കമലയ്ക്ക് ഹിലറിയെപ്പോലെ വോട്ട് കിട്ടിയിട്ടും കാര്യമില്ല, ട്രംപിനെപ്പോലെ ജയിക്കണം! എന്തുകൊണ്ട് യുഎസ് തിരഞ്ഞെടുപ്പ് ഇത്ര സങ്കീർണം?
നമ്മുടെ നാട്ടിലൊരു തിരഞ്ഞെടുപ്പ് വരുന്നു. ഓരോ പാർട്ടിയിലും സ്ഥാനാർഥിയാകാൻ ഉടുപ്പും തയ്പ്പിച്ച് കാത്തിരിക്കുന്നവർ ഏറെയുണ്ടാകും. പക്ഷേ ഒരൊറ്റ സ്ഥാനാർഥിയെ മാത്രമേ പാർട്ടിക്ക് മുന്നോട്ടുവയ്ക്കാൻ സാധിക്കൂ. സീറ്റിനു വേണ്ടി തർക്കം മൂക്കുമ്പോൾ തലമുതിർന്ന നേതാക്കൾ പറയും, എന്നാൽപ്പിന്നെ എല്ലാവരുമങ്ങ് തല്ലിത്തീർക്ക്. ജയിക്കുന്നവരെ സ്ഥാനാർഥിയാക്കാമെന്ന്! സംഗതി തമാശയായി തോന്നുമെങ്കിലും യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഇത്തരമൊരു പരിപാടിയുണ്ട്. തല്ലിത്തീർക്കലല്ല, പക്ഷേ ആരു സ്ഥാനാർഥിയാവും എന്ന തർക്കം തീർക്കലിനാണ് ഇവിടെ പ്രാധാന്യം. യുഎസിൽ പ്രധാനപ്പെട്ട രണ്ട് പാർട്ടികളാണുള്ളത്. ഡമോക്രാറ്റിക് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഗ്രാൻഡ് ഓൾഡ് പാർട്ടി എന്നൊരു വിളിപ്പേരുമുണ്ട്. ആനയാണ് ചിഹ്നം. തീവ്ര ദേശീയത പുലർത്തുന്ന, യാഥാസ്ഥിതിക സമീപനമുള്ള പാർട്ടിയെന്നാണ് വിശേഷണം. അതേസമയം, ഡമോക്രാറ്റിക് പാർട്ടി പുരോഗമന ചിന്താഗതി പ്രോത്സാഹിപ്പിക്കുന്നവരാണ്. രാജ്യത്തെ വിവിധ വംശജരോട് അനുഭാവം പ്രകടിപ്പിക്കാൻ വിമുഖത കാട്ടാത്ത പാർട്ടി. കഴുതയാണ് ചിഹ്നം. രണ്ടു പാർട്ടികളെയും വേർതിരിച്ചറിയാൻ ഓരോ നിറങ്ങളും കൊടുത്തിട്ടുണ്ട്. ഡമോക്രാറ്റുകൾക്ക് നീലയും റിപ്പബ്ലിക്കന്‍സിന് ചുവപ്പും യുഎസിലെ ടെലിവിഷൻ ചാനലുകളും സ്റ്റുഡിയോകളുമാണ് ഈ ചുവപ്പ്– നീല തരംതിരിക്കൽ രീതി ആരംഭിച്ചതെന്നു പറയേണ്ടി വരും. 2000ത്തിലായിരുന്നു അതിന് ആസ്പദമായ സംഭവം. അന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോർജ് ഡബ്ല്യു.ബുഷും ഡമോക്രാറ്റിക് സ്ഥാനാർഥി അൽ ഗോറും തമ്മിലുള്ള പോരാട്ടം തീപാറുന്നതായിരുന്നു. കടുത്ത മത്സരം നീണ്ടുപോയതോടെ

നമ്മുടെ നാട്ടിലൊരു തിരഞ്ഞെടുപ്പ് വരുന്നു. ഓരോ പാർട്ടിയിലും സ്ഥാനാർഥിയാകാൻ ഉടുപ്പും തയ്പ്പിച്ച് കാത്തിരിക്കുന്നവർ ഏറെയുണ്ടാകും. പക്ഷേ ഒരൊറ്റ സ്ഥാനാർഥിയെ മാത്രമേ പാർട്ടിക്ക് മുന്നോട്ടുവയ്ക്കാൻ സാധിക്കൂ. സീറ്റിനു വേണ്ടി തർക്കം മൂക്കുമ്പോൾ തലമുതിർന്ന നേതാക്കൾ പറയും, എന്നാൽപ്പിന്നെ എല്ലാവരുമങ്ങ് തല്ലിത്തീർക്ക്. ജയിക്കുന്നവരെ സ്ഥാനാർഥിയാക്കാമെന്ന്! സംഗതി തമാശയായി തോന്നുമെങ്കിലും യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഇത്തരമൊരു പരിപാടിയുണ്ട്. തല്ലിത്തീർക്കലല്ല, പക്ഷേ ആരു സ്ഥാനാർഥിയാവും എന്ന തർക്കം തീർക്കലിനാണ് ഇവിടെ പ്രാധാന്യം.
