ഗാസയിലെ വെടിനിർത്തൽ കരാർ സംബന്ധിച്ച്, ഈജിപ്തിന്റെ തലസ്ഥാനമായ കയ്റോയിൽ ഓഗസ്റ്റ് 25നു നടന്ന ചർച്ചയും പരാജയപ്പെട്ടതോടെ മധ്യപൂർവേഷ്യയിൽ വീണ്ടും നിരാശ പടരുകയാണ്. യുഎസ് മുന്നോട്ടുവച്ച പുതുക്കിയ നിർദേശങ്ങൾ ഹമാസ് തള്ളിയതോടെ, ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ തലവൻ ഡേവിഡ് ബാർനിയയയുടെ നേതൃത്വത്തിലുള്ള ഇസ്രയേൽ സംഘം നാട്ടിലേക്കു മടങ്ങി. ചർച്ച പൂർണമായും ഉപേക്ഷിച്ചിട്ടില്ലാത്തതിനാൽ രണ്ടാം നിര ഉദ്യോഗസ്ഥരെ നിലനിർത്തിയിട്ടുണ്ട്. ഗാസയുടെയും ഈജിപ്തിന്റെയും അതിർത്തിയിലെ ബഫർ സോണായ ഫിലാഡൽഫിയിലെ ഗാസ ഭാഗത്ത് ഇസ്രയേൽ സൈന്യത്തെ നിലനിർത്തണമെന്ന ആവശ്യമാണ് ഹമാസ് നിരസിച്ചത്. ഈജിപ്തും ഇതിനോട് അനുകൂലമല്ല. ഫിലാഡൽഫിയിൽ ഇസ്രയേൽ സൈന്യത്തിനു പകരം രാജ്യാന്തര സേനയെ നിയോഗിക്കാം എന്നൊരു നിർദേശം വന്നെങ്കിലും അത് ഇസ്രയേൽ തള്ളി. പുതിയ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്നു ഹമാസ് വക്താവ് ഒസാമ ഹംദാൻ അൽ അക്സ ടെലിവിഷൻ അഭിസംബോധനയ്ക്കിടെയാണ് പറഞ്ഞത്. യുഎസിന്റെ ശുഭാപ്തി വിശ്വാസ നിലപാട് വ്യാജമാണെന്നും അത് പ്രസിഡന്റ് തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ളതാണെന്നുമാണ് ഹംദാന്റെ നിലപാട്. അമേരിക്കൻ ചാര സംഘടനയായ സിഐഎ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാസയിലെ വെടിനിർത്തൽ കരാർ സംബന്ധിച്ച്, ഈജിപ്തിന്റെ തലസ്ഥാനമായ കയ്റോയിൽ ഓഗസ്റ്റ് 25നു നടന്ന ചർച്ചയും പരാജയപ്പെട്ടതോടെ മധ്യപൂർവേഷ്യയിൽ വീണ്ടും നിരാശ പടരുകയാണ്. യുഎസ് മുന്നോട്ടുവച്ച പുതുക്കിയ നിർദേശങ്ങൾ ഹമാസ് തള്ളിയതോടെ, ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ തലവൻ ഡേവിഡ് ബാർനിയയയുടെ നേതൃത്വത്തിലുള്ള ഇസ്രയേൽ സംഘം നാട്ടിലേക്കു മടങ്ങി. ചർച്ച പൂർണമായും ഉപേക്ഷിച്ചിട്ടില്ലാത്തതിനാൽ രണ്ടാം നിര ഉദ്യോഗസ്ഥരെ നിലനിർത്തിയിട്ടുണ്ട്. ഗാസയുടെയും ഈജിപ്തിന്റെയും അതിർത്തിയിലെ ബഫർ സോണായ ഫിലാഡൽഫിയിലെ ഗാസ ഭാഗത്ത് ഇസ്രയേൽ സൈന്യത്തെ നിലനിർത്തണമെന്ന ആവശ്യമാണ് ഹമാസ് നിരസിച്ചത്. ഈജിപ്തും ഇതിനോട് അനുകൂലമല്ല. 

