പിണറായി സർക്കാരിനെ പ്രതിപക്ഷത്തെ പോലെ കടന്നാക്രമിച്ചിരുന്ന കേരള മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ, എൻഡിഎ സർക്കാരിന്റെ നെടുന്തൂണായ നിതീഷ് കുമാറിന്റെ ബിഹാറിലേക്ക് മാറ്റിയത് എന്തിനാവും? ‘2025’ എന്നതാണ് ഇതിനുള്ള ഒറ്റവാക്കിലെ ഉത്തരം. ഈ വർഷം രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ ഒരെണ്ണം ബിഹാറാണ്. മറ്റൊന്ന് രാജ്യ തലസ്ഥാനവും. ഈ രണ്ട് തിരഞ്ഞെടുപ്പും ബിജെപിയെ സംബന്ധിച്ചിടത്തോളം അതിനിർണായകമാണ്. ഡൽഹിയിൽ തുടർഭരണം ലഭിച്ചാൽ, നിലവിൽ മുഖ്യമന്ത്രിപദം ഒഴിഞ്ഞിരിക്കുന്ന അരവിന്ദ് കേജ്‌രിവാളിന്റെ തിരിച്ചുവരവിനുള്ള വൻ അവസരമായിരിക്കും. എന്തു വിലകൊടുത്തും അതിനെ പ്രതിരോധിക്കുകയെന്നതാണ് ബിജെപി ലക്ഷ്യം. ബിഹാറിലാകട്ടെ എപ്പോൾ വേണമെങ്കിലും മറുകണ്ടം ചാടാവുന്ന നിതീഷിന് മേൽ ബിജെപിക്ക് ഒരു കണ്ണുവേണ്ടത് അത്യാവശ്യവും. തലസ്ഥാനം പിടിക്കാൻ പുറപ്പെടുമ്പോൾ സ്വന്തം തലയിലും മാറ്റം വരികയാണെന്ന സത്യവും ബിജെപിക്കു മുന്നിലുണ്ട്. ജനുവരിയില്‍ ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷൻ വരും എന്നതാണ് അതിൽ പ്രധാനം. ആരാവും ജെ.പി.നഡ്ഡയ്ക്കു പകരം ബിജെപിയെ നയിക്കുക? ആരായാലും, ശതാബ്ദി ആഘോഷത്തിലേക്കു കടക്കുന്ന ആർഎസ്എസിനെ മനസ്സിൽ കണ്ടുമാത്രമേ ഈ തീരുമാനമെടുക്കാൻ ബിജെപിക്ക് സാധിക്കുകയുള്ളൂ. ബിജെപിക്ക് മാത്രമല്ല മറ്റു പാർട്ടികൾക്കും 2025 നിർണായകമാണ്. സീതാറാം യച്ചൂരിയുടെ നിര്യാണം ഒഴിച്ചിട്ട സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുടെ പദവിയിലെത്തുന്നത് ആരാവും എന്നോർത്ത് കേരളവും ആകാംക്ഷയിലാണ്. പക്ഷേ ഇതറിയാൻ ഏപ്രിൽ വരെ കാക്കണം. തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ നേരിടാൻ ഇന്ത്യാ സഖ്യം ഉയർത്തെഴുന്നേൽക്കുമോ എന്നതാണ് പ്രതിപക്ഷ ക്യാംപിൽനിന്ന് അറിയേണ്ട മറ്റൊരു കാര്യം. 2024 ഇന്ത്യയെ ഉഴുതുമറിച്ച പൊതുതിരഞ്ഞെടുപ്പിന്റെ വർഷമായിരുന്നെങ്കിൽ 2025 തലമുറമാറ്റത്തിന്റെ വർഷമാണ്. പുതിയ തലവന്മാർ പാർട്ടി ഭരിക്കാൻ എത്തുന്ന വർഷം. രാഷ്ട്രീയത്തിലും നിയമനിർമാണത്തിലും മതപരമായ വിഷയങ്ങളിലും സമരങ്ങളിലും വരെ തർക്കങ്ങള്‍ തുടരുമ്പോൾ അതിനൊരു തീർപ്പുകൽപിക്കാൻ 2025നു സാധിക്കുമോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിണറായി സർക്കാരിനെ പ്രതിപക്ഷത്തെ പോലെ കടന്നാക്രമിച്ചിരുന്ന കേരള മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ, എൻഡിഎ സർക്കാരിന്റെ നെടുന്തൂണായ നിതീഷ് കുമാറിന്റെ ബിഹാറിലേക്ക് മാറ്റിയത് എന്തിനാവും? ‘2025’ എന്നതാണ് ഇതിനുള്ള ഒറ്റവാക്കിലെ ഉത്തരം. ഈ വർഷം രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ ഒരെണ്ണം ബിഹാറാണ്. മറ്റൊന്ന് രാജ്യ തലസ്ഥാനവും. ഈ രണ്ട് തിരഞ്ഞെടുപ്പും ബിജെപിയെ സംബന്ധിച്ചിടത്തോളം അതിനിർണായകമാണ്. ഡൽഹിയിൽ തുടർഭരണം ലഭിച്ചാൽ, നിലവിൽ മുഖ്യമന്ത്രിപദം ഒഴിഞ്ഞിരിക്കുന്ന അരവിന്ദ് കേജ്‌രിവാളിന്റെ തിരിച്ചുവരവിനുള്ള വൻ അവസരമായിരിക്കും. എന്തു വിലകൊടുത്തും അതിനെ പ്രതിരോധിക്കുകയെന്നതാണ് ബിജെപി ലക്ഷ്യം. ബിഹാറിലാകട്ടെ എപ്പോൾ വേണമെങ്കിലും മറുകണ്ടം ചാടാവുന്ന നിതീഷിന് മേൽ ബിജെപിക്ക് ഒരു കണ്ണുവേണ്ടത് അത്യാവശ്യവും.

