മോദി വന്നിട്ടും ഫണ്ട് വന്നില്ല! കേന്ദ്ര കാരണങ്ങൾ ഇവ; പറഞ്ഞു പറ്റിക്കുകയാണോ വയനാടിനെ? കേരളവും കോടതി കയറണോ!
വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ തീവ്രദുരന്തമായി (Disaster of severe nature) പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന്മേൽ കേന്ദ്രം ഇനിയും തീരുമാനമെടുത്തിട്ടില്ല. തീവ്രദുരന്തങ്ങളിൽ കേന്ദ്രം അനുവദിക്കുന്ന അധിക അടിയന്തര ധനസഹായമാണ് കേരളം ആവശ്യപ്പെടുന്നത്. എന്നാൽ 75% കേന്ദ്രവിഹിതമുള്ള സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (State Disaster Response Fund-എഡ്‌ഡിആർഎഫ്) ആവശ്യത്തിനു പണമുണ്ടല്ലോയെന്നാണ് കേന്ദ്രം നൽകിയിരിക്കുന്ന ഔദ്യോഗിക മറുപടി. അതേസമയം, തീവ്രദുരന്തങ്ങൾ കണക്കിലെടുത്ത് ഇക്കൊല്ലം മാത്രം 5 സംസ്ഥാനങ്ങൾക്ക് 4043 കോടി രൂപയാണ് കേന്ദ്രസർക്കാർ ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻഡിആർഎഫ്) നിന്ന് അടിയന്തരസഹായമായി നൽകിയത്. ഇത് ഈ സംസ്ഥാനങ്ങൾക്ക് ലഭിച്ച
വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ തീവ്രദുരന്തമായി (Disaster of severe nature) പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന്മേൽ കേന്ദ്രം ഇനിയും തീരുമാനമെടുത്തിട്ടില്ല. തീവ്രദുരന്തങ്ങളിൽ കേന്ദ്രം അനുവദിക്കുന്ന അധിക അടിയന്തര ധനസഹായമാണ് കേരളം ആവശ്യപ്പെടുന്നത്. എന്നാൽ 75% കേന്ദ്രവിഹിതമുള്ള സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (State Disaster Response Fund-എഡ്‌ഡിആർഎഫ്) ആവശ്യത്തിനു പണമുണ്ടല്ലോയെന്നാണ് കേന്ദ്രം നൽകിയിരിക്കുന്ന ഔദ്യോഗിക മറുപടി. അതേസമയം, തീവ്രദുരന്തങ്ങൾ കണക്കിലെടുത്ത് ഇക്കൊല്ലം മാത്രം 5 സംസ്ഥാനങ്ങൾക്ക് 4043 കോടി രൂപയാണ് കേന്ദ്രസർക്കാർ ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻഡിആർഎഫ്) നിന്ന് അടിയന്തരസഹായമായി നൽകിയത്. ഇത് ഈ സംസ്ഥാനങ്ങൾക്ക് ലഭിച്ച
വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ തീവ്രദുരന്തമായി (Disaster of severe nature) പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന്മേൽ കേന്ദ്രം ഇനിയും തീരുമാനമെടുത്തിട്ടില്ല. തീവ്രദുരന്തങ്ങളിൽ കേന്ദ്രം അനുവദിക്കുന്ന അധിക അടിയന്തര ധനസഹായമാണ് കേരളം ആവശ്യപ്പെടുന്നത്. എന്നാൽ 75% കേന്ദ്രവിഹിതമുള്ള സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (State Disaster Response Fund-എഡ്‌ഡിആർഎഫ്) ആവശ്യത്തിനു പണമുണ്ടല്ലോയെന്നാണ് കേന്ദ്രം നൽകിയിരിക്കുന്ന ഔദ്യോഗിക മറുപടി. അതേസമയം, തീവ്രദുരന്തങ്ങൾ കണക്കിലെടുത്ത് ഇക്കൊല്ലം മാത്രം 5 സംസ്ഥാനങ്ങൾക്ക് 4043 കോടി രൂപയാണ് കേന്ദ്രസർക്കാർ ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻഡിആർഎഫ്) നിന്ന് അടിയന്തരസഹായമായി നൽകിയത്. ഇത് ഈ സംസ്ഥാനങ്ങൾക്ക് ലഭിച്ച
വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ തീവ്രദുരന്തമായി (Disaster of severe nature) പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന്മേൽ കേന്ദ്രം ഇനിയും തീരുമാനമെടുത്തിട്ടില്ല. തീവ്രദുരന്തങ്ങളിൽ കേന്ദ്രം അനുവദിക്കുന്ന അധിക അടിയന്തര ധനസഹായമാണ് കേരളം ആവശ്യപ്പെടുന്നത്. എന്നാൽ 75% കേന്ദ്രവിഹിതമുള്ള സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (State Disaster Response Fund-എഡ്‌ഡിആർഎഫ്) ആവശ്യത്തിനു പണമുണ്ടല്ലോയെന്നാണ് കേന്ദ്രം നൽകിയിരിക്കുന്ന ഔദ്യോഗിക മറുപടി.