ഫിലാഡൽഫിയിൽ ഇസ്രയേൽ സൈന്യത്തിനു പകരം രാജ്യാന്തര സേനയെ നിയോഗിക്കാം എന്നൊരു നിർദേശം വന്നെങ്കിലും അത് ഇസ്രയേൽ തള്ളി. പുതിയ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്നു ഹമാസ് വക്താവ് ഒസാമ ഹംദാൻ അൽ അക്സ ടെലിവിഷൻ അഭിസംബോധനയ്ക്കിടെയാണ് പറഞ്ഞത്. യുഎസിന്റെ ശുഭാപ്തി വിശ്വാസ നിലപാട് വ്യാജമാണെന്നും അത് പ്രസിഡന്റ് തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ളതാണെന്നുമാണ് ഹംദാന്റെ നിലപാട്. 

ഹമാസ് വക്താവ് ഒസാമ ഹംദാൻ അൽ അക്സ. (Photo by Louai Beshara / AFP)
ADVERTISEMENT

അമേരിക്കൻ ചാര സംഘടനയായ സിഐഎ മേധാവി വില്യം ബേൺസ്, ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി, ഈജിപ്ത് രഹസ്യാന്വേഷണ മേധാവി അബ്ബാസ് കമൽ എന്നിവരുടെ മധ്യസ്ഥതയിലാണ് കയ്റോയിൽ ഇസ്രയേലും ഹമാസും തമ്മിൽ ചർച്ച നടന്നത്. ഇസ്രയേൽ സംഘം മടങ്ങിയെങ്കിലും ഹമാസും ഇസ്രയേലും തമ്മിലുള്ള ശത്രുത കുറയ്ക്കുന്നതിനുള്ള  ശ്രമം തുടരും. ഹമാസിന്റെയും ഇസ്രയേലിന്റെയും പ്രതിനിധികൾ ഒന്നിച്ചു ചർച്ചയ്ക്കു തയാറായി എന്നതുതന്നെ ശുഭ സൂചകമാണെന്നും കയ്റോയിലെ അന്തരീക്ഷം പ്രതീക്ഷ നൽകുന്നതാണെന്നും മധ്യസ്ഥ സംഘത്തിന്റെ വക്താവ് പ്രതികരിച്ചു. ചർച്ച തുടരുമെന്ന് ഇസ്രയേലും വ്യക്തമാക്കി. വെടിനിർത്തൽ കരാർ പ്രഖ്യാപിക്കാനും ഫിലാഡൽഫി സംബന്ധിച്ചു പ്രത്യേകമായി പിന്നീടു ചർച്ച ചെയ്യാനുമുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 

∙ ഫിലാഡൽഫി ആര് നിയന്ത്രിക്കും?

മറ്റു കാര്യങ്ങളിൽ ഏറക്കുറെ ധാരണയായെങ്കിലും ഗാസ, ഈജിപ്ത് അതിർത്തി ഇടനാഴിയായ ഫിലാഡൽഫിയുടെ നിയന്ത്രണം സംബന്ധിച്ച തർക്കത്തിൽ ചർച്ച വഴിമുട്ടുകയായിരുന്നു. ഫിലാഡൽഫി ഇടനാഴിക്കടിയിലെ തുരങ്കങ്ങളിലൂടെ ഹമാസ് ആയുധങ്ങൾ കടത്തുന്നുണ്ടെന്നതാണ് ഇസ്രയേലിന്റെ ആരോപണം. എന്നാൽ ചർച്ചയിൽ പങ്കെടുത്ത ഈജിപ്ത് പ്രതിനിധികൾ ഇതു നിഷേധിച്ചു. ഗാസ അതിർത്തിയിലൂടെ ആയുധങ്ങളോ ആളുകളോ കടത്താൻ കഴിയുന്ന തുരങ്കങ്ങൾ വർഷങ്ങൾക്കു മുൻപുതന്നെ ഈജിപ്ത് നശിപ്പിച്ചതായി പ്രതിനിധികൾ പറഞ്ഞു. ഇപ്പോൾ ഇതുവഴി കള്ളക്കടത്തു നടക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