തലസ്ഥാനം പിടിക്കാൻ പുറപ്പെടുമ്പോൾ സ്വന്തം തലയിലും മാറ്റം വരികയാണെന്ന സത്യവും ബിജെപിക്കു മുന്നിലുണ്ട്. ജനുവരിയില്‍ ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷൻ വരും എന്നതാണ് അതിൽ പ്രധാനം. ആരാവും ജെ.പി.നഡ്ഡയ്ക്കു പകരം ബിജെപിയെ നയിക്കുക? ആരായാലും, ശതാബ്ദി ആഘോഷത്തിലേക്കു കടക്കുന്ന ആർഎസ്എസിനെ മനസ്സിൽ കണ്ടുമാത്രമേ ഈ തീരുമാനമെടുക്കാൻ ബിജെപിക്ക് സാധിക്കുകയുള്ളൂ.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. (Photo: PTI)
ADVERTISEMENT

ബിജെപിക്ക് മാത്രമല്ല മറ്റു പാർട്ടികൾക്കും 2025 നിർണായകമാണ്. സീതാറാം യച്ചൂരിയുടെ നിര്യാണം ഒഴിച്ചിട്ട സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുടെ പദവിയിലെത്തുന്നത് ആരാവും എന്നോർത്ത് കേരളവും ആകാംക്ഷയിലാണ്. പക്ഷേ ഇതറിയാൻ ഏപ്രിൽ വരെ കാക്കണം. തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ നേരിടാൻ ഇന്ത്യാ സഖ്യം ഉയർത്തെഴുന്നേൽക്കുമോ എന്നതാണ് പ്രതിപക്ഷ ക്യാംപിൽനിന്ന് അറിയേണ്ട മറ്റൊരു കാര്യം. 2024 ഇന്ത്യയെ ഉഴുതുമറിച്ച പൊതുതിരഞ്ഞെടുപ്പിന്റെ വർഷമായിരുന്നെങ്കിൽ 2025 തലമുറമാറ്റത്തിന്റെ വർഷമാണ്. പുതിയ തലവന്മാർ പാർട്ടി ഭരിക്കാൻ എത്തുന്ന വർഷം. രാഷ്ട്രീയത്തിലും നിയമനിർമാണത്തിലും മതപരമായ വിഷയങ്ങളിലും സമരങ്ങളിലും വരെ തർക്കങ്ങള്‍ തുടരുമ്പോൾ അതിനൊരു തീർപ്പുകൽപിക്കാൻ 2025നു സാധിക്കുമോ?

∙ വരുന്നുണ്ട്, രണ്ട് തിരഞ്ഞെടുപ്പുകൾ

ഡൽഹിയിലും ബിഹാറിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഇക്കൊല്ലം രാഷ്ട്രം ഉറ്റുനോക്കുന്ന രണ്ടു ജനവിധികളെന്നു നേരത്തേ പറഞ്ഞല്ലോ. കേന്ദ്രത്തിലെ ഏറ്റവും വലിയ സഖ്യകക്ഷികളിലൊന്നായ ജെഡിയുവും ഒപ്പം ബിജെപിയും വിജയപ്രതീക്ഷയിൽ തന്നെയാണ്. എൻഡിഎ വിജയം മാത്രമല്ല, അതിൽതന്നെ തങ്ങൾക്കനുകൂലമായ ഒരു ബാലൻസ് കൂടി ഉണ്ടാകണമെന്ന് ബിജെപി സ്വകാര്യമായി ആഗ്രഹിക്കുന്നുണ്ടാകും. ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ബിഹാർ തിരഞ്ഞെടുപ്പ്. പലതവണ ചേരിമാറിയിട്ടുള്ള നിതീഷ് കുമാറിന്റെ മനസ്സിൽ പുതിയ നീക്കങ്ങളെന്തെങ്കിലുമുണ്ടോ എന്ന ആശങ്ക ബിജെപിക്കുണ്ട്. എന്നാൽ കേന്ദ്രഭരണത്തിലെ ശക്തമായ പങ്കാളിത്തം മറിച്ചൊന്നും ചിന്തിക്കാൻ നിതീഷിനെ പ്രേരിപ്പിക്കില്ലെന്ന് ബിജെപി കരുതുന്നു. എന്നാൽ അതോടൊപ്പം, സമ്മർദശക്തിയാണെന്ന സ്ഥിതി സീറ്റ് വിഭജനത്തിലടക്കം നിതീഷ് കാണിക്കുമെന്ന ആശങ്കയും അവർക്കുണ്ട്.

