ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലെ അവസാന വർഷത്തിലേക്ക് ചുവടുവയ്ക്കുകയാണു ലോകം. എല്ലാ തുടക്കവും പ്രതീക്ഷകളുടേതാണ്. കൂടുതൽ നല്ല ലോകം തന്നെയാണ് എല്ലാവരുടെയും സ്വപ്നം. ഇന്ത്യയും അത്തരമൊരു സ്വപ്നത്തിന്റെ പ്രഭാതത്തിലാണ്. ലോകരാഷ്ട്രങ്ങൾക്കിടയിൽ അതിവേഗം കുതിക്കുന്നൊരു ശക്തിയായി ഈ മഹാരാജ്യം മാറിക്കഴിഞ്ഞിട്ടുണ്ട്. ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു എന്നു പറഞ്ഞാൽ അതു തീർത്തും അതിശയോക്തിയാവില്ല. അടിയുറച്ചൊരു സാമ്പത്തിക ശക്തിയായി, അനന്യമായ മാനവ വിഭവശേഷിയുടെ സ്രോതസ്സായി, വികസിത രാഷ്ട്രങ്ങൾക്കും വികസ്വര രാഷ്ട്രങ്ങൾക്കുമിടയിലെ മധ്യലോകത്തിന്റെ കേന്ദ്രമായി, പിന്നാക്ക രാഷ്ട്രങ്ങളുടെ സൗഹൃദപ്രതീക്ഷയായി ഇന്ത്യ എന്ന വലിയ രാജ്യം കൂടുതൽ കരുത്തോടെ നിലയുറപ്പിക്കുമെന്നുതന്നെ കരുതാം. ലോകത്തിന്റെ പ്രതീക്ഷകൾ അങ്ങനെത്തന്നെ നിൽക്കട്ടെ. ഇന്ത്യക്കാരന് ഈ പുതുവർഷം എന്താണു കൊണ്ടുവരിക എന്നതാണ് അകത്തുനിന്നുള്ള ചോദ്യം. ‘ഹാപ്പി ന്യൂ ഇയർ ഇന്ത്യ’ എന്ന് ഈ പുതുവർഷാരംഭത്തിൽ ആശംസിക്കുമ്പോൾ അതിന് ‘ഹാപ്പി ന്യൂ ഇയർ, എവരി ഇന്ത്യൻ’ എന്നുകൂടി അർഥമുണ്ടെങ്കിലേ ആ ആശംസ പൂർണമായും സാർഥകമാകൂ. വികസിത രാഷ്ട്രത്തിന്റെ പുതുമോടികൾ എടുത്തണിയുമ്പോൾ, രാജ്യത്തിന്റെ നഗരമുഖം മാത്രമല്ല ഗ്രാമമൂലകളും സംതൃപ്തമാണെങ്കിലേ ഇതൊരു സന്തുഷ്ടരാഷ്ട്രമാകൂ. മതവും ജാതിയും വർഗവും വേർതിരിക്കാതെ എല്ലാവർക്കും തുല്യനീതിയും തുല്യ അവസരവും ലഭിക്കുകയും രാജ്യം എല്ലാവരുടേതുമാവുകയും ചെയ്യുമ്പോൾ ആണ് അതു സാധ്യമാകുക. അരികിലാക്കപ്പെട്ടവർക്കു നേരെ നീളുന്നൊരു കൈ, ജീവിതം തങ്ങളെയും ഒരു ചെറുചുവടെങ്കിലും മുന്നോട്ടുകൊണ്ടുപോകുമെന്നു പ്രതീക്ഷയോടെ കാത്തിരിക്കുന്ന അധഃസ്ഥിത ജനകോടികളിലേക്കൊരു നോട്ടം, നീതിയുടെ തുലാസിന്റെ സദാ പാലിക്കപ്പെടുന്ന സമതുലിത... അങ്ങനെ ചിലതുകൂടി സംഭവിക്കുമ്പോൾ ആകും പുതുവർഷം ധന്യമാവുക. ഒരു തിരഞ്ഞെടുപ്പു വർഷത്തിന്റെ തിരക്കിനുശേഷം, താരതമ്യേന വലിയ തിരക്കുകളില്ലാത്തൊരു പുതുവർഷത്തിലേക്കാണ് രാഷ്ട്രീയ ഇന്ത്യ ചുവടുവയ്ക്കുന്നത്. പാതിവഴിയിൽ നിൽക്കുന്ന കർഷകപ്രക്ഷോഭം പോലെ, താൽക്കാലികമായൊരു ശമനം കൈവരിച്ച പൗരത്വനിയമ പ്രതിഷേധങ്ങൾ പോലെ എന്തെങ്കിലുമൊന്നിന് ഈ സമാധാന നിലയെ തകിടം മറിക്കാൻ അധികനേരം വേണ്ടിവരില്ല എന്നു നമുക്കെല്ലാമറിയാം. എങ്കിലും, കുറഞ്ഞത് അമിതാധികാര പ്രവണതകൾക്കൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലെ അവസാന വർഷത്തിലേക്ക് ചുവടുവയ്ക്കുകയാണു ലോകം. എല്ലാ തുടക്കവും പ്രതീക്ഷകളുടേതാണ്. കൂടുതൽ നല്ല ലോകം തന്നെയാണ് എല്ലാവരുടെയും സ്വപ്നം. ഇന്ത്യയും അത്തരമൊരു സ്വപ്നത്തിന്റെ പ്രഭാതത്തിലാണ്. ലോകരാഷ്ട്രങ്ങൾക്കിടയിൽ അതിവേഗം കുതിക്കുന്നൊരു ശക്തിയായി ഈ മഹാരാജ്യം മാറിക്കഴിഞ്ഞിട്ടുണ്ട്. ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു എന്നു പറഞ്ഞാൽ അതു തീർത്തും അതിശയോക്തിയാവില്ല. അടിയുറച്ചൊരു സാമ്പത്തിക ശക്തിയായി, അനന്യമായ മാനവ വിഭവശേഷിയുടെ സ്രോതസ്സായി, വികസിത രാഷ്ട്രങ്ങൾക്കും വികസ്വര രാഷ്ട്രങ്ങൾക്കുമിടയിലെ മധ്യലോകത്തിന്റെ കേന്ദ്രമായി, പിന്നാക്ക രാഷ്ട്രങ്ങളുടെ സൗഹൃദപ്രതീക്ഷയായി ഇന്ത്യ എന്ന വലിയ രാജ്യം കൂടുതൽ കരുത്തോടെ നിലയുറപ്പിക്കുമെന്നുതന്നെ കരുതാം.

