ഏതുനിമിഷവും വരാം സിപിഎമ്മിന്റെ ആ പ്രഖ്യാപനം; അൻവറിന് മറ്റൊരു പാർട്ടിയിൽ ചേരാനാകുമോ?
സിപിഎം പാർലമെന്ററി പാർട്ടിയിൽനിന്ന് അൻവറിനെ ഒഴിവാക്കിയുള്ള പ്രഖ്യാപനം ഏതു സമയത്തും വരാം. സെപ്റ്റംബർ 25നു ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയായതാണ്. എൽഡിഎഫ് പാർലമെന്ററി പാർട്ടിയുടെ ബ്ലോക്കിൽനിന്ന് അദ്ദേഹത്തെ മാറ്റാനും പാർട്ടി സ്പീക്കറോട് ആവശ്യപ്പെടും. പാർലമെന്ററി പാർട്ടി അംഗമായി അൻവറിനെ സിപിഎം വിശേഷിപ്പിക്കുന്നെങ്കിലും യഥാർഥത്തിൽ നിയമസഭാകക്ഷി സഹകരിപ്പിക്കാൻ തീരുമാനിച്ച സ്വതന്ത്രരുടെ പട്ടികയിലാണ് അദ്ദേഹം ഉള്ളത്. സീറ്റ് വിഭജനത്തിൽ എൽഡിഎഫ് സിപിഎമ്മിനു നൽകിയ സീറ്റാണ് നിലമ്പൂർ. അവിടെ അൻവർ മത്സരിച്ചത് പാർട്ടി ചിഹ്നത്തിലല്ല; ഓട്ടോറിക്ഷയായിരുന്നു ചിഹ്നം. ‘എൽഡിഎഫ് സ്വതന്ത്രൻ’ എന്ന് അൻവറിനെ വിശേഷിപ്പിക്കാമെങ്കിലും സഭയിൽ അദ്ദേഹം ‘സ്വതന്ത്രൻ’ തന്നെയാണ്. മുന്നണി വിപ്പോ പാർട്ടി വിപ്പോ ബാധകമാവില്ല. സ്വതന്ത്രനായി മത്സരിച്ചു ജയിച്ചതുകൊണ്ടു തന്നെ അൻവറിന് മറ്റൊരു പാർട്ടിയിൽ ചേരാനും

സിപിഎം പാർലമെന്ററി പാർട്ടിയിൽനിന്ന് അൻവറിനെ ഒഴിവാക്കിയുള്ള പ്രഖ്യാപനം ഏതു സമയത്തും വരാം. സെപ്റ്റംബർ 25നു ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയായതാണ്. എൽഡിഎഫ് പാർലമെന്ററി പാർട്ടിയുടെ ബ്ലോക്കിൽനിന്ന് അദ്ദേഹത്തെ മാറ്റാനും പാർട്ടി സ്പീക്കറോട് ആവശ്യപ്പെടും. പാർലമെന്ററി പാർട്ടി അംഗമായി അൻവറിനെ സിപിഎം വിശേഷിപ്പിക്കുന്നെങ്കിലും യഥാർഥത്തിൽ നിയമസഭാകക്ഷി സഹകരിപ്പിക്കാൻ തീരുമാനിച്ച സ്വതന്ത്രരുടെ പട്ടികയിലാണ് അദ്ദേഹം ഉള്ളത്. സീറ്റ് വിഭജനത്തിൽ എൽഡിഎഫ് സിപിഎമ്മിനു നൽകിയ സീറ്റാണ് നിലമ്പൂർ. അവിടെ അൻവർ മത്സരിച്ചത് പാർട്ടി ചിഹ്നത്തിലല്ല; ഓട്ടോറിക്ഷയായിരുന്നു ചിഹ്നം.
‘എൽഡിഎഫ് സ്വതന്ത്രൻ’ എന്ന് അൻവറിനെ വിശേഷിപ്പിക്കാമെങ്കിലും സഭയിൽ അദ്ദേഹം ‘സ്വതന്ത്രൻ’ തന്നെയാണ്. മുന്നണി വിപ്പോ പാർട്ടി വിപ്പോ ബാധകമാവില്ല. സ്വതന്ത്രനായി മത്സരിച്ചു ജയിച്ചതുകൊണ്ടു തന്നെ അൻവറിന് മറ്റൊരു പാർട്ടിയിൽ ചേരാനും ഈ 5 വർഷം കഴിയില്ല. കോൺഗ്രസ്– മുസ്‌ലിം ലീഗ് സാധ്യതകളെക്കുറിച്ച് അഭ്യൂഹമുണ്ടെങ്കിലും ആ പാർട്ടികളിലൊന്നും അംഗമാകാൻ ഇപ്പോൾ പറ്റില്ല. കഴക്കൂട്ടത്ത് സ്വതന്ത്രനായി ജയിച്ച എം.എ.വാഹിദ് പിന്നീട് കോൺഗ്രസിൽ ചേർന്നതായി പൊതുവേദിയിൽ പ്രഖ്യാപിച്ചതിന്റെ പേരിൽ പിടിച്ച പുലിവാൽ ചെറുതല്ല. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത കൽപിക്കാതിരിക്കാനുള്ള വിശദീകരണം ആവശ്യപ്പെട്ട് വാഹിദിനു നിയമസഭയുടെ നോട്ടിസ് കിട്ടി. ഒടുവിൽ, ഉദ്ദേശിച്ചത് അങ്ങനെയല്ലെന്നു വിശദീകരണം നൽകുകയായിരുന്നു. മറ്റൊരു പാർട്ടിയിൽ ചേരണമെങ്കിൽ അൻവറിനു നിയമസഭാംഗത്വം രാജിവയ്ക്കണം.
