പുട്ടിന്റെ ‘കൊറിയൻ കെണി’യിൽ കുരുങ്ങി യുഎസും; മുങ്ങിയത് ഒരു ലക്ഷം സൈനികർ; യുക്രെയ്ൻ നടത്തിയത് ‘അന്തകനീക്കം’
ആസന്നമായ പരാജയം തുറിച്ചുനോക്കിയിരിക്കെ, യുദ്ധത്തിൽ റഷ്യയെ തോൽപിക്കാനുള്ള വിക്ടറി പ്ലാനുമായി യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. അതിനിടെ റഷ്യ - യുക്രെയ്ൻ യുദ്ധത്തിന് രൂക്ഷത പകർന്ന് ഉത്തരകൊറിയൻ സ്പെഷൽ ഫോഴ്സ് സൈനികർ റഷ്യയിൽ. ഇസ്രയേൽ – ഇറാൻ സംഘർഷവും യുഎസ് തിരഞ്ഞെടുപ്പ് ഫലവും യുക്രെയ്നിന്റെ വിധി നിർണയിക്കാനിരിക്കെ സെലെൻസ്കി അവതരിപ്പിച്ച വിക്ടറി പ്ലാൻ അമേരിക്കയേയും സഖ്യകക്ഷികളെയും പ്രതിസന്ധിയിലേക്കും നയിക്കുന്നു. അതേസമയം കിഴക്കൻ യുക്രെയ്നിൽ റഷ്യൻ സേന അഭൂതപൂർവമായ മുന്നേറ്റം തുടരുകയാണ്. കിഴക്കൻ യുക്രെയ്നിലെ പ്രതിരോധ കോട്ടയുടെ നങ്കൂരമായിരുന്ന വുളെദാർ ഒക്ടോബർ ഒന്നിനു പിടിച്ചെടുത്ത റഷ്യൻ സേന, യുക്രെയ്ൻ ഒരുക്കിയ പ്രതിരോധ നിരകളെയെല്ലാം ചീട്ടുകൊട്ടാരം പോലെ തകർത്ത് മുന്നേറുകയാണ്. സൗത്ത് ഡോണെറ്റ്സ്ക് മേഖലയിലെ യുക്രെയ്ൻ പ്രതിരോധനിര പൂർണമായും തകർന്നു കഴിഞ്ഞു. ഇവിടെ റഷ്യൻ സേന വൻ മുന്നേറ്റവും തുടങ്ങി. സെലെൻസ്കിയുടെ വിക്ടറി പ്ലാനിന്റെ ഭാഗമായി റഷ്യയിലെ കുർസ്ക് പ്രവശ്യയിൽ കടന്നുകയറി 1200 ചതുരശ്ര കിലോമീറ്റർ ഭൂമി പിടിച്ചെടുത്ത യുക്രെയ്നിന്റെ ‘ധീരനടപടി’ അവരുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായും മാറിക്കൊണ്ടിരിക്കുന്നു. യുക്രെയ്ൻ സൈന്യത്തിനെ നേരിടാനായി 8000 ഉത്തര കൊറിയൻ സൈനികർ കുർസ്ക് മേഖലയിൽ തമ്പടിച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സ്ഥിരീകരിക്കുകയും ചെയ്തു. കുർസ്ക് കടന്നുകയറ്റം യുക്രെയ്നിനു വിനയായി തീർന്നതെങ്ങനെയാണ്? യുക്രെയ്നിന്റെ പ്രതിരോധം തകർത്ത് കിഴക്കൻ യുക്രെയ്നിൽ റഷ്യ വൻ മുന്നേറ്റം നടത്തുന്നതെങ്ങനെയാണ്? വിശദമായി പരിശോധിക്കാം.

