‘ഹൗഡി മോദി’, ‘നമസ്തേ ട്രംപ്!’ ഓർമയുണ്ടോ ഈ വാചകങ്ങൾ? ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായിരുന്ന ആദ്യ ടേമിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാത്തുപരിപാലിച്ചിരുന്ന ചങ്ങാത്തത്തിന്റെ ശക്തിയും പെരുമയും വിളിച്ചോതിയ, ലോകരാജ്യങ്ങളാകെ ശ്രദ്ധയോടെ കണ്ട 2 മഹാ സ്വീകരണയോഗങ്ങൾ. 2019ൽ യുഎസിലെ ഹൂസ്റ്റണിൽ മോദിയെ വരവേറ്റ് ഹൗഡി മോദി. തൊട്ടടുത്ത വർഷം തന്റെ ജന്മനാടായ ഗുജറാത്തിൽ ട്രംപിന് സ്വീകരണവുമായി മോദി ഒരുക്കിയ നമസ്തേ ട്രംപ്. ‘ലോങ് ലിവ് ഇന്ത്യ - യുഎസ് ഫ്രണ്ട്ഷിപ്പ്’ എന്ന് മോദി മുദ്രാവാക്യം മുഴക്കിയപ്പോൾ, ‘മോദി എന്റെ സുഹൃത്ത് എന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു’ - എന്നാണ് ട്രംപ് പറഞ്ഞത്. ഇതേ ട്രംപാണ് പിന്നീട് ഇന്ത്യയെ ‘നികുതികളുടെ രാജാവ്’ (താരിഫ് കിങ്) എന്ന് വിളിച്ചതും ഇന്ത്യയ്ക്ക് യുഎസ് നൽകിയിരുന്ന വ്യാപാര മുൻഗണനാ (പ്രിഫറൻഷ്യൽ ട്രേഡ്) സ്ഥാനം എടുത്തുകളഞ്ഞതും. വികസ്വര രാജ്യങ്ങൾക്ക് നികുതിയിളവുകളോടെ യുഎസിലേക്ക് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാൻ അനുമതി നൽകുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ് (ജിഎസ്പി) ആനുകൂല്യമാണ് കഴിഞ്ഞ ട്രംപ് ഭരണകൂടം റദ്ദാക്കിയത്. ഇതേ ട്രംപ് വീണ്ടും യുഎസിന്റെ പ്രസിഡന്റ് പദത്തിലേറുമ്പോൾ ഇന്ത്യയ്ക്കത് ഗുണമോ ദോഷമോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഹൗഡി മോദി’, ‘നമസ്തേ ട്രംപ്!’ ഓർമയുണ്ടോ ഈ വാചകങ്ങൾ? ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായിരുന്ന ആദ്യ ടേമിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാത്തുപരിപാലിച്ചിരുന്ന ചങ്ങാത്തത്തിന്റെ ശക്തിയും പെരുമയും വിളിച്ചോതിയ, ലോകരാജ്യങ്ങളാകെ ശ്രദ്ധയോടെ കണ്ട 2 മഹാ സ്വീകരണയോഗങ്ങൾ. 2019ൽ യുഎസിലെ ഹൂസ്റ്റണിൽ മോദിയെ വരവേറ്റ് ഹൗഡി മോദി. തൊട്ടടുത്ത വർഷം തന്റെ ജന്മനാടായ ഗുജറാത്തിൽ ട്രംപിന് സ്വീകരണവുമായി മോദി ഒരുക്കിയ നമസ്തേ ട്രംപ്. ‘ലോങ് ലിവ് ഇന്ത്യ - യുഎസ് ഫ്രണ്ട്ഷിപ്പ്’ എന്ന് മോദി മുദ്രാവാക്യം മുഴക്കിയപ്പോൾ, ‘മോദി എന്റെ സുഹൃത്ത് എന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു’ - എന്നാണ് ട്രംപ് പറഞ്ഞത്.