മുകേഷിനെ പോലെ പാർട്ടി അംഗമല്ലെങ്കിലും സിപിഎം ചിഹ്നത്തിലായിരുന്നു അൻവർ മത്സരിച്ചതെങ്കിൽ സിപിഎമ്മിന് അദ്ദേഹത്തിനെതിരെ നടപടി എടുക്കേണ്ടിവരുമായിരുന്നു. ഒക്ടോബർ 4നു ചേരുന്ന നിയമസഭാ സമ്മേളനത്തിൽ പാർട്ടി നൽകുന്ന വിപ് അനുസരിക്കുന്നില്ലെങ്കിൽ അതും കാരണമായി പറയാമായിരുന്നു. ഇതുവരെ പാർട്ടി വിപ് അംഗീകരിച്ചിരുന്ന അൻവറിന് ഇനി അതു ബാധകമാകില്ല. എൽഡിഎഫ് കൺവീനർ കൂടിയായ ടി.പി.രാമകൃഷ്ണനാണു സിപിഎം നിയമസഭാ കക്ഷിയുടെ സെക്രട്ടറി. അൻവറിനെ ഇടതുമുന്നണി എംഎൽഎമാരുടെ ബ്ലോക്കിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള അറിയിപ്പും അദ്ദേഹത്തിന്റേതാകാനാണു സാധ്യത. ഇതിനായി നിയമസഭാകക്ഷി യോഗം ചേരണമെന്നില്ല. 4നു നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോൾ പി.വി.അൻവർ എല്ലാ അർഥത്തിലും സ്വതന്ത്രനായിരിക്കും.
∙ പാർട്ടി തള്ളിപ്പറഞ്ഞു; അൻവർ തിളച്ചുതൂവി
മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നെഞ്ചിൽ തറയ്ക്കുന്ന ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. പ്രകോപനമായതു മുഖ്യമന്ത്രിയും പാർട്ടിയും തന്നെ തള്ളിപ്പറഞ്ഞതിലുള്ള അരിശവും. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പരസ്യമായി തള്ളിയതോടെ കാര്യങ്ങൾ കൈവിട്ടുപോയെന്ന് അൻവറിനു തോന്നിയിരുന്നു. എന്നാൽ, അദ്ദേഹവുമായി അടുപ്പമുള്ള പാർട്ടി നേതാക്കൾ പ്രസ്താവനകൾ പാടില്ലെന്നു വിലക്കി.
പി.ശശിക്കെതിരായ പരാതി പാർട്ടി സെക്രട്ടറിക്കു നൽകാൻ ഉപദേശിച്ചതും ഈ നേതാക്കളാണ്. മുഖ്യമന്ത്രി തള്ളിപ്പറഞ്ഞെങ്കിലും പാർട്ടി ഒപ്പം നിൽക്കുമെന്ന് അൻവർ കരുതി. പരാതി അന്വേഷിക്കുമെന്ന പ്രസ്താവന പോലും അൻവറിനു പിടിവള്ളിയാകുമായിരുന്നു. ശശിക്കു ക്ലീൻ ചിറ്റ് നൽകിയ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി സെക്രട്ടറി ആവർത്തിച്ചതോടെ അൻവറിനു കടന്നാക്രമണമല്ലാതെ മറ്റു വഴികളില്ലാതായി. ‘ആത്മാഭിമാനമാണ് വലുത്. അതു കുറച്ച് അധികമുണ്ടെ’ന്ന് ഫെയ്സ്ബുക്കിൽ കുറിച്ചത് പോരാട്ടത്തിന്റെ സൂചന നൽകിത്തന്നെയായിരുന്നു. എന്നാൽ അൻവറിന്റെ ആരോപണങ്ങളെ പൂർണമായും തള്ളാൻ വേണ്ടി മാത്രമായി ഡൽഹിയിൽ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയതോടെ അൻവറിന്റെ പോരാട്ടം തുടരുമോയെന്നു കാത്തിരുന്നു കാണണം. മറ്റുള്ള ആരോപണങ്ങൾക്കൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. പകരം, അൻവർ പറഞ്ഞത് സിപിഎമ്മിനും എൽഡിഎഫിനും മുഖ്യമന്ത്രിക്കും എതിരാണെന്നു മാത്രമായിരുന്നു പിണറായിയുടെ വാക്കുകൾ.