യുഎസിൽ പ്രധാനപ്പെട്ട രണ്ട് പാർട്ടികളാണുള്ളത്. ഡമോക്രാറ്റിക് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയും. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഗ്രാൻഡ് ഓൾഡ് പാർട്ടി എന്നൊരു വിളിപ്പേരുമുണ്ട്. ആനയാണ് ചിഹ്നം. തീവ്ര ദേശീയത പുലർത്തുന്ന, യാഥാസ്ഥിതിക സമീപനമുള്ള പാർട്ടിയെന്നാണ് വിശേഷണം. അതേസമയം, ഡമോക്രാറ്റിക് പാർട്ടി പുരോഗമന ചിന്താഗതി പ്രോത്സാഹിപ്പിക്കുന്നവരാണ്. രാജ്യത്തെ വിവിധ വംശജരോട് അനുഭാവം പ്രകടിപ്പിക്കാൻ വിമുഖത കാട്ടാത്ത പാർട്ടി. കഴുതയാണ് ചിഹ്നം.
രണ്ടു പാർട്ടികളെയും വേർതിരിച്ചറിയാൻ ഓരോ നിറങ്ങളും കൊടുത്തിട്ടുണ്ട്. ഡമോക്രാറ്റുകൾക്ക് നീലയും റിപ്പബ്ലിക്കന്‍സിന് ചുവപ്പും യുഎസിലെ ടെലിവിഷൻ ചാനലുകളും സ്റ്റുഡിയോകളുമാണ് ഈ ചുവപ്പ്– നീല തരംതിരിക്കൽ രീതി ആരംഭിച്ചതെന്നു പറയേണ്ടി വരും. 2000ത്തിലായിരുന്നു അതിന് ആസ്പദമായ സംഭവം. അന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോർജ് ഡബ്ല്യു.ബുഷും ഡമോക്രാറ്റിക് സ്ഥാനാർഥി അൽ ഗോറും തമ്മിലുള്ള പോരാട്ടം തീപാറുന്നതായിരുന്നു. കടുത്ത മത്സരം നീണ്ടുപോയതോടെ ഫലവും വൈകി. അതോടെ ഫലം വ്യക്തമാക്കാനുള്ള എളുപ്പത്തിനായി സ്റ്റുഡിയോകൾ ചുവപ്പ്–നീല കളർ കോഡ് ഉപയോഗിക്കാൻ തുടങ്ങി, കാലക്രമേണ അതിനു പൊതു സ്വീകാര്യത കൈവരികയും ചെയ്തു.
∙ എങ്ങനെ യുഎസ് പ്രസിഡന്റാകാം?
യുഎസ് പ്രസിഡന്റാകാൻ ചില നിബന്ധനകളൊക്കെയുണ്ട്. ജന്മംകൊണ്ട് യുഎസ് പൗരനായിരിക്കണം. കുറഞ്ഞത് 35 വയസ്സെങ്കിലും വേണം. 14 വർഷമായി യുഎസിൽ സ്ഥിരതാമസമായിരിക്കണം. ഇതെല്ലാം ഒത്തുവന്നാൽ മത്സരിക്കാനിറങ്ങാം. ഓരോ പാർട്ടിക്കും ഒരു പ്രസിഡന്റ് സ്ഥാനാർഥിയും ഒരു വൈസ് പ്രസിഡന്റ് സ്ഥാനാർഥിയുമായിരിക്കും ഉണ്ടാകുക. നിലവിലെ പ്രസിഡന്റ് വീണ്ടും മത്സരിക്കാനിറങ്ങിയാൽ ആ പാർട്ടിയിലെ മറ്റാരും സ്ഥാനാർഥിത്വത്തിനായി സാധാരണ രംഗത്തു വരാറില്ല.
