കൈപ്പത്തി വരെ വേർപെട്ടു: പുതിയ യുദ്ധത്തിന്റെ തുടക്കമെന്ന് ഇസ്രയേൽ: ഹിസ്ബുല്ലയും ഒരുങ്ങുന്നു? പേജറിന്റെ നിർണായക വിവരം അപ്രത്യക്ഷം!
സെപ്റ്റംബര്‍ 17, ചൊവ്വാഴ്ച വൈകിട്ട് 3.30, ലബനനിന്റെ നിരവധി പ്രദേശങ്ങളിൽ ഒരേസമയം സ്ഫോടനങ്ങൾ നടക്കുന്നു. മിഡിൽഈസ്റ്റ് ഒന്നടങ്കം ഞെട്ടി, ഒപ്പം വലിയ ആശങ്കയും. ലബനനിൽ പ്രവർത്തിക്കുന്ന ഹിസ്ബുല്ല മാസങ്ങൾക്ക് മുൻപ് വാങ്ങിയ പേജറുകൾ ഒന്നിച്ച് ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സംഭവം സാങ്കേതിക ലോകത്തുണ്ടാക്കിയ ആശങ്ക ചില്ലറയല്ല. സാങ്കേതികമായി അത്ര മികച്ച ഫീച്ചറുകളില്ലാത്ത, കേവലം ഒരു പേജർ പൊട്ടിത്തെറിക്കുന്നു, അതും ഒന്നിച്ച്. ഇത് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളും ചർച്ചകളും നടക്കുന്നുണ്ടെങ്കിലും പിന്നിൽ ഇസ്രയേലിന്റെ കൈകളായിരിക്കുമെന്ന് ആദ്യം തന്നെ റിപ്പോർട്ടുകൾ വന്നു. ഇനി ഇത് എങ്ങനെയാണ് നടപ്പിലാക്കിയത് എന്നത് സംബന്ധിച്ച് മാത്രമാണ് വിവരങ്ങൾ ലഭിക്കാനുള്ളത്. ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെ സ്വതന്ത്രാന്വേഷണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പേജറുകൾ പൊട്ടിത്തെറിച്ചതിനു പിന്നാലെ ലബനനിൽ പലയിടത്തും വോക്കി ടോക്കികൾ പൊട്ടിത്തെറിച്ചതിന്റെ റിപ്പോർട്ടുകളും പുറത്തുവന്നു. ഒരു സോളർ ഉപകരണം പൊട്ടിത്തെറിച്ച് പെൺകുട്ടിക്ക് പരുക്കേറ്റ വാർത്തയും ലബനനെ ഞെട്ടിച്ചു. എപ്പോൾ എവിടെയാണ് പൊട്ടിത്തെറിയുണ്ടാവുകയെന്ന് മനസ്സിലാക്കാനാകാതെ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ലബനീസ് ജനത. രണ്ടു സംഭവങ്ങളിലുമായി ഇരുപതോളം മരണം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. യുദ്ധത്തിൽ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കം കുറിച്ചിരിക്കുകയാണ് ഞങ്ങൾ എന്നാണ് ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ് പറഞ്ഞത്.
സെപ്റ്റംബര്‍ 17, ചൊവ്വാഴ്ച വൈകിട്ട് 3.30, ലബനനിന്റെ നിരവധി പ്രദേശങ്ങളിൽ ഒരേസമയം സ്ഫോടനങ്ങൾ നടക്കുന്നു. മിഡിൽഈസ്റ്റ് ഒന്നടങ്കം ഞെട്ടി, ഒപ്പം വലിയ ആശങ്കയും. ലബനനിൽ പ്രവർത്തിക്കുന്ന ഹിസ്ബുല്ല മാസങ്ങൾക്ക് മുൻപ് വാങ്ങിയ പേജറുകൾ ഒന്നിച്ച് ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സംഭവം സാങ്കേതിക ലോകത്തുണ്ടാക്കിയ ആശങ്ക ചില്ലറയല്ല. സാങ്കേതികമായി അത്ര മികച്ച ഫീച്ചറുകളില്ലാത്ത, കേവലം ഒരു പേജർ പൊട്ടിത്തെറിക്കുന്നു, അതും ഒന്നിച്ച്. ഇത് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളും ചർച്ചകളും നടക്കുന്നുണ്ടെങ്കിലും പിന്നിൽ ഇസ്രയേലിന്റെ കൈകളായിരിക്കുമെന്ന് ആദ്യം തന്നെ റിപ്പോർട്ടുകൾ വന്നു. ഇനി ഇത് എങ്ങനെയാണ് നടപ്പിലാക്കിയത് എന്നത് സംബന്ധിച്ച് മാത്രമാണ് വിവരങ്ങൾ ലഭിക്കാനുള്ളത്. ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെ സ്വതന്ത്രാന്വേഷണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പേജറുകൾ പൊട്ടിത്തെറിച്ചതിനു പിന്നാലെ ലബനനിൽ പലയിടത്തും വോക്കി ടോക്കികൾ പൊട്ടിത്തെറിച്ചതിന്റെ റിപ്പോർട്ടുകളും പുറത്തുവന്നു. ഒരു സോളർ ഉപകരണം പൊട്ടിത്തെറിച്ച് പെൺകുട്ടിക്ക് പരുക്കേറ്റ വാർത്തയും ലബനനെ ഞെട്ടിച്ചു. എപ്പോൾ എവിടെയാണ് പൊട്ടിത്തെറിയുണ്ടാവുകയെന്ന് മനസ്സിലാക്കാനാകാതെ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ലബനീസ് ജനത. രണ്ടു സംഭവങ്ങളിലുമായി ഇരുപതോളം മരണം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. യുദ്ധത്തിൽ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കം കുറിച്ചിരിക്കുകയാണ് ഞങ്ങൾ എന്നാണ് ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ് പറഞ്ഞത്.