ആസന്നമായ പരാജയം തുറിച്ചുനോക്കിയിരിക്കെ, യുദ്ധത്തിൽ റഷ്യയെ തോൽപിക്കാനുള്ള വിക്ടറി പ്ലാനുമായി യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി! അതിനിടെ റഷ്യ - യുക്രെയ്ൻ യുദ്ധത്തിന് രൂക്ഷത പകർന്ന് ഉത്തരകൊറിയൻ സ്പെഷൽ ഫോഴ്സ് സൈനികർ റഷ്യയിൽ. ഇസ്രയേൽ – ഇറാൻ സംഘർഷവും യുഎസ് തിരഞ്ഞെടുപ്പ് ഫലവും യുക്രെയ്നിന്റെ വിധി നിർണയിക്കാനിരിക്കെ സെലെൻസ്കി അവതരിപ്പിച്ച വിക്ടറി പ്ലാൻ അമേരിക്കയേയും സഖ്യകക്ഷികളെയും പ്രതിസന്ധിയിലേക്കും നയിക്കുന്നു. അതേസമയം കിഴക്കൻ യുക്രെയ്നിൽ റഷ്യൻ സേന അഭൂതപൂർവമായ മുന്നേറ്റം തുടരുകയാണ്. കിഴക്കൻ യുക്രെയ്നിലെ പ്രതിരോധ കോട്ടയുടെ നങ്കൂരമായിരുന്ന വുളെദാർ ഒക്ടോബർ ഒന്നിനു പിടിച്ചെടുത്ത റഷ്യൻ സേന, യുക്രെയ്ൻ ഒരുക്കിയ പ്രതിരോധ നിരകളെയെല്ലാം ചീട്ടുകൊട്ടാരം പോലെ തകർത്ത് മുന്നേറുകയാണ്. സൗത്ത് ഡോണെറ്റ്സ്ക് മേഖലയിലെ യുക്രെയ്ൻ പ്രതിരോധനിര പൂർണമായും തകർന്നു കഴിഞ്ഞു. ഇവിടെ റഷ്യൻ സേന വൻ മുന്നേറ്റവും തുടങ്ങി.
സെലെൻസ്കിയുടെ വിക്ടറി പ്ലാനിന്റെ ഭാഗമായി റഷ്യയിലെ കുർസ്ക് പ്രവശ്യയിൽ കടന്നുകയറി 1200 ചതുരശ്ര കിലോമീറ്റർ ഭൂമി പിടിച്ചെടുത്ത യുക്രെയ്നിന്റെ ‘ധീരനടപടി’ അവരുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായും മാറിക്കൊണ്ടിരിക്കുന്നു. യുക്രെയ്ൻ സൈന്യത്തിനെ നേരിടാനായി 8000 ഉത്തര കൊറിയൻ സൈനികർ കുർസ്ക് മേഖലയിൽ തമ്പടിച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സ്ഥിരീകരിക്കുകയും ചെയ്തു. കുർസ്ക് കടന്നുകയറ്റം യുക്രെയ്നിനു വിനയായി തീർന്നതെങ്ങനെയാണ്? യുക്രെയ്നിന്റെ പ്രതിരോധം തകർത്ത് കിഴക്കൻ യുക്രെയ്നിൽ റഷ്യ വൻ മുന്നേറ്റം നടത്തുന്നതെങ്ങനെയാണ്? വിശദമായി പരിശോധിക്കാം.
∙ വിജയക്കുതിപ്പു തുടർന്ന് റഷ്യൻ സേന; ഒരാഴ്ച മരിച്ചുവീഴുന്നത് 18,000 സൈനികർ
പിടിച്ചുകെട്ടാനാകാത്ത ഒരു യാഗാശ്വത്തെ പോലെ കുതിക്കുകയാണ് റഷ്യൻ സേന. രണ്ടാഴ്ചയ്ക്കുള്ളിൽ യുക്രെയ്നിൽ തുടക്കമിടുന്ന മഴക്കാലത്തിനും പിന്നാലെ വരുന്ന മഞ്ഞുകാലത്തിനും മുൻപേ യുദ്ധഭൂമിയിൽ തന്ത്രപരമായ മുൻതൂക്കം നേടാൻ സർവശക്തിയുമെടുത്ത് റഷ്യ ആക്രമണം തുടരുകയാണ്. കിഴക്കൻ ഡോൺബാസിലെ കിലോമീറ്ററുകൾ വിസ്തൃതിയുള്ള പാടശേഖരങ്ങളും തുറസ്സായ ഭൂപ്രദേശങ്ങളും കൽക്കരി ഖനികളുമെല്ലാം മറികടന്നു കുതിക്കുന്ന റഷ്യൻ സൈന്യത്തിനു മുന്നിൽ മേഖലയിലെ ചെറുകിട നഗരങ്ങളും തന്ത്രപ്രധാനമായ ഭൂപ്രദേശങ്ങളുമെല്ലാം ഒന്നൊന്നായി കീഴടങ്ങുകയാണ്. പ്രതിമാസം ശരാശരി 400 ചതുരശ്രകിലോമീറ്റർ യുക്രെയ്ൻ ഭൂമി എന്ന നിരക്കിലാണ് സെപ്റ്റംബർ വരെ റഷ്യൻ സേന മുന്നേറ്റം നടത്തിയിരുന്നതെങ്കിൽ ഒക്ടോബർ പകുതിയോടെ അത് ആഴ്ചയിൽ 200 ചതുരശ്ര കിലോമീറ്റർ എന്ന എന്ന രീതിയിലേക്കും നവംബർ ആദ്യത്തോടെ പ്രതിദിനം 40 ചതുരശ്രകിലോമീറ്റർ എന്ന നിലയിലേക്കും ഉയർന്നു കഴിഞ്ഞു.