പ്രസിഡന്റ് സ്ഥാനാർഥിക്കായിരിക്കും തന്റെ വൈസ് പ്രസിഡന്റ് ആരെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം. അതിനാൽത്തന്നെ പവർഫുള്ളായ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒന്നിൽകൂടുതൽ സ്ഥാനാർഥികൾ അവകാശവാദം ഉന്നയിക്കുക സ്വാഭാവികം. പക്ഷേ പാർട്ടി ആരെയും നിരാശപ്പെടുത്തില്ല. ആരോടും തല്ലിത്തീർക്കാനും പറയില്ല. പകരം, രാജ്യത്തുടനീളം സഞ്ചരിച്ച് ഓരോരുത്തർക്കും പാർട്ടിഅംഗങ്ങൾക്കിടയിൽ പ്രചാരണം നടത്താം. അവിടെനിന്നു തുടങ്ങുന്നു യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സങ്കീർണമായ നടപടിക്രമങ്ങൾ.
∙ പ്രൈമറിയും കോക്കസും
യുഎസിലാകെ 50 സ്റ്റേറ്റുകളും ദേശീയ തലസ്ഥാനമായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയുമാണുള്ളത്. ഇവിടങ്ങളിൽ ചിലയിടത്ത് പ്രൈമറി രീതിയിലും ചിലയിടത്ത് കോക്കസ് രീതിയിലുമാണ് ഓരോ പാർട്ടിയിലെയും ഏറ്റവും പിന്തുണയുള്ളവരെ കണ്ടെത്തുക. അതായത്, ഓരോരുത്തരും സ്വന്തം ആശയങ്ങളും പദ്ധതികളും അവതരിപ്പിച്ചു പ്രചാരണം നടത്തും. പാർട്ടി അണികൾ ഇവയെല്ലാം വിലയിരുത്തി, സ്ഥാനാർഥിയാകാൻ പറ്റിയ ആൾ ആരെന്നു കണ്ടെത്തണം. ഇതിനായി ഓരോ സംസ്ഥാനത്തും ചേരുന്ന പാർട്ടി സമ്മേളനങ്ങളെയാണ് പ്രൈമറിയെന്നും കോക്കസെന്നും വിളിക്കുന്നത്.
പാർട്ടി പ്രതിനിധികൾ വോട്ടെടുപ്പിലൂടെ ഏറ്റവുമധികം ജനപിന്തുണയുള്ള ആളെ കണ്ടെത്തുന്നതാണു പ്രൈമറി. പാർട്ടി പ്രതിനിധികളുടെ ചെറുസംഘങ്ങൾ കൂടിച്ചേർന്ന് ആലോചിച്ച് ചർച്ചയിലൂടെയോ വോട്ടെടുപ്പിലൂടെയോ മികച്ച സ്ഥാനാർഥിയെക്കുറിച്ച് അഭിപ്രായ ഐക്യത്തിലെത്തുന്നതാണ് കോക്കസ്.
യുഎസിലെ 10ൽതാഴെ സ്റ്റേറ്റുകളിലേ നിലവിൽ കോക്കസ് രീതി കർശനമായി പിന്തുടരുന്നുള്ളൂ. ബാക്കിയെല്ലായിടത്തും പ്രൈമറിക്കാണ് പ്രിയം. പ്രൈമറി, കോക്കസ് രീതികളിലൂടെ ഓരോ പാർട്ടിയും പൊതുസമ്മതനായ ഒരു സ്ഥാനാർഥിയെ തീരുമാനിക്കും.
ഇവരെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനായി ദേശീയ കൺവൻഷനും സംഘടിപ്പിക്കും. പ്രസിഡന്റ് സ്ഥാനാർഥിയാകുന്ന ആൾ ആ കൺവൻഷനിൽ വച്ചായിരിക്കും തിരഞ്ഞെടുപ്പിലെ തന്റെ റണ്ണിങ് മേറ്റിനെ അഥവാ വൈസ് പ്രസിഡന്റിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. തുടർന്നാണ് യഥാർഥ തിരഞ്ഞെടുപ്പ് പൂരം. പ്രസിഡൻഷ്യൽ സ്ഥാനാർഥികൾ പൊതുജനങ്ങളുടെ പിന്തുണ തേടി രാജ്യത്തുടനീളം പ്രചാരണം നടത്തുന്നതാണ് ഇനിയുള്ള ഘട്ടം. പ്രചാരണത്തിൽ ഓരോ സ്റ്റേറ്റിനും നൽകുന്ന പ്രാധാന്യത്തിലുമുണ്ട് വേർതിരിവ്. ചില സ്റ്റേറ്റുകളിൽ ഒന്നോ രണ്ടോ തവണ മാത്രം പ്രചാരണത്തിനു പോയാൽ ചിലയിടങ്ങളിൽ ആഴ്ചകളോളം തങ്ങിയായിരിക്കും പ്രചാരണം. അതെന്താ അങ്ങനെ?
