മഞ്ജു, രാജീവ് അന്നേ പിന്മാറി: നയം രൂപീകരിക്കാൻ മുകേഷ് വേണ്ട? രഞ്ജിത്തിന് പകരം ആര്?
ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്നു മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ധർമസങ്കടത്തിലായത് സർക്കാർ. രാജ്യാന്തര ചലച്ചിത്ര മേള ഉൾപ്പെടെ അടുത്തിരിക്കെ അക്കാദമി ചെയർമാൻതന്നെ രാജിവച്ചത് സാംസ്‌കാരിക വകുപ്പിനും തലവേദനയായി. സിനിമാനയം രൂപീകരിക്കുന്നതിനുള്ള സമിതിയിൽനിന്നു നടനും എംഎൽഎയുമായ മുകേഷിനെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. ഹേമ കമ്മിറ്റി നിർദേശിച്ചിട്ടുള്ള സമഗ്ര സിനിമാനയം രൂപപ്പെടുത്താനുള്ള സമിതിയിലാണു മുകേഷിനെ ഉൾപ്പെടുത്തിയിരുന്നത്. ഷാജി എൻ.കരുൺ അധ്യക്ഷനും സാംസ്കാരിക വകുപ്പ് സെക്രട്ടറി, ചലച്ചിത്ര അക്കാദമി സെക്രട്ടറി, അഭിനേതാക്കളായ മുകേഷ്, മഞ്ജു വാരിയർ, പത്മപ്രിയ, നിഖില വിമൽ, സംവിധായകരായ രാജീവ് രവി, ബി.ഉണ്ണിക്കൃഷ്ണൻ, നിർമാതാവ് സന്തോഷ് കുരുവിള എന്നിവർ അംഗങ്ങളുമായ പത്തംഗ സമിതിയാണു രൂപീകരിച്ചിരുന്നത് വ്യക്തിപരമായ

ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്നു മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ധർമസങ്കടത്തിലായത് സർക്കാർ. രാജ്യാന്തര ചലച്ചിത്ര മേള ഉൾപ്പെടെ അടുത്തിരിക്കെ അക്കാദമി ചെയർമാൻതന്നെ രാജിവച്ചത് സാംസ്‌കാരിക വകുപ്പിനും തലവേദനയായി. സിനിമാനയം രൂപീകരിക്കുന്നതിനുള്ള സമിതിയിൽനിന്നു നടനും എംഎൽഎയുമായ മുകേഷിനെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ട്.
ഹേമ കമ്മിറ്റി നിർദേശിച്ചിട്ടുള്ള സമഗ്ര സിനിമാനയം രൂപപ്പെടുത്താനുള്ള സമിതിയിലാണു മുകേഷിനെ ഉൾപ്പെടുത്തിയിരുന്നത്. ഷാജി എൻ.കരുൺ അധ്യക്ഷനും സാംസ്കാരിക വകുപ്പ് സെക്രട്ടറി, ചലച്ചിത്ര അക്കാദമി സെക്രട്ടറി, അഭിനേതാക്കളായ മുകേഷ്, മഞ്ജു വാരിയർ, പത്മപ്രിയ, നിഖില വിമൽ, സംവിധായകരായ രാജീവ് രവി, ബി.ഉണ്ണിക്കൃഷ്ണൻ, നിർമാതാവ് സന്തോഷ് കുരുവിള എന്നിവർ അംഗങ്ങളുമായ പത്തംഗ സമിതിയാണു രൂപീകരിച്ചിരുന്നത്
വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി മഞ്ജു വാരിയരും രാജീവ് രവിയും പിന്മാറിയെങ്കിലും സമിതി പുനഃസംഘടിപ്പിച്ചിട്ടില്ല. സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച അടൂർ ഗോപാലകൃഷ്ണന്റെയും ജസ്റ്റിസ് കെ.ഹേമയുടെയും റിപ്പോർട്ടുകളാണു സമിതിക്കു മുന്നിലുള്ള പ്രാഥമിക രേഖകൾ. ഇതിനു പുറമേ, സമിതി അംഗങ്ങൾ അവരുമായി ബന്ധപ്പെട്ട മേഖലകളിൽനിന്നു നിർദേശങ്ങൾ സ്വീകരിച്ച് സമിതിക്കു നൽകണമെന്നായിരുന്നു തീരുമാനം. സിനിമാനയം രൂപീകരിക്കുന്നതിനു നവംബർ അവസാനം കോൺക്ലേവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ അവതരിപ്പിക്കുന്നതിനുള്ള കരടുനയമാണു സമിതി തയാറാക്കേണ്ടത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വീകരിക്കാനിരിക്കുന്ന ഏറ്റവും പ്രധാന നടപടിയായി സർക്കാർ ചൂണ്ടിക്കാണിക്കുന്നതു സിനിമാനയവും കോൺക്ലേവുമാണ്. മുകേഷിനെ നയരൂപീകരണ സമിതിയുടെ ഭാഗമാക്കുന്നത് ഉദ്ദേശ്യശുദ്ധി സംശയത്തിലാക്കുമെന്നു സർക്കാർ കരുതുന്നു. മുകേഷിനെ മാറ്റണമെന്ന് ഇടതു സാംസ്കാരിക നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.
∙ മുകേഷിനെ സിപിഎം ഇപ്പോൾ കൈവിടില്ല
ലൈംഗിക പീഡനാരോപണം നേരിടുന്ന എം.മുകേഷ് എംഎൽഎയെ സിപിഎം കൈവിടില്ല. പ്രതിപക്ഷത്തെ എംഎൽഎമാരായ എം.വിൻസന്റും എൽദോസ് കുന്നപ്പിള്ളിയും ഇത്തരം ആക്ഷേപവും കേസും വന്നിട്ടും എംഎൽഎമാരായി തുടരുന്നതാണു സിപിഎം ചൂണ്ടിക്കാട്ടുന്നത്. വിൻസന്റിനെ അറസ്റ്റ് ചെയ്തിരുന്നു. എൽദോസിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. ഇടതുപക്ഷത്തെ ജോസ് തെറ്റയിലിനെതിരെ കേസെടുത്തപ്പോഴും അദ്ദേഹം എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ട കാര്യമില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ പ്രതികരണം.
അന്വേഷണത്തെ ബാധിക്കുന്ന എക്സിക്യൂട്ടീവ് അധികാരം കയ്യാളുന്ന മന്ത്രിയാണെങ്കിൽ രാജിവയ്ക്കണം, എന്നാൽ, എംഎൽഎ സ്ഥാനം ഒഴിയേണ്ടതില്ല എന്നാണു നേതാക്കൾക്കെതിരെ ആരോപണമുയർന്നപ്പോൾ പാർട്ടി എടുത്തുവന്ന നിലപാട്.
എന്നാൽ, സർക്കാർതന്നെ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ ചുവടുപിടിച്ചുള്ള ആരോപണങ്ങളുടെ പേരിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കെ, പാർട്ടിയുടെ എംഎൽഎയും അന്വേഷണ വിധേയരുടെ പട്ടികയിലാണെന്നതു വ്യത്യസ്ത സാഹചര്യമാണെന്നു വാദിക്കുന്നവരുമുണ്ട്. അന്വേഷണം മുറുകിയാൽ മുകേഷ് വിഷമത്തിലാകും. സിപിഐയുടെ പിന്തുണ അദ്ദേഹത്തിനുണ്ടാകില്ലെന്ന സൂചനയാണു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നൽകിയത്.
