‘റസാകർ’ വിളിയിൽ കത്തിയെരിഞ്ഞ ബംഗ്ലദേശ്; കൂട്ടക്കൊലയ്ക്ക് പിന്നാലെ ഹസീനയുടെ പലായനം; ഇന്ത്യയും ഭയക്കണം!
പിതാവ് കൊണ്ടുവന്ന സംവരണ സംവിധാനം മകളെ അധികാരത്തിൽനിന്നിറക്കുന്ന കാഴ്ചയാണ് ബംഗ്ലദേശിൽ. ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലദേശ് സ്ഥാപക നേതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ വിമോചനയുദ്ധത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനികൾക്ക് സർക്കാർ ജോലികളിൽ ഉറപ്പാക്കിയ സംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്ന വിദ്യാർഥി പ്രക്ഷോഭമാണ് അഞ്ചാംവട്ടം ബംഗ്ലദേശ് പ്രധാനമന്ത്രിയായി ഏഴുമാസമാകുമ്പോഴേക്കും ഹസീനയെ അധികാരത്തിൽനിന്ന് താഴെയിറക്കിയത്. 2024 ജൂലൈയ്ക്കുശേഷം രണ്ട് ഘട്ടമായി നടന്ന പ്രക്ഷോഭത്തിൽ മുന്നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. സംവരണ വിഷയത്തിൽ വിദ്യാർഥികൾക്ക് അനുകൂലമായി സുപ്രീംകോടതി വിധിയെഴുതുകയും അത് സർക്കാർ അംഗീകരിക്കുകയും ചെയ്തിട്ടും എന്തുകൊണ്ട് ഷെയ്ഖ് ഹസീനയ്ക്ക് പുറത്തുപോകേണ്ടി വന്നുവെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ.
പിതാവ് കൊണ്ടുവന്ന സംവരണ സംവിധാനം മകളെ അധികാരത്തിൽനിന്നിറക്കുന്ന കാഴ്ചയാണ് ബംഗ്ലദേശിൽ. ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലദേശ് സ്ഥാപക നേതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ വിമോചനയുദ്ധത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനികൾക്ക് സർക്കാർ ജോലികളിൽ ഉറപ്പാക്കിയ സംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്ന വിദ്യാർഥി പ്രക്ഷോഭമാണ് അഞ്ചാംവട്ടം ബംഗ്ലദേശ് പ്രധാനമന്ത്രിയായി ഏഴുമാസമാകുമ്പോഴേക്കും ഹസീനയെ അധികാരത്തിൽനിന്ന് താഴെയിറക്കിയത്. 2024 ജൂലൈയ്ക്കുശേഷം രണ്ട് ഘട്ടമായി നടന്ന പ്രക്ഷോഭത്തിൽ മുന്നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. സംവരണ വിഷയത്തിൽ വിദ്യാർഥികൾക്ക് അനുകൂലമായി സുപ്രീംകോടതി വിധിയെഴുതുകയും അത് സർക്കാർ അംഗീകരിക്കുകയും ചെയ്തിട്ടും എന്തുകൊണ്ട് ഷെയ്ഖ് ഹസീനയ്ക്ക് പുറത്തുപോകേണ്ടി വന്നുവെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ.
പിതാവ് കൊണ്ടുവന്ന സംവരണ സംവിധാനം മകളെ അധികാരത്തിൽനിന്നിറക്കുന്ന കാഴ്ചയാണ് ബംഗ്ലദേശിൽ. ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലദേശ് സ്ഥാപക നേതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ വിമോചനയുദ്ധത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനികൾക്ക് സർക്കാർ ജോലികളിൽ ഉറപ്പാക്കിയ സംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്ന വിദ്യാർഥി പ്രക്ഷോഭമാണ് അഞ്ചാംവട്ടം ബംഗ്ലദേശ് പ്രധാനമന്ത്രിയായി ഏഴുമാസമാകുമ്പോഴേക്കും ഹസീനയെ അധികാരത്തിൽനിന്ന് താഴെയിറക്കിയത്. 2024 ജൂലൈയ്ക്കുശേഷം രണ്ട് ഘട്ടമായി നടന്ന പ്രക്ഷോഭത്തിൽ മുന്നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. സംവരണ വിഷയത്തിൽ വിദ്യാർഥികൾക്ക് അനുകൂലമായി സുപ്രീംകോടതി വിധിയെഴുതുകയും അത് സർക്കാർ അംഗീകരിക്കുകയും ചെയ്തിട്ടും എന്തുകൊണ്ട് ഷെയ്ഖ് ഹസീനയ്ക്ക് പുറത്തുപോകേണ്ടി വന്നുവെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ.
