‘‌തുടക്കത്തിൽ പല മൊഴികളും പ്രസ്താവനകളും വിശ്വസിക്കാൻ പോലുമായില്ല. ചിലതെല്ലാം ആരോപണമാണെന്നു പോലും സംശയിച്ചു പോയി. എന്നാൽ ഓരോ ദിവസവും കഴിയുംതോറും, കൂടുതൽ പേരോടു സംസാരിക്കുംതോറും, കേട്ടതെല്ലാം സത്യമാണെന്നു തെളിഞ്ഞു. വ്യക്തമായ തെളിവോടെത്തന്നെയാണ് അത് മനസ്സിലായത്...’ ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങളെപ്പറ്റി പഠിച്ച് പരിഹാര നടപടികൾ നിർദേശിക്കാൻ നിയോഗിക്കപ്പെട്ട ഹേമ കമ്മിറ്റിയിലെ ചില വാക്കുകളാണിത്. കമ്മിറ്റിക്കു പോലും ‘അവിശ്വസനീയം’ എന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള കാര്യങ്ങളാണ് പലരും മൊഴിയായി നൽകിയത്. അതിൽ ഏറ്റവും പ്രമുഖമായത് സിനിമാ മേഖലയിലെ ഒരു പവർ ഗ്രൂപ്പിനെ കുറിച്ചായിരുന്നു. ഈ മാഫിയ മലയാള സിനിമയിൽ നിലനിൽക്കുന്ന കാലം വരെ ആഭ്യന്തര പരാതി പരിഹാര സെല്‍ (ഐസിസി) കൊണ്ടു പോലും കാര്യമില്ലെന്നത് വ്യക്തമാണ്. മലയാള സിനിമയിൽ ഐസിസി എങ്ങനെയാണ് അപ്രസക്തമാകുന്നതെന്നും ഹേമ കമ്മിറ്റി പറയുന്നു. ആരാണ് ഈ പവർഗ്രൂപ്പ് എന്നതിന്റെ വ്യക്തമായ സൂചനകളും സമിതി റിപ്പോർട്ടിലുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‌തുടക്കത്തിൽ പല മൊഴികളും പ്രസ്താവനകളും വിശ്വസിക്കാൻ പോലുമായില്ല. ചിലതെല്ലാം ആരോപണമാണെന്നു പോലും സംശയിച്ചു പോയി. എന്നാൽ ഓരോ ദിവസവും കഴിയുംതോറും, കൂടുതൽ പേരോടു സംസാരിക്കുംതോറും, കേട്ടതെല്ലാം സത്യമാണെന്നു തെളിഞ്ഞു. വ്യക്തമായ തെളിവോടെത്തന്നെയാണ് അത് മനസ്സിലായത്...’ ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങളെപ്പറ്റി പഠിച്ച് പരിഹാര നടപടികൾ നിർദേശിക്കാൻ നിയോഗിക്കപ്പെട്ട ഹേമ കമ്മിറ്റിയിലെ ചില വാക്കുകളാണിത്. 

കമ്മിറ്റിക്കു പോലും ‘അവിശ്വസനീയം’ എന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള കാര്യങ്ങളാണ് പലരും മൊഴിയായി നൽകിയത്. അതിൽ ഏറ്റവും പ്രമുഖമായത് സിനിമാ മേഖലയിലെ ഒരു പവർ ഗ്രൂപ്പിനെ കുറിച്ചായിരുന്നു. ഈ മാഫിയ മലയാള സിനിമയിൽ നിലനിൽക്കുന്ന കാലം വരെ ആഭ്യന്തര പരാതി പരിഹാര സെല്‍ (ഐസിസി) കൊണ്ടു പോലും കാര്യമില്ലെന്നത് വ്യക്തമാണ്. മലയാള സിനിമയിൽ ഐസിസി എങ്ങനെയാണ് അപ്രസക്തമാകുന്നതെന്നും ഹേമ കമ്മിറ്റി പറയുന്നു. ആരാണ് ഈ പവർഗ്രൂപ്പ് എന്നതിന്റെ വ്യക്തമായ സൂചനകളും സമിതി റിപ്പോർട്ടിലുണ്ട്. 