84 സീറ്റുള്ള ബിജെപി 48 സീറ്റുള്ള നിതീഷ് കുമാറിന് മുഖ്യമന്ത്രിക്കസേര വിട്ടുനൽകിയത് നിവൃത്തിയില്ലാത്തതുകൊണ്ടാണ്. 73 സീറ്റ് നേടിയ ആർജെഡിയും 16 സീറ്റോടെ നില മെച്ചപ്പെടുത്തിയ കോൺഗ്രസുമടങ്ങുന്ന പ്രതിപക്ഷ സഖ്യത്തിന് 104 സീറ്റുള്ളതിനാൽ നിതീഷിന് ഭരണം നൽകിയതിനാലാണ് 138 സീറ്റോടെ എൻഡിഎക്ക് ഭരണം നേടാനായത്. തങ്ങളുടെ ഇരട്ടിയോളം സീറ്റുള്ള പാർട്ടിയാണെന്ന പരിഗണനയൊന്നും നിതീഷ് നൽകിയേക്കില്ല എന്ന ആശങ്ക ബിജെപിക്കുണ്ട്. നിതീഷുമായി ആശയവിനിമയം ശക്തമാക്കാൻ കൂടി ലക്ഷ്യമിട്ടാവാം പുതിയ ഗവർണർ മാറ്റം പോലും. ആരിഫ് മുഹമ്മദ് ഖാൻ ഇടക്കാലത്തെങ്കിലും നിതീഷുമടങ്ങിയ ജനതാ പരിവാറിന്റെ ഭാഗമായിരുന്നല്ലോ.

ആർജെഡി നേതാവ് തേജസ്വി യാദവും മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലും. (File Photo :PTI)
ADVERTISEMENT

മറുപക്ഷത്ത് എങ്ങനെയും ബിഹാർ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തിലാണ് ആർജെഡി നേതാവ് തേജസ്വി യാദവ്. രാഷ്ട്രീയമായി ജെഡിയുവിനെക്കാൾ ജനസ്വാധീനം തങ്ങൾക്കുണ്ടെന്നാണ് ആർജെഡിയുടെ പ്രതീക്ഷ. ബിജെപി കഴിഞ്ഞ തവണ നേടിയ സീറ്റുകൾ അവർക്കു നിലനിർത്താനാവില്ലെന്നും അദ്ദേഹം കരുതുന്നു. ജാതി സെൻസസ് അടക്കമുള്ള വിഷയങ്ങൾ ഏറ്റവുമധികം ഉയർത്തപ്പെടുന്ന തിരഞ്ഞെടുപ്പാകും ബിഹാറിലേതെന്നതും ഇന്ത്യയുടെ രാഷ്ട്രീയ ശ്രദ്ധ ബിഹാറിലേക്കു തിരിയാൻ കാരണമാകും.

ഡൽഹിയിലാണെങ്കിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും ആം ആദ്മി പാർട്ടിക്കും ജീവൻമരണ പോരാട്ടമാണ്. മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്ന കേജ്‌രിവാളിന് തിരിച്ചുവരവിനുള്ള ഏറ്റവും മികച്ച അവസരമാണിത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലുണ്ടായ തിരിച്ചടി വെല്ലുവിളിയായി മുന്നിലുണ്ട്. 

ഡൽഹിയിൽ നിയമസഭയിലേക്ക് കേജ്‌രിവാളിന് വൻവിജയം സമ്മാനിച്ച അതേ വോട്ടർമാരാണ് ലോക്സഭയിലേക്ക് ആകെയുള്ള ഏഴു സീറ്റിലും ബിജെപിയെ ജയിപ്പിച്ചുവിട്ടത്. കേസുകളിൽ കുരുക്കി അരവിന്ദ് കേജ്‌രിവാൾ എന്ന രാഷ്ട്രീയ നേതാവിനെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ ശ്രമം ജനം തിരിച്ചറിയുമെന്നു തന്നെയാണ് എഎപിയുടെ പ്രതീക്ഷ. അതേസമയം, 25 വർഷത്തിനുശേഷം രാജ്യതലസ്ഥാനത്തെ ഭരണം തിരിച്ചുപിടിക്കാനുള്ള അവസരമായാണ് ബിജെപി ഇൗ തിരഞ്ഞെടുപ്പിനെ കാണുന്നത്. ഒപ്പം കേജ്‌രിവാൾ എന്ന ഏറ്റവും കരുത്തനായ, ഒരുപക്ഷേ രാഹുൽ ഗാന്ധിയേക്കാൾ അവർ ഭയപ്പെട്ടിരുന്ന രാഷ്ട്രീയശത്രുവിനെ നിഷ്കാസനം ചെയ്യാനുള്ള സുവർണാവസരവും.

അരവിന്ദ് കേജ്രിവാൾ. (File Photo :PTI)

കേജ്‌രിവാളിന്റെ ജയിൽവാസമടക്കമുള്ള സംഭവവികാസങ്ങളെ ജനം എങ്ങനെ കാണുന്നു, ആം ആദ്മി പാർട്ടി മുന്നോട്ടുവച്ച ക്ഷേമഭരണമെന്ന സങ്കൽപത്തിൽ അവർ ഇപ്പോഴും വിശ്വാസമർപ്പിക്കുന്നുണ്ടോ എന്നീ കാര്യങ്ങളാകും ഡൽഹിയിലെ വിധി നിർണയിക്കുക. ഏതായാലും 2025ലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനാകും ഡൽഹി വേദിയൊരുക്കുക എന്നുറപ്പ്. നരേന്ദ്ര മോദി, നിതീഷ് കുമാർ, അരവിന്ദ് കേജ്‌രിവാൾ എന്നീ മൂന്നു നേതാക്കളുടെ വ്യക്തിപ്രഭാവത്തിന്റെ മാറ്റുരയ്ക്കലും ഇൗ തിരഞ്ഞെടുപ്പുകളിൽ ദൃശ്യമാകും.

