ഇസ്രയേലി ജയിലിൽ മറ്റൊരു നെൽസൻ മണ്ഡേല സ്വതന്ത്രനാവാൻ തയാറെടുക്കുകയാണോ? പലസ്തീനിൽ ജനം ആകെ പ്രതീക്ഷയിലാണ്. 20 വർഷമായി തടവിൽ കിടക്കുന്ന അവരുടെ നേതാവ് മർവാൻ ബർഖൂതി പുറത്തിറങ്ങാൻ പോകുന്നു. ബന്ദികളെ പരസ്പരം കൈമാറാനുള്ള ചർച്ചകളിൽ ഹമാസിന്റെ പട്ടികയിൽ രണ്ടാമത്തെ പേരുകാരനാണ് മർവാൻ ബർഖൂതി. പുറത്തുവിടാൻ ഇസ്രയേലും ആലോചിക്കുന്നുണ്ട്. തർക്കങ്ങളിൽ ഒത്തുതീർപ്പിന്റെ പ്രാധാന്യം മനസിലാക്കിയിട്ടുള്ള വ്യക്തിയെന്നു വിശേഷിപ്പിക്കാം മർവാനെ. ഇസ്രയേലിനെ അംഗീകരിക്കില്ലെന്നും മുച്ചൂടും നശിപ്പിക്കണമെന്നുമുള്ള നയം മർവാന് ഇല്ലെന്നതും പ്രശ്ന പരിഹാര ശ്രമങ്ങൾക്ക് പ്രതീക്ഷ നൽകുന്നു. പലസ്തീൻ–ജൂത പ്രശ്നം പരിഹരിക്കാൻ കഴിവുള്ള, ജനം നേതൃത്വം അംഗീകരിക്കുന്ന, സമാധാനകാംക്ഷിയായ നേതാവ്. നെൽസൻ മണ്ഡേലയെപ്പോലെ. ദക്ഷിണാഫ്രിക്കയുടെ അപ്പാർത്തൈഡ് (വർണ– വർഗവിവേചനം) കാലത്തിൽനിന്നുള്ള മോചനത്തിന്റെ തുടക്കം, 25 വർഷം തടവിലായിരുന്ന നെൽസൻ മണ്ഡേലയെ മോചിപ്പിക്കുന്നതിലൂടെയായിരുന്നു. പിന്നെ ഉണ്ടായത് ചരിത്രം. ദക്ഷിണാഫ്രിക്കയെ ലോകരാഷ്ട്രങ്ങൾ അംഗീകരിച്ചു കൂടെ കൂട്ടി. പ്രതികാര രാഷ്ട്രീയം വേണ്ടെന്നു വച്ച് ‘ട്രൂത്ത് ആൻഡ് റീകൺസിലിയേഷൻ’ നയങ്ങളുമായി കറുത്തവരും വെളുത്തവരും തമ്മിലുള്ള സ്പർധ ശമിപ്പിച്ച് മികച്ച ഭരണാധികാരിയുമായി മണ്ഡേല. ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവ്! പലസ്തീന്റെ നെൽസൻ മണ്ഡേല എന്നാണ് ഗാസ, വെസ്റ്റ് ബാങ്ക് തെരുവുകളിൽ മർവാൻ ബർഖൂതി അറിയപ്പെടുന്നത്. പ്രതീക്ഷയുടെ ചുവരെഴുത്തുകൾ