സെപ്റ്റംബര്‍ 17, ചൊവ്വാഴ്ച വൈകിട്ട് 3.30, ലബനനിന്റെ നിരവധി പ്രദേശങ്ങളിൽ ഒരേസമയം സ്ഫോടനങ്ങൾ നടക്കുന്നു. മിഡിൽഈസ്റ്റ് ഒന്നടങ്കം ഞെട്ടി, ഒപ്പം വലിയ ആശങ്കയും. ലബനനിൽ പ്രവർത്തിക്കുന്ന ഹിസ്ബുല്ല മാസങ്ങൾക്ക് മുൻപ് വാങ്ങിയ പേജറുകൾ ഒന്നിച്ച് ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സംഭവം സാങ്കേതിക ലോകത്തുണ്ടാക്കിയ ആശങ്ക ചില്ലറയല്ല. സാങ്കേതികമായി അത്ര മികച്ച ഫീച്ചറുകളില്ലാത്ത, കേവലം ഒരു പേജർ പൊട്ടിത്തെറിക്കുന്നു, അതും ഒന്നിച്ച്. ഇത് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളും ചർച്ചകളും നടക്കുന്നുണ്ടെങ്കിലും പിന്നിൽ ഇസ്രയേലിന്റെ കൈകളായിരിക്കുമെന്ന് ആദ്യം തന്നെ റിപ്പോർട്ടുകൾ വന്നു. ഇനി ഇത് എങ്ങനെയാണ് നടപ്പിലാക്കിയത് എന്നത് സംബന്ധിച്ച് മാത്രമാണ് വിവരങ്ങൾ ലഭിക്കാനുള്ളത്. ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെ സ്വതന്ത്രാന്വേഷണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പേജറുകൾ പൊട്ടിത്തെറിച്ചതിനു പിന്നാലെ ലബനനിൽ പലയിടത്തും വോക്കി ടോക്കികൾ പൊട്ടിത്തെറിച്ചതിന്റെ റിപ്പോർട്ടുകളും പുറത്തുവന്നു. ഒരു സോളർ ഉപകരണം പൊട്ടിത്തെറിച്ച് പെൺകുട്ടിക്ക് പരുക്കേറ്റ വാർത്തയും ലബനനെ ഞെട്ടിച്ചു. എപ്പോൾ എവിടെയാണ് പൊട്ടിത്തെറിയുണ്ടാവുകയെന്ന് മനസ്സിലാക്കാനാകാതെ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ലബനീസ് ജനത. രണ്ടു സംഭവങ്ങളിലുമായി ഇരുപതോളം മരണം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. യുദ്ധത്തിൽ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കം കുറിച്ചിരിക്കുകയാണ് ഞങ്ങൾ എന്നാണ് ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ് പറഞ്ഞത്.
സെപ്റ്റംബര്‍ 17, ചൊവ്വാഴ്ച വൈകിട്ട് 3.30, ലബനനിന്റെ നിരവധി പ്രദേശങ്ങളിൽ ഒരേസമയം സ്ഫോടനങ്ങൾ നടക്കുന്നു. മിഡിൽഈസ്റ്റ് ഒന്നടങ്കം ഞെട്ടി, ഒപ്പം വലിയ ആശങ്കയും. ലബനനിൽ പ്രവർത്തിക്കുന്ന ഹിസ്ബുല്ല മാസങ്ങൾക്ക് മുൻപ് വാങ്ങിയ പേജറുകൾ ഒന്നിച്ച് ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സംഭവം സാങ്കേതിക ലോകത്തുണ്ടാക്കിയ ആശങ്ക ചില്ലറയല്ല. സാങ്കേതികമായി അത്ര മികച്ച ഫീച്ചറുകളില്ലാത്ത, കേവലം ഒരു പേജർ പൊട്ടിത്തെറിക്കുന്നു, അതും ഒന്നിച്ച്. ഇത് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളും ചർച്ചകളും നടക്കുന്നുണ്ടെങ്കിലും പിന്നിൽ ഇസ്രയേലിന്റെ കൈകളായിരിക്കുമെന്ന് ആദ്യം തന്നെ റിപ്പോർട്ടുകൾ വന്നു. ഇനി ഇത് എങ്ങനെയാണ് നടപ്പിലാക്കിയത് എന്നത് സംബന്ധിച്ച് മാത്രമാണ് വിവരങ്ങൾ ലഭിക്കാനുള്ളത്. ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെ സ്വതന്ത്രാന്വേഷണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പേജറുകൾ പൊട്ടിത്തെറിച്ചതിനു പിന്നാലെ ലബനനിൽ പലയിടത്തും വോക്കി ടോക്കികൾ പൊട്ടിത്തെറിച്ചതിന്റെ റിപ്പോർട്ടുകളും പുറത്തുവന്നു. ഒരു സോളർ ഉപകരണം പൊട്ടിത്തെറിച്ച് പെൺകുട്ടിക്ക് പരുക്കേറ്റ വാർത്തയും ലബനനെ ഞെട്ടിച്ചു. എപ്പോൾ എവിടെയാണ് പൊട്ടിത്തെറിയുണ്ടാവുകയെന്ന് മനസ്സിലാക്കാനാകാതെ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ലബനീസ് ജനത. രണ്ടു സംഭവങ്ങളിലുമായി ഇരുപതോളം മരണം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. യുദ്ധത്തിൽ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കം കുറിച്ചിരിക്കുകയാണ് ഞങ്ങൾ എന്നാണ് ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ് പറഞ്ഞത്. എന്നാൽ ലബനനിൽ നടന്ന സംഭവങ്ങളെപ്പറ്റി ഒരു വാക്കു പോലും യൊയാവ് പറഞ്ഞില്ല. പകരം ഇസ്രയേൽ സൈന്യവും സുരക്ഷാ ഏജൻസികളും ചെയ്തത് വളരെ മികവുറ്റ ഒരു പ്രവൃത്തിയാണെന്ന് അഭിനന്ദിക്കുക മാത്രം ചെയ്തു.
അതേസമയം, ലബനനിലെ ഹിസ്ബുല്ല മേധാവി സയ്യിദ് ഹസൻ നസ്‌റല്ലയുടെ ചില നിർണായക പ്രഖ്യാപനങ്ങൾ സെപ്റ്റംബർ 19നു നടത്തുമെന്നാണ് റിപ്പോർട്ട്. ഒട്ടേറെ പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ, എന്താണ് ഹിസ്ബുല്ലയുടെ ഭാവി നീക്കമെന്നതു സംബന്ധിച്ച നിർണായക വെളിപ്പെടുത്തലായിരിക്കും ഹസൻ നസ്റല്ല നടത്തുകയെന്നാണ് കരുതുന്നത്. പേജർ പൊട്ടിത്തെറിച്ചു മരിച്ച ഹിസ്ബുല്ല നേതാക്കളുടെ ശവസംസ്കാര ചടങ്ങിനിടെയായിരുന്നു വോക്കി ടോക്കി സ്ഫോടനങ്ങൾ. നടന്നതെന്നതും വിഷയത്തിന്റെ ഗൗരവമേറ്റുന്നു.
സംഭവത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഏറെ വലുതാണെങ്കിലും അതിനേക്കാൾ മുകളിലാണ് ഈ ആക്രമണം എങ്ങനെ നടത്തി എന്നതിന്റെ സാങ്കേതിക വശങ്ങൾ. അതെ, ലോകത്തെ ഒന്നടങ്കം ഇരുത്തിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നായിരുന്നു ആ സ്ഫോടനങ്ങൾ. ഹിസ്ബുല്ലയുടെ ഓരോ നീക്കവും നിരീക്ഷിക്കുന്ന ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ പ്രവർത്തകർ ലബനനിലെ മുക്കിലും മൂലയിലും പ്രവർത്തിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഹിസ്ബുല്ലയുടെ ഓരോ ചലനങ്ങളും അവർ അറിയുന്നുമുണ്ട്. ആശയവിനിമയത്തിന് പുതിയ സംവിധാനങ്ങൾ കൊണ്ടുവരാനുള്ള ഹിസ്ബുല്ലയുടെ നീക്കവും ഒരു വർഷം മുൻപേതന്നെ തിരിച്ചറിഞ്ഞു. അന്നു മുതൽതന്നെ അത് തകർക്കാനുള്ള നീക്കവും ഇസ്രയേൽ തുടങ്ങിയിരുന്നു. ആ ദൗത്യത്തിന്റെ അവസാന നിമിഷങ്ങളാണ് സെപ്റ്റംബർ 17നു ലോകം കണ്ടത്.
ആരാണ് ഈ പേജറുകൾ നിർമിച്ചത്? ഹംഗറിക്ക് ഇതിലുള്ള പങ്കെന്താണ്? എന്നുമുതലാണ് ഹിസ്ബുല്ല പേജറിലേക്ക് മാറിയത്? എന്തൊക്കെ ഫീച്ചറുകളാണ് പൊട്ടിത്തെറിച്ച പേജറുകളിലുണ്ടായിരുന്നത്? എത്രത്തോളം സ്ഫോടക വസ്തുക്കളാണ് പ്രയോഗിച്ചത്? ഈ സ്ഫോടന തന്ത്രം സ്മാർട് ഫോണുകളിലും പ്രയോഗിക്കാനാകുമോ? പരിശോധിക്കാം.
∙ പൊട്ടിത്തെറിച്ചത് ചെറിയൊരു ആശയവിനിമയ ഉപകരണം!
