2024 ഓഗസ്റ്റ് 9ന് രാജ്യം ഉണർന്നെണ്ണീറ്റത് അതിക്രൂരമായ ബലാത്സംഗ വാർത്തയിലേക്കായിരുന്നു. ചെറുത്തുനിൽപ്പിനൊടുവിൽ പിടിച്ചുനില്‍ക്കാനാവാതെ കൊലചെയ്യപ്പെട്ട കൊൽക്കത്ത ആർ.ജി.കർ ഹോസ്പിറ്റലിലെ ജൂനിയർ ഡോക്ടർ രാജ്യത്തിന്റെ മുഴുവൻ കണ്ണീരായി മാറാൻ നിമിഷങ്ങളെടുത്തില്ല. ഡൽഹിയിൽ നിർഭയ കൊല്ലപ്പെട്ട് ഒരു വ്യാഴവട്ടത്തിനു ശേഷവും സ്ത്രീസുരക്ഷയുടെ കാര്യത്തിൽ ഒരു തരി പോലും മുന്നോട്ടു പോകാൻ നമുക്കായിട്ടില്ല എന്നതിന്റെ തെളിവു കൂടിയായി അത്. ഇടുപ്പെല്ല് തകർന്ന്, കണ്ണട പൊട്ടി ചില്ല് കണ്ണിൽ തറച്ച് രക്തം വാർന്ന്, ദേഹമാസകലം അതിക്രൂരമായ മുറിവുകളുമായാണ് അവളുടെ ശരീരം കണ്ടെടുത്തത്. തൊഴിൽസ്ഥലത്ത് സുരക്ഷ ഉറപ്പാക്കണമെന്നും സ്ത്രീസുരക്ഷാ നിയമങ്ങൾ ശക്തമാക്കണെന്നും ആവശ്യപ്പെട്ട് ഡോക്ടർമാർ തെരുവിലിറങ്ങി. രാജ്യവ്യാപക പ്രതിഷേധമായി അത് കത്തിപ്പടർന്നു. കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമമെന്നും തെളിവുകൾ നശിപ്പിക്കപ്പെട്ടെന്നും ആദ്യം മുതൽ തന്നെ ആരോപണങ്ങളുണ്ടായിരുന്നു. സമരക്കാർക്കൊപ്പം തൃണമൂലിലെ വനിതാ എംപിമാരെ ഒപ്പം കൂട്ടി മുഖ്യമന്ത്രി മമതാ ബാനർജി കൂടി തെരുവിലിറങ്ങിയതോടെ പ്രതിപക്ഷ വിമർശനം ശക്തമായി. ഒടുവിൽ, സംഭവം നടന്ന് ഒരു മാസത്തിനകം ബലാത്സംഗ കേസുകളിൽ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുന്ന ‘അപരാജിത ബിൽ’ ബംഗാൾ നിയമസഭ പാസാക്കിയിരിക്കുന്നു. കേസന്വേഷണം, ശിക്ഷ എന്നിവ സംബന്ധിച്ച പല നിർണായക തീരുമാനങ്ങളും അപരാജിത ബില്ലിലുണ്ട്. എന്തൊക്കെയാണ് പ്രധാന നിർദേശങ്ങൾ? സംസ്ഥാനങ്ങൾ പാസാക്കുന്ന ഇത്തരം നിയമങ്ങൾക്ക് നിയമസാധുതയുണ്ടോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024 ഓഗസ്റ്റ് 9ന് രാജ്യം ഉണർന്നെണ്ണീറ്റത് അതിക്രൂരമായ ബലാത്സംഗ വാർത്തയിലേക്കായിരുന്നു. ചെറുത്തുനിൽപ്പിനൊടുവിൽ പിടിച്ചുനില്‍ക്കാനാവാതെ കൊലചെയ്യപ്പെട്ട കൊൽക്കത്ത ആർ.ജി.കർ ഹോസ്പിറ്റലിലെ ജൂനിയർ ഡോക്ടർ രാജ്യത്തിന്റെ മുഴുവൻ കണ്ണീരായി മാറാൻ നിമിഷങ്ങളെടുത്തില്ല. ഡൽഹിയിൽ നിർഭയ കൊല്ലപ്പെട്ട് ഒരു വ്യാഴവട്ടത്തിനു ശേഷവും സ്ത്രീസുരക്ഷയുടെ കാര്യത്തിൽ ഒരു തരി പോലും മുന്നോട്ടു പോകാൻ നമുക്കായിട്ടില്ല എന്നതിന്റെ തെളിവു കൂടിയായി അത്. ഇടുപ്പെല്ല് തകർന്ന്, കണ്ണട പൊട്ടി ചില്ല് കണ്ണിൽ തറച്ച് രക്തം വാർന്ന്, ദേഹമാസകലം അതിക്രൂരമായ മുറിവുകളുമായാണ് അവളുടെ ശരീരം കണ്ടെടുത്തത്.