ഇസ്രയേലി ജയിലിൽ മറ്റൊരു നെൽസൻ മണ്ഡേല സ്വതന്ത്രനാവാൻ തയാറെടുക്കുകയാണോ? പലസ്തീനിൽ ജനം ആകെ പ്രതീക്ഷയിലാണ്. 20 വർഷമായി തടവിൽ കിടക്കുന്ന അവരുടെ നേതാവ് മർവാൻ ബർഖൂതി പുറത്തിറങ്ങാൻ പോകുന്നു. ബന്ദികളെ പരസ്പരം കൈമാറാനുള്ള ചർച്ചകളിൽ ഹമാസിന്റെ പട്ടികയിൽ രണ്ടാമത്തെ പേരുകാരനാണ് മർവാൻ ബർഖൂതി. പുറത്തുവിടാൻ ഇസ്രയേലും ആലോചിക്കുന്നുണ്ട്. തർക്കങ്ങളിൽ ഒത്തുതീർപ്പിന്റെ പ്രാധാന്യം മനസിലാക്കിയിട്ടുള്ള വ്യക്തിയെന്നു വിശേഷിപ്പിക്കാം മർവാനെ. ഇസ്രയേലിനെ അംഗീകരിക്കില്ലെന്നും മുച്ചൂടും നശിപ്പിക്കണമെന്നുമുള്ള നയം മർവാന് ഇല്ലെന്നതും പ്രശ്ന പരിഹാര ശ്രമങ്ങൾക്ക് പ്രതീക്ഷ നൽകുന്നു. പലസ്തീൻ–ജൂത പ്രശ്നം പരിഹരിക്കാൻ കഴിവുള്ള, ജനം നേതൃത്വം അംഗീകരിക്കുന്ന, സമാധാനകാംക്ഷിയായ നേതാവ്. നെൽസൻ മണ്ഡേലയെപ്പോലെ. ദക്ഷിണാഫ്രിക്കയുടെ അപ്പാർത്തൈഡ് (വർണ– വർഗവിവേചനം) കാലത്തിൽനിന്നുള്ള മോചനത്തിന്റെ തുടക്കം, 25 വർഷം തടവിലായിരുന്ന നെൽസൻ മണ്ഡേലയെ മോചിപ്പിക്കുന്നതിലൂടെയായിരുന്നു. പിന്നെ ഉണ്ടായത് ചരിത്രം. ദക്ഷിണാഫ്രിക്കയെ ലോകരാഷ്ട്രങ്ങൾ അംഗീകരിച്ചു കൂടെ കൂട്ടി. പ്രതികാര രാഷ്ട്രീയം വേണ്ടെന്നു വച്ച് ‘ട്രൂത്ത് ആൻഡ് റീകൺസിലിയേഷൻ’ നയങ്ങളുമായി കറുത്തവരും വെളുത്തവരും തമ്മിലുള്ള സ്പർധ ശമിപ്പിച്ച് മികച്ച ഭരണാധികാരിയുമായി മണ്ഡേല. ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവ്! പലസ്തീന്റെ നെൽസൻ മണ്ഡേല എന്നാണ് ഗാസ, വെസ്റ്റ് ബാങ്ക് തെരുവുകളിൽ മർവാൻ ബർഖൂതി അറിയപ്പെടുന്നത്. പ്രതീക്ഷയുടെ ചുവരെഴുത്തുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്രയേലി ജയിലിൽ മറ്റൊരു നെൽസൻ മണ്ഡേല സ്വതന്ത്രനാവാൻ തയാറെടുക്കുകയാണോ? പലസ്തീനിൽ ജനം ആകെ പ്രതീക്ഷയിലാണ്. 20 വർഷമായി തടവിൽ കിടക്കുന്ന അവരുടെ നേതാവ് മർവാൻ ബർഖൂതി പുറത്തിറങ്ങാൻ പോകുന്നു. ബന്ദികളെ പരസ്പരം കൈമാറാനുള്ള ചർച്ചകളിൽ ഹമാസിന്റെ പട്ടികയിൽ രണ്ടാമത്തെ പേരുകാരനാണ് മർവാൻ ബർഖൂതി. പുറത്തുവിടാൻ ഇസ്രയേലും ആലോചിക്കുന്നുണ്ട്. തർക്കങ്ങളിൽ ഒത്തുതീർപ്പിന്റെ പ്രാധാന്യം മനസിലാക്കിയിട്ടുള്ള വ്യക്തിയെന്നു വിശേഷിപ്പിക്കാം മർവാനെ. ഇസ്രയേലിനെ അംഗീകരിക്കില്ലെന്നും മുച്ചൂടും നശിപ്പിക്കണമെന്നുമുള്ള നയം മർവാന് ഇല്ലെന്നതും പ്രശ്ന പരിഹാര ശ്രമങ്ങൾക്ക് പ്രതീക്ഷ നൽകുന്നു. പലസ്തീൻ–ജൂത പ്രശ്നം പരിഹരിക്കാൻ കഴിവുള്ള, ജനം നേതൃത്വം അംഗീകരിക്കുന്ന, സമാധാനകാംക്ഷിയായ നേതാവ്. നെൽസൻ മണ്ഡേലയെപ്പോലെ. ദക്ഷിണാഫ്രിക്കയുടെ അപ്പാർത്തൈഡ് (വർണ– വർഗവിവേചനം) കാലത്തിൽനിന്നുള്ള മോചനത്തിന്റെ തുടക്കം, 25 വർഷം തടവിലായിരുന്ന നെൽസൻ മണ്ഡേലയെ മോചിപ്പിക്കുന്നതിലൂടെയായിരുന്നു. പിന്നെ ഉണ്ടായത് ചരിത്രം. ദക്ഷിണാഫ്രിക്കയെ ലോകരാഷ്ട്രങ്ങൾ അംഗീകരിച്ചു കൂടെ കൂട്ടി. പ്രതികാര രാഷ്ട്രീയം വേണ്ടെന്നു വച്ച് ‘ട്രൂത്ത് ആൻഡ് റീകൺസിലിയേഷൻ’ നയങ്ങളുമായി കറുത്തവരും വെളുത്തവരും തമ്മിലുള്ള സ്പർധ ശമിപ്പിച്ച് മികച്ച ഭരണാധികാരിയുമായി മണ്ഡേല. ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവ്! പലസ്തീന്റെ നെൽസൻ മണ്ഡേല എന്നാണ് ഗാസ, വെസ്റ്റ് ബാങ്ക് തെരുവുകളിൽ മർവാൻ ബർഖൂതി അറിയപ്പെടുന്നത്. പ്രതീക്ഷയുടെ ചുവരെഴുത്തുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്രയേലി ജയിലിൽ മറ്റൊരു നെൽസൻ മണ്ഡേല സ്വതന്ത്രനാവാൻ തയാറെടുക്കുകയാണോ? പലസ്തീനിൽ ജനം ആകെ പ്രതീക്ഷയിലാണ്. 20 വർഷമായി തടവിൽ കിടക്കുന്ന അവരുടെ നേതാവ് മർവാൻ ബർഖൂതി പുറത്തിറങ്ങാൻ പോകുന്നു. ബന്ദികളെ പരസ്പരം കൈമാറാനുള്ള ചർച്ചകളിൽ ഹമാസിന്റെ പട്ടികയിൽ രണ്ടാമത്തെ പേരുകാരനാണ് മർവാൻ ബർഖൂതി. പുറത്തുവിടാൻ ഇസ്രയേലും ആലോചിക്കുന്നുണ്ട്. തർക്കങ്ങളിൽ ഒത്തുതീർപ്പിന്റെ പ്രാധാന്യം മനസിലാക്കിയിട്ടുള്ള വ്യക്തിയെന്നു വിശേഷിപ്പിക്കാം മർവാനെ. ഇസ്രയേലിനെ അംഗീകരിക്കില്ലെന്നും മുച്ചൂടും നശിപ്പിക്കണമെന്നുമുള്ള നയം മർവാന് ഇല്ലെന്നതും പ്രശ്ന പരിഹാര ശ്രമങ്ങൾക്ക് പ്രതീക്ഷ നൽകുന്നു.

