രണ്ടാം പിണറായി സർക്കാരിന് 2021ൽ തുടർഭരണത്തിന് വഴിയൊരുക്കിയത് കോവിഡ് കാലത്തെ കിറ്റാണെന്ന് പറയുന്നവരുണ്ട്. എന്നാൽ ഈ ബുദ്ധി ഇതേവർഷം കാനഡയിൽ പ്രയോഗിച്ച നേതാവാണ് ജസ്റ്റിൻ ട്രൂഡോ. പക്ഷേ സംഗതി ഫലിച്ചില്ല. കാലാവധി തികയും മുൻപേ രാജിവയ്ക്കേണ്ടി വന്നു. 2019ലെ തിരഞ്ഞെടുപ്പിൽ മതിയായ ഭൂരിപക്ഷം ലഭിക്കാതിരുന്ന സ്വന്തം സർക്കാരിനെ കോവിഡ് കാലത്തെ ‘കരുതലിന്റെ’ കരുത്ത് സഹായിക്കുമെന്ന് കരുതിയാണ് ജസ്റ്റിൻ ട്രൂഡോ 2021ൽ ഇടക്കാല തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. സർക്കാരിന് രണ്ടു വര്‍ഷം കാലാവധി ബാക്കി നിൽക്കുന്ന വേളയിലായിരുന്നു ഇത്. എന്നിട്ടും ട്രൂഡോ വിചാരിച്ചതു പോലെ സംഭവം ‘കളറായില്ല’. കോവിഡ് കാലത്തെ സഹായങ്ങളുടെ കരുത്തിൽ കരകയറിയില്ലെങ്കിൽ പിന്നെന്തു ചെയ്യും എന്ന ആലോചനയായിരിക്കാം ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിനെ ലക്ഷ്യംവയ്ക്കാൻ ട്രൂഡോയെ പ്രേരിപ്പിച്ചത്. കാനഡയിലെ എട്ടുലക്ഷത്തോളം വരുന്ന സിഖ് വംശജരുടെ പ്രീതി സമ്പാദിക്കാൻ കൈവിട്ട കളിക്കിറങ്ങിയ ട്രൂഡോ ഒടുവിൽ നടുവൊടിഞ്ഞ് വീണിരിക്കുകയാണ്. ഇന്ത്യയെ പിന്നിൽനിന്നു കുത്തിതുടങ്ങിയ ട്രൂഡോ പാതിവഴിയെത്തിയപ്പോഴേക്കും അപകടം മണത്തിരുന്നു. ഒരു വേള ‘യു ടേൺ’ അടിക്കാനും അദ്ദേഹം ശ്രമിച്ചു. എന്നാല്‍ യുഎസ് തിരഞ്ഞെടുപ്പില്‍ ട്രംപ് ജയിച്ചതോടെ ട്രൂഡോയുടെ നില പരുങ്ങലിലായി. പ്രതിപക്ഷത്തും, സഖ്യകക്ഷിയിലും എന്തിന് സ്വന്തം കൂടാരത്തിൽ പോലും ഒറ്റപ്പെട്ടതോടെ തലതാഴ്ത്തി പടിയിറങ്ങുകയാണ് ട്രൂഡോ. ലിബറൽ പാർട്ടി നേതൃസ്ഥാനവും ഒഴിയേണ്ടി വന്നു. 9 വർഷമായി കാന‍‍‍ഡയുടെ പ്രധാനമന്ത്രിയാണ് ട്രൂഡോ. എങ്ങനെയാണ് ട്രൂഡോ കാനഡയിൽ 3 വട്ടം പ്രധാനമന്ത്രിയായത്? ഹാട്രിക് ജയവുമായി അധികാരം തുടർന്ന ജസ്റ്റിൻ ട്രൂഡോ ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിയത് എങ്ങനെയാണ്? കാനഡയിൽ ട്രൂഡോ ഭരണത്തിന് അന്ത്യം സംഭവിക്കുമ്പോൾ ഇന്ത്യ– കാനഡ ബന്ധത്തിൽ എന്തെല്ലാം മാറ്റങ്ങളാകും ഉണ്ടാവുക? കുടിയേറ്റത്തിൽ ഉൾപ്പെടെ ഇത് ശുഭപ്രതീക്ഷ പകരുമോ? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാം പിണറായി സർക്കാരിന് 2021ൽ തുടർഭരണത്തിന് വഴിയൊരുക്കിയത് കോവിഡ് കാലത്തെ കിറ്റാണെന്ന് പറയുന്നവരുണ്ട്. എന്നാൽ ഈ ബുദ്ധി ഇതേവർഷം കാനഡയിൽ പ്രയോഗിച്ച നേതാവാണ് ജസ്റ്റിൻ ട്രൂഡോ. പക്ഷേ സംഗതി ഫലിച്ചില്ല. കാലാവധി തികയും മുൻപേ രാജിവയ്ക്കേണ്ടി വന്നു. 2019ലെ തിരഞ്ഞെടുപ്പിൽ മതിയായ ഭൂരിപക്ഷം ലഭിക്കാതിരുന്ന സ്വന്തം സർക്കാരിനെ കോവിഡ് കാലത്തെ ‘കരുതലിന്റെ’ കരുത്ത് സഹായിക്കുമെന്ന് കരുതിയാണ് ജസ്റ്റിൻ ട്രൂഡോ 2021ൽ ഇടക്കാല തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. സർക്കാരിന് രണ്ടു വര്‍ഷം കാലാവധി ബാക്കി നിൽക്കുന്ന വേളയിലായിരുന്നു ഇത്. എന്നിട്ടും ട്രൂഡോ വിചാരിച്ചതു പോലെ സംഭവം ‘കളറായില്ല’. കോവിഡ് കാലത്തെ സഹായങ്ങളുടെ കരുത്തിൽ കരകയറിയില്ലെങ്കിൽ പിന്നെന്തു ചെയ്യും എന്ന ആലോചനയായിരിക്കാം ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിനെ ലക്ഷ്യംവയ്ക്കാൻ ട്രൂഡോയെ പ്രേരിപ്പിച്ചത്.

