‘അമ്മ’ ഞെട്ടും മുൻപേ ലോകത്തെ ഞെട്ടിച്ചവർ: അന്ന് നിർമാതാവിനെതിരെ 80 വനിതകൾ, ലൈംഗിക പീഡനത്തിന് കൊടുംതടവ്
മുന്നൂറിനടുത്ത് പേജുകളുണ്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിൽ. എന്നാൽ മലയാള സിനിമയിലെ പ്രശ്നങ്ങളെപ്പറ്റി പഠിച്ച ആ റിപ്പോർട്ടിൽനിന്ന് അറുപതോളം പേജുകൾ ഒഴിവാക്കിയാണ് പുറത്തുവിട്ടത്. അതിനൊന്നും പക്ഷേ മലയാള ചലച്ചിത്രലോകത്ത് ആഞ്ഞടിക്കാൻ കാത്തിരുന്ന കൊടുങ്കാറ്റിനെ തടയാൻ സാധിച്ചില്ല. ആരോപണ പ്രത്യാരോപണങ്ങള്‍ തുടരെ വന്നു. ലൈംഗികാരോപണങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തെത്തി. ആരോപണത്തിനു മുന്നിൽ വൻ ശക്തികൾ കടപുഴകി, രാജിവച്ചു. ഒടുവിൽ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’തന്നെ ഏറക്കുറെ നിലംപൊത്തി. മോഹൻലാൽ പ്രസിഡന്റായ സംഘടനയുടെ ഭരണസമിതിയൊന്നാകെ രാജിവച്ചു. മലയാള സിനിമാ ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്; ട്വിസ്റ്റുകൾ ഏറെയുള്ള ഒരു ആക്‌ഷൻ–ത്രില്ലർ സിനിമ പോലെ. സർക്കാരിനെ പോലും പ്രതിസന്ധിയിലാക്കുന്ന വിവാദങ്ങളെ എങ്ങനെ നേരിടുമെന്ന് രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും ആലോചിക്കുമ്പോൾ, സമാനമായ മറ്റൊരു ക്യാംപെയ്നിന്റെ ഓർമകളിലാണ് ചലച്ചിത്രലോകം. വർഷങ്ങൾക്ക് മുൻപ് ഹോളിവുഡിൽ തുടക്കമിട്ട ‘#മിടൂ’ വിപ്ലവത്തിന്റെ തുടർച്ചയാണോ ഇപ്പോൾ മലയാളത്തിലും സംഭവിക്കുന്നത്? മി ടൂവിൽ കടപുഴകിയത് ഹോളിവുഡിലെ വമ്പന്മാരായിരുന്നു. എങ്ങനെയായിരുന്നു അതിന്റെ തുടക്കം? ആരൊക്കെയായിരുന്നു പ്രതികളും ഇരകളും? എങ്ങനെയാണ് ഒടുവിൽ കുറ്റക്കാർ ശിക്ഷിക്കപ്പെട്ടത്? മി ടൂവിൽ കുടുങ്ങിയ ഇന്ത്യയിലെ പ്രമുഖർ ആരെല്ലാമാണ്?

മുന്നൂറിനടുത്ത് പേജുകളുണ്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിൽ. എന്നാൽ മലയാള സിനിമയിലെ പ്രശ്നങ്ങളെപ്പറ്റി പഠിച്ച ആ റിപ്പോർട്ടിൽനിന്ന് അറുപതോളം പേജുകൾ ഒഴിവാക്കിയാണ് പുറത്തുവിട്ടത്. അതിനൊന്നും പക്ഷേ മലയാള ചലച്ചിത്രലോകത്ത് ആഞ്ഞടിക്കാൻ കാത്തിരുന്ന കൊടുങ്കാറ്റിനെ തടയാൻ സാധിച്ചില്ല. ആരോപണ പ്രത്യാരോപണങ്ങള്‍ തുടരെ വന്നു. ലൈംഗികാരോപണങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തെത്തി. ആരോപണത്തിനു മുന്നിൽ വൻ ശക്തികൾ കടപുഴകി, രാജിവച്ചു. ഒടുവിൽ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’തന്നെ ഏറക്കുറെ നിലംപൊത്തി. മോഹൻലാൽ പ്രസിഡന്റായ സംഘടനയുടെ ഭരണസമിതിയൊന്നാകെ രാജിവച്ചു.