തൊഴിൽസ്ഥലത്ത് സുരക്ഷ ഉറപ്പാക്കണമെന്നും സ്ത്രീസുരക്ഷാ നിയമങ്ങൾ ശക്തമാക്കണെന്നും ആവശ്യപ്പെട്ട് ഡോക്ടർമാർ തെരുവിലിറങ്ങി. രാജ്യവ്യാപക പ്രതിഷേധമായി അത് കത്തിപ്പടർന്നു. കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമമെന്നും തെളിവുകൾ നശിപ്പിക്കപ്പെട്ടെന്നും ആദ്യം മുതൽ തന്നെ ആരോപണങ്ങളുണ്ടായിരുന്നു. സമരക്കാർക്കൊപ്പം തൃണമൂലിലെ വനിതാ എംപിമാരെ ഒപ്പം കൂട്ടി മുഖ്യമന്ത്രി മമതാ ബാനർജി കൂടി തെരുവിലിറങ്ങിയതോടെ പ്രതിപക്ഷ വിമർശനം ശക്തമായി. ഒടുവിൽ, സംഭവം നടന്ന് ഒരു മാസത്തിനകം ബലാത്സംഗ കേസുകളിൽ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുന്ന ‘അപരാജിത ബിൽ’ ബംഗാൾ നിയമസഭ പാസാക്കിയിരിക്കുന്നു. കേസന്വേഷണം, ശിക്ഷ എന്നിവ സംബന്ധിച്ച പല നിർണായക തീരുമാനങ്ങളും അപരാജിത ബില്ലിലുണ്ട്. എന്തൊക്കെയാണ് പ്രധാന നിർദേശങ്ങൾ? സംസ്ഥാനങ്ങൾ പാസാക്കുന്ന ഇത്തരം നിയമങ്ങൾക്ക് നിയമസാധുതയുണ്ടോ?

ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി നടപ്പാക്കണം എന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസിലെ വനിതാ നേതാക്കളും പങ്കെടുത്തപ്പോൾ (Photo by DIBYANGSHU SARKAR / AFP)
ADVERTISEMENT

ഒരുമിച്ച് ഉറപ്പാക്കി വധശിക്ഷ

രാജ്യത്ത് ശക്തമായ സ്ത്രീ സുരക്ഷാ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാജി വയ്ക്കണമെന്ന ആവശ്യവുമായാണ് കൊൽക്കത്തയിലെ പ്രത്യേക നിയമസഭാ സമ്മേളനം മുഖ്യമന്ത്രി മമത ബാനർജി ആരംഭിച്ചതു തന്നെ. അപരാജിത ബിൽ നടപ്പാക്കുന്നതിലൂടെ ചരിത്രപരമായ തീരുമാനത്തിനാവും ബംഗാൾ തുടക്കമിടുന്നതെന്നും മമത പറഞ്ഞു. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച മമത സർക്കാർ സ്വന്തം തെറ്റ് മറച്ചുപിടിക്കുകയാണ് ഈ നിയമനിർമാണത്തിലൂടെയെന്ന് പ്രതിപക്ഷം ആരോപിച്ചെങ്കിലും പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം ഐകകണ്ഠ്യേന ബംഗാൾ നിയമസഭ നടപ്പാക്കുക തന്നെ ചെയ്തു. അപരാജിത ബില്ലിലെ പ്രധാന നിർദേശങ്ങൾ ഇങ്ങനെ;

