അന്ന് കോടിയേരി പറഞ്ഞു, ‘പാർട്ടി വിടരുത്’; യാത്രാവിലക്കിലും പിണറായി മിണ്ടിയില്ല: ‘പിൻഗാമി’യെ വെട്ടിയത് ആരൊക്കെ?
കണ്ണൂർ രാഷ്ട്രീയത്തിലെ പ്രബലനായിരുന്നു ഇ.പി.ജയരാജൻ. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പിന്നാലെ കേരളത്തിൽ സിപിഎമ്മിന്റെ അമരത്ത് എത്തുമെന്നു കരുതിയിരുന്ന നേതാവ്. പാർട്ടിയുടെ യുവജനവിഭാഗമായ ഡിവൈഎഫ്ഐയുടെ സ്ഥാപക ദേശീയ പ്രസിഡന്റ് (1980–84). പക്ഷേ, എല്ലാ ഉയർച്ചകളും അസ്തമിക്കുകയാണെന്നു വ്യക്തമാക്കുന്നതാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നുള്ള അവരോഹണം. രാഷ്ട്രീയ എതിരാളികളുടെ തോക്കിൻമുനയിൽനിന്നു ഭാഗ്യത്തിനു രക്ഷപ്പെട്ട ഇപിക്ക് ജീവിക്കുന്ന രക്തസാക്ഷിയെന്ന പരിഗണനയാണു പാർട്ടിയിലുണ്ടായിരുന്നത്. പിണറായിയുടെയും കോടിയേരിയുടെയും പിൻഗാമിയായാണ് ഇപി പാർട്ടി ജില്ലാ സെക്രട്ടറിയായത്. ഇതേ മാതൃകയിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തും എത്തുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു.എന്നാൽ, തുടരെ വിവാദങ്ങളിൽപെട്ടതു വിനയായി. വിവാദങ്ങളിൽനിന്ന് ഓരോ തവണയും രക്ഷപ്പെടാൻ തുണയായത്

കണ്ണൂർ രാഷ്ട്രീയത്തിലെ പ്രബലനായിരുന്നു ഇ.പി.ജയരാജൻ. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പിന്നാലെ കേരളത്തിൽ സിപിഎമ്മിന്റെ അമരത്ത് എത്തുമെന്നു കരുതിയിരുന്ന നേതാവ്. പാർട്ടിയുടെ യുവജനവിഭാഗമായ ഡിവൈഎഫ്ഐയുടെ സ്ഥാപക ദേശീയ പ്രസിഡന്റ് (1980–84). പക്ഷേ, എല്ലാ ഉയർച്ചകളും അസ്തമിക്കുകയാണെന്നു വ്യക്തമാക്കുന്നതാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നുള്ള അവരോഹണം. രാഷ്ട്രീയ എതിരാളികളുടെ തോക്കിൻമുനയിൽനിന്നു ഭാഗ്യത്തിനു രക്ഷപ്പെട്ട ഇപിക്ക് ജീവിക്കുന്ന രക്തസാക്ഷിയെന്ന പരിഗണനയാണു പാർട്ടിയിലുണ്ടായിരുന്നത്. പിണറായിയുടെയും കോടിയേരിയുടെയും പിൻഗാമിയായാണ് ഇപി പാർട്ടി ജില്ലാ സെക്രട്ടറിയായത്. ഇതേ മാതൃകയിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തും എത്തുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു.