∙ ഇലക്ട് ചെയ്യുന്നത് ഇലക്ടറൽ കോളജിനെ
യുഎസിലെ പാർലമെന്റിന്റെ പേരാണ് കോൺഗ്രസ്. നമ്മുടെ ലോക്സഭയും രാജ്യസഭയും പോലെ യുഎസ് കോൺഗ്രസിനും രണ്ട് സഭകളുണ്ട്– ജനപ്രതിനിധി സഭ അഥവാ ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സും സെനറ്റും. ജനപ്രതിനിധി സഭയിൽ ആകെ 435 അംഗങ്ങളാണുള്ളത്, സെനറ്റിൽ 100 അംഗങ്ങളും. പ്രസിഡന്റാണ് രാജ്യത്തിന്റെ തലവൻ. സൈന്യത്തിന്റെ നിയന്ത്രണവും മികച്ച രീതിയിൽ വിദേശരാജ്യങ്ങളുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതും ഉൾപ്പെടെ അദ്ദേഹത്തിന്റെ ചുമതലയാണ്.
അമേരിക്കൻ പൗരന്മാർ അവരുടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് നേരിട്ടല്ല. അവർ യഥാർഥത്തിൽ തിരഞ്ഞെടുക്കുന്നത് ഇലക്ടറൽ കോളജ് എന്നൊരു 538 അംഗ സമിതിയെയാണ്. അതിനു വേണ്ടി ഓരോ സ്റ്റേറ്റിലെയും ജനങ്ങൾ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ഒരാൾക്ക് വോട്ട് രേഖപ്പെടുത്തും. യഥാർഥത്തിൽ അവ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ നേരിട്ടു ചെയ്യുന്ന വോട്ടുകളല്ല. മറിച്ച് ഇലക്ടേഴ്സ് എന്നറിയപ്പെടുന്ന പ്രതിനിധികളെയാണ് ജനം തിരഞ്ഞെടുക്കുക. അമേരിക്കയിലെ ഓരോ സ്റ്റേറ്റും യുഎസ് കോൺഗ്രസിലെ അവരുടെ അംഗസംഖ്യയ്ക്കു തുല്യമായ ഇലക്ടർമാരെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. അതായത്, ഓരോ സ്റ്റേറ്റിലും ജയിക്കുന്ന സ്ഥാനാർഥിക്ക് നിശ്ചിത ഇലക്ടറൽ കോളജ് അംഗങ്ങളെ ലഭിക്കുമെന്നർഥം. അതെങ്ങനെയാണെന്നു നോക്കാം.
ജനപ്രതിനിധിസഭയിലെ 435, സെനറ്റിലെ 100, ദേശീയ തലസ്ഥാനമായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെ 3 എന്നിങ്ങനെ ചേർത്താണ് ഇലക്ടറൽ കോളജിലെ 538 എന്ന സംഖ്യ. എന്നാൽ ഇലക്ടറൽ കോളജ് അംഗങ്ങളും ജനപ്രതിനിധി സഭ, സെനറ്റ് അംഗങ്ങളും തമ്മിൽ ബന്ധമൊന്നുമില്ല. ഇലക്ടറൽ കോളജിൽ എത്ര പേർ വേണം എന്നു നിശ്ചയിച്ചപ്പോൾ മാനദണ്ഡമായി ഈ സൂത്രവാക്യം സ്വീകരിച്ചെന്നു മാത്രം. ഈ ഇലക്ടറൽ കോളജ് അംഗങ്ങളെ ആരാണ് തിരഞ്ഞെടുക്കുന്നത്? അതിന്റെ ചുമതല ഓരോ സ്റ്റേറ്റിലെയും പാർട്ടി ഘടകങ്ങൾക്കാണ്. ഡെമോക്രാറ്റിക് പാർട്ടി ജയിക്കുന്ന സംസ്ഥാനങ്ങളിൽ അവരുടെ ഇലക്ടർമാരായിരിക്കും പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്യുന്നത്, റിപ്പബ്ലിക്കൻമാർ ജയിക്കുന്ന സംസ്ഥാനങ്ങളിൽ അവരുടെ ഇലക്ടർമാരും. ഇനി പാർട്ടി തീരുമാനത്തിനു വിരുദ്ധമായി ആരെങ്കിലും വോട്ട് ചെയ്തെന്നിരിക്കട്ടെ, അതു തടയാൻ പല സംസ്ഥാനങ്ങളും പലതരം നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാലും ദേശീയതലത്തിൽ ഇതിനെതിരെ നിയമങ്ങൾ ഇതുവരെ ആയിട്ടില്ല. ഫെയ്‌ത്‌ലസ് ഇലക്ടേഴ്‌സ് എന്നാണ് ഇത്തരക്കാരെ വിളിക്കുക.