ലോകത്തിന്റെ പ്രതീക്ഷകൾ അങ്ങനെത്തന്നെ നിൽക്കട്ടെ. ഇന്ത്യക്കാരന് ഈ പുതുവർഷം എന്താണു കൊണ്ടുവരിക എന്നതാണ് അകത്തുനിന്നുള്ള ചോദ്യം. ‘ഹാപ്പി ന്യൂ ഇയർ ഇന്ത്യ’ എന്ന് ഈ പുതുവർഷാരംഭത്തിൽ ആശംസിക്കുമ്പോൾ അതിന് ‘ഹാപ്പി ന്യൂ ഇയർ, എവരി ഇന്ത്യൻ’ എന്നുകൂടി അർഥമുണ്ടെങ്കിലേ ആ ആശംസ പൂർണമായും സാർഥകമാകൂ. വികസിത രാഷ്ട്രത്തിന്റെ പുതുമോടികൾ എടുത്തണിയുമ്പോൾ, രാജ്യത്തിന്റെ നഗരമുഖം മാത്രമല്ല ഗ്രാമമൂലകളും സംതൃപ്തമാണെങ്കിലേ ഇതൊരു സന്തുഷ്ടരാഷ്ട്രമാകൂ. മതവും ജാതിയും വർഗവും വേർതിരിക്കാതെ എല്ലാവർക്കും തുല്യനീതിയും തുല്യ അവസരവും ലഭിക്കുകയും രാജ്യം എല്ലാവരുടേതുമാവുകയും ചെയ്യുമ്പോൾ ആണ് അതു സാധ്യമാകുക. അരികിലാക്കപ്പെട്ടവർക്കു നേരെ നീളുന്നൊരു കൈ, ജീവിതം തങ്ങളെയും ഒരു ചെറുചുവടെങ്കിലും മുന്നോട്ടുകൊണ്ടുപോകുമെന്നു പ്രതീക്ഷയോടെ കാത്തിരിക്കുന്ന അധഃസ്ഥിത ജനകോടികളിലേക്കൊരു നോട്ടം, നീതിയുടെ തുലാസിന്റെ സദാ പാലിക്കപ്പെടുന്ന സമതുലിത... അങ്ങനെ ചിലതുകൂടി സംഭവിക്കുമ്പോൾ ആകും പുതുവർഷം ധന്യമാവുക.

