ഒക്ടോബർ 5, പ്രാദേശിക സമയം രാത്രി 10.45ന് മധ്യ ഇറാനിൽ അസാധാരണമായൊരു ഭൂചലനം രേഖപ്പെടുത്തി. അരാദാൻ നഗരമായ സെംനാനിൽ ഭൂചലനം രേഖപ്പെടുത്തിയതായി മെഹർ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. ഇതോടെ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഇറാൻ ആദ്യമായി അണുബോംബ് പരീക്ഷണം നടത്തി എന്ന രീതിയിൽ റിപ്പോർട്ടുകൾ പ്രചരിച്ചു. ഗൂഗിൾ സേർച്ചിൽ ഈ വിഷയം ടോപ് ട്രെൻഡിങ്ങിലെത്തി. ഇപ്പോഴും ഇതേ കാര്യം തന്നെയാണ് ഓൺലൈനിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന്. 181 മിസൈലുകൾ തൊടുത്ത് ആക്രമണം നടത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും ഇസ്രയേലിന്റെ ഭാഗത്തു നിന്ന് കാര്യമായ പ്രത്യാക്രമണം ഉണ്ടായിട്ടില്ല. ഈ ദിവസങ്ങളിലെല്ലാം ഇറാൻ, ഇസ്രയേൽ, യുഎസ് എന്നിവിടങ്ങളിൽ നിശ്ശബ്ദതയും പ്രകടമാണ്. യഥാർഥത്തിൽ ഇറാൻ ആണവ പരീക്ഷണം നടത്തിയോ? പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന മിക്ക വിദഗ്ധരുടെയും നിരീക്ഷണപ്രകാരം ഇറാന്റെ ആയുധപ്പുരയിൽ അണ്വായുധം ഉണ്ടാകാമെന്നാണ്. ഇസ്രയേലും ഇറാനും തമ്മിലുള്ള കടുത്ത ശത്രുതയുടെ പശ്ചാത്തലത്തിൽ പരീക്ഷണം നടന്നിരിക്കാമെന്നും പറയുന്നു. അതേസമയം, ഇറാൻ ഒരു ഭൂഗർഭ ആണവ പരീക്ഷണം നടത്തിയതായി ഔദ്യോഗികമായി അവകാശപ്പെടുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല. ഇതിനാലാണ് 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അണുബോംബ് പരീക്ഷണത്തിന്റെ സംശയങ്ങളിലേക്ക് നീങ്ങുന്നത്. മാത്രവുമല്ല, സെംനാൻ പ്രദേശത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒക്ടോബർ 5, പ്രാദേശിക സമയം രാത്രി 10.45ന് മധ്യ ഇറാനിൽ അസാധാരണമായൊരു ഭൂചലനം രേഖപ്പെടുത്തി. അരാദാൻ നഗരമായ സെംനാനിൽ ഭൂചലനം രേഖപ്പെടുത്തിയതായി മെഹർ വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തു. ഇതോടെ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഇറാൻ ആദ്യമായി അണുബോംബ് പരീക്ഷണം നടത്തി എന്ന രീതിയിൽ റിപ്പോർട്ടുകൾ പ്രചരിച്ചു. ഗൂഗിൾ സേർച്ചിൽ ഈ വിഷയം ടോപ് ട്രെൻഡിങ്ങിലെത്തി. ഇപ്പോഴും ഇതേ കാര്യം തന്നെയാണ് ഓൺലൈനിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന്. 181 മിസൈലുകൾ തൊടുത്ത് ആക്രമണം നടത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും ഇസ്രയേലിന്റെ ഭാഗത്തു നിന്ന് കാര്യമായ പ്രത്യാക്രമണം ഉണ്ടായിട്ടില്ല. ഈ ദിവസങ്ങളിലെല്ലാം ഇറാൻ, ഇസ്രയേൽ, യുഎസ് എന്നിവിടങ്ങളിൽ നിശ്ശബ്ദതയും പ്രകടമാണ്. യഥാർഥത്തിൽ ഇറാൻ ആണവ പരീക്ഷണം നടത്തിയോ?

പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന മിക്ക വിദഗ്ധരുടെയും നിരീക്ഷണപ്രകാരം ഇറാന്റെ ആയുധപ്പുരയിൽ അണ്വായുധം ഉണ്ടാകാമെന്നാണ്. ഇസ്രയേലും ഇറാനും തമ്മിലുള്ള കടുത്ത ശത്രുതയുടെ പശ്ചാത്തലത്തിൽ പരീക്ഷണം നടന്നിരിക്കാമെന്നും പറയുന്നു. അതേസമയം, ഇറാൻ ഒരു ഭൂഗർഭ ആണവ പരീക്ഷണം നടത്തിയതായി ഔദ്യോഗികമായി അവകാശപ്പെടുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല. ഇതിനാലാണ് 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അണുബോംബ് പരീക്ഷണത്തിന്റെ സംശയങ്ങളിലേക്ക് നീങ്ങുന്നത്. മാത്രവുമല്ല, സെംനാൻ പ്രദേശത്ത് ഇതിനു മുൻപ് കാര്യമായ ഭൂചലനങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ഭൗമനിരീക്ഷണ ഡേറ്റ പറയുന്നത്. ഇതേ രാത്രിതന്നെ ഇസ്രയേലിലും ഭൂചലനം അനുഭവപ്പെട്ടുവെന്നതാണ് മറ്റൊരു നിഗൂഢത.

ഭൂഗർഭ താവളത്തിനുള്ളിൽ വിന്യസിച്ച ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ. (Photo: AFP)
ADVERTISEMENT

ഇറാൻ അണ്വായുധ ശാക്തിക രാജ്യങ്ങളുടെ ക്ലബ്ബിൽ ഇടംപിടിച്ചോ? എങ്കിൽ ആരായിരിക്കും ഇറാനെ സഹായിച്ചിട്ടുണ്ടാകുക? അണ്വായുധവം വഹിക്കാൻ ശേഷിയുള്ള മിസൈലുകൾ ഇറാന്റെ കൈവശമുണ്ടോ? പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇറാന് അണ്വായുധങ്ങൾ നിർമിക്കാൻ കഴിയുമെന്ന് യുഎസ് ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് പറയുന്നതിൽ വസ്തുതയുണ്ടോ? പരമോന്നത നേതാവ് ആയത്തുല്ല അലി ഖമയനിയുടെ ഉത്തരവ് ലഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്തിന് അണുബോംബ് പരീക്ഷിക്കാനാകുമെന്നു പറഞ്ഞ മുതിർന്ന ഇറാനിയൻ നിയമനിർമാതാവിന്റെ പ്രസ്താവനയിൽ കഴമ്പുണ്ടോ?

∙ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍

ഔദ്യോഗിക സ്ഥിരീകരണമോ നിഷേധമോ ഇല്ലെങ്കിലും സമൂഹമാധ്യമമായ എക്സിലെ ചില ട്വീറ്റുകളും ഭൂചലന ഗ്രാഫുകളും ഇറാന്റെ അണുബോംബ് പരീക്ഷണത്തിന്റെ സാധ്യതകൾ വിലയിരുത്തുന്നു. ആണവ പരീക്ഷണം എങ്ങനെ ഭൂചലനമായി മാറിയെന്നത് സംബന്ധിച്ച് നിരവധി റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും വിദഗ്ധർ ഇവയൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നേരത്തേ പല രാജ്യങ്ങളിലും അണ്വായുധ പരീക്ഷണം നടക്കുമ്പോൾ ഭൂകമ്പമാപിനിയിൽ ഉയർന്ന തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഭൂകമ്പത്തിന്റെ സമയമാണ് ഈ ഊഹോപോഹങ്ങൾക്ക് വഴിയൊരുക്കിയതെന്നു പറയാം.

