സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ മാത്രമല്ല, നിലനിന്നു പോകാൻ വരെ ‘അഡ്‌ജസ്റ്റുമെന്റുകൾക്ക്’ നിന്നു കൊടുക്കേണ്ട അവസ്ഥ. ലൈംഗികാതിക്രമം എന്നു പേരെടുത്തു വിളിക്കാവുന്ന ഈ കടുത്ത ചൂഷണത്തെയാണ് മലയാള ചലച്ചിത്രലോകം ഇതുവരെ ‘അഡ്ജസ്റ്റ്മെന്റ്’ എന്ന ഓമനപ്പേരിട്ട് ഒതുക്കിയത്. എന്നാൽ, എത്ര മൂടിവച്ചാലും സത്യങ്ങളെല്ലാം ഒരു നാൾ പുറത്തുവരുമെന്നത് ഉറപ്പ്. അന്ന് നിലയുറപ്പിക്കാനാകാത്ത വിധം പല ആരാധനാ ബിംബങ്ങളും വീണുടയും. ആ കാഴ്ചയ്ക്കാണ് ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്നത്. മലയാള സിനിമയിലെ ലൈംഗിക അതിക്രമ സംഭവങ്ങളുടെ സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതി തന്നെ പിരിച്ചുവിട്ടിരിക്കുന്നു. പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി സിദ്ദിഖുമെല്ലാം ഉണ്ട് ഈ രാജിവച്ചവരിൽ. ഒപ്പം ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്തും. എംഎൽഎ സ്ഥാനത്തു നിന്ന് നടൻ മുകേഷ് രാജി വയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. നിരന്തര സമ്മർദ്ദത്തിനൊടുവിൽ സർക്കാരിന് പുറത്തുവിടേണ്ടി വന്ന ഹേമകമ്മിറ്റി റിപ്പോർട്ടിൽ, ചൂഷകരുടെ പേരില്ലെങ്കിലും അക്രമികളെ ചൂണ്ടിക്കാട്ടി നടിമാരും ജൂനിയർ ആർടിസ്റ്റുകളും തിരക്കഥാകൃത്തുക്കളും ഉൾപ്പെടെ മുന്നോട്ടുവരുന്ന കാഴ്ചയാണ് ഇപ്പോൾ. ഇത്തരം വെളിപ്പെടുത്തലുകൾ

സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ മാത്രമല്ല, നിലനിന്നു പോകാൻ വരെ ‘അഡ്‌ജസ്റ്റുമെന്റുകൾക്ക്’ നിന്നു കൊടുക്കേണ്ട അവസ്ഥ. ലൈംഗികാതിക്രമം എന്നു പേരെടുത്തു വിളിക്കാവുന്ന ഈ കടുത്ത ചൂഷണത്തെയാണ് മലയാള ചലച്ചിത്രലോകം ഇതുവരെ ‘അഡ്ജസ്റ്റ്മെന്റ്’ എന്ന ഓമനപ്പേരിട്ട് ഒതുക്കിയത്. എന്നാൽ, എത്ര മൂടിവച്ചാലും സത്യങ്ങളെല്ലാം ഒരു നാൾ പുറത്തുവരുമെന്നത് ഉറപ്പ്. അന്ന് നിലയുറപ്പിക്കാനാകാത്ത വിധം പല ആരാധനാ ബിംബങ്ങളും വീണുടയും. ആ കാഴ്ചയ്ക്കാണ് ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്നത്. മലയാള സിനിമയിലെ ലൈംഗിക അതിക്രമ സംഭവങ്ങളുടെ സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതി തന്നെ പിരിച്ചുവിട്ടിരിക്കുന്നു. പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി സിദ്ദിഖുമെല്ലാം ഉണ്ട് ഈ രാജിവച്ചവരിൽ. ഒപ്പം ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്തും. എംഎൽഎ സ്ഥാനത്തു നിന്ന് നടൻ മുകേഷ് രാജി വയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. നിരന്തര സമ്മർദ്ദത്തിനൊടുവിൽ സർക്കാരിന് പുറത്തുവിടേണ്ടി വന്ന ഹേമകമ്മിറ്റി റിപ്പോർട്ടിൽ, ചൂഷകരുടെ പേരില്ലെങ്കിലും അക്രമികളെ ചൂണ്ടിക്കാട്ടി നടിമാരും ജൂനിയർ ആർടിസ്റ്റുകളും തിരക്കഥാകൃത്തുക്കളും ഉൾപ്പെടെ മുന്നോട്ടുവരുന്ന കാഴ്ചയാണ് ഇപ്പോൾ. ഇത്തരം വെളിപ്പെടുത്തലുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ മാത്രമല്ല, നിലനിന്നു പോകാൻ വരെ ‘അഡ്‌ജസ്റ്റുമെന്റുകൾക്ക്’ നിന്നു കൊടുക്കേണ്ട അവസ്ഥ. ലൈംഗികാതിക്രമം എന്നു പേരെടുത്തു വിളിക്കാവുന്ന ഈ കടുത്ത ചൂഷണത്തെയാണ് മലയാള ചലച്ചിത്രലോകം ഇതുവരെ ‘അഡ്ജസ്റ്റ്മെന്റ്’ എന്ന ഓമനപ്പേരിട്ട് ഒതുക്കിയത്. എന്നാൽ, എത്ര മൂടിവച്ചാലും സത്യങ്ങളെല്ലാം ഒരു നാൾ പുറത്തുവരുമെന്നത് ഉറപ്പ്. അന്ന് നിലയുറപ്പിക്കാനാകാത്ത വിധം പല ആരാധനാ ബിംബങ്ങളും വീണുടയും. ആ കാഴ്ചയ്ക്കാണ് ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്നത്. മലയാള സിനിമയിലെ ലൈംഗിക അതിക്രമ സംഭവങ്ങളുടെ സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതി തന്നെ പിരിച്ചുവിട്ടിരിക്കുന്നു. പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി സിദ്ദിഖുമെല്ലാം ഉണ്ട് ഈ രാജിവച്ചവരിൽ. ഒപ്പം ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്തും. എംഎൽഎ സ്ഥാനത്തു നിന്ന് നടൻ മുകേഷ് രാജി വയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. നിരന്തര സമ്മർദ്ദത്തിനൊടുവിൽ സർക്കാരിന് പുറത്തുവിടേണ്ടി വന്ന ഹേമകമ്മിറ്റി റിപ്പോർട്ടിൽ, ചൂഷകരുടെ പേരില്ലെങ്കിലും അക്രമികളെ ചൂണ്ടിക്കാട്ടി നടിമാരും ജൂനിയർ ആർടിസ്റ്റുകളും തിരക്കഥാകൃത്തുക്കളും ഉൾപ്പെടെ മുന്നോട്ടുവരുന്ന കാഴ്ചയാണ് ഇപ്പോൾ. ഇത്തരം വെളിപ്പെടുത്തലുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ മാത്രമല്ല, നിലനിന്നു പോകാൻ വരെ ‘അഡ്‌ജസ്റ്റുമെന്റുകൾക്ക്’ നിന്നു കൊടുക്കേണ്ട അവസ്ഥ. ലൈംഗികാതിക്രമം എന്നു പേരെടുത്തു വിളിക്കാവുന്ന ഈ കടുത്ത ചൂഷണത്തെയാണ് മലയാള ചലച്ചിത്രലോകം ഇതുവരെ ‘അഡ്‌ജസ്റ്റ്‌മെന്റ്’ എന്ന ഓമനപ്പേരിട്ട് ഒതുക്കിയത്. എന്നാൽ, എത്ര മൂടിവച്ചാലും സത്യങ്ങളെല്ലാം ഒരു നാൾ പുറത്തുവരുമെന്നത് ഉറപ്പ്. അന്ന് നിലയുറപ്പിക്കാനാകാത്ത വിധം പല ആരാധനാ ബിംബങ്ങളും വീണുടയും. ആ കാഴ്ചയ്ക്കാണ് ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്നത്. 