പലസ്തീൻ–ജൂത പ്രശ്നം പരിഹരിക്കാൻ കഴിവുള്ള, ജനം നേതൃത്വം അംഗീകരിക്കുന്ന, സമാധാനകാംക്ഷിയായ നേതാവ്. നെൽസൻ മണ്ഡേലയെപ്പോലെ. ദക്ഷിണാഫ്രിക്കയുടെ അപ്പാർത്തൈഡ് (വർണ– വർഗവിവേചനം) കാലത്തിൽനിന്നുള്ള മോചനത്തിന്റെ തുടക്കം, 25 വർഷം തടവിലായിരുന്ന നെൽസൻ മണ്ഡേലയെ മോചിപ്പിക്കുന്നതിലൂടെയായിരുന്നു. പിന്നെ ഉണ്ടായത് ചരിത്രം. ദക്ഷിണാഫ്രിക്കയെ ലോകരാഷ്ട്രങ്ങൾ അംഗീകരിച്ചു കൂടെ കൂട്ടി. പ്രതികാര രാഷ്ട്രീയം വേണ്ടെന്നു വച്ച് ‘ട്രൂത്ത് ആൻഡ് റീകൺസിലിയേഷൻ’ നയങ്ങളുമായി കറുത്തവരും വെളുത്തവരും തമ്മിലുള്ള സ്പർധ ശമിപ്പിച്ച് മികച്ച ഭരണാധികാരിയുമായി മണ്ഡേല. ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവ്!

നെൽസൻ മണ്ടേല (Photo by MIKE HUTCHINGS/AFP via Getty Images)
ADVERTISEMENT

പലസ്തീന്റെ നെൽസൻ മണ്ഡേല എന്നാണ് ഗാസ, വെസ്റ്റ് ബാങ്ക് തെരുവുകളിൽ മർവാൻ ബർഖൂതി അറിയപ്പെടുന്നത്. പ്രതീക്ഷയുടെ ചുവരെഴുത്തുകൾ ഇപ്പോഴേ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബാപ്പ വരുന്നതും കാത്ത് 4 മക്കൾ വീട്ടിലുണ്ട്. അവർക്കെല്ലാം പ്രായം മുപ്പതുകളിലെത്തിയിരിക്കുന്നു. ഭാര്യ ഫദ്‌വയും 2 പതിറ്റാണ്ടായുള്ള കാത്തിരിപ്പിനൊടുവിൽ പ്രതീക്ഷയിലാണ്.

∙ വീട്ടിൽ വരുന്നു ഇസ്രയേലി ചാരൻ

വെസ്റ്റ് ബാങ്കിലെ കോബറിലുള്ള മർവാൻ ബർഖൂതിയുടെ വീട്ടിൽ ഇസ്രയേലിന്റെ മുതിർന്ന ഇന്റലിജൻസ് ഓഫിസർ ആഴ്ചകൾക്കു മുൻപ് വന്നിരുന്നു. മർവാന്റെ സഹോദരൻ മൗക്ബിലുമായി ചർച്ച നടത്തി. ലക്ഷ്യം വീട്ടുകാരുടെ മനസ്സ് അറിയുക. മർവാൻ പുറത്തിറങ്ങിയാൽ എന്തായിരിക്കും നയം? തീവ്രവാദ നയമായിരിക്കുമോ, ശത്രുത തുടരുമോ, ഒത്തു തീർപ്പിനു ശ്രമിക്കുകമോ...? മുൻപ് 23 വർഷം ജയിലിൽ തടവിലിട്ട യഹ്യ സിൻവറിനെ 2011ൽ മോചിപ്പിച്ച ഇസ്രയേലിന് ‘അബദ്ധം’ പറ്റിയതാണ്. യഹ്യയാണ് 2024 ഒക്ടോബറിലെ ഇസ്രയേൽ ആക്രമണത്തിന്റെ സൂത്രധാരൻ. അതുപോലെ മർവാനും മാറുമോ എന്നാണ് ഇസ്രയേലിന്റെ ആശങ്കയും ഉത്കണ്ഠയും.

പലസ്തീൻ നേതാവ് മർവാൻ ബർഖൂതിയുടെ ചിത്രവുമായുള്ള ബാനർ (Photo Arranged/ Agency)

മർവാൻ ബർഖൂതി പുറത്തിറങ്ങിയാൽ കൂടുതൽ അപകടകാരിയാകുമെന്നു കരുതുന്ന ഇസ്രയേലി അനലിസ്റ്റുകളുണ്ട്. 20 വർഷത്തെ തടവ് മർവാന്റെ ചിന്തകളെ കൂടുതൽ തീവ്രമാക്കിയെന്നാണ് അവർ കരുതുന്നത്. മർവാൻ പുറത്തിറങ്ങി തിരഞ്ഞെടുപ്പിൽ മൽസരിച്ചാൽ വൻ വിജയം നേടുമെന്ന് ഇസ്രയേലി ആഭ്യന്തര ചാര ഏജൻസിയായ ഷിൻബെറ്റ് മുൻ മേധാവി അമി അയലോണും പറയുന്നു. മെഗ്ഗിഡോ ജയിലിൽ കഴിയുന്ന മർവാൻ ബർഖൂതിയാവും പലസ്തീന്റെ മണ്ഡേല എന്നാണ് നാടെങ്ങുമുള്ള പ്രതീക്ഷയും.

ADVERTISEMENT

∙ മർവാന്റെ ചരിത്രം, പലസ്തീന്റെയും

പലസ്തീൻകാരും ജൂതരും കഴിഞ്ഞിരുന്ന പ്രദേശം നൂറുകണക്കിന് വർഷം ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 1917ൽ അതു ബ്രിട്ടൻ ഏറ്റെടുത്ത് ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമാക്കി. മുസ്‌ലിംകളുടേയും ജൂതരുടേയും വിശുദ്ധ കേന്ദ്രങ്ങളും ദേവാലയങ്ങളും ഇവിടെയുണ്ടായിരുന്നു. പലസ്തീനികളും ജൂതരും ബ്രിട്ടന്റെ ആധിപത്യത്തിനെതിരെ ചോരചിന്തുന്ന പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് 1948ൽ ബ്രിട്ടൻ പിൻമാറിയതോടെ ജൂതർ അവിടം പിടിച്ചടക്കി. പിന്നീട് വെടിനിർത്തലുണ്ടായപ്പോൾ ഒരു ഗ്രീൻ ലൈൻ ഇസ്രയേൽ സൃഷ്ടിച്ചു. ഭൂപടത്തിൽ ഈ പ്രദേശത്തെ വേർതിരിക്കാൻ വരച്ച വര പച്ചമഷിപ്പേന കൊണ്ടായിരുന്നത്രേ. അങ്ങനെയാണ് ഗ്രീൻ ലൈൻ ഉണ്ടായത്. അതോടെയാണ് ഇസ്രയേലിന്റെ തുടക്കം.