2022 ഫെബ്രുവരി 24ന് യുക്രെയ്നിനു നേർക്കു പ്രത്യേക സൈനിക നടപടി തുടങ്ങിയ ആദ്യത്തെ മാസങ്ങളിൽ ഒട്ടേറെ യുക്രെയ്ൻ പ്രദേശങ്ങൾ റഷ്യ അതിവേഗം പിടിച്ചെടുത്തിരുന്നു. എന്നാൽ ഇതെല്ലാം കാര്യമായി പ്രതിരോധ നിരകളൊരുക്കാത്ത ഭൂപ്രദേശങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ റഷ്യ മുന്നേറ്റം നടത്തുന്ന പ്രദേശങ്ങളെല്ലാം 2014 മുതൽ യുക്രെയ്ൻ കനത്ത പ്രതിരോധമൊരുക്കിയിരിക്കുന്ന പ്രദേശങ്ങളാണ്. ഇതുകണക്കിലെടുക്കുമ്പോഴാണു നിലവിലുള്ള റഷ്യൻ സേനയുടെ കരുത്ത് വ്യക്തമാകൂ. സാധാരണ ഗതിയിൽ പ്രതിരോധിക്കുന്ന സൈന്യത്തിനാണു യുദ്ധക്കളത്തിൽ മുൻതൂക്കം ലഭിക്കുക. കഴിഞ്ഞ വർഷം വരെ അതായിരുന്നു യുക്രെയ്നിലെയും സ്ഥിതിയെങ്കിൽ ഈ വർഷം കാര്യങ്ങൾ നേരെ തിരിച്ചാണ്. പീരങ്കി ഷെല്ലുകളുടെയും മതിയായ പരിശീലനം ലഭിച്ച സൈനികരുടെയും അഭാവം യുക്രെയ്ൻ പ്രതിരോധത്തെ അതിഗുരുതരമായി ബാധിക്കുന്നുണ്ട്.
യുദ്ധത്തിൽ ഒരു റഷ്യൻ സൈനികൻ കൊല്ലപ്പെടുമ്പോൾ യുക്രെയ്ൻ നിരയിൽ 3 സൈനികർ കൊല്ലപ്പെടുന്നുണ്ടെന്നാണു സ്വതന്ത്ര സൈനിക നിരീക്ഷകരുടെ വിലയിരുത്തൽ. ആയുധബലത്തിലും ആൾബലത്തിലും യുക്രെയ്നിനെ അപേക്ഷിച്ചു ആറിരട്ടിയിലേറെ കരുത്തരാണു നിലവിലുള്ള റഷ്യൻ സൈന്യം. പ്രതിവാരം യുദ്ധഭൂമിയിൽ കൊല്ലപ്പെടുന്ന യുക്രെയ്ൻ സൈനികരുടെ എണ്ണം 18,000ത്തോളമായി എന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ. റഷ്യൻ നിരയിലും മരണം ഇതിനടുത്തുണ്ടെന്നാണ് യുക്രെയ്നിന്റെയും അവകാശവാദം. എന്നാൽ പോരാട്ടത്തിനു മതിയായ സൈനികരെ കണ്ടെത്താൻ കഴിയാതെ വലയുന്ന യുക്രെയ്നിന് സൈനികരുടെ മരണനിരക്ക് കുതിച്ചുയരുന്നത് കടുത്ത വെല്ലുവിളിയാകുന്നുണ്ട്.