ഇറാന്റെ ഭൂഗർഭ സൈനിക വ്യോമതാവളം. (Photo: AFP)

∙ അർധരാത്രി ഇസ്രയേലിലും ഭൂചലനം

ADVERTISEMENT

ഇറാനിലെ ഭൂചലനത്തിന് മിനിറ്റുകൾക്ക് ശേഷം, അർധരാത്രിയോടെ ഇസ്രയേലിലും ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ രണ്ട് ഭൂചലനങ്ങളുടെ സ്വഭാവത്തെക്കുറിച്ചുള്ള ആശങ്കകൾ പലവിധ ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കും വഴിമരുന്നിട്ടു. രണ്ട് ഭൂചലനങ്ങളുടെയും അസാധാരണമായ സമയവും ഇരു രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംഘർഷങ്ങളും ഒരുപോലെ വലിയ ചര്‍ച്ചയായി. ഇരു രാജ്യങ്ങളിലും രഹസ്യ ആണവ പരീക്ഷണങ്ങൾ നടക്കുകയാണെന്നു വരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ വന്നു. ഇറാനിലെ രാത്രി ഭൂചലനം ഇസ്രയേലിനെ ശരിക്കും ആശങ്കപ്പെടുത്തുന്നുണ്ടെന്നാണ് എക്സിൽ ഒരാൾ പോസ്റ്റ് ചെയ്തത്. ഇറാനെതിരെ പെട്ടെന്നൊരു ആക്രമണം നടത്താൻ ഇസ്രയേലിന് വലിയ വെല്ലുവിളികളുണ്ടെന്നും നിരീക്ഷകർ പറയുന്നു. ഒക്ടോബർ 1ന് തന്നെ ഇറാൻ അവർക്ക് ആവശ്യമുള്ളിടത്ത് കൃത്യതയോടെ ഒരു പോർമുന എത്തിക്കാനാകുമെന്ന് തെളിയിച്ചു കഴിഞ്ഞു, തുടർന്നാണ് മരുഭൂമിയോടു ചേർന്നുള്ള പ്രദേശത്തെ ഭൂചലനം.

റിപബ്ലിക് പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപ് ഇറാന്റെ ആണവ നിലയങ്ങളിൽ വൻ ആക്രമണം നടത്താനാണ് ആഹ്വാനം ചെയ്തത്. എന്നാൽ ഇറാന്റെ ആണവ നിലയങ്ങളെ ആക്രമിക്കുന്നതിനെ പിന്തുണയ്ക്കില്ലെന്നാണ് നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്.

∙ 10 കിലോമീറ്റർ ആഴത്തിൽ ആണവ പരീക്ഷണം നടക്കുമോ?

ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തിരുന്നു. 110 കിലോമീറ്റർ അകലെയുള്ള ടെഹ്‌റാനിൽ വരെ ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. എന്നാൽ ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിൽ ആണവപരീക്ഷണം എത്രത്തോളം സാധ്യമാണെന്ന ചോദ്യം ഉന്നയിക്കുന്നവരും ഉണ്ട്. ആണവനിലയത്തിന് വളരെ അടുത്താണ് ഇത് സംഭവിച്ചതെന്നും ചർച്ചയായതിനാൽ ഭൂചലനമാണോ ആണവ പരീക്ഷണമാണോ ഒക്ടോബർ 5ന് രാത്രി സംഭവിച്ച പ്രകമ്പനത്തിന് പിന്നിലെന്ന് പറയാനാകില്ല. മുന്നറിയിപ്പ് സംവിധാനങ്ങളിലൊന്നും ഇത്തരമൊരു ഭചലനത്തിന്റെ സൂചന ലഭിക്കാത്തതാണ് ഭൗമവിദഗ്ധരെ കുഴക്കുന്നത്. ഇസ്രയേലിനെയും യുഎസിനെയും നിലയ്ക്ക് നിർത്താൻ ലക്ഷ്യമിട്ട് ഇറാൻ കൈവിട്ട നീക്കത്തിന് ശ്രമിച്ചിരിക്കാമെന്നാണ് ഒരുപക്ഷം പറയുന്നത്. എന്നാൽ ആണവ പരീക്ഷണം നടത്തിയാല്‍ ഇറാൻ ഒരിക്കലും ഔദ്യോഗികമായി പ്രഖ്യാപനം നടത്തില്ല. അതിനൊരു കാരണമുണ്ട്, നേരത്തേ പുറത്തിറക്കിയ ഒരു ‘ഫത്‌വ’

ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ‘ഖൈബർ’ പരീക്ഷണം നടത്തുന്നു. (West Asia News Agency/Handout via REUTERS)

∙ എന്തായിരുന്നു ഖമനയിയുടെ ഫത്‌വ?