അതേസമയം, തീവ്രദുരന്തങ്ങൾ കണക്കിലെടുത്ത് ഇക്കൊല്ലം മാത്രം 5 സംസ്ഥാനങ്ങൾക്ക് 4043 കോടി രൂപയാണ് കേന്ദ്രസർക്കാർ ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻഡിആർഎഫ്) നിന്ന് അടിയന്തരസഹായമായി നൽകിയത്. ഇത് ഈ സംസ്ഥാനങ്ങൾക്ക് ലഭിച്ച എസ്ഡിആർഎഫ് സഹായത്തിനു പുറമേയാണെന്നോർക്കണം. ഇതേ സഹായമാണ് കേരളവും പ്രതീക്ഷിക്കുന്നത്. കേന്ദ്ര സംഘം വന്ന് പരിശോധന നടത്തിപ്പോയെങ്കിലും വയനാട്ടിലുണ്ടായത് തീവ്രദുരന്തമാണോ അല്ലയോ എന്നു ഇതുവരെ നിർണയിച്ചിട്ട് പോലുമില്ല.
കർണാടക (3454 കോടി രൂപ), തമിഴ്നാട് (276 കോടി രൂപ), സിക്കിം (221 കോടി), ഹിമാചൽ പ്രദേശ് (66.92 കോടി), ത്രിപുര (25 കോടി രൂപ) എന്നിവയ്ക്കാണ് തീവ്രദുരന്തങ്ങൾ പരിഗണിച്ച് ഇക്കൊല്ലം ഇത്തരത്തിൽ സഹായം നൽകിയത്. അതേസമയം, കേരളത്തിന് ഇക്കൊല്ലം ലഭിച്ചത് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ (എസ്ഡിആർഎഫ്) കേന്ദ്രവിഹിതമായ 291 കോടി രൂപ മാത്രമാണ്.
ദുരന്തങ്ങളിൽ കേന്ദ്രത്തിന്റെ ഫണ്ട് വരുന്ന വഴിയെന്താണ്? എന്താണ് എസ്ഡിആർഎഫ്? എന്താണ് എൻഡിആർഎഫ്? ഇവയുടെ വ്യത്യാസമെന്ത്? ഇവ പ്രവർത്തിക്കുന്നതെങ്ങനെ? വിഷയം രാഷ്ട്രീയവിവാദമായി മാറുമ്പോൾ എല്ലാവരുടെയും മനസ്സിലുയരുന്ന ചോദ്യങ്ങളാണ് ഇവ. മനസ്സിൽ എപ്പോഴും ആശയക്കുഴപ്പങ്ങളുണ്ടാക്കുന്ന ഈ ഫണ്ടുകളുടെ പ്രവർത്തനത്തെക്കുറിച്ച് കൂടുതലറിയാം.
∙ ദുരന്തവുമായി ബന്ധപ്പെട്ട ഫണ്ടുകൾ: ഒറ്റനോട്ടത്തിൽ
ഓരോ കാലത്തെയും കേന്ദ്ര ധനകാര്യ കമ്മിഷനുകളാണ് ഫണ്ടിന്റെ ഘടനയും വ്യവസ്ഥയും നിശ്ചയിക്കുന്നത്. 15–ാം ധനകാര്യ കമ്മിഷന്റെ ശുപാർശയനുസരിച്ച് ദുരന്തപ്രതിരോധ ഫണ്ടുകളെ പ്രധാനമായും രണ്ടായി തിരിക്കാം- എസ്‌ഡിആർഎംഎഫ്, എൻഡിആർഎംഎഫ് (SDRMF, NDRMF). ഇവ ഓരോന്നിനും കീഴിൽ ദുരന്ത പ്രതികരണത്തിനു പുറമേ ദുരന്ത ലഘൂകരണവും ലക്ഷ്യമിട്ടുള്ള ഉപ ഫണ്ടുകളുമുണ്ട്. അവ ആദ്യം പരിശോധിക്കാം.