മർവാൻ ബർഖൂതി (File Photo by PHILIPPE DESMAZES / AFP)

മർവാന് 8 വയസ്സുള്ളപ്പോഴാണ് 1967ലെ ആറു ദിവസം നീണ്ട യുദ്ധം ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിൽ പൊട്ടിപ്പുറപ്പെട്ടത്. ഇസ്രയേൽ കിഴക്കൻ ജറുസലമും ഗാസയും വെസ്റ്റ് ബാങ്കും പിടിച്ചെടുക്കുന്നത് ആ യുദ്ധത്തിലാണ്. അതോടെ മർവാന്റെ കുടുംബം ഇസ്രയേലി ആധിപത്യത്തിൻ കീഴിലായി. യുവാവായപ്പോൾ മർവാൻ കമ്യൂണിസ്റ്റ് സ്വാധീനത്തിൽപ്പെട്ടിരുന്നുവെന്നു സുഹൃത്തുക്കൾ പറയുന്നു. റമല്ലയിൽ നടന്ന പലസ്തീൻ പ്രതിഷേധങ്ങളിൽ മർവാൻ പങ്കെടുത്തിരുന്നു.

∙ ഫദ്‌വയെ കാണുന്നു, അറസ്റ്റും

ADVERTISEMENT

അക്കാലത്താണ് ബന്ധുവിന്റെ വീട്ടിലെ പെൺകുട്ടിയായ ഫദ്‌വയെ മർവാൻ കാണുന്നത്. പതിനെട്ടാം വയസ്സിൽ മർവാൻ അറസ്റ്റിലായി. കോബറിലെ വീട്ടിൽ വച്ച് ഇസ്രയേലി പട്ടാളത്തിന്റെ പാതിരാ റെയ്ഡിലാണ് അറസ്റ്റ്. ജയിലിൽ വച്ച് വിവസ്ത്രനാക്കി വാർഡൻമാർ വടികൊണ്ട് ജനനേന്ദ്രിയത്തിൽ തുടരെ അടിച്ചു. ഇനി നിനക്കു കുട്ടികളുണ്ടാവില്ലെന്ന് അവർ ക്രൂരമായി ആക്ഷേപിച്ചു. നാലര വർഷം ജയിലിൽ കിടന്നു. പുസ്തക വായന ശീലിക്കുന്നത് ജയിലിൽ വച്ചാണ്. യുവ തടവുകാരെല്ലാം വായനയിലും പഠനത്തിലും മുഴുകി. 1983ൽ ജയിലിൽ നിന്നു വിട്ടപ്പോൾ ഫദ്‌വയെ പരിണയിച്ചു. 

മർവാൻ ബർഖൂതിയുടെ ഭാര്യ ഫദ്‌വ. (Photo by MARCO LONGARI / AFP)

പലസ്തീൻ സർവകലാശാലയായ ബീർ സെയ്തിൽ ബിരുദ പഠനത്തിനു ചേർന്നു. ആക്ടിവിസം ഉപേക്ഷിച്ചിരുന്നില്ല. ക്യാംപസിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ അറസ്റ്റിലായി വീണ്ടും 6 മാസം ജയിൽ വാസം. ഹീബ്രു പഠനവും ഇസ്രയേലി പത്രങ്ങളുടെ വായനയും അക്കാലത്തായിരുന്നു. ഇസ്രയേലികളുമായി അടുത്തിടപഴകാൻ മർവാൻ ഒരിക്കലും മടിച്ചിരുന്നില്ല. അവരെപ്പോലെ ഹീബ്രു പറയാനും പഠിച്ചു.

∙ അമ്മാനിലേക്ക് നാടുകടത്തൽ

ജനങ്ങൾക്കിടയിൽ മർവാൻ പ്രശസ്തനായി വരുന്നതു കണ്ട ഇസ്രയേൽ 1987ൽ ജോർദാനിലേക്ക് നാടുകടത്തി. ജോർദാന്റെ തലസ്ഥാനമായ അമ്മാനിൽ മർവാനും ഫദ്‌വയും ആദ്യത്തെ കുഞ്ഞും താമസം തുടങ്ങി. ഇസ്രയേലി പട്ടാളക്കാരുടെ ആക്ഷേപം അതിജീവിച്ച് മർവാന് ഒന്നല്ല നാലു മക്കളാണുണ്ടായത്. ഇന്തിഫാദ അരങ്ങേറുന്നത്  അക്കാലത്താണ്. ഇസ്രയേലിനെതിരെ വലിയൊരു വിദ്യാർഥി പ്രക്ഷോഭമായിരുന്നു അത്. പലസ്തീൻ വിമോചന പ്രസ്ഥാനത്തിൽ അപ്പോഴേക്കും മർവാൻ ബർഖൂതി വലിയൊരു നേതാവായി ഉയർന്നിരുന്നു. ‘‘അമ്മാനിലെ ജീവിതം സമാധാനപരമായിരുന്നു പക്ഷേ വിരസവും’’– ഫദ്‌വ ഒരിക്കൽ അതേപ്പറ്റി പറഞ്ഞതാണ്.