1990കളിൽ ആശയവിനിമയത്തിന് പലരും ഉപയോഗിച്ചിരുന്ന ചെറിയൊരു ഉപകരണമാണ് പേജറുകൾ. എന്നാൽ ഇന്നും ഇത്തരം ഉപകരണങ്ങൾ രഹസ്യ നീക്കങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുന്നതായിരുന്നു ലബനനിലെ സ്ഫോടനങ്ങൾ. സ്‌മാർട് ഫോണുകൾ പോലുള്ള അത്യാധുനിക ആശയവിനിമയ ഉപകരണങ്ങളേക്കാൾ, വ്യക്തമായ ചില സ്വകാര്യ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാമെന്നതിനാലാണ് ഹിസ്ബുല്ലയും പേജറിന് പിന്നാലെ പോയത്.
ഇന്റർനെറ്റ്, സെല്ലുലാർ നെറ്റ്‌വർക്കുകൾ വഴിയല്ല പേജർ പ്രവർത്തിക്കുന്നത്, റേഡിയോ ഫ്രീക്വൻസികൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് ട്രാക്ക് ചെയ്യുന്നതും ഹാക്ക് ചെയ്യുന്നതും നിരീക്ഷിക്കുന്നതും അത്ര എളുപ്പമല്ല. ഈ ഉപകരണങ്ങൾക്ക് ഒരു സെൻട്രൽ ഓപ്പറേറ്റർ വഴി കൈമാറുന്ന ഷോർട്ട് മെസേജുകളോ അലർട്ടുകളോ അതിവേഗം എത്തിക്കാനാകും. ആധുനിക ട്രാക്കിങ് സംവിധാനങ്ങളെ മറികടന്ന് പ്രവർത്തിക്കാനും പേജറുകൾ സഹായിക്കും. പക്ഷേ, പഴയ സാങ്കേതികവിദ്യയാണെങ്കിൽ പോലും ഹൈടെക് അട്ടിമറിക്ക് ഇരയാക്കാൻ സാധിക്കും എന്നാണ് ഈ സംഭവത്തിൽ നിന്ന് മനസ്സിലാകുന്ന മറ്റൊരു കാര്യം.
∙ എല്ലാവരും പറയുന്നു പിന്നിൽ മൊസാദും ഐഡിഎഫും
ലബനനിലെ സ്ഫോടങ്ങൾക്ക് പിന്നിൽ മൊസാദിന്റെയും ഐഡിഎഫിന്റെയും (ഇസ്രയേല്‍ ഡിഫൻസ് ഫോഴ്സസ്) സംയുക്ത രഹസ്യാന്വേഷണ ഓപ്പറേഷൻ തന്നെയാണെന്ന് രാജ്യാന്ത മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്യുന്നു. പേജറുകളിൽ ചെറിയ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചാണ് ദൗത്യം നടത്തിയതെന്നും പറയപ്പെടുന്നു. റോയിട്ടേഴ്‌സ്, ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, അൽ-മോണിറ്റർ, ആക്‌സിയോസ് എന്നിവരെല്ലാം മൊസാദിന്റെ പങ്ക് റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തിന്റെ രീതികൾ പരിശോധിക്കുമ്പോൾ പിന്നിൽ മൊസാദാണെന്നത് വ്യക്തമാണെന്നാണ് വിദഗ്ധർ പറയുന്നത്. ലബനനിലേക്ക് ഇറക്കുമതി ചെയ്ത തയ്‌വാൻ നിർമിത പേജറുകളിൽ ഇസ്രയേൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിരുന്നതായാണ് പറയപ്പെടുന്നത്. എന്നാൽ, തയ്‌വാനീസ് കമ്പനിയായ ഗോൾഡ് അപ്പോളോ ആണ് ഈ പേജറുകൾ നിർമിച്ചതെന്ന വസ്തുത കമ്പനി നിഷേധിച്ചു. ഹംഗേറിയൻ കമ്പനിയായ ബിഎസി ആണ് അപ്പോളോയുടെ ബ്രാൻഡ് ലൈസൻസിൽ ഈ പേജറുകൾ നിർമിച്ചതെന്നാണ് ഏറ്റവും പുതിയ വിവരം.
∙ ബാറ്ററിയോട് ചേർന്ന് സ്ഫോടകവസ്തുക്കൾ
പേജറുകൾ ഹിസ്ബുല്ലയുടെ കൈവശം എത്തുന്നതിന് മുൻപ് കൃത്രിമം നടന്നിട്ടുണ്ടെന്ന് തന്നെയാണ് സൂചന. എപി 924 മോഡൽ പേജറുകളാണ് പൊട്ടിത്തെറിച്ചതെന്ന് വിദേശ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. പൊട്ടിത്തെറിക്ക് സഹായിക്കുന്ന സ്വിച്ച് സഹിതം ഓരോ പേജറിലും ബാറ്ററിയോട് ചേർന്ന് 28 മുതൽ 56 ഗ്രാം വരെ സ്‌ഫോടകവസ്തുക്കൾ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. പേജർ വഴി അലർട്ടുകളും മെസേജുകളും ലഭിക്കുന്ന സെക്കൻഡുകൾക്കുള്ളിൽ പരമാവധി പരുക്കേൽക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു സ്ഫോടനങ്ങൾ. മുൻ ഇസ്രയേൽ പ്രതിരോധ മേധാവിയെ വധിക്കാൻ ഭീകരർ ശ്രമിച്ചുവെന്ന് ഇസ്രയേൽ ഇന്റലിജൻസ് ഏജൻസികളിലൊന്നായ ഷിൻ ബെറ്റ് വെളിപ്പെടുത്തിയ അതേ ദിവസം തന്നെയാണ് ഹിസ്ബുല്ലയ്ക്കെതിരായ ആക്രമണവും നടന്നത് എന്നതും ശ്രദ്ധേയമാണ്.