പിതാവ് കൊണ്ടുവന്ന സംവരണ സംവിധാനം മകളെ അധികാരത്തിൽനിന്നിറക്കുന്ന കാഴ്ചയാണ് ബംഗ്ലദേശിൽ. ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലദേശ് സ്ഥാപക നേതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ വിമോചനയുദ്ധത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനികൾക്ക് സർക്കാർ ജോലികളിൽ ഉറപ്പാക്കിയ സംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്ന വിദ്യാർഥി പ്രക്ഷോഭമാണ് അഞ്ചാംവട്ടം ബംഗ്ലദേശ് പ്രധാനമന്ത്രിയായി ഏഴുമാസമാകുമ്പോഴേക്കും ഹസീനയെ അധികാരത്തിൽനിന്ന് താഴെയിറക്കിയത്.
2024 ജൂലൈയ്ക്കുശേഷം രണ്ട് ഘട്ടമായി നടന്ന പ്രക്ഷോഭത്തിൽ മുന്നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. സംവരണ വിഷയത്തിൽ വിദ്യാർഥികൾക്ക് അനുകൂലമായി സുപ്രീംകോടതി വിധിയെഴുതുകയും അത് സർക്കാർ അംഗീകരിക്കുകയും ചെയ്തിട്ടും എന്തുകൊണ്ട് ഷെയ്ഖ് ഹസീനയ്ക്ക് പുറത്തുപോകേണ്ടി വന്നുവെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. സമരത്തെ ഷെയ്ഖ് ഹസീന കൈകാര്യം ചെയ്ത രീതി. ജനകീയപ്രക്ഷോഭങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാൻ പാടില്ല എന്നതാണ് ബംഗ്ലദേശിൽ ഷെയ്ഖ് ഹസീനയുടെ രാജിയും തുടർന്നുള്ള പലായനവും ലോകത്തോട് പറയുന്നത്.
∙ എന്തിനായിരുന്നു ബംഗ്ലദേശിലെ വിദ്യാർഥി പ്രക്ഷോഭം
1971ല്‍ ബംഗ്ലദേശിനെ പാക്കിസ്ഥാനില്‍നിന്നു സ്വതന്ത്രമാക്കിയ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഉള്‍പ്പെടെ രാജ്യത്തെ ഉന്നത സര്‍ക്കാര്‍ ജോലികളില്‍ സംവരണം നല്‍കുന്നതിനെതിരെയാണു രാജ്യത്തു പ്രക്ഷോഭം നടന്നത്. സ്വാതന്ത്ര്യ സമരസേനാനികളുടെ പിന്തുടര്‍ച്ചക്കാര്‍ക്കു 30%, സ്ത്രീകള്‍ക്ക് 10%, പിന്നാക്ക ജില്ലക്കാര്‍ക്കു 10%, ഗോത്രവര്‍ഗക്കാര്‍ക്കു 5%, ഭിന്നശേഷിക്കാര്‍ക്കു 1% എന്നിങ്ങനെ സര്‍ക്കാര്‍ ജോലികളില്‍ 56% സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണു ബംഗ്ലദേശ് സംവരണ സംവിധാനം. 44% സര്‍ക്കാര്‍ ജോലികള്‍ മാത്രം മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നികത്തപ്പെടും. സംവരണം ചെയ്യപ്പെട്ട ജോലികളിലേക്ക് അതതു വിഭാഗത്തിലെ ആളുകള്‍ എത്തിയിട്ടില്ലെങ്കില്‍ ആ ഒഴിവ് നികത്താതെ കിടക്കുമെന്നതും ബംഗ്ലദേശിലെ സംവരണ സംവിധാനത്തിന്റെ പ്രത്യേകതയാണ്.