'ഡൽഹി ചലോ' മാർച്ചിനിടെ പ്രതിഷേധിച്ച കർഷകർക്കു നേരെ കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ. (Photo: PTI)
ADVERTISEMENT

ഒരു തിരഞ്ഞെടുപ്പു വർഷത്തിന്റെ തിരക്കിനുശേഷം, താരതമ്യേന വലിയ തിരക്കുകളില്ലാത്തൊരു പുതുവർഷത്തിലേക്കാണ് രാഷ്ട്രീയ ഇന്ത്യ ചുവടുവയ്ക്കുന്നത്. പാതിവഴിയിൽ നിൽക്കുന്ന കർഷകപ്രക്ഷോഭം പോലെ, താൽക്കാലികമായൊരു ശമനം കൈവരിച്ച പൗരത്വനിയമ പ്രതിഷേധങ്ങൾ പോലെ എന്തെങ്കിലുമൊന്നിന് ഈ സമാധാന നിലയെ തകിടം മറിക്കാൻ അധികനേരം വേണ്ടിവരില്ല എന്നു നമുക്കെല്ലാമറിയാം. എങ്കിലും, കുറഞ്ഞത് അമിതാധികാര പ്രവണതകൾക്കൊരു മൂക്കുകയർ തീർക്കുകയെങ്കിലും ചെയ്തൊരു തിരഞ്ഞെടുപ്പു ഫലത്തിന്റെ ആത്മവിശ്വാസം സമാധാന പ്രതീക്ഷകൾക്ക് ഇടംതരികതന്നെ ചെയ്യുന്നുണ്ട്. ഈയൊരു നില ഭരണകൂടങ്ങൾക്കു നൽകുന്നത് ദീർഘവീക്ഷണമുള്ള രാഷ്ട്രീയ പദ്ധതികൾക്കു തുടക്കമിടാനുള്ള അവസരമാണ്. രാജ്യത്തിന്റെ അന്തരീക്ഷം കലുഷിതമാകാതിരിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം ഭരണകൂടത്തിനു തന്നെയാണെന്ന തിരിച്ചറിവോടെ മുന്നോട്ടുപോവുകയാണെങ്കിൽ അത്തരമൊരു സാധ്യതയാണ് 2025 ഇന്ത്യയ്ക്കു മുന്നിൽ തുറന്നുവയ്ക്കുന്നത്.

∙ ഭരണസ്ഥിരതയിലേക്ക് മൂന്നാം മോദി സർക്കാർ

പ്രതീക്ഷിച്ച തിളക്കമില്ലാതിരുന്നൊരു തിരഞ്ഞെടുപ്പു വിജയത്തിലൂടെ അധികാരത്തിലേറിയ മൂന്നാം മോദി സർക്കാർ ഭരണരംഗത്ത് അതിന്റെ ചുവടുറപ്പിച്ചു കഴിഞ്ഞിട്ടില്ല. ജയിച്ചവർ ദുഃഖിക്കുകയും തോറ്റവർ ആഹ്ലാദിക്കുകയും ചെയ്ത അത്യപൂർവമായൊരു തിരഞ്ഞെടുപ്പു ഫലമായിരുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റേത്. പാർട്ടിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാതെ, സഖ്യകക്ഷികളുടെ പിന്തുണയോടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ കൈകൾ കെട്ടപ്പെട്ടു കഴിഞ്ഞെന്നായിരുന്നു രാഷ്ട്രീയനിരീക്ഷകരുടെ അനുമാനം.

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ വാരാണാസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കാനായി റോഡ് ഷോ നയിച്ചു പോകുന്ന നരേന്ദ്ര മോദി. യോഗി ആദിത്യനാഥ് സമീപം ((Photo by Sajjad HUSSAIN / AFP)

ഭരണത്തിലേക്ക് എത്താനായില്ലെങ്കിലും ഗണ്യമായ മുന്നേറ്റം നടത്താനാവുകയും ശക്തമായൊരു പ്രതിപക്ഷ സാന്നിധ്യം പാർലമെന്റിലടക്കം ഉറപ്പാക്കാനാവുകയും ചെയ്തത് പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസമുയർത്തി. പ്രതിപക്ഷ നേതൃസ്ഥാനത്തിന് അവകാശമുന്നയിക്കാൻ പോലുമുള്ള അംഗബലമില്ലാത്ത മുൻ അവസ്ഥയിൽനിന്ന് മുന്നോട്ടുപോയി രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവരാൻ അവർക്കായി. ഇന്ത്യാ സഖ്യം രാഷ്ട്രീയ ഇന്ത്യയുടെ ബദൽ പ്രതീക്ഷയായി ഉയർന്നുവരികയും ചെയ്തു. ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്ത മുന്നണി സർക്കാരിന്, അനഭിലഷണീയമായതും ജനതയെ ഭിന്നിപ്പിക്കുന്നതുമായ തീരുമാനങ്ങളിലേക്കു പോകാൻ കഴിയില്ല എന്ന പ്രതീക്ഷയാണ് ജനാധിപത്യസമൂഹം ഇൗ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ സദ്ഫലമായി കണ്ടത്.

