താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തുനിന്ന് ജനറൽ സെക്രട്ടറി സിദ്ദിഖിന് രാജിവയ്ക്കേണ്ടി വന്നത് നടി രേവതി സമ്പത്തിന്റെ പീഡനാരോപണത്തെ തുടർന്നായിരുന്നു. 506 അംഗങ്ങളുള്ള സംഘടനയ്ക്ക് കടുത്ത ക്ഷീണമായി സംഭവം. നീതി ലഭിക്കുമെന്ന് ഉറപ്പു നൽകണമെന്നും സിദ്ദിഖിനെ സിനിമയിൽനിന്നു വിലക്കണമെന്നുമാണ് രേവതി സമ്പത്ത് ഇതുമായി ബന്ധപ്പെട്ടു നിലപാട് വ്യക്തമാക്കിയത്. സിനിമ മോഹിച്ചെത്തിയ തന്നെപ്പോലെയുള്ള പലരുടെയും സ്വപ്നങ്ങളിൽ ചവിട്ടിയാണു സിദ്ദിഖിന്റെ താരപദവിയെന്നും അവർ പറയുന്നു. തെളിവുകൾ കയ്യിലുണ്ടെന്നും നീതി ലഭിക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നുമാണ് രേവതിയുടെ നിലപാട്. തന്നെ കെണിയിൽ പെടുത്തിയതാണെന്നും അവര്‍ പറയുന്നു. യഥാർഥത്തിൽ എന്താണ് അന്ന് സംഭവിച്ചത്? പൊലീസിലും വനിതാ കമ്മിഷനിലും പരാതിപ്പെട്ടപ്പോൾ എന്തായിരുന്നു അവരുടെ നിലപാട്? നിയമപരമായി മുന്നോട്ടു പോകുമോ? മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുകയാണ് രേവതി സമ്പത്ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തുനിന്ന് ജനറൽ സെക്രട്ടറി സിദ്ദിഖിന് രാജിവയ്ക്കേണ്ടി വന്നത് നടി രേവതി സമ്പത്തിന്റെ പീഡനാരോപണത്തെ തുടർന്നായിരുന്നു. 506 അംഗങ്ങളുള്ള സംഘടനയ്ക്ക് കടുത്ത ക്ഷീണമായി സംഭവം. നീതി ലഭിക്കുമെന്ന് ഉറപ്പു നൽകണമെന്നും സിദ്ദിഖിനെ സിനിമയിൽനിന്നു വിലക്കണമെന്നുമാണ് രേവതി സമ്പത്ത് ഇതുമായി ബന്ധപ്പെട്ടു നിലപാട് വ്യക്തമാക്കിയത്. സിനിമ മോഹിച്ചെത്തിയ തന്നെപ്പോലെയുള്ള പലരുടെയും സ്വപ്നങ്ങളിൽ ചവിട്ടിയാണു സിദ്ദിഖിന്റെ താരപദവിയെന്നും അവർ പറയുന്നു. തെളിവുകൾ കയ്യിലുണ്ടെന്നും നീതി ലഭിക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നുമാണ് രേവതിയുടെ നിലപാട്. തന്നെ കെണിയിൽ പെടുത്തിയതാണെന്നും അവര്‍ പറയുന്നു. യഥാർഥത്തിൽ എന്താണ് അന്ന് സംഭവിച്ചത്? പൊലീസിലും വനിതാ കമ്മിഷനിലും പരാതിപ്പെട്ടപ്പോൾ എന്തായിരുന്നു അവരുടെ നിലപാട്? നിയമപരമായി മുന്നോട്ടു പോകുമോ?  മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുകയാണ് രേവതി സമ്പത്ത്. ലൈംഗിക ആരോപണം ഉയർന്നവർക്കു നേരെ പൊലീസ് ഇടപെടലിനും നിയമനടപടികൾക്കും എത്രമാത്രം സാധ്യതയുണ്ടെന്നും ഇവിടെ പരിശോധിക്കുന്നു.

∙ ആ ദിവസം കെണിയിൽ പെടുത്തുകയായിരുന്നു എന്നു പറയാൻ കാരണം?