∙ റഷ്യൻ തന്ത്രം വിജയിക്കുന്നു; ഫ്ലാങ്കിങ്, എൻസർക്ലിങ് ആൻഡ് ബൈപാസിങ്
വശങ്ങളിലൂടെ മുന്നേറുക, വലയം ചെയ്യുക, പിടിച്ചെടുക്കുക അല്ലെങ്കിൽ വഴിമാറി മുന്നേറുക. റഷ്യ- യുക്രെയ്ൻ യുദ്ധത്തിലെ ഏറ്റവും പ്രധാന യുദ്ധതന്ത്രമാണിത്. കിഴക്കൻ യുക്രെയ്നിൽ യുദ്ധം നടക്കുന്ന ഡോൺബാസ് മേഖലയെ അതിവേഗം കീഴടക്കാൻ റഷ്യ അവലംബിക്കുന്നതും ഇതേ തന്ത്രമാണ്. വിശാലമായ പാടങ്ങളും കൽക്കരി ഖനികളും അടങ്ങുന്ന സമതലമായ മേഖലയിലാണ് ഇപ്പോൾ യുദ്ധം പുരോഗമിക്കുന്നത്. ഏക്കറുകൾ വിസ്തൃതിയുള്ളതാണ് ഡോൺബാസിലെ ഒരോ പാടങ്ങളും. പാടങ്ങളുടെ അതിരു തിരിച്ചു മരക്കൂട്ടങ്ങളുമുണ്ട് (Tree lines). ഉയർന്ന പ്രദേശങ്ങൾ വളരെ കുറവാണ്. അതിനാൽ മേഖലയിലെ ചെറുകിട നഗരങ്ങളും ജനവാസമേഖലകളും കൽക്കരി ഖനികളും കേന്ദ്രീകരിച്ചാണ് യുക്രെയ്നിന്റെ പ്രധാന പ്രതിരോധം.
കൂടാതെ പ്രധാന റോഡുകളും ജംക്‌ഷനുകളും പാടങ്ങൾക്കിടയിലെ മരക്കൂട്ടങ്ങളും കേന്ദ്രീകരിച്ചു ട്രഞ്ചുകൾ നിർമിച്ചും പ്രതിരോധ നിരകളും ഒരുക്കിയിട്ടുണ്ട്. നഗരങ്ങളിൽ ഉയർന്ന കെട്ടിടങ്ങളുള്ളതിനാൽ ശത്രുനീക്കങ്ങൾ ദൂരെ നിന്നു കൃത്യമായി വീക്ഷിച്ചു റഷ്യൻ ആക്രമണങ്ങളെ തടയാൻ കഴിയുമെന്നായിരുന്നു യുക്രെയ്നിന്റെ പ്രതീക്ഷ. എന്നാൽ ശക്തമായ പ്രതിരോധ സൗകര്യങ്ങളുള്ള നഗരങ്ങളെ നേരിട്ടാക്രമിക്കാതെ അവയെ ചുറ്റിവളഞ്ഞു പിടിച്ചെടുക്കുകയാണ് റഷ്യൻ സേന. വളയപ്പെടുമെന്ന അവസ്ഥ വരുന്നതോടെ ഇത്തരം നഗരങ്ങളിൽ നിന്നു യുക്രെയ്ൻ സേന പിൻമാറുകയോ അല്ലെങ്കിൽ റഷ്യൻ സൈന്യത്തിന്റെ മുന്നിൽ കീഴടങ്ങുകയോ ചെയ്യുകയാണ്.
