ചൈനയെ വിറപ്പിക്കുന്ന കരുത്തൻ സ്‘ക്വാഡ്’; ഇന്ത്യയ്ക്ക് സൂനാമി നൽകിയ കൂട്ട്; അയൽപക്കത്തെ ‘മറക്കാനുള്ള’ മോദിയുടെ ധൈര്യം?
മോദി 3.O അധികാരമേറ്റ് 100 ദിവസം പൂർത്തിയാക്കിയ വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ വിദേശയാത്ര യുഎസിലേക്കാണ്. ആദ്യ മൂന്ന് യാത്രകളും യൂറോപ്പിലേക്കും, നാലാമത്തേത് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുമായിരുന്നു. ചൈനീസ് വേരുകൾ അനുദിനം വളരുന്ന അയൽരാജ്യങ്ങളിലേക്കുള്ള സന്ദർശനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് എന്തിനാവും? പൊതുശത്രുവിനെ വളഞ്ഞിട്ട് പ്രതിരോധിക്കാൻ ശക്തരായ രാജ്യങ്ങളെ തേടുകയാണോ ഇന്ത്യ? ദൂരം കൊണ്ടും ലക്ഷ്യം കൊണ്ടും ഒരു വലിയ യാത്രയ്ക്കാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിമാനം ഡൽഹിയിൽനിന്ന് പുറപ്പെട്ടത്. സെപ്റ്റംബർ 21 മുതൽ 23 വരെ മൂന്ന് ദിവസത്തെ യുഎസ് പര്യടനം. ഈ യാത്രയിൽ ഏറ്റവും പ്രധാനം ക്വാഡ് ഉച്ചകോടിയാണ്. വ്യത്യസ്തമായ നിലപാടുകൾ പിന്തുടരുന്ന നാല് രാജ്യങ്ങളെ കൂട്ടിയോജിപ്പിച്ച കഥയാണ് ക്വാഡിന് പറയാനുള്ളത്. ഇന്ത്യയ്ക്കു പുറമേ യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്നതാണ് ക്വാഡ്. 2004ലെ സൂനാമി രക്ഷാപ്രവർത്തനത്തിൽ കൈകോർത്ത രാജ്യങ്ങൾ പിന്നീട് ഇന്തോ–പസിഫിക് മേഖലയിലെ സുരക്ഷയും പ്രതിരോധവും ലക്ഷ്യമാക്കി ഒന്നിച്ച ചരിത്രമാണ് ക്വാഡിനുള്ളത്. തുടക്കത്തിൽ ചൈന അവഗണിച്ച കൂട്ടായ്മ ഇന്നവരെ വിറളി പിടിപ്പിക്കുന്നു. ദക്ഷിണേഷ്യയിൽ ദുർബലരായ രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകി കടക്കെണിയിലാക്കി കൂടെക്കൂട്ടുന്ന ചൈനീസ് തന്ത്രത്തിനുള്ള തിരിച്ചടിയാണ് ഇന്ത്യയ്ക്ക് ക്വാഡ്. ചൈനയ്ക്കു ചുറ്റിലും ശക്തിയും സമ്പത്തുമുള്ള പ്രബലരായ രാജ്യങ്ങളിലൂടെയാണ് ഇന്ത്യയുടെ നയതന്ത്ര തിരിച്ചടി. വർഷങ്ങൾ കഴിയുന്തോറും ക്വാഡ് ശക്തമാവുന്നതും സംഘടിത ശക്തിയായി മാറുന്നതിനുമാണ് കാലം സാക്ഷിയാകുന്നത്. ചൈന ആരോപിക്കുന്നതുപോലെ ഭാവിയിൽ ക്വാഡ് ഒരു 'ഏഷ്യൻ നാറ്റോ' ആയി മാറുമോ? വിശദമായി പരിശോധിക്കാം.

മോദി 3.O അധികാരമേറ്റ് 100 ദിവസം പൂർത്തിയാക്കിയ വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ വിദേശയാത്ര യുഎസിലേക്കാണ്. ആദ്യ മൂന്ന് യാത്രകളും യൂറോപ്പിലേക്കും, നാലാമത്തേത് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുമായിരുന്നു. ചൈനീസ് വേരുകൾ അനുദിനം വളരുന്ന അയൽരാജ്യങ്ങളിലേക്കുള്ള സന്ദർശനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് എന്തിനാവും? പൊതുശത്രുവിനെ വളഞ്ഞിട്ട് പ്രതിരോധിക്കാൻ ശക്തരായ രാജ്യങ്ങളെ തേടുകയാണോ ഇന്ത്യ? ദൂരം കൊണ്ടും ലക്ഷ്യം കൊണ്ടും ഒരു വലിയ യാത്രയ്ക്കാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിമാനം ഡൽഹിയിൽനിന്ന് പുറപ്പെട്ടത്. സെപ്റ്റംബർ 21 മുതൽ 23 വരെ മൂന്ന് ദിവസത്തെ യുഎസ് പര്യടനം. ഈ യാത്രയിൽ ഏറ്റവും പ്രധാനം ക്വാഡ് ഉച്ചകോടിയാണ്. വ്യത്യസ്തമായ നിലപാടുകൾ പിന്തുടരുന്ന നാല് രാജ്യങ്ങളെ കൂട്ടിയോജിപ്പിച്ച കഥയാണ് ക്വാഡിന് പറയാനുള്ളത്. ഇന്ത്യയ്ക്കു പുറമേ യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്നതാണ് ക്വാഡ്.
