പുട്ടിനു കീഴടങ്ങും മുൻപ് ആണവ സ്ഫോടനം? ലോകത്തെ ഞെട്ടിക്കാൻ സെലെൻസ്കിയുടെ ‘വിക്ടറി പ്ലാൻ’; ട്രംപും അറിഞ്ഞു 3 രഹസ്യം
ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ ആശങ്കപ്പെട്ട അനേകം രാജ്യങ്ങളിലൊന്നാണ് യുക്രെയ്ൻ. യുക്രെയ്നിനെയും അവിടുത്തെ പ്രസിഡന്റ് വൊളോഡിമിർ സെലെന്‍സ്കിയേയും സംബന്ധിച്ചിടത്തോളം വളരെ മോശം വാർത്തയായി മാറി ട്രംപിന്റെ ജയമെന്നാണ് വിദഗ്ധരും നിരീക്ഷിച്ചത്. മുൻ പ്രസിഡന്റ് ജോ ബൈഡനിൽ നിന്ന് ലഭിച്ചിരുന്ന വലിയ പിന്തുണ ട്രംപിൽ നിന്ന് യുക്രെയ്നിന് കിട്ടിയേക്കില്ല എന്നതാണ് ഇതിനു കാരണം. താൻ അധികാരമേറ്റ് 24 മണിക്കൂറിനകം യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും അതെങ്ങനെ സാധിക്കും എന്നു മാത്രം ആർക്കും അറിയില്ല. ഒരുപക്ഷേ, ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുമ്പോൾ റഷ്യയുമായുള്ള സംഘർഷത്തിന്റെ ഗതി തന്നെ പുനഃക്രമീകരിക്കാൻ സാധ്യതയുണ്ട്. ഇതിനായി യുഎസ് നയങ്ങളും മാറ്റിയേക്കാം. ആത്യന്തികമായി ഈ നീക്കങ്ങളെല്ലാം പക്ഷേ പ്രതിസന്ധിയിലാക്കുക യുക്രെയ്നിനെത്തന്നെയായിരിക്കും. യുക്രെയ്ൻ–റഷ്യ സംഘർഷം അവസാനിപ്പിക്കുകയെന്നത് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു. അതോടൊപ്പം തന്നെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനുമായുള്ള ട്രംപിന്റെ അടുത്ത ബന്ധവും സെലെൻസ്കിയെ സംബന്ധിച്ചിടത്തോളം അത്ര ആശാവഹമല്ല. ഇതിനിടെയാണ് തന്റെ വിക്ടറി പ്ലാനുമായി ജോ ബൈഡൻ, ഡോണൾഡ് ട്രംപ്, കമല ഹാരിസ് എന്നിവരെ മാസങ്ങൾക്കു മുൻപേ സെലെൻസ്കി സന്ദർശിച്ചത്. ലോകത്തെ മുൾമുനയിലേക്ക് നയിക്കുന്ന പലതും ആ ‘പ്ലാനി’ലുണ്ടെന്നാണ് പറയപ്പെടുന്നത്. അതിനിടെ ട്രംപ് സെലെൻസ്കിയോട് പ്രതികാരം ചെയ്യുമോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ട്രംപിന്റെ വരവും

ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ ആശങ്കപ്പെട്ട അനേകം രാജ്യങ്ങളിലൊന്നാണ് യുക്രെയ്ൻ. യുക്രെയ്നിനെയും അവിടുത്തെ പ്രസിഡന്റ് വൊളോഡിമിർ സെലെന്‍സ്കിയേയും സംബന്ധിച്ചിടത്തോളം വളരെ മോശം വാർത്തയായി മാറി ട്രംപിന്റെ ജയമെന്നാണ് വിദഗ്ധരും നിരീക്ഷിച്ചത്. മുൻ പ്രസിഡന്റ് ജോ ബൈഡനിൽ നിന്ന് ലഭിച്ചിരുന്ന വലിയ പിന്തുണ ട്രംപിൽ നിന്ന് യുക്രെയ്നിന് കിട്ടിയേക്കില്ല എന്നതാണ് ഇതിനു കാരണം. താൻ അധികാരമേറ്റ് 24 മണിക്കൂറിനകം യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും അതെങ്ങനെ സാധിക്കും എന്നു മാത്രം ആർക്കും അറിയില്ല. ഒരുപക്ഷേ, ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുമ്പോൾ റഷ്യയുമായുള്ള സംഘർഷത്തിന്റെ ഗതി തന്നെ പുനഃക്രമീകരിക്കാൻ സാധ്യതയുണ്ട്. ഇതിനായി യുഎസ് നയങ്ങളും മാറ്റിയേക്കാം. ആത്യന്തികമായി ഈ നീക്കങ്ങളെല്ലാം പക്ഷേ പ്രതിസന്ധിയിലാക്കുക യുക്രെയ്നിനെത്തന്നെയായിരിക്കും.