ഈ സംവിധാനം അനീതിയാണെന്നു ചൂണ്ടിക്കാട്ടി വര്‍ഷങ്ങളായി ബംഗ്ലദേശിലെ വിദ്യാര്‍ഥികളും യുവാക്കളും നടത്തുന്ന സമരത്തിന്റെ തുടര്‍ച്ചയാണിത്. 2018ല്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്നു ഷെയ്ഖ് ഹസീന ഗസറ്റഡ് പോസ്റ്റുകളിലേക്കുള്ള (റാങ്ക് 1, 2) സംവരണം പൂര്‍ണമായി അവസാനിപ്പിക്കുകയും സര്‍ക്കാര്‍ തലത്തിലെ മുഴുവന്‍ നിയമനങ്ങളും മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും എന്ന് ഉത്തരവിട്ടതുമാണ്. എന്നാല്‍ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു സംവരണം തുടരണമെന്നാവശ്യപ്പെട്ട് ഏഴു പേര്‍ നൽകിയ റിട്ട് ഹര്‍ജിയില്‍ സംവരണം തുടരാന്‍ ബംഗ്ലദേശ് ഹൈക്കോടതി ജൂണ്‍ 5നു വിധി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണു വീണ്ടും സംവരണവിരുദ്ധ പ്രതിഷേധം ആരംഭിച്ചത്.
ജൂലൈ ഒന്നിന് ധാക്ക സര്‍വകലാശാലയില്‍ തുടങ്ങിയ പ്രക്ഷോഭം പതിയെ മറ്റ് സര്‍വകലാശാലകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിച്ചു. സമരം ചെയ്യുന്ന വിദ്യാർഥികള്‍ക്കുനേരെ അവാമി ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ ഛാത്ര് ലീഗ് ആക്രമണം നടത്തുകയും പെണ്‍കുട്ടികളെ അപമാനിക്കുകയും ചെയ്തതോടെ പ്രതിഷേധത്തിന്റെ സ്വഭാവം മാറി. വിദ്യാര്‍ഥിസമരം നേരിടാന്‍ ഹസീനയുടെ സര്‍ക്കാര്‍ ഭീകരവിരുദ്ധ യൂണിറ്റുകളുൾപ്പെടെയുള്ള അര്‍ധസൈനിക വിഭാഗത്തെയും പൊലീസിനെയും സൈന്യത്തെയും കോളജുകളിലും തെരുവുകളിലും വിന്യസിച്ചു. ഇവരുമായി വിദ്യാര്‍ഥികള്‍ നടത്തിയ ഏറ്റുമുട്ടലിലാണു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയത്.
സുരക്ഷയ്ക്കു ഭീഷണിയാകുന്ന പ്രതിഷേധക്കാരെ കണ്ടാലുടന്‍ വെടിവയ്ക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു സർക്കാർ നിർദേശം നൽകി. ഇതോടെ പ്രക്ഷോഭം അടങ്ങുമെന്ന് സര്‍ക്കാര്‍ കണക്കൂകൂട്ടിയെങ്കിലും സമരം കൂടുതൽ ശക്തിപ്പെട്ടു. വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണെന്നും അവരുമായി ചര്‍ച്ച നടത്താമെന്നും സര്‍ക്കാര്‍ പറഞ്ഞെങ്കിലും സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളതായതിനാല്‍ ഇക്കാര്യത്തില്‍ അന്തിമവിധി കോടതിയുടേതാകുമെന്ന് ഷെയ്ഖ് ഹസീന നിലപാടെടുത്തതോടെ പ്രതിഷേധക്കാര്‍ സർക്കാരിനുനേരെ തിരിഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള സംഘടനകളും പ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയും പ്രക്ഷോഭം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നു ഹസീന ആരോപിച്ചിരുന്നു.
∙ വിദ്യാര്‍ഥികൾ എതിർത്തതെന്തിന്?
പാക്കിസ്ഥാനിൽനിന്ന് 1971ൽ ബംഗ്ലദേശ് സ്വാതന്ത്ര്യം നേടിയതിനുശേഷം 1972ലാണു രാജ്യത്തിന്റെ സ്ഥാപകനേതാവും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ സംവരണ സംവിധാനം കൊണ്ടുവരുന്നത്.