ഇതേ ട്രംപാണ് പിന്നീട് ഇന്ത്യയെ ‘നികുതികളുടെ രാജാവ്’ (താരിഫ് കിങ്) എന്ന് വിളിച്ചതും ഇന്ത്യയ്ക്ക് യുഎസ് നൽകിയിരുന്ന വ്യാപാര മുൻഗണനാ (പ്രിഫറൻഷ്യൽ ട്രേഡ്) സ്ഥാനം എടുത്തുകളഞ്ഞതും. വികസ്വര രാജ്യങ്ങൾക്ക് നികുതിയിളവുകളോടെ യുഎസിലേക്ക് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാൻ അനുമതി നൽകുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ് (ജിഎസ്പി) ആനുകൂല്യമാണ് കഴിഞ്ഞ ട്രംപ് ഭരണകൂടം റദ്ദാക്കിയത്. ഇതേ ട്രംപ് വീണ്ടും യുഎസിന്റെ പ്രസിഡന്റ് പദത്തിലേറുമ്പോൾ ഇന്ത്യയ്ക്കത് ഗുണമോ ദോഷമോ?

2019ൽ നടന്ന ‘ഹൗഡി മോദി’ പരിപാടിയിൽ കാണികളെ അഭിവാദ്യം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും (Photo by SAUL LOEB / AFP)
ADVERTISEMENT

∙ ‘ട്രംപ് കാർഡ്’: ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുഎസിൽ പ്രസിഡന്റാകുന്ന ആരും മുഖ്യപരിഗണന നൽകുക ‘അമേരിക്ക ഫസ്റ്റ്' എന്ന നയത്തിനായിരിക്കും. അമേരിക്കയുടെ താൽപര്യങ്ങൾ സംരക്ഷിച്ചശേഷമേ മറ്റ് രാജ്യങ്ങളെ കുറിച്ച് അവർ ചിന്തിക്കൂ. ട്രംപാകട്ടെ ഈ നയം മുറുകെപ്പിടിക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ വീണ്ടും പ്രസിഡന്റാകുന്ന ട്രംപിൽ നിന്ന് ഇന്ത്യയ്ക്ക് വാരിക്കോരി ആനുകൂല്യങ്ങൾ കിട്ടുമെന്ന് കരുതുക പ്രയാസം. ട്രംപ് വീണ്ടും വന്നാൽ ഇന്ത്യയെ കാത്ത് ഗുണങ്ങളും ദോഷങ്ങളുമുണ്ട്.

∙ പ്രതീക്ഷിക്കാവുന്ന ഗുണങ്ങൾ

1) ചൈനയോട് കടുത്ത വിരോധമുള്ളയാളാണ് ഡോണൾഡ് ട്രംപ്. അദ്ദേഹം പ്രസിഡന്റായിരുന്നപ്പോഴാണ് ചൈനയുമായുള്ള വ്യാപാരപ്പോര് (ട്രേഡ് വാർ) കലുഷിതമായതും. 2018ൽ ചൈനയിൽ നിന്നുള്ള 200 ബില്യൻ ഡോളറിന്റെ (1 ബില്യൻ= 100 കോടി) ഉൽപന്നങ്ങൾക്ക് ട്രംപ് ഭരണകൂടം ഇറക്കുമതിത്തീരുവ കുത്തനെ കൂട്ടിയിരുന്നു. യുഎസിലേക്കുള്ള ചൈനീസ് കയറ്റുമതിയുടെ ഏതാണ്ട് പകുതിയോളം ഉൽപന്നങ്ങൾ നികുതിഭാരത്താൽ ഉലഞ്ഞു. കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് ട്രംപ് വിളിച്ചതും കോവിഡ് പ്രതിരോധത്തിൽ പാളിപ്പോയ ചൈനയിൽ നിന്ന് യുഎസ് കമ്പനികളുടെ സാന്നിധ്യം ഒഴിവാക്കാനുള്ള ‘ചൈന + വൺ’ നയത്തിലേക്ക് കടന്നതും ട്രംപിന്റെ കഴിഞ്ഞ ഭരണകാലത്തു തന്നെ.