ഈജിപ്തിനെ ഇസ്രയേലിൽ നിന്നും പലസ്തീൻ ഗാസ മുനമ്പിൽ നിന്നും വേർതിരിക്കുന്ന ബഫർ സോണായ ഫിലാഡൽഫി ഇടനാഴിയിലേക്കുള്ള സമാന്തര റോഡിൽ ഈജിപ്ഷ്യൻ സൈനികൻ പട്രോളിങ് നടത്തുന്നു. (Photo by CRIS BOURONCLE / AFP)

എന്നാൽ ഈജിപ്തിനോ ഇസ്രയേലിനോ അറിയാത്ത തുരങ്കങ്ങൾ ഇപ്പോഴുമുണ്ടെന്നും അതിലൂടെ ആയുധക്കടത്തും മനുഷ്യക്കടത്തും നടക്കുന്നുണ്ടെന്നും ഇസ്രയേൽ വാദിച്ചു. ജനുവരിയിൽ, ഇസ്രായേൽ സൈന്യം ഇടനാഴിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ഗാസ- ഈജിപ്ത് അതിർത്തിയിലെ പലസ്തീൻ ഭാഗത്തുള്ള തുരങ്കങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതിനു മുൻപ്, ഇടനാഴിയിലൂടെ വൻ ആയുധക്കടത്ത് നടന്നുവെന്നും ഇസ്രയേൽ ആരോപണം ഉന്നയിച്ചു. അതിനാൽ ഇടനാഴിയിൽ സ്ഥിരമായി സൈനിക സാന്നിധ്യം വേണമെന്നാണ് അവരുടെ ആവശ്യം.

ഹിസ്ബുല്ലയുടെയും ഹമാസിന്റെയും ഉന്നത മേധാവികളെ വധിച്ചതിനു പ്രതികരണമായി ഹിസ്ബുല്ല ആക്രമണം നടത്തുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം ഇസ്രയേലിനു മുന്നറിയിപ്പു നൽകിയിരുന്നു. ഇറാനും അഭിമാനത്തിനേറ്റ തിരിച്ചടി നൽകാൻ ഹിസ്ബുല്ലയെ മുന്നിൽ നിർത്തുകയായിരുന്നു.

ADVERTISEMENT

എന്നാൽ ഇസ്രയേലിന്റെ ഈ വാദം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കാരണം, കഴിഞ്ഞ ഏതാനും മാസങ്ങളായി ഗാസയിൽ കണ്ടെത്തിയ എല്ലാ ആയുധങ്ങളും ഗാസയിൽ തന്നെ നിർമിച്ചവയോ ഈജിപ്തിൽ നിന്നു റഫാ അതിർത്തിയിലൂടെ കടത്തിയവയോ ആണെന്നും ചർച്ചയിൽ ഈജിപ്ത് ചൂണ്ടിക്കാട്ടി. ഇതിനിടെ ഫിലാഡൽഫിയിൽ നിന്ന് ഇസ്രയേൽ സേനയെ മാറ്റി പകരം രാജ്യാന്തര സേനയെ നിയോഗിക്കാമെന്ന ഒരു നിർദേശം ഉയർന്നെങ്കിലും ഇസ്രയേൽ സമ്മതിച്ചില്ല.  

∙ യുദ്ധം വ്യാപിച്ചില്ല; താൽക്കാലികാശ്വാസം

കയ്റോയിലെ നിർണായകമായ ചർച്ച നടക്കുന്ന അവസരത്തിലായിരുന്നു ഓഗസ്റ്റ് 25ന് ഇസ്രയേൽ– ഹിസ്ബുല്ല ആക്രമണം നടന്നത്. ഇത് തുടക്കത്തിൽ ആശങ്കയുണ്ടാക്കിയെങ്കിലും പിന്നീട് താൽക്കാലികമായെങ്കിലും ആശ്വാസത്തിനു വഴിമാറി. 25നു പുലർച്ച 4.30നാണ് 80 ഇസ്രയേൽ പോർവിമാനങ്ങൾ തെക്കൻ ലെബനനിലെ 40 കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നത്. പിന്നീട് 20 പോർ വിമാനങ്ങൾ ഒരു റൗണ്ട് ബോംബിങ് കൂടി നടത്തി. അര മണിക്കൂറിനു ശേഷം അഞ്ചു മണിയോടെ ഹിസ്ബുല്ല 320 കറ്റ്യൂഷ റോക്കറ്റുകളും ഡോണുകളും ഇസ്രയേലിലേക്കു വിക്ഷേപിച്ചു. എന്നാൽ ഇരു കൂട്ടരും ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കിയെന്നത് ശുഭ സൂചനയാണ്. 