2004ലെ സൂനാമി രക്ഷാപ്രവർത്തനത്തിൽ കൈകോർത്ത രാജ്യങ്ങൾ പിന്നീട് ഇന്തോ–പസിഫിക് മേഖലയിലെ സുരക്ഷയും പ്രതിരോധവും ലക്ഷ്യമാക്കി ഒന്നിച്ച ചരിത്രമാണ് ക്വാഡിനുള്ളത്. തുടക്കത്തിൽ ചൈന അവഗണിച്ച കൂട്ടായ്മ ഇന്നവരെ വിറളി പിടിപ്പിക്കുന്നു. ദക്ഷിണേഷ്യയിൽ ദുർബലരായ രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകി കടക്കെണിയിലാക്കി കൂടെക്കൂട്ടുന്ന ചൈനീസ് തന്ത്രത്തിനുള്ള തിരിച്ചടിയാണ് ഇന്ത്യയ്ക്ക് ക്വാഡ്. ചൈനയ്ക്കു ചുറ്റിലും ശക്തിയും സമ്പത്തുമുള്ള പ്രബലരായ രാജ്യങ്ങളിലൂടെയാണ് ഇന്ത്യയുടെ നയതന്ത്ര തിരിച്ചടി. വർഷങ്ങൾ കഴിയുന്തോറും ക്വാഡ് ശക്തമാവുന്നതും സംഘടിത ശക്തിയായി മാറുന്നതിനുമാണ് കാലം സാക്ഷിയാകുന്നത്. ചൈന ആരോപിക്കുന്നതുപോലെ ഭാവിയിൽ ക്വാഡ് ഒരു 'ഏഷ്യൻ നാറ്റോ' ആയി മാറുമോ? വിശദമായി പരിശോധിക്കാം.
∙ സൂനാമിയിൽ പിറന്ന ആശയം
2004ലെ സൂനാമി. ലോകം സാക്ഷിയായ വലിയ ദുരന്തം. പക്ഷേ ഈ സൂനാമിയിൽ നിന്നുമാണ് ക്വാഡ് (ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്) രൂപീകരണത്തിന്റെ വിത്തുകളുണ്ടായത്. 2.3 ലക്ഷത്തോളം ആളുകൾക്ക് ജീവഹാനി സംഭവിച്ച സൂനാമിയിൽ രക്ഷാപ്രവർത്തനത്തിനായി മേഖലയിലെ നാല് രാജ്യങ്ങൾ കൈകോർത്തു. ഇന്ത്യ, ജപ്പാൻ, യുഎസ്, ഓസ്‌ട്രേലിയ എന്നിവർ സൂനാമി 'കോർ ഗ്രൂപ്പ്' രൂപീകരിച്ചായിരുന്നു പ്രവർത്തിച്ചത്. നാലുരാജ്യങ്ങിലെയും 40,000ത്തോളം സേനാംഗങ്ങള്‍ രക്ഷാപ്രവർത്തനത്തിൽ ഭാഗമായി. സൈനിക കപ്പലുകൾ, ഹെലികോപ്റ്ററുകൾ, ചരക്കുവിമാനങ്ങൾ ചരക്കു കപ്പലുകൾ തുടങ്ങിയവ രക്ഷാപ്രവർത്തനത്തിനും മേഖലയിൽ അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനുമായി നിയോഗിക്കപ്പെട്ടു. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ചിട്ടയായ പ്രവർത്തനങ്ങളും സമുദ്രത്തിലെ കരുത്തും മറ്റു രാജ്യങ്ങളെ അദ്ഭുതപ്പെടുത്തിയ ദിനങ്ങൾ കൂടിയായിരുന്നു അത്.