യുദ്ധഭൂമിയിലെ പുതിയ സാഹചര്യങ്ങളുമായി പൂർണമായും ഇണങ്ങിക്കഴിഞ്ഞ റഷ്യൻ സൈന്യം യുക്രെയ്നിന്റെയും സഖ്യകക്ഷികളുടെയുമെല്ലാം കണക്കുകൂട്ടലുകൾ പാടെ തെറ്റിക്കുകയാണ്. ഒന്നോ രണ്ടോ ടാങ്കുകളും ഏതാനും കവചിത വാഹനങ്ങളും ഉപയോഗിച്ചു റഷ്യ നടത്തുന്ന അതിവേഗ ആത്മഹത്യാപരമായ മുന്നേറ്റങ്ങൾ യുക്രെയ്നിന്റെ പ്രതിരോധ നിരകളെ ഭേദിക്കുകയാണ്.
കൂടാതെ ഡർട്ട് ബൈക്കുകളും ക്വാഡ് സ്കൂട്ടറുകളും ഉപയോഗിച്ചും റഷ്യൻ സൈന്യം അതിവേഗം മുന്നേറ്റം നടത്തുന്നുണ്ട്. ഡ്രോണുകളുപയോഗിച്ചു റഷ്യൻ ടാങ്കുകളെയും കവചിത വാഹനങ്ങളെയും യുക്രെയ്ൻ ആക്രമിച്ചു തകർക്കുന്നുണ്ടെങ്കിലും നഷ്ടങ്ങൾ വകവയ്ക്കാതെ റഷ്യ ആക്രമണം തുടരുകയാണ്. വിവിധ ദിശകളിലേക്ക് ഒരേ സമയം ഒരുപോലെ ആക്രമണം അഴിച്ചുവിടുന്ന റഷ്യൻ സേനയുടെ അടുത്ത പ്രധാന മുന്നേറ്റം ഏതു ദിശയിലാണെന്ന് പ്രവചിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
കാര്യമായി പരിശീലനം ലഭിക്കാതെ, നിർബന്ധിത സൈനിക സേവനത്തിന്റെ ഭാഗമായി യുദ്ധമുന്നണിയിലേക്ക് നേരിട്ടെത്തുന്ന യുക്രെയ്ൻ സൈനികർ കാര്യമായ പോരാട്ടത്തിനു നിൽക്കാതെ ആയുധം വച്ചുകീഴടങ്ങുന്നതായി അമേരിക്കൻ മാധ്യമമായ വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ലക്ഷം സൈനികർ സൈന്യത്തിൽ നിന്നു മുങ്ങിയതായി യുക്രെയ്നിയൻ എംപി അന്ന സ്കരോഹോദ് ഒരു യുക്രെയ്നിയൻ ഓൺലൈൻ മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു.
∙ കുർസ്ക് എന്ന സൈനിക അബദ്ധം
രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിയുടെ വിജയക്കുതിപ്പിനെ തടയിട്ടത് 1943ൽ നടന്ന ബാറ്റിൽ ഓഫ് കുർസ്ക് ആണ്. റഷ്യ - യുക്രെയ്ൻ യുദ്ധത്തിലും യുക്രെയ്നിന്റെ സമ്പൂർണ തകർച്ചയ്ക്കു വഴിയൊരുക്കുന്നതും 2024 ഓഗസ്റ്റ് ആറിന് യുക്രെയ്ൻ തുടക്കമിട്ട ബാറ്റിൽ ഓഫ് കുർസ്ക് ആണ്. വിക്ടറി പ്ലാനിന്റെ ഭാഗമായി റഷ്യയിലെ കുർസ്ക് പ്രവശ്യയിലേക്കു കടന്നു കയറി 1200 ചതുരശ്രകിലോമീറ്റർ ഭൂമി പിടിച്ചെടുത്ത യുക്രെയ്നിന്റെ നീക്കം ധീരമായ നടപടിയെന്നാണ് ആദ്യഘട്ടത്തിൽ യുക്രെയ്നും അമേരിക്കയടക്കമുള്ള നാറ്റോ സഖ്യകക്ഷികളും വിശേഷിപ്പിച്ചിരുന്നത്. എന്നാൽ കുർസ്ക്സിലെ കടന്നുകയറ്റം യുക്രെയ്ൻ പോരാട്ടത്തിന്റെ അന്തകനാകുന്ന കാഴ്ചകൾക്കാണ് യുദ്ധഭൂമി ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ റഷ്യയുടെ കുർസ്ക് ആണവനിലയം പിടിച്ചെടുക്കാനും സമാധാന ചർച്ചകളിൽ വിലപേശാനുള്ള തുറുപ്പു ചീട്ടാക്കി മാറ്റാനുമായിരുന്നു യുക്രെയ്നിന്റെ നീക്കം. ഇതിനായി യുക്രെയ്ൻ സൈന്യത്തിലെ ഏറ്റവും പരിചയ സമ്പന്നരായ 30,000 സൈനികരെയും ഹൈമാഴ്സ് മിസൈലുകളും സഖ്യകക്ഷികൾ നൽകിയ ആധുനിക ടാങ്കുകളും കവചിത വാഹനങ്ങളും എല്ലാം വിനിയോഗിച്ചു. കനത്ത യുദ്ധം നടക്കുന്ന ഡോൺബാസ് മേഖലയിൽ യുദ്ധം ചെയ്തു പരിചയസമ്പന്നരായ അസോവ് ബറ്റാലിയനെ അടക്കമാണ് കുർസ്കിലേക്ക് യുക്രെയ്ൻ നിയോഗിച്ചത്.