മലയാള സിനിമയിലെ ലൈംഗിക അതിക്രമ സംഭവങ്ങളുടെ സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതി തന്നെ പിരിച്ചുവിട്ടിരിക്കുന്നു. പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി സിദ്ദിഖുമെല്ലാം ഉണ്ട് ഈ രാജിവച്ചവരിൽ. ഒപ്പം ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്തും. എംഎൽഎ സ്ഥാനത്തു നിന്ന് നടൻ മുകേഷ് രാജി വയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. നിരന്തര സമ്മർദ്ദത്തിനൊടുവിൽ സർക്കാരിന് പുറത്തുവിടേണ്ടി വന്ന ഹേമകമ്മിറ്റി റിപ്പോർട്ടിൽ, ചൂഷകരുടെ പേരില്ലെങ്കിലും അക്രമികളെ ചൂണ്ടിക്കാട്ടി നടിമാരും ജൂനിയർ ആർടിസ്റ്റുകളും തിരക്കഥാകൃത്തുക്കളും ഉൾപ്പെടെ മുന്നോട്ടുവരുന്ന കാഴ്ചയാണ് ഇപ്പോൾ. 

സുപ്രീം കോടതി (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

ഇത്തരം വെളിപ്പെടുത്തലുകൾ വർഷങ്ങൾ വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യങ്ങളും ഇതിനൊപ്പം ഉയരുന്നുണ്ട്. വൈകി വരുന്ന ആരോപണങ്ങൾക്ക് വിശ്വാസ്യതയില്ലെന്ന് കരുതുന്നവരും ഏറെ. എന്നാൽ ഈ വൈകലിന്റെ പേരിൽ പരാതിക്ക് പ്രസക്തി നഷ്ടമാകുമോ? എന്താണ് ഇതിലെ നിയമവശം? ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളിൽ പൊലീസിന് കേസ് എടുക്കാമോ? റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ‘പെൺകുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ’ പോക്സോ ആക്ടിന്റെ പരിധിയിൽ വരുമോ? ഇപ്പോൾ ഏറെ ചർച്ചയാകുന്ന ലളിത കുമാരി കേസ് എന്താണ്? വിശദമായി പരിശോധിക്കാം.

∙ എന്താണ് ലളിത കുമാരി കേസ്?

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇതിനോടകം പലപ്പോഴും ഉയർന്നുകേട്ടിട്ടുണ്ടാകും ലളിതകുമാരി കേസ് എന്ന പേര്. ‘ലളിതകുമാരി വേഴ്സസ് സ്റ്റേറ്റ് ഓഫ് ഉത്തർപ്രദേശ്’ എന്ന ഈ കേസ്, ലൈംഗിക കുറ്റകൃത്യങ്ങളിൽ കൃത്യമായ നിയമനടപടികൾ ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് രാജ്യത്ത് സുപ്രധാനമായ വിധിന്യായങ്ങൾ പുറപ്പെടുവിച്ച ഒന്നാണ്. 2008 മേയിലാണ്, പ്രായപൂർത്തിയാവാത്ത തന്റെ മകൾ ലളിതകുമാരിയെ തട്ടിക്കൊണ്ടുപോയെന്നും കണ്ടെത്തണമെന്നുമാവശ്യപ്പെട്ട് പിതാവ് ഫോല കമ്മത്ത് സുപ്രീം കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുന്നത്. മകളെ കാണാനില്ലെന്ന് കാട്ടി പൊലീസിന് പരാതി നൽകിയിട്ടും എഫ്ഐആർ റജിസ്റ്റർ ചെയ്തില്ല. പൊലീസ് സൂപ്രണ്ടിന്റെ ഇടപെടലിനു ശേഷം എഫ്ഐആർ ഇട്ടെങ്കിലും തുടർനടപടികൾ ഒന്നുമുണ്ടായില്ലെന്നും സുപ്രീം കോടതിയിൽ പിതാവ് നൽകിയ പരാതിയില്‍ പറഞ്ഞിരുന്നു.