ADVERTISEMENT

2003ൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി രാജ്യം ഒരിക്കലും അണ്വായുധം നിർമിക്കില്ലെന്ന് ഫത്‌വ ഇറക്കിയിരുന്നു. അണ്വായുധം ലോകത്തിന് മരണം സമ്മാനിക്കും അതിനാൽ ഇറാൻ ഒരിക്കലും അണുബോംബ് നിർമിക്കില്ലെന്നുമാണ് ഖയമനി പറഞ്ഞിരുന്നത്. അതാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്, പക്ഷേ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മതപരമായ വിധിയാണ് ഫത്‌‌വ, ഇത് ലംഘിച്ച് ഔദ്യോഗികമായി പ്രഖ്യാപനം നടത്തുന്ന പതിവില്ല. ഇസ്രയേലിന് ഒരു സന്ദേശം നൽകുക മാത്രമായിരിക്കും ഈ പരീക്ഷണംകൊണ്ട് ഇറാൻ ലക്ഷ്യമിടുന്നതെന്നും കരുതുന്നു. മധ്യപൂർവദേശ മേഖലയിലെ ഏറ്റവും വലിയ അണ്വായുധ ശേഖരം ഇസ്രയേലിന്റെ പക്കലുണ്ടെന്നതും പരസ്യമായ രഹസ്യമാണ്. എന്തുകൊണ്ടാണ് ഇസ്രയേലിലും ഭൂചലനമുണ്ടായത് എന്ന കാര്യവും ചിലർ ചോദിക്കുന്നുണ്ട്. അതിന്റെ ഉത്തരം തേടി യുഎസിലെയും ഇസ്രയേലിലെയും ഭൂചലന വിശകലന വിദഗ്ധർ ഇസ്രയേലിലെ ഭൂചലന ഡേറ്റയും പരിശോധിച്ച് വരികയാണ്.

ആയത്തുല്ല ഖമനയി. (Photo by ATTA KENARE / AFP)

∙ ഉത്തര കൊറിയൻ മാതൃകയിലൊരു പരീക്ഷണം

ഉത്തര കൊറിയയുടെ മാതൃകയിലാണ് ഇറാൻ ഭൂഗർഭ പരീക്ഷണം നടത്തിയതെന്നാണ് കരുതുന്നത്. ഇത് യുഎസിനും പാശ്ചാത്യ രാജ്യങ്ങൾക്കും നൽകുന്ന സൂചന കൂടിയാണ്. ഇറാൻ ഒരിക്കലും ഭയന്ന് പിൻമാറില്ലെന്നും അടിച്ചാൽ തിരിച്ചടിക്കുമെന്നുമുള്ള സന്ദേശമാണ് ഈ പരീക്ഷണത്തിനു പിന്നിലെ ലക്ഷ്യമെന്നും കരുതുന്നു. ഉത്തര കൊറിയ ചൈനയുടെ സഹായത്തോടെയാണ് പരീക്ഷണങ്ങൾ നടത്തുന്നതെങ്കില്‍ ഇറാൻ റഷ്യയുടെ പിന്തുണയോടെയാണ് അണ്വായുധ നീക്കങ്ങൾ നടത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഇറാൻ എല്ലാ മേഖലകളിലും യുഎസ് എതിർപ്പിനെ ചെറുത്തുനിന്നതിന്റെ പ്രധാന രഹസ്യം റഷ്യയ്ക്ക് പുറമെ ചൈനയുടെയും ഈ വലിയ പിന്തുണയാണ്.

