ശാരീരിക ബന്ധത്തിന് സമ്മതിച്ചാൽ മികച്ച വേഷം, ഭക്ഷണം: ‘ആവശ്യം’ നിറവേറ്റാന്‍ വാട്സാപ് ഗ്രൂപ്പ്: ബിഗ് ബജറ്റ് സിനിമാക്കാർ തിരിഞ്ഞുനോക്കിയില്ല!
വെള്ളിത്തിരയിൽ ‘സീനിയർ’ താരങ്ങൾ തിളങ്ങണമെങ്കില്‍ ‘ജൂനിയർ’ ആർടിസ്റ്റുകൾ ഒപ്പമുണ്ടായേ തീരൂ. അതിപ്പോൾ നൃത്തത്തിന് അകമ്പടിയാണെങ്കിലും അടികൊള്ളാനാണെങ്കിലും നായകന്റെ ചുറ്റിലും ആവേശം കൂട്ടാനായാലും ജൂനിയർ ആർടിസ്റ്റുകൾ നിർബന്ധമാണ്. എന്നാൽ നടീനടൻമാരായി പരിഗണിക്കപ്പെടുകപോലും ചെയ്യാതെ പോകുന്ന ഇവരുടെ ജീവിതത്തെപ്പറ്റി സിനിമയിലെ നായികാ നായകന്മാർ ആലോചിക്കാറുണ്ടോ? ഇല്ലെന്നതിന്റെ തെളിവാണ്, ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റി പുറത്തുവിട്ട റിപ്പോർട്ട്. ജൂനിയർ ആർടിസ്റ്റുമാരുടെ ജീവിതം നരകതുല്യമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുൻനിര താരങ്ങൾ അംഗങ്ങളായിട്ടുള്ള ‘അമ്മ’ പോലെയുള്ള സംഘടനകൾ ഇക്കൂട്ടർക്ക് എന്നും സ്വപ്നങ്ങൾക്കും അപ്പുറമാണ്. സിനിമയുടെ ടെക്നിക്കൽ വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന പരിഗണന പോലും ലഭിക്കാതെ പോകുന്ന ഇവർക്ക് ചലച്ചിത്രലോകത്തിന്റെ അണിയറയിൽ എവിടെയും അർഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽചൂണ്ടിക്കാട്ടുന്നു. വിവിധ ഏജൻസികൾ വഴിയും കോഓർഡിനേറ്റർമാർ മുഖേനെയുമാണ് ഇവർ സിനിമകളിലേക്ക് എത്തപ്പെടുന്നത്. എന്നാൽ പിന്നീട് അവർക്കെതിരെ സിനിമാ സെറ്റുകളിൽ നടക്കുന്ന ഒരുതരത്തിലുള്ള ചൂഷണങ്ങളിലും

വെള്ളിത്തിരയിൽ ‘സീനിയർ’ താരങ്ങൾ തിളങ്ങണമെങ്കില്‍ ‘ജൂനിയർ’ ആർടിസ്റ്റുകൾ ഒപ്പമുണ്ടായേ തീരൂ. അതിപ്പോൾ നൃത്തത്തിന് അകമ്പടിയാണെങ്കിലും അടികൊള്ളാനാണെങ്കിലും നായകന്റെ ചുറ്റിലും ആവേശം കൂട്ടാനായാലും ജൂനിയർ ആർടിസ്റ്റുകൾ നിർബന്ധമാണ്. എന്നാൽ നടീനടൻമാരായി പരിഗണിക്കപ്പെടുകപോലും ചെയ്യാതെ പോകുന്ന ഇവരുടെ ജീവിതത്തെപ്പറ്റി സിനിമയിലെ നായികാ നായകന്മാർ ആലോചിക്കാറുണ്ടോ? ഇല്ലെന്നതിന്റെ തെളിവാണ്, ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റി പുറത്തുവിട്ട റിപ്പോർട്ട്. ജൂനിയർ ആർടിസ്റ്റുമാരുടെ ജീവിതം നരകതുല്യമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മുൻനിര താരങ്ങൾ അംഗങ്ങളായിട്ടുള്ള ‘അമ്മ’ പോലെയുള്ള സംഘടനകൾ ഇക്കൂട്ടർക്ക് എന്നും സ്വപ്നങ്ങൾക്കും അപ്പുറമാണ്. സിനിമയുടെ ടെക്നിക്കൽ വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന പരിഗണന പോലും ലഭിക്കാതെ പോകുന്ന ഇവർക്ക് ചലച്ചിത്രലോകത്തിന്റെ അണിയറയിൽ എവിടെയും അർഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽചൂണ്ടിക്കാട്ടുന്നു.