ചൈനയോട് ട്രംപിനുള്ളത്ര വിരോധം പക്ഷേ ജോ ബൈഡനോ കമല ഹാരിസിനോ ഇല്ല. ട്രംപ് വീണ്ടും പ്രസിഡന്റായാൽ ചൈനീസ് ഇറക്കുമതി ഉൽപന്നങ്ങൾക്കുമേൽ 60% ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തുമെന്ന സൂചനയുണ്ട്. മെക്സിക്കോ വഴിയുള്ള ചൈനീസ് വൈദ്യുത വാഹനങ്ങൾക്ക് 100% തിരുവയും ഈടാക്കിയേക്കും. ചൈനയ്ക്കുമേൽ നികുതിഭാരം കൂട്ടാനുള്ള ട്രംപിന്റെ നീക്കം ഗുണം ചെയ്യുക ഇന്ത്യൻ കയറ്റുമതി കമ്പനികൾക്കായിരിക്കും.

ADVERTISEMENT

2) ട്രംപിന്റെ ഭരണകാലയളവിൽ ഡോളർ കരുത്താർജിച്ചിട്ടുണ്ട്. ഡോളർ‌ ശക്തിപ്രാപിക്കുന്നത് ആഗോള കമ്മോഡിറ്റി വിപണിക്ക് തിരിച്ചടിയാണ്. ഡോളറിലാണ് രാജ്യാന്തര ക്രൂഡോയിൽ വ്യാപാരം. ഡോളർ ശക്തിപ്പെട്ടാൽ ക്രൂ‍ഡോയിൽ വാങ്ങാൻ കൂടുതൽ ഡോളർ കണ്ടെത്തേണ്ട സ്ഥിതി വരും. ഇത് ഡിമാൻഡിനെ ബാധിക്കും. വിലയും താഴും. ഉപഭോഗത്തിനുള്ള ക്രൂഡ് ഓയിലിന്റെ 85 - 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഓർക്കണം.

3) രാജ്യത്ത് നികുതിഭാരം കുറയ്ക്കുമെന്ന് ട്രംപും കമലയും പറഞ്ഞിരുന്നു. കോർപ്പറേറ്റ് നികുതി കുറയ്ക്കുമെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്. ഇത് യുഎസിൽ സാന്നിധ്യമുള്ള ഐടി, ഫാർമ മേഖലകളിലെയടക്കം ഇന്ത്യൻ കമ്പനികൾക്ക് നേട്ടമാകും.

ദോഷങ്ങൾ ധാരാളം:

ട്രംപ് തിരിച്ചുവന്നേക്കും എന്ന സൂചനകിട്ടിയപ്പോഴേ ഇന്ത്യൻ ഓഹരി സൂചികകൾ വൻ മുന്നേറ്റത്തിലായി കഴിഞ്ഞു. എന്നാൽ, ഈ കുതിപ്പ് താൽകാലികം മാത്രമാകുമെന്ന വിലയിരുത്തലുകൾ ശക്തമാണ്.

1) ശക്തമാകുന്ന ഡോളറും ബോണ്ടും: 

ട്രംപിന്റെ നയങ്ങൾ പൊതുവേ ഡോളറിനും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളിൽ നിന്നുള്ള ആദായനിരക്കിനും (ട്രഷറി ബോണ്ട് യീൽഡ്) ഊർജം പകരുന്നതാണ്. യുഎസ് സർക്കാരിന്റെ കടബാധ്യതയെയോ ജിഡിപിയുമായുള്ള കടത്തിന്റെ അനുപാതത്തെയോ ഗൗനിക്കാതെയുള്ള നയങ്ങളാണ് ട്രംപ് നേരത്തേയും സ്വീകരിച്ചിട്ടുള്ളത്. ഏതാനും മാസം മുൻപ് യൂറോ, യെൻ തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് 100ന് താഴേക്ക് കൂപ്പുകുത്തിയിരുന്നു. 