∙ ചൈനയുമായി 40 കോടിയുടെ കരാർ

ഇറാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് ചൈനയാണ്. അടുത്ത 25 വർഷത്തേക്ക് ഇറാനുമായി 40 കോടി യുഎസ് ഡോളറിന്റെ ‘സൈനിക, വിപണി’ കരാറിലും ചൈന ഒപ്പുവച്ചിട്ടുണ്ട്. ഇതോടൊപ്പംതന്നെ ഇറാൻ അയൽരാജ്യമായ അസർബൈജാനുമായി ഉണ്ടാക്കിയിരിക്കുന്ന സൗഹൃദവും ഇസ്രയേലിന് വ്യക്തമായ സന്ദേശമാണ് നൽകുന്നത്. ഇതെല്ലാം നോക്കുമ്പോൾ ഇറാനെതിരായ ആക്രമണം നടത്തും മുന്‍പ് ഇസ്രയേൽ രണ്ടുതവണ ചിന്തിക്കുമെന്ന് ഉറപ്പാണ്. ഇറാന് എന്തെങ്കിലും സംഭവിച്ചാൽ ചൈനയ്ക്ക് വേണ്ട ഇന്ധനം പ്രതിസന്ധിയിലാകും. ഇതിനാൽ ഇറാനെതിരായ ഏതൊരു നീക്കവും പ്രതിരോധിക്കാൻ ചൈന രംഗത്തിറങ്ങുമെന്നതാണ് സ്ഥിതി.

Representative Image: (Photo: Bet_Noire/istockphoto)

∙ യുഎസ് തിരഞ്ഞെടുപ്പ്: അവസരം മുതലാക്കി ഇറാൻ

നവംബർ 4ന് യുഎസിൽ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ അവസരം മുതലാക്കിയാണ് ഇറാന്റെ ഇപ്പോഴത്തെ നീക്കങ്ങളെന്നും പറയാം. റിപബ്ലിക് പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപ് ഇറാന്റെ ആണവ നിലയങ്ങളിൽ വൻ ആക്രമണം നടത്താനാണ് ആഹ്വാനം ചെയ്തത്. എന്നാൽ ഇറാന്റെ ആണവ നിലയങ്ങളെ ആക്രമിക്കുന്നതിനെ പിന്തുണയ്ക്കില്ലെന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിനെ അറിയിക്കുകയും ചെയ്തു. ട്രംപ് അധികാരത്തിൽ വന്നാൽ യുഎസ് പിന്തുണയോടെ ഇസ്രയേൽ ഇറാനെതിരെ ശക്തമായ ആക്രമണം നടത്തിയേക്കാം. ഇതെല്ലാം മുൻകൂട്ടി കണ്ടായിരിക്കും ഇറാൻ ഇപ്പോൾ അണുബോംബ് പരീക്ഷണം വരെ നടത്തിയിരിക്കുന്നതെന്ന് കരുതാം.

ഇറാന്റെ പോർവിമാന പൈലറ്റുമാർ റഷ്യയിൽ പരിശീലനം നടത്തുന്നുണ്ടെന്നും ഇസ്രയേലിന്റെ എഫ്-35 പോർവിമാനങ്ങളെ നേരിടാൻ ഇറാൻ ഉടൻ തന്നെ റഷ്യയിൽ നിന്നുള്ള എസ്‌യു -35 ബോംബറുകൾ എത്തിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. റഷ്യൻ നിര്‍മിത വ്യോമ പ്രതിരോധ സംവിധാനം എസ്-400 ഇറാനില്‍ വിന്യസിക്കാനും നീക്കം നടക്കുന്നുണ്ട്.

∙ ഇറാൻ അണുബോംബ് സ്വന്തമാക്കിയോ?

ഇറാന് പ്രതീക്ഷിച്ചതിലും അതിവേഗത്തിൽ അണ്വായുധങ്ങൾ നിർമിക്കാൻ കഴിയുമെന്നാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തിങ്ക് ടാങ്ക് ദ് ഹെറിറ്റേജ് ഫൗണ്ടേഷന്റെ ഒക്‌ടോബർ ഒന്നിലെ റിപ്പോർട്ടിൽ പറയുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയയിൽ നിന്ന് ഒരു അണുബോംബ് നിർമാണ ഓർഡർ ലഭിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ പരീക്ഷണം നടത്താനാകുമെന്നാണ് മുതിർന്ന ഇറാനിയൻ നിയമനിർമാതാവിനെ ഉദ്ധരിച്ച് ഫൗണ്ടേഷൻ പറയുന്നത്. 2024 ഏപ്രിലിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. ഇറാന്റെ ആണവ പദ്ധതി വിപുലമായ ഘട്ടത്തിലാണെന്നതിൽ സംശയമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോർട്ട്.

