കേരളം സമീപകാലത്തു കണ്ട ഏറ്റവും വീര്യമേറിയ ‘രാഷ്ട്രീയ ബോംബ്’ ആണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ തലേന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പൊട്ടിച്ചത്. ബിജെപിയിൽ ചേരാൻ സിപിഎമ്മിലെ പ്രമുഖ നേതാവ് ചർച്ച നടത്തിയെന്നായിരുന്നു ശോഭയുടെ വെളിപ്പെടുത്തൽ. ഇ.പി.ജയരാജനാണ് ആ നേതാവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആരോപിക്കുകയും ശോഭ സ്ഥിരീകരിക്കുകയും ചെയ്തതോടെ വിവാദം ആളിക്കത്തി. ഗൾഫിലായിരുന്നു രഹസ്യചർച്ചയെന്നും ബിജെപിക്കായി ശോഭയും രാജീവ് ചന്ദ്രശേഖറുമാണ് അതിനു വഴിയൊരുക്കിയതെന്നും സുധാകരൻ ആരോപിച്ചു. ചർച്ചയെപ്പറ്റി കൂടുതൽ വെളിപ്പെടുത്തലുകളുമായി പിന്നാലെ ശോഭ രംഗത്തെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളം സമീപകാലത്തു കണ്ട ഏറ്റവും വീര്യമേറിയ ‘രാഷ്ട്രീയ ബോംബ്’ ആണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ തലേന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പൊട്ടിച്ചത്. ബിജെപിയിൽ ചേരാൻ സിപിഎമ്മിലെ പ്രമുഖ നേതാവ് ചർച്ച നടത്തിയെന്നായിരുന്നു ശോഭയുടെ വെളിപ്പെടുത്തൽ. ഇ.പി.ജയരാജനാണ് ആ നേതാവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആരോപിക്കുകയും ശോഭ സ്ഥിരീകരിക്കുകയും ചെയ്തതോടെ വിവാദം ആളിക്കത്തി. ഗൾഫിലായിരുന്നു രഹസ്യചർച്ചയെന്നും ബിജെപിക്കായി ശോഭയും രാജീവ് ചന്ദ്രശേഖറുമാണ് അതിനു വഴിയൊരുക്കിയതെന്നും സുധാകരൻ ആരോപിച്ചു.

ചർച്ചയെപ്പറ്റി കൂടുതൽ വെളിപ്പെടുത്തലുകളുമായി പിന്നാലെ ശോഭ രംഗത്തെത്തി. ‘ബിജെപിയിൽ ചേരാനുള്ള ചർച്ച 90% പൂർത്തിയായിരുന്നു. ഡൽഹിയിലായിരുന്നു ചർച്ച. ജയരാജന്റെ മകന്റെ ഫോൺ നമ്പറിൽനിന്നാണ് എന്നെ ആദ്യം വിളിച്ചത്. മുഖ്യമന്ത്രിയെയും പാർട്ടിയെയും ഭയന്നാണു ജയരാജൻ പിന്മാറിയത്’– ശോഭയുടെ വാക്കുകൾ രാഷ്ട്രീയക്കൊടുങ്കാറ്റായി. ആരോപണങ്ങളെല്ലാം തള്ളിയ ജയരാജൻ, ശോഭയ്ക്കും സുധാകരനുമെതിരെ ആഞ്ഞടിച്ചു. തനിക്കു ബിജെപിയിലേക്കും ആർഎസ്എസിലേക്കും പോകേണ്ട ആവശ്യമില്ലെന്നും തന്നെ കൊല്ലാൻ പലതവണ ബോംബെറിഞ്ഞവരാണു ബിജെപിക്കാരെന്നും ചൂണ്ടിക്കാട്ടി പ്രതിരോധം തീർത്തു.

ശോഭ സുരേന്ദ്രൻ (ചിത്രം: മനോരമ)
ADVERTISEMENT

ഇതിനു പിന്നാലെ, തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ സഹായിച്ചാൽ ലാവ്‌ലിൻ കേസ് അടക്കമുള്ളവ പിൻവലിക്കാമെന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ വാഗ്ദാനം നൽകിയെന്നും ജയരാജൻ അതു നിരസിച്ചുവെന്നും അവകാശപ്പെട്ട് ദല്ലാൾ നന്ദകുമാർ രംഗത്തുവന്നതോടെ വിവാദം കൊഴുത്തു.

ജയരാജനെ സംരക്ഷിക്കുന്ന നിലപാടാണു തുടക്കത്തിൽ സിപിഎം സ്വീകരിച്ചത്. രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കൾ പലരെയും കാണുമെന്നും താനും ജാവഡേക്കറെ കണ്ടിട്ടുണ്ടെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് വോട്ടെടുപ്പു ദിവസം രാവിലെ ജയരാജൻ തുറന്നുസമ്മതിച്ചത് പാർട്ടിയെ ഞെട്ടിച്ചു. വോട്ടു ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, ജയരാജനെ തള്ളിപ്പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയായ ശേഷം ഗോവിന്ദൻ നടത്തിയ രാഷ്ട്രീയജാഥയോടു സഹകരിക്കാൻ ഇ.പി തയാറായില്ല. ഒടുവിൽ നേതൃത്വം കർശനമായി ഇടപെട്ടപ്പോഴാണ് തൃശൂരിലെ സ്വീകരണയോഗത്തിൽ പങ്കെടുത്തത്.

