‘ഒരു രാജ്യത്തിന്റെ അവസ്ഥ മനസ്സിലാക്കാന്‍ അവിടുത്തെ സ്ത്രീകളുടെ സ്ഥിതി പരിശോധിച്ചാല്‍ മതി’ എന്നു ജവാഹർലാൽ നെഹ്റു പറഞ്ഞുവച്ച വാക്കുകൾ തലകുനിച്ചു തന്നെ രാജ്യം അംഗീകരിക്കേണ്ടി വരും. അത്രത്തോളം പരിതാപകരമായിരിക്കുന്നു രാജ്യത്തെ സ്ത്രീസുരക്ഷ. ഒരുപക്ഷേ ഇന്ത്യയിൽ ജീവിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗത്തിന്റെയും സ്വപ്നങ്ങളിലൊന്നായിരിക്കും, ഭയമില്ലാതെ, ഏതു സമയത്തു വേണമെങ്കിലും പൊതുനിരത്തുകളിൽ ഇറങ്ങി സുരക്ഷിതബോധത്തോടെ നടക്കുകയെന്നത്. പൊതുനിരത്തിൽ മാത്രമല്ല, വീടുകളുടെയോ തൊഴിലിടത്തിന്റെയോ അകത്തളങ്ങളിൽ പോലും സ്ത്രീകൾ സുരക്ഷിതയല്ല എന്നതാണ് ഇപ്പോഴത്തെ ഞെട്ടിക്കുന്ന യാഥാർഥ്യം. ‘സന്തോഷങ്ങളുടെ നഗരം’ എന്ന് ഇതുവരെ വിളിക്കപ്പെട്ടിരുന്ന കൊൽക്കത്തയിലും അത് സംഭവിച്ചുകഴിഞ്ഞു. പ്രതിരോധത്തിൽ പരാജയപ്പെട്ട് പീഡനത്തിനിരയായി അതിക്രൂരമായി കൊല ചെയ്യപ്പെട്ട പിജി ഡോക്ടറുടെ ചോര പുരണ്ട നഗരമെന്ന മായാത്ത കറ ആ നഗരത്തെ ഇപ്പോൾ കളങ്കമുള്ളതാക്കിയിരിക്കുന്നു. സഹപ്രവർത്തകർക്കൊപ്പം ഭക്ഷണം കഴിച്ച് കോളജിലെ സെമിനാർ ഹാളിലേക്കു വിശ്രമിക്കാനായി പോയ യുവ ഡോക്ടറെ ജീവന്റെ തുടിപ്പോടെ പിന്നീടാരും കണ്ടിട്ടില്ല, അവളുടെ നിലവിളികൾ ആരും കേട്ടിട്ടില്ല. ലൈംഗിക വൈകൃതത്തിനിരയായി, സമാനതകളില്ലാത്ത പീഡനങ്ങൾ നേരിട്ട്, ചേതനയറ്റ്, അർധനഗ്നയായാണ് തൊട്ടടുത്ത ദിവസം ആ പെണ്ണുടൽ കണ്ടെത്തിയത്. ഇന്ത്യയിൽ പീഡനത്തിനിരയായി കൊല്ലപ്പെടുന്ന ആദ്യ സ്ത്രീയല്ല കൊൽക്കത്തയിലെ യുവഡോക്ടർ. അവസാനത്തേതും ആയിരിക്കില്ല എന്ന