മലയാള സിനിമാ ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്; ട്വിസ്റ്റുകൾ ഏറെയുള്ള ഒരു ആക്‌ഷൻ–ത്രില്ലർ സിനിമ പോലെ. സർക്കാരിനെ പോലും പ്രതിസന്ധിയിലാക്കുന്ന വിവാദങ്ങളെ എങ്ങനെ നേരിടുമെന്ന് രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും ആലോചിക്കുമ്പോൾ, സമാനമായ മറ്റൊരു ക്യാംപെയ്നിന്റെ ഓർമകളിലാണ് ചലച്ചിത്രലോകം. വർഷങ്ങൾക്ക് മുൻപ് ഹോളിവുഡിൽ തുടക്കമിട്ട ‘#മിടൂ’ വിപ്ലവത്തിന്റെ തുടർച്ചയാണോ ഇപ്പോൾ മലയാളത്തിലും സംഭവിക്കുന്നത്? മി ടൂവിൽ കടപുഴകിയത് ഹോളിവുഡിലെ വമ്പന്മാരായിരുന്നു. എങ്ങനെയായിരുന്നു അതിന്റെ തുടക്കം? ആരൊക്കെയായിരുന്നു പ്രതികളും ഇരകളും? എങ്ങനെയാണ് ഒടുവിൽ കുറ്റക്കാർ ശിക്ഷിക്കപ്പെട്ടത്? മി ടൂവിൽ കുടുങ്ങിയ ഇന്ത്യയിലെ പ്രമുഖർ ആരെല്ലാമാണ്?
∙ തുടക്കത്തിൽ പതുങ്ങി, പിന്നെ പടർന്നു
2006ൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമത്തിനും പീഡനത്തിനുമെതിരെ ആഗോളതലത്തിൽ രൂപംകൊണ്ട സാമൂഹിക പ്രസ്ഥാനമാണ് മി ടൂ മൂവ്‌മെന്റ്. പീഡനങ്ങൾക്ക് ഇരയായവർക്ക് പൊതുഇടങ്ങളിൽ എല്ലാം തുറന്നുപറയാൻ അവസരവും പിന്തുണയും നൽകുകയായിരുന്നു ഈ ക്യാംപെയ്ൻ. ലൈംഗികാതിക്രമത്തെ അതിജീവിച്ചവരെ പിന്തുണയ്ക്കുന്നതിനായി തരാന ബർക്ക് എന്ന ആക്ടിവിസ്റ്റാണ് 2006ൽ ‘മി ടൂ’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്.
അന്നു മുതൽ ഈ പ്രസ്ഥാനം തുടങ്ങിയെങ്കിലും കാര്യമായ വെളിപ്പെടുത്തലുകളൊന്നും പുറത്തുവന്നിരുന്നില്ല. പിന്നീട് മാസങ്ങൾക്ക് ശേഷമാണ് എന്താണ് മി ടൂ പ്രസ്ഥാനമെന്ന് ലോകം അറിയാൻ തുടങ്ങിയത്. 2017 ഒക്ടോബറിൽ, ഹോളിവുഡ് നിർമാതാവും മിറാമാക്സ് സ്റ്റുഡിയോ സ്ഥാപകനുമായ ഹാർവി വെയ്ൻസ്റ്റൈനെതിരെ നടി അലീസ മിലാനോയുടെ വെളിപ്പെടുത്തൽ വന്നതോടെയാണ് ഈ പ്രസ്ഥാനം ചർച്ചകളിൽ സജീവമായത്. നടി അലീസ മിലാനോയുടെ ‘മി ടൂ’ ട്വീറ്റ് വൈറലായതോടെ ഹോളിവുഡ് ഇളകിമറിഞ്ഞു, മി ടൂ പ്രസ്ഥാനം ഒരു ആഗോള പ്രതിഭാസമായി മാറി. കാട്ടുതീ പോലെയാണ് ക്യാംപെയ്ന്‍ ശക്തമായത്.