കാനഡയിലെ എട്ടുലക്ഷത്തോളം വരുന്ന സിഖ് വംശജരുടെ പ്രീതി സമ്പാദിക്കാൻ കൈവിട്ട കളിക്കിറങ്ങിയ ട്രൂഡോ ഒടുവിൽ നടുവൊടിഞ്ഞ് വീണിരിക്കുകയാണ്. ഇന്ത്യയെ പിന്നിൽനിന്നു കുത്തിതുടങ്ങിയ ട്രൂഡോ പാതിവഴിയെത്തിയപ്പോഴേക്കും അപകടം മണത്തിരുന്നു. ഒരു വേള ‘യു ടേൺ’ അടിക്കാനും അദ്ദേഹം ശ്രമിച്ചു. എന്നാല്‍ യുഎസ് തിരഞ്ഞെടുപ്പില്‍ ട്രംപ് ജയിച്ചതോടെ ട്രൂഡോയുടെ നില പരുങ്ങലിലായി. പ്രതിപക്ഷത്തും, സഖ്യകക്ഷിയിലും എന്തിന് സ്വന്തം കൂടാരത്തിൽ പോലും ഒറ്റപ്പെട്ടതോടെ തലതാഴ്ത്തി പടിയിറങ്ങുകയാണ് ട്രൂഡോ. ലിബറൽ പാർട്ടി നേതൃസ്ഥാനവും ഒഴിയേണ്ടി വന്നു. 9 വർഷമായി കാന‍‍‍ഡയുടെ പ്രധാനമന്ത്രിയാണ് ട്രൂഡോ. എങ്ങനെയാണ് ട്രൂഡോ കാനഡയിൽ 3 വട്ടം പ്രധാനമന്ത്രിയായത്? ഹാട്രിക് ജയവുമായി അധികാരം തുടർന്ന ജസ്റ്റിൻ ട്രൂഡോ ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിയത് എങ്ങനെയാണ്? കാനഡയിൽ ട്രൂഡോ ഭരണത്തിന് അന്ത്യം സംഭവിക്കുമ്പോൾ ഇന്ത്യ– കാനഡ ബന്ധത്തിൽ എന്തെല്ലാം മാറ്റങ്ങളാകും ഉണ്ടാവുക? കുടിയേറ്റത്തിൽ ഉൾപ്പെടെ ഇത് ശുഭപ്രതീക്ഷ പകരുമോ? വിശദമായി പരിശോധിക്കാം.

പാർലമെന്റിൽ സംസാരിക്കുന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ (File Photo by Sean Kilpatrick/The Canadian Press via AP)
ADVERTISEMENT

∙ വീണത് ഹാട്രിക് താരം, കയറ്റം പടിപടിയായി

മൂന്നുവട്ടം കാനഡയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ട്രൂഡോയുടെ ജനനം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു! 1971ലെ ക്രിസ്മസ് ദിനത്തിൽ അദ്ദേഹം ജനിക്കുമ്പോൾ പിതാവ് പിയറി ട്രൂഡോ ആയിരുന്നു കാനഡയുടെ പ്രധാനമന്ത്രി. ഉന്നത വിദ്യാഭ്യാസത്തിനു ശേഷം അധ്യാപകനായി ജോലി നോക്കിയ ജസ്റ്റിൻ ട്രൂഡോ താമസിയാതെ ലിബറൽ പാർട്ടിയിൽ സജീവ പ്രവർത്തകനായി. യുവാക്കളുടെ നാവായി പടിപടിയായി പാർട്ടിയിൽ സ്ഥാനം നേടി 2008ലാണ് ട്രൂഡോ പാർലമെന്റിലേക്ക് ആദ്യമായി മത്സരിക്കുന്നത്. ട്രൂഡോ ജയിച്ചെങ്കിലും പാർട്ടിക്ക് അധികാരം പിടിക്കാനായില്ല. എന്നാൽ യുവാവായ ട്രൂഡോയുടെ പാർലമെന്റിലെ ഇടപെടലുകൾ ജനശ്രദ്ധയിൽപ്പെട്ടു. മുഖ്യ പ്രതിപക്ഷ പാർട്ടിയായതിനാൽ നിഴൽ മന്ത്രിസഭ രൂപീകരിച്ച് സർക്കാരിനെ നിരന്തരം നിരീക്ഷിച്ച ലിബറൽ പാർട്ടിയിൽ ട്രൂഡോയുടെ വാദങ്ങൾക്ക് മികച്ച ജനപ്രീതി ലഭിച്ചു. കുടിയേറ്റം, പരിസ്ഥിതി, യുവാക്കളുടെ അവകാശം എന്നീ വിഷയങ്ങളിൽ ഇക്കാലയളവിൽ അദ്ദേഹം ഇടപെടൽ നടത്തി.