∙ പൊട്ടിത്തെറിക്കും മുൻപേ ശബ്ദിച്ചു
പൊട്ടിത്തെറിക്കുന്നതിന് മുൻപ് പേജറുകൾ തുടർച്ചയായി ബീപ് ശബ്ദം പുറപ്പെടുവിച്ചിരുന്നതായി ലെബനീസ് ആരോഗ്യ മന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. അസാധാരണമായി ശബ്ദിക്കുന്ന പേജറുകൾ കയ്യിലെടുത്ത് പരിശോധിച്ചപ്പോണ് പലർക്കും പരുക്കേറ്റത്. മുഖം, കണ്ണുകൾ, കൈകൾ എന്നിവയ്ക്കാണ് കാര്യമായി പരുക്കേറ്റിരിക്കുന്നത്. കൂടുതൽ പേർക്കും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്, ചിലരുടെ കൈകളും കൈപ്പത്തികളും വേർപ്പെട്ടു പോയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
∙ മാസങ്ങൾക്ക് മുൻപേ തുടങ്ങിയ ദൗത്യം; സ്കാനർ പോലും കണ്ടെത്തിയില്ല
ഹിസ്ബുല്ലയ്ക്കെതിരെ പേജർ ആക്രമണം നടത്താൻ മാസങ്ങൾക്ക് മുൻപേ മൊസാദ് നീക്കം തുടങ്ങിയതായാണ് വിവരം. ഹിസ്ബുല്ല ഓർഡർ ചെയ്ത 5000 തയ്‌വാൻ നിർമിത പേജറുകൾ ആരാണ് നിർമിക്കുന്നതെന്നും വിതരണം ചെയ്യുന്നതെന്നും മൊസാദ് സംഘം നേരത്തേ മനസ്സിലാക്കിയിരുന്നു. ഇസ്രയേലിന്റെ ചാരപ്രവർത്തനം പേജർ നിർമിക്കുമ്പോൾ തന്നെ നടന്നിട്ടുണ്ടെന്നു ചുരുക്കം. ഹംഗറിയിലെ കമ്പനി നിർമിച്ച പേജറിനകത്ത് മൊസാദ് സംഘം പ്രത്യേക തരം, അതിസൂക്ഷ്മ ഇലക്ട്രിക് ബോർഡ് ഒളിപ്പിച്ചിരുന്നു. കോഡ് വഴി പ്രവർത്തിക്കാൻ കഴിയുന്നതായിരുന്നു ഈ സംവിധാനം. പൊട്ടിത്തെറിക്കാൻ വേണ്ട സ്ഫോടക വസ്തുക്കളും നിറച്ചു.
ഏത് വിധേനയും ഇത് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഏതെങ്കിലും ഉപകരണമോ സ്കാനറോ ഉപയോഗിച്ച് പോലും ഇത് കണ്ടെത്താനാകില്ലെന്നും വിദഗ്ധർ പറയുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച പേജറുകളിലേക്ക് കോഡ് ചെയ്ത മെസേജ് അയച്ച ആ നിമിഷം തന്നെ ബാറ്ററി ചൂടായി 3000 പേജറുകളും പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച പേജറുകളും മറ്റ് ആശയവിനിമയ ഉപകരണങ്ങളും തയ്‌വാനിൽ നിന്ന് ഇറക്കുമതി ചെയ്തതും സ്‌ഫോടകവസ്തുക്കൾ നിറച്ചതുമായിരുന്നു എന്ന് യുഎസ് വൃത്തങ്ങളും പറഞ്ഞു.
∙ പേജർ എങ്ങനെ പൊട്ടിത്തെറിക്കും?
സ്ഫോടനങ്ങൾ നടന്ന ആ നിമിഷം തന്നെ പലരും ചോദിച്ച ഒരു സംശയമാണ്, ഒരു പേജർ എങ്ങനെ ബോംബായി മാറി എന്ന്?. എന്താണ് സംഭവിച്ചതെന്ന് ആരും കൃത്യമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിക്കുന്നുണ്ട്. പേജറിലെ ബാറ്ററികള്‍ ഉപയോഗിച്ച് നേരിട്ട് നടത്തിയ ആക്രമണമാണ് എന്നാണ് ആദ്യം പറഞ്ഞിരുന്നത്. ബാറ്ററികൾ തകരാറിലായാൽ പേജർ പൊട്ടിത്തെറിക്കും. അടിസ്ഥാനപരമായി പേജറിലെ ഒരു തകരാർ മൂലം ബാറ്ററിയെ അമിതമായി ചൂടാക്കാൻ കഴിയുമെങ്കിൽ അത് പൊട്ടിത്തെറിക്ക് കാരണമാകും. എന്നാലും ദൂരെനിന്ന് ബാറ്ററി നിയന്ത്രിച്ച് പൊട്ടിത്തെറി സാധ്യമാക്കുക എളുപ്പമല്ല.