ADVERTISEMENT

ഗോവിന്ദനും എതിർപ്പു പ്രകടിപ്പിച്ചതോടെ പാർട്ടിക്കുള്ള അമർഷം പരസ്യമായി. കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നു വിശദീകരിച്ച് നിസ്സാരവൽക്കരിക്കാൻ ജയരാജൻ ശ്രമിച്ചെങ്കിലും സിപിഎം – ബിജെപി രഹസ്യബന്ധമാരോപിച്ചു പ്രതിപക്ഷം രംഗത്തിറങ്ങി.‌ മകന്റെ തിരുവനന്തപുരം ആക്കുളത്തെ ഫ്ലാറ്റിൽ ദല്ലാൾ നന്ദകുമാറിനൊപ്പമാണു ജാവഡേക്കർ എത്തിയതെന്നും അതുവഴി പോയപ്പോൾ കണ്ടു പരിചയപ്പെടാൻ കയറിയതാണെന്ന് അദ്ദേഹം പറഞ്ഞുവെന്നുമുള്ള ജയരാജന്റെ വിശദീകരണം ദുർബലമായിരുന്നു. വിവാദം ചർച്ച ചെയ്യാൻ ചേർന്ന സിപിഎം സംസ്ഥാന സമിതി ജയരാജന്റെ കാര്യത്തിലുള്ള തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. ആ തീരുമാനമാണ് ഇന്നലെ പുറത്തുവന്നത്.

∙ മൂപ്പിളമ മൂത്തു, വിനയായി

ADVERTISEMENT

ഇ.പി.ജയരാജന്റെ പദവി തെറിക്കുന്നതിനു വഴിവച്ചത് എം.വി.ഗോവിന്ദനുമായുള്ള മൂപ്പിളമത്തർക്കം. പാർട്ടിയിൽ ജൂനിയറായ ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതോടെ ഇ.പി അസ്വസ്ഥനായി. പൊളിറ്റ്ബ്യൂറോയിലേക്കു കൂടി ഗോവിന്ദൻ ഉയർത്തപ്പെട്ടതോടെ നേതൃത്വവുമായി നിസ്സഹകരണത്തിലുമായി. കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറി പദത്തിൽനിന്നു മാറേണ്ടിവന്നപ്പോൾ സീനിയറായ കേന്ദ്രകമ്മിറ്റി അംഗം എന്ന നിലയിൽ താൻ പരിഗണിക്കപ്പെടുമെന്ന് ഇ.പി വിചാരിച്ചിരുന്നു. എന്നാൽ, നറുക്കു വീണത് ഗോവിന്ദനാണ്. കണ്ണൂർ ജില്ലാ സെക്രട്ടറി പദം തന്നെ കുറച്ചു കാലം മാത്രം വഹിച്ചിട്ടുള്ള ഗോവിന്ദൻ സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്ര കമ്മിറ്റിയിലും ഇ.പിയെക്കാൾ വളരെ ജൂനിയറാണ്.

ഇ.പി, ജയരാജൻ. (ചിത്രം: മനോരമ)

തന്നോട് അനീതി ചെയ്തെന്നു വിചാരിച്ച ഇ.പി പാർട്ടി തീരുമാനങ്ങൾ അംഗീകരിച്ചുകൊണ്ടുതന്നെ ഗോവിന്ദനെ ഗൗനിക്കില്ലെന്ന ലൈൻ എടുത്തു. സംസ്ഥാന സെക്രട്ടറിയായ ശേഷം ഗോവിന്ദൻ നടത്തിയ രാഷ്ട്രീയജാഥയോടു സഹകരിക്കാൻ ഇ.പി തയാറായില്ല. ഒടുവിൽ നേതൃത്വം കർശനമായി ഇടപെട്ടപ്പോഴാണ് തൃശൂരിലെ സ്വീകരണയോഗത്തിൽ പങ്കെടുത്തത്. ഇ.ഡി അന്വേഷണം പോലെയുള്ള പ്രധാന വിഷയങ്ങളിൽ സംസ്ഥാന സെക്രട്ടറിയുടെയും എൽഡിഎഫ് കൺവീനറുടെയും പ്രതികരണങ്ങൾ രണ്ടുവഴിക്കായി. 

റിസോർട്ട് വിവാദവുമായി ബന്ധപ്പെട്ട് പി.ജയരാജൻ ആരോപണം ഉന്നയിച്ചത് ഗോവിന്ദന്റെ ആശിർവാദത്തോടെയാണെന്ന നിഗമനത്തിൽ ഇ.പി എത്തി. അതോടെ സിപിഎം നേതൃയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കാതെയായി. ഇ.പി ഇടഞ്ഞുനിൽക്കുന്നത് എൽഡിഎഫിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി സിപിഐ പരാതിയുന്നയിച്ചു. പിണറായി ഇടപെട്ട് പിരിമുറുക്കം കുറച്ചതോടെ നേതൃയോഗങ്ങളിൽ ഇ.പി വീണ്ടുമെത്തി. എന്നാൽ, വെല്ലുവിളിച്ച് ഇ.പി നീങ്ങിയത് ഗോവിന്ദനു രസിച്ചില്ല. ബിജെപിയുമായി ചർച്ച നടത്തിയെന്ന ആരോപണത്തിൽ വിട്ടുവീഴ്ച പറ്റില്ലെന്ന ഉറച്ച നിലപാട് അദ്ദേഹം കൈക്കൊണ്ടു.

English Summary:

How Seniority Clashes Led to the Downfall of EP Jayarajan