ജയിലില്‍ കഴിയുന്ന മർവാൻ ബർഖൂതിയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന പ്രവര്‍ത്തകർ വെസ്റ്റ് ബാങ്കിലെ റാമല്ലയിലുള്ള ഓഫിസില്‍ നിന്ന് പുറത്തേക്ക് വരുന്നു. (Photo by THOMAS COEX / AFP)

ഇന്തിഫാദ പ്രക്ഷോഭത്തിന് ശമനം വരുന്നത് 1993ൽ യാസർ അറഫാത്തിന്റെ നേതൃത്വത്തിലെ ഓസ്‌ലോ ഒത്തുതീർപ്പിലൂടെയാണ്. നാടുകടത്തിയ മർവാൻ ബർഖൂതിയെപ്പോലുള്ളവരെ നാട്ടിൽ തിരിച്ചെത്താൻ അനുവദിച്ചു. പലസ്തീനികൾ ഇസ്രയേലിനെ അംഗീകരിച്ചു. പക്ഷേ തിരിച്ച് പലസ്തീനെ അംഗീകരിക്കുന്നതിൽ ഇസ്രയേൽ പല വ്യവസ്ഥകളും വച്ചിരുന്നു. പലസ്തീനിൽ തിരിച്ചെത്തിയ മർവാൻ റാലികളും മറ്റും സംഘടിപ്പിച്ചു. ഇസ്രയേലികളും പലസ്തീനികളും വിമാനത്താവളങ്ങളിലും റസ്റ്ററന്റുകളിലും ഒരുമിച്ചു കാണാൻ തുടങ്ങി. മർവാന്റെ ഹീബ്രു പരി‍ജ്ഞാനം പല ഇസ്രയേലികളുമായി അടുപ്പമുണ്ടാക്കാനും കാരണമായി. നർമബോധവും മർവാനെ അതിനു സഹായിച്ചു.

∙ രണ്ടാം ഇന്തിഫാദ

ബിൽ ക്ളിന്റൻ യുഎസ് പ്രസിഡന്റായിരിക്കെ 2000ൽ ഇസ്രയേലി– പലസ്തീൻ നേതാക്കളുമായി ഉച്ചകോടി നടത്തി. വലിയൊരു സമാധാന ഉടമ്പടിക്ക് ഇടയാക്കുമെന്നു കരുതിയെങ്കിലും അതിനിടെ ഇസ്രയേലി പ്രധാനമന്ത്രി ഏരിയൽ ഷാരൺ ജറുസലമിലെ ടെംപിൾ മൗണ്ടിലെത്തിയത് വൻ പ്രതിഷേധത്തിനു കാരണമായി. മുസ്‌ലിംകളുടേയും ജൂതരുടേയും വിശുദ്ധ ദേവാലയങ്ങൾ അവിടെയുണ്ട്. അവിടെ ഏരിയൽ ഷാരണിനെതിരെ വൻ പ്രതിഷേധം സംഘടിപ്പിച്ചതിൽ മർവാ‍നും ഉണ്ടായിരുന്നു. അതോടെ രണ്ടാം ഇന്തിഫാദയ്ക്ക് തുടക്കമായി. ലഹളകൾ പൊട്ടിപ്പുറപ്പെട്ടു. റാലികളെ അഭിസംബോധന ചെയ്ത് സംസാരിച്ച മർവാൻ പ്രിയങ്കരനായ നേതാവായി. 

യാസർ അറഫാത്ത്. (Photo by PATRICK HERTZOG / AFP)

ഇസ്രയേലി പട്ടാളം ബുള്ളറ്റുകളും അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുമായിട്ടാണ് ഈ പ്രതിഷേധങ്ങളെയെല്ലാം നേരിട്ടത്. 2000 അവസാനം പലസ്തീനികളിൽ ഒരു സൈനിക ഘടകം ഉണ്ടാക്കാൻ യാസർ അറഫാത്തിന് മർവാൻ സഹായം നൽകി. പട്ടാള സെറ്റിൽമെന്റുകളിൽ ആക്രമണങ്ങൾ പതിവായി. ഒരിക്കൽ ഇസ്രയേലി ടാങ്ക് ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് മർവാൻ രക്ഷപ്പെട്ടത്. അംഗരക്ഷകൻ മരിച്ചു. പിന്നെ, ഓരോ രാത്രിയും ഓരോ വീടുകളിൽ മാറിമാറി ഉറങ്ങുന്നതായി പതിവ്.

അക്കാലത്തു തന്നെയാണ് ആത്മഹത്യാ സ്ക്വാഡുകൾ ഇസ്രയേലി സിവിലിയൻമാരെ ലക്ഷ്യം വയ്ക്കാൻ തുടങ്ങിയത്. മർവാനെ പട്ടാളം നോട്ടമിട്ടു. ഒരു ദിവസം രാത്രി മർവാൻ ഉപയോഗിച്ച മൊബൈൽ ഫോൺ ഇസ്രയേലി ചാരഏജൻസിയായ ഷിൻബെറ്റ് ചോർത്തി. ഏതു വീട്ടിലാണ് മർവാൻ അന്തിയുറങ്ങുന്നതെന്നു കണ്ടെത്തി. പിടികൂടിയ ശേഷം മർവാനെ അവർ വധിച്ചില്ല. ചങ്ങലയ്ക്കിട്ട് കൊണ്ടു പോവുകയായിരുന്നു. ‘പാമ്പിന്റെ തല ഞങ്ങൾ പിടിച്ചു’ എന്ന് മർവാനെ പിടികൂടിയ ഷിൻബെറ്റ് ഇന്റലിജൻസ് ഓഫിസർ പറഞ്ഞത്രെ.

∙ ക്രൂരമായ ചോദ്യം ചെയ്യൽ

ജറുസലമിലെ റഷ്യൻ ഓർത്തഡോക്സ് കേന്ദ്രമായ മോസ്കോബിയയിലെ ജയിലിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. കസേരയിൽ ചങ്ങലയിട്ട് ഇരുത്തി ഉറങ്ങാൻ അനുവദിക്കാതെ ദിവസങ്ങളോളം, ആഴ്ചകളോളം, മാസങ്ങളോളം ചോദ്യം ചെയ്യൽ. കസേരയിൽ ചാഞ്ഞാൽ ആണികൾ കയറും. 4 മാസം കൊണ്ട് 37 ആക്രമണങ്ങളിൽ മർവാന് പങ്കുണ്ടെന്നു കണ്ടെത്തി. പക്ഷേ ഒന്നിലും നേരിട്ട് പങ്കില്ല. കമാൻഡർ ആയിരുന്നെന്നു മാത്രം. സ്വയം ആക്രമണങ്ങൾ നടത്താതെ അവയ്ക്ക് ഉത്തരവ് കൊടുക്കുക മാത്രമായിരുന്നു. മർവാന് അപ്പോഴും രാഷ്ട്രീയ നേതൃത്വത്തിലായിരുന്നു താൽപര്യം. അൽ അക്സ രക്തസാക്ഷി ബ്രിഗേഡ് ആയിരുന്നു ആക്രമണങ്ങൾ നടത്തിയത്. അതിനെ നിയന്ത്രിക്കുന്ന ഫത്തായുടെ സുപ്രീം കമ്മിറ്റിയിൽ അംഗമായിരുന്നു മർവാൻ എന്നു മാത്രം. 