യുക്രെയ്ൻ–റഷ്യ സംഘർഷം അവസാനിപ്പിക്കുകയെന്നത് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു. അതോടൊപ്പം തന്നെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനുമായുള്ള ട്രംപിന്റെ അടുത്ത ബന്ധവും സെലെൻസ്കിയെ സംബന്ധിച്ചിടത്തോളം അത്ര ആശാവഹമല്ല. ഇതിനിടെയാണ് തന്റെ വിക്ടറി പ്ലാനുമായി ജോ ബൈഡൻ, ഡോണൾഡ് ട്രംപ്, കമല ഹാരിസ് എന്നിവരെ മാസങ്ങൾക്കു മുൻപേ സെലെൻസ്കി സന്ദർശിച്ചത്. ലോകത്തെ മുൾമുനയിലേക്ക് നയിക്കുന്ന പലതും ആ ‘പ്ലാനി’ലുണ്ടെന്നാണ് പറയപ്പെടുന്നത്. അതിനിടെ ട്രംപ് സെലെൻസ്കിയോട് പ്രതികാരം ചെയ്യുമോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ട്രംപിന്റെ വരവും തീരാത്ത ഇസ്രയേൽ– ഇറാൻ സംഘർഷവുമെല്ലാം എങ്ങനെയാകും യുക്രെയ്നിന്റെ വിധി നിർണയിക്കുക?
∙ വിക്ടറി പ്ലാൻ എന്ന ഭീഷണി തന്ത്രം; ആണവായുധം നിർമിക്കാൻ യുക്രെയ്ൻ
യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി അവതരിപ്പിച്ച വിക്ടറി പ്ലാൻ യഥാർഥത്തിൽ ഭീഷണിതന്ത്രമാണെന്നു വിമർശനം ഉയർന്നു കഴിഞ്ഞു. വിക്ടറി പ്ലാൻ നടപ്പാക്കിയാൽ റഷ്യ- യുക്രെയ്ൻ യുദ്ധം യൂറോപ്പിന്റെ യുദ്ധമായി മാറുമെന്നു സൈനിക തന്ത്രജ്ഞരും മുന്നറിയിപ്പു നൽകുന്നു. നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ച ഡോണൾഡ് ട്രംപിന്റെയും പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിച്ച കമല ഹാരിസിന്റെയും മുന്നിലാണ് സെലെൻസ്കി തന്റെ വിക്ടറി പ്ലാൻ ആദ്യം അവതരിപ്പിച്ചത്. എന്നാൽ തണുപ്പൻ പ്രതികരണം മാത്രമാണ് യുഎസിന്റെ ഭാഗത്തു നിന്നുണ്ടായത്. പിന്നാലെ ഒക്ടോബർ 16ന് യുക്രെയ്ൻ പാർലമെന്റിലും അടുത്ത ദിവസം യൂറോപ്യൻ യൂണിയന്റെയും മുന്നിലും സെലെൻസ്കി തന്റെ പദ്ധതി അവതരിപ്പിച്ചു. 2025ഓടെ യുദ്ധത്തിൽ ജയിക്കാനുള്ള പദ്ധതിയാണ് സെലെൻസ്കി നിർദേശിച്ചത്.
യുദ്ധത്തിൽ ജയിക്കാൻ അഞ്ചിന പദ്ധതിയും രഹസ്യമായ 3 പദ്ധതികളും ഉൾപ്പെടുന്ന വിക്ടറി പ്ലാനാണ് സെലെൻസ്കി അവതരിപ്പിച്ചത്. അതിൽ ഏറ്റവും പ്രധാനം, നിബന്ധനകളില്ലാതെ യുക്രെയ്നിന് ഉടൻ നാറ്റോ അംഗത്വം നൽകണമെന്നുള്ളതായിരുന്നു. രണ്ടാമതായി പാശ്ചാത്യ രാജ്യങ്ങൾ സംഭാവന ചെയ്ത ആയുധങ്ങൾ ഉപയോഗിച്ചു റഷ്യയ്ക്കുള്ളിലേക്ക് ആക്രമണം നടത്താനുള്ള അനുമതിയും കൂടുതൽ ദൂരപരിധിയുള്ള ആയുധങ്ങളും. മൂന്നാമതായി നോൺടാക്ടിക്കൽ ആണവായുധം നാറ്റോയുടെ ഉത്തരവാദിത്തത്തിൽ യുക്രെയ്നിൽ സൂക്ഷിക്കാൻ നടപടി, നാലാമതായി കുർസ്ക് പോലുള്ള ആക്രമണങ്ങൾ തുടരുക, അഞ്ചാമതായി തന്ത്രപരമായ പ്രകൃതി വിഭവങ്ങളും ഊർജ സംവിധാനങ്ങളും സംരക്ഷിക്കുക. ഇവ കൂടാതെ റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകൾ അടയ്ക്കാൻ ഉപരോധം ശക്തമാക്കാനും സെലെൻസ്കി ആവശ്യപ്പെട്ടിരുന്നു.