കിഴക്കൻ യുക്രെയ്നിൽ ആക്രമണം നടത്തുന്ന റഷ്യയുടെ പ്രധാന സൈനികരെ കുർസ്ക് മേഖലയിലെ പ്രതിരോധത്തിന് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുക്രെയ്ൻ റഷ്യയിലേക്ക് കടന്നു കയറിയത്. എന്നാൽ അതിർത്തിയിൽ നിന്നു 20 കിലോമീറ്ററിനുള്ളിലായി യുക്രെയ്ൻ മുന്നേറ്റം തടഞ്ഞു നിർത്താൻ റഷ്യൻ അതിർത്തി സേനയ്ക്കും നാവിക കമാൻഡോസിനും സാധിച്ചതോടെ യുക്രെയ്നിന്റെ പദ്ധതികൾ ആകെ താളം തെറ്റി. ഇതിനു പിന്നാലെ പരിചയ സമ്പന്നരായ റഷ്യൻ സൈനികർ കുർസ്ക് മേഖലയിലെ പ്രതിരോധം ഏറ്റെടുക്കുകയും പ്രത്യാക്രമണത്തിനു ഒരുക്കം തുടങ്ങുകയും ചെയ്തു.
യുക്രെയ്നിന്റെ കുർസ്ക് കെണിയിൽ വീഴാതിരുന്ന റഷ്യ, കിഴക്കൻ ഡോൺബാസ് മേഖലയിൽ ആക്രമണം കടുപ്പിക്കുന്ന കാഴ്ചകളാണ് പിന്നീട് കണ്ടത്. കിഴക്കൻ ഡോൺബാസിന്റെ പ്രതിരോധ നിരയിൽ നിന്നു പരിചയ സമ്പന്നരായ സൈനികരെ കുർസ്ക് മേഖലയിലേക്ക് യുക്രെയ്ൻ നിയോഗിച്ചതോടെ പ്രതിരോധ നിരകൾ ആകെ ശുഷ്കമായ അവസ്ഥയിലാണ്. സൈനിക ശേഷിയിൽ റഷ്യയുടെ ആറിൽ ഒന്നുമാത്രം ശേഷിയുള്ള യുക്രെയ്ൻ സേന 1100 കിലോമീറ്റർ വരുന്ന യുദ്ധമുന്നണിയിൽ ഉടനീളം വിന്യസിക്കപ്പെട്ടതോടെ വളരെ നേർത്തു. യുക്രെയ്ൻ പ്രതിരോധ നിരകളിലെ ഇത്തരം വിള്ളലുകൾ മുതലെടുത്താണ് ഡോൺബാസ് മേഖലയിൽ റഷ്യൻ സേന വൻ മുന്നേറ്റം നടത്തുന്നത്.