ADVERTISEMENT

∙ പ്രമുഖ നടന്റെ ‘മാഫിയ’

മലയാളത്തിലെ ഒരു പ്രമുഖ നടന്റെ പേരിൽ അതിശക്തമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. സിനിമയിലെ ‘മാഫിയ’ എന്നാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം അറിയപ്പെടുന്നത്. സംവിധായകരെയും നിർമാതാക്കളെയും നടന്മാരെയും മാത്രമല്ല ആരെ വേണമെങ്കിലും വിലക്കാനുള്ള കരുത്ത് ഇവർക്കുണ്ട്. ഒരാളു പോലും ഇവർക്കെതിരെ ശബ്ദമുയർത്തില്ല. ഉയർത്തിയാൽ സിനിമാ മേഖലയിൽനിന്നുതന്നെ എന്നന്നേക്കുമായി അപ്രത്യക്ഷമാകും. ഇതെല്ലാം പരിഹരിക്കാൻ ആഭ്യന്തര പരാതി പരിഹാര സെൽ മാത്രം പോരാതെ വരുമെന്നും റിപ്പോർട്ട് പറയുന്നു.

(Representative Image: istockphoto/ brightstars)

സിനിമാമേഖലയിൽത്തന്നെയുള്ളവരാണ് പരാതി പരിഹാര സെല്ലിലെ അംഗങ്ങൾ എന്നതാണു പ്രശ്നം. ഇവർക്ക് പരാതിക്കാരെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും എളുപ്പം സാധിക്കും. ഓരോ സിനിമയുമായും ബന്ധപ്പെട്ട് നിർമാതാവായിരിക്കും സെല്ലിന്റെ ചുമതലക്കാരെ തീരുമാനിക്കുക. പ്രൊഡ്യൂസറെ എളുപ്പത്തിൽ സ്വാധീനിക്കാൻ പീഡനം നടത്തിയെന്നു പറയപ്പെടുന്ന ആൾക്കു പോലും സാധിക്കും. ചില ഘട്ടങ്ങളിൽ നിർമാതാക്കൾക്കെതിരെ തന്നെ ലൈംഗികാരോപണം ഉയർന്നു വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ സെല്ലിന്റെ പ്രസക്തിതന്നെ നഷ്ടമാകുമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.

∙ ‘എണീറ്റു നിന്നില്ല, പുറത്തു പോ...’

ADVERTISEMENT

സിനിമയിൽനിന്ന് ഒരാളെ വിലക്കുന്നതിന് വളരെ ‘സില്ലിയായ’ കാരണങ്ങൾ മാത്രം മതി. ഉദാഹരണത്തിന് സിനിമാ മേഖലയെ നിയന്ത്രിക്കുന്ന സംഘത്തിലെ ഒരാൾ സെറ്റിലേക്കു വരുമ്പോൾ ലൈറ്റ് ബോയ് എഴുന്നേറ്റു നിന്നില്ലെങ്കിൽ അയാളെ നിഷ്കരുണം പുറത്താക്കും. അത്രയും ചെറിയ കാരണം മതി വിലക്കുന്നതിന്. പലരും ഇത് നേരിട്ട് കണ്ടിട്ടുള്ളതാണ്. ഈഗോയാണ് പ്രശ്നമാകുന്നത്. ആരെങ്കിലും സിനിമയിലെ ചില പ്രമുഖർക്കെതിരെ പരാതി ഉന്നയിച്ചാൽ അവരെ ബലം പ്രയോഗിച്ചുതന്നെ അതിൽനിന്നു തടയാനും ഭീഷണിപ്പെടുത്താനും സ്വാധീനശേഷിയുള്ളവരുമുണ്ട്. ഈ പരാതി പല നിർമാതാക്കൾക്കെതിരെയും ഉയർന്നിട്ടുണ്ട്. 

നിസ്സാര കാര്യത്തിനു വരെ സിനിമയിൽ ‘പവർ ഗ്രൂപ്പ്’ വിലക്കേർപ്പെടുത്തുമെന്ന് പറയുന്ന കമ്മിറ്റി റിപ്പോർട്ടിലെ ഭാഗം.