തുടക്കത്തില്‍ 30% സ്വാതന്ത്ര്യസമര സേനാനികള്‍ക്കും 10% യുദ്ധത്തില്‍ ബാധിക്കപ്പെട്ട സ്ത്രീകള്‍ക്കും 40% വിവിധ ജില്ലകള്‍ക്കും എന്നിങ്ങനെയായിരുന്നു സംവരണം. 1976ല്‍ ജില്ലകള്‍ക്കുള്ള സംവരണം 20% ആക്കി കുറച്ചു. 1985ല്‍ യുദ്ധത്തില്‍ ബാധിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള സംവരണം എല്ലാ സ്ത്രീകൾക്കുമാക്കി മാറ്റി. ഗോത്രവര്‍ഗക്കാര്‍ക്ക് 5% സംവരണവും പുതുതായി കൊണ്ടുവന്നു.
1997ല്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള സംവരണത്തിലേക്ക് അവരുടെ മക്കളെയും 2010ല്‍ പേരക്കുട്ടികളെയും ഉള്‍ക്കൊള്ളിക്കാമെന്ന ഉത്തരവു വന്നു. ഭിന്നശേഷിക്കാർക്കുള്ള 1% സംവരണം 2012ലാണു നടപ്പാക്കിയത്.സ്വാതന്ത്ര്യസമരത്തിന് അരനൂറ്റാണ്ട് പിന്നിട്ടിട്ടും സ്വാതന്ത്ര്യസമര സേനാനികള്‍ക്കും അവരുടെ കുടുംബത്തിനുമുള്ള സംവരണം തുടരുന്നത് അനീതിയാണെന്നു വിദ്യാര്‍ഥി സമൂഹം പറയുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ പാര്‍ട്ടി പ്രവര്‍ത്തകരാണെന്നതിനാല്‍ സംവരണത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍ അവാമി ലീഗാണെന്നതായിരുന്നു പ്രധാന വിമർശനം.
ഗോത്രവര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള സംവരണം ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ ജോലികളിലേക്കും മികവിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തണമെന്നാണു പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ബംഗ്ലദേശിന്റെ ഔദ്യോഗിക സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ ഉള്ളത് 2 ലക്ഷത്തോളം പേരാണ്. ബംഗ്ലദേശിന്റെ ആകെ ജനസംഖ്യ 17 കോടിയും. ഈ കണക്കുപ്രകാരം സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ പിന്തുടര്‍ച്ചക്കാരെയും ചേര്‍ത്താലും ജനസംഖ്യയുടെ 1.5% പോലും ഇല്ലാത്ത ചെറിയൊരു വിഭാഗത്തിനായി സര്‍ക്കാര്‍ ജോലിയിലെ 30% മാറ്റിവയ്ക്കുന്നത് തീര്‍ത്തും ആനുപാതികമല്ലെന്നു സംവരണ വിരുദ്ധ വിഭാഗം വാദിക്കുന്നു.
മാത്രമല്ല സ്വാതന്ത്ര്യസമര സേനാനികളില്‍ എല്ലാവരുടെ കുടുംബങ്ങളും സാമ്പത്തികമായി പിന്നാക്കമുള്ളവരല്ല.വീണ്ടും വീണ്ടും അവര്‍ക്കു സംവരണം നല്‍കുന്നത് രാജ്യത്ത് വലിയ അസമത്വമുണ്ടാക്കുമെന്നുമാണു പ്രക്ഷോഭകര്‍ പറയുന്നത്. സംവരണ വിഭാഗത്തിലുള്ളവര്‍ പ്രാഥമിക പരീക്ഷപോലും പാസാകാത്തതിനാല്‍ ഒട്ടേറെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇത്തരത്തില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്കു 1997 മുതല്‍ 2010 വരെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ വിഭാഗത്തില്‍നിന്നു താല്‍കാലിക നിയമനം നടത്തിയെങ്കിലും സംവരണേതര വിഭാഗത്തില്‍നിന്നു നിയമനം നടത്തേണ്ടതില്ലെന്നു 2010ല്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ താല്‍ക്കാലിക ജോലിയിലേക്കുപോലും ജനറല്‍ വിഭാഗത്തിനു പ്രവേശനമില്ലാതായി.