‘ഒരു രാജ്യത്തിന്റെ അവസ്ഥ മനസ്സിലാക്കാന്‍ അവിടുത്തെ സ്ത്രീകളുടെ സ്ഥിതി പരിശോധിച്ചാല്‍ മതി’ എന്നു ജവാഹർലാൽ നെഹ്റു പറഞ്ഞുവച്ച വാക്കുകൾ തലകുനിച്ചു തന്നെ രാജ്യം അംഗീകരിക്കേണ്ടി വരും. അത്രത്തോളം പരിതാപകരമായിരിക്കുന്നു രാജ്യത്തെ സ്ത്രീസുരക്ഷ. ഒരുപക്ഷേ ഇന്ത്യയിൽ ജീവിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗത്തിന്റെയും സ്വപ്നങ്ങളിലൊന്നായിരിക്കും, ഭയമില്ലാതെ, ഏതു സമയത്തു വേണമെങ്കിലും പൊതുനിരത്തുകളിൽ ഇറങ്ങി സുരക്ഷിതബോധത്തോടെ നടക്കുകയെന്നത്. പൊതുനിരത്തിൽ മാത്രമല്ല, വീടുകളുടെയോ തൊഴിലിടത്തിന്റെയോ അകത്തളങ്ങളിൽ പോലും സ്ത്രീകൾ സുരക്ഷിതയല്ല എന്നതാണ് ഇപ്പോഴത്തെ ഞെട്ടിക്കുന്ന യാഥാർഥ്യം. ‘സന്തോഷങ്ങളുടെ നഗരം’ എന്ന് ഇതുവരെ വിളിക്കപ്പെട്ടിരുന്ന കൊൽക്കത്തയിലും അത് സംഭവിച്ചുകഴിഞ്ഞു. പ്രതിരോധത്തിൽ പരാജയപ്പെട്ട് പീഡനത്തിനിരയായി അതിക്രൂരമായി കൊല ചെയ്യപ്പെട്ട പിജി ഡോക്ടറുടെ ചോര പുരണ്ട നഗരമെന്ന മായാത്ത കറ ആ നഗരത്തെ ഇപ്പോൾ കളങ്കമുള്ളതാക്കിയിരിക്കുന്നു. സഹപ്രവർത്തകർക്കൊപ്പം ഭക്ഷണം കഴിച്ച് കോളജിലെ സെമിനാർ ഹാളിലേക്കു വിശ്രമിക്കാനായി പോയ യുവ ഡോക്ടറെ ജീവന്റെ തുടിപ്പോടെ പിന്നീടാരും കണ്ടിട്ടില്ല, അവളുടെ നിലവിളികൾ ആരും കേട്ടിട്ടില്ല. ലൈംഗിക വൈകൃതത്തിനിരയായി, സമാനതകളില്ലാത്ത പീഡനങ്ങൾ നേരിട്ട്, ചേതനയറ്റ്, അർധനഗ്നയായാണ് തൊട്ടടുത്ത ദിവസം ആ പെണ്ണുടൽ കണ്ടെത്തിയത്. ഇന്ത്യയിൽ പീഡനത്തിനിരയായി കൊല്ലപ്പെടുന്ന ആദ്യ സ്ത്രീയല്ല കൊൽക്കത്തയിലെ യുവഡോക്ടർ. അവസാനത്തേതും ആയിരിക്കില്ല എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഒരു രാജ്യത്തിന്റെ അവസ്ഥ മനസ്സിലാക്കാന്‍ അവിടുത്തെ സ്ത്രീകളുടെ സ്ഥിതി പരിശോധിച്ചാല്‍ മതി’ എന്നു ജവാഹർലാൽ നെഹ്റു പറഞ്ഞുവച്ച വാക്കുകൾ തലകുനിച്ചു തന്നെ രാജ്യം അംഗീകരിക്കേണ്ടി വരും. അത്രത്തോളം പരിതാപകരമായിരിക്കുന്നു രാജ്യത്തെ സ്ത്രീസുരക്ഷ. ഒരുപക്ഷേ ഇന്ത്യയിൽ ജീവിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗത്തിന്റെയും സ്വപ്നങ്ങളിലൊന്നായിരിക്കും, ഭയമില്ലാതെ, ഏതു സമയത്തു വേണമെങ്കിലും പൊതുനിരത്തുകളിൽ ഇറങ്ങി സുരക്ഷിതബോധത്തോടെ നടക്കുകയെന്നത്. പൊതുനിരത്തിൽ മാത്രമല്ല, വീടുകളുടെയോ തൊഴിലിടത്തിന്റെയോ അകത്തളങ്ങളിൽ പോലും സ്ത്രീകൾ സുരക്ഷിതയല്ല എന്നതാണ് ഇപ്പോഴത്തെ ഞെട്ടിക്കുന്ന യാഥാർഥ്യം. ‘സന്തോഷങ്ങളുടെ നഗരം’ എന്ന് ഇതുവരെ വിളിക്കപ്പെട്ടിരുന്ന കൊൽക്കത്തയിലും അത് സംഭവിച്ചുകഴിഞ്ഞു. പ്രതിരോധത്തിൽ പരാജയപ്പെട്ട് പീഡനത്തിനിരയായി അതിക്രൂരമായി കൊല ചെയ്യപ്പെട്ട പിജി ഡോക്ടറുടെ ചോര പുരണ്ട നഗരമെന്ന മായാത്ത കറ ആ നഗരത്തെ ഇപ്പോൾ കളങ്കമുള്ളതാക്കിയിരിക്കുന്നു. സഹപ്രവർത്തകർക്കൊപ്പം ഭക്ഷണം കഴിച്ച് കോളജിലെ സെമിനാർ ഹാളിലേക്കു വിശ്രമിക്കാനായി പോയ യുവ ഡോക്ടറെ ജീവന്റെ തുടിപ്പോടെ പിന്നീടാരും കണ്ടിട്ടില്ല, അവളുടെ നിലവിളികൾ ആരും കേട്ടിട്ടില്ല. ലൈംഗിക വൈകൃതത്തിനിരയായി, സമാനതകളില്ലാത്ത പീഡനങ്ങൾ നേരിട്ട്, ചേതനയറ്റ്, അർധനഗ്നയായാണ് തൊട്ടടുത്ത ദിവസം ആ പെണ്ണുടൽ കണ്ടെത്തിയത്. ഇന്ത്യയിൽ പീഡനത്തിനിരയായി കൊല്ലപ്പെടുന്ന ആദ്യ സ്ത്രീയല്ല കൊൽക്കത്തയിലെ യുവഡോക്ടർ. അവസാനത്തേതും ആയിരിക്കില്ല എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഒരു രാജ്യത്തിന്റെ അവസ്ഥ മനസ്സിലാക്കാന്‍ അവിടുത്തെ സ്ത്രീകളുടെ സ്ഥിതി പരിശോധിച്ചാല്‍ മതി’ എന്നു ജവാഹർലാൽ നെഹ്റു പറഞ്ഞുവച്ച വാക്കുകൾ തലകുനിച്ചു തന്നെ രാജ്യം അംഗീകരിക്കേണ്ടി വരും. അത്രത്തോളം പരിതാപകരമായിരിക്കുന്നു രാജ്യത്തെ സ്ത്രീസുരക്ഷ. ഒരുപക്ഷേ ഇന്ത്യയിൽ ജീവിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗത്തിന്റെയും സ്വപ്നങ്ങളിലൊന്നായിരിക്കും, ഭയമില്ലാതെ, ഏതു സമയത്തു വേണമെങ്കിലും പൊതുനിരത്തുകളിൽ ഇറങ്ങി സുരക്ഷിതബോധത്തോടെ നടക്കുകയെന്നത്. പൊതുനിരത്തിൽ മാത്രമല്ല, വീടുകളുടെയോ തൊഴിലിടത്തിന്റെയോ അകത്തളങ്ങളിൽ പോലും സ്ത്രീകൾ സുരക്ഷിതയല്ല എന്നതാണ് ഇപ്പോഴത്തെ ഞെട്ടിക്കുന്ന യാഥാർഥ്യം. ‘സന്തോഷങ്ങളുടെ നഗരം’ എന്ന് ഇതുവരെ വിളിക്കപ്പെട്ടിരുന്ന കൊൽക്കത്തയിലും അത് സംഭവിച്ചുകഴിഞ്ഞു. പ്രതിരോധത്തിൽ പരാജയപ്പെട്ട് പീഡനത്തിനിരയായി അതിക്രൂരമായി കൊല ചെയ്യപ്പെട്ട പിജി ഡോക്ടറുടെ ചോര പുരണ്ട നഗരമെന്ന മായാത്ത കറ ആ നഗരത്തെ ഇപ്പോൾ കളങ്കമുള്ളതാക്കിയിരിക്കുന്നു.