2005 ആരംഭത്തിൽ സൂനാമിയുമായി ബന്ധപ്പെട്ടുണ്ടായ കോർ ഗ്രൂപ്പിന്റെ പ്രവർത്തനം അന്തിമഘട്ടത്തിൽ എത്തി. എന്നാൽ അപ്പോഴേക്കും ഇന്തോ-പസിഫിക്ക് മേഖലയിൽ ഇന്ത്യയുടെ ശക്തിയും നേതൃപരമായ കഴിവുകളും തങ്ങൾക്ക് മുതൽക്കൂട്ടാകണമെന്ന് ജപ്പാൻ ചിന്തിച്ചു തുടങ്ങിയിരുന്നു. ചൈനയുടെ വർധിച്ചു വരുന്ന ആധിപത്യം ഉയർത്തുന്ന ഭീഷണി ആദ്യം മനസ്സിലാക്കിയ രാജ്യം ജപ്പാനായിരുന്നു. അതിനാലാവണം ഇപ്പോഴത്തെ ക്വാഡിന്റെ വിത്തുകൾ ‘ജനാധിപത്യത്തിന്റെ ഏഷ്യൻ കവാടമെന്ന’ ആശയമായി 2006ൽ ജപ്പാൻ പ്രധാനമന്ത്രിയായ ഷിൻസോ അബെയുടെ മനസ്സിൽ ആദ്യം മുളച്ചത്.
∙ ക്വാഡ്: മെയ്ഡ് ഇൻ ജപ്പാൻ
ഷിൻസോ അബെയുടെ ആശയത്തിനോടുള്ള ആദ്യ യുഎസ് പ്രതികരണം നിരാശാജനകമായിരുന്നു. ഇന്തോ-പസിഫിക് മേഖലയിൽ അക്കാലത്ത് ചൈനയെ പിണക്കാതെ മുന്നോട്ടുപോകാനാണ് യുഎസ് താൽപര്യപ്പെട്ടത്. ഏഷ്യയിൽ വളരുന്ന തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിൽ ചൈനയുടെ പിന്തുണ തങ്ങൾക്ക് വേണമെന്ന ചിന്തയായിരുന്നു അക്കാലത്ത് യുഎസ് പ്രസിഡന്റ് ജോർജ് ബുഷിന് ഉണ്ടായിരുന്നത്. പക്ഷേ 2007 ആയപ്പോഴേക്കും യുഎസ് വൈസ് പ്രസിഡൻ്റ് ഡിക്ക് ചെനി ജപ്പാന്റെ നിർദേശത്തോട് യുഎസിനുള്ള താൽപര്യം അറിയിച്ചു. ഓസ്ട്രേലിയയും തുടക്കത്തിൽ സഹകരിക്കാനാണ് തീരുമാനിച്ചത്.
2006ൽ ജപ്പാൻ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനോട് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ പുതിയ സമുദ്ര നയതന്ത്ര സഹകരണം ആരംഭിക്കാനുള്ള സാധ്യതകൾ ആരാഞ്ഞു. മേഖലയിൽ സ്വാതന്ത്ര്യം, മനുഷ്യാവകാശം, ജനാധിപത്യം, നിയമവാഴ്ച എന്നിവ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ സഹകരണമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ജപ്പാന്റെ നിർദേശം ഇന്ത്യ സ്വീകരിച്ചു. തുടർന്ന് 2007ൽ അബെ ഇന്ത്യ സന്ദർശിച്ചു. രണ്ട് സമുദ്രങ്ങളുടെ സംഗമം ഉടനുണ്ടാവുമെന്ന് അദ്ദേഹം പരസ്യമാക്കി. അബെയുടെ ഇന്ത്യൻ സന്ദർശനത്തിന് ഒരു മാസം കഴിഞ്ഞപ്പോൾ ഫിലിപ്പീൻസിലെ മനിലയിൽ നടന്ന ആസിയാൻ റീജിയനൽ ഫോറത്തിന്റെ സമ്മേളനത്തിന്റെ ഭാഗമായി യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രധിനിധികളുടെ ആദ്യ യോഗം നടന്നു.
∙ ചൈനയിൽ തട്ടി ക്വാഡ് തളർന്നു
2007ൽ മനിലയിൽ വച്ച് ക്വാഡ് പ്രവർത്തനത്തിനായുള്ള അടിസ്ഥാന ശിലയിട്ടെങ്കിലും നീണ്ട 10 വർഷത്തോളം വലിയ ചലനങ്ങൾ ഉണ്ടാക്കാനായില്ല. ചൈനയെ പിണക്കാൻ ക്വാഡ് കൂട്ടായ്മയിലെ അംഗങ്ങൾ തയാറായിരുന്നില്ല എന്ന് പറയുന്നതാവും ശരി. ക്വാഡ് രൂപീകരണം ചൈനയുമായുള്ള സാമ്പത്തിക– വ്യാപാര ബന്ധങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് ഇന്ത്യ ഭയന്നപ്പോൾ പരസ്യമായി പിൻവാങ്ങുന്ന നിലപാടാണ് 2007 ജൂണിൽ ഓസ്ട്രേലിയ സ്വീകരിച്ചത്. ജപ്പാനിലും 2007 സെപ്റ്റംബറിൽ അബെയുടെ സർക്കാർ രാജിവച്ചതും ക്വാഡിന്റെ പ്രവർത്തനം മന്ദീഭവിക്കാൻ കാരണമാക്കി. ക്വാഡ് രൂപീകരണ സമയത്ത് വലിയ ശ്രദ്ധ നൽകുന്നില്ലെന്ന നിലപാട് ചൈന പരസ്യമായി സ്വീകരിച്ചെങ്കിലും തളർത്താൻ പിൻവാതിലിലൂടെ ചരടുവലികൾ നടത്തിയിരുന്നു.