∙ അന്ന്, അവളോടൊപ്പം
ലൈംഗികാതിക്രമങ്ങളെ അതിജീവിക്കുന്നവർക്ക്, പ്രത്യേകിച്ച് നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ട സ്ത്രീകൾക്ക് നീതി ലഭിക്കാൻ വേണ്ടിയാണ് ആക്ടിവിസ്റ്റും കമ്യൂണിറ്റി ഓർഗനൈസറുമായ തരാന ബർക്ക് 2006ൽ മി ടൂ പ്രസ്ഥാനം സ്ഥാപിച്ചത്. ലൈംഗികാതിക്രമത്തിനിരയായ 13 വയസ്സുകാരിയുമായി നടത്തിയ സംഭാഷണത്തിൽ നിന്നാണ് ബർക്കിന് മി ടൂ പ്രസ്ഥാനം തുടങ്ങാൻ പ്രചോദനം ലഭിച്ചത്. അന്ന് ആ പെൺകുട്ടിക്ക് പിന്തുണ നൽകാൻ കഴിയാതെ വന്നതോടെ, പെൺകുട്ടിയുടെ അനുഭവത്തിൽ സഹതപിക്കാൻ ‘ഞാനും’ എന്ന് രേഖപ്പെടുത്തി ബർക്ക് ഒപ്പം നിൽക്കുകയായിരുന്നു. ഇതാണ് മി ടൂ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. അതിജീവിച്ചവർക്ക്, അവരുടെ മറക്കാൻ ആഗ്രഹിക്കുന്ന കഥകൾ പങ്കുവയ്ക്കാനും സമൂഹത്തിൽനിന്ന് ഐക്യദാർഢ്യവും പിന്തുണയും ഉറപ്പാക്കാനും ഒരു ഇടം നൽകുക എന്നതായിരുന്നു ബർക്കിന്റെ പ്രാഥമിക ലക്ഷ്യം.
∙ വെയ്ൻസ്റ്റൈനും പവർഗ്രൂപ്പും
2017 ഒക്ടോബറിൽ ദ് ന്യൂയോർക്ക് ടൈംസും ന്യൂയോർക്കറും മറ്റു ചില രാജ്യാന്തര മാധ്യമങ്ങളും നടത്തിയ അന്വേഷണാത്മക റിപ്പോർട്ടുകൾ ഹോളിവുഡിലെ ചില ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്തുകൊണ്ടുവന്നു. ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈൻ സ്ത്രീകൾക്കെതിരെ വർഷങ്ങളോളം നടത്തിയ ലൈംഗിക പീഡനങ്ങൾ, ആക്രമണം, മോശം പെരുമാറ്റം എന്നിവ ചില നടിമാർ വെളിപ്പെടുത്തിയപ്പോൾ ലോകം ഞെട്ടി. അവിടെനിന്നാണ് മി ടൂ പ്രസ്ഥാനം അഭൂതപൂർവമായ ശ്രദ്ധ നേടാൻ തുടങ്ങിയത്. ന്യൂയോർക്ക് ടൈംസിലെ ജോഡി കാന്റർ, മേഗൻ ടുഹേ, ദ് ന്യൂയോർക്കറിലെ റോണൻ ഫാരോ എന്നിവരായിരുന്നു ഹോളിവുഡിലെ പീഡന രഹസ്യങ്ങൾ ലോകത്തിനു മുന്നിലെത്തിച്ചത്.