ആഭ്യന്തര പരാതി പരിഹാര സെല്ലിലെ ആരെങ്കിലും ഈ മാഫിയയ്ക്കെതിരെ നിലകൊണ്ടെന്നിരിക്കട്ടെ, അവരുടെ ഭാവി തന്നെ തകർക്കപ്പെടും. അതിനു തക്ക ശേഷിയുള്ളവരാണ് ആ ശക്തികേന്ദ്രങ്ങള്‍. സെല്ലിന്റെ തലവനെപ്പോലും സ്വാധീനിക്കാനും ശേഷിയുള്ളവരാണ് ഇവർ. സെല്ലിനു മുന്നിൽ നൽകിയ പരാതി ‘പവർ ഗ്രൂപ്പ്’ എന്നറിയപ്പെടുന്ന സംഘത്തിലെ അംഗങ്ങൾക്കു മുന്നിലെത്താനും സാധ്യതയേറെ. പരാതിക്കാരി ആർക്കെതിരെയാണോ തെളിവ് നൽകിയത് അയാൾക്കു മുന്നിലേക്കു തന്നെ വിവരങ്ങൾ എത്തിക്കാനുള്ള സ്വാധീന ശക്തിയും ഈ മാഫിയയ്ക്കുണ്ട്. അതോടെ പരാതി ഉന്നയിച്ച നടിക്ക് വിലക്ക് ഏർപ്പെടുത്തും. ചിലപ്പോഴൊക്കെ അവരുടെ മൊഴി പുറംലോകത്തിനു മുന്നിലെത്തിക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പീഡനത്തിനു മേൽ മറുപീഡനം എന്ന അവസ്ഥയാകും ബന്ധപ്പെട്ട വനിത നേരിടേണ്ടി വരിക. 

(Representative Image: istockphoto/ nicoletaionescu)

ഇക്കാരണങ്ങളാൽത്തന്നെ സിനിമാമേഖലയിൽനിന്നുള്ളവർ അംഗങ്ങളായാൽ ഒരാളു പോലും സെല്ലിനു മുന്നിൽ പരാതിയുമായി വരില്ല. ‘അമ്മ’യില്‍ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ്) സമാനമായ ഒരു ഫോറത്തിനു രൂപം നൽകിയിരുന്നു. എന്നാൽ ഒരാളു പോലും പരാതി പറഞ്ഞ് ഫോറത്തിനു മുന്നിലെത്തിയില്ല. ആർക്കും പരാതി ഇല്ലാഞ്ഞിട്ടല്ല. അവർക്ക് പരാതി പറയാൻ താൽപര്യമില്ലാത്തതാണ്. ഈ സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് ഒരു സമിതിക്ക് രൂപം നൽകണം. ഒരു സ്വതന്ത്ര ഫോറം ആയിരിക്കണം അത്. മലയാള സിനിമാ മേഖലയിലെ ദുഷ്പ്രവണതകളിൽനിന്ന് സ്ത്രീകൾ രക്ഷപ്പെടണമെങ്കിൽ അത്തരമൊരു സർക്കാർ ഫോറം കൂടിയേ തീരൂ. 

∙ പുരുഷന്മാർക്കും രക്ഷയില്ല!

ADVERTISEMENT

സിനിമാമേഖലയിലെ വിലക്കിനെ പറ്റി വനിതകളേക്കാൾ പരാതി പറഞ്ഞത് പുരുഷന്മാരാണ്. മലയാള സിനിമയിലെ പ്രമുഖരായ 10–15 പേരാണ് ‘പവർ ഗ്രൂപ്പ്’ ഒരുക്കി എല്ലാം നിയന്ത്രിക്കുന്നത്. ഇതിൽ വളരെ പ്രശസ്തരായ നടന്മാരും നിർമാതാക്കളും വിതരണക്കാരും സംവിധായകരും ഉണ്ട്. എല്ലാവരും പുരുഷന്മാരാണ്. സിനിമയിൽനിന്ന് വൻതോതിൽ പ്രശസ്തിയും പണവുമുണ്ടാക്കിയവരാണ് ഈ സംഘത്തിലുള്ളത്. സിനിമയിൽനിന്ന് പ്രശസ്ത നടന്മാരെ വരെ ഈ പവർ ഗ്രൂപ്പ് വിലക്കിയ കഥകളും ഹേമ കമ്മിറ്റിക്ക് മുന്നിലെത്തി. 

പ്രമുഖ നടൻ വിലക്ക് നേരിട്ടതിനെപ്പറ്റി പറയുന്ന റിപ്പോർട്ടിലെ ഭാഗം.