∙ ‘ആളു’ കൂടിയാൽ അംഗങ്ങളും കൂടും
എല്ലാ സ്റ്റേറ്റുകള്‍ക്കും കോൺഗ്രസിലെ ഉപരിസഭയായ സെനറ്റിൽ 2 സീറ്റ് വീതമാണുള്ളത്. അങ്ങനെ ആകെ 100 എണ്ണം. എന്നാൽ അധോസഭയായ ജനപ്രതിനിധിസഭയിൽ ജനസംഖ്യാനുപാതികമായിട്ടായിരിക്കും അംഗങ്ങളുണ്ടാവുക. ഉദാഹരണത്തിന്, ന്യൂയോർക്ക് സംസ്ഥാനത്തിന് 2 സെനറ്റർമാരും 26 ജനപ്രതിനിധിസഭാ അംഗങ്ങളും ആണുള്ളത്. അതിനാൽ ഇലക്ടറൽ കോളജിൽ ന്യൂയോർക്കിന് 28 അംഗങ്ങളായിരിക്കും ഉണ്ടാവുക. ഇനി യുഎസിലെ ഏറ്റവുമധികം ജനസംഖ്യയുള്ള കലിഫോർണിയയുടെ കാര്യമെടുക്കാം. അതാണ് ഇലക്ടറൽ കോളജിൽ ഏറ്റവുമധികം അംഗങ്ങളുള്ള സ്റ്റേറ്റ്– 55 പേരാണുള്ളത്. 50 സംസ്ഥാനങ്ങളിലെയും കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലെയും ഇലക്ടറൽ കോളജുകളുടെ എണ്ണം താഴെയുള്ള ഗ്രാഫിക്സിൽ കാണാം.
∙ വോട്ടുകൂടിയാലും ജയിക്കില്ല!
ഏതു തിരഞ്ഞെടുപ്പായാലും ജനകീയ വോട്ടെടുപ്പിൽ ഭൂരിപക്ഷം ലഭിക്കുന്നവരായിരിക്കുമല്ലോ ജയിക്കുക. എന്നാൽ യുഎസിൽ അങ്ങനെയല്ല. മെയ്ൻ, നെബ്രാസ്ക എന്നീ 2 സംസ്ഥാനങ്ങൾ ഒഴികെ എല്ലാ അമേരിക്കൻ സംസ്ഥാനങ്ങളും അവരുടെ എല്ലാ ഇലക്ടറൽ കോളജ് വോട്ടുകളും അതതു സംസ്ഥാനങ്ങളിലെ ജനകീയ വോട്ടിൽ ഭൂരിപക്ഷം നേടുന്ന സ്ഥാനാർഥിക്കാണ് നൽകുന്നത്. ഇവിടെയാണ് തിരഞ്ഞെടുപ്പുരീതി അൽപം കോംപ്ലിക്കേറ്റഡ് ആകുന്നത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടു നേടുന്നയാൾക്ക് ആ സംസ്ഥാനത്തെ മുഴുവൻ ഇലക്ടറൽ കോളജ് അംഗങ്ങളെയും ലഭിക്കുന്ന വിന്നർ ടേക്ക് ഓൾ രീതിയാണ് യുഎസിൽ. ഉദാഹരണത്തിന് കലിഫോർണിയയിലാണ് ഏറ്റവുമധികം ഇലക്ടറൽ കോളജ് അംഗങ്ങളുള്ളതെന്നു പറഞ്ഞല്ലോ. അവിടെ 1.2 കോടി പേർ വോട്ടു ചെയ്തെന്നിരിക്കട്ടെ. അതിൽ ഒരു സ്ഥാനാർഥിക്ക് ഭൂരിപക്ഷം വോട്ടും ലഭിച്ചു. അതോടെ ആ സ്റ്റേറ്റിലെ 55 അംഗങ്ങളെയും ഭൂരിപക്ഷം നേടി മുന്നിലെത്തിയ സ്ഥാനാർഥിക്കു ലഭിക്കും. നേരിയ ഭൂരിപക്ഷത്തിലാണ് ആ സ്ഥാനാർഥി മുന്നിലെത്തിയതെങ്കിൽ പോലും ഇതായിരിക്കും അവസ്ഥ.