വെയ്ൻസ്റ്റൈനെതിരെ നടിമാരായ ആഷ്‌ലി ജൂഡ്, ആഞ്ജലീന ജോളി, റോസ് മഗവൻ, പെനെലോപ ക്രൂസ്, സംവിധായിക ഗ്വിനത്ത് പാൾട്രൊ എന്നിവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയും നിരവധി ആരോപണങ്ങൾ പുറത്തുവന്നു. ലിയ സെയ്ദു, ആസിയ അർജന്റോ, ആംബ്ര ഗൂറ്റ്യറെസ്, കാറ ഡെലവീൻ, ഹെതർ ഗ്രഹാം, ലുസിയ ഇവാൻസ് തുടങ്ങി ഒട്ടേറെ നടിമാരും മോഡലുകളും സമാന ആരോപണങ്ങൾ ഉയർത്തി. ഈ വെളിപ്പെടുത്തലുകൾ വെയ്ൻസ്റ്റൈന്റെ അധിക്ഷേപകരമായ പെരുമാറ്റം മാത്രമല്ല, ഹോളിവുഡിലെ ഒരു ‘പവർ ഗ്രൂപ്പ്’ എങ്ങനെയാണ് അയാളെ സംരക്ഷിച്ചത് എന്ന കാര്യവും വെളിപ്പെടുത്തി.
പ്രഫഷനൽ മീറ്റിങ്ങുകളുടെ മറവിൽ സ്ത്രീകളെ ലൈംഗിക ചെയ്തികൾക്ക് പ്രേരിപ്പിക്കുകയും അനുസരിക്കാതിരുന്നാൽ അവരുടെ കരിയർതന്നെ നശിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു വെയ്ൻസ്റ്റൈന്റെ രീതി. അതിനായി ഭീഷണിപ്പെടുത്താൻ വരെ അയാൾ തയാറായി. അതിന് പലരെയും ഉപയോഗപ്പെടുത്തുകയും ചെയ്തു. നടിമാർ, മോഡലുകൾ, വെയ്ന്‍സ്റ്റൈന്റെ കമ്പനിയിലെ മുൻ ജോലിക്കാർ എന്നിവരിൽ നിന്നായിരുന്നു ആരോപണങ്ങൾ ഏറെയും. പ്രമുഖ നടിമാർ ഉൾപ്പെടെ എൺപതിലേറെ വനിതകളാണ് അന്ന് പലതരത്തിലുള്ള ലൈംഗിക ദുരുപയോഗം ആരോപിച്ച് വെയ്ൻസ്റ്റൈനെതിരെ രംഗത്തെത്തിയത്.
∙ അതൊരു തുടക്കമായിരുന്നു
അതൊരു തുടക്കം മാത്രമായിരുന്നു. വെയ്ൻസ്റ്റൈനെതിരായ നീക്കം പലർക്കും വെളിപ്പെടുത്തലിന് പ്രോത്സാഹനമായി. കൂടുതൽ പേർ ലൈംഗിക പീഡനത്തിന്റെയും ആക്രമണത്തിന്റെയും കഥകളുമായി മുന്നോട്ടു വരാൻ തുടങ്ങി. ഹോളിവുഡിലും മറ്റ് തൊഴിലിടങ്ങളിലും നടക്കുന്ന ലൈംഗിക ആക്രമണങ്ങളുടെ യാഥാർഥ്യങ്ങൾക്ക് വൻ മാധ്യമ കവറേജും ലഭിച്ചതോടെ ഹാഷ്ടാഗ് മി ടൂ (#MeToo) വൈറലായി. പൊതുജനരോഷം ആളിക്കത്തി, നടപടി വേണമെന്ന് മുറവിളികൾ ഉയർന്നു. അതോടെ വെയ്ൻസ്റ്റൈൻ നിർമാണ കമ്പനിയിൽ നിന്ന് പുറത്തായി, തൊട്ടുപിന്നാലെ ഓസ്കർ പുരസ്കാരത്തിനായുള്ള അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിൽ നിന്നും പുറത്താക്കി.