∙ സ്റ്റേറ്റ് ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റ് ഫണ്ട് (എസ്‌ഡിആർഎംഎഫ്- SDRMF)
1) സംസ്ഥാന ദുരന്ത പ്രതികരണ നിധി (State Disaster Response Fund–SDRF): എസ്ഡിആർഎംഎഫിന്റെ 80% തുകയാണിത്. ഇതിൽ മുക്കാൽ പങ്ക് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകും. ബാക്കി 25% സംസ്ഥാനങ്ങളും നീക്കിവയ്ക്കണം. സ്പെഷൽ കാറ്റഗറി സംസ്ഥാനങ്ങൾക്ക് കേന്ദ്രവിഹിതം 90% ആണ്. ജൂൺ, ഡിസംബർ എന്നിങ്ങനെ 2 ഗഡുക്കളായിട്ടാണ് വിതരണം. ഇക്കൊല്ലം 388 കോടി രൂപയാണ് കേരളത്തിന്റെ എസ്ഡിആർഎഫ്. ഇതിൽ കേന്ദ്രവിഹിതമായ 291.2 കോടി രൂപ 2 ഗഡുക്കളായി നൽകിയിട്ടുണ്ട്.
2) ദേശീയ ദുരന്ത ലഘൂകരണ നിധി (National Disaster Mitigation Fund–NDMF): എസ്ഡിആർഎംഎഫിന്റെ 20%. ഇതിന്റെ മുക്കാൽ പങ്കും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകും. 97 കോടി രൂപയാണ് കേരളത്തിന്റെ ഇക്കൊല്ലത്തെ എൻഡിഎംഎഫ്. കേന്ദ്രവിഹിതമായ 72.8 കോടി രൂപയിൽ 71.1 കോടി രൂപ കേന്ദ്രം ഇതിനകം നൽകിയിട്ടുണ്ട്. ബാക്കി 24.2 കോടി രൂപ സംസ്ഥാനമാണ് ഇതിലേക്ക് മാറ്റിവയ്ക്കുന്നത്.
∙ നാഷനൽ ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റ് ഫണ്ട് (എൻഡിആർഎംഎഫ്-NDRMF)
1) ദേശീയ ദുരന്ത പ്രതികരണ നിധി (National Disaster Response Fund–NDRF): എൻഡിആർഎംഎഫിലെ 80 ശതമാനം തുക ഈ നിധിയിലേക്കു പോകും. തീവ്രദുരന്തങ്ങളിൽ എസ്ഡിആർഎഫ് ഫണ്ട് പര്യാപ്തമല്ലാതെ വരുമ്പോൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് അധികമായി നൽകുന്ന അടിയന്തര സഹായം എൻഡിആർഎഫിൽ നിന്നാണ്. ഇതിൽ സംസ്ഥാന വിഹിതമില്ല. 2021–22 മുതൽ 2025–26 വരെ 54,770 കോടി രൂപയാണ് എൻഡിആർഎഫ് ഫണ്ട് ആയി മാറ്റിവയ്ക്കാൻ 15–ാം ധനകാര്യ കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. ഇക്കൊല്ലം 5 സംസ്ഥാനങ്ങൾക്ക് 4043.37 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ കേരളമില്ല.
2) ദേശീയ ദുരന്ത ലഘൂകരണ നിധി (National Disaster Mitigation Fund-NDMF): എൻഡിആർഎംഎഫിലെ 20% തുക ഈ നിധിയിലേക്കു പോകും. ദുരന്ത പ്രതിരോധ മുന്നൊരുക്കങ്ങൾ നടത്തി അവയുടെ ആഘാതം കുറയ്ക്കാനുള്ള ഫണ്ടാണിത്. 15–ാം ധനകാര്യ കമ്മിഷന്റെ ശുപാർശയനുസരിച്ച് 2021ൽ ആണ് ഇത് രൂപീകരിച്ചത്.
ഇക്കൊല്ലം ഇതുവരെ അരുണാചൽ പ്രദേശ് (1.83 കോടി), സിക്കിം (8.35 കോടി), തമിഴ്നാട് (114.75 കോടി രൂപ) എന്നീ സംസ്ഥാനങ്ങൾക്ക് ആകെ 125.55 കോടി രൂപയാണ് ഇതിൽ നിന്ന് അനുവദിച്ചത്.
∙ ദുരന്തങ്ങൾ ഇവ
ചുഴലിക്കാറ്റ്, വരൾച്ച, ഭൂകമ്പം, തീപിടിത്തം, പ്രളയം, സൂനാമി, കൊടുങ്കാറ്റ്, ഉരുൾപൊട്ടൽ, ഹിമപാതം, മേഘവിസ്ഫോടനം, കീടങ്ങളുടെ ആക്രമണം, ശീത തരംഗം എന്നിവയിൽ അടിയന്തര ദുരിതാശ്വാസത്തിന് ദേശീയ, സംസ്ഥാന ദുരന്തപ്രതികരണ നിധിയിലെ ഫണ്ട് ഉപയോഗിക്കാം. ഒരു സംസ്ഥാനത്തിന് അനുവദിക്കുന്ന എസ്ഡിആർഎഫ് ഫണ്ടിന്റെ 10% ആ സംസ്ഥാനം ദുരന്തമെന്ന് കണക്കാക്കുന്നവയിലും ദുരിതാശ്വാസത്തിനായി ഉപയോഗിക്കാം. ആ ദുരന്തം കേന്ദ്രത്തിന്റെ നോട്ടിഫൈഡ് പട്ടികയിലുണ്ടാകണമെന്നില്ലെന്നു ചുരുക്കം.
∙ കേരളം കാത്തിരിക്കുന്നത്
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്ഡിആർഎഫ്) ആവശ്യത്തിന് പണമുള്ളതുകൊണ്ട് അതുപയോഗിക്കാനാണ് കേന്ദ്രം ഇപ്പോൾ പറയുന്നത്. എന്നാൽ കേരളം ആവശ്യപ്പെടുന്നത് എൻഡിആർഎഫിൽ നിന്നുള്ള അടിയന്തര സഹായമാണ്. വയനാട്ടിലെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ തീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന്മേൽ എന്തുകൊണ്ട് തീരുമാനം വൈകുന്നുവെന്നതാണ് സംസ്ഥാനത്തിന്റെ ചോദ്യം.
തീവ്രദുരന്തങ്ങളിൽ സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ (എസ്ഡിആർഎഫ്) തുക പര്യാപ്തമല്ലാതെ വരുമ്പോഴാണ് എൻഡിആർഎഫിൽ നിന്നുള്ള അടിയന്തര സഹായം നൽകുന്നത്.
∙ വയനാടിനു വേണ്ടിയാണോ എസ്ഡിആർഎഫിലെ കേന്ദ്രവിഹിതം?
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ തുകയിൽ 75% കേന്ദ്രവിഹിതമാണെന്നതു ശരിതന്നെ. ഇതെല്ലാ വർഷവും നിശ്ചിത വിഹിതം കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകേണ്ടതാണ്. ഇത് നിശ്ചിത ദുരന്തം പരിഗണിച്ചല്ല തരുന്നതെന്നു ചുരുക്കം. ധനകാര്യ കമ്മിഷനാണ് ഓരോ സംസ്ഥാനങ്ങൾക്കും എത്ര വീതം അനുവദിക്കണമെന്നു നിശ്ചയിക്കുന്നത്. മുൻകാലങ്ങളിലെ ശരാശരി വിനിയോഗം, വിസ്തൃതി, ജനസംഖ്യ, ദുരന്ത ഭീഷണി സൂചിക അടക്കമുള്ള ഘടകങ്ങൾ കണക്കിലെടുത്താണ് ഇതു നിശ്ചയിക്കുന്നത്. 2025–26 വരെ ഓരോ സംസ്ഥാനത്തിനും ഉണ്ടായിരിക്കേണ്ട തുക എത്രയെന്ന് ധനകാര്യ കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് സാധാരണഗതിയിൽ കേന്ദ്രവിഹിതം ജൂൺ, ഡിസംബർ മാസങ്ങളിൽ എത്തുന്നത്.
2024ൽ 2 ഗഡുക്കളായി കേന്ദ്രത്തിൽ നിന്ന് 291 കോടി രൂപയാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. 2025ൽ കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ടത് 306.4 കോടി രൂപയാണ്. വയനാട്ടിലുണ്ടായ ദുരന്തം തീവ്രദുരന്തമായി പരിഗണിച്ച് അധിക സഹായം നൽകണമെന്നതാണ് കേരളത്തിന്റെ ആവശ്യം.
എസ്ഡിആർഎഫിലെ തുകയ്ക്കു പുറമേ 219.23 കോടി രൂപ വേണമെന്നാണ് ഓഗസ്റ്റ് 17ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. മുൻപ് ഓഖി, 2018ലെ പ്രളയം അടക്കമുള്ള ദുരന്തങ്ങളിൽ എൻഡിആർഎഫ് സഹായം ലഭിച്ചിരുന്നു.
∙ എൻഡിആർഎഫ് തുക അനുവദിക്കുന്ന രീതി
∙ സംസ്ഥാനങ്ങളിൽ നിന്നുള്ള നിവേദനം ലഭിക്കുന്നതനുസരിച്ച് എൻഡിആർഎഫിൽ നിന്ന് അധിക സഹായം നൽകേണ്ടതുണ്ടോയെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ മാർഗരേഖയനുസരിച്ചാണ് തീരുമാനിക്കുന്നത്. പ്രാഥമിക പരിശോധനയിൽ എസ്ഡിആർഎഫ് ഫണ്ടിലുള്ള തുക പര്യാപ്തമെന്ന് തോന്നിയാൽ അതുപയോഗിക്കാൻ സംസ്ഥാനങ്ങളോട് നിർദേശിക്കും.
∙ എൻഡിആർഎഫ് സഹായം ആവശ്യമെന്ന് പ്രാഥമിക പരിശോധനയിൽ ബോധ്യമായാൽ വിശദപരിശോധനയ്ക്ക് കേന്ദ്രസംഘത്തെ (ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീം) സംസ്ഥാനത്തേക്ക് അയയ്ക്കും. സമിതിയുടെ റിപ്പോർട്ട് നാഷനൽ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ (എൻഇസി) ഉപസമിതി പരിഗണിക്കും.
∙ എൻഇസിയുടെ ശുപാർശയനുസരിച്ച് ഉന്നതതല സമിതി (എച്ച്എൽസി) അടിയന്തര ദുരിതാശ്വാസത്തിനുള്ള തുക അനുവദിക്കും. ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഈ സമിതിയിൽ ധനമന്ത്രി, കൃഷി മന്ത്രി, നിതി ആയോഗ് വൈസ് ചെയർമാൻ എന്നിവരാണ് അംഗങ്ങൾ.
∙ എസ്ഡിആർഎഫിലെ കേന്ദ്രവിഹിതം ലഭിക്കണമെങ്കിൽ
എല്ലാ വർഷവും നിശ്ചിത തുക നൽകാൻ കേന്ദ്രത്തിന് ബാധ്യതയുണ്ടെങ്കിലും സംസ്ഥാനങ്ങൾ നിശ്ചിത വ്യവസ്ഥകൾ പാലിച്ചിരിക്കണം. ഉദാഹരണത്തിന് കേന്ദ്രത്തിൽ നിന്ന് മുൻപ് ലഭിച്ച തുക എസ്ഡിആർഎഫ് ഫണ്ടിൽ സംസ്ഥാന വിഹിതത്തിനൊപ്പം ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്ന് കാണിച്ചുള്ള സർട്ടിഫിക്കറ്റ് സംസ്ഥാന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ധനമന്ത്രാലയത്തിനും എല്ലാ ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ നൽകണം. ഇതുവരെയുള്ള ചെലവുകളും ബാലൻസ് തുകയും ഉൾപ്പെടുത്തിയുള്ള സ്റ്റേറ്റ്മെന്റും ഇതിനൊപ്പം നൽകണം.
എസ്ഡിആർഎഫ് ഫണ്ടിലേക്ക് അധികമായി എൻഡിആർഎഫ് വഴി സഹായമെത്തിയാൽ വിനിയോഗ സർട്ടിഫിക്കറ്റ് (യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ്) 3 മാസത്തിനകം നൽകണം.
എസ്ഡിആർഎഫിന്റെ മേൽനോട്ടത്തിനായി സംസ്ഥാന സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ചീഫ് സെക്രട്ടറിയായിരിക്കും ഇതിന്റെ അധ്യക്ഷൻ. ഇതിലെത്തുന്ന തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഈ കമ്മിറ്റി ഉറപ്പുവരുത്തണം. സംസ്ഥാന വിഹിതം യഥാസമയം ഫണ്ടിൽ ഉറപ്പാക്കേണ്ടതും സമിതിയുടെ ചുമതലയാണ്. ഓരോ നിശ്ചിത കാര്യങ്ങൾക്കും ആഭ്യന്തരമന്ത്രാലയത്തിന്റെ മാർഗരേഖയനുസരിച്ചായിരിക്കണം വിനിയോഗം. ഇതിലും കൂടിയാൽ, അധിക തുക സംസ്ഥാന സർക്കാർ ബജറ്റിൽ നിന്ന് കണ്ടെത്തണം.
∙ തമിഴ്നാടും കർണാടകയും കോടതി കയറിയപ്പോൾ
കർണാടകയും തമിഴ്നാടും കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് 2024ൽ എൻഡിആർഎഫിൽ നിന്ന് അധിക സഹായം ലഭിച്ചത്. സംസ്ഥാനത്തെ വരൾച്ച നേരിടാൻ ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻഡിആർഎഫ്) നിന്ന് ഫണ്ട് നൽകാൻ കേന്ദ്രത്തോട് കോടതി നിർദേശിക്കണമെന്നാണ് ആവശ്യപ്പെട്ടാണ് ഇക്കഴിഞ്ഞ മാർച്ചിൽ കോൺഗ്രസ് ഭരിക്കുന്ന കർണാടക സർക്കാർ സുപ്രീം കോടതിയിലെത്തിയത്. കേന്ദ്രസഹായം നൽകാതിരിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമായി കോടതി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
18,171 കോടി രൂപയാണ് കേന്ദ്രസഹായമായി സംസ്ഥാനം ചോദിച്ചത്. ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തിനു നിർദേശം നൽകിയതിനു പിന്നാലെയാണ് 3454.22 കോടി രൂപ അനുവദിച്ചത്.
ഇതേസമയത്താണ് തമിഴ്നാടും സമാന ആവശ്യവുമായി സുപ്രീം കോടതിയിലെത്തിയത്. 2023ലെ മിഷോങ് എന്ന ചുഴലിക്കാറ്റും പ്രളയവും വിതച്ച നാശങ്ങൾ നേരിടാനാണ് കേന്ദ്രസഹായം ആവശ്യപ്പെട്ടത്. 37,000 കോടി രൂപയാണ് ആവശ്യപ്പെട്ടത്. 2000 കോടി രൂപ ഇടക്കാല ആശ്വാസമായി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. നിരന്തരമായ ആവശ്യങ്ങൾക്കൊടുവിലും കേന്ദ്രം അനങ്ങാതെ വന്നതോടെയാണ് കേസ് സുപ്രീം കോടതിയിലെത്തുന്നത്.
സംസ്ഥാനത്തെത്തി പരിശോധന നടത്തിപ്പോയ കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട് നാഷനൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഉപസമിതി പരിഗണിക്കുകയും ചെയ്തും. എന്നാൽ ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതലസമിതി ഇതിന് അന്തിമ അംഗീകാരം നൽകാനായി യോഗം ചേർന്നില്ല. ഇക്കാര്യം തമിഴ്നാട് കോടതിയിൽ ഉന്നയിച്ചു. ഏതായാലും ആ കേസ് ഫലം കണ്ടു, തമിഴ്നാടിന് ഒടുവിൽ കേന്ദ്രം 276.1 കോടി രൂപ എൻഡിആർഎഫിൽ നിന്ന് അനുവദിച്ചു. ഇനി കേരളവും കോടതി കയറേണ്ടി വരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.