∙ ബലാത്സംഗത്തിനിരയായ പെൺകുട്ടി മരിക്കുകയോ അല്ലെങ്കിൽ കോമ  അവസ്ഥയിലേക്ക് മാറുകയോ ചെയ്താൽ പ്രതിക്ക് വധശിക്ഷ നൽകും

∙ ബലാത്സംഗം, കൂട്ട ബലാത്സംഗം കേസുകളിൽ പ്രതിയാകുന്നവർക്ക് ജീവിതാവസാനം വരെ ജയിൽശിക്ഷ

∙ പ്രതി മുൻപും കുറ്റം ചെയ്തിട്ടുള്ളതായി കണ്ടെത്തിയാൽ ജീവപര്യന്തം തടവ്. കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് തൂക്കുകയറും നൽകാം. സ്ഥിരം കുറ്റവാളികളുടെ കയ്യിൽ നിന്ന് പിഴയും ഈടാക്കും.

∙ ഭാരതീയ ന്യായ സംഹിത 2023ൽ ഒട്ടേറെ ഭേദഗതികളും അപരാജിത ബിൽ നിർദേശിക്കുന്നുണ്ട്. ബലാത്സംഗം പോലെ മറ്റ് ലൈംഗിക അതിക്രമങ്ങൾക്കും കടുത്ത ശിക്ഷ വേണമെന്നാണ് ആവശ്യം.

∙ പ്രതിയുടെ പ്രായം സംബന്ധിച്ച ഇളവുകൾ ഒഴിവാക്കണമെന്നും ബില്ലിൽ നിർദേശമുണ്ട്. കുറ്റകൃത്യത്തിന്റെ സ്വഭാവം ആയിരിക്കണം ശിക്ഷയുടെ മാനദണ്ഡം.

∙ ബലാത്സംഗക്കേസുകളിൽ 21 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണം. നിലവിൽ അനുവദനീയമായ കാലാവധി രണ്ട് മാസമാണ്. 21 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയായില്ലെങ്കിൽ പരമാവധി 15 ദിവസം കൂടി നീട്ടി നൽകും. പക്ഷേ, ഇതിന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വിശദീകരണം നൽകിയിരിക്കണം.

∙ ജില്ലാ തലത്തിൽ ‘അപരാജിത ടാസ്ക് ഫോഴ്സു’കൾ ആരംഭിക്കും. ഡപ്യൂട്ടി സൂപ്രണ്ടുമാരായ പൊലീസ് ഉദ്യോഗസ്ഥൻമാർക്കായിരിക്കും ചുമതല. ലൈംഗിക കുറ്റകൃത്യങ്ങൾ മാത്രമായിരിക്കും ഇവരുടെ അന്വേഷണ പരിധിയിൽ വരുന്നത്.

∙ കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള ലൈംഗിക അതിക്രമ കേസുകളിൽ അതിവേഗം തീർപ്പ് കൽപ്പിക്കാൻ 52 അതിവേഗ കോടതികൾ നിലവിൽ വരും.

∙ ലൈംഗികാതിക്രമ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, കോടതി നടപടികൾ, ഇരകളെ സംബന്ധിക്കുന്ന വിവരങ്ങൾ എന്നിവ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കുന്നതിനെതിരെയും നിയമമനിർമാണം നടത്തിയിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് 3 മുതൽ 5 വർഷം വരെ തടവും പിഴയും ലഭിക്കാം.

∙ ബലാത്സംഗത്തിനിരയായ സ്ത്രീക്ക് കൂടുതൽ മാനസിക ബുദ്ധിമുട്ട് നൽകുന്നതാവരുത് വിചാരണ നടപടികൾ. ഇതിന് പ്രത്യേക സംവിധാനങ്ങൾ ഉണ്ടാവണം.

ADVERTISEMENT

∙ സംസ്ഥാനങ്ങൾക്ക് നിയമം ഉണ്ടാക്കാമോ?