∙ ചർച്ച ചെയ്തേ പറയാനാകൂ: ബിനോയ് വിശ്വം
പീഡനാരോപണം നേരിടുന്ന എം.മുകേഷ് എംഎൽഎക്കു സ്ഥാനത്തു തുടരാമോ എന്നതിൽ സിപിഐ നിലപാട് ചർച്ച ചെയ്തേ പറയാനാകൂവെന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അദ്ദേഹത്തിനെതിരെ എഫ്ഐആർ ഇട്ടാൽ എംഎൽഎ സ്ഥാനത്ത് എങ്ങനെ തുടരാൻ കഴിയും എന്ന ചോദ്യത്തിന് ‘അപ്പോൾ ആലോചിക്കാം’ എന്നായിരുന്നു മറുപടി.
സ്ത്രീകൾക്കെതിരെ ആര് അതിക്രമം നടത്തിയാലും വിട്ടുവീഴ്ചയുണ്ടാവില്ലെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അതിൽ എക്സോ വൈയോ ഇല്ല. ഇരയും വേട്ടക്കാരനും കൂടി ഒരുമിച്ചിരുന്നു കോൺക്ലേവ് നടത്തിയിട്ടു കാര്യമില്ലെന്ന ഡബ്ല്യുസിസിയുടെ അഭിപ്രായത്തെക്കുറിച്ചു ചോദിച്ചപ്പോൾ ഈ വിഷയത്തിലുടനീളം അവർ എടുത്ത നിലപാടുകളോട് അങ്ങേയറ്റം ആദരവുണ്ടെന്നായിരുന്നു മറുപടി. കോൺക്ലേവിനു വേണ്ടി നവംബർ വരെ കാത്തിരിക്കണോ എന്നു സർക്കാർ ആലോചിക്കണമെന്നും ബിനോയ് പറഞ്ഞു.
∙ ചെയർമാൻ നിയമനം ഏറെ വൈകില്ല
രാജ്യാന്തര ചലച്ചിത്രമേള അടുത്തെത്തി നിൽക്കെ രഞ്ജിത്തിനു പകരം ചലച്ചിത്ര അക്കാദമി ചെയർമാനെ കണ്ടെത്താൻ സർക്കാർ പ്രാഥമിക ചർച്ചകൾ തുടങ്ങി. രാജ്യാന്തര ചലച്ചിത്രമേളയ്ക്കു പുറമേ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണവും വൈകാതെ നടത്തേണ്ടതുണ്ട്. ജനസമ്മതനായ വ്യക്തിയെ കണ്ടെത്താനാണു നീക്കം. മന്ത്രി സജി ചെറിയാൻ സർക്കാരിലെ ഉന്നതരുമായി ഇതു സംബന്ധിച്ച് ഇന്ന് അനൗദ്യോഗിക ചർച്ചകൾ നടത്തുമെന്നറിയുന്നു.
ചലച്ചിത്ര അക്കാദമി ഭരണസമിതിയുടെ കാലാവധി ജനുവരിയിൽ അവസാനിക്കുന്നതിനാൽ സമിതി അപ്പാടെ പുനഃസംഘടിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നില്ല. കാലാവധി തീരുമ്പോൾ ജനറൽ കൗൺസിൽ പുനഃസംഘടിപ്പിക്കും. 2022 ജനുവരി 6ന് ആണ് രഞ്ജിത് ചെയർമാനായ ഭരണസമിതിയെ നിയോഗിച്ചത്.
ഹേമ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കു സൗകര്യമൊരുക്കാൻ സർക്കാർ ചുമതലപ്പെടുത്തിയതു സംസ്ഥാന ചലച്ചിത്ര അക്കാദമിയെയാണ്. അതേ അക്കാദമിയുടെ ചെയർമാനുതന്നെ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ രാജിവയ്ക്കേണ്ടിവന്നു. 2017 ഡിസംബർ 19ന് ആദ്യയോഗം ചേരുന്നതിനു നേതൃത്വം നൽകിയത് അക്കാദമിയാണ്. കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സർക്കാർ വിളിച്ചുചേർത്ത 2 യോഗങ്ങളിലും അക്കാദമി ചെയർമാൻ പങ്കെടുത്തിരുന്നു. എന്നാൽ, രഞ്ജിത്തായിരുന്നില്ല ആ സമയത്തു ചെയർമാൻ.