∙ തലമാറാൻ രാഷ്ട്രീയ പാർട്ടികൾ

ADVERTISEMENT

ജനുവരിയിൽ ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷൻ വരും. ബിജെപിക്കകത്തുപോലും അതാരാകുമെന്നതിൽ വ്യക്തതയില്ല. മോദിയുടെയും അമിത് ഷായുടെയും മനസ്സിലിരിപ്പു പോലെയാകും കാര്യങ്ങൾ എന്നു വ്യക്തം. ജെ.പി.നഡ്ഡയ്ക്കു പകരം ആരു വരുമെന്ന ചോദ്യമുയരുമ്പോൾ 18-ാം ലോക്സഭയുടെ മുൻനിരയിലെ ഒഴിച്ചിട്ട ഒരു സീറ്റ് ചില സംശയങ്ങളുയർത്തുന്നുണ്ട്. ഒരു ലോക്സഭാംഗമായിരിക്കുമോ പുതിയ ബിജെപി പ്രസിഡന്റ് എന്നതാകുമത്. ആർഎസ്എസ് ബന്ധത്തിലുണ്ടായ ചില ഉലച്ചിലുകൾ, യുപി തിരഞ്ഞെടുപ്പ് തുടങ്ങിയ വെല്ലുവിളികളാണ് പുതിയ പ്രസിഡന്റിനു നേരിടാനുണ്ടാവുക. സഖ്യകക്ഷി ഭരണമാകുമ്പോൾ മറ്റു പാർട്ടികളുമായി നല്ല ബന്ധം നിലനിർത്തുന്നതിനു നേതൃത്വം നൽകേണ്ട ചുമതലയുമുണ്ടാകും. ആരാധനാലയ സംഘർഷങ്ങളടക്കം പാർട്ടി അണികളെയും ഇതര സംഘപരിവാർ ഘടകങ്ങളെയും നിയന്ത്രിച്ചു നിർത്തുകയും സംഘർഷമൊഴിഞ്ഞ ഭരണാനുകൂല സാഹചര്യമൊരുക്കുകയും ചെയ്യേണ്ടതും പാർട്ടി അധ്യക്ഷന് തലവേദന സൃഷ്ടിക്കാവുന്ന കാര്യങ്ങളാണ്.

രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) തലവൻ മോഹൻ ഭഗവത്. (File Photo: AFP)

ആർഎസ്എസ് ശതാബ്ദി ആഘോഷത്തിരക്കുകളിലേക്കു കടക്കുമ്പോൾ ബിജെപിക്ക് കൂടുതൽ ശ്രദ്ധ ലഭിക്കില്ല എന്നത് അനുകൂലമോ പ്രതികൂലമോ ആയ സാഹചര്യമാക്കിയെടുക്കുന്നത് പുതിയ പ്രസിഡന്റിന്റെ മിടുക്കിനെ ആശ്രയിച്ചിരിക്കും. ബിജെപിക്ക് ആർഎസ്എസ് മുകത്മായ സ്വതന്ത്ര അസ്തിത്വം വേണമെന്ന വാദം പാർട്ടിക്കകത്തുതന്നെ ഉയർന്നുവരുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. കേന്ദ്രമന്ത്രിമാരായ ശിവ്‌രാജ് സിങ് ചൗഹാൻ, മനോഹർ ലാൽ ഖട്ടർ, ധർമേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര യാദവ്, പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, ലോക്സഭാ സ്പീക്കർ ഒാം ബിർല തുടങ്ങിയ പേരുകൾ കേൾക്കുന്നുണ്ട്. പാർട്ടിക്ക് കൂടുതൽ കരുത്തുറ്റ നേതൃത്വം എന്നൊരു പരിഗണന വരികയാണെങ്കിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന് ഒരവസരം കൂടി ലഭിച്ചേക്കാം എന്നൊരു വിദൂരസാധ്യതയും ചർച്ചചെയ്യപ്പെടുന്നു. നിലവിൽ സംഘടനാ രംഗത്തുള്ള ആളെന്ന നിലയിൽ വിനോദ് താവ്ഡെക്ക് കൂടുതൽ സാധ്യതയുണ്ടെന്ന് കരുതുന്നവരുമുണ്ട്.

ജാതി സെൻസസിനു വേണ്ടിയുള്ള മുറവിളിയും ഇതോടൊപ്പം ചർച്ചയിലേക്കു വരികയാണ്. ബിജെപിയുടെ ഹിന്ദുത്വ അജൻഡയെ ചെറുക്കാനുള്ള മാർഗം കൂടിയായാണ് കോൺഗ്രസ് ജാതി സെൻസസിനെ കാണുന്നത്. 