2011ലെ തിരഞ്ഞെടുപ്പില്‍ ട്രൂഡോ ജയിച്ചെങ്കിലും കാനഡയിൽ ലിബറൽ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാർട്ടിക്കുണ്ടായ കനത്ത തോൽവിയിൽ തലമുറമാറ്റമുണ്ടാവുകയും ട്രൂഡോ പാർട്ടിയുടെ ചുമതലയേൽക്കുകയും ചെയ്തു. പരാജയത്തിന്റെ പടുകുഴിയില്‍നിന്ന് കേവലം 4 വർഷം കൊണ്ടു കാനഡയുടെ ഭരണപ്പാർട്ടിയായി ട്രൂഡോ സ്വന്തം പാർട്ടിയെ വളർത്തി. മികച്ച ഭൂരിപക്ഷത്തോടെ കാനഡയുടെ പ്രധാനമന്ത്രിയായി. 

338 അംഗ പാർലമെന്റിൽ 184 സീറ്റുകളിൽ ജയം ഉറപ്പിച്ചാണ് ലിബറൽ പാർട്ടി നീണ്ട ഇടവേളയ്ക്കു ശേഷം അധികാരം തിരിച്ചുപിടിച്ചത്. 15 വർഷക്കാലം കാനഡയുടെ പ്രധാനമന്ത്രിയായ അച്ഛന്റെ സ്ഥാനത്തേക്ക് മകൻ എത്തിയതും കാനഡയുടെ ചരിത്രമായി. പ്രധാനമന്ത്രിയുടെ മകനായി ജനിച്ച ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രിയായി ട്രൂഡോ തിരിച്ചെത്തിയെന്ന അപൂർവതയ്ക്കും കാനഡ സാക്ഷിയായി.

ജസ്റ്റിൻ ട്രൂഡോ (File Photo by PUNIT PARANJPE/AFP)

∙ ലാവ്‍ലിനിലും അടിതെറ്റിയില്ല

ADVERTISEMENT

2015ൽ 43 വയസ്സിന്റെ ചെറുപ്പത്തിൽ ട്രൂഡോ കാനഡയുടെ അധികാരം പിടിച്ചെടുക്കുമ്പോള്‍ ലോകത്തിന് അമ്പരപ്പായിരുന്നു. ആഗോളമാന്ദ്യത്തിൽനിന്നു പോലും കാനഡയെ സമർഥമായി രക്ഷിച്ചു നിർത്തിയ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപറെ അട്ടിമറിച്ചായിരുന്നു ട്രൂഡോയുടെ വരവ്. ധനികർക്ക് നികുതി വര്‍ധിപ്പിച്ച് ഇടത്തരക്കാർക്കു നികുതി കുറയ്ക്കുമെന്ന ട്രൂഡോയുടെ വാഗ്ദാനമായിരുന്നു പ്രധാനമായും വോട്ടുകൾ നേടിത്തന്നത്. ഇതിനുപുറമേ വികസനം, യുഎസുമായി നല്ല ബന്ധം തുടങ്ങിയ വാഗ്ദാനങ്ങളിലും ജനം വീണു. എന്നാൽ ഈ വിജയത്തിളക്കം ഭരണകാലത്തിനിടെ ട്രൂഡോയിൽ നിന്നും അകലാൻ തുടങ്ങി. അഴിമതി ആരോപണങ്ങളിൽ മന്ത്രിമാർ രാജിവയ്ക്കേണ്ടി വന്ന സംഭവങ്ങൾ പോലുമുണ്ടായി. കേരളത്തിലും അഴിമതി ആരോപണത്തിന്റെ പേരിൽ കുപ്രസിദ്ധി നേടിയ എസ്എൻസി ലാവ്‌ലിൻ എന്ന കനേഡിയൻ കമ്പനിയാണ് ട്രൂഡോയുടെ ആദ്യ സർക്കാരിലും കരിവാരിത്തേച്ചത്.

നിർമാണക്കരാറിനായി ലിബിയയിൽ വൻ തുക കൈക്കൂലി നൽകിയെന്ന കേസിൽ എസ്എൻസി ലാവ്‌ലിനെ കാനഡയിലെ പ്രോസിക്യൂഷൻ നടപടികളിൽ നിന്ന് ഒഴിവാക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ് ശ്രമം നടത്തി എന്ന ആരോപണമാണ് ട്രൂഡോ സർക്കാരിനു കുരുക്കായത്. ഈ ആരോപണത്തിൽ 2 വനിതാ മന്ത്രിമാർ രാജിവച്ചതോടെ ട്രൂഡോ സർക്കാർ പ്രതിരോധത്തിലായി. വിവാദത്തിൽ ട്രൂഡോയുടെ മുഖ്യ ഉപദേഷ്ടാവ് ജെറാൾഡ് ബട്സും പദവിയൊഴിഞ്ഞിരുന്നു. ലാവ്‍ലിൻ കൊടുങ്കാറ്റ് ആഞ്ഞുവീശിയ വേളയിലാണ് ഭരണത്തുടർച്ചയ്ക്ക് വേണ്ടി 2019ൽ ജസ്റ്റിൻ ട്രൂഡോ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കുടുംബവും സുവർണ ക്ഷേത്രത്തിൽ (File Photo by PTI)