ADVERTISEMENT

ട്രംപിന് വിജയസാധ്യതയേറിയതോടെ ഇത് 105ലേക്ക് ഉയർന്നിട്ടുണ്ട്. 3% എന്ന നിലവാരത്തിലായിരുന്ന 10 - വർഷ ട്രഷറി ബോണ്ട് യീൽഡ് 4.45 ശതമാനവും കടന്നു. ഡോളർ ഇൻഡെക്സ് വൈകാതെ 106ലേക്കും ട്രഷറി യീൽഡ് 4.5 ശതമാനത്തിലേക്കും കുതിക്കുമെന്നാണ് വിലയിരുത്തലുകൾ. ഇവ രണ്ടും ഇന്ത്യക്ക് തിരിച്ചടിയാണ്. ഡോളർ കരുത്താർജിക്കുന്നത് രൂപയെ തളർത്തും. ഇറക്കുമതിച്ചെലവേറും. വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവ വർധിക്കും. 

2020ൽ നടന്ന നമസ്തേ ട്രംപ് പരിപാടിയിൽ കാണികളെ അഭിവാദ്യം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും. (Photo by Prakash SINGH / AFP) (Photo by Mandel NGAN / AFP)

മറ്റൊന്ന് ഓഹരി വിപണികളെ കാത്തിരിക്കുന്ന പ്രതിസന്ധിയാണ്. ഡോളറും ബോണ്ടും ശക്തമായാൽ വിദേശ നിക്ഷേപകർ ഇന്ത്യ പോലുള്ള വികസ്വര വിപണികളിൽ നിന്ന് നിക്ഷേപം പിൻവലിച്ച് അമേരിക്കയിൽ തന്നെ നിലനിർത്തും. ഡോളർ, യുഎസ് കടപ്പത്രം, യുഎസ് ഓഹരി വിപണി എന്നിവയിൽ നിന്ന് കൂടുതൽ നേട്ടം കൈവരിക്കാമെന്നതാണ് കാരണം. ഇന്ത്യൻ വിപണിയിൽ നിന്ന് ഒക്ടോബറിൽ മാത്രം 1.15 ലക്ഷം കോടി രൂപ വിദേശ നിക്ഷേപകർ പിൻവലിച്ചിരുന്നു. ഇതുവഴി ഓഹരി വിപണി നേരിട്ട ഇടിവ് 8 ശതമാനത്തോളമാണ്.

2017-2021 വരെയുള്ള ട്രംപിന്റെ ഭരണകാലത്ത് യുഎസ് ഓഹരി വിപണിയായ നാസ്ഡാക്ക് 77% ഉയർന്നിരുന്നു. ഇന്ത്യൻ വിപണിയായ നിഫ്റ്റിയുടെ അക്കാലത്തെ നേട്ടം 38% മാത്രം. അതേസമയം, ചൈനയ്ക്കുമേലുള്ള ട്രംപിന്റെ നയങ്ങൾ ചൈനീസ് സമ്പദ്‍വ്യവസ്ഥയെ തളർത്തുന്നത് ഇന്ത്യയ്ക്ക് ഗുണമാകും. ചൈനീസ് ഓഹരി വിപണികളിൽ നിന്ന് പിന്മാറുന്ന വിദേശ നിക്ഷേപകർ താൽകാലിക അഭയസ്ഥാനമായെങ്കിലും ഇന്ത്യയെ കണ്ടേക്കും.

2) ഇറക്കുമതിച്ചുങ്കം: 

അമേരിക്കയുടെ വ്യാപാരക്കമ്മി (കയറ്റുമതി വരുമാനത്തേക്കാൾ ഉയർന്ന ഇറക്കുമതിച്ചെലവുള്ള അവസ്ഥ) കുറയ്ക്കുകയെന്ന ലക്ഷ്യവുമായാണ് ട്രംപ് ഇറക്കുമതിത്തിരുവ കൂട്ടാനായി വാദിക്കുന്നത്. ചൈനയ്ക്കുമേൽ വൻ നികുതിഭാരം ഏർപ്പെടുത്തുമെന്ന് പറയുന്ന ട്രംപ് ഇന്ത്യയെയും വെറുതേ വിടുന്നില്ല. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 10-20% ഇറക്കുമതി നികുതി ഏർപ്പെടുത്തിയേക്കും. ഇത് ഇന്ത്യൻ കമ്പനികളുടെ അമേരിക്കയിലേക്കുള്ള കയറ്റുമതി ബാധ്യത ഉയർത്തും; വരുമാനത്തെ ബാധിക്കും. അതേസമയം, ഡോളറിന്റെ മുന്നേറ്റത്തിലൂടെയുണ്ടാകുന്ന നേട്ടം ഈ കോട്ടത്തെ മറികടക്കാൻ സഹായിക്കുമെന്ന വിലയിരുത്തലുമുണ്ട്.

