,000 രൂപയായിട്ടാണ് ഉയർത്തിയത്. 1 ലക്ഷം രൂപയായി ഉയർത്തണമെന്നായിരുന്നു പൊതുവേയുള്ള ആവശ്യം. കുടുംബപെൻഷൻ ലഭിക്കുന്നവർക്ക് 15,000 രൂപയായിരുന്ന ഡിഡക‍്ഷൻ (ഇളവ്) 25,000 രൂപയാക്കി.
പുതിയ സ്കീമിലെ മാറ്റങ്ങൾ വഴി ശമ്പളക്കാരായവർക്ക് 17,500 രൂപ വരെ ലാഭിക്കാമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്. 6 സ്ലാബുകളാണ് പുതിയ സ്കീമിലുള്ളത്. ഇതിൽ 3 സ്ലാബുകളിലാണ് മാറ്റം. മുൻപ് 3 മുതൽ 6 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ബാധകമായിരുന്ന 5% നികുതി ഇനി മുതൽ 7 ലക്ഷം വരെ ബാധകമായിരിക്കും. 12 ലക്ഷത്തിനു മുകളിലേക്കുള്ള 2 സ്ലാബുകളിലും വ്യത്യാസമില്ല. കഴിഞ്ഞ സാമ്പത്തികവർഷത്തെ കണക്കനുസരിച്ച് 70% പേരും പുതിയ ആദായനികുതി സ്കീം തിരഞ്ഞെടുത്തതായും ധനമന്ത്രി പറഞ്ഞു.
∙ ആദായനികുതി നിയമം ലളിതമാക്കും
1961 ലെ ആദായനികുതി നിയമം ലളിതമാക്കുന്നതിനായി സമഗ്രമായ അവലോകനം നടത്തും. ആളുകൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന തരത്തിലേക്ക് നിയമം മാറ്റുന്നതിനു വേണ്ടിയാണിത്. ഇതുവഴി തർക്കങ്ങളും നിയമനടപടികളും ഒരുപരിധി വരെ തടയാം. 6 മാസത്തിനുള്ളിൽ അവലോകനം പൂർത്തിയാക്കും. ഇതിന്റെ തുടക്കമെന്ന നിലയിൽ ചാരിറ്റി, മൂലധനനേട്ട നികുതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് മാറ്റം വരുത്തി. ടിഡിഎസ് (സ്രോതസ്സിൽ കിഴിക്കുന്ന നികുതി) അടയ്ക്കാൻ വൈകുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കി. മ്യൂച്വൽ ഫണ്ട് നിക്ഷേപകരുടെ നികുതി ബാധ്യത കുറയ്ക്കുന്നതിനായി മ്യൂച്വൽ ഫണ്ട് റീപർച്ചേസിനുള്ള 20% ടിഡിഎസ് പിൻവലിച്ചു.
ചാരിറ്റിയുമായി ബന്ധപ്പെട്ട് 5% എന്ന നികുതിഘടന 2 ശതമാനത്തിലേക്ക് ലയിപ്പിച്ചു. ഇ–കൊമേഴ്സ് ഓപ്പറേറ്റർമാർക്ക് ബാധകമായ ടിഡിഎസ് ഒരു ശതമാനമായിരുന്നത് 0.1 ശതമാനമായി കുറച്ചു. നികുതി തർക്കങ്ങൾ കുറയ്ക്കുന്നതിനായി ആദായനികുതി, എക്സൈസ്, സേവന നികുതി എന്നിവയുമായി ബന്ധപ്പെട്ട അപ്പീലുകൾ ഫയൽ ചെയ്യുന്നതിനായി കേസിൽ ഉൾപ്പെട്ട തുകയുടെ പരിധി ഉയർത്തി. നികുതി ട്രൈബ്യൂണലിൽ 60 ലക്ഷം രൂപ, ഹൈക്കോടതി 2 കോടി രൂപ, സുപ്രീം കോടതി 5 കോടി രൂപ എന്നിങ്ങനെയായിരിക്കും.