അഭിപ്രായ സർവേകള്‍ ട്രൂഡോയുടെ പരാജയം പ്രവചിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ വലിയ പരുക്കേൽക്കാതെ ട്രൂഡോ രക്ഷപ്പെട്ടു. പക്ഷേ സർക്കാർ ഉണ്ടാക്കുന്നതിനുള്ള ഭൂരിപക്ഷം ഒറ്റയ്ക്കു നേടുവാൻ ട്രൂഡോയ്ക്കായില്ലെന്നത് കോട്ടമായി. ഭൂരിപക്ഷത്തിന് 13 സീറ്റിന്റെ കുറവുണ്ടായിരുന്നു. അപ്പോഴാണ് പിന്തുണയുമായി ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൻഡിപി) രംഗപ്രവേശം. ഇന്ത്യൻ വംശജനായ ജഗ്‌മീത് സിങ് നയിക്കുന്ന പാർട്ടിയായിരുന്നു എൻഡിപി. പാർട്ടിക്ക് 24 സീറ്റായിരുന്നു സ്വന്തമായുണ്ടായിരുന്നത്. അതോടെ ട്രൂഡോ സർക്കാർ സുരക്ഷിതമായി. കാനഡയിൽ പ്രവർത്തിക്കുന്ന ഒരു പാർട്ടിയുടെ, വെള്ളക്കാരനല്ലാത്ത ഏക നേതാവ് കൂടിയായിരുന്നു അന്ന് 40 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ജഗ്‌മീത് സിങ്.

∙ ‘കോവിഡ് വോട്ടുകൾ’ സ്വപ്നം കണ്ടു, പക്ഷേ...

ADVERTISEMENT

കോവിഡിനെ വോട്ടാക്കി മാറ്റിയാലോ? ഇങ്ങനെ ജസ്റ്റിൻ ട്രൂഡോ ചിന്തിക്കാൻ കാരണങ്ങൾ ഏറെയുണ്ടായിരുന്നു. കോവിഡ് കോലത്ത് ഭരണത്തിലുണ്ടായിരുന്ന സർക്കാരുകൾ കയ്യയച്ച് ജനങ്ങൾക്ക് സഹായം നൽകിയത് വോട്ടുകളായി തിരികെ ലഭിക്കുന്ന കാഴ്ചകളായിരുന്നു കാരണം. യുഎസിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർഭരണങ്ങൾ സംഭവിച്ചത് അവസരമാക്കാൻ ട്രൂഡോ തീരുമാനിച്ചു. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുക എന്ന ലക്ഷ്യത്തോടെ 2021 സെപ്റ്റംബറിൽ രാജ്യത്ത് ഇടക്കാല തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു. കോവിഡ് ഫലപ്രദമായി കൈകാര്യം ചെയ്തതിന്റെ ജനപ്രീതി മുതലെടുക്കാനായിരുന്നു ഈ അപ്രതീക്ഷിത നീക്കം. അക്കാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് വാക്സീൻ നൽകിയ രാജ്യങ്ങളിലൊന്നായിരുന്നു കാനഡ. 71% പേർക്ക് 2 ഡോസും 82% പേർക്ക് ആദ്യഡോസും നൽകാൻ ട്രൂഡോയ്ക്കായത് പാർട്ടി മുഖ്യപ്രചാരണായുധമാക്കി. എന്നാൽ ഇക്കുറിയും അഭിപ്രായ സർവേകൾ തൂക്കുസഭയാണ് പ്രവചിച്ചത്.

ജസ്റ്റിൻ ട്രൂഡോ (File Photo by Sean Kilpatrick/The Canadian Press via AP)

പ്രവചനങ്ങൾ ശരിവയ്ക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. 160 സീറ്റ് നേടി ട്രൂഡോയുടെ ലിബറൽ പാർട്ടി ഒന്നാമതെത്തി. ഇക്കുറി 10 സീറ്റുകളുടെ കുറവിലാണ് ലിബറൽ പാർട്ടിക്ക് ഒറ്റയ്ക്ക് ഭരിക്കാമെന്ന മോഹം നടക്കാതെ പോയത്. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഒരു സീറ്റുകൂടി അധികം നേടി ഇന്ത്യൻ വംശജനായ ജഗ്‍മീത് സിങ്ങിന്റെ എൻഡിപി 25 സീറ്റുകളും സ്വന്തമാക്കി. സിങ്ങിന്റെ സഹായത്തോടെ ട്രൂഡോ വീണ്ടും ഭരണം തുടരുകയായിരുന്നു. എന്നാൽ 2024 അവസാനത്തോടെ സർക്കാരിനുള്ള പിന്തുണ ജഗ്‍മീത് സിങ്ങിന്റെ പാർട്ടി പിന്‍വലിച്ചു. അതോടെ ട്രൂഡോ സർക്കാർ ത്രിശങ്കുവിലായി. തീർന്നില്ല സഖ്യത്തിൽനിന്നു പിന്മാറിയ ജഗ്‌മീത് സിങ് ട്രൂഡോയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചു. 2025 ജനുവരി 27ന് അവിശ്വാസം കൊണ്ടുവരുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ അതിനു കാത്തുനിൽക്കാതെ ട്രൂഡോ രാജിവച്ചൊഴിയുകയായിരുന്നു. അതിനുള്ള കാരണം സ്വന്തം പാർട്ടിയിൽ നിന്നുള്ള എതിർപ്പുകളും ഡപ്യൂട്ടി പ്രധാനമന്ത്രിയുടെ രാജി നൽകിയ സമ്മർദവുമായിരുന്നു.