അധികാരമേറ്റതിനു പിന്നാലെ മോദി സർക്കാരിനു നേരിടേണ്ടിവന്നത് ശുഭകരമല്ലാത്ത ഒട്ടേറെ കാര്യങ്ങളാണ്. നയതന്ത്രബന്ധങ്ങൾ മുതൽ സാമ്പത്തിക രംഗം വരെ ഇതിലുൾപ്പെടും.

ADVERTISEMENT

അധികാരമേറ്റ് ആറുമാസം പിന്നിട്ടുകഴിഞ്ഞ മോദി സർക്കാരിന് നിലയുറപ്പിക്കാനുള്ള സമയമായിക്കഴിഞ്ഞു. കൂട്ടുകക്ഷി സർക്കാരിന്റെ പരിമിതികൾ മറികടന്നുകൊണ്ട് ഭരണനടപടികളിലേക്കു കടക്കേണ്ട സമയമാണിനി. പുതുവർഷം അത്തരം ചില നീക്കങ്ങൾക്കാവും സാക്ഷ്യം വഹിക്കുക. രാഷ്ട്രീയ അസ്ഥിരതയുയർത്തുന്ന വെല്ലുവിളികളെ പതുക്കെ മറികടന്നു തുടങ്ങുകയാണ് കേന്ദ്രസർക്കാർ. അധികാരമേറ്റു കഴിഞ്ഞ ഉടനെയുണ്ടായിരുന്നൊരു ആത്മവിശ്വാസക്കുറവിനെ പതുക്കെ മറികടക്കുകയാണ് മോദി. മന്ത്രിസഭാ രൂപീകരണം, ആദ്യ ബജറ്റ് എന്നിവയിലൂടെ പ്രധാന സഖ്യകക്ഷികളായ ജെഡിയുവിനെയും ടിഡിപിയെയും തൃപ്തരാക്കാൻ ഒരുപരിധിവരെ മോദിക്കായി.

നിർമല സീതാരാമൻ (Photo: PIB)

വിവാദ തീരുമാനങ്ങളൊഴികെ, ദൈനംദിന ഭരണകാര്യങ്ങളിൽ സഖ്യകക്ഷികളുടെ ഇടപെടലുണ്ടാവില്ലെന്ന് ബിജെപി ഉറപ്പാക്കിക്കഴിഞ്ഞു. വിവാദ വിഷയങ്ങളിൽ പോലും ടെസ്റ്റ് ഡോസ് പോലെ ചില ചുവടുകൾ വച്ചുനോക്കുന്നുമുണ്ട്. വഖഫ് നിയമഭേദഗതി നീക്കം, ആരാധനാലയ നിയമം-ഏക വ്യക്തിനിയമം പോലുള്ള കാര്യങ്ങളിലെ അഭിപ്രായപ്രകടനങ്ങൾ എന്നിവ ഇതിനുദാഹരണം. തിടുക്കപ്പെട്ടു തീരുമാനങ്ങളിലേക്കു വരില്ലെങ്കിലും വിവാദ വിഷയങ്ങൾ പരിഗണനയിലുണ്ട് എന്ന വികാരം നിലനിർത്തുക തന്നെയാണ് ബിജെപി.

ഇതിനപ്പുറം, ബിജെപിക്കും കേന്ദ്രസർക്കാരിനും ഏറെ ആത്മവിശ്വാസം നൽകിയ ഘടകം 2024ലെ നിയമസഭാ തിരഞ്ഞെടുപ്പു വിജയങ്ങളാണ്. ഹരിയാനയിലും മഹാരാഷ്ട്രയിലും അവർ നേടിയ വിജയത്തോടെ, ‘ജയിക്കാനായ് ജയിച്ചവർ’ എന്ന ഇടക്കാലത്ത് മങ്ങലേറ്റ പ്രതിച്ഛായ വീണ്ടും ഉയർത്തിക്കൊണ്ടുവരാൻ ബിജെപിക്കു കഴിഞ്ഞു. ഇന്ത്യാ സഖ്യത്തിന്റെ പുതുപ്രതീക്ഷകൾക്കേറ്റ തിരിച്ചടിയുമായി ഇൗ വിജയം. ഇന്ത്യാ സഖ്യത്തിലെ കക്ഷികൾക്കിടയിലുള്ള ഭിന്നതയും ബിജെപിയുടെ ആത്മവിശ്വാസമുയർത്തി. തൊട്ടുമുന്നിൽ വലിയ വെല്ലുവിളികളൊന്നുമില്ലാത്ത ഇൗ സാഹചര്യം ഭരണപരമായ ഉറച്ച നടപടികളിലേക്കു കടക്കാൻ കേന്ദ്രസർക്കാരിന് പ്രേരണയാകും. വിവാദ വിഷയങ്ങളെ പൂർണമായും ഉപേക്ഷിക്കാൻ പാർട്ടി തയാറായെന്നു വരില്ലെങ്കിലും പ്രധാനമന്ത്രിയുടെ ശ്രദ്ധ സുസ്ഥിര ഭരണത്തിലേക്കു മാറാനാണ് എല്ലാ സാധ്യതയും.