രാജ്യത്ത് വധശിക്ഷ വിധിക്കാറുള്ളത് അപൂർങ്ങളിൽ അപൂർവമായ കേസുകൾക്ക് മാത്രമാണെന്നിരിക്കേ, വധശിക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഒരു സംസ്ഥാനത്തിനു മാത്രമായി നിയമം നിർമിക്കാനാവുമോ? ഇന്ത്യൻ ഭരണഘടനയുടെ 246–ാം ആർട്ടിക്കിളിനു കീഴിൽ വരുന്ന സെവൻത് ഷെഡ്യൂളിൽ കേന്ദ്ര സർക്കാരിലും സംസ്ഥാന സർക്കാരുകളിലും നിക്ഷിപ്തമായ അധികാര വികേന്ദ്രീകരണത്തെപ്പറ്റി പറയുന്നുണ്ട്. മൂന്ന് ലിസ്റ്റുകളെപ്പറ്റിയാണ് ഭരണഘടന പരാമർശിക്കുന്നത്; യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ്.

സംസ്ഥാനങ്ങൾക്ക് മാത്രം ബാധകമാവുന്ന തരത്തിൽ നിയമം നിർമിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. അങ്ങനെ ഒട്ടേറെ നിയമങ്ങൾ നടപ്പായിട്ടുമുണ്ട്. അംഗീകാരം നൽകണമോ എന്നതിൽ പക്ഷേ പ്രസിഡന്റിന്റെ തീരുമാനം അന്തിമമായിരിക്കും

റിച്ചു പൈലിത്താനം, അഭിഭാഷകൻ

ADVERTISEMENT

രാജ്യത്തിന്റെ പ്രതിരോധം, ധനകാര്യം, വിദേശകാര്യം തുടങ്ങി പാർലമെന്റിന് മാത്രം തീരുമാനം എടുക്കാവുന്ന കാര്യങ്ങളാണ് യൂണിയൻ ലിസ്റ്റിൽ പറയുന്നത്. ക്രമസമാധാനം, പൊലീസ്, പൊതുജനാരോഗ്യം, കൃഷി, വനം തുടങ്ങി സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾക്കും തീരുമാനമെടുക്കാം. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിയമനിർമാണം നടത്താവുന്ന മേഖലകളാണ് കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ക്രിമിനൽ ലോ ഇതിൽ ഉൾപ്പെടുന്നതിനാൽ സംസ്ഥാനങ്ങൾക്ക് ബില്ലുകൾ മുന്നോട്ടു വയ്ക്കാൻ അവകാശമുണ്ട്. പക്ഷേ, പാർലമെന്റിന്റെ അംഗീകാരത്തോടു കൂടിയേ ഇത് നിയമമായി മാറൂ.

ആർ.ജി.കർ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ നിന്ന്. (Photo by Sajjad HUSSAIN / AFP)

ഭരണഘടനയുടെ ആർട്ടിക്കിൾ 254ൽ, ഒരേ വിഷയത്തിൽ പാർലമെന്റ് പാസാക്കിയ നിയമങ്ങളും സംസ്ഥാന സർക്കാരുകൾ കൊണ്ടുവരാനുദ്ദേശിക്കുന്ന നിയമങ്ങളും സംബന്ധിച്ച് തർക്കത്തിന് സാധ്യതയുണ്ടെങ്കിൽ എന്താണ് നടപടികൾ എന്ന് വിശദീകരിച്ചിട്ടുണ്ട്. അതനുസരിച്ച്, പാർലമെന്റ് ഇതേ വിഷയത്തിൽ നിയമനിർമാണം നടത്തിയിട്ടുണ്ടെങ്കിൽ അതാണ് നിലനിൽക്കുക. സമാനമായ കുറ്റകൃത്യത്തിൽ വധശിക്ഷ നൽകേണ്ടതില്ലെന്ന് പാർലമെന്റും വധശിക്ഷ നിർബന്ധമാക്കണമെന്ന് സംസ്ഥാന സർക്കാരും വാദിച്ചാൽ പാർലമെന്റിന്റെ തീരുമാനമാണ് നടപ്പിൽ വരുകയെന്നർഥം.

