നിക്സന്റെയും അൽ ഗോറിന്റെയും ‘ദുര്യോഗം’ കമലയ്ക്കും; അന്ന് തലതാഴ്ത്തിയ ട്രംപ് ഇന്ന് ‘തല ഉയർത്തും’; ജെറാൾഡിന്റെ ഇരട്ട ബംപറിന് അരനൂറ്റാണ്ട്!
നാലു വർഷം മുൻപ് പാർലമെന്റ് മന്ദിരം കയ്യേറിയതിന്റെ പഴി കേട്ട് തല താഴ്ത്തി നിന്ന അതേ ഡോണൾഡ് ട്രംപ് ഇന്ന് അതേ മന്ദിരത്തിൽ തല ഉയർത്തി നിൽക്കും. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ എതിരാളിയായിരുന്ന കമല ഹാരിസ് തന്നെ തന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന്റെ ‘തലപ്പൊക്കവും’ ട്രംപിനുണ്ടാകും. തന്റെ എതിരാളിയായി മത്സരിച്ച് യുഎസ് പ്രസിഡന്റ് പദവിയിൽ എത്തുന്ന ആളുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ട ‘ദുര്യോഗം’ ലഭിക്കുന്ന നാലാമത്തെ യുഎസ് വൈസ് പ്രസിഡന്റാണ് കമല ഹാരിസ്. യുഎസ് വൈസ് പ്രസിഡന്റ് തന്നെയാണ് സെനറ്റ് അധ്യക്ഷൻ എന്നതിനാലാണ് ഈ നിയോഗം കമലയെ തേടിയെത്തുന്നത്. ജനപ്രതിനിധി സഭ, സെനറ്റ് എന്നിവ ചേർന്നുള്ള യുഎസ് കോൺഗ്രസ് സംയുക്ത സമ്മേളനത്തിന് അധ്യക്ഷം വഹിക്കുന്ന വൈസ് പ്രസിഡന്റ് തന്നെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയിയെ ഔദ്യോഗിക വിജയ പ്രഖ്യാപനം നടത്തുന്നത്. കമലയ്ക്കു മുൻപ്

നാലു വർഷം മുൻപ് പാർലമെന്റ് മന്ദിരം കയ്യേറിയതിന്റെ പഴി കേട്ട് തല താഴ്ത്തി നിന്ന അതേ ഡോണൾഡ് ട്രംപ് ഇന്ന് അതേ മന്ദിരത്തിൽ തല ഉയർത്തി നിൽക്കും. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ എതിരാളിയായിരുന്ന കമല ഹാരിസ് തന്നെ തന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന്റെ ‘തലപ്പൊക്കവും’ ട്രംപിനുണ്ടാകും. തന്റെ എതിരാളിയായി മത്സരിച്ച് യുഎസ് പ്രസിഡന്റ് പദവിയിൽ എത്തുന്ന ആളുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ട ‘ദുര്യോഗം’ ലഭിക്കുന്ന നാലാമത്തെ യുഎസ് വൈസ് പ്രസിഡന്റാണ് കമല ഹാരിസ്. യുഎസ് വൈസ് പ്രസിഡന്റ് തന്നെയാണ് സെനറ്റ് അധ്യക്ഷൻ എന്നതിനാലാണ് ഈ നിയോഗം കമലയെ തേടിയെത്തുന്നത്. ജനപ്രതിനിധി സഭ, സെനറ്റ് എന്നിവ ചേർന്നുള്ള യുഎസ് കോൺഗ്രസ് സംയുക്ത സമ്മേളനത്തിന് അധ്യക്ഷം വഹിക്കുന്ന വൈസ് പ്രസിഡന്റ് തന്നെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയിയെ ഔദ്യോഗിക വിജയ പ്രഖ്യാപനം നടത്തുന്നത്.
കമലയ്ക്കു മുൻപ് ജോൺ സി. ബ്രെക്കിൻറിഡ്ജ് (1861), റിച്ചഡ് നിക്സൻ (1961), അൽ ഗോർ (2001) എന്നീ വൈസ് പ്രസിഡന്റുമാർക്കും സ്വന്തം എതിരാളികളുടെ പേര് വിജയികളായി പ്രഖ്യാപിക്കേണ്ടിവന്നിട്ടുണ്ട്. 1969ൽ ഹുബർട്ട് ഹംഫ്രിയ്ക്ക് മുന്നിലും സമാന സാഹചര്യം ഉരുത്തിരിഞ്ഞെങ്കിലും ‘വിധിയുടെ’ സഹായത്താൽ അദ്ദേഹം അതിൽ നിന്ന് രക്ഷപെട്ടു. യുഎൻ സെക്രട്ടറി ജനറൽ ആയിരുന്ന ട്രിഗ്വിലിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി ഹംഫ്രിയ്ക്ക് നോർവെയിലേക്ക് പോകേണ്ടി വന്നതിനാൽ സെനറ്റ് പ്രോടൈം പ്രസിഡന്റായിരുന്ന റിച്ചാർഡ് റസ്സൽ ആണ് അത്തവണ ഹംഫ്രിയെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി പ്രസിഡന്റ് സ്ഥാനത്തെത്തിയ റിച്ചാർഡ് നിക്സന്റെ വിജയപ്രഖ്യാപനം നടത്തിയത്.