(File Photo by Sajjad HUSSAIN/AFP)

പൊലീസിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും രാജ്യത്തുടനീളം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ടെന്നും നിരീക്ഷിച്ച കോടതി, പരാതികളിൽ എഫ്ഐആർ ഇടാൻ കാലതാമസം ഉണ്ടാവാൻ പാടില്ലെന്ന് സർക്കാരിനും വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും പൊലീസ് മേധാവികൾക്കും നിർദേശം നൽകി. ഇത്തരം പരാതികളുണ്ടായാൽ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും കോടതി വ്യക്തമാക്കി. ലളിതകുമാരി കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിയിലെ പ്രധാന മാർഗനിർദേശങ്ങൾ ഇങ്ങനെ:

∙ ലൈംഗിക അതിക്രമം സംബന്ധിച്ച പരാതി ലഭിച്ചാൽ, എഫ്ഐആർ ഇടാൻ പൊലീസ് ഉദ്യോഗസ്ഥൻ ബാധ്യസ്ഥനാണ്. ഗുരുതര സ്വഭാവമുള്ള ലൈംഗിക അതിക്രമം നടന്നതായി അറിവ് കിട്ടിയാൽ പ്രാഥമികമായ അന്വേഷണം ഇല്ലാതെ തന്നെ എഫ്ഐആർ ഇടാം. ഇരയുടെ മൊഴി ഇല്ലാതെ തന്നെ പൊലീസിന് എഫ്ഐആർ ഇടാം.

∙ ഇത്തരം പരാതികളിൽ എഫ്ഐആർ ഇടുന്നതിന് മുൻപുള്ള പ്രാഥമിക അന്വേഷണം (പ്രിലിമിനറി ഇൻക്വയറി) എന്നത് ഗുരുതര കുറ്റകൃത്യങ്ങൾ (കൊഗ്‌നിസബിൾ ഒഫൻസ്) ഉൾപ്പെട്ടിട്ടുണ്ടോ, അത്തരം വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ടോ എന്നത് സംബന്ധിച്ച് മാത്രമായിരിക്കണം. അതിന്റെ പേരിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നത് വൈകാനാവില്ല. പരമാവധി ഏഴ് ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാക്കണം.

∙ എഫ്ഐആറിന്റെ കോപ്പി പരാതി നൽകിയ ആൾക്ക് കൊടുക്കാൻ കാലതാമസം ഉണ്ടാവരുത്. (ഇ–എഫ്ഐആർ പോലുള്ള നടപടികൾ ഉണ്ടായത് ലളിതകുമാരി കേസിലെ വിധിക്കു ശേഷമാണ്.)

∙ ഗുരുതര കുറ്റകൃത്യം സംബന്ധിച്ച് വെളിപ്പെടുത്തലുണ്ടായിട്ടും എഫ്ഐആർ ഇടാൻ തയാറാകാത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകണം. 

∙ ഏതൊക്കെ കേസുകളിൽ പ്രിലിമിനറി ഇൻക്വയറി നടത്താം എന്നും കോടതി പറയുന്നുണ്ട്. ഇരയും കുറ്റാരോപിതനും തമ്മിൽ വിവാഹബന്ധം നിലനിൽക്കുന്നുണ്ടെങ്കിൽ, തൊഴിൽപരമായ ബന്ധം ഉണ്ടെങ്കിൽ, ചികിത്സപിഴവ് സംബന്ധിച്ച് പരാതി ഉണ്ടെങ്കിൽ, പരാതി നൽകുന്നതിൽ കാലതാമസം ഉണ്ടായിട്ടുണ്ടെങ്കിൽ പ്രാഥമികമായ അന്വേഷണം നടത്താം.

ADVERTISEMENT

∙ പരാതി വൈകിയെന്ന് പറയാനാകുമോ?