∙ പോരാടാൻ ഉത്തര കൊറിയൻ സൈനികർ; കുർസ്ക് യുക്രെയ്നിനു കെണിയാകുന്നു
ഉത്തരകൊറിയൻ സൈനികർ റഷ്യയിൽ എത്തിയതോടെ ലോകം ആകാംക്ഷയിലാണ്. 15,000 ഉത്തരകൊറിയൻ സൈനികർ റഷ്യയിലെത്തിയെന്നാണ് സെലെൻസ്കിയുടെ ആക്ഷേപം. 8000 സൈനികർ റഷ്യയുടെ കുർസ്ക് മേഖലയിൽ എത്തിയതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. കുർസ്ക് മേഖലയിൽ ഡ്രോണുകളും പീരങ്കികളും ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ ഇവരിൽ 40 പേർ കൊല്ലപ്പെട്ടെന്നാണ് യുക്രെയ്നിന്റെ അവകാശവാദം. എന്നാൽ ഉത്തരകൊറിയൻ സൈനികർ ഇതുവരെ യുദ്ധത്തിനിറങ്ങിയിട്ടില്ലെന്നും അവർ റഷ്യൻ സൈന്യത്തിനൊപ്പം പരിശീലനം തുടരുകയാണെന്നുമാണ് അമേരിക്കയുടെ വിലയിരുത്തൽ.
ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തമ്മിൽ ജൂൺ 20ന് ഒപ്പുവച്ച പ്രതിരോധ കരാറിന്റെ ഭാഗമായാണ് ഉത്തരകൊറിയൻ സൈനികർ റഷ്യയിലെത്തിയത്. യുക്രെയ്ൻ സൈന്യത്തെ നാറ്റോയും സഖ്യകക്ഷികളും സഹായിക്കുന്നതുപോലെ റഷ്യയ്ക്കും അവകാശമുണ്ടെന്നും ഉത്തരകൊറിയ തങ്ങളെ സഹായിക്കുന്നതിൽ തെറ്റില്ലെന്നുമാണ് പുട്ടിന്റെ നിലപാട്. ഒട്ടുമിക്ക നാറ്റോ രാജ്യങ്ങളുമായും യൂറോപ്യൻ യൂണിയനുമായും സെലെൻസ്കി പ്രതിരോധ കരാർ ഒപ്പിട്ടിരുന്നു. കരാറിന്റെ ഭാഗമായി ഈ രാജ്യങ്ങളിൽ നിന്നുള്ള ഒട്ടേറെ സൈനികർ റഷ്യയ്ക്കെതിരെയുള്ള യുദ്ധത്തിൽ യുക്രെയ്നിനായി പോരാടുന്നുമുണ്ട്. കൂടാതെ ഈ സഖ്യരാജ്യങ്ങളിൽ നിന്നു വൻ ആയുധ സഹായവും യുക്രെയ്നിനു ലഭിക്കുന്നുണ്ട്. റഷ്യയ്ക്കു നൽകിയ ഉത്തരകൊറിയൻ ആയുധങ്ങളുടെ പ്രവർത്തന ശേഷി നിരീക്ഷിക്കുന്നതിനായി നൂറിൽ താഴെ ഉത്തരകൊറിയൻ സൈനികർ യുക്രെയ്നിലെ യുദ്ധഭൂമിയിൽ മാസങ്ങൾക്കു മുൻപേ എത്തിയിരുന്നു. ഇവരിൽ 6 പേർ കൊല്ലപ്പെട്ടെന്ന് ഒക്ടോബർ ആദ്യവാരം ദക്ഷിണ കൊറിയ വെളിപ്പെടുത്തിയിരുന്നു.
യുക്രെയ്നിലെ യുദ്ധഭൂമിയിൽ നേരിട്ട് ഉത്തരകൊറിയൻ സൈനികരെ റഷ്യ നിയോഗിച്ചാൽ റഷ്യ– യുക്രെയ്ൻ യുദ്ധത്തിന്റെ ഗതി മാറും. ഈ പേരിൽ അമേരിക്കൻ സൈന്യത്തിനോ നാറ്റോ സൈന്യത്തിനോ യുദ്ധഭൂമിയിൽ നേരിട്ട് ഇടപെടാനും അവസരം ലഭിക്കും. ഇതു വ്യക്തമായി അറിയാവുന്ന റഷ്യ ഉത്തരകൊറിയൻ സൈനികരെ കുർസ്ക് പ്രത്യാക്രമണത്തിനും റഷ്യയുടെ അതിർത്തി സുരക്ഷയ്ക്കുമായിരിക്കും നിയോഗിക്കുക. റഷ്യൻ ഭൂപ്രദേശത്ത് ഉത്തരകൊറിയൻ സൈനികർ യുദ്ധം ചെയ്താൽ അതു രാജ്യാന്തര നിയമങ്ങളുടെ ലംഘനമാകില്ല. കൂടാതെ കുർസ്ക് മേഖലയിലെ പ്രതിരോധത്തിന് കൂടുതലായി നിയോഗിച്ചിട്ടുള്ള സൈനികരെ വീണ്ടും കിഴക്കൻ ഡോൺബാസ് മേഖലയിലേക്കു മാറ്റാനും റഷ്യയ്ക്ക് സാധിക്കും. കൊറിയൻ കെണിയിൽ യുഎസും നാറ്റോയും നിശ്ശബ്ദരായിപ്പോയെന്നു ചുരുക്കം.