ADVERTISEMENT

ഫെയ്സ്ബുക് മെസഞ്ചറിലൂടെയാണു പരിചയപ്പെട്ടത്. ഏറെക്കാലം സന്ദേശങ്ങൾ അയച്ചു. കണ്ടാൽ വ്യാജ അക്കൗണ്ടാണെന്നു തോന്നും. പക്ഷേ, ഇത്തരം കാര്യങ്ങൾക്കായി അയാൾ ഈ അക്കൗണ്ടാണ് ഉപയോഗിച്ചിരുന്നത്. വാട്സാപ്പിലും സന്ദേശങ്ങൾ അയച്ചു. അന്നു തിരുവനന്തപുരത്ത് ഉണ്ടെന്നും രാവിലെ ‘നിള’ തിയറ്ററിലെ ഫിലിം പ്രിവ്യൂവിനു ശേഷം മാസ്കറ്റ് ഹോട്ടലിൽ കാണാമെന്നും ഡിസ്കഷൻ നടത്താമെന്നും പറഞ്ഞു.

∙ അന്നു നടന്നത് എന്താണ്?

അടുപ്പം സൃഷ്ടിക്കാൻ അഭിനയത്തെക്കുറിച്ചും കുടുംബത്തെപ്പറ്റിയുമൊക്കെ പറഞ്ഞു. പെട്ടെന്നാണ് അയാൾ ഉപദ്രവം തുടങ്ങിയത്. വല്ലാത്തൊരു ചേഷ്ടയോടെ അടുത്തുവന്നു കയറിപ്പിടിക്കാനൊരുങ്ങി. എന്താണു നടക്കുന്നതെന്നു മനസ്സിലാക്കാൻ പോലും കഴിഞ്ഞില്ല. ഞാൻ ഒച്ച വച്ചപ്പോൾ വായ പൊത്തിപ്പിടിച്ചു. ഇതൊക്കെ എല്ലായിടത്തും നടക്കുന്നതാണെന്നും സഹകരിച്ചില്ലെങ്കിൽ ഭവിഷ്യത്തു നേരിടേണ്ടി വരുമെന്നും പറഞ്ഞു. നീ പരാതിപ്പെട്ടാലും ആരും പരിഗണിക്കില്ല. എല്ലാവരും തനിക്കൊപ്പമാണെന്നും പറഞ്ഞു. എന്നിട്ടും ഞാൻ പ്രതിരോധിച്ചു.

നടൻ സിദ്ദിഖ് (ചിത്രം: മനോരമ)

സഹകരിക്കുന്ന ഏതാനും നടിമാരുടെ പേരു പറഞ്ഞ് എന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് എന്റെ മുന്നിൽ കാട്ടിയതിന്റെ ഷോക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പിന്നീട് ഒരു കുറ്റബോധവുമില്ലാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി. മീനും തൈരുമുണ്ടായിരുന്നു. ഇതു വിരുദ്ധ ആഹാരമാണ്. തനിക്ക് ഇത്തരം താൽപര്യങ്ങളാണുള്ളതെന്നും പറഞ്ഞു. മക്കൾ സ്കൂളിൽനിന്നു മടങ്ങിയെത്താൻ വൈകിയാൽ പേടിയുള്ള അച്ഛനാണ് അയാളെന്ന് എന്നോടു പറഞ്ഞിരുന്നു. ഈ സംഭവത്തിനുശേഷം ഞാൻ ആലോചിച്ച കാര്യവും ഇതാണ്. സ്വന്തം മക്കൾ സുരക്ഷിതയായിരിക്കണം, മറ്റുള്ള പെൺകുട്ടികളോട് എന്തുമാകാമെന്ന  ചിന്താഗതിയാണ് അയാൾക്ക്. ശരിക്കും ക്രിമിനൽ.

ADVERTISEMENT

∙ പൊലീസിൽ പരാതിപ്പെട്ടിട്ടും എന്തുകൊണ്ടാണു നടപടികൾ ഇല്ലാതെ പോയത്?

പൊലീസിലും വനിതാ കമ്മിഷനിലും പോയി. മനസ്സു മടുപ്പിക്കുന്ന അനുഭവങ്ങളാണുണ്ടായത്. മറ്റൊരു തരം റേപ് തന്നെ. എല്ലാവർക്കും അറിയേണ്ടത് എന്തെല്ലാം നടന്നു എന്നുമാത്രം. കേസ് വേണ്ടെന്ന് വച്ചു മിണ്ടാതിരിക്കുന്നതല്ലേ നല്ലതെന്ന ഉപദേശമായിരുന്നു മറുപടി. വനിതാ കമ്മിഷനിലെ അവസ്ഥ പരിതാപകരമാണ്. ഇരയോട് എങ്ങനെ പെരുമാറണമെന്നോ കാര്യങ്ങൾ എങ്ങനെ ചോദിച്ചറിയണമെന്നോ അവർക്കറിയില്ല.