ഡോണൾഡ് ട്രംപിന്റെ വിജയം ആഘോഷിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകർ.. (Photo by Jim WATSON / AFP)

3) പണപ്പെരുപ്പം: 

അമേരിക്കയിലേക്കുള്ള ഇറക്കുമതി ഉൽപന്നങ്ങൾക്കുമേൽ ഉയർന്ന ചുങ്കം ഏർപ്പെടുത്തുകയെന്നാൽ‌ അതിനർഥം അമേരിക്കക്കാർ വാങ്ങുന്ന ഉൽപന്നങ്ങൾക്ക് വില കൂടുന്നു എന്നുതന്നെ. അതായത്, രാജ്യത്ത് പണപ്പെരുപ്പം കൂടും. ട്രംപിന്റെ ഭരണകാലം പണപ്പെരുപ്പത്തിന്റെ കാലവുമായിരിക്കും എന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പം കൂടിയാൽ ആനുപാതികമായി പലിശഭാരവും ഉയരും. അമേരിക്കയിലെ ഇന്ത്യൻ കമ്പനികൾക്ക് ഇത് വെല്ലുവിളിയാണ്.

4) വീസ നിയന്ത്രണം: 

കുടിയേറ്റത്തിന് കടിഞ്ഞാണിടുക എന്ന നയമാണ് ട്രംപിന്റേത്. ഇന്ത്യക്കാർക്ക് അമേരിക്കയിൽ തൊഴിലെടുക്കാവുന്ന എച്ച്-1ബി വീസ നൽകുന്നതിന് ട്രംപ് നിയന്ത്രണം കൊണ്ടുവന്നാൽ ഐടി കമ്പനികൾക്കും ഉദ്യോഗാർഥികൾക്കും അത് തിരിച്ചടിയാകും.

‍ഡോണൾഡ് ട്രംപിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി. ( Picture courtesy: X /@narendramodi)

∙ ഇന്ത്യ 'നികുതി രാജാവ്'

യുഎസ് ഉൽപന്നങ്ങൾക്കുമേൽ ഇന്ത്യ അമിത ഇറക്കുമതി തിരുവയാണ് ഈടാക്കുന്നതെന്ന പരാതി ട്രംപിനുണ്ട്. ഇന്ത്യയെ ഒരിക്കൽ അദ്ദേഹം ‘നികുതികളുടെ രാജാവ്’ (താരിഫ് കിങ്) എന്നും വിളിച്ചു. ഹാർലി-ഡേവിഡ്സൺ അടക്കമുള്ള ആഡംബര വാഹനങ്ങൾക്ക് ഇന്ത്യ ഈടാക്കുന്ന ഉയർന്ന ഇറക്കുമതി തിരുവയിലും ട്രംപ് അതൃപ്തി അറിയിച്ചിരുന്നു. വീണ്ടും പ്രസിഡന്റ് പദത്തിലെത്തുന്ന ട്രംപ്, ഈ വാദം വീണ്ടും ഉന്നയിച്ചേക്കാം. തിരിച്ചടി എന്നോണം ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേലും അദ്ദേഹം കൂടുതൽ നികുതിഭാരം ഏർപ്പെടുത്തിയേക്കാം.