എന്നാൽ, തുടരെ വിവാദങ്ങളിൽപെട്ടതു വിനയായി. വിവാദങ്ങളിൽനിന്ന് ഓരോ തവണയും രക്ഷപ്പെടാൻ തുണയായത് കോടിയേരിയായിരുന്നു. എം.വി.ഗോവിന്ദൻ തന്നെ മറികടന്നതോടെ ഇപിയുടെ അതൃപ്തി മറനീക്കി. ആദ്യകാലത്തു പിണറായിക്കൊപ്പം വി.എസ്.അച്യുതാനന്ദന്റെ ചേരിയിലായിരുന്നു ഇപി. ആ അനുഭാവം ഇപി പിണറായി പക്ഷത്തേക്കു മാറുന്നതുവരെ വിഎസ് പ്രകടിപ്പിക്കുകയും ചെയ്തു. പാർട്ടി ജില്ലാ സെക്രട്ടറിയായിരിക്കെ വീടു പണിയാൻ ഇപി യന്ത്രക്കല്ല് ഇറക്കിയതു വലിയ വിവാദമായി. കല്ലുവെട്ടു മേഖലയിലെ യന്ത്രവൽക്കരണത്തിനെതിരെ സിപിഎം സമരമുഖത്തുള്ളപ്പോഴായിരുന്നു അത്. പിന്നാലെ, വീടിന്റെ വലുപ്പവും വിവാദമായി. കമ്യൂണിസ്റ്റുകാർ എക്കാലത്തും കീറപ്പായയിൽ കിടക്കേണ്ടവരാണോ എന്ന ചോദ്യവുമായാണ് വിഎസ് അന്ന് ഇപിയെ രക്ഷപ്പെടുത്തിയത്.
ഒന്നാം പിണറായി മന്ത്രിസഭയിൽ അംഗമായിരിക്കെ ബന്ധുനിയമന വിവാദത്തിൽ ഇപിക്ക് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നു. മന്ത്രിസ്ഥാനത്തു തിരിച്ചെത്താൻ ദീർഘകാലം കാത്തിരിക്കേണ്ടി വന്നപ്പോൾ പാർട്ടി വിടുന്ന കാര്യം ഇപി ചിന്തിച്ചിരുന്നു. അവിടെ രക്ഷയ്ക്കെത്തിയതു കോടിയേരിയായിരുന്നു. മന്ത്രിസ്ഥാനത്തു തിരിച്ചെത്തി. വൈദേകം റിസോർട്ട് സംബന്ധിച്ചു പാർട്ടിയിൽ പരാതി നൽകിയതോടെ പി.ജയരാജനുമായും നല്ല ബന്ധത്തിലായിരുന്നില്ല ഇപി. ബിജെപിയുമായി സൗഹൃദപ്പെടുന്നുവെന്ന ആരോപണം വന്നതോടെ അണികളും ഇപിക്കെതിരെ തിരിഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ചർച്ച ചെയ്യപ്പെട്ട പാർട്ടി വേദികളിലെല്ലാം അദ്ദേഹത്തിനെതിരെ രൂക്ഷവിമർശനമുയർന്നു.കുടുംബത്തിന്റെ പങ്കാളിത്തത്തിൽ നടക്കുന്ന ആയുർവേദ റിസോർട്ടിനെപ്പറ്റി പി.ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ പരാതിപ്പെട്ടപ്പോഴോ, മുഖ്യമന്ത്രിക്കുവേണ്ടി ഇൻഡിഗോ വിമാനത്തിൽ പ്രശ്നങ്ങളുണ്ടാക്കി യാത്രാവിലക്ക് നേരിട്ടപ്പോഴോ വേണ്ടത്ര പിന്തുണ പാർട്ടിയിൽനിന്നും പിണറായിയിൽനിന്നും ലഭിച്ചില്ലെന്ന പരിഭവവും ഇപിക്കുണ്ടായിരുന്നു.