കുർസ്ക് മേഖലയിൽ കടന്നു കയറിയ യുക്രെയ്ൻ സൈന്യത്തിന്റെ ഇടതു ഫ്ലാങ്കിനെ ഏറെക്കുറെ തകർക്കുന്നതിൽ റഷ്യ വിജയിച്ചു കഴിഞ്ഞു. ഏറക്കുറെ സമതല പ്രദേശമായ കുർസ്ക് മേഖലയിൽ യുദ്ധടാങ്കുകളോ ഹെവി മെഷിനുകളോ ഉപയോഗിച്ചുള്ള യുദ്ധം വിജയിക്കില്ല. ഇൻഫൻട്രി ബാറ്റിൽ ഫീൽഡ് അഥവാ കാലാൾ സൈന്യത്തിനു യോജിച്ച യുദ്ധഭൂമിയാണ് കുർസ്ക്. അതിനാൽ തന്നെ യുക്രെയ്ൻ ഈ മേഖലയിൽ പോരാട്ടത്തിനായി എത്തിച്ച ഭൂരിഭാഗം ടാങ്കുകളും രണ്ടു ഡസനോളം ഹൈമാഴ്സ് റോക്കറ്റ് ലോഞ്ചറുകളും എല്ലാം റഷ്യയുടെ പ്രത്യാക്രമണത്തിൽ നശിച്ചു കഴിഞ്ഞു. ഈ മേഖലയിൽ യുക്രെയ്ൻ സൈന്യത്തിന്റെ വലിയൊരു വിഭാഗം സൈനികമായി വളയപ്പെടുമെന്ന അവസ്ഥയിലാണ്. കവചിത വാഹനങ്ങൾ മിക്കവയും നശിച്ചതോടെ കാൽനടയായി പിൻമാറുന്ന യുക്രെയ്ൻ സൈനികർ പലയിടത്തും റഷ്യൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങുകയാണ്. കുർസ്കിൽ നിലയുറപ്പിച്ചിട്ടുള്ള സൈനികർക്ക് മഞ്ഞുകാലം തുടങ്ങുന്നതോടെ ആവശ്യമായ ഇന്ധനവും ആയുധങ്ങളും എത്തിക്കുക യുക്രെയ്നിനു കനത്ത വെല്ലുവിളിയാകും. സപ്ലൈലൈനുകൾ സംരക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ ഇരുപതിനായിരത്തോളം വരുന്ന സൈനികരുടെ പോരാട്ടവും വെറുതെയാകും.
(റഷ്യൻ മുന്നേറ്റത്തിനു മുന്നിൽ കുരുങ്ങിയെങ്കിലും കയ്യിൽ ഒരു ‘വിക്ടറി പ്ലാൻ’ ഉണ്ടെന്നാണ് സെലെൻസ്കി പറയുന്നത്. എന്താണത്? ഇനിയും ഉത്തരം ലഭിക്കാത്ത ഇസ്രയേൽ – ഇറാൻ സംഘർഷവും ഡോണൾഡ് ട്രംപിനെ ജയിപ്പിച്ച യുഎസ് തിരഞ്ഞെടുപ്പ് ഫലവും യുക്രെയ്നിന്റെ വിധി നിർണയിക്കുമോ? വായിക്കാം രണ്ടാം ഭാഗത്തിൽ)
ലേഖകന്റെ ഇമെയിൽ : nishadkurian@mm.co.in