നാറ്റോ അംഗത്വം ലഭിച്ചില്ലെങ്കിൽ ആണവായുധത്തിനു മാത്രമേ യുക്രെയ്നിനു സമാധാനം നൽകാനാകുകയുള്ളൂവെന്നും നാറ്റോ തന്നില്ലെങ്കിൽ സ്വന്തമായി വികസിപ്പിക്കുമെന്നും എന്ന മട്ടിൽ സെലെൻസ്കി ഒക്ടോബർ 17നു യൂറോപ്യൻ യൂണിയൻ പാർലിമെന്റിൽ പ്രസംഗിച്ചത് ഏറെ വിവാദമായിരുന്നു. സെലെൻസ്കിയുടെ വിക്ടറി പ്ലാൻ യഥാർഥത്തിൽ ഭീഷണി പ്ലാനാണെന്നു പലരും വിമർശിക്കുകയും ചെയ്തു. എന്നാൽ ആണവായുധം നിർമിക്കില്ലെന്നും നാറ്റോയിൽ അംഗത്വം വേണമെന്നു മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും പറഞ്ഞു സെലെൻസ്കി പിന്നീട് സ്വരം മയപ്പെടുത്തുകയായിരുന്നു.
യുക്രെയ്ൻ മുന്നോട്ടു വച്ചു പ്ലാൻ നടപ്പാക്കിയാൽ നാറ്റോയും റഷ്യയും തമ്മിൽ നേരിട്ടു ഏറ്റുമുട്ടലുണ്ടാകുമെന്നാണു പലരുടെയും വിലയിരുത്തൽ. അതിനാൽ സെലെൻസ്കിയുടെ പദ്ധതികൾക്ക് കാര്യമായ പിന്തുണ എവിടെ നിന്നും ലഭിച്ചിട്ടില്ല. പിന്തുണയ്ക്കു പകരമായി, റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിച്ചു കഴിഞ്ഞാൽ യൂറോപ്പിന്റെ സുരക്ഷ യുക്രെയ്ൻ ഏറ്റെടുക്കാമെന്നാണ് സെലെൻസ്കിയുടെ വാഗ്ദാനം. യുദ്ധപരിചയത്താൽ സമ്പന്നരായ യുക്രെയ്ൻ സേനയ്ക്ക് യൂറോപ്പിലെ അമേരിക്കൻ സൈനികർക്കു പകരമാകാൻ സാധിക്കുമെന്നും ചൈനയുമായി കൊമ്പുകോർക്കുന്ന അമേരിക്കയ്ക്ക് അത് ആശ്വാസമാകുമെന്നുമാണ് സെലെൻസ്കി പറയുന്നത്.
∙ ഗതി നിർണയിക്കുക ട്രംപും ഇറാൻ– ഇസ്രയേൽ സംഘർഷവും
അമേരിക്കൻ തിരഞ്ഞെടുപ്പിൽ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് വൻ വിജയം നേടിയതോടെ ഏറ്റവും അധികം പ്രതിസന്ധിയിലായത് യുക്രെയ്നാണ്. തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ട്രംപിനെ വിളിച്ച് അഭിനന്ദനം അറിയിച്ചെങ്കിലും എന്താണ് ട്രംപിന്റെ മനസ്സിൽ എന്നറിയാതെ ആശങ്കയിലാണ് സെലെൻസ്കി. താൻ അധികാരത്തിലേറിയാൽ 24 മണിക്കൂറിനകം റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കും എന്നാണ് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് ബഹളങ്ങൾക്കിടയിൽ അമേരിക്ക സന്ദർശിച്ച സെലെൻസ്കി തന്റെ വിക്ടറി പ്ലാൻ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നിലും പ്രസിഡന്റ് സ്ഥാനാർഥികളായിരുന്ന ട്രംപിന്റെ മുന്നിലും കമല ഹാരിസിന്റെ മുന്നിലും അവതരിപ്പിച്ചിരുന്നു.