സഹപ്രവർത്തകർക്കൊപ്പം ഭക്ഷണം കഴിച്ച് കോളജിലെ സെമിനാർ ഹാളിലേക്കു വിശ്രമിക്കാനായി പോയ യുവ ഡോക്ടറെ ജീവന്റെ തുടിപ്പോടെ പിന്നീടാരും കണ്ടിട്ടില്ല, അവളുടെ നിലവിളികൾ ആരും കേട്ടിട്ടില്ല. ലൈംഗിക വൈകൃതത്തിനിരയായി, സമാനതകളില്ലാത്ത പീഡനങ്ങൾ നേരിട്ട്, ചേതനയറ്റ്, അർധനഗ്നയായാണ് തൊട്ടടുത്ത ദിവസം ആ പെണ്ണുടൽ കണ്ടെത്തിയത്. ഇന്ത്യയിൽ പീഡനത്തിനിരയായി കൊല്ലപ്പെടുന്ന ആദ്യ സ്ത്രീയല്ല കൊൽക്കത്തയിലെ യുവഡോക്ടർ. അവസാനത്തേതും ആയിരിക്കില്ല എന്ന നിത്യമായ സത്യം ഓരോ സ്ത്രീയുടെയും തുടർന്നുള്ള ജീവിതത്തെ ഭീതിയുടെ നിഴലിലാക്കുന്നു. നിയമസംവിധാനങ്ങൾ നോക്കുകുത്തിയാകുമ്പോൾ സ്വന്തം രാജ്യത്ത് ഭയപ്പാടോടെയല്ലാതെ സ്ത്രീകൾക്കെങ്ങനെ നേരം വെളുപ്പിക്കാൻ സാധിക്കും? 

കൊൽക്കത്തയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഡൽഹിയിലെ ബംഗാ ഭവനു മുന്നിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ പ്രതിഷേധിക്കുന്നവർ. (ചിത്രം :മനോരമ)
ADVERTISEMENT

∙ അതിക്രൂരം, അസഹനീയം!

രാജ്യത്തെ നടുക്കിയ ഡൽഹിയിലെ നിർഭയ കേസിലെ പെൺകുട്ടി നേരിട്ടതിനു സമാനമായ ക്രൂരപീഡനമാണ് കൊൽക്കത്തയിലെ യുവ ഡോക്റും നേരിട്ടത്. പ്രതിസ്ഥാനത്തുള്ള പൊലീസ് സിവിക് വൊളന്റിയർ സഞ്ജയ് റോയ് വൈകൃതമായ ലൈംഗികാസക്തിയുള്ളയാളാണെന്നു വെളിപ്പെടുംവിധത്തിലാണ് യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. പീഡനശ്രമം ചെറുത്തപ്പോൾ മൂക്കും വായും ശക്തമായി പൊത്തിപ്പിടിക്കുകയും തല ഭിത്തിയിൽ ഇടിക്കുകയും ചെയ്തു. യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ ആഴത്തിൽ മുറിവേറ്റ് രക്തസ്രാവമുണ്ടായി. കണ്ണട പൊട്ടി ചില്ല് തുളച്ചുകയറി കണ്ണിൽ നിന്നും രക്തം വാർന്നൊഴുകി. ഇടുപ്പെല്ല് തകർന്നു. കഴുത്തിൽ കടിയേറ്റ പാടുകൾ, മുഖത്തും മറ്റു ശരീരഭാഗങ്ങളിലും മുറിവുകൾ, കഴുത്ത് ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊല്ലുന്നതിനിടെ തൈറോയ്ഡ് അസ്ഥി തകർന്നു. ഒടുവിലവൾ മരണത്തിനു കീഴടങ്ങി.