സ്മാർട് ഫോണുകളിൽ നിന്ന് വ്യത്യസ്തമായി പേജറുകൾ ഇന്റർനെറ്റുമായി കണക്ട് ചെയ്യുന്നില്ല. ഇതിനാൽ ഒരു ഹാക്കർക്ക് ദൗത്യം നിറവേറ്റാൻ വേണ്ട സിഗ്നൽ അയയ്ക്കാൻ മറ്റൊരു മാർഗം തേടേണ്ടിവരും. സന്ദേശങ്ങൾ സ്വീകരിക്കാൻ പേജറുകൾ ഉപയോഗിക്കുന്ന റേഡിയോ നെറ്റ്‌വർക്ക് ഹാക്ക് ചെയ്യപ്പെട്ടിരിക്കാമെന്നതാണ് മറ്റൊരു സിദ്ധാന്തം. ബാറ്ററികൾ അമിതമായി ചൂടാകാൻ കാരണമായേക്കാവുന്ന സിഗ്നൽ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ടാകാമെന്നും പറയുന്നു. പെന്ററിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ് എന്ന സ്‌ഫോടനാത്മക വസ്തുക്കളാണ് പേജറിന്റെ ബാറ്ററികളില്‍ നിറച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ബാറ്ററി അമിതമായി ചൂടായതോടെ പേജർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
∙ വിതരണ ശൃംഖല ഹാക്ക് ചെയ്തോ?
സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവർ പേജറുകളുടെ നിർമാണ സമയത്ത് തന്നെ ഇടപെട്ടിരിക്കാമെന്നതാണ് മറ്റൊരു സാധ്യത. പുതിയ പേജറുകൾ ലബനനിലേക്ക് എത്തുന്നതിന് മുൻപ് തന്നെ പ്രത്യേക സ്ഫോടന സംവിധാനം ഒരുക്കിയിട്ടുണ്ടാകാം. ഹിസ്ബുല്ല പേജറുകൾക്ക് ഓർഡർ നൽകിയപ്പോൾ തന്നെ നിർമാതാക്കളെ സ്വാധീനിച്ച് ദൗത്യം തുടങ്ങിയിരിക്കാം മൊസാദ്. ഇസ്രയേലി ഇന്റലിജൻസ് അംഗങ്ങൾ പേജറിന്റെ വിതരണ നെറ്റ്‌വർക്കിലേക്ക് നുഴഞ്ഞുകയറുകയും ഉപകരണങ്ങൾ നിർമിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുമ്പോൾ തന്നെ സ്ഫോടനാത്മക വസ്തുക്കൾ നിറച്ചിട്ടുണ്ടാകാം എന്നുമാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇത് കാരണമാകാം വിവിധ പ്രദേശങ്ങളിലുള്ള ഒന്നിലധികം ഉപകരണങ്ങൾ ഒരേ സമയം പൊട്ടിത്തെറിച്ചതെന്നും കരുതാം. മറ്റ് ആശയവിനിമയ സംവിധാനങ്ങളിലും ഇത്തരം സ്ഫോടക വസ്തുക്കൾ നിറച്ച് സ്ഫോടനങ്ങൾ സൃഷ്ടിക്കാമെന്നതിന്റെ ഉദാഹരണമാണ് വോക്കി ടോക്കി പൊട്ടിത്തെറിയും സോളർ ഉപകരണത്തിലുണ്ടായ തീപിടിത്തവും.റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച് ഗോൾഡ് അപ്പോളോയിൽ നിന്ന് ഒരു ബാച്ച് പേജറുകൾ 2023ൽ തന്നെ ഹിസ്ബുല്ല ഓർഡർ ചെയ്തിരുന്നു. ഇത് 2024 ആദ്യം തന്നെ ലബനനിൽ എത്തുകയും ചെയ്തു.