വിവിധ ഏജൻസികൾ വഴിയും കോഓർഡിനേറ്റർമാർ മുഖേനെയുമാണ് ഇവർ സിനിമകളിലേക്ക് എത്തപ്പെടുന്നത്. എന്നാൽ പിന്നീട് അവർക്കെതിരെ സിനിമാ സെറ്റുകളിൽ നടക്കുന്ന ഒരുതരത്തിലുള്ള ചൂഷണങ്ങളിലും ഈ ഏജൻസികളോ കോഓർഡിനേറ്റർമാരോ ഇടപെടാറില്ല. മാത്രവുമല്ല, ചിലപ്പോഴൊക്കെ ചൂഷണങ്ങൾക്ക് ചുക്കാൻ പിടിക്കാന്‍ മുന്നിൽ നിൽക്കുന്നതും ഇവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
∙ ‘രാത്രിയിൽ പൊലീസ് പോലും സംശയിച്ച് ചോദ്യം ചെയ്യും’
പലപ്പോഴും അടിമകളേക്കാളും മോശമായ രീതിയിലാണ് ജൂനിയർ ആർടിസ്റ്റുമാരെ ഷൂട്ടിങ് ലൊക്കേഷനുകളിൽ പരിഗണിക്കാറുള്ളത്. എന്നാൽ നേരിടേണ്ടിവരുമെന്ന് ഉറപ്പുള്ള ഭവിഷ്യത്തുകളെ ഭയന്ന് പരാതികൾ പറയാനോ അവയെപ്പറ്റിയുള്ള തെളിവുകൾ കൈമാറാനോ ആരും തയാറാകുന്നില്ല. എല്ലാറ്റിനെയും മറികടന്ന് ആരെങ്കിലും പരാതിപ്പെടാൻ തയാറായാൽ ആജീവനാന്ത തൊഴിൽ നഷ്ടമായിരിക്കും അവരെ കാത്തിരിക്കുന്നത്. രാവന്തിയോളം പണിയെടുക്കേണ്ടി വന്നാലും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവർക്ക് അന്യമാണ്. ജൂനിയർ ആർട്ടിസ്റ്റുകളുടെ ജോലി സമയത്തിനും കൃത്യത ഉണ്ടാകാറില്ല.
സാധരണഗതിയിൽ രാവിലെ 7 മണി മുതലാണ് ഇവരുടെ ജോലി സമയം ആരംഭിക്കാറുള്ളത്. എന്നാൽ ജോലി എപ്പോൾ കഴിയുമെന്ന കാര്യത്തിൽ മാത്രം ഒരു ഉറപ്പുമില്ല. ചിലപ്പോൾ പുലർച്ചെ 2 മണിവരെയൊക്കെ ഇത് നീളാറുണ്ട്. പലപ്പോഴും 19 മണിക്കൂർ വരെയൊക്കെ തുടർച്ചയായി ഇവർക്ക് ജോലി ചെയ്യേണ്ടിവരാറുണ്ട്. എന്നാൽ ഈ സമയത്തൊന്നും അവർക്ക് ഉപയോഗിക്കാൻ ഉതകുന്ന ശുചിമുറികൾ പോലും ഉണ്ടാകില്ല. ശുചിമുറി ഒരുക്കിയിട്ടുള്ള സ്ഥലങ്ങളിലാണെങ്കിൽ ലൊക്കേഷനിൽനിന്ന് കുറച്ച് മാറിയാകും ഉണ്ടാകാറുള്ളത്. ഷൂട്ടിങ്ങിനിടയിൽ അവിടെവരെ പോയി ‘ശങ്ക’തീർത്ത് വരാൻ ആരും ഇവരെ അനുവദിക്കാറുമില്ല.