എന്നാൽ ഇതിനു മുന്നേ പെൻസിൽവാനിയയിലെ ആയുധ ഫാക്ടറി ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളോടൊപ്പം സന്ദർശിച്ച സെലെൻസ്കിയുടെ നടപടി റിപ്പബ്ലിക്കൻ പാർട്ടിയുടെ കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. സ്വിങ് സ്റ്റേറ്റുകളിലൊന്നായ പെൻസിൽവാനിയയിൽ സെലെൻസ്കി നടത്തിയത് ഡെമോക്രാറ്റിക് പാർട്ടിക്കുള്ള വോട്ടുപിടിത്തമാണെന്ന് ആരോപണം ഉയർന്നിരുന്നു. അതിനാൽ സെലെൻസ്കിയോട് അകലം പാലിച്ചാണ് പിന്നീടുള്ള കൂടിക്കാഴ്ചയിൽ ഡോണൾഡ് ട്രംപ് ഇടപ്പെട്ടതു പോലും. ജനുവരിയിൽ പ്രസിഡന്റ് പദവി ഏറ്റെടുത്തു കഴിഞ്ഞാൽ ഡോണൾഡ് ട്രംപ് എന്തുനിലപാടാണ് യുക്രെയ്നിനോടു സ്വീകരിക്കുകയെന്നത് കണ്ടറിയേണ്ടി വരും.
കൂടാതെ ഇസ്രയേൽ – ഇറാൻ സംഘഷത്തിന് അയവില്ലാത്തതും യുക്രെയ്നിനു ഭീഷണിയാകുന്നുണ്ട്. നേരിട്ടുള്ള ആക്രമണത്തിലേക്ക് ഇറാനും ഇസ്രയേലും കടന്നതോടെ അമേരിക്കയുടെ പരിപൂർണ ശ്രദ്ധ ഇപ്പോൾ മധ്യേഷ്യയിലാണ്. അമേരിക്കയുടെ ആയുധസഹായവും ഇപ്പോൾ ഇസ്രയേലിലേക്കാണ് ഒഴുകുന്നത്. ഇറാന്റെ കടുത്ത വിമർശകനായ ഡോണൾഡ് ട്രംപ് അധികാരത്തിലേറിയാൽ ഇറാനെതിരെ കൂടുതൽ ശക്തമായ നടപടികളുണ്ടാകുമെന്നാണ് സൈനികവിദഗ്ധരുടെ കണക്കുകൂട്ടൽ. അങ്ങനെയാണെങ്കിൽ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനും വിട്ടുവീഴ്ചകൾക്കു തയാറാകാനും യുക്രെയ്നിനു മേൽ അമേരിക്കൻ സമ്മർദം ശക്തമാകാനിടയുണ്ട്.
∙ ഡോൺബാസ് കീഴടക്കാൻ റഷ്യ; പ്രതിരോധ നിരകളിൽ വൻ വിള്ളൽ
ഡോൺബാസ് മേഖലയിലെ തന്ത്രപരമായ പൊക്രോവസ്ക് നഗരം പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് റഷ്യ. ഡോൺബാസ് മേഖലയിലെ യുക്രെയ്ൻ പ്രതിരോധ നിരയ്ക്കാവശ്യമായ സൈനിക ചരക്കുനീക്കത്തിന്റെ സുപ്രധാന കേന്ദ്രമാണ് പൊക്രോവ്സ്ക്. ഒട്ടേറെ പ്രധാന റോഡുകളുടെയും റെയിവേ ശൃംഖലകളുടെയും സംഗമസ്ഥാനം കൂടിയാണ് ഈ നഗരം. മഞ്ഞുകാലത്തിനു മുന്നേ പൊക്രോവസ്കിന്റെ സമീപ നഗരമായ മിർണോഗ്രാഡ് പിടിച്ചെടുക്കാനും അടുത്ത വേനൽക്കാലത്തിൻ്റെ തുടക്കത്തോടെ, അതായത് 2025 ഏപ്രിലോടെ പൊക്രോവസ്ക് പിടിച്ചെടുക്കാനുമാണു റഷ്യൻ പദ്ധതി. കൂടാതെ ഡോണെറ്റ്സ്ക് മേഖലയിലെ ബാഖ്മുതിനു 10 കിലോമീറ്റർ പടിഞ്ഞാറുള്ള ചാസിവ്‌യാർ പിടിച്ചെടുക്കാനും റഷ്യ പോരാട്ടം കടുപ്പിച്ചിട്ടുണ്ട്.