ഭരണപരമായ ചില ചുവടുകൾ, സാമ്പത്തിക ശാക്തീകരണത്തിനുള്ള ചില ശ്രമങ്ങൾ എന്നിവ അടുത്ത മാസങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായേക്കും. 2025 ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിൽ ഇതിന്റെ ആദ്യ സൂചനകൾ കാണാനാവും. തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിൽനിന്നു വിഭിന്നമായി ചില സാമ്പത്തിക ‘ഗെയിം ചെയ്ഞ്ചറു’കൾ ഇൗ ബജറ്റിലുണ്ടാകാം. 

ബജറ്റിന്റെ ദിശാസൂചി വികസനത്തിലേക്കു വിരൽചൂണ്ടുന്നതാകും. പിന്നാലെ, വിവിധ മേഖലകളിൽ വികസന മുന്നേറ്റത്തിനുള്ള ഭരണപരമായ നടപടികളിലേക്കു രാജ്യം കടന്നേക്കും. ആദ്യ 100 ദിന പദ്ധതികളിലെന്നപോലെ എല്ലാ മന്ത്രാലയങ്ങൾക്കും സമയബന്ധിതമായ അജൻഡകൾ നൽകിക്കൊണ്ടുള്ള പദ്ധതി നിർദേശങ്ങൾക്കും സാധ്യതയുണ്ട്.

∙ ആഗോള ബന്ധങ്ങളിലെ ആശങ്കകൾ

ADVERTISEMENT

അധികാരമേറ്റതിനു പിന്നാലെ മോദി സർക്കാരിനു നേരിടേണ്ടിവന്നത് ശുഭകരമല്ലാത്ത ഒട്ടേറെ കാര്യങ്ങളാണ്. നയതന്ത്രബന്ധങ്ങൾ മുതൽ സാമ്പത്തിക രംഗം വരെ ഇതിലുൾപ്പെടും. ലോകമാകെ ഭരണാധികാരികൾ തിരിച്ചടി നേരിട്ടപ്പോഴും മൂന്നാമൂഴത്തിലേക്ക് കടന്നുകൂടാനെങ്കിലും നരേന്ദ്രമോദിക്കായി എന്നതു പ്രധാനമാണ്. എന്നാൽ തൊട്ടുപിന്നാലെ ആഗോളതലത്തിൽ ചില തിരിച്ചടികൾ നേരിടേണ്ടിവന്നു. ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ടതിന് ഇന്ത്യൻ ബന്ധം ആരോപിക്കപ്പെട്ടതായിരുന്നു ഇതിൽ പ്രധാനം. ഹൈകമ്മിഷണർ അടക്കം ഇന്ത്യയുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർക്കു കൊലപാതകവുമായി ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനു പിന്നാലെ ആറു നയതന്ത്ര പ്രതിനിധികളെ കാനഡ പുറത്താക്കി. ആരോപണം നിഷേധിച്ച ഇന്ത്യ തിരിച്ചടിയായി കാനഡയുടെയും 6 നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. കാനഡയുടെ നടപടികളെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇക്കാര്യത്തിൽ യുഎസും യുകെയും ഒാസ്ട്രേലിയയും ന്യൂസീലൻഡുമെല്ലാം സ്വീകരിച്ചത്.

കാനഡയിർ ഹർദീപ് സിങ് നിജ്‌ജാറിന്റെ ചിത്രമുള്ള പോസ്റ്റർ. (File Photo: REUTERS/Chris Helgren)

ഇതിനു പിന്നാലെ ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരെ യുഎസിൽ ഉയർന്ന കൈക്കൂലി ആരോപണവും രാജ്യത്തിനു തിരിച്ചടിയായി. പ്രത്യക്ഷമായി നയതന്ത്ര ബന്ധങ്ങളെ ബാധിക്കുന്ന രീതിയിൽ വളർന്നില്ലെങ്കിലും സാമ്പത്തിക സഹകരണമടക്കമുള്ള കാര്യങ്ങളിൽ സംശയത്തിന്റെ നിഴൽ വീഴാൻ ഇതിടയാക്കി. യുഎസ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വിജയത്തിൽ ആദ്യം അഭിനന്ദിച്ച ലോകനേതാക്കളിലൊരാൾ നരേന്ദ്ര മോദി ആണെങ്കിലും ഇന്ത്യ-യുഎസ് ബന്ധം ട്രംപിന്റെ രണ്ടാമൂഴത്തിൽ എത്രമാത്രം ശുഭകരമായിരിക്കുമെന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നു. ശത്രുവായാലും മിത്രമായാലും ‘അമേരിക്ക ആദ്യം’ എന്ന ട്രംപിന്റെ നയം ഇന്ത്യയെയും ബാധിക്കാതെ വയ്യ. ഡോളറിന് പകരം സ്വന്തമായ കറൻസിയെക്കുറിച്ച് ആലോചിക്കുന്ന ഇന്ത്യയടക്കമുള്ള ബ്രിക്സ് രാഷ്ട്രങ്ങളുടെ ഉൽപന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണി ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്.