∙ ഇന്ത്യയെ ഇരയാക്കി, കൈ പൊള്ളി

‘‘ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിന്റെ മന്ത്രിസഭയിൽ ഉള്ളതിലും കൂടുതൽ സിഖുകാരുണ്ട് എന്റെ മന്ത്രിസഭയിൽ’’– 2016ൽ യുഎസ് സന്ദർശനത്തിനിടെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇങ്ങനെ പറഞ്ഞത് വെറുതെ ആയിരുന്നില്ല. അന്നേ സിഖുകാരുടെ വോട്ടുബാങ്കിലായിരുന്നു ട്രൂഡോയുടെ കണ്ണ്. അക്കാലത്ത് ട്രൂഡോയുടെ മന്ത്രിസഭയിലുണ്ടായിരുന്നത് നാലു സിഖ് മന്ത്രിമാർ. മോദി മന്ത്രിസഭയിലോ, രണ്ടു സിഖ് മന്ത്രിമാരും. ഇന്ത്യയിൽ നടന്ന കർഷക സമരങ്ങളിലടക്കം ട്രൂഡോ വലിയ ആശങ്ക രേഖപ്പെടുത്തിയതും വെറുതെയായിരുന്നില്ല. സിഖ് വോട്ടുബാങ്ക് സ്വന്തമാക്കാനായി ഇന്ത്യയെ ഇരയാക്കാനുള്ള ജസ്റ്റിൻ ട്രൂഡോയുടെ ശ്രമങ്ങളാണ് അടുത്തിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ ഉലച്ചിലുണ്ടാക്കിയത്.

ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കുടുംബവും ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ (File Photo by PTI)

കാനഡയുടെ ജനസംഖ്യയിൽ മൂന്ന് ശതമാനത്തോളം ഇന്ത്യൻ വംശജരുണ്ട്. 16 ലക്ഷത്തോളം വരുന്ന ഇവരിൽ സിഖ് വംശജരാണ് കൂടുതലും. കർഷക സമരം, ഖലിസ്ഥാൻ വാദം എന്നീ വിഷയങ്ങളിൽ മോദി സർക്കാരുമായി സിഖ് വിഭാഗത്തിലെ ഒരു വിഭാഗം ഇടഞ്ഞതോടെയാണ് ഇവർക്ക് പരസ്യപിന്തുണയുമായി ട്രൂഡോ എത്തിയത്. 2018ൽ കുടുംബസമേതം ഇന്ത്യയിൽ സന്ദർശനം നടത്തിയപ്പോൾ വിമാനത്താവളത്തിൽ സ്വീകരിക്കാൻ ഇന്ത്യൻ സർക്കാർ കേന്ദ്ര കൃഷിമന്ത്രിയെ അയച്ചതിൽ ട്രൂഡോ അസന്തുഷ്ടനായിരുന്നു. പ്രധാനമന്ത്രി നേരിട്ടെത്തുമെന്നാണ് ട്രൂഡോ കരുതിയത്. ഈ സംഭവത്തിന് പിന്നാലെയാണ് അദ്ദേഹം ഇന്ത്യയെ കടന്നാക്രമിക്കാൻ തുടങ്ങിയത്.

ഇന്ത്യയുമായി പ്രത്യേകിച്ച് നരേന്ദ്രമോദിയുമായി മികച്ച ബന്ധം പുലർത്തുന്ന ട്രംപിനെ ഇന്ത്യാവിരുദ്ധതയ്ക്ക് കൂട്ടുപിടിക്കാനാവില്ലെന്ന തിരിച്ചറിവിൽ ഒരുവേള വിവാദങ്ങളിൽ ‘യു ടേൺ’ അടിക്കാനും കാനഡ തയാറായി.

ലോകരാജ്യങ്ങളുടെ ഇടയിൽ ഇന്ത്യയെ പരസ്യമായി അപമാനിക്കുന്ന ശ്രമങ്ങളാണ് ഇതിനായി ട്രൂഡോ പുറത്തെടുത്തത്. ഖലിസ്ഥാൻ തീവ്രവാദവുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയുടെ ആശങ്കയെ കാനഡയിലെ കൊലപാതകവുമായി ചേർത്തുവച്ചാണ് ട്രൂഡോ വെടിപൊട്ടിച്ചത്. ഇന്ത്യൻ വംശജനായ കനേഡിയൻ പൗരൻ  ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്നാണ് ട്രൂഡോ ആരോപിച്ചത്. 2023 ജൂൺ 18നായിരുന്നുഅജ്ഞാതരുടെ വെടിയേറ്റുള്ള നിജ്ജറിന്റെ മരണം. ഇതിൽ ഇന്ത്യൻ ഇടപെടലുണ്ടെന്നും, കാനഡയുടെ പരമാധികാരത്തിന്റെ ലംഘനമാണെന്നും പാർലമെന്റിൽ പരസ്യമായി പറഞ്ഞു ട്രൂ‍ഡോ. അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കുന്നില്ലെന്നും. എന്നാൽ ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞ ഇന്ത്യ, തെളിവുകൾ ചോദിച്ചെങ്കിലും കാനഡയുടെ ഭാഗത്തുനിന്ന് അനുകൂല നടപടികളൊന്നും ഉണ്ടായില്ല.