∙ സംവരണ – വിരുദ്ധ സമരം സർക്കാർ വിരുദ്ധ സമരമാകുന്നു
പ്രക്ഷോഭം ശക്തമാകുകയും നൂറിലേറെപ്പേർ കൊല്ലപ്പെടുകയും ചെയ്തതോടെ ജൂലൈ 21ന് ബംഗ്ലദേശ് സുപ്രീംകോടതി വിഷയം പരിഗണിക്കുകയും വിദ്യാർഥികൾക്ക് അനുകൂലമായി സംവരണത്തിൽ വലിയ മാറ്റങ്ങൾ വരുത്തി വിധി പ്രഖ്യാപിക്കുകയും ചെയ്തു. 93% സര്‍ക്കാര്‍ ജോലികളിലും മികവിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമനം നടത്തിയാല്‍ മതിയെന്നായിരുന്നു കോടതി വിധി. സ്വാതന്ത്ര്യ സമരസേനാനികളുടെ പിൻമുറക്കാർക്ക് 30% സംവരണം നൽകിയിരുന്നത് 5% ആക്കി സുപ്രീംകോടതി വെട്ടിക്കുറച്ചു. ബാക്കി 2% പിന്നാക്ക ജില്ലകളിൽനിന്നുള്ളവർക്കും ഭിന്നശേഷിക്കാർക്കും ലഭിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രക്ഷോഭത്തിന് സുപ്രീംകോടതി വിധിയോടെ തെല്ല് ശമനമുണ്ടായെങ്കിലും ദിവസങ്ങൾക്കകം സമരം സർക്കാർ വിരുദ്ധ പ്രക്ഷോഭമായി രൂപംമാറുകയായിരുന്നു.
സംവരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ വിദ്യാർഥികളെ കൂട്ടക്കൊല ചെയ്തുവെന്നും രാജ്യം അഴിമതിയിൽ മുങ്ങിക്കുളിച്ചുവെന്നും ആരോപിച്ചായിരുന്നു രണ്ടാംഘട്ട സമരം. 9 ഡിമാൻഡുകൾ മുന്നോട്ടുവച്ച് വിദ്യാർഥികൾ സമരത്തിനിറങ്ങി. ഷെയ്ഖ് ഹസീന മാപ്പുപറയുക, വിദ്യാർഥികൾക്കുനേരെ ബംഗ്ലദേശ് സൈന്യം നടത്തിയ അതിക്രമങ്ങൾ ഐക്യരാഷ്ട്രസഭ അന്വേഷിക്കുക, ആഭ്യന്തര, ഗതാഗത,വിദ്യാഭ്യാസ, നിയമ മന്ത്രിമാർ കലാപത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രാജിവയ്ക്കുക, സർവകലാശാലകളിലെ വൈസ് ചാൻസലർമാർ രാജിവയ്ക്കുക, വിദ്യാർഥി രാഷ്ട്രീയം അവസാനിപ്പിക്കുക, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും ഉടൻ തുറക്കുക, കർഫ്യു അവസാനിപ്പിക്കുക, രാജ്യത്തെ ക്യാംപസുകളിൽ വിന്യസിച്ചിട്ടുള്ള സൈന്യത്തെ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഇതിൽ പ്രധാനം.
എന്നാൽ സമരത്തിനുനേരെ തുടക്കത്തിൽത്തന്നെ കടുത്ത നിലപാടെടുക്കുകയാണ് ഹസീന ചെയ്തത്. പ്രക്ഷോഭത്തെ എങ്ങനെയും അടിച്ചമർത്തുമെന്ന് പ്രഖ്യാപിച്ച് ഹസീന സൈന്യത്തെയുൾപ്പെടെ സമരത്തെ നേരിടാൻ വിന്യസിച്ചു. ഇതോടെ ഒൻപതിന ആവശ്യങ്ങളെ ഹസീന സർക്കാർ രാജിവയ്ക്കുക എന്ന ഒറ്റ ആവശ്യമായി പ്രക്ഷോഭകർ ചുരുക്കി. സർക്കാർ രാജിവയ്ക്കുന്നതുവരെ ആരും നികുതിയടയ്ക്കരുത്, എല്ലാ സർക്കാർ–സ്വകാര്യ സ്ഥാപനങ്ങളും കോടതികളും അടച്ചിടണം, ആരും ഓഫിസിൽ പോകരുത്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കരുത്, പ്രവാസികൾ പണം അയയ്ക്കരുത്, പൊതുഗതാഗതം പ്രവർത്തിക്കരുത്, വിദേശവിനിമയം പാടില്ല തുടങ്ങി രാജ്യത്തെ നിശ്ചലമാക്കുന്ന 15 ഇന നിസ്സഹകരണ സമരമാണ് വിവേചനവിരുദ്ധ വിദ്യാർഥി പ്രസ്ഥാനം എന്ന കൂട്ടായ്മ മുന്നോട്ടുവച്ചത്. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് മനസിലായതോടെ വിദ്യാർഥികളെ ഹസീന ചർച്ചയ്ക്കു വിളിച്ചെങ്കിലും ഈ സർക്കാരിൽ വിശ്വാസമില്ലെന്നു പറഞ്ഞ് വിദ്യാർഥികൾ ക്ഷണം നിരസിച്ചു.
