ഒരു വർഷമായി ഇസ്രയേൽ സൈനികരും രഹസ്യാന്വേഷണ ഏജൻസികളും ഒപ്പം യുഎസും രാപകലില്ലാതെ തിരഞ്ഞിരുന്ന ‘മോസ്റ്റ് വാണ്ടഡ്’ വ്യക്തി ഒടുവിൽ കൊല്ലപ്പെട്ടിരിക്കുന്നു. സായുധ സംഘടനയായ ഹമാസിന്റെ തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചത് ഇസ്രയേൽ വിദേശകാര്യമന്ത്രി കാറ്റ്സ്. ഇസ്രയേൽ സൈന്യം യഹ്യ സിൻവറിന്റെ വീട് വളഞ്ഞതായി ഒക്ടോബർ 16ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ആ വീട്ടിൽ സിൻവർ ഉണ്ടായിരുന്നില്ലെന്നും ഗാസയിലെ ഭൂഗർഭ താവളങ്ങളിൽ ഒളിച്ചിരിക്കുകയാണെന്നുമാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) വ്യക്തമാക്കിയത്. അപ്പോഴും നെതന്യാഹുവിന്റെ ഉപദേഷ്ടാക്കളിൽ ഒരാൾ പറഞ്ഞു– ‘യഹ്യ പിടിക്കപ്പെടും, അധികം വൈകില്ല’. അതാണ് തൊട്ടടുത്ത ദിവസം സംഭവിച്ചതും. ഗാസയിൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ സൈന്യം വധിച്ച മൂന്ന് പേരിൽ ഒരാൾ ഹമാസ് നേതാവ് യഹ്യ സിൻവറായിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഐഡിഎഫ് വക്താവ് ആദ്യഘട്ടത്തിൽ പറഞ്ഞത്. യഹ്യ സിൻവറിന്റേത് അവകാശപ്പെടുന്ന മൃതദേഹചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ആദ്യഘട്ടത്തിൽ സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഇസ്രയേൽ സേന പുറത്തുവിട്ടത്. യഹ്യ ഗാസയിൽ വച്ച് കൊല്ലപ്പെട്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ സമയം ഒക്ടോബർ 17ന് രാത്രി പത്തോടെ മരണത്തിൽ സ്ഥിരീകരണം വരികയായിരുന്നു. 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനായിരുന്ന യഹ്യയെ തേടിയായിരുന്നു ഇസ്രയേലിന്റെ ആക്രമണങ്ങളും തിരച്ചിലുമെല്ലാം. എങ്ങനെയാണ് ഈ ഹമാസ് നേതാവിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വർഷമായി ഇസ്രയേൽ സൈനികരും രഹസ്യാന്വേഷണ ഏജൻസികളും ഒപ്പം യുഎസും രാപകലില്ലാതെ തിരഞ്ഞിരുന്ന ‘മോസ്റ്റ് വാണ്ടഡ്’ വ്യക്തി ഒടുവിൽ കൊല്ലപ്പെട്ടിരിക്കുന്നു. സായുധ സംഘടനയായ ഹമാസിന്റെ തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചത് ഇസ്രയേൽ വിദേശകാര്യമന്ത്രി കാറ്റ്സ്. ഇസ്രയേൽ സൈന്യം യഹ്യ സിൻവറിന്റെ വീട് വളഞ്ഞതായി ഒക്ടോബർ 16ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ആ വീട്ടിൽ സിൻവർ ഉണ്ടായിരുന്നില്ലെന്നും ഗാസയിലെ ഭൂഗർഭ താവളങ്ങളിൽ ഒളിച്ചിരിക്കുകയാണെന്നുമാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) വ്യക്തമാക്കിയത്. അപ്പോഴും നെതന്യാഹുവിന്റെ ഉപദേഷ്ടാക്കളിൽ ഒരാൾ പറഞ്ഞു– ‘യഹ്യ പിടിക്കപ്പെടും, അധികം വൈകില്ല’. അതാണ് തൊട്ടടുത്ത ദിവസം സംഭവിച്ചതും.

ഗാസയിൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ സൈന്യം വധിച്ച മൂന്ന് പേരിൽ ഒരാൾ ഹമാസ് നേതാവ് യഹ്യ സിൻവറായിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഐഡിഎഫ് വക്താവ് ആദ്യഘട്ടത്തിൽ പറഞ്ഞത്. യഹ്യ സിൻവറിന്റേത് അവകാശപ്പെടുന്ന മൃതദേഹചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ആദ്യഘട്ടത്തിൽ സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഇസ്രയേൽ സേന പുറത്തുവിട്ടത്. യഹ്യ ഗാസയിൽ വച്ച് കൊല്ലപ്പെട്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ സമയം ഒക്ടോബർ 17ന് രാത്രി പത്തോടെ മരണത്തിൽ സ്ഥിരീകരണം വരികയായിരുന്നു. 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനായിരുന്ന യഹ്യയെ തേടിയായിരുന്നു ഇസ്രയേലിന്റെ ആക്രമണങ്ങളും തിരച്ചിലുമെല്ലാം. എങ്ങനെയാണ് ഈ ഹമാസ് നേതാവിനെ കൊലപ്പെടുത്തിയത്? ആരായിരിക്കും യഹ്യയുടെ പകരക്കാരൻ? യഹ്യ കൊല്ലപ്പെട്ടതോടെ ഗാസയിലെ യുദ്ധം അവസാനിക്കുമോ?

ADVERTISEMENT

∙ അപ്രതീക്ഷിത ആക്രമണവും ‘തിരിച്ചറിയലും’

ഒക്ടോബർ 16നു നടന്ന ആക്രമണത്തിനിടെ ഗാസയിലെ ഒരു കെട്ടിടത്തിലുണ്ടായിരുന്ന ഒരു കൂട്ടം ഹമാസ് പ്രവർത്തകർക്കു നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഭാഗികമായി തകർന്ന കെട്ടിടത്തിലായിരുന്നു  ഹമാസ് പ്രവർത്തകരെ കണ്ടത്. ആക്രമണത്തിനു ശേഷം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചപ്പോൾ മരിച്ചവരിൽ ഒരാൾ യഹ്യയെപ്പോലെയുണ്ടെന്ന് സൈനികരിൽ ചിലർ മനസ്സിലാക്കുകയായിരുന്നു. തുടർന്ന് യഹ്യയുടെ ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തു. നേരത്തേ 22 വർഷം ഇസ്രയേലിന്റെ തടവിലായിരുന്നതിനാൽ ഡിഎൻഎ ഒത്തുനോക്കലിന് വലിയ ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. യുഎസ് പ്രതിരോധ വകുപ്പിന് വിവരം ധരിപ്പിച്ചതിനു പിന്നാലെയാണ് മരണം ഇസ്രയേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

യഹ്യ സിന്‍വറിന്റെ മൃതദേഹം കണ്ടെത്തിയ കെട്ടിടത്തിൽ ഇസ്രയേലി സൈനികർ (Photo from X/NiohBerg)

യഹ്യ കൊല്ലപ്പെട്ട സംഭവത്തിൽ ഗാസയിലെ കെട്ടിടത്തിനു നേരെ ടാങ്ക് ഉപയോഗിച്ചാണ് ഇസ്രയേൽ സേന ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ ആർമി റേഡിയോ റിപ്പോർട്ട് ചെയ്യുന്നു. പുലർച്ചെ നടത്തിയ ഈ ആക്രമണത്തിലായിരുന്നു യഹ്യയുടെ മരണം. കെട്ടിടത്തിന്റെ മുകൾ നിലയിൽ സംശയാസ്പദമായ നീക്കങ്ങൾ കണ്ടതോടെ ടാങ്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. പിന്നീട് ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടന്ന പ്രദേശം സ്കാൻ ചെയ്തപ്പോഴാണ് അവശിഷ്ടങ്ങൾക്കിടയിൽ മൂന്നു പേരുണ്ടെന്നു തിരിച്ചറിഞ്ഞത്. ഈ പ്രദേശത്ത് നേരത്തേ തന്നെ ദുരൂഹമായ പ്രവർത്തനങ്ങൾ നടക്കുന്നതായി ഐഡിഎഫ് കണ്ടെത്തിയിരുന്നു. അതിനാലാണ് കെട്ടിടം കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തിയതും ആക്രമിച്ചതുമെന്ന് റേഡിയോ സ്റ്റേഷൻ റിപ്പോർട്ട്. അതാകട്ടെ ഐഡിഎഫിന്റെ ഏറ്റവും നിർണായക നീക്കങ്ങളിലൊന്നായി മാറുകയും ചെയ്തു.