ശതാബ്ദി വർഷത്തിൽ ആർഎസ്എസിലും നേതൃമാറ്റത്തിന് സാധ്യതയേറെയാണ്. സർസംഘ ചാലക് ആയി 15 വർഷം തികയ്ക്കുകയും 75 വയസ്സ് പിന്നിടുകയും ചെയ്ത മോഹൻ ഭാഗവത് ഇക്കുറി സ്ഥാനമൊഴിയാനാണു സാധ്യത. നിലവിലുള്ള സർസംഘചാലക് സ്വയം സ്ഥാനമൊഴിയുന്നതു വരെ തുടരുന്നതാണ് ആർഎസ്എസ് രീതി. ശതാബ്ദി ആഘോഷത്തിലേക്കു കടക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ വാർഷിക പൊതുയോഗമായ അഖിൽ ഭാരതീയ പ്രതിനിധി സഭ നാഗ്പുരിൽ നടക്കുമ്പോൾ നേതൃമാറ്റമുണ്ടാകാൻ തന്നെയാണ് എല്ലാ സാധ്യതയും. പ്രതിപക്ഷ നിരയിലാണെങ്കിൽ സംഘടനാ രംഗത്ത് ഒരു വർഷം നീളുന്ന പുനഃസംഘടനാ നടപടികളിലേക്കു കടക്കുകയാണ് കോൺഗ്രസ്. പ്രതിപക്ഷ നേതൃസ്ഥാനത്തിനൊപ്പം പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കു കൂടി വരാൻ രാഹുൽ ഗാന്ധി ഏതായാലും സന്നദ്ധനായിരിക്കില്ല. പാർട്ടിയുടെ പ്രമുഖ സ്ഥാനങ്ങളിലെല്ലാം രാഹുലിന്റെ സ്വന്തക്കാരാണെന്ന ആരോപണം വേണ്ടത്ര ശ്രദ്ധിക്കപ്പെടാനുമിടയില്ല. ഇടക്കാലത്ത് ഉയർന്നുവന്ന വിമതശബ്ദങ്ങളും ഏറക്കുറെ നിലച്ചിട്ടുണ്ടെങ്കിലും സംഘടനാ പുനഃസംഘടനയോടടുക്കുമ്പോൾ വീണ്ടും സജീവമായിക്കൂടായ്കയില്ല.

കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, അശോക് ഗെലോട്ട്, ഡി.കെ.ശിവകുമാർ എന്നിവർക്കൊപ്പം രാഹുൽ ഗാന്ധി. (ചിത്രം: മനോരമ)

സീതാറാം യച്ചൂരിയുടെ നിര്യാണത്തിനു ശേഷം ഒഴിഞ്ഞുകിടക്കുന്ന സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുടെ പദവിയിലേക്ക് ഏപ്രിലിലെ മധുര പാർട്ടി കോൺഗ്രസിലാകും സ്ഥിരം നിയമനം നടക്കുക. താൽക്കാലിക ചുമതല വഹിക്കുന്ന പ്രകാശ് കാരാട്ടിനു തന്നെ സ്ഥിരം ചുമതല നൽകുമോ അതോ വൃന്ദ കാരാട്ടിലൂടെ ആദ്യ വനിതാ സാരഥി കടന്നുവരുമോ എന്നീ സാധ്യതകൾ ചർച്ചചെയ്യപ്പെടുന്നുണ്ട്. ഒപ്പം എം.എ.ബേബി, ബി.വി.രാഘവലു തുടങ്ങിയ പുതിയ പേരുകളും പരിഗണിക്കപ്പെടാം. ഇന്ത്യാ സഖ്യത്തിന്റെ നേതൃപദവിയെച്ചൊല്ലിയുള്ള തർക്കങ്ങളും ഇതോടൊപ്പം പറയാം. കോൺഗ്രസ് നേതൃത്വം നൽകുന്നതിനെ ചോദ്യം ചെയ്തു നിൽക്കുകയാണ് മമത ബാനർജിയും ആം ആദ്മി പാർട്ടിയും. പ്രതിപക്ഷ നേതൃസ്ഥാനത്ത് രാഹുൽ ഗാന്ധിക്ക് അവസരം നൽകിയെങ്കിലും മുന്നണിയുടെ നേതൃത്വം വഹിക്കാൻ അദ്ദേഹം പ്രാപ്തനാണെന്ന അഭിപ്രായം ഇൗ പാർട്ടികൾക്കില്ല. പാർലമെന്ററി ഇടപെടലുകൾക്കപ്പുറം തിരഞ്ഞെടുപ്പിൽ ജയിക്കുക എന്ന ലക്ഷ്യം നേടാൻ പ്രാപ്തിയുള്ള നേതൃത്വം വരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷേ, അതാര് എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. ഇന്ത്യാ സഖ്യത്തിൽതന്നെ വിള്ളലുണ്ടാവുകയും ഒരു മൂന്നാം ചേരിതന്നെ രൂപപ്പെടുകയും ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