നായികാ– നായകന്മാർക്കായി പ്രതിദിനം 25,000 രൂപയും അതിനു മുകളിലും ചെലവഴിച്ച് കാരവൻ സംവിധാനങ്ങൾ ഒരുക്കുമ്പോഴാണ് ജൂനിയർ ആർടിസ്റ്റുകൾക്ക് മതിയായ ശുചിമുറി സംവിധാനംപോലും ഒരുക്കാത്തത്. രാത്രി വൈകിയും സിനിമാ ചിത്രീകരണം നടക്കാറുണ്ടെങ്കിലും അതിന് ശേഷം ജൂനിയർ ആർടിസ്റ്റുകൾക്ക് താമസിക്കാൻ സൗകര്യങ്ങൾ ഒരുക്കി നൽകാറില്ല. മാത്രമല്ല, അവരെ സുരക്ഷിതരായി റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റാൻഡിലോ എത്തിക്കാനുള്ള സൗകര്യങ്ങൾ പോലും പല സിനിമകളുടെയും പിന്നണി പ്രവർത്തകർ ഒരുക്കാറില്ല. സ്ത്രീകൾക്കാണ് ഇത് ഏറ്റവും ദോഷം ചെയ്യാറുള്ളത്. രാത്രികാലങ്ങളിൽ റോഡിലൂടെ നടന്നു നീങ്ങുമ്പോൾ പൊലീസുകാർ ഉൾപ്പെടെ സംശയത്തോടെ ചോദ്യം ചെയ്യാറുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. പലപ്പോഴും ഇവരിൽ ഏറിയ പങ്കും രാത്രികാലങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിലും മറ്റുമാണ് ചെലവഴിക്കാറുള്ളത്.
∙ ‘കുടിവെള്ളം പോലും തന്നില്ല’
ചിത്രീകരണത്തിന് 100 ജൂനിയർ ആർടിസ്റ്റുകളെയാണ് ആവശ്യമെങ്കിൽ പോലും സെറ്റിലേക്ക് ആയിരത്തിലേറെപ്പേരെയാണ് എത്തിക്കാറുള്ളത്. എന്നാൽ ഇവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് മാത്രമായിരിക്കും സിനിമയിൽ അവസരം ലഭിക്കുന്നത്. തിരഞ്ഞെടുക്കപ്പെടാത്തവർക്കാകട്ടെ, സെറ്റിൽ നിന്ന് പോകാനുള്ള അനുമതി നൽകുകയുമില്ല. ഷൂട്ടിങ് കഴിയുന്നതുവരെ അവർക്ക് അവിടെത്തന്നെ തങ്ങേണ്ടി വരാറുണ്ട്. ഇവർക്ക് സെറ്റിൽ നിന്ന് ഭക്ഷണമോ വെള്ളമോ ലഭിക്കാറുമില്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രമാകും ഭക്ഷണത്തിനുള്ള കൂപ്പണുകളും മറ്റും ലഭിക്കുക. ഷൂട്ടിന് തിരഞ്ഞെടുക്കപ്പെടുന്നവരുടെ കാര്യവും പരിതാപകരമാണ്. അവർക്ക് ഇരിക്കാനോ വിശ്രമിക്കാനോ ഉള്ള സൗകര്യങ്ങൾ പോലും സെറ്റുകളിൽ ഉണ്ടാകാറില്ല.