∙ ഇന്ത്യയും അമേരിക്കയും

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളികളിലൊന്നാണ് അമേരിക്ക. ഇന്ത്യയ്ക്ക് വ്യാപാരമിച്ചം (ട്രേഡ് സർപ്ലസ്) ഉള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നുമാണ്. 2023-24ൽ ഇന്ത്യയിലേക്ക് അമേരിക്ക 4219 കോടി ഡോളറിന്റെ ഇറക്കുമതി നടത്തിയപ്പോൾ‌ ഇന്ത്യ അമേരിക്കയിലേക്ക് നടത്തിയ കയറ്റുമതി 7751 ഡോളറിന്റേതായിരുന്നു. അതായത്, ഇന്ത്യയ്ക്ക് 3532 കോടി ഡോളറിന്റെ വ്യാപാരനേട്ടം.

∙ 18% - ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ 18 ശതമാനവും അമേരിക്കയിലേക്ക്
∙ മുഖ്യ കയറ്റുമതി മേഖലകൾ: ഐടി, ഫാർമ, സമുദ്രോൽപന്നങ്ങൾ, ഓട്ടോമൊബീൽ, ജെം ആൻഡ് ജ്വല്ലറി, വസ്ത്രം, ബവ്റിജസ്
∙ ഇന്ത്യയുടെ മൊത്തം ഐടി കയറ്റുമതിയിൽ 80 ശതമാനവും അമേരിക്കയിലേക്ക്
∙ ട്രംപിന്റെ ഭരണകാലത്ത് അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2016-17ൽ 4,221 കോടി ഡോളറായിരുന്നത് 2019-20ൽ 5,308 കോടി ഡോളറിലെത്തി. ഇന്ത്യയിലേക്കുള്ള ഇറക്കുമതി 2,230 കോടി ഡോളറായിരുന്നത് 3,581 കോടി ഡോളറുമായി.
∙ ബൈഡന്റെ ഭരണകാലത്ത് അമേരിക്കയിലേക്കുള്ള കയറ്റുമതി 2020-21ൽ 5,162 കോടി ഡോളറായിരുന്നത് 2023-24ൽ 7,751 കോടി ഡോളറായി മെച്ചപ്പെട്ടു. ഇറക്കുമതി 2,888 കോടി ഡോളറിൽ നിന്നുയർന്ന് 4,219 കോടി ഡോളറിലുമെത്തി.
∙ ഇന്ത്യയോടുള്ള അമേരിക്കയുടെ വ്യാപാരക്കമ്മി (ഇന്ത്യക്ക് ഇത് സർപ്ലസ്) 1,991 കോടി ഡോളറായിരുന്നു 2016-17ൽ. 2023-24ൽ 3,532 കോടി ഡോളറായി കൂടി.

∙ ട്രംപിനെ അസ്വസ്ഥനാക്കുന്ന കമ്മിയും പലിശയുടെ ഭാവിയും

അമേരിക്കയുടെ ഉയർന്ന വ്യാപാരക്കമ്മിയാണ് ട്രംപിനെ ഇറക്കുമതി തിരുവ കൂട്ടാൻ പ്രേരിപ്പിക്കുന്നത്. ചൈനയുമായി 323.32 ബില്യൺ ഡോളറിന്റെ വ്യാപാരക്കമ്മി അമേരിക്കയ്ക്കുണ്ട്. ഇത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് ഉൽപന്നങ്ങൾക്കുമേൽ അദ്ദേഹം 2018ൽ ഭീമമായ ഇറക്കുമതി തിരുവ ഏർപ്പെടുത്തിയതും. അതുവഴി അമേരിക്കക്കാർ ചൈനീസ് ഉൽപന്നങ്ങൾ വാങ്ങാൻ അധികമായി ചെലവിട്ടത് 200 ബില്യൻ ഡോളറോളവുമാണ്.

