ഇസ്രയേൽ ചാരക്കണ്ണുകൾ തേടുന്നു, എവിടെ സിന്‍വർ? ഗാസയിലെ തുരങ്കത്തിൽ ഒളിച്ചോ ഹമാസിന്റെ പുതിയ മേധാവി?
ജൂലൈ 31നായിരുന്നു ഇറാനിലെ ടെഹ്‌റാനിൽ ഹമാസ് തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെടുന്നത്. അധികം വൈകാതെതന്നെ പുതിയ തലവനെ ഹമാസ് തീരുമാനിക്കുകയും ചെയ്തു– യഹ്യ സിൻവർ. എന്നാൽ എവിടെയാണ് സിൻവർ? പുതിയ സ്ഥാനത്തെത്തിയതിനു ശേഷമല്ല, അതിനു മുൻപേ തന്നെ ഏറെ നാളായി ആരും യഹ്യയെ കണ്ടിട്ടില്ല. ഗാസയിലെ തുരങ്കങ്ങളിലൊന്നിൽ ഒളിവിൽ കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേലിനെതിരെ 2023 ഒക്ടോബർ 7ന് നടന്ന ആക്രമണത്തിന്റെ സൂത്രധാരനായ സിൻവർ അതിനു ശേഷമാണ് പൊതു ഇടങ്ങളിൽനിന്ന് ‘അപ്രത്യക്ഷനായത്’. ഇസ്രയേൽ–ഹമാസ് യുദ്ധത്തിനുതന്നെ കാരണമായത് ഒക്ടോബറിലെ ആ ആക്രമണമായിരുന്നു. ഖാൻയൂനിസിലെ ഭൂഗർഭ അറയിലൂടെ സിൻവർ നടക്കുന്നതിന്റെ ഒരു വിഡിയോ 2024 ഫെബ്രുവരിയിൽ ഇസ്രയേൽ പുറത്തു വിട്ടിരുന്നു. ഇതാണ് ഹമാസിന്റെ പുതിയ മേധാവിയുടെ ഒളിയിടം സംബന്ധിച്ച് ലഭിച്ചിട്ടുള്ള ഏക സൂചന. ഹനിയയ്ക്കു പകരം യഹ്യ സിൻവറിനെ തിരഞ്ഞെടുത്ത വാർത്ത ഹമാസ് ഓഗസ്റ്റ് ആറിനു രാത്രിയാണ് പുറത്തു വിട്ടത്.

ജൂലൈ 31നായിരുന്നു ഇറാനിലെ ടെഹ്‌റാനിൽ ഹമാസ് തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെടുന്നത്. അധികം വൈകാതെതന്നെ പുതിയ തലവനെ ഹമാസ് തീരുമാനിക്കുകയും ചെയ്തു– യഹ്യ സിൻവർ. എന്നാൽ എവിടെയാണ് സിൻവർ? പുതിയ സ്ഥാനത്തെത്തിയതിനു ശേഷമല്ല, അതിനു മുൻപേ തന്നെ ഏറെ നാളായി ആരും യഹ്യയെ കണ്ടിട്ടില്ല. ഗാസയിലെ തുരങ്കങ്ങളിലൊന്നിൽ ഒളിവിൽ കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ.
ഇസ്രയേലിനെതിരെ 2023 ഒക്ടോബർ 7ന് നടന്ന ആക്രമണത്തിന്റെ സൂത്രധാരനായ സിൻവർ അതിനു ശേഷമാണ് പൊതു ഇടങ്ങളിൽനിന്ന് ‘അപ്രത്യക്ഷനായത്’. ഇസ്രയേൽ–ഹമാസ് യുദ്ധത്തിനുതന്നെ കാരണമായത് ഒക്ടോബറിലെ ആ ആക്രമണമായിരുന്നു. ഖാൻയൂനിസിലെ ഭൂഗർഭ അറയിലൂടെ സിൻവർ നടക്കുന്നതിന്റെ ഒരു വിഡിയോ 2024 ഫെബ്രുവരിയിൽ ഇസ്രയേൽ പുറത്തു വിട്ടിരുന്നു. ഇതാണ് ഹമാസിന്റെ പുതിയ മേധാവിയുടെ ഒളിയിടം സംബന്ധിച്ച് ലഭിച്ചിട്ടുള്ള ഏക സൂചന. ഹനിയയ്ക്കു പകരം യഹ്യ സിൻവറിനെ തിരഞ്ഞെടുത്ത വാർത്ത ഹമാസ് ഓഗസ്റ്റ് ആറിനു രാത്രിയാണ് പുറത്തു വിട്ടത്.