∙ ചർച്ചകളിലേക്ക് 3 നിയമനിർമാണങ്ങൾ

പുതുവർഷത്തിൽ ചൂടേറിയ ചർച്ചകൾക്കിടയാക്കാവുന്ന രണ്ടു നിയമനിർമാണങ്ങളാണ് പാർലമെന്റിന്റെ പരിഗണനയ്ക്കു വരിക. വഖഫ് നിയമഭേഗതിയും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലും. ഇതിൽ വഖഫ് നിയമഭേദഗതി കൂടുതൽ വികാരപരമായ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയേക്കും. പ്രതിപക്ഷം ഒന്നടങ്കം എതിർക്കുന്ന സാഹചര്യത്തിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയെടുക്കുക ഏറക്കുറെ അസാധ്യമാണ്. വഖഫ് ഭേദഗതിയുടെ കാര്യത്തിലാണെങ്കിൽ സഖ്യകക്ഷികളായ ജെഡിയുവിന്റെയും ടിഡിപിയുടെയും പിന്തുണ ലഭിക്കാനുള്ള സാധ്യതയും കുറവാണ്. മുസ്‌ലിം വോട്ട് ഇരുകക്ഷികൾക്കും ഏറെ പ്രധാനമാണ് എന്നതുതന്നെ പ്രധാന കാരണം. പ്രത്യേകിച്ച് ബിഹാറിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ. പാസായാലും ഇല്ലെങ്കിലും രണ്ടു നിയമങ്ങളും ഏറെ ചർച്ചകൾക്കു വഴിതുറക്കുമെന്നുറപ്പ്.

രാഹുൽ ഗാന്ധി ലോക്സഭയിൽ പരമശിവന്റെ ചിത്രവുമായി (Videograb:Sansad TV)

ജാതി സെൻസസിനു വേണ്ടിയുള്ള മുറവിളിയും ഇതോടൊപ്പം ചർച്ചയിലേക്കു വരികയാണ്. ബിജെപിയുടെ ഹിന്ദുത്വ അജൻഡയെ ചെറുക്കാനുള്ള മാർഗം കൂടിയായാണ് കോൺഗ്രസ് ജാതി സെൻസസിനെ കാണുന്നത്. സാമൂഹികനീതിവാദം ഉയർത്താനും ഇതുകൊണ്ട് സാധിക്കുമെന്നവർ കരുതുന്നു. ജാതിരാഷ്ട്രീയം ഏറ്റവും ശക്തമായ ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജാതി സെൻസസിനു വേണ്ടിയുള്ള മുറവിളി ശക്തമാകുമെന്നുറപ്പ്. പൂർണമായും നിഷേധിക്കാനാവാത്ത വിധം ബിജെപി പോലും ഇക്കാര്യത്തിൽ ആശയക്കുഴപ്പത്തിലാണ്. എന്നാൽ, ജാതി സെൻസസ് ആവശ്യം അംഗീകരിച്ചാൽ അതിനു പിന്നാലെ 50 ശതമാനം സംവരണ പരിധി നീക്കം ചെയ്യണമെന്ന വാദവും ഉയർന്നുവരുമെന്നതാണ് ബിജെപിയെ ഭയപ്പെടുത്തുന്നത്. അതുകൊണ്ടാണ് സ്ത്രീകളും യുവാക്കളും കർഷകരും പാവപ്പെട്ടവരുമാണ് ഏറ്റവും വലിയ ജാതികളെന്നൊക്കെ പ്രധാനമന്ത്രി വാദമുയർത്തുന്നത്.

പൗരത്വ നിയമവും ഏക സിവിൽകോഡും ബിജെപി കൈവിട്ട അജൻഡകളല്ല. പക്ഷേ, ഇക്കാര്യത്തിൽ കേന്ദ്രതലത്തിൽ തിരക്കിട്ട നീക്കങ്ങളുണ്ടാവില്ല. എന്നാൽ ഉത്തരാഖണ്ഡ് നടപ്പാക്കിയ ഏക സിവിൽ കോഡ് മറ്റു ബിജെപി സംസ്ഥാനങ്ങളിലും കൊണ്ടുവരുമെന്ന് അമിത് ഷാ വ്യക്തമാക്കിക്കഴിഞ്ഞു. നിലവിൽ 14 സംസ്ഥാനങ്ങളിൽ ബിജെപി ഭരണമുള്ളതിനാൽ രാജ്യത്തിന്റെ വലിയൊരു മേഖലയിൽ നിയമം നടപ്പാക്കാൻ ബിജെപിക്കു കഴിഞ്ഞേക്കും. വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനങ്ങളും ഇതിലുൾപ്പെടും. ഇതു സ്വാഭാവികമായും പ്രതിഷേധങ്ങൾക്കും കാരണമായേക്കും. ബിജെപിക്ക് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കാനാവാത്ത രാഷ്ട്രീയനിലയുള്ളത് രാജ്യത്താകെ ഇത്തരം നീക്കങ്ങളുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നുമുണ്ട്. ഏക സിവിൽകോഡ് എന്നല്ല, മതേതര സിവിൽകോഡ് എന്നാണ് പ്രധാനമന്ത്രി ഇപ്പോൾ വിശേഷിപ്പിക്കുന്നത് എന്നതും ഇക്കാര്യത്തിൽ ബിജെപിക്കുള്ള താൽപര്യം വ്യക്തമാക്കുന്നു.