∙ രാജ്യം തലകുനിച്ച ‘കറുത്ത വാവുകൾ’

∙ ഡൽഹി കേസ്: 2012 ഡിസംബറിലാണ് രാജ്യത്തെ നടുക്കിയ ഡൽഹി പീഡനം നടന്നത്. സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന 23കാരിയെ നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വച്ച് ആറംഗ സംഘം അതിക്രൂര പീഡനത്തിന് ഇരയാക്കി. പ്രതിരോധിക്കാൻ ശ്രമിച്ച സുഹൃത്തിനെ തല്ലിച്ചതച്ച് റോഡിലേക്കു വലിച്ചെറിഞ്ഞു. പിറ്റേന്ന് രാജ്യമുണർന്നത് യുവതി നേരിട്ട നരകാനുഭവത്തെപ്പറ്റി കേട്ടുകൊണ്ടാണ്. ജീവച്ഛവമായ അവൾ സിംഗപ്പൂരിൽ ചികിത്സയിൽ കഴിയവെ മരണത്തിനു കീഴടങ്ങി. ജീവന്റെ അവസാന നൂലിഴയും അറ്റു പോകുമ്പോഴും, തന്നെ കടിച്ചുകീറിയവരെ വെറുതെ വിടരുതെന്നു പറഞ്ഞ അവളുടെ കണ്ണുകളിൽ പ്രതിഷേധത്തിന്റെ അണയാത്ത കനലുണ്ടായിരുന്നു.

നിർഭയ കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു നടന്ന പ്രതിഷേധത്തിനിടെ പ്ലക്കാർഡുകൾ കത്തിച്ച് തീപടർത്തിയപ്പോൾ. (Photo by Noah SEELAM / AFP)
ADVERTISEMENT

അത് ഡൽഹിയുടെ തെരുവുകളിൽ അഗ്നിയായി ആളിക്കത്തി, രാജ്യമാകെ പടർന്നുപിടിച്ചു. യുവശബ്ദങ്ങൾ അവൾക്കു വേണ്ടി തെരുവിലിറങ്ങി. അവളുടെ ചുടുചോരയുടെ ചുവപ്പു പടർന്ന പാതകളിലിരുന്ന് അവർ നീതിക്കായി വാദിച്ചു. 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ അവൾക്കു നീതി. സ്വകാര്യത മാനിച്ച്, മരണശയ്യയിലെ പോരാട്ട വീര്യം തിരിച്ചറിഞ്ഞ് രാജ്യം അവളെ വിളിച്ചു, ‘നിർഭയ’! കേസിലെ പ്രതികളിൽ ഒരാളെ പ്രായപൂർത്തിയായിട്ടില്ലെന്ന ഇളവിന്മേൽ വിട്ടയച്ചു. മറ്റൊരാളെ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശേഷിച്ച നാല് പേരെ 2020 മാർച്ച 20ന് തൂക്കിലേറ്റി.

∙ ഉന്നാവ് കേസ്: 2014ൽ ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പതിനേഴുകാരി ബലാല്‍സംഗം ചെയ്യപ്പെട്ടു. 2019ല്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സെംഗാറിനെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചതിലും കുല്‍ദീപ് സെംഗാറിന് പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. 2019ല്‍ അതിജീവിതയും ബന്ധുക്കളും സഞ്ചരിച്ച വാഹനത്തില്‍ ട്രക്കിടിപ്പിച്ചും അപകടമുണ്ടാക്കി. രണ്ട് ബന്ധുക്കള്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റെങ്കിലും പെണ്‍കുട്ടി രക്ഷപ്പെട്ടു.

ഉന്നാവിലെ അതിജീവിത സഞ്ചരിച്ച കാർ ആസൂത്രിതമായ ട്രക്ക് അപകടത്തിൽ തകർന്നപ്പോൾ. (PTI Photo)

∙ കത്‌വ കേസ്: 2018ൽ ജമ്മു കശ്മീരിലെ കത്‌വയില്‍ നാടോടി കുടുംബത്തില്‍പ്പെട്ട എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി. എട്ട് പ്രതികളില്‍ മൂന്നുപേര്‍ക്ക് വിചാരണക്കോടതി ജീവപര്യന്തം തടവു വിധിച്ചു. പൂജാരിയായിരുന്ന സാഞ്ജിറാം ആണ് മുഖ്യപ്രതി. പൊലീസുകാരായ മൂന്നു പ്രതികളെ തെളിവു നശിപ്പിച്ചതിന് അഞ്ചുവര്‍ഷം വീതം തടവിനു ശിക്ഷിച്ചു. പ്രതികളില്‍ ഒരാളെ തെളിവില്ലാത്തതിനാല്‍ വെറുതെവിട്ടു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ കോടതിക്ക് കൈമാറിയെങ്കിലും സുപ്രീംകോടതി ഇയാളെ പ്രായപൂര്‍ത്തിയായ ആളായിത്തന്നെ വിചാരണ ചെയ്യണമെന്ന് ഉത്തരവിട്ടു.