ബംഗ്ലദേശിൽ ഇന്ത്യയുടെ മിത്രമായിരുന്ന ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടത്, അവിടെ നടക്കുന്ന ന്യൂനപക്ഷ വിരുദ്ധ കലാപങ്ങൾ, പാക്കിസ്ഥാനിൽ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വം, മാലദ്വീപിന്റെ ഇന്ത്യാ വിരുദ്ധവും ചൈനയ്ക്ക് അനുകൂലവുമായ നിലപാട്, ശ്രീലങ്കയിൽ ഇന്ത്യാ വിരുദ്ധനല്ലെങ്കിലും ചൈനയോട്് ആഭിമുഖ്യം പുലർത്താനിടയുള്ള ഇടതുപക്ഷക്കാരനായ അനുര ദിസനായകെ അധികാരമേറ്റത് തുടങ്ങിയ ഘടകങ്ങളെല്ലാം രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തുന്നതാണ്. ചൈനയുമായുള്ള സംഘർഷങ്ങൾക്കും അയവുണ്ടായിട്ടില്ല. ബ്രഹ്മപുത്ര നദിയിൽ ചൈന നിർമാണമാരംഭിക്കാനിരിക്കുന്ന അണക്കെട്ട് രാജ്യത്തിന് പുതിയൊരു ആശങ്ക കൂടിയാണു സൃഷ്ടിക്കുന്നത്.

 പശ്ചിമേഷ്യൻ സംഘർഷവും റഷ്യ-യുക്രെയ്ൻ യുദ്ധവും ലോകത്തിനെന്നപോലെ ഇന്ത്യയ്ക്കും സാമ്പത്തിക രംഗത്തടക്കം തിരിച്ചടിയാണ്. ഡൽഹിയിൽ ജി20 ഉച്ചകോടി സംഘടിപ്പിച്ചതിന്റെ തിളക്കം രാജ്യാന്തര ബന്ധങ്ങളിൽ നിലനിർത്താൻ ഇന്ത്യയ്ക്കായിട്ടില്ല. ഉച്ചകോടി കഴിഞ്ഞു തിരിച്ചെത്തിയ ഉടൻ ആണ് ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്ക്കെതിരായ നിലപാട് കർശനമാക്കിയതെന്നും ശ്രദ്ധിക്കണം. രാജ്യാന്തര ബന്ധങ്ങളിൽ നില മെച്ചപ്പെടുത്തേണ്ടതുണ്ടെങ്കിലും പെട്ടെന്നു മാറ്റങ്ങളുണ്ടാക്കുന്ന തരത്തിൽ വിദേശനയതന്ത്രത്തിൽ എന്തെങ്കിലും ചുവടുവയ്പ് ഉണ്ടാകാനുള്ള സാധ്യത ഇപ്പോൾ നിലനിൽക്കുന്നുമില്ല.

യുക്രെയ്നിനെതിരെ വ്യോമാക്രമണം നടത്തുന്ന റഷ്യൻ ഹെലികോപ്റ്റർ. (Photo: AFP)