ഒരു ജൂനിയർ ആർടിസ്റ്റ് വിവരിച്ച ദുരിതാവസ്ഥയെപ്പറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത് ഇങ്ങനെയാണ്: കത്തുന്ന വെയിലത്ത് ഷൂട്ടിങ് മണിക്കൂറുകൾ നീണ്ടു. അവിടെ ഉണ്ടായിരുന്ന മിക്ക ആളുകൾക്കും കുടകളും മറ്റും നൽകിയിരുന്നു. എന്നാൽ, ജൂനിയർ ആർടിസ്റ്റുകൾക്ക് മാത്രം അതൊന്നും ലഭിച്ചില്ല. മറ്റുള്ളവർക്ക് ഭക്ഷണവും വെള്ളവും മറ്റും വിതരണം ചെയ്യുമ്പോഴും ഞങ്ങൾ കുറച്ചുപേർ അവിടെയുള്ളതായിപ്പോലും ആരും ഭാവിച്ചില്ല. അൽപം കുടിവെള്ളം പോലും നൽകാൻ അവിടെ ആരും കൂട്ടാക്കിയില്ല.
ഒരിക്കൽ ഹൃദ്രോഗിയായ ഒരു ജൂനിയർ ആർടിസ്റ്റ് കുടിവെള്ളം പോലും കിട്ടാതെ മണിക്കൂറുകളോളം പൊരിവെയിലിൽ ഷൂട്ടിങ് പൂർത്തിയാക്കി തിരിച്ചെത്തി അവിടെയുണ്ടായിരുന്ന ഒരു കസേരയിൽ ഇരുന്നു എന്നതിന്റെ മാത്രം പേരിൽ അവരെ അവിടെ നിന്ന് എഴുന്നേൽപ്പിക്കുകയും സെറ്റിൽനിന്ന് പുറത്താക്കുകയും ചെയ്ത സംഭവം വരെയുണ്ടായിട്ടുണ്ട്. ജൂനിയർ ആർടിസ്റ്റുകളായി എത്തുന്ന സ്ത്രീകളിൽ ഏറിയപങ്കും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നവരാണ്. ഭർത്താക്കൻമാർ ഉപേക്ഷിച്ചതോ കുടുംബത്തിന്റെ മുഴുവൻ ഭാരവും സ്വന്തം ചുമലിലേറ്റുന്നവരോ ആയിരിക്കും ഇവരിലേറെയും അതിനാൽതന്നെ ഇത്തരം അവഗണനകൾ നിശ്ശബ്ദമായി സഹിക്കാൻ മാത്രമാണ് ഇവർ നിർബന്ധിതരാകുന്നത്. ആരെങ്കിലും ശബ്ദം ഉയർത്തിയാൽ അവർക്ക് പിന്നീട് ജോലി ഉണ്ടാകാറുമില്ല.
∙ ‘ആവശ്യം’ നിറവേറ്റാന്‍ സഹായിച്ചാൽ സിനിമയിൽ അവസരം
പലപ്പോഴും ജൂനിയർ ആർടിസ്റ്റുകൾക്ക് നൽകാനായി ലൊക്കേഷനിൽ നിന്ന് 1800 മുതൽ 5000 രൂപ വരെ നൽകിയാലും ഇടനിലക്കാരായ ഏജന്റുമാരും കോഓർഡിനേറ്റർമാരും ഈ തുകയുടെ സിംഹഭാഗവും സ്വന്തമാക്കാറാണ് പതിവ്. അവരുടെ കമ്മിഷൻ എന്ന പേരിൽ നടത്തുന്ന കൊള്ളയ്ക്ക് ശേഷം പലപ്പോഴും 500 രൂപയിൽ താഴെ മാത്രം പ്രതിഫലമാണ് ഓരോ ജൂനിയർ ആർടിസ്റ്റിനും പ്രതിദിനം ലഭിക്കുന്നത്. യാത്രാക്കൂലിയോ മറ്റോ പ്രത്യേകം നൽകാത്തതിനാൽ, എത്ര ദൂരത്തുനിന്ന് വരുന്ന ആർടിസ്റ്റിനും ഈ തുകയിൽ നിന്നുതന്നെ ആ ചെലവും വഹിക്കേണ്ടിവരുന്നു. ഭക്ഷണത്തിനും കുടിവെള്ളത്തിനും യാത്രയ്ക്കും ചെലവാക്കിക്കഴിഞ്ഞാൽ ഇവർക്ക് വീടുകളിലേക്ക് കൊണ്ടുപോകാൻ പിന്നീട് അധികമൊന്നും ബാക്കിയുണ്ടാകില്ല.
ചില സെറ്റുകളിൽനിന്ന് ഇവർക്കുള്ള വരുമാനം പോലും കൃത്യസമയത്ത് ലഭിക്കാറില്ല. സിനിമയുടെ ഷൂട്ടിങ് പൂർത്തിയായാൽ പോലും വരുമാനം ലഭിക്കാത്ത അനുഭവങ്ങളും ഇവർക്കുണ്ട്. സിനിമയുടെ നിർമാതാവിനെയോ മറ്റ് അണിയറ പ്രവർത്തകരെയോ നേരിട്ട് ബന്ധപ്പെടാൻ സാധിക്കാത്ത ഇവർ പലപ്പോഴും തങ്ങൾ ചെയ്ത ജോലിയുടെ പ്രതിഫലത്തിനായി ഏജന്റുമാരുടെയും കോഓർഡിനേറ്റർമാരുടെയും കാലുപിടിക്കേണ്ട അവസ്ഥയാണുള്ളത്. ഇവയ്ക്കെല്ലാം പുറമേ, ജൂനിയർ ആർടിസ്റ്റുകളായി എത്തുന്ന സ്ത്രീകളെ ശാരീരിക ബന്ധത്തിന് പ്രേരിപ്പിക്കുന്നവരും കുറവല്ലെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.
ശാരീരിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിച്ചാൽ സിനിമയിൽ മികച്ച വേഷങ്ങൾ നൽകാമെന്ന പ്രലോഭനമാണ് ഇക്കൂട്ടർ പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. ഇത്തരം ആവശ്യങ്ങൾ മുൻനിർത്തി വാട്സാപ് ഗ്രൂപ്പുകൾവരെ പ്രവർത്തിക്കുന്നുള്ളതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. സെറ്റുകളിൽ നിന്ന് ജൂനിയർ ആർട്ടിസിറ്റുകൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും പലപ്പോഴും ശക്തമായ വേർതിരിവ് പ്രകടമാണ്. തങ്ങളുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ശാരീരിക ബന്ധത്തിന് ഉൾപ്പെടെ തയാറാകുന്നവർക്ക് മറ്റെല്ലാവർക്കും നൽകുന്നതു പോലെ വിഭവ സമൃദ്ധമായ ഭക്ഷണം നൽകുമ്പോൾ മറ്റുള്ളവർക്ക് വളരെ പരിമിതമായ ഭക്ഷണം മാത്രമാണ് നൽകാറുള്ളത്.
∙ പൊള്ളലേറ്റാലും തിരിഞ്ഞുനോക്കില്ല!
ചിത്രീകരണം ആരംഭിക്കാൻ പോകുന്ന സിനിമയിലേക്ക് താരങ്ങളെ ആവശ്യമുണ്ടെന്ന പേരിൽ ചില പരസ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കാറുണ്ട്. സിനിമയുടെയോ പിന്നണി പ്രവർത്തകരുടെയോ വിവരങ്ങൾ ഇല്ലാത്ത ഇത്തരം പരസ്യങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പറുകൾ മാത്രമാകും ഉണ്ടാകാറുള്ളത്. ഇത്തരം പരസ്യങ്ങൾക്ക് പിന്നാലെ പോകുന്നവർക്ക് സാമ്പത്തിക നഷ്ടത്തിന് പുറമേ മാനഹാനിയും സംഭവിച്ചിട്ടുള്ളതായി കേസുകൾ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു. ജൂനിയർ ആർടിസ്റ്റ് കോഓർഡിനേറ്റർമാർ എന്ന പേരിൽ പ്രവർത്തിക്കുന്ന വ്യാജൻമാരും സിനിമാ ലോകത്തിന് ദുഷ്പേര് സമ്മാനിക്കുന്നതായി കമ്മിറ്റി റിപ്പോർട്ടിലുണ്ട്.