∙ അലീസ മിലാനോയുടെ ആ വൈറൽ ട്വീറ്റ്
മി ടൂ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ നടി അലിസ മിലാനോ വഹിച്ച പങ്ക് നിർണായകമായിരുന്നു. 2017 ഒക്ടോബർ 15നാണ്, ലൈംഗികാതിക്രമവും ആക്രമണങ്ങളും അതിജീവിച്ചവരോട് ‘മി ടൂ’ എന്ന് മറുപടി നൽകാൻ മിലാനോ ആവശ്യപ്പെട്ടത്. ‘നിങ്ങൾ ലൈംഗികമായി ഉപദ്രവിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ ഈ ട്വീറ്റിന് മറുപടിയായി ‘ഞാനും ഇരയാണ്) എന്ന് എഴുതുക. #MeToo എന്ന ഹാഷ്‌ടാഗും ഒപ്പം അലിസ ഒപ്പം ചേർത്തു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് അവരുടെ ദുരാനുഭവ കഥകൾ പങ്കിടാൻ #MeToo എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചത്. അതോടെ പല പ്രമുഖരും കുടുങ്ങി, സ്ഥാനങ്ങൾ തെറിച്ചു, പലർക്കും കുറ്റം ഏറ്റുപറഞ്ഞ് മാപ്പ് പറയേണ്ടിയും വന്നു. മറ്റു ചിലർ കേസിൽ ശിക്ഷിക്കപ്പെട്ടു.
അന്ന് മിലാനോയുടെ ട്വീറ്റ് 24 മണിക്കൂറിനുള്ളിൽ അര ലക്ഷത്തിലധികം തവണയാണ് നെറ്റ്‌ലോകത്ത് ഉപയോഗിക്കപ്പെട്ടത്. ആദ്യ ആഴ്ചയുടെ അവസാനത്തോടെ ഇത് 1.2 കോടിയിലധികം തവണ റീട്വീറ്റ് ചെയ്യപ്പെട്ടു. ഈ ഡിജിറ്റൽ തരംഗം മി ടൂവിനെ ഒരു ജനകീയ പ്രസ്ഥാനത്തിൽ നിന്ന് ഒരു ആഗോള ക്യാംപെയ്നാക്കി മാറ്റി. അതിജീവിക്കുന്നവർക്ക് അവരുടെ നിശബ്ദതയ്ക്ക് അന്ത്യം കുറിയ്ക്കാൻ ശക്തമായ ഒരു വേദിയും സമ്മാനിച്ചു. ഹോളിവുഡിൽ മാത്രമല്ല ലോകത്ത് ഒന്നടങ്കം സ്ത്രീകൾ ഇത്തരം ലൈംഗികാതിക്രമണത്തിനും പീഡനത്തിനും ഇരയാകുന്നുണ്ടെന്ന് വെളിപ്പെടുത്തുന്നതായിരുന്നു ആ ട്വീറ്റുകളെല്ലാം.
∙ മാറ്റങ്ങളേറെ വന്നു, മി ടൂ മുന്നേറ്റത്തിൽ
സമൂഹത്തിൽ അഗാധമായ സ്വാധീനം ചെലുത്തിക്കൊണ്ടായിരുന്നു മി ടൂവിന്റെ മുന്നേറ്റം. ഇത് തൊഴിലിടങ്ങളിലെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക പീഡനത്തെയും ആക്രമണത്തെയും കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിലേക്കും ശക്തരായ വ്യക്തികളുടെ പതനത്തിലേക്കും വിവിധ മേഖലകളിലുടനീളം നയപരമായ മാറ്റങ്ങളിലേക്കും നയിച്ചു. ഈക്വൽ എംപ്ലോയ്‌മെന്റ് ഓപ്പർച്യുണിറ്റി കമ്മിഷന്റെ (ഇഇഒസി) 2013ലെ റിപ്പോർട്ട് അനുസരിച്ച്, മി ടൂവിന്റെ വ്യാപനത്തിനു പിന്നാലെ യുഎസിൽ ഫയൽ ചെയ്ത ലൈംഗികാതിക്രമ പരാതികളിൽ 9 ശതമാനം വർധനയുണ്ടായി. ഈ വർധന സൂചിപ്പിക്കുന്നത് കൂടുതൽ ഇരകൾ സംസാരിക്കാനും നീതി തേടാനും ആഗ്രഹിക്കുന്നുണ്ടെന്നാണ്. ഇതു തന്നെയാണ് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെയും സ്ഥിതി. പലർക്കും നിയമപരമായി മുന്നോട്ട് പോകാൻ ആഗ്രഹമുണ്ടെങ്കിലും സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികൾ അവരെ തടയുകയാണ്.
