ആ രണ്ട് നടന്മാർ സർക്കാരിന്റെ സ്ഥിരം തലവേദന; 2019ലെ എ–7, എ–8 പരാതികൾ മുഖ്യമന്ത്രി കണ്ടില്ലേ?
5 വർഷത്തോളം കയ്യിൽ വച്ചശേഷം പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഉള്ളടക്കം ബാധിച്ചില്ലെങ്കിലും റിപ്പോർട്ട് പുറത്തുവന്നശേഷമുള്ള വിവാദം ‘അമ്മ’യ്ക്കൊപ്പം സർക്കാരിനെയും ഉലയ്ക്കുകയാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നുള്ള രഞ്ജിത്തിന്റെ രാജിയും മന്ത്രി സജി ചെറിയാന്റെ രാജിക്കായുള്ള ആവശ്യവും മുകേഷ് എംഎൽഎക്കെതിരെ ഉയർന്ന ആരോപണവും അപ്രതീക്ഷിത പ്രഹരമായി. കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളെ ലഘൂകരിച്ച സർക്കാർ, കേസെടുക്കാതെ കോൺക്ലേവ് നടത്തി പ്രശ്നപരിഹാരമുണ്ടാക്കാമെന്നാണു കരുതിയത്. എന്നാൽ, കമ്മിറ്റി റിപ്പോർട്ടിനു പുറത്തുണ്ടായ ആരോപണങ്ങൾ പരാതികളായി പൊലീസിനു മുന്നിലെത്തിയതോടെ കേസെടുക്കാതെ തരമില്ല. ലൈംഗികാരോപണത്തിൽ എംഎൽഎക്കെതിരെകൂടി അന്വേഷണം വരുന്ന സാഹചര്യം രാഷ്ട്രീയമായി ഇടതുമുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കും. മുന്നണിയിലെ 2 ചലച്ചിത്രതാരങ്ങളുടെയും വ്യക്തിജീവിതവും

5 വർഷത്തോളം കയ്യിൽ വച്ചശേഷം പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഉള്ളടക്കം ബാധിച്ചില്ലെങ്കിലും റിപ്പോർട്ട് പുറത്തുവന്നശേഷമുള്ള വിവാദം ‘അമ്മ’യ്ക്കൊപ്പം സർക്കാരിനെയും ഉലയ്ക്കുകയാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നുള്ള രഞ്ജിത്തിന്റെ രാജിയും മന്ത്രി സജി ചെറിയാന്റെ രാജിക്കായുള്ള ആവശ്യവും മുകേഷ് എംഎൽഎക്കെതിരെ ഉയർന്ന ആരോപണവും അപ്രതീക്ഷിത പ്രഹരമായി.
കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളെ ലഘൂകരിച്ച സർക്കാർ, കേസെടുക്കാതെ കോൺക്ലേവ് നടത്തി പ്രശ്നപരിഹാരമുണ്ടാക്കാമെന്നാണു കരുതിയത്. എന്നാൽ, കമ്മിറ്റി റിപ്പോർട്ടിനു പുറത്തുണ്ടായ ആരോപണങ്ങൾ പരാതികളായി പൊലീസിനു മുന്നിലെത്തിയതോടെ കേസെടുക്കാതെ തരമില്ല. ലൈംഗികാരോപണത്തിൽ എംഎൽഎക്കെതിരെകൂടി അന്വേഷണം വരുന്ന സാഹചര്യം രാഷ്ട്രീയമായി ഇടതുമുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കും.
മുന്നണിയിലെ 2 ചലച്ചിത്രതാരങ്ങളുടെയും വ്യക്തിജീവിതവും പ്രഫഷനൽ ജീവിതവും സർക്കാരിനു പലപ്പോഴും തലവേദനയാണ്. എങ്കിലും എല്ലാ ഘട്ടത്തിലും സംരക്ഷിച്ചുപോരുന്ന നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. ഗണേഷ്കുമാറിനെ മന്ത്രിയാക്കിയ ഘട്ടത്തിൽ മുന്നണിയിൽ എതിരഭിപ്രായമുണ്ടായിരുന്നെങ്കിലും സിപിഎം ഗണേഷിനൊപ്പം ഉറച്ചുനിന്നു. എംഎൽഎയായിരിക്കെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്തു സ്ഥാനാർഥിയാക്കിയതിലൂടെ മുകേഷിൽ പാർട്ടി അർപ്പിച്ച വിശ്വാസവും വ്യക്തം.
സിനിമ മേഖലയിൽ പാർട്ടിയെ പിന്തുണയ്ക്കുന്നവർക്കു നൽകിപ്പോന്ന സുപ്രധാന പദവിയാണു രഞ്ജിത്തിനു സമ്മാനിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിൽ നിയമസഭയിലേക്കു മത്സരിപ്പിക്കാൻവരെ ആലോചിച്ചതാണ്. ഇടതു രാഷ്ട്രീയ ബോധ്യത്തെക്കാൾ, സിനിമയിലൂടെ സൃഷ്ടിച്ച പ്രതിഛായയും ജനകീയതയും പ്രയോജനപ്പെടുത്താനാണു സിപിഎം ശ്രമിച്ചത്. എന്നാൽ, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഉടഞ്ഞ പ്രതിഛായ പാർട്ടിക്കും ബാധ്യതയാകുന്നു. സംശയകരമായ സ്ത്രീപക്ഷ, ഇടതുപക്ഷ നിലപാടുകളാണ് ഇപ്പോൾ പാർട്ടിക്കുള്ളതെന്ന വിമർശനം ഒരു പരിധിവരെ ശരിവയ്ക്കുന്നതു കൂടിയാണു ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സമീപനം.