∙ ഹൈദരാബാദ് കേസ്: 2019ൽ, വെറ്ററിനറി ഡോക്ടറായ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം തീവച്ചുകൊന്ന കേസിൽ ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിങ്ങനെ 4 പേരാണു പിടിയിലായത്. യുവ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിൽ നിന്നു കണ്ടെടുക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം പ്രതികൾ അറസ്റ്റിലായി. ഇരുചക്ര വാഹനം കേടായതിനെത്തുടർന്നു രാത്രി വഴിയിൽ ഒറ്റപ്പെട്ടുപോയ യുവതിയെ സഹായിക്കാൻ എന്ന വ്യാജേന അടുത്തുകൂടിയ പ്രതികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം തീവയ്ക്കുകയിരുന്നു. തെളിവെടുപ്പിനു കൊണ്ടുവന്ന പ്രതികൾ പൊലീസുമായി ഏറ്റുമുട്ടിയതോടെ 4 പേരെയും വെടിവച്ചു കൊന്നു. പ്രതികൾ യുവ ഡോക്ടറെ കത്തിച്ച സ്ഥലത്തിന് 100 മീറ്റർ അപ്പുറത്താണു പ്രതികളെയും പൊലീസ് വെടിവച്ചു കൊന്നത്.‌ ഇത് വ്യാജ ഏറ്റുമുട്ടലാണെന്നു പിന്നീട് തെളിഞ്ഞിരുന്നു.

ഹത്രസിലെ പെൺകുട്ടിയുടെ കൊലയിൽ പ്രതിഷേധിച്ച് നടന്ന സമരത്തിൽ നിന്ന് (PTI Photo)
ADVERTISEMENT

∙ ഹത്രസ് കേസ്: 2020 സെപ്റ്റംബറിൽ ഉത്തര്‍പ്രദേശിലെ ഹത്രസില്‍ 19 വയസ്സുള്ള ദലിത് പെണ്‍കുട്ടിയെ നാല് മേല്‍ജാതിക്കാര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. മാരകമായി മുറിവേറ്റ പെണ്‍കുട്ടി രണ്ടാഴ്ച മരണത്തോടു മല്ലിട്ടു. പിന്നീട് ഡല്‍ഹിയിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. പൈശാചികമായ കുറ്റകൃത്യം നടന്ന പത്തു ദിവസത്തിലേറെ പൊലീസ് നിഷ്‌ക്രിയമായിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ പരസ്യമായ ശ്രമമുണ്ടായി. വീട്ടുകാരുടെ സമ്മതമില്ലാതെ പൊലീസ് ബലമായി പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നു.

∙ മറന്നോ അരുണ ഷാൻബാഗിനെ?

തൊഴിലിടങ്ങളിൽ സ്ത്രീകൾ അരക്ഷിതരായത് ഇന്നോ ഇന്നലെയോ അല്ല. അരുണ ഷാൻബാഗ് എന്ന പേര് ഇന്ത്യക്കാർക്ക് അത്ര വേഗത്തിൽ മറക്കാവുന്ന ഒന്നല്ല. മുംബൈയിലെ ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്തിരുന്ന അരുണ, അതേ ആശുപത്രിയിൽ വച്ച് അവിടുത്തെ ഒരു ജീവനക്കാരന്റെ ക്രൂര പീഡനത്തിന് ഇരയായി. ചെറുത്തുനിന്ന അന്നത്തെ ആ 25കാരിയുടെ കഴുത്തിൽ പീഡകൻ ചങ്ങലയിട്ടു മുറുക്കി. തുടർന്ന് പ്രാണവായുകിട്ടാതെ മസ്‌തിഷ്‌കത്തിനു തകരാറ് സംഭവിച്ച് അരുണ എന്നന്നേക്കുമായി അബോധാവസ്ഥയിലായി. 2015ൽ 67–ാം വയസ്സിൽ മരണത്തിനു കീഴടങ്ങുന്നതുവരെ അരുണ ആരെയും തിരിച്ചറിഞ്ഞില്ല. ഈ സംഭവം രാജ്യത്തിനിന്നും അപമാനവും നൊമ്പരവുമാണ്. ആ ക്രൂരസംഭവം നടന്ന് അരനൂറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്തെ സ്ത്രീസുരക്ഷ പരിതാപകരമായിത്തുടരുന്നു. 

42 വർഷം കോമയിൽ കഴിഞ്ഞ ശേഷം ദയാവധത്തിന് കീഴടങ്ങിയ അരുണ ഷാൻബാഗിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്ന നഴ്സുമാർ (Photo by PUNIT PARANJPE / AFP)

∙ അന്വേഷണത്തിൽ വീഴ്ച വന്നാലും നടപടി

നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഓരോ 29 മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു. വിചാരണയ്ക്കെത്തുന്ന കേസുകളിൽ നാലിലൊന്നിൽ പോലും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല എന്നതാണു യാഥാർഥ്യം‍. നിർഭയ സംഭവത്തിനു ശേഷം ലൈംഗിക കുറ്റകൃത്യങ്ങൾക്ക് നിലവിലുള്ള നിയമങ്ങൾ പുനഃപരിശോധിക്കാനും, വേഗത്തിലുള്ള വിചാരണയും കർശന ശിക്ഷയും ഉറപ്പാക്കാനും കേന്ദ്ര സർക്കാർ ജസ്റ്റിസ് ജെ.എസ്.വർമ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സമിതി റിപ്പോർട്ട് പ്രകാരം ഐപിസി കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ 1973, ഇന്ത്യൻ എവിഡൻസ് ആക്ട് 1872, പോക്സോ ആക്ട് 2012 എന്നീ നിയമങ്ങൾക്ക് ഭേദഗതി വരുത്തി. ക്രിമിനൽ ലോ ആക്ട് 2013 പാസ്സാക്കി. 2013 ഫെബ്രുവരി 3 മുതൽ നിയമം പ്രാബല്യത്തിൽ വന്നു.