മി ടൂ വന്നതോടെ സിനിമ, രാഷ്ട്രീയം, മാധ്യമ മേഖല എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തികൾ പരസ്യമായ ആരോപണങ്ങളും നിയമനടപടികളും നേരിട്ടു. തൊഴിൽ നഷ്‌ടവും ക്രിമിനൽ അന്വേഷണങ്ങളും ശിക്ഷകളും വരെ നീളുന്നതായിരുന്നു അതിന്റെ അനന്തരഫലങ്ങൾ. 2020 മാർച്ചിൽ, ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഹാർവി വെയ്ൻസ്റ്റൈനെ 23 വർഷത്തെ തടവിന് ശിക്ഷിച്ചു. പ്രസ്ഥാനത്തിന്റെ സുപ്രധാന വിജയത്തെ അടയാളപ്പെടുത്തുന്നതായിരുന്നു ഈ വിധി. മി ടൂ കൊണ്ട് എന്തെങ്കിലുമൊക്കെ നടക്കുമെന്ന് പലർക്കും പ്രതീക്ഷ നൽകുന്നതുമായി ഹോളിവുഡിലെ മുതിർന്ന നിർമാതാവിനെതിരായ വിധി.
മി ടൂ പ്രസ്ഥാനം സജീവമായതോടെ ജോലിസ്ഥലത്തെ നയങ്ങളിലും സമ്പ്രദായങ്ങളിലും മാറ്റം വരാൻ തുടങ്ങി. പല കമ്പനികളും സ്ത്രീ സുരക്ഷയ്ക്കായി പുതിയ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. ആക്രമണങ്ങൾക്കെതിരെ പരാതി നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും പീഡനങ്ങൾ തടയുന്നതിനുള്ള നയങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു. മി ടൂ പ്രസ്ഥാനം വളർന്നതോടെ ഹോളിവുഡിൽ ലിംഗസമത്വം, സ്ത്രീകളുടെ പ്രാതിനിധ്യം തുടങ്ങിയവയെക്കുറിച്ച് ചർച്ചകളും ശക്തമായി. ഹോളിവുഡിൽ വൻ മാറ്റങ്ങൾക്കാണിത് തുടക്കമിട്ടത്.
∙ ലൈംഗിക പീഡനം, ഞെട്ടിക്കും കണക്കുകൾ
ലൈംഗികാതിക്രമങ്ങളുടെയും ആക്രമണങ്ങളുടെയും ഭയാനകമായ വ്യാപനത്തെ സമൂഹത്തിനു മുന്നിൽ ഉയർത്തിക്കാട്ടുന്നതായിരുന്നു മി ടൂ പ്രസ്ഥാനം. പ്യൂ റിസർച്ച് സെന്റർ 2018ൽ നടത്തിയ സർവേ പ്രകാരം യുഎസിലെ 59 ശതമാനം സ്ത്രീകളും ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പീഡനം അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ, ലോകമെമ്പാടുമുള്ള മൂന്ന് സ്ത്രീകളിൽ ഒരാൾ ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് യുഎൻ വിമൻസ് ഗ്ലോബൽ ഡേറ്റാബേസിന്റെ 2019ലെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അടുപ്പമുള്ളവരിൽ നിന്നാണ് ഇത് കൂടുതലായും നേരിടുന്നത് എന്ന റിപ്പോർട്ടും ലോകത്തെ ഞെട്ടിച്ചു. മി ടൂവിന് സമാന്തരമായി ഇത്തരം കണക്കുകളും പുറത്തുവന്നുകൊണ്ടേയിരുന്നു.