ഇസ്രയേലി ജയിലുകളിലെ പലസ്തീൻ തടവുകാർക്ക് പിന്തുണ പ്രഖ്യാപിച്ചു നടത്തിയ പ്രതിഷേധത്തിനിടെ മർവാൻ ബർഖൂതിയുടെ ചിത്രം പതിച്ച പ്ലക്കാർഡുമായി നീങ്ങുന്നവർ. വെസ്റ്റ് ബാങ്കില്‍നിന്നുള്ള ദൃശ്യം (File Photo by ABBAS MOMANI / AFP)

സിവിലിയൻ കോടതിയിൽ മർവാനെ കൊലക്കേസിൽ വിചാരണ ചെയ്തു. വിചാരണ പരസ്യമായിട്ടായിരുന്നു. വാദിക്കാനും നേതൃസ്ഥാനം ഉറപ്പിക്കാനും മർവാന് അത് അവസരമായി. അന്ന് 13 വയസ്സുള്ള മൂത്തമകൻ അറബിനെ മാത്രമായിരുന്നു വിചാരണ കാണാൻ അനുവദിച്ചത്. മർവാൻ ബർഖൂതിയുടെ പ്രസംഗം പ്രശസ്തമായി. താൻ രണ്ടു ജനങ്ങൾക്കുമിടയിൽ സമാധാനം കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നയാളാണെന്ന് മർവാൻ പ്രഖ്യാപിച്ചു. വിചാരണ 2 വർഷം നീണ്ടു. ചെറിയൊരു സെല്ലിൽ ഏകാന്ത തടവിലായിരുന്നു ഇക്കാലമത്രയും മർവാൻ. 2004 ജൂൺ ആറിന് വിധി വന്നു. 21 കേസുകളിൽ വെറുതെ വിട്ടു. 5 കൊലക്കേസുകളിൽ കുറ്റം ചെയ്തെന്നു കണ്ടെത്തി. 5 ജീവപര്യന്തങ്ങളായിരുന്നു ശിക്ഷ. അങ്ങനെ 100 വർഷം. 40 വർഷം അധിക ശിക്ഷയും. ആകെ 140 വർഷം തടവ്. 

∙ ശരീരം തടവിൽ, മനസ്സ് സ്വതന്ത്രം

മർവാൻ ഏകാന്ത തടവിൽ പിന്നെയും തുടർന്നു. 2005 ആയപ്പോഴേക്കും ഹമാസ് ഭീഷണിയായി ഉയർന്നു വരാൻ തുടങ്ങിയിരുന്നു. മർവാനെ പോലൊരു നേതാവിന്റെ പ്രസക്തി അപ്പോഴാണ് ഇസ്രയേലിനു മനസ്സിലായത്. ഏകാന്ത തടവിൽ നിന്നു മാറ്റി മറ്റു തടവുകാരുമായി ഇടപഴകാൻ അനുവദിച്ചു. മർവാൻ ജയിലിനെ സർവകലാശാലയാക്കി മാറ്റി. തടവുകാർ ബിരുദ കോഴ്സിനു ചേർന്നു. മർവാൻ ക്ലാസുകളെടുക്കാൻ തുടങ്ങി. ‘‘നിങ്ങൾ ഞങ്ങളുടെ ശരീരം മാത്രമേ തടവിലാക്കിയിട്ടുള്ളു, മനസ്സ് സ്വതന്ത്രമാണ്.’’ ജയിൽ അധികൃതരോട് മർവാൻ പറയുമായിരുന്നു. 1200 പേരാണ് ജയിലിൽ കിടന്ന് മർവാന്റെ സഹായത്തോടെ ബിരുദം നേടിയത്.

മറ്റ് തടവുകാർ അദ്ദേഹത്തെ പ്രഫസർ എന്നു വിളിച്ചു. ഡോക്ടറൽ പ്രോഗ്രാമിനു ചേർന്ന മർവാൻ പലസ്തീനിയൻ ജനാധിപത്യത്തെക്കുറിച്ച് എഴുതിയ തീസിസ് പ്രശസ്തമാണ്. സന്ദർശകർക്ക് 2 പുസ്തകം കൊണ്ടു വന്നു കൊടുക്കാൻ അനുവദിച്ചു. അങ്ങനെ 2000 പുസ്തകങ്ങളുടെ ലൈബ്രറി അദ്ദേഹം ജയിലിൽ സൃഷ്ടിച്ചു. അടുത്തകാലത്ത് യുവാൽ നോവ ഹരാരിയുടെ പുസ്തകം ‘സാപിയൻസ്’ മർവാൻ വായിച്ചിരുന്നു. മനുഷ്യരാശിയുടെ വളർച്ചയും ചരിത്രവുമാണ് ആ പുസ്തകത്തിലുള്ളത്.

ഇസ്രയേലി രാഷ്ട്രീയ നേതാക്കളും മർവാനെ ജയിലിൽ സന്ദർശിക്കാൻ തുടങ്ങി. മർവാനെ ഭാര്യയ്ക്ക് കാണണമെങ്കിൽ ഇസ്രയേലിലേക്ക് വെസ്റ്റ് ബാങ്കിൽ നിന്നു വരാൻ പ്രത്യേക അനുമതി നേടണമായിരുന്നു. പലതവണ സുരക്ഷാ പരിശോധന കഴിഞ്ഞ് ജയിലിൽ എത്തിയാൽ ഗ്ളാസിന് അപ്പുറവും ഇപ്പുറവും നിന്ന് 45 മിനിറ്റ് സംസാരിക്കാമെന്നു മാത്രം. ജയിലിൽ പോകേണ്ട ദിവസം ഭാര്യ ഫദ്‌വ വെളുപ്പിന് 5 മണിക്ക് വീട്ടിൽ നിന്നിറങ്ങണമായിരുന്നു.