∙ അഭയാർഥി ക്യാംപിൽനിന്ന് ഹമാസിലേക്ക്
അറുപത്തിരണ്ടുകാരനായ യഹ്യ സിൻവർ 1962ൽ ഗാസയിലെ ഖാൻയൂനിസിൽ ഒരു അഭയാർഥി ക്യാംപിലാണ് ജനിച്ചത്. പലസ്തീന്റെ തെക്കു ഭാഗത്തുള്ള ബീർ സേവയിലായിരുന്നു കുടുംബം. 1948ലെ അറബ് – ഇസ്രയേൽ യുദ്ധകാലത്ത് അഭയാർഥികളായി പാലായനം ചെയ്യേണ്ടിവന്നു. അങ്ങനെയാണ് ഖാൻയൂനിസിൽ എത്തിയത്. ഗാസയിലെ ഇസ്‌ലാമിക് സർവകലാശാലയിൽനിന്ന് ഇസ്‌ലാമിക നിയമത്തിൽ പഠനം നടത്തിയ സിൻവർ 1987ൽ ഹമാസ് രൂപീകരണ സമയത്തുതന്നെ അതിൽ അംഗമായി ചേർന്നു.
വൈകാതെതന്നെ, ഹമാസ് സ്ഥാപകൻ ഷെയ്ഖ് അഹമ്മദ് യാസിന്റെ വിശ്വസ്തനായി. ഹമാസിന്റെ സൈനിക വിഭാഗത്തിലെ പ്രധാനിയായി മാറിയ സിൻവർ ഇസ്രയേലിനെതിരെ ഒട്ടേറെ ആക്രമണങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്നു. 1988ൽ ഇസ്രയേൽ സിൻവറിനെ അറസ്റ്റ് ചെയ്തു. നാലു ജീവപര്യന്തത്തിനു വിധിച്ചു ജയിലിലാക്കി. 23 വർഷം തടവിലായിരുന്നു. അവിടെ വച്ച് അദ്ദേഹം ഹീബ്രു പഠിച്ചു. 2011ൽ ഹമാസ് തടവിലാക്കിയ ഇസ്രയേൽ സൈനികനായ ഗിലാദ് ഷാലിറ്റിനെ മോചിപ്പിക്കുന്നതിനു പകരമായി 1000 പലസ്തീൻ സ്വദേശികൾക്കൊപ്പം സിൻവറും മോചിപ്പിക്കപ്പെട്ടു.
പിന്നീടു സംഘടനയിലെ ഉയർച്ച വേഗത്തിലായിരുന്നു. ഹമാസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായി മാറി. 2017ൽ ഹമാസിന്റെ ഗാസ മുനമ്പിന്റെ മേധാവിയായ സിൻവർ, പ്രദേശത്തിന്റെ ഭരണം, സാമൂഹിക ക്ഷേമ സംവിധാനം, സൈനിക കമാൻഡർമാർ എന്നിവയുടെ മേൽനോട്ടം വഹിച്ചു. ഹമാസിന്റെ സൈനികവിഭാഗമായ ഇസ്സദ്ദീൻ അൽ ഖസമിന്റെയും തലവനായിരുന്നു. ഇസ്രയേലിനെതിരെയുളള കടുത്ത നിലപാടുകളാണ് സിൻവറിനെ ശ്രദ്ധേയനാക്കിയത്.