എന്നാൽ, വൈസ് പ്രസിന്റായിരിക്കെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ച് സ്വന്തം പേര് തന്നെ ഔദ്യോഗികമായി പ്രഖ്യാപനം നടത്താൻ ഭാഗ്യം ലഭിച്ച 4 പേരുമുണ്ട് യുഎസ് തിരഞ്ഞെടുപ്പ് ചരിത്രത്തിൽ. ജോൺ ആഡംസ് (1797), തോമസ് ജെഫേഴ്സൺ (1801), മാർട്ടിൻ വാൻ ബ്യൂറൻ (1837), ജോർജ് ബുഷ് സീനിയർ (1989) എന്നിവരാണ് സ്വന്തം പേര് സ്വയം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക കസേരയിലേക്ക് എത്തിയത്.
ഇടവേളയ്ക്കു ശേഷം ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് പദവിയിലേക്ക് തിരികെ എത്തുമ്പോൾ മറ്റ് ചില സവിശേഷതകൾകൂടിയുണ്ട്. തുടർച്ചയായല്ലാതെ രണ്ടു തവണ പ്രസിഡന്റാകുന്ന രണ്ടാമനാണ് ട്രംപ്. മുൻപ് ഗ്രോവർ ക്ലീവ്‌ലാൻഡ് 22-ാമത്തെയും (1885 – 1889) 24-ാമത്തെയും (1893 – 1897) പ്രസിഡന്റായിരുന്നു. ട്രംപ് വിജയിച്ച രണ്ടു തിരഞ്ഞെടുപ്പുകളിലും എതിർ വശത്ത് ചരിത്രം സൃഷ്ടിച്ചെത്തിയ രണ്ടു വനിതകളായിരുന്നു. 2016ൽ ഹിലറി ക്ലിന്റനും 2024ൽ കമല ഹാരിസും. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൂടുതൽ തവണ മത്സരിച്ചവരിൽ രണ്ടാമനാണ് ട്രംപ്. മൂന്ന് തവണ. നാലു തവണ മത്സരിക്കുകയും ജയിക്കുകയും ഏറ്റവും കൂടുതൽ കാലം പദവി വഹിക്കുകയും ചെയ്ത ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റാണ് ഈ പട്ടികയിലെ ഒന്നാമൻ. ട്രംപ് തന്റെ രണ്ടാം മത്സരത്തിൽ ജോ ബൈഡനോട് പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു 2020ൽ പാർലമെന്റിൽ ഉൾപ്പെടെ കോലാഹലങ്ങൾ സൃഷ്ടിച്ചത്.
ഇത്തരത്തിൽ യുഎസ് ജനാധിപത്യത്തിലെ മറ്റൊരു അപൂർവതയുടെ ഗോൾഡൻ ജൂബിലിക്കാണ് കഴിഞ്ഞ മാസം (2024 ഡിസംബർ) 19 സാക്ഷ്യം വഹിച്ചത്. ജനങ്ങൾ നേരിട്ടു തിരഞ്ഞെടുക്കാത്ത രണ്ടു പേർ ഒരേ സമയം രാജ്യത്തിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിലെത്തിയിട്ട് അര നൂറ്റാണ്ട് പിന്നിട്ടു.
∙ ജനവിധി തേടാതെ വൈറ്റ്ഹൗസിലേക്ക്
തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ തന്നെ അമേരിക്കയുടെ പ്രസിഡന്റും വൈസ് പ്രസിഡന്റുമായ രണ്ടു പേർ ഒരുമിച്ച് രാജ്യം ഭരിച്ച അത്യപൂർവ സംഭവത്തിന് 1974–77 കാലഘട്ടം സാക്ഷിയായി. ജനവിധി നേരിടാതെയാണ് ജെറാൾഡ് ഫോഡ് പ്രസിഡന്റായും നെൽസൺ എ.റോക്ക്ഫെല്ലർ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടത്. ഇരുവരെയും ഈ പദവികളിലേക്കു തിരഞ്ഞെടുത്തത് സെനറ്റായിരുന്നു. ജനങ്ങൾ നേരിട്ടു തിരഞ്ഞെടുത്ത പ്രസിഡന്റ് റിച്ചഡ് നിക്സനും വൈസ് പ്രസിഡന്റ് സ്പൈറോ ആഗ്ന്യുവിനും സ്ഥാനം നഷ്ടമായതോടെയാണ് ഈ അപൂർവതയ്ക്ക് അമേരിക്കൻ ജനാധിപത്യം സാക്ഷ്യം വഹിച്ചത്.