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം, നേരിട്ട ചൂഷണങ്ങളെക്കുറിച്ചും ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും തുടർച്ചയായ വെളിപ്പെടുത്തലുകൾ വരുമ്പോൾ പൊതുവേ ഉയരുന്ന ചോദ്യമാണ്, ഇത്ര നാളും പരാതി പറയാതിരുന്നത് എന്തുകൊണ്ടാണെന്നത്. ഈ ‘കാലതാമസ’ത്തെയും കോടതി കൃത്യമായി നിർവചിച്ചിട്ടുണ്ട്. അതിക്രമം ഉണ്ടായി മൂന്നു മാസത്തിനു ശേഷമാണ് പരാതി നൽകുന്നതെങ്കിൽ അതിനെ ‘അബ്നോർമൽ ഡിലേ’ ആയി കണക്കാക്കും. പക്ഷേ, എന്തുകൊണ്ട് ഈ താമസമുണ്ടായി എന്നതിന് വിശ്വാസയോഗ്യമായ കാരണങ്ങൾ നൽകിയാൽ മതി.

സ്ത്രീ സുരക്ഷയ്ക്കായുള്ള പിങ്ക് പൊലീസ് പട്രോളിങ്ങിനിടെ (ഫയൽ ചിത്രം: മനോരമ)

‘‘ബംഗാളി നടിയായ ശ്രീലേഖ തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെപ്പറ്റി സംസാരിച്ചത് വർഷങ്ങൾക്കു ശേഷമാണ്. സംഭവത്തിന്റെ പിറ്റേന്നു തന്നെ ബംഗാളിലേക്ക് മടങ്ങിയതായി അവർ പറയുന്നുണ്ട്. പിന്നീട് കേരളത്തിലേക്ക് വരേണ്ട സാഹചര്യം ഉണ്ടായില്ല, തന്റെ അനുഭവം പറയാവുന്ന സാമൂഹിക സാഹചര്യങ്ങൾ ഉണ്ടായത് ഇപ്പോഴാണ് എന്നു പറഞ്ഞാൽ അത് കോടതി കണക്കിലെടുക്കാവുന്ന കാരണമാണ്. ജീവനെ പേടിച്ചാണ് പരാതി നൽകാതിരുന്നത് എന്ന് ഹേമ കമ്മിറ്റിക്കു മുന്നിൽ പലരും വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പരാതി നൽകാൻ വൈകി എന്നത് നടപടി എടുക്കാതിരിക്കാനുള്ള കാരണമല്ല. ക്രിമിനൽ പ്രൊസിക്യൂഷൻ നടപടികൾ വൈകിയാലും പ്രാഥമിക അന്വേഷണം നടത്തി എഫ്ഐആർ ഇടാം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.’’ അഭിഭാഷകനായ വിവേക് മാത്യു വർക്കി പറയുന്നു.

∙ പരാതി എവിടെയും നൽകാം

ADVERTISEMENT

2012ലെ ‘നിർഭയ’ സംഭവത്തിനു ശേഷം സർക്കാർ നിയോഗിച്ച ജെ.എസ്.വർമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ‘സീറോ എഫ്ഐആർ’ എന്ന സംവിധാനം ആരംഭിക്കുന്നത്. ഇതുപ്രകാരം ലൈംഗിക അതിക്രമത്തിന് ഇരയായ ഒരു സ്ത്രീക്ക്, രാജ്യത്ത് എവിടെയും ഏതു പൊലീസ് സ്റ്റേഷനിലും പരാതി നൽകാം. കുറ്റകൃത്യം നടന്ന പരിധിയിലെ തന്നെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകണമെന്ന് നിർബന്ധമില്ല. പ്രാഥമിക തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാഹചര്യം, കുറ്റാരോപിതന്റെ സ്വാധീനം എന്നിവ മറികടന്നും പരാതി സമർപ്പിക്കാനുള്ള സാഹചര്യം ഒരുക്കാൻ കൂടിയായിരുന്നു ഈ നിർദേശം.