ഹേമ കമ്മിഷൻ റിപ്പോർട്ട് വന്നതു കൊണ്ടു മാത്രം സിനിമയിലെ ഈ പറഞ്ഞ രീതികൾ മാറുമെന്നു തോന്നുന്നില്ല. ചൂഷണങ്ങൾക്ക് ഇരകളാകുന്നവർ ആരാണോ, അവർ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചു മനസ്സിലാക്കിയിരിക്കണം. 

റീന ഏബ്രഹാം, ഹൈക്കോടതിയിലെ അഭിഭാഷക

ആസിഡ് ആക്രമണവും ഈ നിയമത്തിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇര മരിക്കുകയാണെങ്കില്‍ കുറ്റവാളിക്ക് വധശിക്ഷ ഉറപ്പാക്കും. അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും, ശിക്ഷ അർഹിക്കുന്ന വകുപ്പുകൾ പ്രകാരം വിവരങ്ങൾ രേഖപ്പെടുത്താതിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും, നിയമപ്രകാരമുള്ള നടപടികളിൽ വീഴ്ച വരുത്തിയാൽ വൈദ്യപരിശോധകർക്കെതിരെയും കർശന ശിക്ഷാ നടപടികൾ ഈ നിയമത്തിലുണ്ട്.

∙ നിയമം ദുർബലമോ?

സ്ത്രീ പീഡനം വലിയ തോതിൽ ചർച്ച ചെയ്യപ്പെടുമ്പോൾ സ്ത്രീസുരക്ഷയ്ക്കുവേണ്ടിയുള്ള ചർച്ചകൾ എത്രത്തോളം ശക്തമാണെന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. സിനിമാ മേഖലയിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നുവെന്നു ചൂണ്ടിക്കാട്ടി അടുത്തിടെ പുറത്തുവന്ന ഹേമ കമ്മിഷൻ റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വസ്തുതകളും ഇതിനോടു ചേർത്തു വായിക്കണം. പേരും പ്രശസ്തിയുമുള്ള പല പ്രമുഖരും മുഖംമൂടിയണിഞ്ഞ് ഇരുട്ടിൽ ഒളിച്ചിരിക്കുകയാണ്. ശാരീരികവും മാനസികവുമായി പലവിധ ചൂഷണങ്ങളും നേരിടേണ്ടി വന്ന സ്ത്രീകളിൽ ചിലരെങ്കിലും തങ്ങൾ നേരിട്ട ദുരനുഭവം തുറന്നു പറയാൻ ധൈര്യം കാണിച്ചു. രാജ്യത്തെ സ്ത്രീ സുരക്ഷ എന്തുകൊണ്ട് ദുർബലമായിരിക്കുന്നുവെന്നും നിയമസംവിധാനത്തിന് എവിടെയാണ് പിഴവ് പറ്റുന്നതെന്നും കേരള ഹൈക്കോടതിയിലെ അഭിഭാഷക റീന എബ്രഹാം വിശദീകരിക്കുന്നു:

അഡ്വ.റീന ഏബ്രഹാം (Photo Arranged)

∙ നിർഭയ കേസിനു ശേഷം ഇന്ത്യയിൽ പലവിധ നിയമങ്ങൾ നിലവിൽ വന്നിട്ടുണ്ട്. സ്ത്രീ സുരക്ഷയ്ക്കു വേണ്ടി പിങ്ക് പൊലീസ് സംവിധാനം ഏർപ്പെടുത്തുകയും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പോക്‌സോ നിയമം ഉണ്ടാവുകയും ചെയ്തു. പക്ഷേ എന്നിട്ടുപോലും രാജ്യത്തെ ലൈംഗികാതിക്രമങ്ങൾക്കു തടയിടാൻ സാധിക്കുന്നില്ല. അപ്പോൾ നിലവിലെ നിയമങ്ങൾ ദുർബലമാണെന്നു വേണ്ടേ കണക്കാക്കാൻ?

‘ഡിറ്ററന്റ് തിയറി ഓഫ് പണിഷ്മെന്റ്’ എന്നൊരു കാര്യമുണ്ട്. ശിക്ഷയുടെ കാഠിന്യം കണ്ടു പേടിച്ച് സമാന കുറ്റകൃത്യം ചെയ്യാൻ സമൂഹം ഭയപ്പെടുന്ന അവസ്ഥ. യഥാർഥത്തിൽ ശിക്ഷാവിധിയെക്കുറിച്ചുള്ള ഭയത്തേക്കാൾ ആവശ്യ കുറ്റം ചെയ്താൽ പിടിക്കപ്പെടുമല്ലോ എന്ന ഒരു ഭയം ആണ്. അത്തരമൊരു ചിന്തയിലേക്ക് സമൂഹം വളരണം. വിദേശരാജ്യങ്ങളിലും മറ്റും അങ്ങനെയാണ്. അവിടെ കുറ്റം ചെയ്താൽ, ഉടനടി പിടിക്കപ്പെടുമെന്ന പേടി ആളുകൾക്കുണ്ട്. അതുകൊണ്ടുതന്നെ അവർ കുറ്റകൃത്യത്തിൽ നിന്നും പിന്മാറും. ബലാത്സംഗം ചെയ്തെന്ന കാരണത്താൽ ഒരാളെ ശിക്ഷിച്ചതു കൊണ്ടു മാത്രം സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിക്കില്ല. ശക്തമായ നിയമ സംവിധാനത്തിന്റെ ഇടപെടൽ രാജ്യത്തുണ്ട് എന്ന ഭയത്തിൽ  കുറ്റകൃത്യത്തിൽനിന്ന് പിന്മാറുന്ന തരത്തിൽ സംവിധാനങ്ങൾ വളരണം.