∙ മറ്റൊരു നടനിൽനിന്നും മോശമായ അനുഭവമുണ്ടായി?

നടൻ റിയാസ് ഖാൻ രാത്രി ഫോണിൽ വിളിച്ച് അശ്ലീല ചോദ്യങ്ങൾ ചോദിച്ചു. 9 ദിവസം കൊച്ചിയിൽ ഉണ്ടെന്നും സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്തണമെന്നും പറഞ്ഞു.

എന്റെ കയ്യിൽ തെളിവുകളുണ്ട്. നീതി ലഭിക്കുമെന്നു സർക്കാർ ഉറപ്പുനൽകിയാൽ കേസുമായി മുന്നോട്ടു പോകും.

ADVERTISEMENT

∙ ഇപ്പോൾ ലഭിക്കുന്ന പ്രതികരണങ്ങൾ എങ്ങനെ?

പിന്തിരിയണമെന്നു മുൻപ് ഉപദേശിച്ച പലരും ഇപ്പോൾ പിന്തുണ നൽകുന്നു. നേരത്തേ സൈബർ ഇടങ്ങളിലടക്കം വലിയ അപമാനവും ഭീഷണിയും നേരിടേണ്ടിവന്നു. ലൈക്കിനും കമന്റ്സിനും വേണ്ടിയുള്ള ശ്രമമാണ് എന്റേതെന്നു വിമർശിച്ചവരുണ്ട്. ഒരു പെൺകുട്ടി അവൾ നേരിട്ട അപമാനം തുറന്നുപറയുന്നതു ശ്രദ്ധ നേടാൻ വേണ്ടിയാണോ? കയ്യും കാലും വെട്ടുമെന്നും കൊല്ലുമെന്നും വരെ ഭീഷണി ഉണ്ടായി. ഇപ്പോഴത്തെ മാറ്റം ചെറുതല്ല. ഇത് ഞാനുൾപ്പെടെയുള്ള സ്ത്രീകൾ പൊരുതി നേടിയതാണ്.

∙ നിയമപരമായി മുന്നോട്ടു പോകുമോ?

സർക്കാരിൽനിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. എന്റെ കയ്യിൽ തെളിവുകളുണ്ട്. നീതി ലഭിക്കുമെന്നു സർക്കാർ ഉറപ്പുനൽകിയാൽ കേസുമായി മുന്നോട്ടു പോകും.

രേവതി സമ്പത്ത്

ക്ലിനിക്കൽ സൈക്കോളജിയിൽ എംഎസ്‌സി ബിരുദമുള്ള തിരുവനന്തപുരം സ്വദേശിനി. മലയാളത്തിലും തമിഴിലും അഭിനയിച്ചിട്ടുള്ള രേവതി കൊച്ചിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. അതുൽ കുൽക്കർണി നായകനായ ‘മൈൻഡ് ഗെയിം’ ആണ് ആദ്യചിത്രം.‘വാഫ്റ്റ്’ എന്ന ഹ്രസ്വചിത്രത്തിലും വേഷമിട്ടു.

∙ ഗുരുതര കുറ്റകൃത്യങ്ങളിൽ പരാതിപ്പെടാൻ സമയപരിധി ബാധകമല്ല

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും പിന്നാലെ ഉയരുന്ന ഗുരുതര വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിൽ വൈകിയാണെങ്കിലും നിയമ നടപടികൾക്കു കളമൊരുങ്ങുകയാണ്.  പീഡനം, ലൈംഗിക അതിക്രമം, ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള പെരുമാറ്റം, ലൈംഗികച്ചുവയുള്ള സംഭാഷണം തുടങ്ങി ഗുരുതര (കൊഗ്‌നിസബിൾ) സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ സംശയിക്കാവുന്ന വിവരങ്ങളാണു പുറത്തുവരുന്നത്. പരാതി കിട്ടിയാൽ മാത്രം കേസെടുക്കാം എന്ന നിലപാടു നിയമവാഴ്ചയെ അട്ടിമറിക്കുന്നതിനു തുല്യമാകുമായിരുന്നു. വർഷങ്ങൾ പഴക്കമുള്ള സംഭവങ്ങളാണ് ആരോപിക്കപ്പെടുന്നതെങ്കിലും സുപ്രീംകോടതിയുടെ ‘ലളിതകുമാരി കേസ്’ വിധി അനുസരിച്ച് പ്രാഥമിക അന്വേഷണം സാധ്യമാണ്.