ഓസ്ട്രേലിയയിലും ജപ്പാനിലും പുതുതായി അധികാരത്തിലേറിയ സർക്കാരുകൾ ക്വാഡിന് വലിയ പിന്തുണ നൽകിയില്ല. 2007ൽ സിംഗപ്പൂരിന് പുറമേ നാല് ക്വാഡ് രാജ്യങ്ങളും മലബാർ നാവികാഭ്യാസത്തിൽ പങ്കെടുത്തതോടെ സിപിഎം അടക്കമുള്ള ഇടതുപക്ഷ പാർട്ടികൾ പരസ്യമായി രംഗത്തുവന്നു. സർക്കാരിനുള്ള പിന്തുണ ലക്ഷ്യമിട്ട് ഒന്നാം യുപിഎ സർക്കാർ ഇടതുപാർട്ടികളെ പിണക്കാതെ കൊണ്ടുപോകാനാണ് അക്കാലത്ത് താൽപര്യം കാട്ടിയത്.
∙ ചൈനയെ മനസ്സിലാക്കി, ക്വാഡ് തിരിച്ചുവന്നു
2007ൽ ക്വാഡിന്റെ പ്രവർത്തനത്തിൽ മുന്നിൽ നിന്ന തടസ്സങ്ങളെല്ലാം 2012 ആയതോടെ മാറാൻ തുടങ്ങി. ഇതിൽ പ്രധാനം ജപ്പാൻ പ്രധാനമന്ത്രിയായി അബെ വീണ്ടും മടങ്ങിയെത്തിയതാണ്. ചൈനയിൽ പ്രസിഡന്റ് ഷി ചിൻപിങ് കരുത്ത് കാട്ടി തുടങ്ങിയതോടെ ചുറ്റിലുമുള്ള രാജ്യങ്ങൾ വെല്ലുവിളികൾ നേരിട്ട് തുടങ്ങി. സമുദ്ര നിയമങ്ങളെ കാറ്റിൽ പറത്തിയുള്ള ചൈനയുടെ പെരുമാറ്റം കിഴക്കനേഷ്യൻ രാജ്യങ്ങളുടെ സുരക്ഷയ്ക്ക് വലിയ വെല്ലുവിളി ഉയർത്തി. സെൻകാകു ദ്വീപുകൾക്ക് സമീപം ചൈനയുടെ കടന്നുകയറ്റമാണ് ജപ്പാനെ വിഷമിപ്പിച്ചത്. അതേസമയം, വ്യാപാര രംഗത്തെ മത്സരബുദ്ധി യുഎസ്–ചൈന ബന്ധം സങ്കീർണമാക്കി.
രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ചൈനീസ് ഇടപെടൽ നടത്തുന്നത് ഓസ്ട്രേലിയയെ പ്രകോപിപ്പിച്ചു. ഓസ്ട്രേലിയയിലുണ്ടായ ഭരണമാറ്റവും ക്വാഡിന്റെ ഉയിർത്തെഴുന്നേൽപ്പിന് സഹായകരമായി. അതേസമയം അതിർത്തിയിൽ ചൈന നടത്തിയ കൈയ്യേറ്റ ശ്രമങ്ങളാണ് ഇന്ത്യയെ ക്വാഡിലേക്ക് അടുപ്പിച്ചത്.
2007ൽ തളർന്ന ക്വാഡ് തിരിച്ചു വന്നത് ഒരു ദശാബ്ദത്തിനു ശേഷം 2017ലാണ്. മനിലയിൽ വച്ചു നടന്ന കിഴക്കൻ ഏഷ്യ ഉച്ചകോടിയുടെ ഭാഗമായി എത്തിയ നയതന്ത്രജ്ഞരുടെ യോഗത്തിലായിരുന്നു ക്വാഡിനെ പൊടിതട്ടിയെടുത്തത്. ഇന്തോ-പസിഫിക്കിലെ കടൽമാർഗങ്ങളിൽ എല്ലാ രാജ്യങ്ങൾക്കും സ്വതന്ത്രമായ മുന്നേറ്റത്തിന് വഴിയൊരുക്കുക എന്നതായിരുന്നു ക്വാഡിന്റെ പിന്നിലെ ലക്ഷ്യം. കടൽമാർഗങ്ങളെ സൈനികമോ രാഷ്ട്രീയമോ ആയ സ്വാധീനത്തിൽ നിന്നും സ്വതന്ത്രമാക്കുക എന്ന ആവശ്യം ചൈനയെ ഉദ്ദേശിച്ചിട്ടുള്ളതാണെന്നതും വ്യക്തം.