അപ്പർ ഗലീലി മേഖലയിൽ ഇസ്രയേലിന്റെ അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനം തെക്കൻ ലെബനനിൽ നിന്ന് തൊടുത്തുവിട്ട റോക്കറ്റുകൾ തകർത്തിടുന്നു. (Photo by Jalaa MAREY / AFP)

വർഷങ്ങൾക്കു ശേഷമാണ് നൂറു പോർവിമാനങ്ങൾ പങ്കെടുക്കുന്ന ഒരു ആക്രമണം ഇസ്രയേൽ നടത്തുന്നത്. എങ്കിലും തെക്കൻ ലെബനനിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിലായിരുന്നു ബോംബിങ്. ഹിസ്ബുല്ലയുടെ റോക്കറ്റ് ലോഞ്ചറുകളാണ് തകർത്തതെന്നും ഹിസ്ബുല്ല ആക്രമിക്കുമെന്നു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുൻകരുതൽ ആക്രമണം നടത്തിയതെന്നും ഇസ്രയേൽ പറയുന്നു. ഹിസ്ബുല്ലയുടെ സീനിയർ കമാൻഡർ ഫുഅദ് ഷുക്കൂറിനെ മിസൈൽ ആക്രമണത്തിൽ വധിച്ചതിന് ഇസ്രയേലിനോടു പ്രതികാരം ചെയ്യുമെന്നു ഹിസ്ബുല്ല പ്രഖ്യാപിച്ചിരുന്നെങ്കിലും അത് എങ്ങനെ, എപ്പോൾ എന്ന് ലോകം ഉറ്റു നോക്കുകയായിരുന്നു. 

ഇസ്രയേലിനെതിരെ പ്രയോഗിക്കുന്ന ഹിസ്ബുല്ലയുടെ ഡ്രോണുകളിലൊന്ന്. (Photo by Jalaa MAREY / AFP)
ADVERTISEMENT

ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കി സൈനിക കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യം വച്ചതെന്ന് അറിയിച്ച ഹിസ്ബുല്ല തങ്ങളുടെ ഒന്നാം ഘട്ടത്തിലുള്ള പ്രതികരണം അവസാനിച്ചതായും വ്യക്തമാക്കി. ‘‘ഇത് ഒരു പ്രാഥമിക പ്രതികരണമാണ്. പ്രാഥമിക പ്രതികരണത്തിന്റെ സ്വാധീനം തൃപ്തികരമല്ലെന്ന് വിലയിരുത്തുകയാണെങ്കിൽ, അതിനനുസരിച്ച് പ്രവർത്തിക്കും’’ ഹിസ്ബുല്ല നേതാവ് ഹസൻ നസ്രല്ല വാർത്താ ഏജൻസിയോടു പറഞ്ഞു.  ഹിസ്ബുല്ലയുടെ വാക്കുകൾ ഇസ്രയേൽ വിശ്വസിച്ചു എന്നതിനു തെളിവാണ് 25ന് ഞായറാഴ്ച കയ്റോയിലെ ചർച്ചയ്ക്കു പ്രതിനിധി സംഘം പങ്കെടുത്തത്. മാത്രമല്ല, ഞായറാഴ്ച പകൽ ആയതോടെ യുദ്ധാന്തരീക്ഷം ഒഴിവാകുകയും ഇസ്രയേലിലെ അടിയന്തരാവസ്ഥയിൽ ഇളവു വരുത്തുകയും ചെയ്തിരുന്നു. 