∙ സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾ

സാമ്പത്തികരംഗത്ത് വലിയ വെല്ലുവിളികളാണ് രാജ്യത്തിനു മുന്നിലുള്ളത്. യുദ്ധം ലോകത്താകെയുണ്ടാക്കിയ സാമ്പത്തിക അനിശ്ചിതത്വത്തിൽ ഇന്ത്യ കുലുങ്ങാതെ നിൽക്കുന്നുവെന്നു പറയാമെങ്കിലും കാര്യങ്ങൾ ശുഭകരമല്ല. ജിഡിപിയിലുണ്ടായ കുറവും വളർച്ചാനിരക്ക് പ്രവചനങ്ങളിലെ മങ്ങിയ നിലയും വിദേശഫണ്ടുകൾ ഇന്ത്യൻ ഒാഹരി വിപണിയിൽനിന്നു നടത്തിയ കൂട്ടപ്പിൻമാറ്റവും വർഷാവസാനത്തിൽ ഇന്ത്യയുടെ സാമ്പത്തിക നിലയെ ഉലച്ച ഘടകങ്ങളാണ്. ഒക്ടോബറിൽ 1,14,445 കോടിയുടെയും നവംബറിൽ 45,974 കോടിയുടെയും വിദേശഫണ്ടുകളാണ് ഇന്ത്യൻ വിപണിയിൽനിന്നു വിറ്റൊഴിഞ്ഞത്. ഡിസംബറിൽ നില മെച്ചപ്പെട്ടെന്നു തോന്നിച്ചെങ്കിലും വർഷാവസാനത്തിൽ വീണ്ടും വിൽപന കൂടുകയാണു ചെയ്തത്. സെപ്റ്റംബറിൽ 86,000 പോയിന്റിനോടടുത്ത സെൻസെക്സും 26,000 കടന്ന നിഫ്റ്റിയും ഉയർത്തിയ പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടി നൽകുകയാണ് പിന്നീടുണ്ടായ തകർച്ചകൾ ചെയ്തത്. എങ്കിലും യുദ്ധമടക്കമുള്ള പ്രതിസന്ധികൾക്കിടയിലും ഇൗ വർഷവും 9 ശതമാനം വളർച്ച നേടാൻ ഒാഹരി വിപണിക്കായി എന്നത് ആശ്വാസകരമാണ്.

സെൻസെക്സ് 79,000 തൊടാതെയും നിഫ്റ്റി 24,000 തൊടാതെയും നിൽക്കുമ്പോഴും പുതുവർഷത്തിൽ ഇൗ നിലയിൽ മാറ്റമുണ്ടാകുമെന്നു തന്നെയാണു പ്രതീക്ഷ. ഇൗ വർഷം സെൻസെക്സ് 93,000 പോയിന്റ് വരെ ഉയർന്നേക്കുമെന്നാണ് മോർഗൻ സ്റ്റാൻലിയുടെ പ്രവചനം. നിഫ്റ്റിക്ക് 29,000 വരെ വളർച്ചയും പ്രവചിക്കുന്നു. ഇതൊരു അതിരുവിട്ട പ്രതീക്ഷയാണെങ്കിലും വർഷാരംഭത്തിൽ ഇന്ത്യൻ വിപണിക്ക് ഉണർവുണ്ടാകാൻ തന്നെയാണ് എല്ലാ സാധ്യതയും. ഇടക്കാലത്തെ വിപണിയുടെ ഉയർന്ന നില ഉൗതിപ്പെരുപ്പിച്ചതും അനർഹവുമായിരുന്നെന്നും അതിൽ തിരുത്തലുണ്ടാവുകയാണ് ചെയ്തതെന്നുമുള്ള വിശദീകരണം കണക്കിലെടുത്താൽ ഇനിയുണ്ടാകുന്ന ചെറുതും ക്രമവുമായ വളർച്ച സുസ്ഥിരവും യാഥാർഥ്യബോധ്യത്തോടെയുള്ളതും ദീർഘകാലം നിലനിൽക്കുന്നതുമാകും. അതായത്, പുതുവർഷം ഒാഹരി വിപണിക്ക് ആശങ്കയേക്കാളേറെ പ്രതീക്ഷയാണു നൽകുന്നതെന്നു ചുരുക്കം.

ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (File Photo: IANS)

ഡോളറിനെതിരെ രൂപയ്ക്കുണ്ടായ തകർച്ചയാണ് മറ്റൊരു പ്രതിസന്ധി. ജനുവരിയിൽ ട്രംപ് അധികാരമേൽക്കുന്നതോടെ ഡോളർ വീണ്ടും കരുത്താർജിക്കുന്നത് രൂപയുടെ നില കൂടുതൽ പരുങ്ങലിലാക്കുമോ എന്ന ആശങ്കയുണ്ട്. അതോടൊപ്പം, ട്രംപിന്റെ ചൈന വിരുദ്ധ നിലപാടും ഇസ്രയേൽ-പലസ്തീൻ, റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ അയവുണ്ടാകാനുള്ള സാധ്യതയും പ്രതീക്ഷ നൽകുന്നു. യുദ്ധസാഹചര്യം മാറിയാൽ എണ്ണ വിലയിലുണ്ടാകാവുന്ന കുറവും ഗുണകരമാകും. ജിഡിപിയിലുണ്ടായ ഇടിവ് ചെറിയ തോതിലെങ്കിലും നികത്തപ്പെടുമെന്നതാണു മറ്റൊരു പ്രതീക്ഷ.