(Representative Image: istockphoto/ brightstars)

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പരാതിപ്പെടാൻ സമയപരിധി  ബാധകമല്ല. മാത്രമല്ല, ഇത്തരം വിവരങ്ങൾ ലഭ്യമാകുന്ന ഇടങ്ങളിലെ പൊലീസ് ഓഫിസർമാർക്കു കേസ് എടുക്കാനുള്ള ബാധ്യതയുമുണ്ട്. ക്രിമിനൽ പ്രോസിക്യൂഷൻ നടപടി ആരംഭിക്കാൻ അന്യായമായ കാലതാമസം ഉണ്ടായെങ്കിൽ പ്രാഥമിക അന്വേഷണം നടത്താൻ സാധ്യമാണെന്നാണു സുപ്രീംകോടതി വിധി. തനിക്കും കുടുംബാംഗങ്ങൾക്കും ജീവനു ഭീഷണിയുണ്ടാകുമെന്നു ഭയന്ന് അടുത്ത സഹപ്രവർത്തകരോടു പോലും സംഭവം പറഞ്ഞില്ലെന്നു കമ്മിറ്റിക്കു മുന്നിൽ മൊഴി നൽകിയവരുണ്ട്. വിലക്കും അവസരനഷ്ടവും സൈബർ ആക്രമണവും പേടിച്ചു മിണ്ടാതിരുന്നതായി മൊഴി നൽകിയവരുമുണ്ട്. ഇതൊക്കെ തന്നെ വൈകിയതിനു ന്യായമായ കാരണങ്ങളാകും.

പ്രതീകാത്മക ചിത്രം (Credit: Istock | slkoceva)

ഇതിനകം പുറത്തുവന്ന വിവരങ്ങൾ വച്ചു തന്നെ സർക്കാരിനു കേസ് എടുക്കാൻ സാധ്യമാണെന്ന് പ്രോസിക്യൂഷൻസ് മുൻ ഡയറക്ടർ ജനറൽ ടി.അസഫലി പറഞ്ഞു. ലൈംഗികാതിക്രമം സംബന്ധിച്ച വിവരം ലഭിച്ചാൽ കേസ് റജിസ്റ്റർ ചെയ്യുന്നതിൽ പൊലീസ് വീഴ്ച വരുത്തുന്നത് 6 മാസം മുതൽ 2 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങൾ നടത്തുക, സിനിമയിൽ അവസരങ്ങൾ നൽകണമെങ്കിൽ ലൈംഗിക ആവശ്യങ്ങൾക്കു വഴങ്ങാൻ നിർബന്ധിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക, അതിക്രമങ്ങൾക്കു മുന്നിൽ ഭിഷണിപ്പെടുത്തി നിശബ്ദരാക്കുക, ലൈംഗികച്ചുവയോടെ സംസാരിക്കുക, സന്ദേശങ്ങൾ അയയ്ക്കുക തുടങ്ങിയവയെല്ലാം നേരിട്ടു കേസ് എടുക്കാവുന്ന കുറ്റകൃത്യങ്ങളാണ്.

ലൈംഗിക ചൂഷണം ഉൾപ്പെടെ നേരിട്ടുവെന്ന് അതിജീവിതകൾ ദൃശ്യമാധ്യമങ്ങളിൽ നടത്തിയ വെളിപ്പെടുത്തലുകൾ തന്നെ പ്രാഥമിക തെളിവുകളാകും. കൂടാതെ ഹേമ കമ്മിറ്റിക്കു നൽകിയ മൊഴികൾ, ഓഡിയോ, വിഡിയോ ക്ലിപ്പുകൾ, വാട്സാപ് ചാറ്റുകൾ, സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ തുടങ്ങി തെളിവുകളുണ്ട്. പരസ്യപ്പെടുത്തിയ റിപ്പോർട്ടിൽ  മൊഴി നൽകിയവരുടെ പേരുകൾ ഒഴിവാക്കിയെങ്കിലും പ്രധാന രേഖകളിൽ ഇതൊന്നും മറച്ചുവച്ചിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നുണ്ട്. സമ്പൂർണ റിപ്പോർട്ടിൽ നിന്നു വ്യക്തമായ സൂചനകൾ ലഭിക്കുമെന്ന് ഉറപ്പാണ്. ഹൈക്കോടതിയും സമ്പൂർണ റിപ്പോർട്ട് പരിശോധിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇനിയും ഒളിച്ചുകളിക്കാൻ സർക്കാരിനു സാധിക്കില്ല.

English Summary:

Actress Revathy Sampath Accuses Siddique of Sexual Assault, Demands Justice