ഇറാന്റെ ബാലിസ്റ്റിക് മിസൈൽ. (Photo: AFP)

ഇറാന്റെ ആണവ പദ്ധതികളെല്ലാം ഏറെ പുരോഗമിച്ചതിനാൽ അവർ നേടേണ്ടതെല്ലാം സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ടാകുമെന്നും ആണവ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണം വലിയ തിരിച്ചടിയുണ്ടാക്കില്ലെന്നുമാണ് മുൻ ഇസ്രയേൽ പ്രധാനമന്ത്രി എഹുദ് ബരാക് പറഞ്ഞത്. സിവിലിയൻ ആണവ പദ്ധതികളുടെ മറവിൽ ഇറാൻ സൈനിക ആണവ പദ്ധതി നടപ്പാക്കുകയാണെന്ന് പതിറ്റാണ്ടുകളായി പാശ്ചാത്യ രാജ്യങ്ങളും ആരോപിക്കുന്നുണ്ട്.

∙ ഭൂമിക്കടിയിലെ അണുബോംബ് പരീക്ഷണം എളുപ്പമോ?

ഭൂഗർഭ ആണവപരീക്ഷണങ്ങൾ ഭൂചലനങ്ങൾക്ക് കാരണമാകുമെങ്കിലും ഈ ദൗത്യത്തിന്റെ പ്രത്യേകതകൾ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. നടാൻസ് പോലുള്ള ഇറാന്റെ ആണവ നിലയങ്ങൾ ഭൂമിക്കടിയിലാണ് പ്രവർത്തിക്കുന്നത്. ഇത് അത്തരം പരീക്ഷണങ്ങൾക്കുള്ള സാധ്യതകളെ സൂചിപ്പിക്കുന്നു. എന്നാൽ, ഭൂകമ്പത്തിന്റെ ആഴവും വ്യാപ്തിയും ഒരു ആണവ പരീക്ഷണത്തെ കൃത്യമായി സൂചിപ്പിക്കുന്നില്ലെന്ന് വേണം പറയാൻ. ഭൂമിക്ക് പുറത്തുനിന്ന് ഒരു പിന്തുണ ഇല്ലാതെ ഭൂഗർഭ സ്ഫോടനം നടത്തുക എന്നത് സങ്കീർണമായ ദൗത്യമാണ്.

∙ പ്രോജക്റ്റ്‌‌‌ മിദാൻ: ഇറാനിലെ ഭൂഗർഭ ആണവ പരീക്ഷണ ദൗത്യം

ഇസ്രയേൽ പിടിച്ചെടുത്ത ആണവ രേഖകളിലെ പ്രധാന കണ്ടെത്തലുകളിലൊന്ന് 2004ൽ ഇറാൻ ഭൂഗർഭ ആണവപരീക്ഷണ കേന്ദ്രം നിർമിക്കുന്നു എന്നതാണ്. ‘അമാദ് പ്ലാൻ’ എന്ന കോഡ് പേരിൽ ഇറാൻ അണ്വായുധ പദ്ധതി വികസിപ്പിക്കുകയും ആയുധം നിർമിക്കുകയും ചെയ്യുന്നുണ്ടെന്ന് ആ രേഖകളിൽ വ്യക്തമായിരുന്നു. 2000ത്തിന്റെ അവസാനം മുതൽ ഈ പരീക്ഷണ ദൗത്യത്തിന്റെ കോഡ് നാമം ‘പ്രോജക്റ്റ് മിദാൻ’ എന്നാക്കി മാറ്റി. ഒരു ഭൂഗർഭ പരീക്ഷണ സൈറ്റ് വികസിപ്പിക്കുന്നതിനും നിർമിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതായിരുന്നു ആ പദ്ധതി. പ്രോജക്റ്റ് മിദാൻ ദൗത്യത്തിനായി ആണവ പരീക്ഷണ സ്ഥലങ്ങൾ തിരഞ്ഞെടുക്കൽ നടത്തി, സാധ്യതയുള്ള അഞ്ച് ടെസ്റ്റിങ് ലൊക്കേഷനുകൾ കണ്ടെത്തുകയും ചെയ്തിരുന്നു.