1972ലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥികളായിരുന്ന റിച്ചഡ് നിക്സൻ പ്രസിഡന്റ് സ്ഥാനത്തേക്കും സ്പൈറോ ആഗ്ന്യു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. അഴിമതി ആരോപണത്തെ തുടർന്ന് 1973 ഒക്ടോബർ 10ന് സ്പൈറോ ആഗ്ന്യുവിനു രാജിവച്ചു പോകേണ്ടി വന്നു. തുടർന്നു നവംബർ 28ന് യുഎസ് സെനറ്റ് ജെറാൾഡ് ഫോഡിനെ പുതിയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. താമസിയാതെ വാട്ടർഗേറ്റ് ആരോപണത്തെ തുടർന്ന് പ്രസിഡന്റ് റിച്ചഡ് നിക്സനും രാജിവച്ചൊഴിയേണ്ടി വന്നു. 1974 ഓഗസ്റ്റ് 9ന് വൈസ് പ്രസിഡന്റ് ജെറാൾഡ് ഫോർഡ് അമേരിക്കയുടെ 38–ാം പ്രസിഡന്റായി സ്ഥാനമേറ്റു. ജെറാൾഡ് ഫോർഡിന്റെ ഒഴിവിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു കോടീശ്വരനായ നെൽസൺ റോക്ക്ഫെല്ലർക്കാണ് നറുക്കുവീണത്. ഡിസംബർ 19ന് സെനറ്റ് അംഗീകരിച്ചതോടെ റോക്ക്ഫെല്ലർ അമേരിക്കയുടെ 41–ാം വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.
∙ നിർഭാഗ്യവാൻ സ്പൈറോയുടെ സ്ഥാനം നഷ്ടമായത് അഴിമതി ആരോപണത്തിൽ
യുഎസ് വൈസ് പ്രസിഡന്റ് സ്പൈറോ ആഗ്ന്യു ഒട്ടേറെ അഴിമതി ആരോപണങ്ങൾ നേരിട്ടതിനെ തുടർന്നാണ് 1973 ഒക്ടോബർ 10ന് രാജിവച്ചത്. 1967ൽ മേരിലാൻഡ് ഗവർണറായിരിക്കെ കോൺട്രാക്ടർമാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രധാന ആരോപണം. 25,000 മുതൽ 50,000 ഡോളർ വരെ കൈക്കൂലി വാങ്ങിയതായി കോൺട്രാക്ടർമാർ വെളിപ്പെടുത്തി. വൈസ് പ്രസിഡന്റ് പദവിയിലിരിക്കുമ്പോഴും ഇത്തരം പ്രവണതകൾ തുടർന്നാതായി ആരോപണമുണ്ടായി. ആദായനികുതി നൽകാൻ താൻ ബാധ്യസ്ഥാനായിരുന്നെന്ന് കോടതിയിൽ വൈസ് പ്രസിഡന്റ് സ്പൈറോ ആഗ്ന്യുവിനു സമ്മതിക്കേണ്ടി വന്നു. ബൾട്ടിമോർ കോടതിയിൽ തെളിവെടുപ്പു നടന്നുകൊണ്ടിരിക്കെയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഗ്രീക്ക് വംശജനായ സ്പൈറോ പത്രങ്ങൾക്കെതിരായ വിമർശനങ്ങളിലൂടെ വിവാദപുരുഷനായിരുന്നു. വാട്ടർഗേറ്റ് വിവാദത്തെ തുടർന്നു ജെറാൾഡ് ഫോർഡിനു പകരം പ്രസിഡന്റ് ആകേണ്ടിയിരുന്നത് സ്പൈറോ ആഗ്ന്യുവായിരുന്നു.