സ്ത്രീകളെ ബഹുമാനിക്കുന്ന, സംസ്കാരമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കണം. അതാണ് ആദ്യം ചെയ്യേണ്ടത്. ശിക്ഷകൾ ശക്തമാക്കി എന്നതുകൊണ്ട് ഇത്തരം അതിക്രമങ്ങൾ അവസാനിക്കുമായിരുന്നെങ്കിൽ എത്രയോ വർഷങ്ങൾക്കു മുൻപ് തന്നെ നമ്മുടെ രാജ്യത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞേനെ. നിയമത്തെ പേടിയില്ലാത്തവർക്ക് ശിക്ഷയും വലിയ കാര്യമായി തോന്നില്ല. നിയമം അനുസരിക്കുന്ന പൗരന്മാരുണ്ടെങ്കിലേ കാര്യമുള്ളു. അല്ലാത്തപക്ഷം ജന്മനാ ക്രിമിനലുകളെന്നു വിശേഷിപ്പിക്കുന്നവര്‍, അവർ ചെയ്യുന്ന പ്രവൃത്തികൾ തുടർന്നുകൊണ്ടേയിരിക്കും. ആളുകളുടെ ചിന്തകൾ മാറണമെങ്കിൽ കുറച്ചുകൂടി സംസ്കാരമുള്ള, പരിഷ്കൃതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ ശ്രമങ്ങൾ നടത്തണം.

ഇന്ത്യയിൽ വർധിച്ചു വരുന്ന ബലാത്സംഗകേസുകളിൽ നടപടി വേണമെന്നാവശ്യപ്പെട്ട് നടന്ന സമരത്തിനിടെ പൊട്ടിക്കരയുന്ന സ്ത്രീ (PTI Photo)

∙ ബലാത്സംഗ കേസുകളിൽ പ്രതികളാകുന്നവർക്ക് ശരിയായ രീതിയിൽ ശിക്ഷ ഉറപ്പാക്കാത്തതു കൊണ്ടായിരിക്കില്ലേ കേസുകൾ വർധിക്കുന്നത്? നിലവിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളിലെ ന്യൂനതകൾ എന്തൊക്കെയാണ്?

നിയമങ്ങളുടെ അഭാവമല്ല നമ്മുടെ രാജ്യത്തുള്ളത്, മറിച്ച് അവ നടപ്പിലാക്കുന്നതിലെ ചില പിഴവുകളാണ്. വളരെ ശക്തമായ ഒരു പോക്സോ ആക്ട് നിലവിലുണ്ട്. നിയമനിർമാണസഭ നിയമം ഉണ്ടാക്കിയതുകൊണ്ടു മാത്രം കാര്യമില്ല. എക്സിക്യുട്ടീവ് അത് നടപ്പിലാക്കുകയും വേണം. നിയമനിർമാണത്തിന്റെയും നീതിന്യായത്തിന്റെയും നടുവിൽ നിൽക്കുന്ന ലോ എൻഫോഴ്സിങ് ഏജൻസികൾ ഉണ്ട്. സംസ്ഥാന–കേന്ദ്ര സർക്കാരുകളും പൊലീസും വിജിലൻസും സിബിഐയും എൻഐഎയുമാക്കെ അത്തരം ഏജൻസികളാണ്. ഈ ലോ എൻഫോഴ്സിങ് ഏജൻസികൾ വളരെ ശക്തമാണെങ്കിൽ മാത്രമേ, നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ പറ്റൂ. സർക്കാർ സംവിധാനങ്ങൾ ശക്തവും സുതാര്യവുമാണെങ്കിൽ മാത്രമേ നിയമങ്ങൾ മികച്ച രീതിയിൽ നടപ്പിൽ വരൂ. അല്ലാത്തപക്ഷം എത്ര ശക്തമായ നിയമങ്ങൾ സൃഷ്ടിച്ചാലും അതുകൊണ്ട് പ്രയോജനമില്ല.

നിയമാവബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുകയെന്നത് പരമപ്രധാനമായ കാര്യമാണ്. അതുപോലെ തന്നെ ലോ എൻഫോഴ്സിങ് ഏജൻസികൾ അഴിമതി മുക്തവും ശക്തവുമായിരിക്കണം. പല കേസുകളിലും പൊലീസ് അന്വേഷണങ്ങൾ വഴിമുട്ടുന്നത് നിയമനിർമാണത്തിന്റെ കുഴപ്പം കൊണ്ടല്ല, നിയമനിർവഹണത്തിലെ പിഴവുകൾ കൊണ്ടാണ്. 