∙ ഹമാസ് ഉയരുന്നു

യാസർ അറഫാത്ത് 2004ൽ മരിച്ചതോടെ പലസ്തീൻ പോരാട്ടത്തിൽ മറ്റൊരു അധ്യായം തുറക്കുകയായിരുന്നു. അബ്ബാസ് പിൻഗാമിയായി. ജപ്പാന്റെ ധനസഹായത്തോടെ അബ്ബാസ് പ്രസിഡന്റിന്റെ കൊട്ടാരം പണിത് ഹെലിപാഡും 2800 പേർ അംഗങ്ങളായ സുരക്ഷാ സേനയും ഉണ്ടാക്കി. പ്രൈവറ്റ് ജെറ്റ് വാങ്ങി. 2006 ആയപ്പോഴേക്ക് പലസ്തീൻകാർക്കിടയിൽ അബ്ബാസിന്റെ സ്വാധീനം കുറഞ്ഞു. ഹമാസ് തിരഞ്ഞെടുപ്പിൽ വിജയിച്ചു ലോകത്തെ ഞെട്ടിച്ചു. അതോടെ പലസ്തീൻകാർക്കിടയിൽ 2 ഗ്രൂപ്പുകൾ നിലവിൽ വന്നു. ഈ രണ്ടു ഗ്രൂപ്പുകളുമായുള്ള ബന്ധം കാരണം മർവാൻ ബർഖൂതി ഒത്തുതീർപ്പ് ചർച്ചകൾക്ക് തയാറായിരുന്നു. ഹദാറിം ജയിലിൽ മർവാനു പുറമേ നിരവധി പലസ്തീൻ രാഷ്ട്രീയ നേതാക്കളുണ്ടായിരുന്നു. യഹ്യ സിൻവർ ഉൾപ്പടെ ഒരേ ബ്ളോക്കിലാണു കഴിഞ്ഞിരുന്നത്. മർവാന്റെ നേതൃത്വത്തിൽ തയാറാക്കിയ പ്രിസണേഴ്സ് ഡോക്യുമെന്റ് പലസ്തീൻ രാഷ്ട്രത്തിന്റെ ഭരണഘടനയുടെ തുടക്കമായി മാറി. 

ടെഹ്‌റാനിലെ പലസ്തീൻ സ്ക്വയറിന് സമീപം ഹമാസ് തലവൻ യഹ്യ സിൻവറിന്റെ ചിത്രമുള്ള ബോർഡ് സ്ഥാപിച്ചിരിക്കുന്നു (Photo by ATTA KENARE / AFP)

ഇസ്രയേലിനു പുറത്ത് ഗ്രീൻ ലൈനിനപ്പുറമായിരുന്നു ആ ഭരണഘടനയുടെ പരിധി. സ്ത്രീകൾക്കുൾപ്പടെ എല്ലാ പൗരർക്കും തുല്യാവകാശം നൽകുന്ന ഭരണരീതിയാണ് വിഭാവനം ചെയ്തിരുന്നത്. രാജ്യാന്തര നാണ്യ നിധിയിൽ ജോലി ചെയ്തിരുന്ന സലാം ഫയാദ് പലസ്തീന്റെ ധനകാര്യ മന്ത്രിയാവുമായിരുന്നു ഈ ഭരണ രേഖ പ്രകാരം. പക്ഷേ ഹമാസിന് ഇതിനോട് എതിർപ്പായിരുന്നു. പതിയെ അബ്ബാസിന്റെ പിന്തുണക്കാർക്ക് പലസ്തീനിൽ നിന്ന് ഓടിപ്പോകേണ്ടി വന്നു. ദേശീയ ഐക്യ സർക്കാർ എന്ന ആശയം തന്നെ ഇല്ലാതായി. ഹമാസ് ആധിപത്യത്തിൽ എല്ലാവരും തീവ്ര നിലപാടിന്റെ ആളുകളായി മാറി.

∙ ഒക്ടോബർ ഏഴിലെ കൊല്ലും കൊലയും

ഇസ്രയേൽ അതിർത്തി കടന്ന് 2023 ഒക്ടോബർ 7ന് ഹമാസ് നടത്തിയ അക്രമണത്തിൽ 1100 പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ രാഷ്ട്രം ഉണ്ടായ ശേഷം നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു അത്. ഇസ്രയേലിന്റെ തിരിച്ചടി ഭീകരമായിരുന്നു. ഇതിനകം 40,000 പലസ്തീൻകാർ കുഞ്ഞുങ്ങളടക്കം കൊല്ലപ്പെട്ടു. ജയിലിലും ഭീകരാവസ്ഥയായി. സുരക്ഷാ സൈനികർ ഓരോ തവണയും ഭക്ഷണത്തിനു മുൻപ് ജയിലിലെ പലസ്തീൻകാരെ നഗ്നരാക്കി തറയിൽ വിരിച്ച ഇസ്രയേൽ കൊടിയിൽ മുത്തമിടീക്കുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മർവാൻ ബർഖൂതിയെ വീണ്ടും ഇരുട്ടറയിൽ അടച്ചു. പുസ്തകങ്ങളും ടിവിയും പത്രങ്ങളുമെല്ലാം പിടിച്ചെടുത്തു. ഭക്ഷണവും വെള്ളവും വെട്ടിക്കുറച്ചു. 10 കിലോ ഭാരമാണ് മർവാന് നഷ്ടപ്പെട്ടത്. 