മുൻ സുപ്രീം കോടതി വിധികൾ അനുസരിച്ച് പൊലീസിന് ഇത്തരം കുറ്റകൃത്യങ്ങൾ സംബന്ധിച്ച് അറിവു ലഭിച്ചാൽ സ്വാഭാവികമായും അന്വേഷണം നടത്താം. വെളിപ്പെടുത്തൽ നടത്തിയവരെ സമീപിക്കാം. അതിന് പരാതി കിട്ടാൻ കാത്തിരിക്കേണ്ട കാര്യമില്ല 

അഡ്വ.വിവേക് മാത്യു വർക്കി

സീറോ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്ന സ്റ്റേഷനുകളിൽ നിന്ന് കുറ്റകൃത്യത്തിന്റെ പരിധിയിൽപ്പെടുന്ന പൊലീസ് സ്റ്റേഷനുകളിലേക്ക് ഈ എഫ്ഐആർ പിന്നീട് കൈമാറ്റം ചെയ്യും. ഗുരുതര ലൈംഗിക അതിക്രമം നടന്ന കേസുകളിൽ ഇത് രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുന്നത് രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. 2012നു ശേഷമുണ്ടായിട്ടുള്ള വിവിധ സുപ്രീം കോടതി, ഹൈക്കോടതി വിധികളിൽ സീറോ എഫ്ഐആറിന്റെ പ്രാധാന്യം എടുത്തുപറഞ്ഞിട്ടുണ്ട്. സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടെങ്കിലും ഏത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയാലും എഫ്ഐആർ ഇട്ടേ പറ്റൂവെന്ന് ചുരുക്കം. യാത്ര ചെയ്യാനാവാത്ത അവസ്ഥയിലാണെങ്കിൽ ഇ–മെയിൽ അയച്ചും പരാതി നൽകാം. 

∙ കമ്മിറ്റിക്കു നൽകിയ മൊഴി പരിഗണിക്കുമോ?

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ തുടക്കത്തിൽ പറയുന്ന വാചകങ്ങൾ ഇങ്ങനെയാണ്, ‘ആകാശം നിഗൂഢതകൾ നിറഞ്ഞതാണ്. നക്ഷത്രങ്ങളും ചന്ദ്രനും തിളക്കമുള്ളതായി തോന്നുമെങ്കിലും അവയ്ക്ക് മനോഹാരിതയില്ലെന്നാണ് ശാസ്ത്രം പറയുന്നത്. കാണുന്നത് അപ്പാടെ വിശ്വസിക്കരുത്. ഉപ്പ് പോലും ചിലപ്പോൾ പഞ്ചസാര പോലെ തോന്നിയേക്കാം.’ സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഈ വരികൾ. ഇരകളുടെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ടെന്നാവശ്യപ്പെട്ട് ‘വേട്ടക്കാരുടെ പേരുകൾ’ ഒഴിവാക്കിയാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത്.

സംവിധായകൻ രഞ്ജിത് ( ഫയൽ ചിത്രം : മനോരമ)

ഹേമ കമ്മിറ്റിക്കു മുന്നിൽ നൽകിയ വെളിപ്പെടുത്തലിൽ ഇപ്പോൾ അന്വേഷണം ഉണ്ടാവില്ലെന്നും പുതിയ വെളിപ്പെടുത്തലുകളിൽ പരാതി സ്വീകരിച്ച് അന്വേഷണം നടത്തുമെന്നുമാണ് ഏഴംഗ അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ട് സർക്കാർ പറഞ്ഞത്. ‘‘ഹേമ കമ്മിറ്റി ഒരു ജുഡിഷ്യൽ കമ്മിറ്റി അല്ല. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ വേണ്ടി നിയോഗിച്ച കമ്മിറ്റി ആണ്. അതുകൊണ്ടു തന്നെ കമ്മിറ്റിക്ക് മുന്നിൽ നൽകിയ മൊഴികളെ അന്തിമമായി പരിഗണിക്കാനാവില്ല. ഭാരതീയ ന്യായസംഹിത അനുസരിച്ച് ജുഡിഷ്യൽ ‌ഓഫിസർക്ക് മുൻപിൽ നൽകിയ മൊഴി അന്വേഷണം സംബന്ധിച്ച് സാധുവാണ്. പക്ഷേ, മുൻ സുപ്രീം കോടതി വിധികൾ അനുസരിച്ച് പൊലീസിന് ഇത്തരം കുറ്റകൃത്യങ്ങൾ സംബന്ധിച്ച് അറിവു ലഭിച്ചാൽ സ്വാഭാവികമായും അന്വേഷണം നടത്താം. വെളിപ്പെടുത്തൽ നടത്തിയവരെ സമീപിക്കാം. അതിന് പരാതി കിട്ടാൻ കാത്തിരിക്കേണ്ട കാര്യമില്ല’’ അഡ്വ.വിവേക് മാത്യു വർക്കി പറയുന്നു.