∙ നയം മാറ്റി ഇന്ത്യ
ക്വാഡിൽ അംഗങ്ങളായ ജപ്പാനും ഓസ്ട്രേലിയയും പതിറ്റാണ്ടുകളായി യുഎസുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങളാണ്. സൈനിക സഹകരണവും ഈ രാജ്യങ്ങളുമായി യുഎസിനുണ്ട്. അതേസമയം റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ഇന്ത്യയെ കൂടെക്കൂട്ടിയത് സഖ്യത്തിന്റെ മുന്നോട്ടുള്ള പോക്കിന് എത്രമാത്രം ഫലപ്രദമാവുമെന്ന് ചോദ്യമുയർന്നിരുന്നു. എന്നാൽ ചൈന ഉയർത്തുന്ന വെല്ലുവിളിയാണ് ഇന്ന് ക്വാഡിന്റെ ഊർജം. ക്വാഡിലെ രാജ്യങ്ങളിൽ ചൈനയുമായി കരമാർഗം അതിർത്തി പങ്കിടുന്ന ഏക രാജ്യം ഇന്ത്യയാണ്. അതിനാൽ ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ ക്വാഡ് രാജ്യങ്ങൾ ഇന്ത്യയ്ക്ക് മുതൽക്കൂട്ടാണ്.
2014ൽ അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ ഭരണകാലത്തും ആദ്യനാളുകളിൽ ചൈനയുമായി സമാധാനത്തിലൂന്നിയ ബന്ധമാണ് ഇന്ത്യ ആഗ്രഹിച്ചത്. ഇരുരാജ്യത്തെയും ഭരണത്തലവൻമാർ പരസ്പരം കണ്ടുമുട്ടുകയും സന്ദർശനങ്ങൾ നടത്തുകയും ചെയ്തത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. എങ്കിലും ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ചൈനയുടെ സ്വാധീനം വർധിക്കുന്നതിനുള്ള മറുപടിയായിട്ടാണ് ഇന്ത്യ ക്വാഡിനെ ആരംഭകാലത്ത് കണ്ടത്. എന്നാൽ 2020ൽ ഗൽവാനിൽ ചൈന നടത്തിയ കടന്നുകയറ്റം ഇന്ത്യൻ നിലപാടിൽ വലിയ മാറ്റങ്ങൾ വരുത്തി. ചൈനയ്ക്ക് ക്വാഡ് ദുഃസ്വപ്നമായി മാറാൻ തുടങ്ങി എന്നതായിരുന്നു പിന്നീടുള്ള കാഴ്ച.
ഇന്തോ–പസിഫിക് മേഖലയിലെ വ്യാപാര നീക്കങ്ങളും ക്വാഡ് അംഗങ്ങളുടെ കൂട്ടായ്മ അനിവാര്യമാക്കുന്നു. യുഎൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇന്തോ–പസിഫിക് മേഖലയിലൂടെയാണ് ലോകത്തിലെ വ്യാപാരത്തിന്റെ നല്ലൊരു ഭാഗവും ചലിക്കുന്നത് എന്നാണ്. രാജ്യാന്തര കയറ്റുമതിയുടെ 42 ശതമാനവും ഇറക്കുമതിയുടെ 38 ശതമാനവും ഇതുവഴിയാണ്. ഇതാദ്യം മനസ്സിലാക്കിയതിനാലാണ് ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ അബെ ക്വാഡ് രൂപീകരണത്തിനായി മുന്നിട്ടിറങ്ങിയത്. ജപ്പാന്റെ സാമ്പത്തിക താൽപര്യങ്ങൾക്ക് സമുദ്രപാതയിൽ ചൈന ഉയർത്തുന്ന വെല്ലുവിളികൾ മുൻകൂട്ടി കാണാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഈ അവസരം ഇന്ത്യ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ക്വാഡിൽ ഉൾപ്പെടെ അംഗത്വം നേടിയതു വഴി ഇന്ത്യയ്ക്ക് യുഎസുമായും ഏഷ്യയിലെ സഖ്യരാജ്യങ്ങുമായും അടുപ്പം കൂട്ടാൻ കഴിഞ്ഞു. തന്ത്രപരമായ സഹകരണത്തിലേക്കും പ്രതിരോധ രംഗത്ത് മാരക ശേഷിയുള്ള ആയുധങ്ങളും വിമാനങ്ങളും യുഎസിൽനിന്ന് സ്വന്തമാക്കുവാനും ഇന്ത്യയ്ക്കായി. ഇന്ത്യയുടെ വിദേശനയത്തിലെ കാതലായ 'ആക്ട് ഈസ്റ്റ് പോളിസി'യുമായും ക്വാഡ് ചേർന്നുനിൽക്കുന്നു. സാമ്പത്തികമായും ക്വാഡ് ഇന്ത്യയ്ക്ക് ഗുണകരമാണ്. കോവിഡിന് ശേഷം ചൈനയിൽ നിന്നും പറിച്ചുനടപ്പെട്ട വിദേശ കമ്പനികൾ ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം ഇറക്കിയത് ഇതിനുദാഹരണമാണ്.