∙ മറച്ചുവച്ച ആക്രമണരഹസ്യം
ഹമാസിന്റെ രാഷ്ട്രീയ– സൈനിക വിഭാഗങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു സിന്‍വർ. 2023ൽ സിൻവറിന്റെ നേതൃത്വത്തിൽ ഹമാസിന്റെ സൈനിക വിഭാഗം ഇസ്രയേലിനെതിരെ ആക്രമണം ആസൂത്രണം ചെയ്യുന്നതായി ഹനിയയ്ക്കും ഹമാസിലെ മറ്റു രാഷ്ട്രീയ നേതാക്കൾക്കും അറിയാമായിരുന്നുവെങ്കിലും ആക്രമണത്തിന്റെ സ്വഭാവം, വ്യാപ്തി, സമയം തുടങ്ങിയ കാര്യങ്ങൾ സിൻവർ അവരിൽനിന്നും മറച്ചു വച്ചിരുന്നു. ഇപ്പോൾ സിൻവർ മേധാവി ആയതോടെ ഹമാസിന്റെ രാഷ്ട്രീയവും സൈനികവുമായ കാര്യങ്ങൾ ഒരാൾ തന്നെ തീരുമാനിക്കുന്ന നിലയിലേക്ക് എത്തപ്പെട്ടിരിക്കുകയാണ്.
ഇസ്രയേലിന്റെ ഏറ്റവും പ്രധാന നോട്ടപ്പുള്ളി ആയതിനാൽ വൻ സുരക്ഷയിലാണ് സിൻവർ ജീവിക്കുന്നത്. ഒരിക്കലും ഒരു സ്ഥലത്ത് സ്ഥിരമായി തങ്ങില്ല. തുരങ്കങ്ങളിലും സേഫ് ഹൗസുകളിലുമായി താവളങ്ങൾ മാറിക്കൊണ്ടേയിരിക്കും. സുരക്ഷാ ഭടന്മാരുടെ വലിയൊരു സംഘം ചുറ്റിലും ഉണ്ടാകും. സമീപകാലത്തായി ആരോഗ്യം മോശമായി വരുന്നതായാണ് റിപ്പോർട്ടുകൾ. ഹൃദയ സംബന്ധമായ അസുഖങ്ങളും രക്തസമ്മർദ്ദവും ഉള്ളതായി അനൗദ്യോഗിക റിപ്പോർട്ടുകൾ ഉണ്ട്. ഉമയിമയാണ് ഭാര്യ. ആറു മക്കൾ.
∙ 15 അംഗ നേതൃത്വമില്ല, ഇനി എല്ലാം സിൻവർ
സിൻവർ ചുമതലയേറ്റതോടെ ഹമാസിന്റെ പ്രവർത്തന രീതി കൂടുതൽ ആക്രമോത്സുകമാകാനാണു സാധ്യത. രാഷ്ട്രീയമായ ഇടപെടലുകളിലൂടെ പലസ്തീൻ ഭരണം പിടിക്കുക, ഇസ്രയേലിന്റെ നയത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഹനിയ ലക്ഷ്യം വച്ചിരുന്നത്. എന്നാൽ സിൻവറാകട്ടെ തീർത്തും സൈനികമായ നടപടികൾ സ്വീകരിക്കുന്ന വ്യക്തിയാണ്. ഹമാസിന്റെ നേതൃത്വത്തിലുള്ള 15 പേരാണ് എപ്പോഴും തീരുമാനങ്ങൾ എടുത്തിരുന്നത്. തീവ്രമായ പല നിലപാടുകളും ഹമാസിലെ മിതവാദികളായ നേതാക്കൾ എതിർത്തിരുന്നു. അങ്ങനെ പലപ്പോഴും ഒരു മധ്യമാർഗത്തിനു വഴി തെളിഞ്ഞു.
എന്നാൽ ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതോടെ ഈ സംവിധാനമെല്ലാം ഇല്ലാതായി. ഇസ്രയേലിന്റെ തിരിച്ചടിയിൽ പിടിച്ചു നിൽക്കാനാവാതെ നേതാക്കൾ പലവഴിക്കായി. ചിലർ കൊല്ലപ്പെട്ടു. അതോടെ തീരുമാനമെല്ലാം സിൻവറിനെയും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ളവരെയും കേന്ദ്രീകരിച്ചായി. ഖത്തർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഇസ്മായിൽ ഹനിയ ഇറാനിൽ കൊല്ലപ്പെട്ടതോടെ സമാധാന ചർച്ചകളും ഇരുളിലായിരിക്കുകയാണ്. ഹനിയയുമായി ചർച്ച നടത്താൻ മധ്യപൂർവ ഏഷ്യൻ രാജ്യങ്ങൾക്കും ആ രാജ്യങ്ങൾ വഴി അമേരിക്കയ്ക്കും യൂറോപ്പിനും കഴിഞ്ഞിരുന്നു.