∙ ഇന്ത്യയുടെ കടുത്ത നടപടി, ട്രൂഡോയുടെ ‘യു ടേൺ’

നയതന്ത്രബന്ധം വഷളായതിനു പിന്നാലെ നയതന്ത്ര പ്രതിനിധികളെ ഇരുരാജ്യങ്ങളും പരസ്പരം തിരികെ വിളിക്കുകയും, ഒരുവേള ഇന്ത്യ വീസ നടപടികൾ നിർത്തിവയ്ക്കുക പോലും ചെയ്തു. എന്നാൽ പിന്നീട് ഇതിൽ അയവുവരുത്തി. 2023ൽ ജി20 ഉച്ചകോടിക്കായി കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടില്ല. അതേസമയം സങ്കീർണമാവുകയും ചെയ്തു. ഉച്ചകോടിയിൽ ട്രൂഡോയ്ക്ക് അർഹമായ പ്രാമുഖ്യം ഇന്ത്യ നൽകിയില്ലെന്ന വിമർശനവും ഉയർത്തി. കാനഡയിലെ സിഖ് വംശജരുടെ വോട്ടുകൾ കണ്ടുകൊണ്ടായിരുന്നു ട്രൂഡോയുടെ ഈ കരുനീക്കങ്ങളെല്ലാം.

ഇന്ത്യൻ വംശജനായ കനേഡിയൻ പൗരൻ നിജ്ജറിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന സിഖ് വംശജർ (File Photo by Geoff Robins / AFP)

2024 ഒക്ടാബറിലും കാനഡ ഇന്ത്യയ്ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചു. ഹർദീപ്സിങ് നിജ്ജറിന്റെ വധത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമയ്ക്കും മറ്റ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നായിരുന്നു ഇക്കുറി ആരോപണം. ഇതേതുടർന്ന് ഹൈക്കമ്മിഷണർ ഉൾപ്പെടെയുള്ള 6 നയതന്ത്ര ഉദ്യോഗസ്ഥരോടു രാജ്യം വിടാൻ കാന‍ഡ ആവശ്യപ്പെട്ടു. കാനഡയുടെ ആക്ടിങ് ഹൈക്കമ്മിഷണർ സ്റ്റിവാട്ട് റോസ് വീലർ ഉൾപ്പെടെ തുല്യ എണ്ണം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി ഇന്ത്യയും അതേനാണയത്തിൽ തിരിച്ചടിച്ചു.

ജസ്റ്റിൻ ട്രൂഡോ സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന ഇന്ത്യൻ മുന്നറിയിപ്പ് കാനഡയ്ക്ക് അപ്രതീക്ഷിത പ്രഹരമായിരുന്നു. തുടക്കം മുതൽ കാനഡ സ്വീകരിച്ച പ്രതികാര നടപടികള്‍ക്ക് തുല്യ അളവിൽ തിരിച്ചടിച്ചാണ് ഇന്ത്യ പ്രതികരിച്ചത്. എന്നാൽ യുഎസ് തിരഞ്ഞെടുപ്പിലേക്ക് കടന്നതോടെ ഇന്ത്യ ആക്രമണത്തിന്റെ കരുത്തുകൂട്ടി. കാരണം ബൈഡനെ സ്വാധീനിച്ച് ഇന്ത്യയെ വരുതിയിലാക്കാനാണ് ട്രൂഡോ ശ്രമിച്ചത്. ട്രംപ് പുതിയ ഭരണാധികാരിയാകും എന്നത് ഉറപ്പായതോടെ ട്രൂഡോയുടെ കാലിടറി.

ജസ്റ്റിൻ ട്രൂഡോയും നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും (File Photo by Jonathan Ernst/ REUTERS)

ഇന്ത്യയ്ക്കെതിരെ മുൻനിലപാടുകളിൽ നിന്നും പിന്നോട്ട് പോകുന്ന ട്രൂഡോയെയാണ് 2024 നവംബർ അവസാനത്തോടെ കാണാനായത്. ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി തുടങ്ങിയവരുടെ പേരുകൾ പ്രചരിപ്പിച്ചതിന് നാഷനൽ സെക്യൂരിറ്റി ഓഫിസർമാരെ കുറ്റക്കാരാക്കി ട്രൂഡോ തലയൂരി. തെറ്റായ വാർത്തകൾ പ്രചരിച്ചത് ഉന്നത തല രഹസ്യങ്ങൾ മാധ്യമങ്ങൾക്ക് ഉദ്യോഗസ്ഥർ ചോർത്തി നൽകിയതിനാലാണെന്ന് കുറ്റപ്പെടുത്തി. തീർന്നില്ല സിഖ് വിഘടനവാദികളുടെ സാന്നിധ്യം കാനഡയിൽ ഉണ്ടെന്നും ദീപാവലി ആഘോഷത്തിനിടെ ട്രൂഡോ തുറന്നു സമ്മതിച്ചു. ഇന്ത്യാവിരുദ്ധതയ്ക്ക് വലിയ തിരിച്ചടിയുണ്ടാവുമെന്ന തിരിച്ചറിവാണ് ട്രൂഡോയെ മാറ്റിച്ചിന്തിപ്പിച്ചത്. ഒപ്പം രാജ്യത്തിനകത്തും പുറത്തും നേരിട്ട പുതിയ തിരിച്ചടികളും.