∙ ചൈനയുടെ ഭയം
2017ൽ ക്വാഡ് വീണ്ടും ഉയിർത്തെഴുന്നേറ്റപ്പോഴും ചൈന കാര്യമായി ഗൗനിച്ചിരുന്നില്ല. കടലിൽ തിരയടിക്കുമ്പോൾ രൂപപ്പെടുന്ന നുര പോലെയാണ് ക്വാഡെന്നും കുറച്ചു കഴിയുമ്പോൾ അത് അലിഞ്ഞ് ഇല്ലാതാകുമെന്നും അവർ പരിഹസിച്ചു. എന്നാൽ കാലം കാത്തുവച്ചത് മറ്റൊന്നിനായിരുന്നു. 2021ൽ ക്വാഡ് ഉച്ചകോടിയിലേക്ക് കടന്നതോടെ ചൈന ആശങ്കപ്പെട്ടു തുടങ്ങി. ഇന്ത്യയുടെ മാറ്റമായിരുന്നു ഇതിൽ പ്രധാനം. കോവിഡ് കാലഘട്ടത്തിൽ വാക്സീൻ ഡിപ്ലോമസിയിലൂടെ ഇന്ത്യ ക്വാഡ് മേഖലയിൽ കൈയടി നേടിയതും ചൈനയ്ക്ക് ക്ഷീണമായി. ക്വാഡ് രാജ്യങ്ങൾ പരസ്പരം സഹകരിച്ച് വാക്സീൻ ഗവേഷണം, നിർമാണം, സംഭരണം, വിതരണം തുടങ്ങിയ കാര്യങ്ങളിൽ ഒത്തുചേർന്നതും ലോകത്തിന് മാതൃകയായി.
പരസ്യമായി പരിഹസിക്കുമ്പോഴും ക്വാഡിനെ തളർത്തുന്നതിനുള്ള നീക്കങ്ങളും ചൈന തകൃതിയായി നടത്തി. കോവിഡിന്റെ പേരിലും ഉപരോധങ്ങളിലൂടെയും ഓസ്ട്രേലിയയെ ഞെരുക്കാനാണ് ആദ്യം ശ്രമിച്ചത്. നൂറുപേരെ താക്കീത് ചെയ്യാൻ ഒരാളെ കൊല്ലുന്ന ചൈനീസ് പഴമൊഴിയാണ് ചൈന ഇവിടെ പ്രയോഗിച്ചത്. അടുത്തിടെ ജപ്പാനുമായും ഇന്ത്യയുമായും ബന്ധം മെച്ചപ്പെടുത്താനും ചൈന ശ്രമിക്കുന്നു. അതിർത്തിയിലെ തർക്ക സ്ഥലത്തുനിന്ന് സൈന്യത്തെ പിൻവലിക്കുന്നതിനടക്കം ചൈന തയാറായതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ക്വാഡിനെ ആദ്യം പുച്ഛത്തോടെ കണ്ട ചൈന ഇപ്പോൾ ഭയക്കാൻ തുടങ്ങിയിരിക്കുന്നു. രാജ്യാന്തര തലത്തിൽ ചൈന വിരുദ്ധ സഖ്യത്തിന്റെ അടിത്തറയാകുമോ ക്വാഡ് എന്ന ആശങ്കയും വിട്ടുവീഴ്ചയില്ലാത്ത ഇന്ത്യയുടെ നിലപാടുകളും ചൈനയെ ആശങ്കപ്പെടുത്തുന്നു. ക്വാഡിന്റെ ഭാഗമായുള്ള ക്വാഡ് പ്ലസിൽ മേഖലയിൽ നിന്നുള്ള കൂടുതൽ രാജ്യങ്ങൾ അണിനിരക്കുന്നതും ചൈനീസ് നെഞ്ചിടിപ്പ് കൂട്ടുന്നു. ഒരുവേള ഈ രാജ്യങ്ങൾ ഒത്തൊരുമിച്ചാൽ ചൈനയുടെ പലഭാഗങ്ങളിൽ നിന്നും അവരെ ഒറ്റപ്പെടുത്താൻ കഴിഞ്ഞേക്കും.