വിപണിയെ ഉണർത്താനുള്ള ചില നടപടികൾ ്രെബഫുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിലുണ്ടാകുമെന്നുറപ്പാണ്. അതോടൊപ്പം സുസ്ഥിര വികസനത്തിനുള്ള മൂന്നാം മോദി സർക്കാരിന്റെ ആദ്യ ചുവടുവയ്പുകളും ഇൗ ബജറ്റിൽ കാണാനാകും. ഭരണത്തിന്റെ ആദ്യ വർഷം തീർച്ചയായും പരീക്ഷണങ്ങൾക്ക് ഏറ്റവും മികച്ച അവസരമാണു നൽകുക. ആദായനികുതി ഇളവുപരിധി ഉയർത്തുകയും അതുവഴി വിപണിയിലേക്ക് പണമൊഴുക്കുകയും ചെയ്യുമെന്നൊരു സാധ്യതയാണ് ധനകാര്യ വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്. 15 ലക്ഷം എന്ന സ്വപ്നതുല്യമായ ഇളവുപരിധി വരെ അവർ പ്രവചിക്കുന്നു. അത്തരമൊരു പരിധിയുയർത്തൽ അസംഭവ്യമാകുമെങ്കിലും കഴിഞ്ഞ വർഷങ്ങളിലൊക്കെ പ്രവചനമായൊതുങ്ങിയ പരിധി ഉയർത്തൽ ഇത്തവണ സംഭവിക്കുമെന്നു തന്നെയാണു കരുതുന്നത്.

യുഎസ് ഡോളർ. (Photo by BAY ISMOYO / AFP)

നികുതി നിരക്കുകളിൽ കുറവു വരുത്താനുള്ള സാധ്യതയുമുണ്ട്. അവസാനം 2020-21 ബജറ്റിലാണ് നികുതിനിരക്കിൽ കുറവുണ്ടായത്. അഞ്ചുവർഷ കാലയളവ് അടുത്തൊരു നികുതിയിളവ് പ്രഖ്യാപനത്തിന് ന്യായമായ ഇടവേളയായി ധനമന്ത്രി കരുതാനിടയുണ്ട്. പരിധി ഉയർത്തലോ നികുതിയിളവോ ഉണ്ടായാൽ സ്റ്റാൻഡേഡ് ഡിഡക്‌ഷഷനിൽ മാറ്റമുണ്ടാകാനിടയില്ല. കഴിഞ്ഞ തവണ വർധന നടത്തിയതുമാണ്. പുതിയ നികുതിരീതി (ന്യൂ റെജിം) കൂടുതൽ ആകർഷകമാക്കുമെന്നുറപ്പാണ്. അത് പഴയ രീതി എടുത്തുകളയുന്ന തലത്തിലേക്കു വരുമോ എന്ന ചിന്തയും ഉയരാതിരിക്കുന്നില്ല.

48.2 ലക്ഷം കോടിയിൽനിന്ന് 51 ലക്ഷം കോടിയിലേക്ക് ബജറ്റ് വളരുമെന്നാണു പ്രതീക്ഷിക്കുന്നത്. ഒപ്പം നികുതി പരിഷ്കരണ നടപടികളും അടിസ്ഥാന വികസന മേഖലയിലെ നിക്ഷേപ വർധനയും വ്യവസായ ലോകം ആവശ്യപ്പെടുന്നു. കർഷകരടക്കം അധഃസ്ഥിത വിഭാഗങ്ങൾ ക്ഷേമപ്രഖ്യാപനങ്ങളുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഏതായാലും ഇൗ ബജറ്റിൽ പ്രതീക്ഷിക്കുന്നതിലേറെ മാറ്റങ്ങളുണ്ടാകുമെന്നുതന്നെ വേണം കരുതാൻ. അത് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തി ലോകത്തിലെ ഏറ്റവും ഉൗർജസ്വലമായ സാമ്പത്തിക ശക്തികളിൽ ഒന്നെന്ന നിലയിൽ തുടരാൻ സഹായിക്കുന്നതാകുമെന്നുറപ്പ്. തിരഞ്ഞെടുപ്പുകൾ പോലെയുള്ള സമ്മർദങ്ങളൊന്നുമില്ലാത്തതിനാൽ കടുത്ത നടപടികളിലേക്കു കടക്കാൻ ധനമന്ത്രിക്കാവുമെന്നതും ഇത്തവണത്തെ ബജറ്റിനെ ശ്രദ്ധേയമാക്കും.

(രാഷ്ട്രീയം, നിയമനടപടികൾ, തർക്കങ്ങൾ, തിരഞ്ഞെടുപ്പുകൾ... 2025ൽ കാത്തിരിക്കുന്നതെന്ത്? വായിക്കാം രണ്ടാം ഭാഗത്തിൽ)

English Summary:

India's 2025 Outlook: Political Stability and Economic Growth