∙ ലക്ഷ്യമിട്ടത് യഹ്യയെയല്ല

ADVERTISEMENT

കെട്ടിടത്തിനു നേരെ നടത്തിയ ആക്രമണത്തിൽ ഐഡിഎഫ് യഹ്യയെ ലക്ഷ്യം വച്ചിരുന്നില്ലെന്നതാണ് യാഥാർഥ്യം. അവർ ആക്രമിച്ച കെട്ടിടത്തിൽ ഹമാസിന്റെ തലവൻ ഉണ്ടായിരുന്നുവെന്ന കാര്യം പോലും അറിയില്ലായിരുന്നുവെന്നാണ് ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഗാസയിലെ തുരങ്കങ്ങളിലൊന്നിൽ ബന്ദികളെ മനുഷ്യകവചമായി ഉപയോഗിച്ചുകൊണ്ട് യഹ്യ ഒളിച്ചിരിക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. ഒന്നുകിൽ യഹ്യയുടെ സമീപം, അല്ലെങ്കിൽ യഹ്യയുടെ ദൂരത്ത് ബന്ദികളുണ്ടാകുമെന്നായിരുന്നു ഇസ്രയേലിന്റെയും നിഗമനം. എന്നാൽ ഒടുവിൽ വെടിവച്ചു വീഴ്ത്തുമ്പോൾ കെട്ടിടത്തിൽ ബന്ദികളാരും ഉണ്ടായിരുന്നില്ല.

ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് വാഷിങ്ടൻ ഡിസിയിൽ നടന്ന പ്രകടനത്തിൽ യഹ്യ സിൻവറിന്റെ ചിത്രം ഉയർത്തിക്കാട്ടുന്നയാൾ (Photo by MATTHEW HATCHER / AFP)

മൂന്ന് മൃതദേഹങ്ങളിൽ നിന്നുമുള്ള സാംപിളുകളും ഇസ്രയേൽ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ദന്ത, വിരലടയാള പരിശോധനകൾക്കും വിധേയമാക്കി. യഹ്യയുടെ വിരലടയാളവും ജയിലിൽ കിടന്നതു മുതലുള്ള ദന്ത പരിശോധനാ രേഖകളും ഇസ്രയേൽ സേനയുടെ പക്കലുണ്ടായിരുന്നു. ബയോമെട്രിക്സ് വിവരങ്ങളും സൂക്ഷിച്ചിരുന്നു. എന്നാൽ യഹ്യയുടെ മൃതദേഹം എന്തുചെയ്തുവെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടില്ല. ഇസ്രയേലിലേക്ക് കൊണ്ടുവന്നിട്ടില്ലെന്ന് ചാനൽ 12 റിപ്പോർട്ട് ചെയ്തപ്പോൾ, ഇസ്രയേലിലേക്ക് കൊണ്ടുപോകുമെന്നാണ് അൽ ജസീറ റിപ്പോർട്ട്. മൃതദേഹം ഹമാസിന് വിട്ടുകൊടുക്കുമോയെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.

ഗാസയിൽനിന്ന് പിന്മാറില്ലെന്ന് നേരത്തേതന്നെ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽത്തന്നെ സംഘർഷത്തിന് അവസാനമുണ്ടാകില്ലെന്ന് ഗാസയിലുള്ളവരും വിശ്വസിക്കുന്നു. 

ഹമാസ് തലവന്റെ മൃതദേഹമെന്ന് അവകാശപ്പെടുന്ന സ്ഥിരീകരിക്കാത്ത ചിത്രങ്ങളും തുടക്കത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. യഹ്യയോട് സാമ്യമുള്ള ഒരാൾ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തലയ്ക്ക് ഗുരുതരമായ പരുക്കുകളോടെ മരിച്ചു കിടക്കുന്നതായിട്ടായിരുന്നു ദൃശ്യങ്ങളിൽ. തലയോട്ടി തകർന്ന നിലയിലായിരുന്നു. വിദേശ മാധ്യമങ്ങൾ ഓതന്റിക്കേറ്റർ സോഫ്‌റ്റ്‌വെയർ വഴി ഈ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ കൃത്രിമത്വത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനും സാധിച്ചില്ല. എവിടെയാണ് സംഭവം നടന്നതെന്ന സൂചനകളും ചിത്രത്തിൽനിന്നു ലഭിച്ചിട്ടില്ല.