∙ ക്വാഡ് ഉച്ചകോടികൾ
സമുദ്ര സുരക്ഷ കാതലായ ലക്ഷ്യമാക്കി കാണുന്ന ക്വാഡ് കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, ദുരന്ത നിവാരണം, സൈബർ സുരക്ഷ, സാങ്കേതികവിദ്യ, തീവ്രവാദ പ്രതിരോധം, ബഹിരാകാശം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നു. നാലാമത്തെ ക്വാഡ് ഉച്ചകോടിക്കാണ് സെപ്റ്റംബർ 21ന് യുഎസ് വേദിയാകുന്നത്. 2021 മുതൽക്കാണ് നാല് രാജ്യങ്ങളിലെയും നേതാക്കൾ ഒരുമിച്ചുള്ള ക്വാഡ് വാർഷിക ഉച്ചകോടിക്ക് രൂപമായത്. ഇന്തോ–പസിഫിക് മേഖലയിൽ ചൈനയുടെ വർധിച്ചുവരുന്ന വെല്ലുവിളികൾ നേരിടാനുള്ള സഹകരണ പാതയായാണ് ക്വാഡിനെ വിലയിരുത്തുന്നത്. കമ്യൂണിസ്റ്റ് സർക്കാരിന് എതിരെ മേഖലയിലെ നാല് ജനാധിപത്യ രാജ്യങ്ങളുടെ ഒരു സഖ്യം. ഇതുവരെ മൂന്ന് ഉച്ചകോടികളാണ് ക്വാഡിന്റെ ബാനറിൽ പൂർത്തിയായിട്ടുള്ളത്.
∙ 2021ൽ ആദ്യ ഉച്ചകോടി
2021 മാർച്ചിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗയും പങ്കെടുത്ത ഒരു വെർച്വൽ ക്വാഡ് മീറ്റിങ് വിളിച്ചുകൂട്ടി. തുടർന്ന് സെപ്റ്റംബറിൽ നേതാക്കൾ യുഎസിൽ ഒത്തുകൂടി. ഒന്നാം ഉച്ചകോടിയിലാണ് ക്വാഡ് അംഗരാജ്യങ്ങൾക്കുള്ളിൽ വർക്കിങ് ഗ്രൂപ്പുകളുണ്ടാക്കാൻ തീരുമാനമായത്. കോവിഡ് വാക്സീൻ, കാലാവസ്ഥാ വ്യതിയാനം, സാങ്കേതിക കണ്ടുപിടിത്തം, വിതരണ ശൃംഖല, പ്രതിരോധം എന്നീ മേഖലകളിലായിരുന്നു ഗ്രൂപ്പുകൾ രൂപീകരിക്കപ്പെട്ടത്.
∙2022 രണ്ടാം ക്വാഡ് ഉച്ചകോടി
2022 മേയ് 24ന് ജപ്പാനിലെ ടോക്കിയോ നഗരത്തിലാണ് രണ്ടാം ക്വാഡ് ഉച്ചകോടി നടന്നത്. സമുദ്രമേഖല, ബഹിരാകാശം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, സൈബർ സുരക്ഷ എന്നീ മേഖലകളിലെ സഹകരണത്തിനാണ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ തമ്മില്‍ ധാരണയായത്. സമുദ്രപാതകളിൽ പ്രത്യേകിച്ച്, കിഴക്ക്, തെക്ക് ചൈനാ കടലുകളിൽ ഉൾപ്പെടെ ഉയരുന്ന വെല്ലുവിളികൾ നേരിടുമെന്നും ക്വാഡ് അംഗങ്ങൾ പ്രതികരിച്ചു.
∙2023 മൂന്നാം ക്വാഡ് ഉച്ചകോടി
2023 മേയ് 19ന് ടോക്കിയോ നഗരമാണ് മൂന്നാമതും ക്വാഡ് ഉച്ചകോടിക്ക് വേദിയായത്. ജപ്പാനിൽ നടന്ന ജി7 ഉച്ചകോടിക്കിടെയായിരുന്നു നേതാക്കൾ ക്വാഡിന് വേണ്ടി ഒത്തുചേർന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരാണു ചർച്ചകൾ നടത്തിയത്. മേഖലയില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളുടെ അധികാരം കവർന്നെടുക്കാൻ നടത്തുന്ന ശ്രമങ്ങളെ യോഗം അപലപിച്ചു. ചൈനയുടെ പേര് പറയാതെയായിരുന്നു ഈ വിമർശനം.