പരീക്ഷണത്തിനൊരുങ്ങുന്ന ഇറാന്റെ ബാലിസ്റ്റിക് മിസൈൽ. (West Asia News Agency/Handout via REUTERS)

ടെസ്റ്റിങ്ങുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ വരെ നിർമിച്ചു, ഭൂഗർഭ ആണവ പരീക്ഷണത്തിന്റെ വ്യാപതി അളക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു. എന്നാൽ 2003ന്റെ അവസാനത്തിൽ ആണവ പരീക്ഷണ പദ്ധതികളെല്ലാം കുറയ്ക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യുകയായിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇറാൻ ഇതിനു മുൻപും ആണവ പരീക്ഷണത്തിന് നീക്കം നടത്തിയിട്ടുണ്ടെന്നാണ്.

∙ ഇറാന് പ്രവർത്തനക്ഷമമായ ആറ്റം ബോംബ് നിർമിക്കാൻ എത്ര സമയം വേണ്ടിവരും?

ഇറാൻ 1421 കിലോഗ്രാം യുറേനിയം-235 ഇന്ധനം 60 ശതമാനം വരെ സംപുഷ്ടീകരിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ആയുധ നിലവാരമുള്ള യുറേനിയം–235 ലഭ്യമാക്കാൻ 90 ശതമാനം ശുദ്ധീകരണം നടത്തേണ്ടതുണ്ട്. ഇത് അതിവേഗം ലഭ്യമാക്കാൻ ഇറാന് സാധിക്കുമെന്നു തന്നെയാണ് മിക്ക നിരീക്ഷകരും പറയുന്നത്. ഇറാന് അണുബോംബുകളിലൊന്ന് നിർമിക്കാൻ ഒരു വർഷമെടുക്കും, ഒരു ചെറിയ ആയുധശേഖരം നിർമിച്ചെടുക്കാൻ അരപ്പതിറ്റാണ്ട് പോലും സമയമെടുത്തേക്കാം എന്നാണ് മുൻ ഇസ്രയേൽ പ്രധാനമന്ത്രി എഹൂദ് ബരാക്ക് പറഞ്ഞത്. എന്നാൽ സംവിധാനങ്ങളും സാഹചര്യങ്ങളും ഒത്തുവന്നാൽ ആഴ്ചകൾക്കുള്ളിൽ തന്നെ അണുബോംബ് നിർമിക്കാൻ കഴിയുമെന്നാണ് ഇറാൻതന്നെ നൽകുന്ന സൂചനകൾ.

ബാലിസ്റ്റിക് മിസൈൽ. (Photo: AFP)

∙ ഇറാന്റെ ആയുധപ്പുരയിൽ അണ്വായുധ മിസൈലുകൾ?

ഇറാന്റെ കൈവശമുള്ള നിരവധി മിസൈലുകൾ ആണവ പേലോഡുകൾ വഹിക്കാൻ കഴിവുള്ളവയാണ്. ഇത് വളരെക്കാലമായി ഇസ്രയേൽ, യുഎസ് ശക്തികളെ ആശങ്കപ്പെടുത്തുന്നുമുണ്ട്. അണ്വായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കുന്നത് നിയന്ത്രിക്കണമെന്ന് നേരത്തേ ഐക്യരാഷ്ട്ര സംഘടന (യുഎൻ) തന്നെ ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. പുറത്തുനിന്ന് മിസൈൽ സാങ്കേതികവിദ്യ വാങ്ങുന്നതിനുള്ള യുഎൻ നിയന്ത്രണങ്ങളും മിസൈൽ വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള ഉപരോധങ്ങളും 2023 ഒക്ടോബറിൽ കാലഹരണപ്പെട്ടിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ നിലനിന്നപ്പോഴും ഇത്തരം മിസൈലുകളുടെ വിപുലമായ ശ്രേണി വികസിപ്പിക്കുന്നതിൽ ഇറാൻ സജീവമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ആണവ പോര്‍മുനകൾ വഹിക്കുന്നതിനും ബഹിരാകാശ വിക്ഷേപണ പേടകങ്ങൾക്കും ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളുടെ അതേ സാങ്കേതികവിദ്യകളാണ് ഇറാൻ ഉപയോഗിക്കുന്നതും.

English Summary:

Iran Earthquake or Nuclear Test? Mystery Shrouds Seismic Event

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT