‘കപ്പടിച്ച്’ സൗദി, 1.65 ലക്ഷം പേർക്ക് തൊഴിൽ; കാത്തിരിക്കുന്നു ആ അദ്ഭുതവും; മലയാളികള്ക്കും ആഘോഷനാളുകൾ
10 വർഷം. അതു കഴിഞ്ഞാൽ സൗദിയിലും മലയാളികളുടെ മനസ്സിലും ലോകകപ്പ് ഫുട്ബോളിന്റെ പന്തുരുളും. ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. 2022ൽ ഖത്തർ ആതിഥേയത്വം വഹിച്ചതിന് ശേഷം ഗൾഫ് മേഖലയിലേക്ക് ഇതാദ്യമായാണ് ലോകകപ്പ് എത്തുന്നത്. ഏഷ്യയ്ക്ക് ആതിഥേയത്വത്തിന് അവസരം ലഭിക്കുന്ന 2034ലെ ലോകകപ്പിന് സൗദി മാത്രമാണ് രംഗത്തുണ്ടായിരുന്നത്. 2030 ലോകകപ്പിലെ മൂന്ന് മത്സരങ്ങൾക്ക് സൗത്ത് അമേരിക്കൻ രാജ്യങ്ങളായ യുറഗ്വായ്, അർജന്റീന, പാരഗ്വായ് എന്നിവയാണ് ആതിഥ്യം വഹിക്കുന്നത്. യുറഗ്വായിൽ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാർഷികാഘോഷം പ്രമാണിച്ചാണ് മൂന്നു മത്സരങ്ങൾ സൗത്ത് അമേരിക്കൻ രാജ്യങ്ങൾക്ക് അനുവദിച്ചത്. 2026ലെ ലോകകപ്പ് കാനഡ, മെക്സികോ, അമേരിക്ക എന്നിവിടങ്ങളിലായാണ് നടക്കുന്നത്. “ഞങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്ക് ഫുട്ബോൾ എത്തിക്കുന്നു. ടീമുകളുടെ എണ്ണം ഗുണനിലവാരത്തെ ദുർബലപ്പെടുത്തിയിട്ടില്ല. ഇത് യഥാർഥത്തിൽ അവസരം വർധിപ്പിച്ചു.” 2030 ലോകകപ്പിനെക്കുറിച്ച് ഫിഫ പ്രസിഡന്റ് ഇൻഫന്റിനോ പറഞ്ഞതാണിത്. ആറ് രാജ്യങ്ങളിലും മൂന്ന് ഭൂഖണ്ഡങ്ങളിലുമായി 48 ടീമുകളും 104 മത്സരങ്ങളുമുള്ള ലോകകപ്പ് നടത്തുന്നതിനേക്കാൾ 2030ൽ നൂറാം വാർഷികം ആഘോഷിക്കാൻ മറ്റെന്താണ് നല്ലത് എന്നും ഇൻഫന്റിനോ ചോദിച്ചു. 1930ൽ യുറഗ്വായിലാണ് ആദ്യ ലോകകപ്പ് നടത്തിയത്. അർജന്റീനയും സ്പെയിനും മുൻപും

10 വർഷം. അതു കഴിഞ്ഞാൽ സൗദിയിലും മലയാളികളുടെ മനസ്സിലും ലോകകപ്പ് ഫുട്ബോളിന്റെ പന്തുരുളും. ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. 2022ൽ ഖത്തർ ആതിഥേയത്വം വഹിച്ചതിന് ശേഷം ഗൾഫ് മേഖലയിലേക്ക് ഇതാദ്യമായാണ് ലോകകപ്പ് എത്തുന്നത്. ഏഷ്യയ്ക്ക് ആതിഥേയത്വത്തിന് അവസരം ലഭിക്കുന്ന 2034ലെ ലോകകപ്പിന് സൗദി മാത്രമാണ് രംഗത്തുണ്ടായിരുന്നത്. 2030 ലോകകപ്പിലെ മൂന്ന് മത്സരങ്ങൾക്ക് സൗത്ത് അമേരിക്കൻ രാജ്യങ്ങളായ യുറഗ്വായ്, അർജന്റീന, പാരഗ്വായ് എന്നിവയാണ് ആതിഥ്യം വഹിക്കുന്നത്. യുറഗ്വായിൽ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാർഷികാഘോഷം പ്രമാണിച്ചാണ് മൂന്നു മത്സരങ്ങൾ സൗത്ത് അമേരിക്കൻ രാജ്യങ്ങൾക്ക് അനുവദിച്ചത്. 2026ലെ ലോകകപ്പ് കാനഡ, മെക്സികോ, അമേരിക്ക എന്നിവിടങ്ങളിലായാണ് നടക്കുന്നത്.
“ഞങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്ക് ഫുട്ബോൾ എത്തിക്കുന്നു. ടീമുകളുടെ എണ്ണം ഗുണനിലവാരത്തെ ദുർബലപ്പെടുത്തിയിട്ടില്ല. ഇത് യഥാർഥത്തിൽ അവസരം വർധിപ്പിച്ചു.” 2030 ലോകകപ്പിനെക്കുറിച്ച് ഫിഫ പ്രസിഡന്റ് ഇൻഫന്റിനോ പറഞ്ഞതാണിത്. ആറ് രാജ്യങ്ങളിലും മൂന്ന് ഭൂഖണ്ഡങ്ങളിലുമായി 48 ടീമുകളും 104 മത്സരങ്ങളുമുള്ള ലോകകപ്പ് നടത്തുന്നതിനേക്കാൾ 2030ൽ നൂറാം വാർഷികം ആഘോഷിക്കാൻ മറ്റെന്താണ് നല്ലത് എന്നും ഇൻഫന്റിനോ ചോദിച്ചു. 1930ൽ യുറഗ്വായിലാണ് ആദ്യ ലോകകപ്പ് നടത്തിയത്. അർജന്റീനയും സ്പെയിനും മുൻപും ടൂർണമെന്റിന് വേദിയായിട്ടുണ്ട്. പോർച്ചുഗൽ, മൊറോക്കോ എന്നിവർ ആദ്യമായി ആതിഥേയരാവുന്നവരാണ്. 2026ൽ യുഎസിൽ നടക്കേണ്ട അടുത്ത ലോകകപ്പിൽ 48 ടീമുകൾ മത്സരിക്കാനും ധാരണയായി.
∙ സൗദിയിൽ ഒരുക്കം തകൃതി
ഔദ്യോഗികമായി 2034 ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമെന്ന് ഉറപ്പായതോടെ സൗദി അറേബ്യയിലുടനീളം ഒരുക്കങ്ങൾ ആരംഭിച്ചു. ലോകത്തെ പ്രധാന കായിക ഇനങ്ങളിലൊന്നായ ലോകകപ്പ് ഫുട്ബോൾ സൗദി അറേബ്യയെ എങ്ങനെ മാറ്റുമെന്നതാണ് പ്രധാനം. റിയാദ്, ജിദ്ദ, അൽഖോബാർ, അബഹ, നിയോം എന്നീ നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 15 സ്റ്റേഡിയങ്ങളിൽ ആയിരിക്കും ലോകകപ്പ് അരങ്ങേറുക. മുൻ ലോകകപ്പുകളിൽനിന്ന് വരാനിരിക്കുന്ന ഇവന്റുകളിലേക്കുള്ള ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ സൗദിക്കു മുൻപിൽ സമയം ബാക്കിയുണ്ട്. 2026ലും 2030ലും നടക്കുന്ന മത്സരങ്ങൾ സൗദി ഉറ്റുനോക്കുമെന്ന് തീർച്ച.
റിയാദിൽ നടക്കുന്ന ഉദ്ഘാടന മത്സരവും ഫൈനൽ മത്സരവും 92,760 പേർക്ക് ഇരിക്കാൻ ശേഷിയുള്ള റിയാദിലെ കിങ് സൽമാൻ സ്റ്റേഡിയത്തിൽ നടക്കും. ജിദ്ദയിലെ സ്റ്റേഡിയം ഉൾപ്പെടെ നിലവിലുള്ള സ്റ്റേഡിയങ്ങൾ വലിയ നവീകരണത്തിനും വിപുലീകരണത്തിനും വിധേയമാകും. ഓരോ സ്റ്റേഡിയത്തിനും കുറഞ്ഞത് 40,000 പേരെ വീതം ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ടാകും. ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ വേദികൾക്ക് 60,000 കാണികളെ ഉൾക്കൊള്ളാൻ കഴിയും. ഇതോടൊപ്പം ഫിഫ ഫാൻ ഫെസ്റ്റിവലുമുണ്ടാകും. 10 കേന്ദ്രങ്ങളിൽ ടീം ബേസ് ക്യാംപുകളും ഒരുക്കും. ടീം പരിശീലനത്തിന് 134 കേന്ദ്രങ്ങളുണ്ടാകും. കാണികളെ സ്വാഗതം ചെയ്യാൻ 16 വിമാനത്താവളങ്ങളും സജ്ജമാക്കും.
സ്റ്റേഡിയങ്ങൾക്കു പുറമേ അഞ്ച് ആതിഥേയ നഗരങ്ങളിലായി 2.3 ലക്ഷം ഹോട്ടൽമുറികൾ നിർമിക്കാൻ സൗദി പദ്ധതിയിടുന്നുണ്ട്. ആദ്യമായി ആഗോള പ്രേക്ഷകരെ ഉൾക്കൊള്ളുന്നതിന് അടിസ്ഥാന സൗകര്യങ്ങളിലും ഗതാഗതത്തിലും വൻതോതിൽ നിക്ഷേപം നടത്തുന്നത് സൗദിക്കു നിർണായകമാണ്. സൗദിയിലെ പൈതൃക നഗരങ്ങളും സ്ഥലങ്ങളും സന്ദർശിക്കാൻ ഫുട്ബോൾ പ്രേമികളായ സന്ദർശകർക്ക് അവസരമുണ്ടാകും. സൗദിയിലെ തബൂക്കിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സൗദിയുടെ ചെങ്കടൽ തീരത്തും കടലിലുമായി 26,500 കിലോമീറ്റർ വിസ്തൃതിയിൽ നീണ്ടുകിടക്കുന്ന നാളെയുടെ മഹാനഗരമായ നിയോം സന്ദർശകർക്ക് അദ്ഭുതക്കാഴ്ചയാകും.
സൗദിയിൽ ഒരുങ്ങുന്ന അത്യാധുനിക മെഗാ സിറ്റിയാണ് ഈ സ്വപ്നപദ്ധതി. മനുഷ്യരേക്കാൾ റോബട്ടുകൾക്കു പ്രാധാന്യമുള്ള നഗരമായാണ് നിയോമിനെ ലോകം വിശേഷിപ്പിക്കുന്നത്. ലോകത്തിലെ എല്ലാ ആഡംബരനഗങ്ങളുടെയും സവിശേഷതകൾ ഉൾകൊള്ളുന്ന അഞ്ച് പ്രദേശങ്ങളാണ് നിയോമിൽ ഉൾപ്പെടുക. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വിഷൻ 2030ന് കീഴിൽ വരുന്ന പ്രധാന പദ്ധതിയാണ് നിയോം. 50,000 കോടി രൂപയാണ് നിയോമിനായി സൗദി ചെലവഴിക്കുന്നത്.
സൗദി ലോകകപ്പിന് ആതിഥേയത്വം വഹിക്കുവാൻ ഒരുങ്ങുമ്പോൾ രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള പരിവർത്തനവും ആഗോള താൽപര്യങ്ങളും പ്രദർശിപ്പിക്കാനുള്ള സുവർണാവസരമാണ് സൗദിയുടെ ‘വിഷൻ 2030’ന് കീഴിലുള്ള പരിവർത്തന പദ്ധതികൾ. ലോകകപ്പ് വഴി ലോകമെമ്പാടുമുള്ള ആളുകളെ ഒന്നിപ്പിക്കുന്നതിലൂടെ സാംസ്കാരിക വിനിമയത്തിന്റെയും നവീകരണത്തിന്റെയും മികവിന്റെയും കേന്ദ്രമെന്ന് സൗദി പേരെടുക്കുകയും ചെയ്യും. സൗദി അറേബ്യ ആദ്യമായി 1989ൽ ലോക യൂത്ത് ചാംപ്യൻഷിപ്പ് എന്ന ഫിഫ പരിപാടി നടത്തിയിട്ടുണ്ട്. 1997ൽ കോൺഫെഡറേഷൻ കപ്പും നടത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി പ്രതിവർഷം സൗദിയിൽ നടക്കുന്ന ഫുട്ബോൾ അടക്കമുള്ള കായിക ഇനങ്ങളുടെയും ടൂർണമെന്റുകളുടെയും എണ്ണം കുതിച്ചുയർന്നിട്ടുണ്ട്. ഇത് ആതിഥേയൻ എന്ന നിലയിൽ സൗദി അറേബ്യയ്ക്കു പ്രശസ്തി നേടിക്കൊടുത്തിട്ടുണ്ട്.
ലോകകപ്പ് ആതിഥേയത്വം സൗദി അറേബ്യ സ്ഥിരീകരിച്ചതോടെ സ്പോർട്സ് മന്ത്രാലയവുമായി സഹകരിച്ച് പാസ്പോര്ട്ട് ഡയറക്ടറേറ്റ് ലോകത്തിന് സ്വാഗതം (വെൽകം വേൾഡ്) എന്ന ശീർഷകത്തിൽ പ്രത്യേക സീൽ യാത്രക്കാരുടെ പാസ്പോർട്ടുകളിൽ പതിച്ചുതുടങ്ങി. 2034 ഫിഫ വേൾഡ് കപ്പ് സംഘാടനത്തിന് സുപ്രീം അതോറിറ്റി സ്ഥാപിച്ചതായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു. കിരീടാവകാശിയാണ് സുപ്രീം അതോറിറ്റി അധ്യക്ഷൻ. ലോകകപ്പിനായുള്ള എല്ലാ സൗകര്യങ്ങളും ഭാവിയിലും ഉപയോഗിക്കാനാണ് സൗദിയുടെ തീരുമാനം. ലോകകപ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പലതും നേരത്തേയുള്ളതിനാൽ ചെലവ് വലിയ തോതിൽ കുറയ്ക്കാനാവും. സാധാരണ കപ്പിനായി ഒരുക്കുന്ന സൗകര്യം പിന്നീട് ഒഴിവാക്കാറാണ് പതിവ്. എന്നാൽ സൗദി മത്സരം നടത്തുന്നത് വിവിധ പ്രവിശ്യകളിലായതിനാൽ ഈ സ്റ്റേഡിയങ്ങളും സൗകര്യങ്ങളും പിന്നീടും ഉപയോഗിക്കാനാകും.
∙ 15 സ്റ്റേഡിയങ്ങൾ, ഫാൻ ഫെസ്റ്റിവൽ
ഖത്തറിൽ 8 സ്റ്റേഡിയങ്ങളിലായാണ് ടൂർണമെന്റ് നടന്നതെങ്കിൽ സൗദിയിൽ റിയാദ്, ജിദ്ദ, അൽഖോബാർ, നിയോം, അബഹ എന്നീ 5 നഗരങ്ങളിലെ 15 സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ്. റിയാദിൽ 8, ജിദ്ദയിൽ 4, അൽകോബാറിലും അബയിലും നിയോമിലുമായി ഓരോ സ്റ്റേഡിയങ്ങൾ എന്നതാണ് കണക്ക്. 92,760 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് റിയാദിലെ കിങ് സൽമാൻ സ്റ്റേഡിയം. നിർമാണം പൂർത്തിയാകുമ്പോൾ, രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയമാകുമിത്. കിങ് ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയം, പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം, പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയം, സൗത്ത് റിയാദ് സ്റ്റേഡിയം, കിങ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയ, ന്യൂ ന്യൂ മുറാബ സ്റ്റേഡിയം, റോഷ്ൻ സ്റ്റേഡിയം എന്നിവയാണ് റിയാദിലെ സ്റ്റേഡിയങ്ങൾ.
ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയം, ജിദ്ദ ഖിദ്ദിയ്യ കോസ്റ്റ് സ്റ്റേഡിയം, ജിദ്ദ സെൻട്രൽ ഡെവലപ്മെന്റ് സ്റ്റേഡിയം, ജിദ്ദ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി സ്റ്റേഡിയം എന്നിവയാണ് ജിദ്ദയിലെ സ്റ്റേഡിയങ്ങൾ. അൽഖോബാർ അരാംകോ സ്റ്റേഡിയം, കിങ് ഖാലിദ് യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവയാണ് ലോകകപ്പിനായി ഒരുങ്ങുന്ന മറ്റ് സ്റ്റേഡിയങ്ങൾ. ഇതിനു പുറമെ അൽ ബഹ, ജസൻ, തെയ്ഫ്, അൽ മദീന, അൽ ഉല, ഉംലുജ്, തബൂക്, ഹെയ്ൽ, അൽ അഹ്സ, ബുറെയ്ദ എന്നീ 10 ആതിഥേയ കേന്ദ്രങ്ങളിലായി ടീം ബേസ് ക്യാംപുകളും സജ്ജമാകും.
ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി 48 ടീമുകളെ ഉൾപ്പെടുത്തിയുള്ള മത്സരത്തിനാണ് സൗദി ആതിഥേയത്വം വഹിക്കുന്നത്. ഒറ്റ രാജ്യത്ത് തന്നെ 48 ടീമുകളുടെ ലോകകപ്പിന് വേദിയാകുന്നുവെന്നതും സൗദി ലോകകപ്പിന്റെ പ്രത്യേകതയാണ്. റിയാദിലെ കിങ് സൽമാൻ പാർക്ക്, ഖ്വിദ്ദിയ ലാർജ് ഫെസ്റ്റിവൽ ഗ്രൗണ്ട്, ജിദ്ദയിലെ ജിദ്ദ വാട്ടർ ഫ്രണ്ട്, ഖുസാം പാർക്ക്, അൽഖോബാറിലെ കിങ് ഫഹദ് പാർക്ക്, അബ്ബയിലെ അൽ ബിഹാർ സ്ക്വയർ, അൽ ധബാബ് പാർക്ക്, നിയോം നഗരത്തിൽ ദ് മറീന സ്റ്റെപ്സ്, ദ് മറീന എന്നിങ്ങനെ 9 ഫിഫ ഫാൻ ഫെസ്റ്റിവൽ വേദികളാണ് സൗദിയിൽ ഒരുങ്ങുന്നത്.
∙ മലയാളികൾ, തൊഴിലവസരങ്ങൾ
2022ലെ ഖത്തറിലെ ലോകകപ്പിനു ശേഷം വീണ്ടും ഏഷ്യൻ മണ്ണിലേക്ക് ഫുട്ബോൾ വരുന്നത് ആവേശത്തോടെയാണ് ഫുട്ബോൾ ആരാധകർ കാണുന്നത്. സൗദിയിലെ പ്രവാസികൾ ഒഴിവുസമയങ്ങളില്‍ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് ഫുട്ബോൾ മത്സരമാണ്. സൗദികളുടെയും പ്രവാസികളുടേതുമായി ഒട്ടേറെ ഫുട്ബോൾ മത്സരങ്ങൾകൊണ്ട് ഫുട്ബോൾ സൗദിയിൽ സജീവമാണ്. 2034ലെ ലോകകപ്പിന് സൗദി ആതിഥേയത്വം വഹിക്കുമ്പോൾ ഈ ആവേശം കൊടുമുടിയിൽ എത്തും. ലോകപ്പ് ഫുട്ബോളിൽ സൗദി ജയിക്കുന്ന ദിവസങ്ങളിൽ വാഹനവുമായി റോഡിലിറങ്ങി സൗദി യുവാക്കളുടെ ആഘോഷം പൊടിപൊടിക്കാറുണ്ട്. ഖത്തറിൽ കണ്ടതിന്റെ പല മടങ്ങായിരിക്കും സൗദിയിലെ ആവേശമെന്നതിൽ സംശയമില്ല. അൽ നസർ ക്ലബിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാനെത്തിയതു തന്നെ സൗദിയിൽ ഫുട്ബോൾ ആവേശം വിതച്ചിട്ടുണ്ട്.
ഗൾഫ് നാടുകളിൽ കൂടുതൽ മലയാളികളുള്ള സൗദിയിൽ ലോകകപ്പ് വിരുന്നെത്തുമ്പോൾ മലയാളികളുടെ ആവേശത്തെക്കുറിച്ചു പറയാതിരിക്കാനാകില്ല. അവധി ദിവസങ്ങളിൽ നാട്ടിലെ സെവൻസ് മൈതാനങ്ങളിലേതു പോലെ കളിക്കാനിറങ്ങുന്ന മലയാളികളെ സൗദിയിലെങ്ങും കാണാം. നാട്ടിലെന്ന പോലെ ചെറിയ ഗ്രൗണ്ടുകളിൽ പോലും കളി കാണാനും ഏറെപ്പേരെത്താറുണ്ട്. ലോകകപ്പ് കാണാൻ സൗദിയിലെ സ്റ്റേഡിയങ്ങളിലെത്തുന്നവരിൽ നല്ലപങ്കും മലയാളികളാകുമെന്നതിൽ സംശയമില്ല.
ഫിഫ ലോകകപ്പിന് മുന്നോടിയായി 2030ന് അകം സൗദിയിൽ ഒന്നര ലക്ഷത്തിലേറെ തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ട്. ടൂറിസം, വ്യോമയാനം, ആശയവിനിമയം, റിയൽ എസ്റ്റേറ്റ്, നിർമാണം, ഹോസ്പിറ്റാലിറ്റി, ഗതാഗതം, വിനോദം, കായിക മേഖല തുടങ്ങി വിവിധ തലങ്ങളിൽ 1.65 ലക്ഷം തൊഴിലവസവരങ്ങൾ സൗദിയിൽ സൃഷ്ടിക്കപ്പെടും. ലോകകപ്പ് സാമ്പത്തിക വളർച്ചയ്ക്കൊപ്പം, വിദേശ നിക്ഷേപങ്ങളിൽ വലിയ തോതിൽ നേട്ടങ്ങൾ കൊണ്ടുവരുമെന്നാണ് സൗദിയുടെ കണക്കുകൂട്ടൽ. നിയോം പദ്ധതിയുടെ ഭാഗമായും ഇതേ സമയത്ത് വൻ തൊഴിലവസരങ്ങളാണ് സൗദി വാഗ്ദാനം ചെയ്യുന്നത്. നിയോമിലെ സിന്ദാല തുറന്നതോടെ ടൂറിസം, ഹോസ്പിറ്റാലിറ്റി, സേവന മേഖലകളിലായി 3500 പേർക്ക് ജോലി സാധ്യതയുണ്ട്. നിയോമിന്റെ അഞ്ചു മേഖലകളിലും വൻ തൊഴിലവസരങ്ങളാണു സൃഷ്ടിക്കപ്പെടുക.
∙ പ്രതിസന്ധികൾ; എന്തു ചെയ്യും?
ലോകകപ്പിനോടനുബന്ധിച്ചു തൊഴിൽ നിയമങ്ങൾ പരിഷ്‌കരിക്കുമെന്നും നടപ്പാക്കുമെന്നും കുടിയേറ്റ തൊഴിലാളികളെ പൂർണമായി മാനിക്കുമെന്നുമാണ് സൗദിയുടെ വാഗ്‌ദാനം. എന്നാൽ, ഇക്കാര്യങ്ങളിൽ ട്രേഡ് യൂണിയനുകൾ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. യുഎൻ പിന്തുണയുള്ള ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ ഇക്കാര്യത്തിൽ ഔപചാരികമായി ലഭിച്ച പരാതിയിൽ അന്വേഷണം നടത്തുകയാണ്. 2034 ലോകകപ്പിലെ ഇസ്രയേലിന്റെ പങ്കാളിത്തവും ചോദ്യചിഹ്നമാകും. സൗദി-ഇസ്രയേൽ ബന്ധം സങ്കീർണതകളോടെ തുടരുകയാണ്. 1970ൽ ഫിഫ ലോകകപ്പിൽ പങ്കെടുത്ത ഇസ്രയേലിന് പിന്നീട് ഒരിക്കലും ടൂർണമെന്റിന് യോഗ്യത നേടാൻ സാധിച്ചിട്ടില്ല. ആദ്യമായി ലോകകപ്പ് യോഗ്യത നേടിയ വർഷം ആദ്യ റൗണ്ടിൽതന്നെ ടീം പുറത്താകുകയും ചെയ്‌തിരുന്നു.
പരമ്പരാഗതമായി ലോകകപ്പ് നടക്കാറുള്ള ജൂൺ-ജൂലൈ മാസങ്ങളിൽ സൗദിയിൽ ടൂർണമെന്റ് സംഘടിപ്പിക്കാനുള്ള സാധ്യത കുറവാണ്. ഈ സമയം 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടുള്ള കാലാവസ്ഥയായിരിക്കും സൗദിയിൽ. ഖത്തർ ആതിഥേയത്വം വഹിച്ച 2022ലെ ലോകകപ്പ് നവംബർ-ഡിസംബർ മാസങ്ങളിലായാണ് ഫിഫ സംഘടിപ്പിച്ചത്.
സൗദിയിലെ ലോകകപ്പ് ജനുവരി മാസത്തിൽ നടക്കാനാണ് സാധ്യത. സാൾട്ട് ലേക്ക് സിറ്റിയിൽ നടക്കുന്ന 2034ലെ ശൈത്യകാല ഒളിംപിക്‌സിന് മുന്നോടിയായിട്ടാകും ഫുട്‌ബോൾ ലോകകപ്പ് നടക്കുക. ഒളിംപിക്‌സിന് തൊട്ടുമുൻപ് ഫുട്‌ബോൾ ലോകകപ്പ് സംഘടിപ്പിക്കുന്നതിൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്കും എതിർപ്പില്ലെന്നാണ് സൂചന.
സ്‌ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഇരിപ്പിടമായിരിക്കുമോ സ്റ്റേഡിയത്തിൽ സജ്ജീകരിക്കുക എന്ന ചോദ്യവും ഉയരുന്നുണ്ട്. വിഷൻ 2030ന്റെ ഭാഗമായി സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വികസിപ്പിക്കുന്നതിന് സൗദി ഊന്നൽ നൽകുന്നുണ്ട്. കായിക ഇനങ്ങളിൽ വനിതകളെ പങ്കെടുപ്പിക്കാനുള്ള സുപ്രധാന തീരുമാനം 2017ലാണ് സൗദി സ്വീകരിച്ചത്. ഇതിൻറെ തുടക്കത്തിൽ പ്രധാന നഗരങ്ങളിൽ ഉൾപ്പടെ സംഘടിപ്പിച്ചിരുന്ന പരിപാടികളിൽ സ്‌ത്രീകൾക്ക് പ്രത്യേക ഇരിപ്പിടങ്ങളായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ, വേഗത്തിൽ തന്നെ രാജ്യത്ത് പരിഷ്‌കാരങ്ങൾ നടക്കുന്ന സാഹചര്യത്തിൽ 2034ൽ വനിത ആരാധകർക്ക് ഇത്തരം നിയന്ത്രണങ്ങൾ നേരിടേണ്ടി വരില്ലെന്നാണ് ഫുട്ബോൾ ലോകം കരുതുന്നത്.
വേദികളിലും ഹോട്ടലുകളിലും മദ്യം അനുവദിക്കുമോ എന്ന കാര്യത്തിലും ചൂടേറിയ ചർച്ച നടക്കുന്നുണ്ട്. മദ്യത്തോട് സൗദി അറേബ്യയ്‌ക്കുള്ള നിലപാട് വ്യക്തമാണ്. ഖത്തറിൽ നടന്ന 2022ലെ ലോകകപ്പിൽ മദ്യവും തർക്ക വിഷയങ്ങളിൽ ഒന്നായിരുന്നു. സ്റ്റേഡിയങ്ങളിലെയും തിരഞ്ഞെടുത്ത ഹോട്ടൽ ബാറുകളിലെയും ആഡംബര സ്യൂട്ടുകളിൽ മാത്രമായി ഖത്തറിൽ മദ്യം പരിമിതപ്പെടുത്തിയിരുന്നു.