2016ലെ ഇലക‍്ഷൻതന്നെ ഉദാഹരണം. അന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ ഹിലറി ക്ലിന്റൻ അരിസോന, ജോർജിയ, പെൻസിൽവേനിയ, മിഷിഗൻ, വിസ്കോൻസെൻ എന്നീ സംസ്ഥാനങ്ങളിൽ വളരെ ചെറിയ ഭൂരിപക്ഷത്തിനാണ് എതിർസ്ഥാനാർഥി ഡോണൾഡ് ട്രംപിനോടു തോറ്റത്. എന്നിട്ടും ഈ സംസ്ഥാനങ്ങളിൽനിന്ന് അവർക്ക് ഒരൊറ്റ ഇലക്ടറൽ കോളജ് പ്രതിനിധിയെപ്പോലും കിട്ടിയില്ല. ‘വിന്നർ ടേക്സ് ഓൾ’ നയം പ്രകാരം അവിടങ്ങളിലെ എല്ലാ ഇലക്ടറൽ വോട്ടുകളും ട്രംപിനു ലഭിക്കുകയായിരുന്നു.
2016ൽ ഹിലറിക്ക് ട്രംപിനേക്കാൾ 29 ലക്ഷത്തോളം വോട്ടുകളാണ് അധികം ലഭിച്ചത്. എന്നാൽ, കൂടുതൽ ഇലക്ടറൽ കോളജ് വോട്ടുകൾ നേടിയതാകട്ടെ ട്രംപും. 30 സംസ്ഥാനങ്ങൾ ജയിച്ച ട്രംപ് 304 ഇലക്ടറൽ വോട്ടുകൾ നേടി. ഹിലറിക്ക് 20 സംസ്ഥാനങ്ങളും 227 വോട്ടുകളുമേലഭിച്ചുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ, ദേശീയതലത്തിലെ ജനകീയ വോട്ടുകളെക്കാൾ പ്രധാനം 270 ഇലക്ടറൽ കോളജ് വോട്ടുകൾ നേടിത്തരുന്ന സംസ്ഥാനങ്ങൾ ജയിക്കുക എന്നതാണ്. ഹിലറിയുടെ തോൽവിയോടെയാണ് യുഎസിലെ തിരഞ്ഞെടുപ്പുരീതിയിലെ അശാസ്ത്രീയതയ്ക്കെതിരെ പ്രതിഷേധങ്ങളും ശക്തമായത്.
അതേസമയം, 5 ഇലക്ടറൽ കോളജ് അംഗങ്ങളുള്ള നെബ്രാസ്കയിലും 4 അംഗങ്ങളുള്ള മെയ്നിലും സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ ആനുപാതിക പ്രാതിനിധ്യ സംവിധാനമാണ്. സ്റ്റേറ്റിലാകെ ഏറ്റവുമധികം വോട്ടു കിട്ടിയ സ്ഥാനാർഥിക്കായിരിക്കും ആദ്യത്തെ 2 സീറ്റ് നൽകുക. ബാക്കി സീറ്റുകൾ ഓരോ ജനപ്രതിനിധിസഭാ മണ്ഡലത്തിലും ഏറ്റവുമധികം വോട്ടു നേടിയ പ്രസിഡന്റ് സ്ഥാനാർഥിക്കും ലഭിക്കും. ഒരു രാജ്യത്തുതന്നെ പലതരമാണ് വോട്ടെടുപ്പെന്നു ചുരുക്കം.