∙ നിക്സനെ വീഴ്ത്തിയ വാട്ടർഗേറ്റ് വിവാദം
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, 1972ൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി പ്രസിഡന്റ് റിച്ചഡ് നിക്സൻ വീണ്ടും മത്സരിക്കുന്നു. എതിരാളി ഡെമോക്രാറ്റ് സ്ഥാനാർഥി ജോർജ് മക്‌ഗവേൺ. ഡെമോക്രാറ്റിക് സ്ഥാനാർഥി മികച്ച മുന്നേറ്റം നടത്തി മുന്നേറുന്നു. തിരഞ്ഞെടുപ്പ് വിജയത്തിനായി നിക്സന്റെ അനുയായികൾ വാഷിങ്ടനിലെ വാട്ടർഗേറ്റ് കെട്ടിടത്തിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ ഓഫിസിൽ ഒളിച്ചുകയറി ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് രഹസ്യവിവരങ്ങൾ ചോർത്തിയെടുക്കാൻ ശ്രമിച്ചു. ഇതാണ് നിക്സന്റെ രാജിയിൽ കലാശിച്ച വാട്ടർഗേറ്റ് വിവാദം. പിന്നീട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. വാഷിങ്ടൻ പോസ്റ്റിന്റെ റിപ്പോർട്ടർമാരായിരുന്ന ബോബ് ബുഡ്വേഡും കാൾ ബേൺസ്‌റ്റനും പുറത്തുകൊണ്ടുവന്ന രഹസ്യങ്ങൾ ചരിത്രത്തിന്റെ ഭാഗമായി. ഈ അന്വേഷണാത്മക റിപ്പോർട്ടിന് ഇരുവർക്കും പുലിസ്റ്റർ പുരസ്കാരം ലഭിച്ചു.
1972 ജൂൺ 17ന് വാഷിങ്ടനിലെ വാട്ടർഗേറ്റ് കോംപ്ലക്‌സിൽ ഡെമോക്രാറ്റിക് പാർട്ടി ദേശീയ ആസ്‌ഥാനത്ത് അതിക്രമിച്ചു കടന്ന 5 പേരെ അറസ്‌റ്റ് ചെയ്‌തതോടെയാണു വാട്ടർഗേറ്റ് സംഭവങ്ങൾക്കു ചുരുളഴിഞ്ഞത്. മോഷണശ്രമമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, അറസ്റ്റിലായ ബെർണാഡ് ബാർക്കർ, യൂജെനിയോ മാർട്ടിനെസ് എന്നിവരുടെ പക്കലുണ്ടായിരുന്ന അഡ്രസ് ബുക്ക് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ ഇ.ഹോവാഡ് ഹണ്ട് എന്ന പേരും ഫോൺ നമ്പറും കിട്ടി. വൈറ്റ്‌ഹൗസിന്റെ ഫോൺ നമ്പറായിരുന്നു അത്. ഈ വിവരമറിഞ്ഞ വാഷിങ്ടൻ പോസ്റ്റ് ലേഖകർ ബോബ് ബുഡ്വേഡും കാൾ ബേൺസ്‌റ്റനും നടത്തിയ അന്വേഷണങ്ങൾ പിന്നീട് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നു.
വാട്ടർഗേറ്റിൽ നടന്നത് മോഷണമല്ലെന്നും മറിച്ച് ഡെമോക്രാറ്റിക് പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചോർത്തിയെടുക്കാൻ റിപ്പബ്ലിക്കൻ പാർട്ടി നടത്തിയ നീക്കമായിരുന്നു ഇതിനു പിന്നിലെന്നു സൂചന ലഭിച്ചു. വാഷിങ്ടൻ പോസ്റ്റ് ലേഖകർ അന്വേഷണത്തിന്റെ ഭാഗമായി വൈറ്റ് ഹൗസ് നമ്പറിൽ വിളിച്ച് ഹോവാഡ് ഹണ്ടിനെ തിരക്കിയപ്പോൾ മറ്റൊരു ഫോൺ നമ്പർ ലഭിച്ചു.
ഇതിൽ വിളിച്ച് ഹണ്ടിനോട് നേരിട്ട് പത്രപ്രവർത്തകർ സംസാരിച്ചപ്പോൾ ലഭിച്ച പ്രതികരണത്തിൽ സംശയം വർധിച്ചു. കുഴപ്പം മണത്ത പത്രപ്രവർത്തകർ കൂടുതൽ അന്വേഷണങ്ങളിലേക്കിറങ്ങി. നിക്‌സൻ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാൻ വേണ്ടിയുള്ള തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കാനുള്ള 25,000 ഡോളറിന്റെ ചെക്ക് പ്രതികളിലൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്കു മാറിയതായി കണ്ടെത്തി. പേര് എഴുതാത്ത കാഷ് ചെക്കായിരുന്നു അത്. ബോബ് ബുഡ്വേഡും കാൾ ബേൺസ്‌റ്റനും എഴുതിയ റിപ്പോർട്ടുകളിൽ കൂടുതലും ഡീപ് ത്രോട്ട് എന്ന വ്യാജപ്പേരിലുള്ള ആളായിരുന്നു വാർത്തയുടെ ഉറവിടമെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ആരാണ് ഡീപ് ത്രോട്ട് എന്നത് 2005ൽ ആണു വെളിവായത്. എഫ്‌ബിഐയുടെ മുൻ ഡപ്യൂട്ടി ഡയറക്ടർ വില്യം മാർക്ക് ഫെൽറ്റ് ആയിരുന്നു ആ ‘ഡീപ് ത്രോട്ട്’.