∙ ഡിജിറ്റൽ വിജയം
മി ടൂ പ്രസ്ഥാനത്തിന്റെ വ്യാപനത്തിൽ ഡിജിറ്റൽ മാധ്യമങ്ങളും സോഷ്യൽ നെറ്റ്‌വർക്കുകളും നിർണായക പങ്കാണ് വഹിച്ചത്. അതിജീവിച്ചവർക്ക് അവരുടെ ജീവിത യാഥാർഥ്യങ്ങൾ പങ്കിടാനും മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാനും ഇന്റർനെറ്റിലൂടെ ഒരു പ്ലാറ്റ്ഫോം ലഭ്യമാകുകയായിരുന്നു. ഇതോടൊപ്പംതന്നെ സമൂഹത്തിന്റെ ഐക്യദാർഢ്യം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാനും സോഷ്യൽ മീഡിയ സഹായിച്ചു. നേരിട്ടുള്ള ഏറ്റുമുട്ടലിനെ ഭയക്കാതെ എല്ലാം തുറന്നു സംസാരിക്കാനും #MeToo എന്ന ഹാഷ്‌ടാഗ് അതിജീവിതമാരെ പ്രാപ്തരാക്കി. സോഷ്യൽ മീഡിയയുടെ വൈറൽ സ്വഭാവം പ്രശ്‌നത്തിന്റെ വ്യാപ്തിയും ശ്രദ്ധയും പൊതുഇടത്തിലേക്ക് കൊണ്ടുവരാൻ അത്രയേറെയാണ് സഹായിച്ചത്
∙ ഇന്ത്യയിൽ സംഭവിച്ചത്...
2008ൽ നടൻ നാനാ പടേക്കർക്കെതിരെ നടി തനുശ്രീ ദത്ത ലൈംഗികാരോപണം ഉന്നയിച്ചതോടെയാണ് ഇന്ത്യയിൽ മി ടൂ പ്രസ്ഥാനം സജീവമാകാൻ തുടങ്ങിയത്. ഇതിനു പിന്നാലെ ഒട്ടേറെ പേർ തങ്ങൾക്കു നേരിട്ട മോശം അനുഭവങ്ങൾ പറഞ്ഞ് രംഗത്തെത്തി. വിനോദ വ്യവസായം, മാധ്യമങ്ങൾ, മറ്റ് മേഖലകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം വെളിപ്പെടുത്തലുകൾ വന്നു. ബോളിവുഡ് ചലച്ചിത്ര നിർമാതാവ് സാജിദ് ഖാൻ, നടൻ അലോക് നാഥ്, മാധ്യമപ്രവർത്തകൻ എം.ജെ. അക്ബർ തുടങ്ങിയ പ്രമുഖ വ്യക്തികൾക്കെതിരെ ലൈംഗികാരോപണം ഉയർന്നു. ഇത് അവരുടെ താൽക്കാലിക രാജിയിലേക്കും ചില നിയമനടപടികളിലേക്കും നയിച്ചു. അനുചിതമായ പെരുമാറ്റത്തിന് നിരവധി പ്രഫസർമാർക്കെതിരെ വിദ്യാർഥികൾ രംഗത്തിറങ്ങി.
#MeToo പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ലൈംഗികാതിക്രമ കേസുകൾ വർധിച്ചതായി നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഡേറ്റയും കാണിക്കുന്നു. അതനുസരിച്ച് 2018 മുതൽ 2022 വരെ ഓരോ വർഷവും നാനൂറിലധികം ലൈംഗിക പീഡനങ്ങൾ ഇന്ത്യയിൽ സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജോലിസ്ഥലത്തെ ലൈംഗിക പീഡന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വർധനയുണ്ടായി.