കമ്മിറ്റിക്കു മുൻപിൽ മൊഴി നൽകിയ സ്ത്രീകൾ തന്നെ വീണ്ടും പരാതിയുമായി മുന്നോട്ടു വന്നാലേ അന്വേഷണം നടത്തൂ എന്നത്, വെളിപ്പെടുത്തൽ നടത്തിയ സ്ത്രീകളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും സ്വമേധയാ കേസ് എടുക്കാൻ സർക്കാർ തയാറാവണമെന്നും വ്യാപക വിമർശനം ഉയർന്നിരുന്നു. വിവിധ സംഘടനകൾ ഇതേ ആവശ്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. കേസുമായി മുന്നോട്ടു പോയാൽ ഹേമ കമ്മിറ്റിക്കു നൽകിയ മൊഴികളും കമ്മിറ്റിയുമായി പങ്കുവച്ച ഡിജിറ്റൽ രേഖകളും ചാറ്റിന്റെ സ്ക്രീൻഷോട്ടുകളുമെല്ലാം തെളിവുകളാകും.

കേരള ഹൈക്കോടതി. (ഫയൽ ചിത്രം : മനോരമ)

∙ ഹൈക്കോടതി പറഞ്ഞത്...

വർഷങ്ങൾ പഴക്കമുള്ള കേസുകളിൽ അന്വേഷണം എങ്ങനെയാണ് മുന്നോട്ടുപോകുക എന്ന വാദം ഉയർത്തുന്നവരുമുണ്ട്. ലൈംഗിക അതിക്രമം നടന്ന കേസുകളിൽ ശാരീരിക പരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക തെളിവുകൾ നിർണായകമാണ്. ഇവിടെ അതില്ലാതെ പോയേക്കാമെങ്കിലും കേസിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല. കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യം, സംഭാഷണങ്ങൾ, മറ്റുള്ളവരുടെ സാക്ഷിമൊഴികൾ തുടങ്ങിയ തെളിവുകളൊക്കെ നിർണായകമാവും.

ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ തുടർനടപടിക്ക് വനിത ഐപിഎസ് ഓഫിസറെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് തിരുവനന്തപുരത്ത് നടത്തിയ ഡിജിപി ഓഫിസ് മാർച്ച്. (ചിത്രം: മനോരമ)

അന്വേഷണ സംഘത്തിനു മുൻപാകെയും കോടതിക്ക് മുൻപാകെയും വൈരുധ്യമില്ലാത്ത മൊഴികൾ നൽകുക എന്നതും അതിൽ ഉറച്ചുനിൽക്കുക എന്നതും ഇത്തരം കേസുകളിൽ പ്രധാനമാണ്. ഒരു പെൺകുട്ടി ബലാത്സംഗത്തിനിരയായ കേസിൽ, എല്ലാ സാക്ഷികളും കൂറുമാറിയാലും വിശ്വസനീയമായ സാഹചര്യത്തിൽ വൈരുധ്യമില്ലാത്ത മൊഴി പൊലീസിനും കോടതിക്കും മുൻപാകെ നൽകിയിട്ടുണ്ടെങ്കിൽ പ്രതികളെ ശിക്ഷിക്കാം എന്നാണ് 2024 ഓഗസ്റ്റിൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ പറയുന്നത്. അതുകൊണ്ടുതന്നെ വർഷങ്ങൾ കഴിഞ്ഞാലും പരാതി നൽകാൻ മടിക്കേണ്ട കാര്യമില്ലെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമ്മയുടെ നിലപാട് വിശദീകരിക്കുന്ന ഭാരവാഹികൾ (ഫയൽ ചിത്രം: മനോരമ)