പവർ ഗ്രൂപ്പിലെ ഏതെങ്കിലും ഒരു അംഗത്തിന് ഇഷ്ടമില്ലാത്ത വിധം ആരെങ്കിലും പ്രവര്‍ത്തിച്ചാൽ അയാളെ ഒതുക്കാനായി ഗ്രൂപ്പ് മൊത്തം കൈകോർക്കുന്നതാണ് രീതി. ഹേമ കമ്മിറ്റിക്കു മുന്നിൽ പരാതി പറയാനെത്തിയവരിൽ ഒരു പ്രശസ്ത നടനും ഉണ്ടായിരുന്നു. ഈ പവർ ഗ്രൂപ്പ് കാരണം അദ്ദേഹത്തിനും സുഹൃത്തിനും വിലക്ക് നേരിടേണ്ടി വന്നു. ഈ വിലക്ക് രേഖാമൂലം നടപ്പാക്കുന്നതല്ല. പവർ ഗ്രൂപ്പ് പരസ്പരം പറഞ്ഞ്, പിന്നീട് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതാണ് രീതി. 

∙ ‘നിങ്ങൾ കുഴപ്പത്തിലാകും

തങ്ങൾക്ക് എതിർപ്പുള്ള ആരെങ്കിലും ഏതെങ്കിലും സിനിമയിൽ പ്രവർത്തിക്കുന്നുണ്ടെന്നറിഞ്ഞാൽ ഉടനെ നിർമാതാവിന് പവർ ഗ്രൂപ്പിന്റെ ഫോൺവിളിയെത്തും. അയാളെ സിനിമയുമായി സഹകരിച്ചാൽ നിർമാതാവും സിനിമയും കുഴപ്പത്തിലാകുമെന്നായിരിക്കും സന്ദേശം. ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ എൻഒസി (Non-objection certificate) ലഭിക്കില്ലെന്നും ഭീഷണി വരും. എൻഒസി കിട്ടിയില്ലെങ്കിൽ റിലീസ് വരെ താറുമാറാകും. പവർ ഗ്രൂപ്പ് വിലക്കാൻ ആഗ്രഹിക്കുന്ന നടന്റെ കാര്യം അതോടെ തുലാസിലാകും. 

(Representative Image: istockphoto/ sutiporn)

ചിലർക്ക് ചില നടന്മാർ വളർന്നു വരുന്നതു പോലും സഹിക്കില്ല. ആ വളർച്ച സഹിക്കാനാകാതെ ഈഗോ കാരണം വിലക്കേർപ്പെടുത്തുന്നവർ പോലുമുണ്ട്. ‘റിസ്ക്’ എടുക്കാൻ താൽപര്യമില്ലാത്തതിനാൽ നിർമാതാക്കളും പവർ ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കുന്നതാണു പതിവ്. എന്നാൽ വിലക്ക് സംബന്ധിച്ച് ഒരിടത്തും പരാതിപ്പെടാൻ പറ്റില്ല. വിലക്കുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഇല്ലെന്നതുതന്നെ പ്രശ്നം. ഈ സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ ആവശ്യമാണെന്ന് അവർ പറയുന്നത്. 

അസോസിയേഷനുകളും വിവിധ യൂണിയനുകളും കൂടി തീരുമാനിച്ച് നടന്മാരെ വിലക്കുന്ന രീതികളുമുണ്ട്. ഇതൊന്നും നിയമപരമായി നടക്കുന്നതല്ലെന്നോർക്കണം. 

നേരത്തേ ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ‘അമ്മ’യെ പോലും അംഗീകരിച്ചിരുന്നില്ല. ‘അമ്മ’യുടെ ലെറ്റർ പാഡിൽ എഴുതിയ ഒരു കത്ത് ‘‘അമ്മയോ, അങ്ങനെ ഒരു സംഗതി സിനിമാമേഖലയിൽ ഇല്ല’’ എന്നു പറഞ്ഞ് ചേംബർ ഓഫ് കൊമേഴ്സിലെ ഒരംഗം കീറിക്കളഞ്ഞ സംഭവം പോലുമുണ്ടായിട്ടുണ്ട്. ഇപ്പോൾ പക്ഷേ ഇത്തരം അനീതിക്കെതിരെ സംസാരിക്കാനുള്ള ശേഷി ‘അമ്മ’ ആർജിച്ചിട്ടുണ്ട്. അസോസിയേഷനുകളും വിവിധ യൂണിയനുകളും കൂടി തീരുമാനിച്ച് നടന്മാരെ വിലക്കുന്ന രീതികളുമുണ്ട്. ഇതൊന്നും നിയമപരമായി നടക്കുന്നതല്ലെന്നോർക്കണം. 