സിഡ്‌നിയിൽ നടക്കേണ്ടിയിരുന്ന ക്വാഡ് ഉച്ചകോടി യുഎസ് ആവശ്യപ്രകാരം നേരത്തേ റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ടോക്കിയോ നഗരത്തിൽ നേതാക്കൾ ക്വാഡിനായി ഒത്തുചേർന്നത്. രാജ്യത്തെ നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ മാത്രം ഒതുങ്ങുന്നതല്ല ക്വാഡിന്റെ പ്രവർത്തനങ്ങൾ. ഉച്ചകോടിക്കു പുറമേ വിദേശകാര്യ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വിദഗ്ധർ, ഷെർപാസ് തുടങ്ങിയ വിവിധ തലങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നു. ഇതിൽ ഉച്ചകോടിയും വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനവും എല്ലാ വർഷവും സംഘടിപ്പിക്കപ്പെടുന്നു. 2025ലെ ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്.
∙ മോദിയുടെ യുഎസ് സന്ദർശനം
ക്വാഡ് ഉച്ചകോടിക്ക് പുറമേ ഒട്ടേറെ പരിപാടികൾ അടങ്ങിയതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം. മൂന്ന് ദിവസത്തെ സന്ദർശനത്തിൽ ആദ്യ ദിനം നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്ന അദ്ദേഹം സെപ്റ്റംബർ 22ന് ന്യൂയോർക്കിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന യുഎസിൽ പതിനായിരക്കണക്കിന് ഇന്ത്യൻ വംശജരെ മോദി അഭിസംബോധന ചെയ്യുമ്പോള്‍ രാഷ്ട്രീയമായും പ്രാധാന്യം ഏറെയാണ്. ഇന്ത്യൻ വംശജ കമല ഹാരിസും മോദിയുടെ യുഎസിലെ മികച്ച ‘സുഹൃത്തായ’ ഡോണൾഡ് ട്രംപുമാണ് എതിരാളികൾ. സന്ദർശനത്തിനെത്തുന്ന മോദിയുമായി താൻ കൂടിക്കാഴ്ച നടത്തുമെന്ന പ്രസിഡന്റ് സ്ഥാനാർഥി ട്രംപിന്റെ പ്രസ്താവന ഇതിനോടകം മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്.
കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പ് വേളയിലും അവിടം സന്ദർശിച്ച മോദി ഇന്ത്യൻ വംശജരുമായി സംവദിക്കുകയും അവിടേയ്ക്ക് ട്രംപ് എത്തുകയും ചെയ്തിരുന്നു. യുഎസ് സന്ദർശനത്തിന്റെ അവസാന ദിവസം യുഎൻ പൊതുസഭയിലും ഇന്ത്യൻ പ്രധാനമന്ത്രി സംസാരിക്കുന്നുണ്ട്. യുഎസ് സന്ദർശന വേളയിൽ ഒട്ടേറെ ലോക നേതാക്കളുമായും യുഎസ് ആസ്ഥാനമായുള്ള ബിസിനസ് മേഖലയിലെ വമ്പൻമാരുമായും മോദി കൂടിക്കാഴ്ച നടത്തും.
∙ മലബാർ അഭ്യാസം
ക്വാഡ് അംഗരാജ്യങ്ങളിലെ നാവികസേനകളുടെ സംയുക്ത അഭ്യാസമെന്ന തരത്തിൽ മലബാർ നാവിക അഭ്യാസം മാറിയിട്ടുണ്ട്. 1992ൽ അറബിക്കടലിൽ മലബാർ തീരത്ത് ഇന്ത്യ–യുഎസ് നാവിക സേനകൾ സംയുക്തമായി നടത്തിയ മലബാർ അഭ്യാസം പുതിയ തലത്തിലേക്ക് ഉയരാൻ ക്വാഡ് കാരണമായി. നിലവിൽ ഇന്ത്യ, യുഎസ്, ജപ്പാൻ എന്നീ രാജ്യങ്ങളാണ് സ്ഥിരമായി നാവിക അഭ്യാസത്തിൽ പങ്കെടുക്കുന്നത്.
2007ല്‍ ആദ്യമായി പങ്കെടുത്ത ഓസ്ട്രേലിയയുടെ റോയൽ നേവി പിന്നീട് മടങ്ങി എത്തിയത് 2020ലാണ്. ഇതോടെയാണ് മലബാർ നാവിക അഭ്യാസം ക്വാഡുമായി ചേർത്ത് അറിയപ്പെട്ടു തുടങ്ങി. ഇന്ത്യയുടെ അധീനതയിലുള്ള സമുദ്ര മേഖലകളിൽ നിന്നും മാറി കിഴക്കൻ ഏഷ്യൻ മേഖലകളിലേക്ക് അഭ്യാസം നീട്ടുവാനും ആരംഭിച്ചു. ഫിലിപ്പീൻസ് കടൽ, ജപ്പാൻ തീരം, കിഴക്കൻ ചൈനാ കടൽ, പേർഷ്യൻ ഗൾഫ്, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ, എന്നിവിടങ്ങളിലെല്ലാം അഭ്യാസം നടത്തപ്പെട്ടു.