∙ ഒരു വർഷത്തിലേറെയായി കാണാനില്ല!

ADVERTISEMENT

2023 ഒക്‌ടോബർ 7ന് ഇസ്രയേലും ഹമാസും തമ്മിൽ സംഘർഷം തുടങ്ങിയതിന് ശേഷമാണ് ഇസ്രയേലിന്റെ മോസ്റ്റ് വാണ്ടഡ് വ്യക്തികളിൽ ഒരാളായി യഹ്യ സിൻവർ മാറിയത്. പക്ഷേ, ഏതാണ്ട് ഒരു വർഷത്തോളം, 2024 സെപ്റ്റംബർ പകുതി വരെ യഹ്യയെപ്പറ്റിയുള്ള യാതൊരു വിവരവും ലോകത്തിനു മുന്നിലെത്തിയില്ല. 2024 സെപ്റ്റംബർ 10ന് പക്ഷേ, ഇസ്രയേലുമായുള്ള സംഘർഷത്തിനു ശേഷമുള്ള തന്റെ ആദ്യ പ്രസ്താവന യഹ്യ പുറത്തിറക്കി. അൽജീരിയൻ പ്രസിഡന്റ് അബ്ദുൽമദ്ജിദ് ടെബൗണിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദനങ്ങൾ അറിയിച്ച് ഹമാസിന്റെ ടെലിഗ്രാം ചാനലിലൂടെയായിരുന്നു പ്രതികരണം. കൊല്ലപ്പെട്ട തന്റെ മുൻഗാമി ഇസ്മായിൽ ഹനിയയുടെ മരണത്തിന് ശേഷം അനുശോചനം അറിയിച്ചവർക്ക് നന്ദി അറിയിച്ച് നേരത്തേ യഹ്യ കത്തുകളും അയച്ചിരുന്നു.

യഹ്യ സിൻവറിന്റെ കൂറ്റന്‍ ചിത്രം പതിച്ച കെട്ടിടം. ടെഹ്റാനിൽനിന്നുള്ള കാഴ്ച (Photo by ATTA KENARE / AFP)

സെപ്റ്റംബർ 13ന് അന്നത്തെ ഹിസ്ബുല്ല തലവൻ ഹസൻ നസ്രല്ലയ്ക്കും ലബനനിലേക്ക് യഹ്യ കത്തയച്ചു. എന്നാൽ ഈ കത്തുകൾ യഹ്യയുടെതാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കാൻ വിദേശ മാധ്യമങ്ങൾക്ക് സാധിച്ചിരുന്നില്ല. കത്തിൽ എന്തായിരുന്നുവെന്നതും അവ്യക്തം. വൈകാതെതന്നെ നസ്രല്ല കൊല്ലപ്പെടുകയും ചെയ്തു. ജൂലൈയിൽ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ വച്ച് ഹനിയയെ കൊലപ്പെടുത്തിയതിന് ശേഷമാണ് യഹ്യയെ ഹമാസിന്റെ രാഷ്ട്രീയ നേതാവായി തിരഞ്ഞെടുത്തത്. ഇസ്രയേലുമായുള്ള ഇടപാടുകളിൽ തന്റെ മുൻഗാമിയെക്കാൾ കടുത്ത നിലപാടുള്ളയാളായാണ് യഹ്യയെ വിലയിരുത്തുന്നത്.

∙ അവസാനിക്കുന്നോ ഇസ്രയേൽ-ഹമാസ് യുദ്ധം?

യഹ്യയെ ഇസ്രയേൽ കൊലപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ വന്നതോടെ പ്രതിരോധ മന്ത്രി യോവ് ഗാലന്റും ട്വീറ്റ് ചെയ്തു. ‘ഞങ്ങൾ ഓരോ ഭീകരനിലേക്കും എത്തി അവരെ ഇല്ലാതാക്കും’ എന്നതായിരുന്നു ട്വീറ്റ്. ‘നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ പിന്തുടരും, അവർ നിങ്ങളുടെ മുൻപിൽ വാളാൽ വീഴും’ എന്നതായിരുന്നു മറ്റൊരു ട്വീറ്റ്. മുൻ ഹമാസ് സൈനിക മേധാവി മുഹമ്മദ് ദെയ്ഫിന്റെയും ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ലയുടെയും ചിത്രങ്ങളും ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തു.