ദേവേന്ദ്ര ഫഡ്നാവിസിന്റെയും നരേന്ദ്ര മോദിയുടെയും ചിത്രങ്ങളുമായി ബിജെപി പ്രവർത്തകർ (Photo by Punit PARANJPE / AFP)

∙ സംഘർഷമൊഴിയുമോ, ആരാധനാലയങ്ങളിൽ

ആരാധനാലയങ്ങളെ ചൊല്ലിയുള്ള സംഘർഷങ്ങളാണ് പുതുവർഷത്തിലും അസ്വസ്ഥതയുണ്ടാക്കുന്നത്. യുപിയിലെ സംഭൽ അടക്കം 10 മസ്ജിദുകളുടെ മേൽ അവകാശവാദമുന്നയിച്ച് 18 ഹർജികളാണ് കോടതികളുടെ പരിഗണനയിലുള്ളത്. മുസ്‌ലിം ആരാധനാലയങ്ങൾ പുരാതന ക്ഷേത്രങ്ങൾക്കു മുകളിൽ പണിതുയർത്തിയതാണെന്ന വാദമുയർത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവേ ആവശ്യങ്ങളുയർന്നതോടെയാണ് സർവേകൾക്ക് അനുമതി നൽകുന്നതു വിലക്കിയുള്ള സുപ്രീം കോടതിയുടെ നിർണായക ഇടപെടലുണ്ടായത്. കഴിഞ്ഞ ജനുവരിയിൽ അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടത്തിയ ശേഷം ഒട്ടേറെ ക്ഷേത്രങ്ങൾക്കു മേലാണ് അവകാശവാദമുയർന്നത്.

വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ്, മഥുരയിലെ ഷാഹി ഇൗദ്ഗാഹ്, സംഭലിലെ ഷാഹി മസ്ജിദ്, ആഗ്രയിലെ താജ്മഹൽ, അജ്മേർ ദർഗ, മധ്യപ്രദേശിലെ ഭോജ്ശാല തുടങ്ങി ഒട്ടേറെ മുസ്‌ലിം ആരാധനാലയങ്ങൾക്കോ ദർഗകൾക്കോ സ്മാരകങ്ങൾക്കോ മേൽ അവകാശവാദമുയർന്നു. ഇവിടങ്ങളിലെല്ലാം സർവേ നടത്താനുള്ള ഉത്തരവ് പ്രാദേശിക കോടതികളിൽനിന്നു നേടിയെടുക്കുന്ന പ്രവണത വർധിച്ചപ്പോഴാണ് ഇത്തരം അനുമതികൾ നൽകുന്നതിൽനിന്ന് കീഴ്ക്കോടതികളെ വിലക്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത്. രാജ്യത്തെ ആരാധനാലയങ്ങൾക്ക് 1947ലെ തൽസ്ഥിതി നിലനിർത്താൻ അവകാശം നൽകുന്ന 1991ലെ ആരാധനാലയ നിയമത്തിന്റെ പ്രസക്തി ആവർത്തിച്ചുറപ്പിക്കുന്നതായിരുന്നു സുപ്രീം കോടതി ഉത്തരവ്.

ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. (File Photo: PTI)

ആരാധനാലയ സംഘർഷങ്ങൾ പരിധി വിട്ടതോടെയാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പോലും ഇതിനെതിരെ രംഗത്തെത്തിയത്. ഇത്തരം നീക്കങ്ങൾ രാജ്യത്ത് അസ്വസ്ഥതയും സംഘർഷവും കലാപവും വരെ ഉയർത്തിക്കൊണ്ടുവന്നേക്കാം എന്ന ആശങ്ക അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. അയോധ്യ ഒരു വികാരമായിരുന്നെന്നും എന്നാൽ തുടർന്നും അത്തരം അവകാശവാദങ്ങളുമായി രംഗത്തെത്തുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. രാജ്യതാൽപര്യത്തിനുതകുന്ന വിവേകത്തിന്റെ സ്വരമായി ഇൗ നിലപാട് വിലയിരുത്തപ്പെടുകയും ചെയ്തു. എന്നാൽ ആർഎസ്എസ് അടക്കം ഇതര സംഘപരിവാർ സംഘടനകൾ ഇതിനോട് യോജിക്കാവുന്ന മാനസികാവസ്ഥയിൽ എത്തിയിട്ടില്ലെന്ന് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിന്റെ തൊട്ടടുത്ത ലക്കത്തിലെ മുഖപ്രസംഗത്തിൽ തന്നെ വ്യക്തമാക്കപ്പെട്ടു.

ഉത്തർപ്രദേശിൽ രണ്ടു വർഷത്തിനിടെ തിരഞ്ഞെടുപ്പ് നടത്താനിരിക്കെ സംഭൽ അടക്കമുള്ള വൈകാരിക വിഷയങ്ങൾ സജീവമാക്കി നിർത്താനാകും യുപി ബിജെപിയുടെ ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്പി-കോൺഗ്രസ് സഖ്യം നടത്തിയ മുന്നേറ്റം ബിജെപിക്ക് കനത്ത ഭീഷണിയായിരിക്കെ, വൈകാരിക വിഷയങ്ങൾ കൈവിടാൻ ബിജെപി തയാറാവില്ല. ഇതുതന്നെയാണ് രാജ്യത്തിനു മുന്നിലുള്ള ആശങ്കയും. 