എന്തുകൊണ്ട് ഇത്തരം പിഴവുകൾ നടക്കുന്നു എന്നു വേണം നമ്മൾ കണ്ടെത്താൻ. ലോ എൻഫോഴ്സിങ് ഏജൻസികളുടെ പിഴവുകൾ കണ്ടെത്താൻ ശ്രമിച്ചാൽ, രാഷ്ട്രീയ പാർട്ടികളുടെ അഴിമതിയിൽ നിന്നു തുടങ്ങേണ്ടിവരും. പൊലീസ് കൃത്യമായ രീതിയിൽ അന്വേഷണം നടത്താത്തതും പല അന്വേഷണങ്ങളും വഴിമുട്ടുന്നതുമൊക്കെ രാഷ്ട്രീയ പ്രമുഖന്മാരുടെ സ്വാധീനം കൊണ്ടാണ്.

അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവയൊക്കെ ചേർന്നതാണ് നമ്മുടെ ജനാധിപത്യസംവിധാനം എന്നതാണു യാഥാർഥ്യം. വിദേശ രാജ്യങ്ങളിൽ വളരെ സുതാര്യമായ സംവിധാനങ്ങളുണ്ട്. രാഷ്ട്രീയ ഇടപെടലിൽ നിന്നൊക്കെ മാറി നിന്നാണ് അവിടുത്തെ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. മുഖം നോക്കാതെ നടപടിയെടുക്കാനുള്ള അവകാശം അവർക്കുണ്ട്. അവരതു ചെയ്യുന്നുമുണ്ട്. അത്തരത്തിലൊരു സംവിധാനം നമ്മുടെ രാജ്യത്തുണ്ടെങ്കിൽ മാത്രമേ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാൻ സാധിക്കൂ. അല്ലാത്തപക്ഷം എത്രയേറെ നിയമങ്ങള്‍ നിർമിച്ചിട്ടും കാര്യമില്ല.

ബംഗാളിലെ യുവ ഡോക്ടറുടെ കൊലപാതത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ചുവരെഴുത്തിനും പ്രതീകാത്മകമായി സ്ഥാപിച്ച രക്തം പതിച്ച വെള്ള കോട്ടിനും സമീപം നടന്നു നീങ്ങുന്ന സ്ത്രീ (Photo by Himanshu SHARMA / AFP)

∙ ഹേമ കമ്മിഷൻ റിപ്പോർട്ട് കൂടെ ചേർത്തു വായിക്കുകയാണെങ്കിൽ, അതിലെ ആരോപണങ്ങൾ പ്രകാരം സ്ത്രീകൾക്ക് സ്വസ്ഥമായി ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യം സിനിമയിൽ ഉണ്ടെന്നു വേണം മനസ്സിലാക്കാൻ. എല്ലാ മേഖലയിലും സ്ത്രീകൾ പലവിധ ചൂഷണങ്ങൾക്കു വിധേയരാകുന്നു. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ഏത് തരത്തിലുള്ള നിയമസംവിധാനങ്ങളാണ് പ്രാബല്യത്തിൽ വരേണ്ടത്?

സിനിമാ മേഖലയിൽ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരാണെന്ന കാര്യത്തിൽ ഇതുവരെ പൊതുസമൂഹത്തിന് വലിയ ധാരണയുണ്ടായിരുന്നില്ല. സിനിമ എന്നത് ഒരു വ്യവസായമാണ്. ഏതൊരു തൊഴിൽ മേഖലയിലേതുമെന്നതുപോലെ സിനിമാ മേഖലയിലും തൊഴിൽ നിയമങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്. തൊഴിൽ ദാതാവിനും തൊഴിലാളിക്കും നിയമങ്ങളെക്കുറിച്ചുള്ള അവബോധം നൽകണം. നായികമാർ മുതൽ അവർക്കു മേക്കപ് ചെയ്തു കൊടുക്കുന്നവർ വരെ സിനിമാ മേഖലയിലെ തൊഴിലാളികളാണ്. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കണം.

സിനിമാരംഗം ഇങ്ങനെയാണെന്ന് കാലാകാലങ്ങളായി പലരും പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. എന്നാൽ അതൊരു ശരിയായ രീതിയല്ല. സിനിമാരംഗം എങ്ങനെയാണെങ്കിലും ശരി, അവിടെയും തൊഴിൽ നിയമങ്ങൾ ശക്തമാക്കണം. ഹേമ കമ്മിഷൻ റിപ്പോർട്ട് വന്നതു കൊണ്ടു മാത്രം സിനിമയിലെ ഈ പറഞ്ഞ രീതികൾ മാറുമെന്നു തോന്നുന്നില്ല. ചൂഷണങ്ങൾക്ക് ഇരകളാകുന്നവർ ആരാണോ, അവർ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചു മനസ്സിലാക്കിയിരിക്കണം. അവകാശങ്ങൾക്കു വേണ്ടി പോരാടാൻ സ്ത്രീകൾ തയാറാകാത്തിടത്തോളം കാലം സിനിമാരംഗം ഇപ്പോഴത്തേതു പോലെത്തന്നെ തുടരും. 

English Summary:

From Nirbhaya to Kolkata: Will India Ever Learn to Protect its Women?