∙ തിരിച്ചടിച്ച് റസാക്കറും ഭീകരവാദി പ്രയോഗങ്ങളും
ജൂലൈ 14ന് സംവരണ വിരുദ്ധ സമരത്തിന്റെ ആദ്യഘട്ടത്തിനിടെ പ്രക്ഷോഭകരെ ‘റസാക്കർ’ എന്നുവിളിച്ച് ഹസീന അപമാനിച്ചതായിരുന്നു സമരത്തെ വലിയതോതിൽ ചൂടുപിടിപ്പിച്ചത്. ഒരു പത്രസമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടിയായി ‘സ്വാതന്ത്ര്യസമര സേനാനികളുടെ മക്കള്‍ക്കല്ലാതെ റസാക്കര്‍മാരുടെ പിന്മുറക്കാര്‍ക്കാണോ സംവരണം നല്‍കേണ്ടത്?’ എന്നായിരുന്നു ഹസീനയുടെ പരാമർശം. സ്വാതന്ത്ര്യസമരകാലത്ത് പാക്കിസ്ഥാനൊപ്പം ചേർന്ന് ബംഗ്ലദേശിനെ ഒറ്റുകൊടുത്ത കൂലിപ്പട്ടാളക്കാരാണ് റസാക്കർമാർ. ബംഗ്ലദേശികൾ അധിക്ഷേപമായി കരുതുന്ന റസാക്കർ എന്നു വിളിച്ചത് പ്രക്ഷോഭകരെ മുറിവേൽപ്പിച്ചതോടെ അവർ ഹസീനയ്ക്കെതിരെ ശക്തമായി രംഗത്തെത്തി.
രണ്ടാംഘട്ട സമരത്തിലും ഹസീന പതിവുതെറ്റിച്ചില്ല. ചർച്ചയ്ക്കുള്ള ക്ഷണം വിദ്യാർഥികൾ നിരസിച്ചതോടെ സമരം ചെയ്യുന്നവർ വിദ്യാർഥികളല്ല ഭീകരരാണെന്നു പറഞ്ഞ ഹസീന സമരക്കാരെ ജനം തെരുവിൽ നേരിടണമെന്നും ആഹ്വാനം ചെയ്തു. ഇതുകേട്ടപാടെ ഹസീനയുെട പാർട്ടിയായ അവാമി ലീഗിന്റെ പ്രവർത്തകർ വിദ്യാർഥികൾക്കെതിരെ തെരുവിലിറങ്ങി. വിദ്യാർഥികളെ നേരിടാൻ സൈന്യത്തെയും സ്വന്തം പാർട്ടിക്കാരെയും ഇറക്കിയതിന് രാജ്യത്തെ മുൻ സൈനികമേധാവികളുൾപ്പെടെ ഹസീനയെ വിമർശിച്ചിട്ടുണ്ട്. ഓഗസ്റ്റ് 4 ആയതോടെ സമരം ശക്തമാകുകയും രാജിവയ്ക്കാൻ ഹസീനയ്ക്ക് 45 മിനിട്ട് അനുവദിച്ച് പ്രക്ഷോഭകർ അന്ത്യശാസനം നൽകുകയും ചെയ്തതോടെ ഹസീന പലായനം ചെയ്യാൻ നിർബന്ധിതയാകുകയായിരുന്നു.
∙ ഹസീനയുടെ വീഴ്ചയിൽ ഇന്ത്യ ഭയക്കേണ്ടതുണ്ടോ?