2022ൽ തൊഴിലിടത്തിൽ ഏറ്റവും കൂടുതൽ ലൈംഗികാതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്തത് ഹിമാചൽ പ്രദേശിലാണ്– 97 കേസുകൾ. കേരളത്തിൽ ഇത് 83 കേസുകളാണ്. മഹാരാഷ്ട്രയിൽ 46, കർണാടകയിൽ 43 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ബലാത്സംഗ കേസുകൾ രാജ്യത്തെ സ്ത്രീകൾക്കെതിരെ നടന്ന ആകെ കുറ്റകൃത്യങ്ങളിൽ ഏകദേശം 12 ശതമാനം വരും. അതേസമയം, രാജ്യത്തെ ലൈംഗികാതിക്രമ കേസുകളിൽ 99 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു എന്ന വസ്തുതയും നമുക്കു മുന്നിലുണ്ട്.
∙ വിമർശനങ്ങളും വെല്ലുവിളികളും
ഏറെ പ്രശംസകൾ ഏറ്റുവാങ്ങുമ്പോൾ തന്നെ വിമർശനങ്ങളും വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ട് മി ടൂ പ്രസ്ഥാനത്തിന്. മതിയായ തെളിവുകളോ ന്യായമായ വാദങ്ങളോ ഇല്ലാതെ സൽപ്പേര് നശിപ്പിക്കുന്നതിനും ഉപജീവനമാർഗം നഷ്ടപ്പെടുന്നതിനും സാധ്യതയുണ്ടെന്ന ആശങ്കയും നിലനിൽക്കുന്നു. സമൂഹത്തിനു മുന്നിൽ പ്രമുഖരായ ചിലരെ കരിവാരിത്തേക്കാൻ മി ടൂ പ്രസ്ഥാനം ചിലരെങ്കിലും ഉപയോഗിച്ചെന്നും ആരോപണങ്ങളുണ്ട്. എന്നാൽ അതെല്ലാം വളരെ തുച്ഛമായ ശതമാനക്കണക്കിൽ മാത്രമായിരുന്നു.
മി ടൂ പ്രസ്ഥാനത്തിന്റെ ആഗോള വ്യാപനം ലോകമെമ്പാടും സമാനമായ സംരംഭങ്ങൾക്ക് പ്രചോദനമാവുന്നതായിരുന്നു. പൊതു ഇടങ്ങളിലെ ലൈംഗികാതിക്രമത്തെ ചെറുക്കാൻ ലക്ഷ്യമിട്ടുള്ള ഒരു നിയമം 2018ൽ ഫ്രാൻസ് പാസാക്കി. വിവിധ മേഖലകളിലെ പീഡനങ്ങൾക്കെതിരെ സംസാരിക്കുന്ന സ്ത്രീകളുടെ വർധന ഇന്ത്യയിൽ ഉള്‍പ്പെടെ ഇന്നു പ്രകടമാണ്. കേരളത്തിലെ ഹേമ കമ്മിറ്റിക്കു മുന്നിൽ മനസ്സു തുറന്നവർക്കു മുന്നിലും മി ടൂ പകര്‍ന്നുതന്ന കരുത്തുണ്ടാകുമെന്നത് ഉറപ്പ്.
ഇപ്പോഴും സജീവമാണ് മി ടൂ പ്രസ്ഥാനം. ലോകമെങ്ങും വിവിധ സമൂഹങ്ങളിലും സംസ്‌കാരങ്ങളിലും നയരൂപീകരണങ്ങളിലും വരെ അതിന്റെ സ്വാധീനം നിലനിൽക്കുന്നുണ്ട്. ‘ഹാഷ്ടാഗ് മി ടൂ’ ഒപ്പം ചേർത്തില്ലെങ്കിലും, തനിക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഒരു പെൺകുട്ടി ശബ്ദമുയർത്തുമ്പോള്‍ അദൃശ്യ ശക്തിയായി #MeToo ഒപ്പമുണ്ടാകും. മലയാള ചലച്ചിത്ര ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. ഏവർക്കും തുല്യതയും നീതിയും ഉറപ്പാക്കാനുള്ള ശ്രമങ്ങൾ സർക്കാർതലത്തിൽ ഉൾപ്പെടെ നടക്കുമ്പോൾ അതിന് കരുത്തുപകർന്ന് ഇനിയും മി ടൂ ഒപ്പമുണ്ടാകുമെന്ന് ചുരുക്കം.