ഡോണൾഡ് ട്രംപും കുടുംബാംഗങ്ങളും (Photo by Jim WATSON / AFP)

ഇത്തരത്തിൽ വൻതോതിൽ തിരുവ ഏർപ്പെടുത്തുന്നത് അമേരിക്കയിൽ പണപ്പെരുപ്പം കൂടാനിടയാക്കും. പണപ്പെരുപ്പം നിലവിൽ നിയന്ത്രണ വിധേയമായതിനാൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്ന നടപടികളിലേക്ക് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് കടന്നിരുന്നു. സെപ്റ്റംബറിൽ പലിശയിൽ അരശതമാനം ബംപർ ഇളവും വരുത്തിയിരുന്നു. ഈയാഴ്ച കാൽ ശതമാനം കൂടി ഇളവ് പ്രതീക്ഷിക്കുന്നു. 

എന്നാൽ, പണപ്പെരുപ്പം വീണ്ടും ഉയർന്നുതുടങ്ങിയാൽ പലിശകുറയ്ക്കുന്നതിൽ നിന്ന് ഫെഡറൽ റിസർവ് പിൻവാങ്ങും. ഒരുപക്ഷേ, വീണ്ടും പലിശ കൂട്ടാനും മുതിർന്നേക്കും. പലിശ കൂട്ടുന്നതിനോട് ട്രംപിന് പണ്ടേ വിയോജിപ്പാണ്. എന്നാൽ, ഫെഡറൽ റിസർവിനോട് ഇതേക്കുറിച്ച് തന്റെ നിലപാട് പറയാനോ ആവശ്യങ്ങൾ ഉന്നയിക്കാനോ അമേരിക്കൻ പ്രസിഡന്റ് പദം കൈയിലുണ്ടെങ്കിലും ട്രംപിന് കഴിയില്ല. രാഷ്ട്രീയത്തെയും അമേരിക്കൻ ഭരണകൂടത്തിന്റെ ഇടപെടലുകളെയും അകറ്റി നിർത്തുന്ന നയമാണ് ഫെഡറൽ റിസർവിന്റേത്.

∙ ക്രിപ്റ്റോയിലെ മലക്കംമറിച്ചിൽ

2019ൽ ക്രിപ്റ്റോകറൻസികളെ 'ശുദ്ധ തട്ടിപ്പ്' എന്ന് വിളിക്കുകയും താൻ ക്രിപ്റ്റോ ആരാധകനല്ലെന്ന് പറയുകയും ചെയ്തയാളാണ് ട്രംപ്. 2024ൽ ട്രംപ് മലക്കംമറിഞ്ഞു. ക്രിപ്റ്റോയെ പിന്തുണയ്ക്കുന്നുവെന്നും ബൈഡന്റെ ക്രിപ്റ്റോവിരുദ്ധ നയങ്ങളെ തുടച്ചുനീക്കുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ട്രംപ് പറഞ്ഞു. ഇപ്പോൾ ട്രംപിന് വിജയസാധ്യത തെളിഞ്ഞ പശ്ചാത്തലത്തിൽ ബിറ്റ്കോയിൻ വില റെക്കോർഡ് തകർത്ത് കുതിക്കുകയാണ്. ഇക്കഴിഞ്ഞ മാർച്ച് 14ന് രേഖപ്പെടുത്തിയ 73,797 ഡോളറിന്റെ റെക്കോർഡ് പഴങ്കഥയാക്കി വില 75,000 ഡോളർ ഭേദിച്ചുകഴിഞ്ഞു.

അമേരിക്കയിൽ അടുത്തിടെ തിരഞ്ഞെടുപ്പ് നടന്നതെല്ലാം ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകളുടെ വില താഴ്ന്നുനിന്നപ്പോഴായിരുന്നു. ഓരോ തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോഴും തിരഞ്ഞെടുപ്പ് ദിനം മുതൽ അടുത്ത 90 ദിവസങ്ങളിൽ ക്രിപ്റ്റോകറൻസികൾ വൻ മുന്നേറ്റവും നടത്തിയിട്ടുണ്ടെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 2012ൽ ബിറ്റ്കോയിൻ 87%, 2016ൽ 44%, 2020ൽ 145% എന്നിങ്ങനെയാണ് ഉയർന്നത്.

English Summary:

From Howdy Modi to Trade War: Donald Trump Return: Boon or Bane for Indian Economy?