∙ ഇത് വേറെ ലെവൽ ആക്രമണം
വലിയൊരു നെറ്റ്‌വർക്കിന്റെ ഭാഗമല്ലാത്ത പേജറുകളാണ് ഒരേസമയം പൊട്ടിത്തെറിച്ചത്. അതായത് പുറംലോകവുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഒരുകൂട്ടം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചും ആക്രമണം നടത്താമെന്നാണ് ഇത് കാണിക്കുന്നത്. ഇത് ഹിസ്ബുല്ലയെ ഭാവിയിലെ ആശയവിനിമയ സംവിധാനങ്ങൾ മാറ്റിസ്ഥാപിക്കാൻ പ്രേരിപ്പിച്ചേക്കാം. മൊസാദ് പോലുള്ള രഹസ്യാന്വേഷണ ഗ്രൂപ്പുകളെ മറികടക്കാൻ ലക്ഷ്യമിട്ടാണ് പേജറുകളിലേക്ക് ഹിസ്ബുല്ല പോയത്. കണക്റ്റിവിറ്റി ഒഴിവാക്കിയാൽ ഹൈടെക് ഇടപെടലിൽ നിന്ന് സുരക്ഷിതമാകുമെന്ന് അവർ വിശ്വസിച്ചു. പക്ഷേ, ഏതൊരു ഉപകരണവും നിർമാണ സമയത്ത് ഹാക്ക് ചെയ്ത് സംവിധാനങ്ങളിൽ വേണ്ട മാറ്റം വരുത്തിയാൽ സ്ഫോടനങ്ങൾ നടത്താമെന്നാണ് ലബനൻ സംഭവത്തിലൂടെ തെളിഞ്ഞത്.
∙ പൊട്ടിത്തെറിച്ചത് 85 ദിവസം ബാറ്ററി നിൽക്കുന്ന പേജർ
ഹിസ്ബുല്ലയുടെ ശക്തമായ സാന്നിധ്യമുള്ള പ്രദേശങ്ങളിലാണ് പ്രധാനമായും സ്‌ഫോടനങ്ങൾ നടന്നത്. പ്രത്യേകിച്ച് തെക്കൻ ബെയ്‌റൂട്ട് പ്രാന്തപ്രദേശങ്ങളിലും കിഴക്കൻ ലബനനിലെ ബെക്കാ മേഖലയിലും ഡമാസ്‌കസിലുമാണ് സ്ഫോടനങ്ങൾ നടന്നത്. ആക്രമണത്തിനു ശേഷം പേജറുകൾ സംബന്ധിച്ച വിവരങ്ങൾ ഗോൾഡ് അപ്പോളോ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി. നേരത്തേ ലഭ്യമായ വിവരങ്ങൾ പ്രകാരം പൊട്ടിത്തെറിച്ച എപി-924 പേജറിൽ റീചാർജ് ചെയ്യാവുന്ന ലിഥിയം ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് 100 അക്ഷരങ്ങൾ വരെയുള്ള മെസേജുകൾ കൈമാറാനാകും.
85 ദിവസം വരെ ബാറ്ററി ലൈഫ് ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. വർഷങ്ങളായി വൻ സാമ്പത്തിക വെല്ലുവിളി നേരിടുന്ന ലബനനിൽ വൈദ്യുതി മുടക്കം പതിവാണ്. ഇവിടേക്ക് ഉപയോഗിക്കാൻ ഏറ്റവും സൗകര്യവും മൂന്ന് മാസം ബാറ്ററി നിൽക്കുന്ന പേജർ തന്നെ. ഫോണുകളേക്കാൾ വ്യത്യസ്‌തമായ വയർലെസ് നെറ്റ്‌വർക്കിലാണ് പേജറുകൾ പ്രവർത്തിക്കുന്നത്. ഇത് അടിയന്തര ഘട്ടങ്ങളിൽ കൂടുതൽ ഉപയോഗപ്രദമാക്കുന്നു. ലോകമെമ്പാടുമുള്ള നിരവധി ആശുപത്രികളിൽ ഇപ്പോഴും പേജറുകളെ ആശ്രയിക്കുന്നതിന്റെ കാരണങ്ങളിലൊന്നും ഇത് തന്നെയാണ്.
∙ കയറ്റുമതി ചെയ്തത് 2.60 ലക്ഷം പേജറുകൾ
2022ന്റെ തുടക്കം മുതൽ 2024 ഓഗസ്റ്റ് വരെ ഗോൾഡ് അപ്പോളോ 2.6 ലക്ഷം യൂണിറ്റ് പേജറുകൾ കയറ്റുമതി ചെയ്തതായി തയ്‌വാനിലെ സാമ്പത്തിക കാര്യ മന്ത്രാലയം അറിയിക്കുന്നു. പ്രധാനമായും യൂറോപ്യൻ, യുഎസ് രാജ്യങ്ങളിലേക്കാണ് പേജറുകൾ കയറ്റുമതി ചെയ്യുന്നതെന്നും ലബനനിലേക്ക് ഗോൾഡ് അപ്പോളോ പേജറുകൾ നേരിട്ട് കയറ്റുമതി ചെയ്തതിന്റെ രേഖകളൊന്നും കൈവശമില്ലെന്നും മന്ത്രാലയം അറിയിച്ചു. ലബനനിലെ മൊബൈൽ നെറ്റ്‌വർക്കുകളിലെല്ലാം ഇസ്രയേലിന്റെ സജീവ നിരീക്ഷണമുണ്ട്. ഈ നിരീക്ഷണത്തെ കൂടി മറികടക്കാൻ ലക്ഷ്യമിട്ടായിരുന്നു പേജർ ഉപയോഗം.
∙ എന്തുകൊണ്ട് ഈ കമ്പനിയിൽ നിന്ന് പേജറുകൾ വാങ്ങി?