ഒന്നരലക്ഷം റോക്കറ്റുകൾ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഹിസ്ബുല്ലയും ആക്രമണത്തിനു മടികാട്ടാത്ത ഇസ്രയേലും തമ്മിലുള്ള പോരാട്ടം വ്യാപിക്കുമോ എന്ന  ആശങ്കയിലായിലുന്നു ലോകം ഏതാനും മണിക്കൂറുകളിൽ; പ്രത്യേകിച്ചും മധ്യപൂർവ ഏഷ്യ. എന്നാൽ ആദ്യ ആക്രമണത്തിനു ശേഷം  ഇരു ഭാഗവും സംയമനം പാലിക്കുകയും ഇറാൻ മൗനം പാലിക്കുകയും കൂടി ചെയ്തതോടെ മധ്യപൂർവേഷ്യയുടെ മേൽ തളം കെട്ടിയ യുദ്ധാന്തരീക്ഷത്തിനു താൽക്കാലികമായെങ്കിലും ആശ്വാസമായി. 

ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനായി വെടിനിർത്തൽ കരാറിൽ ഒപ്പിടാൻ ഇസ്രയേലിനു മേൽ സമ്മർദം ചെലുത്തി ആയിരക്കണക്കിനു പേർ പങ്കെടുത്ത പ്രകടനത്തിൽ നിന്ന്. (Photo by JACK GUEZ / AFP)

ഹിസ്ബുല്ലയുടെയും ഹമാസിന്റെയും ഉന്നത മേധാവികളെ വധിച്ചതിനു പ്രതികരണമായി ഹിസ്ബുല്ല ആക്രമണം നടത്തുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം ഇസ്രയേലിനു മുന്നറിയിപ്പു നൽകിയിരുന്നു. ഇറാനും അഭിമാനത്തിനേറ്റ തിരിച്ചടി നൽകാൻ ഹിസ്ബുല്ലയെ മുന്നിൽ നിർത്തുകയായിരുന്നു. ഇപ്പോൾ പ്രതികരണം കഴിഞ്ഞതായി ഹിസ്ബുല്ല അറിയിച്ച സ്ഥിതിക്ക് ഇസ്രയേലും ഹിസ്ബുല്ലയും ഉടൻ മറ്റൊരു യുദ്ധത്തിനു തയാറാകില്ലെന്നാണ് യുഎസിന്റെ കണക്കുകൂട്ടൽ. ഇനിയുള്ള ദിവസങ്ങളിൽ ശാന്തത നിലനിൽക്കുമെന്നും വെടിനിർത്തൽ കരാർ വിജയത്തിലേക്ക് എത്തിക്കാൻ ഈ കാലയളവിൽ കഴിയുമെന്നും യുഎസ് ഉൾപ്പെടെ കണക്കുകൂട്ടുന്നു. എങ്കിലും മേഖലയിലെ സൈനിക സാന്നിധ്യം ഉടൻ മാറ്റാൻ യുഎസിനു പദ്ധതിയില്ല. 

ഇറാനെയും ഹിസ്ബുല്ലയെയും നേരിട്ടുള്ള യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കാതെ ഹമാസിന്റെ സൈനിക ശേഷി നശിപ്പിച്ച് ഗാസ ഭീഷണി ഇല്ലാതാക്കുക എന്നതാണ് ഇസ്രയേലിന്റെ ലക്ഷ്യം. എന്നാൽ ഈ ലക്ഷ്യത്തിനു തടസ്സമാകുന്നത് ഹമാസിന്റെ ബന്ദികളായി നൂറിലധികം ഇസ്രയേൽ പൗരന്മാർ ഉണ്ടെന്നതാണ്. ബന്ദികളെ മോചിപ്പിക്കുന്നതിനായി വെടിനിർത്തൽ കരാറിൽ ഒപ്പിടാൻ ഇസ്രയേലിനു മേൽ സ്വന്തം നാട്ടിൽ നിന്നുതന്നെ വൻ സമ്മർദമുണ്ട്. കഴിഞ്ഞ ദിവസം ആയിരക്കണക്കിനു പേർ പങ്കെടുത്ത പ്രകടനമാണ് അവിടെ നടന്നത്. സൈന്യത്തിൽതന്നെ ഒരു വിഭാഗം നെതന്യാഹുവിന്റെ നിലപാടിനു വിരുദ്ധമായി ബന്ദികളെ തിരികെ കൊണ്ടുവരാൻ സേന പ്രതിജ്ഞാബദ്ധമാണെന്നു പറയുന്നു.

English Summary:

Hezbollah Rains Rockets on Israel, Raising Fears of Wider Middle East Conflict