∙ ചാഞ്ചാടും സ്റ്റേറ്റുകൾ
ന്യൂയോർക്ക്, കലിഫോർണിയ തുടങ്ങിയ തീരങ്ങളോടു ചേർന്നുകിടക്കുന്ന വലിയ സ്റ്റേറ്റുകൾ ഡമോക്രാറ്റുകളുടെ ശക്തികേന്ദ്രങ്ങളാണ്. ടെക്സസ്, ലൂസിയാന, അലബാമ തുടങ്ങിയ തെക്കൻ സ്റ്റേറ്റുകൾ റിപ്പബ്ലിക്കന്‍സിന്റെ സ്വാധീന മേഖലയും. സാധാരണ പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ ഇത്തരം സ്റ്റേറ്റുകളിൽ കാര്യമായ മത്സരം ഉണ്ടാവാറില്ല. 2 പാർട്ടികളും അവരവരുടെ ശക്തികേന്ദ്രങ്ങൾ അനായാസം നിലനിർത്തുകയാണു പതിവ്. എന്നാൽ റിപ്പബ്ലിക്കന്‍സിനെയും ഡമോക്രാറ്റുകളെയും മാറിമാറി പിന്തുണയ്ക്കുന്ന ചില സ്റ്റേറ്റുകളുണ്ട്. 2 പാർട്ടികളെയും മാറിമാറി ജയിപ്പിക്കുന്ന, അല്ലെങ്കിൽ 2 പാർട്ടികൾക്കും ഏറക്കുറെ തുല്യ സ്വാധീനമുള്ള ഇത്തരം സ്റ്റേറ്റുകളെ സ്വിങ് സ്റ്റേറ്റ് അഥവാ ബാറ്റിൽഗ്രൗണ്ട് സ്റ്റേറ്റ് അല്ലെങ്കിൽ പർപ്പിൾ സ്റ്റേറ്റ് എന്നാണ് വിളിക്കുക.
യഥാർഥത്തിൽ, പത്തിൽ താഴെ വരുന്ന ഇത്തരം സ്റ്റേറ്റുകളാണ് അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ വിധി നിർണയിക്കുന്നത്. ഉദാഹരണത്തിന് മിഷിഗൻ, വിസ്കോൻസെൻ, പെൻസിൽവേനിയ എന്നീ 3 സംസ്ഥാനങ്ങളിലെ ജയം 2024ലെ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിന് ഏറക്കുറെ അനിവാര്യമാണ്. ഈ സംസ്ഥാനങ്ങൾ നഷ്ടമായതാണ് 2016ൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ഹിലറി ക്ലിന്റൻ, ഡോണൾഡ് ട്രംപിനോടു പരാജയപ്പെട്ടതിന്റെ മുഖ്യ കാരണം. അരിസോന, നെവാഡ, ജോർജിയ, നോർത്ത് കാരലൈന തുടങ്ങിയ സംസ്ഥാനങ്ങളെയും സ്വിങ് സ്റ്റേറ്റ് വിഭാഗത്തിൽ ചേർക്കാം. 2020ൽ ജോ ബൈഡൻ ഈ ഗണത്തിൽപെട്ട സംസ്ഥാനങ്ങളിൽ നോർത്ത് കാരലൈന ഒഴികെ എല്ലായിടവും വിജയിച്ചിരുന്നു. 2024ലും ഈ സംസ്ഥാനങ്ങളിൽ മുൻതൂക്കം നേടുന്ന സ്ഥാനാർഥിയാകും വിജയം നേടുക.
∙ ഇലക്‌ഷൻ കമ്മിഷനില്ലേ?
ഇന്ത്യയിലെ ഇലക്‌ഷൻ കമ്മിഷനെപ്പോലെ ഇലക്‌ഷൻ സംബന്ധമായ എല്ലാ അധികാരാവകാശങ്ങളും കയ്യാളുന്ന ഒന്നല്ല അമേരിക്കയിലെ ഫെഡറൽ ഇലക്‌ഷൻ കമ്മിഷൻ. ഇരു പാർട്ടികളിലുംനിന്നുള്ള 3 വീതം അംഗങ്ങളുള്ള ഈ കമ്മിഷൻ പ്രധാനമായും ഇലക്‌ഷനിൽ പണം ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ മേൽനോട്ടം മാത്രമാണു നിർവഹിക്കുന്നത്. ഓരോ സ്റ്റേറ്റിലും ഇലക്‌ഷൻ നടത്താനുള്ള അധികാരവും ഉത്തരവാദിത്തവും അതതു സ്റ്റേറ്റ് സർക്കാരുകൾക്കാണുള്ളത്.