എന്തുകൊണ്ടാണ്് ഹിസ്ബുല്ല ഗോൾഡ് അപ്പോളോയിൽ നിന്ന് പേജറുകൾ വാങ്ങിയത് എന്നത് സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനുള്ള പ്രധാന കാരണങ്ങൾ അവയുടെ നീണ്ട ബാറ്ററി ലൈഫ്, സ്ഥിരത, യുഎസ് ഇടപെടലുകളിൽ നിന്നുള്ള സുരക്ഷിതത്വം എന്നിവയാണ്. ഇത് അവരുടെ രഹസ്യ പ്രവർത്തനങ്ങൾക്ക് അനുയോജ്യമാണെന്നും മനസിലാക്കിയിരുന്നു. രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണവും മറ്റു തടസ്സങ്ങളും ഒഴിവാക്കാനാണ് യുഎസിന് സ്വാധീനമില്ലാത്ത കമ്പനികളിൽ നിന്നുള്ള ആശയവിനിമയ ഉപകരണങ്ങൾ ഹിസ്ബുല്ല വാങ്ങിയിരുന്നത്. ഇതോടൊപ്പം തന്നെ ഗോൾഡ് അപ്പോളോയിൽ നിന്നുള്ള പേജറുകൾക്ക് ഒറ്റ ചാർജിൽ 85 മണിക്കൂർ വരെ പ്രവർത്തിക്കാനാകുമെന്നതും നേട്ടമായി കണ്ടു. ഈ വലിയ ബാറ്ററി ലൈഫ് ഹിസ്ബുല്ലയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്, പ്രത്യേകിച്ചും റീചാർജ് ചെയ്യുന്നത് സാധ്യമല്ലാത്ത ലബനനിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സന്ദേശം കൈമാറുന്ന സമയത്ത്.
ഗോൾഡ് അപ്പോളോയുടെ പേജറുകൾ കഠിനമായ സാഹചര്യങ്ങളെ നേരിടാൻ ശേഷിയുള്ളതാണ്. അവ വാട്ടർപ്രൂഫ് ആണ്. അതായത് വെള്ളത്തിനടിയിലായിരിക്കുമ്പോൾ പോലും അവ പ്രവർത്തിക്കും. കൂടാതെ 3-4 മീറ്റർ വരെ ഉയരത്തിൽ നിന്ന് വീണാൽ പോലും പൊട്ടുകയില്ല. ഈ പേജറുകൾക്ക് നീണ്ട മെസേജുകൾ കൈകാര്യം ചെയ്യാൻ കഴിയും. മറ്റ് ഉപകരണങ്ങളെ അപേക്ഷിച്ച് കൂടുതൽ വിശദമായ ആശയവിനിമയം സാധ്യമാക്കുന്നു. പേജറുകൾ മെയിന്റനൻസ്-ഫ്രീയും ഉപയോക്തൃ-സൗഹൃദവുമാണ്. ഉപയോഗിക്കാനുള്ള എളുപ്പവും വിശ്വാസ്യതയും കൂടിയായതോടെ നിർണായകമായ പ്രവർത്തന മേഖലകളിൽ ഈ പേജറുകൾ ഉപയോഗിക്കാൻ ഹിസ്ബുല്ലയും തീരുമാനിക്കുകയായിരുന്നു. അവസാനം അത് ദുരന്തത്തിലും അവസാനിച്ചു.
∙ സ്മാർട് ഫോണുകളിലും ഇത് സംഭവിക്കാം?
ലബനനിലെ സ്ഫോടനങ്ങൾ ആധുനിക ലോകത്തെ ഏറെ അസ്വസ്ഥതപ്പെടുത്തുന്നത് കൂടിയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആശയവിനിമയ സംവിധാനമായ സ്‌മാർട് ഫോണുകളിലും ഇതേ രീതി ഉപയോഗിച്ചാൽ ഒരു രാജ്യത്തെ തന്നെ പ്രതിസന്ധിയിലാക്കാൻ സാധിച്ചേക്കും. സ്‌മാർട് ഫോണുകൾ പേജറുകളേക്കാൾ കൂടുതൽ കണക്ട് ചെയ്‌തിരിക്കുന്ന ഉപകരണമാണ്. ഇത് ഹാക്കിങ്ങിന് കൂടുതൽ എളുപ്പവുമാണ്. വർഷങ്ങളായി ഹാക്കർമാർ ഫോണുകൾ ഹാക്ക് ചെയ്യുന്നുമുണ്ട്. ഈ ഹാക്കിങ് സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി ഭാവിയിലെ സ്‌ഫോടനങ്ങൾക്ക് സ്‌മാർട് ഫോണുകളും ഉപയോഗിച്ചേക്കാമെന്ന് ചുരുക്കം. എന്നാൽ നിലവിൽ ഫോൺ കേന്ദ്രീകരിച്ച് ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബാറ്ററി പ്രശ്നങ്ങൾ കാരണം ചിലപ്പോഴെങ്കിലും സ്മാർട് ഫോണുകൾ ബോംബായി മാറാറുണ്ട്. ഇത്തരം സ്ഫോടനങ്ങളിൽ പലരും മരിച്ചിട്ടുമുണ്ട്.