ഇന്ത്യയുമായി നാലായിരത്തിലേറെ കിലോമീറ്റർ കര അതിർത്തി പങ്കുവയ്ക്കുന്ന ബംഗ്ലദേശിലെ ഓരോ ചലനങ്ങളും ഇന്ത്യയെ സംബന്ധിച്ചിടത്തോളവും നിർണായകമാണ്. ബംഗ്ലദേശിലെ കലാപസാഹചര്യം മുന്നിൽക്കണ്ട് അതിർത്തിയിൽ അതീവജാഗ്രത നിർദേശം നൽകിക്കഴിഞ്ഞു. മാത്രമല്ല, ഇന്ത്യയോടും ചൈനയോടും സന്തുലിതബന്ധം പുലർത്തുന്ന ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ താഴെവീണത് ഇന്ത്യയുടെ സുരക്ഷ സംബന്ധിച്ചും ചില ഭീഷണികളുയർത്തുന്നുണ്ട്. അവാമി ലീഗിന്റെ പതനം പ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിക്കും ജമാ അത്തെ ഇസ്‌ലാമിക്കും അനുകൂല ഘടകമാകുമെന്നതാണ് ഏറ്റവും വലിയ ഭീഷണി.
പ്രത്യക്ഷത്തിൽത്തന്നെ ഇന്ത്യയെ എതിർത്ത് ചൈനയോട് കൂറുപ്രഖ്യാപിച്ചിട്ടുള്ള പാർട്ടികളാണത്. അക്കാരണത്താൽത്തന്നെ ഹസീനയുടെ പടിയിറക്കം ഇന്ത്യയെ ബാധിക്കും എന്നുറപ്പാണ്. അത് എത്രത്തോളമെന്നറിയാൻ ഇടക്കാല സർക്കാരിനെ പ്രഖ്യാപിക്കുന്നതുവരെ കാത്തിരിക്കണം. അടുത്ത തിരഞ്ഞെടുപ്പിൽ അവാമി ലീഗ് അധികാരം പിടിക്കാനുള്ള സാധ്യത കുറവാണെന്നതിനാൽ ശുഭകരമായ വാർത്തയാവില്ല ബംഗ്ലദേശിൽ ഇന്ത്യയെ കാത്തിരിക്കുന്നത്. ഇന്ത്യയുമായി ബംഗ്ലദേശ് തർക്കം തുടരുന്ന തീസ്ത നദിക്കരയിൽ വികസനത്തിന് 100 കോടി ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്ത് കാത്തിരിക്കുന്ന ചൈനയ്ക്ക് ബിഎൻപി വരുന്നത് വലിയ ഗുണവും ഇന്ത്യയ്ക്ക് അത്രത്തോളം തിരിച്ചടിയുമുണ്ടാക്കുന്ന കാര്യമാണ്.
സിലിഗുരി ഇടനാഴിക്കടുത്താണ് നിർദിഷ്ട പദ്ധതിക്കായി ചൈന സ്ഥലം കണ്ടെത്തിയിട്ടുള്ളതെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചെറിയ ഭീഷണിയല്ല ഉയർത്തുന്നത്. ബംഗ്ലദേശിൽ ഇതിനകം നാലായിരത്തിലേറെ കോടി ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുള്ള ചൈന ബിഎൻപിയുെട കീഴിൽ രാഷ്ട്രീയ സാഹചര്യം എളുപ്പമാകുമ്പോൾ നേപ്പാളിനും മാലദ്വീപിനും സമാനമായി വൻതോതിൽ ബംഗ്ലദേശിൽ നിക്ഷേപം നടത്തി ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ സ്വാധീനത്തിന് വെല്ലുവിളിയാകാനുള്ള സാധ്യതയും പതിയിരിക്കുന്നുണ്ട്. സുരക്ഷാപ്രശ്നങ്ങൾ കൂടാതെ ഇന്ത്യ–ബംഗ്ലദേശ് കണക്ടിവിറ്റി, തുറമുഖ–സമുദ്ര മേഖലകളിലെ സഹകരണം തുടങ്ങിയവ ഹസീനയുടെ കാലത്ത് ശക്തിപ്രാപിച്ചിരുന്നു. ജൂണിൽ ഹസീനയുടെ ഇന്ത്യസന്ദർശനവേളയിൽ ഒട്ടേറെ സംയുക്തപദ്ധതികളും ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയ അസ്ഥിരതയിലായ ബംഗ്ലദേശിൽ ഈ പദ്ധതികളുടെ മുന്നോട്ടുപോക്കിനെ സംബന്ധിച്ചും ആശങ്കയുണ്ട്. അഭയാർഥിപ്രവാഹമാകും ഇന്ത്യ പേടിക്കേണ്ട മറ്റൊരു വിഷയം.