ആരോപണമുയർന്നപ്പോൾ രഞ്ജിത്തിനെ സംരക്ഷിക്കാനാണു മന്ത്രി സജി ചെറിയാൻ ശ്രമിച്ചത്. രാജിവച്ചപ്പോൾ, അതു പാർട്ടിയോ സർക്കാരോ ആവശ്യപ്പെട്ടിട്ടല്ലെന്നു വിശദീകരിച്ചു. ചോദിച്ചുവാങ്ങിയ രാജിയെന്നു പറഞ്ഞിരുന്നെങ്കിൽ പാർട്ടിക്കും സർക്കാരിനും തലയുയർത്തി നിൽക്കാമായിരുന്നെന്നാണ് ഇടതു സാംസ്കാരിക പ്രവർത്തകരടക്കം ചൂണ്ടിക്കാട്ടുന്നത്. ഇരകൾക്കൊപ്പമെന്നു പരസ്യമായി പ്രഖ്യാപിക്കുമ്പോഴും ഉറച്ചുനിൽക്കാൻ പാർട്ടിക്കും സർക്കാരിനും കഴിയുന്നില്ല എന്നതിന്റെ ഉദാഹരണങ്ങൾ ഒട്ടേറെയുണ്ട്. പി.ശശി മുതൽ പി.കെ.ശശി വരെയുള്ളവർക്കു പാർട്ടി നൽകിപ്പോന്ന പരിഗണന വിമർശനത്തിനിടയാക്കിയിരുന്നു. വാളയാർ ഉൾപ്പെടെയുള്ള പീഡനക്കേസുകളിലും സർക്കാർ പഴി കേട്ടു.
∙ സർക്കാർ പറഞ്ഞത് കള്ളം; പരാതി പണ്ടേ ലഭിച്ചു
സിനിമ മേഖലയിലെ ചൂഷണവും അതിക്രമവും സംബന്ധിച്ച മൊഴി ഹേമ കമ്മിറ്റിക്കു മാത്രമല്ല, കമ്മിറ്റി പ്രവർത്തനം നടത്തിയ കാലയളവിൽ പരാതികളുടെ രൂപത്തിൽ സർക്കാരിനും കിട്ടി. മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കുമാണു പരാതി ലഭിച്ചത്. ഹേമ കമ്മിറ്റിക്കു മൊഴി നൽകിയവർ പരാതി എഴുതി നൽകിയാൽ അന്വേഷിക്കാമെന്നു സർക്കാർ നിലപാടെടുക്കുമ്പോഴാണു നേരത്തേ ലഭിച്ച പരാതികളിൽ നടപടികളെടുത്തില്ലെന്ന വിവരം പുറത്തുവരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ, ജൂനിയർ ആർട്ടിസ്റ്റുകളുടെ പ്രശ്നങ്ങൾ കൂടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സാംസ്കാരിക വകുപ്പ് ഹേമ കമ്മിറ്റിക്കു കത്തു നൽകി. 2019 ഡിസംബർ ആദ്യമായിരുന്നു ഇത്.
മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും ലഭിച്ച പരാതികളാണു കത്തിന് അടിസ്ഥാനമെന്നു കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ലഭിച്ച പരാതികളുടെ പകർപ്പുകളും കമ്മിറ്റിക്ക് അയച്ചുകൊടുത്തു. ശേഖരിച്ച തെളിവുകളുടെ കൂട്ടത്തിൽ ഹേമ കമ്മിറ്റി ഇത്തരം 2 പരാതികൾ റിപ്പോർട്ടിന്റെ അനുബന്ധമായി ചേർത്തിട്ടുണ്ട്. മന്ത്രിക്കു ലഭിച്ച പരാതി എ–7 എന്നും മുഖ്യമന്ത്രിക്കു ലഭിച്ച പരാതി എ–8 എന്നുമാണു രേഖപ്പെടുത്തിയത്.
മൊഴി നൽകിയവരുടെ പേരുകൾ ഒഴിവാക്കിയാണു കമ്മിറ്റി റിപ്പോർട്ട് തയാറാക്കിയത്. ഇവരുടെ വിശദാംശങ്ങൾ റിപ്പോർട്ടിൽ ഇല്ലെന്നതാണ് അന്വേഷണവും കേസുമില്ലാത്തതിനു സർക്കാരിന്റെ മറ്റൊരു ന്യായീകരണം. ലഭിച്ച പരാതി മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫിസിൽ ഉണ്ടായിരിക്കെയാണു പരാതിക്കാരെ അറിയില്ലെന്ന വാദം. അർഹമായ വേതനം നൽകാത്തതു മുതൽ ലൈംഗികാതിക്രമം വരെയുള്ള മൊഴികൾ ജൂനിയർ ആർട്ടിസ്റ്റുകൾ കമ്മിറ്റിക്കു മുന്നിൽ നൽകിയിരുന്നു.