ഗാസ സിറ്റിയിലേക്കെത്തുന്ന യഹ്യ സിൻവർ. 2023 ഏപ്രിലിലെ ചിത്രം (Photo by MOHAMMED ABED / AFP)

യഹ്യ കൊല്ലപ്പെട്ടതോടെ ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധം അവസാനിപ്പിച്ചേക്കുമെന്നാണ് യുഎസ് വൃത്തങ്ങൾ നൽകുന്ന സൂചന. യഹ്യ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടതിനു പിന്നാലെ ബൈഡൻ ഭരണകൂടത്തിന്റെ പ്രതികരണങ്ങളും നിർണായകമായിരിക്കും. എന്നാൽ ഗാസയിൽനിന്ന് പിന്മാറില്ലെന്ന് നേരത്തേതന്നെ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽത്തന്നെ സംഘർഷത്തിന് അവസാനമുണ്ടാകില്ലെന്ന് ഗാസയിലുള്ളവരും വിശ്വസിക്കുന്നു. യഹ്യയ്ക്കു പകരം പുതിയൊരാൾ യുദ്ധം നയിക്കാനെത്തുമെന്നു പ്രതീക്ഷിക്കുന്നവരും ഏറെ.

∙ ആരാകും പിൻഗാമി?

യഹ്യ സിൻവറിന്റെ പിൻഗാമി ആരായിരിക്കുമെന്നത് സംബന്ധിച്ചുള്ള ചർച്ചകൾക്ക് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ ഇതിനോടകംതന്നെ തുടക്കമിട്ടു കഴിഞ്ഞിരുന്നു. യഹ്യയെ വധിച്ചതിനു പിന്നാലെ ഇസ്രയേൽ വെടിനിർത്തലിന് തയാറാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ ആരാകും യഹ്യയുടെ പിൻഗാമിയെന്നതും യുദ്ധം നിർത്തലാക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമായി ഇസ്രയേലുമായി അർഥവത്തായ ചർച്ചകൾ പുനഃരാരംഭിക്കാൻ ഹമാസ് തയാറാകുമോ എന്നതും ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലുകാരെ കണ്ടെത്തുകയെന്ന വലിയ യത്നവും ഇസ്രയേലിനു മുന്നിലുണ്ട്.

യഹ്യ സിൻവർ. 2017ലെ ചിത്രം (Photo by SAID KHATIB / AFP)

യഹ്യയുടെ സഹോദരൻ മുഹമ്മദ് സിൻവർ ഹമാസിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുകയാണെങ്കിൽ വെടിനിർത്തലിനായുള്ള ഭാവി ചർച്ചകൾ പൂർണമായും പ്രതിസന്ധിയിലാകുമെന്നാണ് നിരീക്ഷകർ പറയുന്നത്. മുഹമ്മദ് ആണ് ഹമാസിന്റെ ടണൽ നിർമാണ നെറ്റ്‌വർക്കിന്റെ മേൽനോട്ടം വഹിക്കുന്നത്. ദോഹയിൽ നടന്ന വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുത്ത ഹമാസിന്റെ പ്രധാന നേതാക്കളിൽ ഒരാളായ ഖലീൽ അൽ ഹയ്യയാണ് മറ്റൊരു സാധ്യത. അദ്ദേഹം വന്നാൽ ഒരുപക്ഷേ യുഎസ് ആഗ്രഹിക്കുന്ന ഒരാളായി മാറുമെന്നുമാണ് കരുതുന്നത്. മൂന്നാമത്തെ സാധ്യത ഖാലിദ് മെഷാൽ ആയിരിക്കും. ഹമാസിന്റെ മുഖ്യ പ്രവർത്തകരിൽ ഒരാളാണെങ്കിലു സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെതിരായ സുന്നി പ്രക്ഷോഭത്തിനു വേണ്ടി രംഗത്തിറങ്ങിയ വ്യക്തിയായതിനാൽ സാധ്യതയില്ലെന്നും സൂചനകളുണ്ട്.

English Summary:

How Was Hamas' Top Leader, Yahya Sinwar, One of Israel's Most Wanted Individuals, Killed in Gaza?