സിനിമയിൽ അവസരം വാങ്ങിനൽകാമെന്ന പേരിൽ യുവതികളിൽ നിന്ന് പണം കൈപ്പറ്റുന്നതിനൊപ്പം അവരെ മറ്റ് ആവശ്യങ്ങൾക്ക് നിർബന്ധിക്കുകയും ചെയ്യുന്ന ഇക്കൂട്ടർക്ക് പലപ്പോഴും സിനിമയുമായി ഒരുതരത്തിലുള്ള ബന്ധവും ഉണ്ടാകാറില്ല. സർക്കാർ ഉൾപ്പെടെ പുറമേ നിന്നുള്ള ഒരു സംവിധാനത്തിന്റെയും ശക്തമായ ഇടപെടൽ ഇല്ലാത്തതിനാൽ സിനിമാ ലോകത്തു നടക്കുന്ന ഇത്തരം അനീതികൾ പുറത്തുവരുന്നുമില്ല. ഇവയ്ക്കെല്ലാം പുറമേ, ഷൂട്ടിങ് സെറ്റുകളിൽ വച്ച് ജൂനിയർ ആർടിസ്റ്റുകൾക്ക് സംഭവിക്കുന്ന അപകടങ്ങൾക്ക് പലപ്പോഴും ആരും കാര്യമായ പരിഗണനപോലും നൽകാറില്ല.
റിപ്പോർട്ടിൽ പരാമർശിക്കുന്ന തരത്തിൽ, ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ 70 വയസ്സുള്ള ജൂനിയർ ആർട്ടിസ്റ്റിന്റെ ശരീരത്തിൽ തിളച്ച എണ്ണ വീണ് കാര്യമായ പൊള്ളലേറ്റിരുന്നു. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതൊഴിച്ചാൽ മറ്റൊരു സഹായവും അവർക്ക് സിനിമയുടെ പിന്നണി പ്രവർത്തകരിൽ നിന്ന് ലഭിച്ചില്ല. ആശുപത്രി ചെലവും തുടർന്നുള്ള ആവശ്യങ്ങളുമെല്ലാം നിറവേറ്റിയത് അവരുടെ ബന്ധുക്കൾ തന്നെയാണ്. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ മറ്റൊരു ജൂനിയർ ആർടിസ്റ്റിന്റെ കാലിന് ഒടിവ് സംഭവിച്ചിട്ടും അദ്ദേഹത്തിനും സിനിമയുടെ പിന്നണി പ്രവർത്തകരിൽ നിന്ന് ഒരു തരത്തിലുള്ള സാമ്പത്തിക സഹായവും ലഭിച്ചില്ല.
ജൂനിയർ ആർടിസ്റ്റുകളുടെ സംഘടനകളിൽ അംഗങ്ങൾ ആക്കാനെന്ന പേരിൽ പണം തട്ടുന്നവരും കുറവല്ല. പലപ്പോഴും 2500, 3000 രൂപ വരെയൊക്കെയാണ് ഇത്തരക്കാർ കൈപ്പറ്റാറുള്ളത്. ഫെഫ്കയുടെ പേരിനോട് സാദൃശ്യമുള്ള വ്യാജ പേരിൽ വരെ ഇത്തരത്തിൽ പണപ്പിരിവ് നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. ഒരേ ആളുകൾ തന്നെ പലപ്പോഴും പല സംഘടനകളുടെ പേരിൽ ഇത്തരത്തിൽ പണപ്പിരിവ് നടത്താറുണ്ട്. ആരെങ്കിലും പരാതി ഉന്നയിക്കുമ്പോൾ സിം കാർഡ് ഉപേക്ഷിച്ച് കടന്നുകളയുന്നതാണ് ഇക്കൂട്ടരുടെ പതിവെന്നും റിപ്പോർട്ടിൽ പറയുന്നു.