പക്ഷേ, പാർലമെന്റ് നടപ്പിലാക്കിയ നിയമവുമായി തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ പോലും പ്രസിഡന്റിന്റെ അംഗീകാരം കിട്ടിയാൽ, പുതിയ നിയമനിർമാണം കൊണ്ടുവന്ന സംസ്ഥാനത്തിന് അവരുടെ അധികാരപരിധിയിൽ അത് നടപ്പിലാക്കാം. പക്ഷേ അപ്പോഴും അന്തിമ അധികാരം കേന്ദ്ര സർക്കാരിന്റെ കയ്യിൽ തന്നെയാണ്. ഇതേ വിഷയത്തിൽ പുതിയ നിയമനിർമാണം നടത്താനും അതിന്റെ പരിധിയിൽപ്പെടുത്തി സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ നിയമങ്ങളിൽ ഭേദഗതി വരുത്താനും നിയമസാധുത തന്നെ ഇല്ലാതാക്കാനും വകുപ്പുണ്ട്. ‘‘അതത് സംസ്ഥാനങ്ങൾക്ക് മാത്രം ബാധകമാവുന്ന തരത്തിൽ നിയമം നിർമിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. അങ്ങനെ ഒട്ടേറെ നിയമങ്ങൾ നടപ്പായിട്ടുമുണ്ട്. അംഗീകാരം നൽകണമോ എന്നതിൽ പ്രസിഡന്റിന്റെ തീരുമാനം അന്തിമമായിരിക്കും. എങ്കിൽ മാത്രമേ അതിന് സാധുതയുള്ളൂ’’ അഭിഭാഷകനായ റിച്ചു പൈലിത്താനം പറയുന്നു.

∙ ബില്ലിനു ശേഷം എന്ത്?

സംസ്ഥാന സർക്കാരുകൾ മുന്നോട്ടു വയ്ക്കുന്ന ബില്ലുകളിൽ ആദ്യം ഒപ്പു വയ്ക്കേണ്ടത് ഗവർണർമാരാണ്. ബംഗാൾ നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പുവയ്ക്കാൻ ഗവർണർ തയാറായില്ലെങ്കിൽ താൻ ഗവർണറുടെ വസതിക്ക് മുന്നിൽ സമരം ചെയ്യുമെന്നായിരുന്നു മമത ബാനർജിയുടെ പ്രതികരണം. ഗവർണർ ഒപ്പുവച്ച ശേഷം പ്രസിഡന്റിന്റെ ഒപ്പു കൂടി ലഭിച്ചാലേ അപരാജിത ബിൽ നിയമമായി മാറൂ. പാർലമെന്റ് നിയമത്തെ ഭേദഗതി ചെയ്യുന്ന സംസ്ഥാന നിയമത്തിന് അനുമതി നൽകണോയെന്ന് കേന്ദ്രമന്ത്രിമാരോട് കൂടി ആലോചിച്ചശേഷമാവും പ്രസിഡന്റ് തീരുമാനമെടുക്കുക.

ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടപ്പോൾ കുറ്റവാളികൾക്ക് വധശിക്ഷ നൽകണം എന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവർ. (Photo by NARINDER NANU / AFP)

ബലാത്സംഗക്കേസുകളിൽ വശിക്ഷ നിർബന്ധമാക്കണം എന്ന ആവശ്യവുമായി സംസ്ഥാന സർക്കാരുകൾ മുന്നോട്ടു വയ്ക്കുന്ന ആദ്യത്തെ ബില്ലല്ല അപരാജിത. 2019ൽ ഹൈദരാബാദിൽ വച്ച് വെറ്ററിനറി ഡോക്ടർ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടതിന് പിന്നാലെ ആന്ധ്രപ്രദേശ് സർക്കാർ ‘ദിശ ബിൽ’ പാസാക്കിയിരുന്നു. ബലാത്സംഗക്കേസുകളിൽ വധശിക്ഷ നൽകണമെന്നും മതിയായ തെളിവുകൾ ഹാജരാക്കിയ കേസുകളിൽ 21 ദിവസത്തിനകം വിധി പറയണമെന്നുമായിരുന്നു ദിശ ബില്ലിലെ പ്രധാന നിർദേശം. ആന്ധ്രപ്രദേശിനു പിന്നാലെ 2022ൽ മഹാരാഷ്ട്രയും സമാന ആവശ്യങ്ങളുന്നയിച്ച് 'ശക്തി' ക്രിമിനൽ ലോ ബിൽ പാസാക്കി. പക്ഷ, രണ്ടു ബില്ലുകൾക്കും ഇതേവരെ പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചിട്ടില്ല.

English Summary:

Aparajita Bill: Can Bengal Enforce Death Penalty for Rape Despite Central Law?