എന്നാൽ പുതിയ മേധാവി ഒളിവിൽ കഴിയുന്നതിനാൽ നേരിട്ടുള്ള ചർച്ചകൾ അപ്രാപ്യമാണ്. മാത്രമല്ല, ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരൻ എന്ന നിലയിൽ സിൻവറിനെ കൊലപ്പെടുത്താൻ ഇസ്രയേൽ ഓരോ നിമിഷവും ശ്രമിക്കുമെന്നതിനാൽ സിൻവറിന്റെ നീക്കങ്ങളും അതീവ സൂക്ഷ്മമായിരിക്കും. ലോക രാജ്യങ്ങളുമായെല്ലാം ഹനിയയ്ക്കു ബന്ധമുണ്ടായിരുന്നു. പക്ഷേ, ഇറാൻ– ലെബനൻ തീവ്രവാദ സംഘടനയായ ഹിസ്ബുല്ല, യെമനിലെ ഹൂതി തുടങ്ങിയവയുമായി മാത്രം സിൻവറിന്റെ ബന്ധം പരിമിതപ്പെടുന്നു.
∙ ‘വെടിനിർത്തലിനില്ല’
രാഷ്ട്രീയ പരിഹാരത്തിനപ്പുറം സൈനിക പരിഹാരത്തിനാണ് സിൻവറിന്റെ ശ്രമം എന്നതിനാൽ ഹമാസ് ഒരു ആയുധ പ്രതിരോധ പ്രസ്ഥാനമായി മാറുമെന്നു കരുതാം. വെടിനിർത്തൽ കരാറിനു വേണ്ടി ശ്രമിക്കുന്നവരെ പുതിയ നിയമനം നിരാശപ്പെടുത്തിയിരിക്കുകയാണ്. സിൻവർ എവിടെയാണെന്ന് പലർക്കും അറിയില്ല എന്നതും ഹമാസിലെ തന്നെ മറ്റു നേതാക്കളുമായി ആശയ വിനിമയം പുലർത്താതെ ദിവസങ്ങളോളം കഴിയും എന്നതും വെടിനിർത്തൽ കരാറിനെ പിന്നോട്ടടിക്കുന്നു.
വെടിനിർത്തൽ കരാർ നേടാൻ സഹായിക്കേണ്ടത് സിൻവറാണെന്നായിരുന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞത്. എന്നാൽ വെടിനിർത്തൽ കരാർ അംഗീകരിക്കാൻ ഹനിയയേക്കാൾ സിൻവർ മടികാണിച്ചിരുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ‘സിൻവറെ വേഗത്തിൽ ഇല്ലാതാക്കാൻ മറ്റൊരു കാരണം’ എന്നായിരുന്നു ഇതിനെപ്പറ്റി ഇസ്രയേൽ വിദേശകാര്യമന്ത്രി പറഞ്ഞത്. ഹിസ്ബുല്ലയാകട്ടെ, ഈ നിലപാടിന്റെ പേരിൽ സിൻവറിനെ അഭിനന്ദിക്കുകയും ചെയ്തു.
ഒക്ടോബർ 7ന് തെക്കൻ ഇസ്രയേലിൽ 1200 പേർ കൊല്ലപ്പെടുകയും 240ലധികം പേരെ ബന്ദികളാക്കുകയും ചെയ്യപ്പെട്ട ആക്രമണത്തിനു പദ്ധതികൾ തയ്യാറാക്കാൻ സിൻവറിനൊപ്പം ഹമാസ് സൈനിക നേതാവ് മുഹമ്മദ് ദീഫും ഉണ്ടായിരുന്നു. അന്നു മുതൽ ഇരുവരെയും ഇല്ലാതാക്കുമെന്നു പ്രതിജ്ഞ ചെയ്തു നടക്കുകയാണ് ഇസ്രായേൽ. ജൂലൈയിൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ മുഹമ്മദ് ദീഫ് കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. (ഹമാസ് ഇതു സ്ഥിരീകരിച്ചിട്ടില്ല) എന്നാൽ സിൻവർ ഇപ്പോഴും അവരുടെ ചാരക്കണ്ണുകളിൽ നിന്ന് അകലെയാണ്.