മർവാൻ ബർഖൂതിയുടെ ചിത്രത്തിനു സമീപം തോക്കേന്തി നിൽക്കുന്ന ഇസ്രയേലി സൈനികൻ. 2002 ഓഗസ്റ്റിലെ ചിത്രം (Photo by ABBAS MOMANI / AFP)

പക്ഷേ ഹമാസിന്റെ പിടിയിലുള്ള ഇസ്രയേലി തടവുകാരെ വിട്ടയയ്ക്കണമെന്ന മുറവിളി ഇസ്രയേലിൽ ശക്തമായി. ബന്ദികളെ വിട്ടുകിട്ടാൻ ജയിലുകളിലുള്ള പലസ്തീൻ തടവുകാരെ പകരം നൽകണമെന്നും ആവശ്യം ഉയർന്നു. അപ്പോഴാണ് മർവാൻ ബർഖൂതിയുടെ പ്രസക്തി ഇസ്രയേലി രാഷ്ട്രീയ നേതാക്കളും തിരിച്ചറിഞ്ഞത്. മർവാനെ പുറത്തുവിടണം, അദ്ദേഹം പലസ്തീൻ രാഷ്ട്രത്തിന്റെ തലവൻ ആകട്ടെ എന്ന ചിന്താഗതി ശക്തമായി. തന്റെ ഭർത്താവ് ഇപ്പോഴും ദ്വിരാഷ്ട്ര വാദത്തിൽ വിശ്വസിക്കുന്നുവെന്ന് ഭാര്യ ഫദ്‌വ പറഞ്ഞു. എന്നു വച്ചാൽ ഇസ്രയേലിനെ ഇല്ലായ്മ ചെയ്ത്, ജൂതരെ പുറത്താക്കി പലസ്തീൻ രാഷ്ട്രം ഉണ്ടാക്കണം എന്ന ആശയമല്ല മർവാന്.

മർവാൻ വെറും സമാധാനക്കാരനല്ല. പക്ഷേ ആയുധപ്പോരാട്ടത്തിന് പരിധി വേണം എന്ന ആശയക്കാരനാണ്. സ്ത്രീകളേയും കുട്ടികളേയും ആക്രമിക്കരുത്. മാത്രമല്ല പോരാട്ടം പലസ്തീൻ പരിധിക്കകത്ത് ആയിരിക്കണം. ഇസ്രയേലിലേക്കു കടന്നുകയറി വേണ്ട– ഇതാണ് മർവാന്റെ നിലപാടും ഇസ്രയേലിന് അദ്ദേഹം സ്വീകാര്യനായേക്കാവുന്ന കാരണവും.

∙ പലസ്തീനിന്റെ ഭാവി നേതാവ്

ഇസ്രയേലി ഇന്റലിജൻസ് ഓഫിസർ മർവാന്റെ വീട് സന്ദർശിച്ചപ്പോൾ സഹോദരൻ മൗക്ബിലിനെ വിശേഷിപ്പിച്ചത് ‘പലസ്തീനിന്റെ ഭാവി നേതാവിന്റെ സഹോദരൻ’ എന്നാണ്. മർവാൻ പുറത്തു വന്നാൽ കാര്യമായ ‘റോൾ’ ഉണ്ടാവുമെന്ന് അബ്ബാസിന്റെ വിഭാഗവും കരുതുന്നു. അബ്ബാസിന്റെ പിൻഗാമി പ്രസിഡന്റ് ആയേക്കാം മർവാൻ. ഹമാസിനാവട്ടെ മർവാൻ തിരികെ വരുന്നത് വൻ നേട്ടമാണ്. ബന്ദികളെ പിടികൂടി കൈമാറിയതിലൂടെയാവുമല്ലോ മർവാന്റെ മോചനം. അതു സാധ്യമാക്കിയത് ഹമാസ് എന്നു വരും. അത് ഹമാസിനെ കൂടുതൽ പോപ്പുലറാക്കും.

ഫദ്‌വ ബർഖൂതി (Photo by ABBAS MOMANI / AFP)

മാത്രമല്ല ഹമാസിന് ലോകം തിരിച്ചറിയുന്ന രാഷ്ട്രീയ നേതൃത്വം തന്നെ ഇല്ലാതായി വരികയാണ്. മർവാൻ ബർഖൂതിയുടെ വരവ് ആ വിടവ് നികത്തും. ചുരുക്കത്തിൽ ഇസ്രയേലും ഹമാസും ഒരു കാര്യത്തിൽ യോജിക്കുന്നുണ്ടെങ്കിൽ അത് മർവാന്റെ മോചനത്തിലാണ്. നെൽസൻ മണ്ഡേലയും ഇതേ സ്ഥിതിയിലായിരുന്നു അപ്പാർത്തൈഡ് ഭരണത്തിന്റെ അവസാന കാലത്ത്. മണ്ഡേലയുടെ മോചനം വിപ്ലവമായിട്ടാണ് അന്നു ലോകം ആഘോഷിച്ചത്. മണ്ഡേല ദക്ഷിണാഫ്രിക്കയിലെ  കറുത്തവർഗക്കാരുടെ അവകാശങ്ങളെ പോലെ വെളുത്ത വർഗക്കാരുടെ അവകാശങ്ങളെയും അംഗീകരിച്ചിരുന്നു. അതുപോലെ പലസ്തീൻകാരുടേയും ജൂതരുടേയും അവകാശങ്ങളെ മർവാൻ അംഗീകരിക്കുന്നിടത്താണ് അദ്ദേഹം ആധുനിക മണ്ഡേലയായി മാറുന്നത്.

ജയിലിൽ കാൽ നൂറ്റാണ്ട് തടവിലിട്ടിട്ടും വെറുപ്പും പ്രതികാരവുമല്ല മണ്ഡേലയെ നയിച്ചത്. അതുപോലെ വെറുപ്പും പ്രതികാരവുമല്ല മർവാനെ നയിക്കുന്നതെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. പലസ്തീൻ രാഷ്ട്രവും പലസ്തീൻകാരുടെ സ്വൈര ജീവിതവുമാണ് മർവാന്റെ ലക്ഷ്യങ്ങൾ. മർവാനെ പുറത്തുവിടുകയും ജനകീയ പ്രതീക്ഷയ്ക്കനുസരിച്ച് ഉയരുകയും ചെയ്താൽ ചോരപ്പുഴയൊഴുകിയ പലസ്തീൻ–ജൂത ചരിത്രത്തിൽ തന്നെ അതു പുതിയൊരേടായി മാറാം.

English Summary:

Israel and Hamas United: Why They Want Marwan Barghouti Free