രാജ്യത്ത് സംഘർഷം പടരാനിടയാക്കുന്ന നടപടികൾക്കെതിരെ ബിജെപി കേന്ദ്രനേതൃത്വവും കേന്ദ്രസർക്കാരും എടുക്കുന്ന നിലപാടാകും ഇക്കാര്യത്തിൽ പ്രധാനം. ഫെബ്രുവരി 17ന് സുപ്രീം കോടതി ആരാധനാലയങ്ങൾ സംബന്ധിച്ച കേസ് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. വിവേകപൂർണമായ നടപടികൾ പരമോന്നത നീതിപീഠത്തിൽനിന്നുണ്ടാകുമെന്നു തന്നെയാണ് രാജ്യത്തിന്റെ പ്രതീക്ഷ.

മണിപ്പുരിലെ ജിരിബാമിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ വാഹനങ്ങൾക്ക് തീയിട്ടപ്പോൾ ഓടി രക്ഷപ്പെടുന്നവർ. (Photo: PTI)

∙ മണിപ്പുർ: മുറിവുകൾ ഉണങ്ങുമോ?

2024ലെ ഇന്ത്യയ്ക്കേറ്റ ഏറ്റവും വലിയ മുറിവായിരുന്നു മണിപ്പുർ. കലാപത്തിൽ ഇതുവരെ മുന്നൂറോളം പേരാണു കൊല്ലപ്പെട്ടത്. പലരും കൊല്ലപ്പെട്ടത് നിഷ്ഠുരമായ രീതിയിലായിരുന്നു. ആയിരങ്ങൾക്ക് വീടും ജീവനോപാധികളും നഷ്ടപ്പെട്ടു. ഇതിനെല്ലാമുപരിയായി, ഇരു ജനവിഭാഗങ്ങൾക്കിടയിലുള്ള അവിശ്വാസം പരിഹരിക്കാനാകാത്തവിധം വളർന്നു. ഇടക്കാലത്ത് ശമനമുണ്ടായ കലാപം വീണ്ടും ആളിക്കത്തുന്നതാണ് ഇൗ മാസാദ്യം കണ്ടത്. ഭരണകൂടങ്ങൾ മുതൽ നീതിപീഠങ്ങൾ വരെ ഗുരുതരമായ വീഴ്ചയാണ് മണിപ്പുരിൽ നടത്തിയത്. കുക്കി-മെയ്തെയ് വംശങ്ങൾക്കിടയിലുള്ള സംഘർഷം എങ്ങനെ പരിഹരിക്കുമെന്ന് ഇപ്പോഴും ഭരണകൂടത്തിനു തന്നെ അറിയില്ല. കലാപമടങ്ങാൻ സമയമെടുക്കുമെന്നും കാത്തിരിക്കണമെന്നുമാണ് മുഖ്യമന്ത്രി ബിരേൻ സിങ് തന്നെ പറഞ്ഞത്. സംഭവത്തിന്മേൽ അദ്ദേഹം മാപ്പു പറഞ്ഞെങ്കിലും അത് ചർച്ചകളെ ആളിക്കത്തിക്കുകയാണു ചെയ്തത്. പരിഹാരം അടിച്ചേൽപ്പിക്കാനാവില്ലെന്നും അകത്തുനിന്നുതന്നെ ഉണ്ടാവേണ്ടതാണെന്നും വ്യക്തമാണ്. പുതുവർഷത്തിൽ മറ്റെന്തിനെക്കാളും ഇന്ത്യ കാത്തിരിക്കുന്നതും ഇത്തരമൊരു പരിഹാരത്തിനാണ്.

∙ ഹാപ്പി ഇന്ത്യ

പ്രശ്നങ്ങളുണ്ട്, എന്നാൽ അവ സങ്കീർണമല്ല. കടമ്പകളുണ്ട്, എന്നാൽ അവയൊന്നും കുതിപ്പിനു തടസ്സമല്ല എന്നൊരു നിലയിലാണ് വർത്തമാന ഇന്ത്യ. മുന്നോട്ടുകുതിക്കുന്നൊരു രാജ്യം എന്ന പ്രതിച്ഛായയുടെ തിളക്കത്തിൽ തന്നെയാണ് ഇന്ത്യ. അതു മുന്നോട്ടു കൊണ്ടുപോകാനുള്ള നിശ്ചയദാർഢ്യത്തോടെയുള്ള ശ്രമങ്ങൾക്ക് ഭരണകൂടം തുടക്കമിടുമെന്നു തന്നെയാണ് പുതുവർഷത്തിൽ ഒാരോ ഭാരതീയന്റെയും പ്രതീക്ഷ. ലോകമെമ്പാടും സമാധാനം പുലരുമെന്നും അതിന്റെ അനുരണനങ്ങൾ നമുക്കും അനുഭവിക്കാനാവുമെന്നും പ്രതീക്ഷിക്കാം. മുറിവുകൾ ഉണങ്ങട്ടെ, പുഞ്ചിരി വിരിയട്ടെ. ഹാപ്പി ന്യൂ ഇയർ, ഹാപ്പി ഇന്ത്യ!

English Summary:

What Lies Ahead for India in 2025 Regarding Politics, Law Enforcement, Protests, and Tensions? Political Parties are Preparing for Crucial Elections in Delhi and Bihar. Additionally, there is a Pressing Need to Address Socio-political Tensions.