നവംബറിലെ ആദ്യ തിങ്കൾ കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അങ്ങനെ നോക്കുമ്പോൾ 2024ലെ തിരഞ്ഞെടുപ്പ് നവംബർ അഞ്ചിനാണ്. തിരഞ്ഞെടുപ്പു ദിവസമോ അതിനു മുൻപോതന്നെ എല്ലാ സ്റ്റേറ്റുകളിലും വോട്ടെടുപ്പു നടത്തും. പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചോ തപാൽ വോട്ടുകളിലൂടെയോയാണ് ഇത് നടപ്പാക്കുക. ചില സ്റ്റേറ്റുകളിൽ തപാൽ വോട്ടുകൾ നേരത്തേ എണ്ണുന്ന രീതിയുണ്ട്. മറ്റു ചിലയിടത്ത് തിരഞ്ഞെടുപ്പു ദിവസം വരെ കാത്തിരുന്നേ വോട്ടെണ്ണൂ. ബാലറ്റ് വോട്ടിങ്ങായതിനാൽ എണ്ണിത്തീർക്കാനും സമയമെടുക്കും. അതിനിടെ റീകൗണ്ടിങ് ആവശ്യപ്പെട്ടാൽ വീണ്ടും എണ്ണേണ്ടി വരും.
അന്തിമഫലം വരാൻ ദിവസങ്ങളോ ആഴ്ചകളോ എടുത്തെന്നും വരാം. ടിവി ചാനലുകളും പത്രങ്ങളും വാർത്താ ഏജൻസികളുമെല്ലാം അവരുടേതായ രീതിയിൽ ഓരോ സ്റ്റേറ്റിലെയും വിജയം പ്രവചിക്കുന്ന രീതിയുമുണ്ട്. അതിലൂടെ ഫലം അധികം വൈകാതെ ലഭിക്കും. ഫലം നിശ്ചയിക്കാൻ ദിവസങ്ങളെടുത്ത ചരിത്രവും യുഎസിനുണ്ട്. എങ്കിലും നിശ്ചിത ദിവസത്തിനകം അന്തിമഫലം നൽകണമെന്നാണ് ഓരോ സ്റ്റേറ്റിനും നൽകിയിരിക്കുന്ന ഔദ്യോഗിക നിർദേശം. 2024ൽ ആ ദിനം ഡിസംബർ 11 ആണ്.
അന്തിമഫലത്തിനു പിന്നാലെ ഡിസംബറിലെ രണ്ടാം ബുധനാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ച ഇലക്ടറൽ കോളജ് അംഗങ്ങൾ അവരവരുടെ സംസ്ഥാനങ്ങളിൽ യോഗം ചേർന്ന് ഔദ്യോഗികമായി പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും വേണ്ടി വോട്ട് ചെയ്യും. 2024ൽ ഡിസംബർ 17നാണ് ഇതു നടക്കുക. അതിനും 6 ദിവസം എങ്കിലും മുൻപ് ഇലക്‌ഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും തർക്കങ്ങൾ സംസ്ഥാനങ്ങളിൽ ഉണ്ടെങ്കിൽ അവ പരിഹരിക്കണം. ഈ തീയതിക്ക് ‘സേഫ് ഹാർബർ ഡേ’ എന്നാണ് പറയുന്നത്.
തുടർന്ന്, ജനുവരി ആറിന് വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കോൺഗ്രസിന്റെ സംയുക്ത സമ്മേളനം ചേർന്ന്, വോട്ടുകൾ എണ്ണി ഔദ്യോഗികമായി വിജയികളെ പ്രഖ്യാപിക്കും. 270 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ സാധിച്ച സ്ഥാനാർഥി പ്രസിഡന്റ് സ്ഥാനത്തേക്കെത്തും. പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും ജനുവരിയിൽ അധികാരം ഏറ്റെടുക്കും. ഇനാഗുറേഷൻ ഡേ എന്ന ഈ ചടങ്ങ് വാഷിങ്ടൻ ഡിസിയിലെ കാപ്പിറ്റോൾ മന്ദിരത്തിലാണ് നടക്കുക. 2024ലെ ഇത്തവണത്തെ പ്രസിഡൻഷ്യൽ ഇനാഗുറേഷൻ 2025 ജനുവരി 20ലേക്കാണ് തീരുമാനിച്ചിരിക്കുന്നത്. ആരായിരിക്കും അന്ന് യുഎസിന്റെ തലപ്പത്തേക്ക് അടുത്ത നാലു വർഷത്തേയ്ക്ക് അവരോധിക്കപ്പെടുക? കമല ഹാരിസോ ഡോണൾഡ് ട്രംപോ? കാത്തിരുന്നുതന്നെ കിട്ടണം അതിന്റെ ഉത്തരം.