∙ ട്രംപിന്റെ ജയം ട്രൂഡോയ്ക്ക് ഭാരം

അയൽരാജ്യമായ യുഎസുമായുള്ള ബന്ധം കാനഡയുടെ വോട്ടുബാങ്കിനെ എന്നും സ്വാധീനിച്ചിട്ടുണ്ട്. 2015ലെ തിരഞ്ഞെടുപ്പിൽ ട്രൂഡോ ജനങ്ങൾക്ക് നൽകിയതുപോലും ബറാക്ക് ഒബാമയുമായുള്ള നയതന്ത്ര ബന്ധം ഊഷ്മളമാക്കുമെന്ന വാഗ്ദാനമാണ്. എന്നാൽ ഒബാമയക്ക് ശേഷമെത്തിയ ട്രംപിനെ ഇണക്കാൻ ട്രൂഡോയ്ക്ക് കഴിയാതെ പോയി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു ലക്ഷം കോടി ഡോളറിലധികം മൂല്യമുള്ള വ്യാപാര ബന്ധത്തിലായിരുന്നു ട്രംപിന്റെ കണ്ണ്. വ്യാപാരത്തിലെ ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി–ഇറക്കുമതി അന്തരം കുറയ്ക്കാൻ ട്രംപ് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കനത്ത ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തുമെന്ന് വെല്ലുവിളിച്ചു.

കാനഡയിലെ ഓട്ടവയിലുള്ള ഇന്ത്യൻ ഹൈക്കമ്മിഷൻ ആസ്ഥാനം (File Photo by AP/PTI)

കാനഡയുടെ കയറ്റുമതിയുടെ 75 ശതമാനവും യുഎസിലേക്കാണ്. ഇതിനെന്തെങ്കിലും സംഭവിച്ചാൽ അത് കനേഡിയൻ സർക്കാരിന്റെ ഭാവി തുലാസ്സിലാക്കും. ഇതിനു പുറമേ കാനഡയിൽ നിന്നുള്ള കുടിയേറ്റ പ്രശ്നങ്ങളും ട്രംപ് ആയുധമാക്കുന്നുണ്ട്. ട്രംപ് അധികാരമേൽക്കും മുൻപേ യുഎസിലെത്തി ട്രൂഡോ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഇതിലൊന്നും ട്രംപിനെ മെരുക്കാൻ ട്രൂഡോയ്ക്കായില്ല. ഇന്ത്യയുമായി പ്രത്യേകിച്ച് നരേന്ദ്രമോദിയുമായി മികച്ച ബന്ധം പുലർത്തുന്ന ട്രംപിനെ ഇന്ത്യാവിരുദ്ധതയ്ക്ക് കൂട്ടുപിടിക്കാനാവില്ലെന്ന തിരിച്ചറിവിൽ ഒരുവേള വിവാദങ്ങളിൽ ‘യു ടേൺ’ അടിക്കാനും കാനഡ തയാറായി. 2020ൽ ഇന്ത്യാ സന്ദർശനവേളയിൽ ‘മൈ ട്രൂ ഫ്രണ്ട്’ (എന്റെ യഥാർഥ സുഹൃത്ത്) എന്നാണ് ട്രംപ് മോദിയെ വിശേഷിപ്പിച്ചതുതന്നെ.

∙ കാൽച്ചുവട്ടിലെ മണ്ണൊലിച്ചു, രാജി മാത്രം മുന്നിൽ

സഖ്യകക്ഷിയായ ന്യൂ ഡെമോക്രാറ്റിക് പാർട്ടി പിന്തുണ പിൻവലിക്കുക മാത്രമല്ല ചെയ്തത്, ട്രൂഡോയ്ക്കെതിരെ പാർലമെന്റിൽ അവിശ്വാസം കൊണ്ടുവരുമെന്ന് മുന്നറിയിപ്പും നൽകി. പാർലമെന്റ് ഇനി കൂടുന്ന ജനുവരി 27നുതന്നെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ് പാർട്ടി നേതാവ് ജഗ്‌മീത് സിങ് പ്രഖ്യാപിച്ചത്. ഒരുവേള, സിഖുകാരുടെ ശബ്ദമായ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയ്ക്ക് വേണ്ടിയാണ് ട്രൂഡോ ഇന്ത്യ വിരുദ്ധതയ്ക്ക് കൂട്ടുനിൽക്കുന്നതെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ സഖ്യകക്ഷിക്കൊപ്പം സ്വന്തം പാർട്ടിയില്‍ നിന്നും കടുത്ത എതിർപ്പ് നേരിട്ടതോടെ ട്രൂഡോ രാജിവയ്ക്കുകയായിരുന്നു.

കനേഡിയൻ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന ക്രിസ്റ്റിയ ഫ്രീലാൻഡ് (File Photo by Geoff Robins / AFP)