സമിതിക്കു മുന്നിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയ പ്രമുഖ നടന് 2 വർഷത്തോളം വിലക്ക് നേരിട്ടിരുന്നു. തിരികെ സിനിമയിലേക്കു വരാൻ 20 ലക്ഷം രൂപയാണ് പിഴയായി ആവശ്യപ്പെട്ടത്. പിന്നീട് ഇതു സംബന്ധിച്ച് ഒരന്വേഷണം വരികയും നടന്റെ ഭാഗത്തുനിന്ന് തെറ്റൊന്നുമില്ലെന്ന് വ്യക്തമാകുകയും ചെയ്തു. അങ്ങനെ വിലക്കും മാറി. എന്നാൽ ചില വിലക്കുകൾ അത്യന്തം രഹസ്യാത്മകമായിട്ടാണ്. മലയാളത്തിൽ വിലക്ക് നേരിട്ട നടൻ ഹിന്ദിയിലേക്ക് പോയി അഭിനയിക്കേണ്ടി വന്ന അവസ്ഥ വരെയുണ്ടായിട്ടുണ്ട്. 

‘അവര് ‘മി ടൂ’ ആണ്, പ്രശ്നക്കാരും’

ചില പ്രൊഡക്‌ഷൻ കൺട്രോളർമാർ അവർക്കു താൽപര്യമില്ലാത്തവരെ സിനിമയിൽനിന്നു വിലക്കാൻ കരുനീക്കം നടത്താറുണ്ട്. ഭൂരിപക്ഷം സിനിമകളിലും പ്രൊഡക്‌ഷൻ കൺട്രോളർമാരെയാണ് സംവിധായകനും നിർമാതാവും മറ്റു കാര്യങ്ങൾക്കായി നിയോഗിക്കാറുള്ളത്. ഈ സാഹചര്യത്തിൽ, തനിക്ക് താൽപര്യമില്ലാത്തവരെ സിനിമയിലേക്ക് ലഭ്യമില്ലെന്നും അവർ തിരക്കിലാണെന്നുമുള്ള മറുപടിയാണ് കൺട്രോളർ നൽകുക. അല്ലെങ്കിൽ എന്തെങ്കിലും ഒഴികഴിവു പറഞ്ഞ് ഒഴിവാക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രൊഡക്‌ഷൻ കൺട്രോളർമാരെപ്പറ്റി പറയുന്ന ഭാഗം.

ആ നടി ആളൊരു ‘മി ടൂ’ ആണ് (Me Too Person), അല്ലെങ്കിൽ അയാൾ സെറ്റിൽ പ്രശ്നങ്ങളുണ്ടാക്കും, സമയത്തിനു വരില്ല എന്നൊക്കെ പറഞ്ഞും പ്രൊഡക്‌ഷൻ കൺട്രോളർ ഒഴിവാക്കൽ നടത്താറുണ്ട്. (തൊഴിലിടത്തിൽ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെ ഉൾപ്പെടെ ലോകത്തിലെ വിവിധ ഭാഗങ്ങളിലെ വനിതകൾ തുറന്നടിച്ച ക്യാംപെയ്ൻ ആയിരുന്നു മി ടൂ). വിമൻ ഇൻ സിനിമ കലക്ടീവ് അംഗമായതുകൊണ്ടു മാത്രം സിനിമകളിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളവരെപ്പറ്റിയും പലരും സമിതിക്കു മുന്നിൽ തുറന്നു പറഞ്ഞു. അവർ ചെയ്തത് ഒരേയൊരു കുറ്റമാണ്– തങ്ങൾക്കു നേരെയുണ്ടായ, അല്ലെങ്കിൽ സഹപ്രവർത്തകർക്കു നേരെയുണ്ടായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു എന്നതു മാത്രം.

English Summary:

Decoding the Hema Committee Report: How a 'Mafia Power Group' Imposing an Illegal Ban on Actors and Actresses in the Malayalam Film Industry