നഗരത്തിനു പുറത്തുകൂടി കടന്നു പോകുന്ന ഡോണെറ്റ്സ്ക് – ഡോൺബാസ് കനാൽ മറികടന്ന റഷ്യൻ സൈന്യം നഗരത്തെ ഇരുവശത്തുകൂടി വളഞ്ഞിട്ടുമുണ്ട്. എന്നാൽ ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചാസിവ്‌യാർ നഗരം കീഴടക്കാൻ റഷ്യൻ സൈന്യം ഏറെ പണിപ്പെടേണ്ടി വരും. നഗരത്തിനു വേണ്ടിയുള്ള യുദ്ധം മറ്റൊരു ബാഖ്മുത് മോഡൽ പോരാട്ടത്തിനും വഴിയൊരുക്കിയേക്കും. ഈ രണ്ടു നഗരങ്ങൾ പിടിച്ചെടുത്തു കഴിഞ്ഞാൽ ഡോൺബാസ് മേഖല ഏറെക്കുറെ റഷ്യൻ നിയന്ത്രണത്തിലാകും. ഫെബ്രുവരിയിൽ ഡോണെറ്റ്സ്ക് മേഖലയിലെ അവ്ദിവ്ക അപ്രതീക്ഷിതമായി റഷ്യ പിടിച്ചെടുത്തതോടെ യുക്രെയ്ൻ പ്രതിരോധ നിരകൾ ആകെ താളം തെറ്റിയ അവസ്ഥയിലാണ്.
അവ്ദിവ്കയിലെ പ്രതിരോധം തകരില്ലെന്ന വിശ്വാസത്താൽ അതിനു പിന്നിലേക്ക് കാര്യമായ പ്രതിരോധ നിരകളൊരുക്കാതിരുന്ന യുക്രെയ്ൻ തങ്ങളുടെ പിഴവിന് കടുത്ത വില നൽകിക്കൊണ്ടിരിക്കുകയാണ്. ട്രഞ്ചുകളും സുശക്തമായ ബങ്കറുകളും നിർമിക്കാൻ കരാർ നൽകിയിരുന്നെങ്കിലും പലയിടത്തും ട്രഞ്ചുകൾ മാത്രമാണ് നിർമിച്ചിട്ടുള്ളത്. പലയിടത്തും ഒരു പ്രതിരോധ സംവിധാനങ്ങളും നിർമിച്ചിട്ടില്ലതാനും. യുക്രെയ്ൻ പ്രതിരോധ നിരയിലെ ഇത്തരം വിള്ളലുകൾ മുതലെടുത്താണ് റഷ്യൻ സേന വൻ മുന്നേറ്റം തുടരുന്നത്.
വാൽക്കഷ്ണം: കടുത്ത മഴയും മഞ്ഞും യുക്രെയ്നിന്റെ യുദ്ധഭൂമികയെ ഏതാനും ആഴ്ചകൾക്കുള്ളിൽ ചെളിക്കുളമാക്കി മാറ്റും. ഇതോടെ ടാങ്കുകളും കവചിത വാഹനങ്ങളും ചെളിയിൽ കുടുങ്ങുകയും സൈനിക നീക്കങ്ങളുടെ വേഗം കുറയുകയും ചെയ്യും. പിന്നീട് മൂന്നു നാലു ആഴ്ചകൾക്കു ശേഷം മഴ മാറുകയും മഞ്ഞുറയ്ക്കുകയും ചെയ്യുന്നതോടെ സൈനിക നീക്കങ്ങൾ വീണ്ടും ശക്തമാകും. വിന്റർ വാറിൽ അഗ്രഗണ്യരായ റഷ്യൻ സേനയെ ഈ സമയം തടഞ്ഞു നിർത്തുകയെന്നത് യുക്രെയ്നിന് അസാധ്യമാകുമെന്നാണ് സൈനിക നിരീക്ഷകരുടെ കണക്കുകൂട്ടൽ. അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റെടുക്കും മുൻപേ യുദ്ധക്കളത്തിൽ പരമാവധി മൂൻതൂക്കം നേടാൻ റഷ്യ ഈ മഞ്ഞുകാലത്ത് രണ്ടും കൽപ്പിച്ചു പോരാട്ടം ശക്തമാക്കുമെന്നാണു പൊതുവേയുള്ള കണക്കൂകൂട്ടൽ.