ഡിസംബറിൽ, ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവച്ചതും ഇതിന് കാരണമായി. സഖ്യകക്ഷികളും വിശ്വസ്തരും കയ്യൊഴിഞ്ഞു പോയപ്പോഴും അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് ട്രൂഡോ ആദ്യം ശ്രമിച്ചത്. എന്നാൽ ലിബറൽ പാർ‌ട്ടിയിലെ കൂടുതൽ എംപിമാർ വിമതശബ്ദം ഉയർത്തുന്നത് ട്രൂഡോയെ അസ്വസ്ഥനാക്കിയിരുന്നു. കനേഡിയൻ പാർലമെന്റിൽ ലിബറൽ പാർട്ടിയുടെ 153 എംപിമാരിൽ 131 പേർ ട്രൂഡോയ്ക്ക് എതിരായിരുന്നു. കൂടാതെ പാർട്ടിയുടെ അറ്റ്ലാന്റിക്, ഒന്റാറിയോ, ക്യൂബെക് പ്രവിശ്യകളിലെ ലിബറൽ പാർട്ടിയുടെ നേതൃത്വവും ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഒരിക്കൽ തങ്ങളുടെ പ്രിയപ്പെട്ടവനായ നേതാവിനെ ജനം ഇന്നു വെറുക്കുന്നുവെന്ന സത്യം അണികളും നേതാക്കളും തിരിച്ചറിഞ്ഞു. കുടിയേറ്റം, ഭവനപ്രതിസന്ധി, വിലക്കയറ്റമടക്കം കാനഡയിലെ ജീവിതം ദുസ്സഹമാക്കിയതിൽനിന്ന് ട്രൂഡോയ്ക്ക് ഒഴിഞ്ഞു നിൽക്കാനാവില്ലെന്നും അവർ കരുതുന്നു. അതോടെ അദ്ദേഹം സ്ഥാനമൊഴിയണമെന്ന മുറവിളിയും ശക്തമായി.

∙ എന്തു സംഭവിക്കും ഇന്ത്യ– കാനഡ ബന്ധത്തിൽ?

കാനഡയുമായുള്ള ഇന്ത്യയുടെ ബന്ധം ഉലയുന്നതിൽ ഇന്ത്യക്കാർക്കും ആശങ്ക ഏറെയാണ്. സിഖുകാർ മാത്രമല്ല കാനഡയിൽ കുടിയേറ്റം ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസത്തിനും ജോലിക്കുമായി ആയിരക്കണക്കിന് യുവതീയുവാക്കളാണ് കാനഡയെ സ്വപ്നത്തുരുത്തായി കണക്കാക്കുന്നത്. അവരുടെ സ്വപ്നങ്ങളിൽ വീണ കരിനിഴലായിരുന്നു ട്രൂഡോയുടെ ഇന്ത്യാവിരുദ്ധത. എന്നാൽ കാനഡയിലെ പ്രധാന പ്രതിപക്ഷമായ കൺസർവേറ്റിവ് പാർട്ടി ഇന്ത്യയെ പ്രതിക്കൂട്ടിൽ നിർത്തുന്നുമില്ല. പ്രതിപക്ഷ നേതാവ് പിയര്‍ പോളിയെവ് ഇരുരാജ്യങ്ങൾക്കും ഇടയിൽ സംഭവിച്ച കാര്യങ്ങൾ ട്രൂഡോയുടെ പിഴവാണെന്നാണ് വിശേഷിപ്പിക്കുന്നത്. അടുത്തിടെ ‘നമസ്തേ റേഡിയോ ടോറന്റോ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം കാര്യങ്ങൾ വിശദമാക്കിയത്. ‌‌

ജി20 ഉച്ചകോടിക്ക് ഡൽഹിയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ സ്വീകരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo by PIB / AFP)

താൻ പ്രധാനമന്ത്രിയായാൽ ഇന്ത്യയുമായി ക്രിയാത്മകമായ ബന്ധം പുനഃസ്ഥാപിക്കുമെന്നും പിയര്‍ ഉറപ്പു നൽകുന്നു. കാനഡയിൽ നിന്നുള്ള അഭിപ്രായ സർവേകൾ പറയുന്നത് ഇപ്പോൾ തിര‍ഞ്ഞെടുപ്പ് നടന്നാൽ കൺസർവേറ്റിവ് പാർട്ടി മികച്ച ഫലം നേടുമെന്നും ട്രൂഡോയുടെ പാർട്ടിക്ക് വൻ തിരിച്ചടി നേരിടേണ്ടി വരുമെന്നുമാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇന്ത്യ–കാനഡ ബന്ധത്തിലെ കല്ലുകടി ഉടൻ അവസാനിക്കുമെന്നാണ്. ഇതിനുള്ള നല്ല തുടക്കമായിരിക്കാം ട്രൂഡോയുടെ ജനുവരി ആറിലെ രാജി. ഇനി ലിബറൽ പാർട്ടിയിൽ പുതുതായി ആര് അധികാരത്തിൽ വരുമെന്നും, പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസം  അതിജീവിക്കുമോ എന്നുമാണ് കാത്തിരുന്നു കാണേണ്ടത്.

പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ മൂന്നു മുതൽ നാലു മാസം വരെയെടുക്കും. 2025 ഒക്ടോബർ 20ന് മുൻപാണ് കാനഡയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടത്. പുതിയ നേതാവിന്റെ സ്ഥാനത്തേക്ക് മുൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ്, കനേഡിയൻ കേന്ദ്ര ബാങ്ക് മുൻ ഉദ്യോഗസ്ഥൻ മാർക് കാർനി, മുൻ മന്ത്രിമാരായ മെലനി ജോളി, ഡൊമിനിക് ലെബ്ലാങ്ക്, ബ്രിട്ടിഷ് കൊളംബിയ മുൻ പ്രധാനമന്ത്രി ക്രിസ്റ്റി ക്ലാർക്ക് എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ ഇനിയെന്താണ് ട്രൂഡോയുടെ കരുനീക്കങ്ങളെന്നതും ഉറ്റുനോക്കപ്പെടുന്നു.

English Summary:

What happened to India-Canada relations after the end of the Trudeau era? Trudeau's Resignation: What's Next