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പലയിടത്തും ‘ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടികൾ’ എന്നു പരാമർശിച്ചിട്ടുണ്ട്. 18 വയസ്സിൽ താഴെയുള്ള കുട്ടികളെ ചൂഷണം ചെയ്തത് പോക്സോ ആക്ടിന്റെ പരിധിയിൽപ്പെടുത്തണമെന്നും സ്വമേധയാ കേസ് എടുക്കാൻ സർക്കാർ തയാറാകണമെന്നും കാട്ടി ശിശുസംരക്ഷണ പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. പോക്സോ ആക്ട് അനുസരിച്ച് ഇരയുടെ മൊഴിയില്ലെങ്കിൽ പോലും കുറ്റകൃത്യത്തെക്കുറിച്ച് അറിവു കിട്ടിയാൽ കേസ് എടുക്കാം. നടൻ സിദ്ദിഖിന് എതിരെയുള്ള വെളിപ്പെടുത്തൽ അടക്കം പോക്സോ ആക്ടിന്റെ പരിധിയിൽപ്പെടുത്തണമെന്നാണ് ആവശ്യം.

‘‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുതിർന്ന സ്ത്രീകൾ പീഡനത്തിനിരയായതായി വെളിപ്പെടുത്തലുകളുണ്ടായി. ഇരയാക്കപ്പെട്ട സ്ത്രീകൾ പരാതിയുമായി മുന്നോട്ടുപോകുന്നില്ലെങ്കിൽ സാങ്കേതികമായി സർക്കാരിന് എഫ്ഐആർ എടുക്കാതിരിക്കാം. എന്നാൽ ഹേമ കമ്മിഷന് മുന്നിൽ തെളിവെടുപ്പിനിടെ ഒരു പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് പോക്‌സോ അനുശാസിക്കുന്ന സെക്‌ഷൻ 19 പ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ നിയമമറിയുന്ന ഹേമ കമ്മിറ്റിയും പിന്നെ സർക്കാരും മുതിർന്നില്ല. വളരെ ഗൗരവമുള്ള കുറ്റകരമായ മൗനമല്ലേ അവർ ഈ നാലര വർഷമായി തുടർന്ന് പോന്നത്?’’ മുൻ ചൈൽഡ്‌ലൈൻ കോ–ഓർഡിനേറ്ററായ അൻവർ കാരക്കാടൻ പറയുന്നു.

അതിനു പുറമേ, പൊലീസിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല എന്ന ഗുരുതരമായ ആരോപണവും കഴിഞ്ഞ ദിവസം ഒരു ജൂനിയർ ആർട്ടിസ്റ്റ് ഉയർത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘവുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ പരാതി കിട്ടിയിട്ടും നടപടി എടുക്കാതിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും നിയമം അനുശാസിക്കുന്ന ശിക്ഷ നൽകുമോ എന്നതിലും വ്യക്തത വരേണ്ടതുണ്ടെന്ന് വിവിധ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ലൈംഗികാതിക്രമം സംബന്ധിച്ച വിവരം ലഭിച്ചാൽ കേസ് റജിസ്റ്റർ ചെയ്യുന്നതിൽ പൊലീസ് വീഴ്ച വരുത്തുന്നത് 6 മാസം മുതൽ 2 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്.

English Summary:

Unmasking Exploitation in Mollywood; Lalita Kumari Case a Beacon of Hope