∙ വീഴ്ച പിണറായിയും കൈവിട്ടതോടെ
ബിജെപി ബന്ധം സംബന്ധിച്ച് ഒരുതരത്തിലും പ്രതിരോധിക്കാനാകാത്ത ഗുരുതര ആരോപണമുയർന്നതോടെ ഇ.പി.ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയനും കൈവിട്ടു. ഗുണദോഷിച്ചും ശാസിച്ചും ചേർത്തുനിർത്തിയിരുന്ന വിശ്വസ്തനെയാണ് മറ്റു വഴിയില്ലാതെ പാർട്ടിയുടെ അച്ചടക്കനടപടിക്കു പിണറായി വിട്ടുകൊടുത്തത്. സിപിഎം നേതൃനിരയിൽ സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദനുണ്ടെങ്കിലും പിണറായിക്ക് കൂടുതൽ അടുപ്പം ഇപിയോടായിരുന്നു. പിണറായി പറയുന്നതിനപ്പുറം പോകാത്ത വിധേയനായി അദ്ദേഹവും വിശ്വാസം കാത്തു. ബന്ധുനിയമന വിവാദത്തിൽപെട്ട് മന്ത്രിസ്ഥാനത്തുനിന്നുള്ള ഇപിയുടെ രാജിയാണ് ഈ ബന്ധത്തിൽ നേരിയ വിള്ളൽ വീഴ്ത്തിയത്.
തന്നെ മുഖ്യമന്ത്രി സഹായിച്ചില്ലെന്ന് അടുപ്പക്കാരോട് ഇപി പരിഭവം പറഞ്ഞു. ആരോപണത്തിൽ വിജിലൻസിന്റെ ക്ലീൻ ചിറ്റ് ലഭിച്ചിട്ടും മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവ് നീണ്ടതോടെ പിണറായിയോടുള്ള അമർഷം വർധിച്ചു. ഒടുവിൽ മന്ത്രിസ്ഥാനം തിരികെ ലഭിച്ചെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ ആശിർവാദത്തോടെ പാർട്ടിയെടുത്ത തീരുമാനം ഇപിക്കു തിരിച്ചടിയായി. 2 തവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന തീരുമാനം മന്ത്രിസഭയിലേക്കുള്ള ഇപിയുടെ വഴിയടച്ചു. ഇതിനു പകരം എൽഡിഎഫ് കൺവീനർ സ്ഥാനം ഇപിയെ തേടിയെത്തി. രോഗബാധിതനായി കോടിയേരി സംസ്ഥാന സെക്രട്ടറിപദം ഒഴിഞ്ഞപ്പോൾ സീനിയറായ തന്നെ പരിഗണിക്കുമെന്ന് ഇപി പ്രതീക്ഷിച്ചെങ്കിലും എം.വി.ഗോവിന്ദനു നറുക്കുവീണു. ഇതും പിണറായിയോടുള്ള നീരസത്തിനു കാരണമായി.
നേതൃതലത്തിൽ ഉൾപ്പോരു പുകയവേയാണ്, സിപിഎമ്മിനെ ഞെട്ടിച്ച് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങൾ പുറത്തുവന്നത്. ബിജെപിയുമായി ഇപി അണിയറ ചർച്ചകൾ നടത്തുന്നതിന്റെ സൂചനകൾ പിണറായിയുടെ പക്കലുണ്ടായിരുന്നുവെന്നാണു വിവരം. കൂടിക്കാഴ്ച നടന്നതായി ലോക്സഭാ വോട്ടെടുപ്പ് ദിവസം രാവിലെ ഇപി തുറന്നുസമ്മതിച്ചതു സിപിഎമ്മിനെ വെട്ടിലാക്കി. പ്രതിസന്ധിയുടെ ആഴം തിരിച്ചറിഞ്ഞ പിണറായി അന്നുതന്നെ ഇപിയെ പരസ്യമായി തള്ളിപ്പറഞ്ഞു. ജയരാജനു ജാഗ്രതക്കുറവുണ്ടായെന്നു വിമർശിച്ചു. ഇത്തരം കാര്യങ്ങളിൽ അദ്ദേഹം വേണ്ടത്ര ജാഗ്രത കാണിക്കാറില്ലെന്നത് നേരത്തേയുള്ള അനുഭവമാണെന്നുകൂടി പറഞ്ഞ്, ഇപിയെ ഇനി സംരക്ഷിക്കാനില്ലെന്ന വ്യക്തമായ സൂചനയും പിണറായി നൽകി.