യുഎസിൽ ഡോണൾഡ് ട്രംപ് വീണ്ടും അധികാരമേൽക്കും മുൻപേ ചൈനയിൽ ഷി ജിൻപിങ്ങും സംഘവും വൻ ആസൂത്രണങ്ങൾക്കു തുടക്കമിട്ടിരുന്നു. വൈറ്റ് ഹൗസിലേക്കു ട്രംപ് തിരിച്ചെത്തുന്നത് സാമ്പത്തിക മേഖലയിൽ ചൈനയ്ക്ക് അത്ര ഗുണകരമാവില്ലെന്നു നേരത്തേ വിലയിരുത്തിയതാണ്. സാമ്പത്തിക തിരിച്ചടിക്കു തടയിടാനും വിപണിയിൽ എല്ലാ മേഖലയിലും സ്വയംപര്യാപ്തത നേടാനുമായി ചൈനീസ് സർക്കാർ വൻ മുന്നൊരുക്കങ്ങളും നടത്തി. ചൈനീസ് ഉൽപന്നങ്ങൾക്ക് വൻ ഇറക്കുമതിത്തീരുവ ചുമത്താൻ ട്രംപ് പദ്ധതിയിടുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു മറുപടിയായി പടിഞ്ഞാറൻ രാജ്യങ്ങൾക്ക് വിപണിയിലൂടെത്തന്നെ തിരിച്ചടി നൽകാൻ ചൈനയും ചില സുപ്രധാന നീക്കങ്ങൾ നടത്തിയേക്കുമെന്ന് നിരീക്ഷകർ പ്രവചിച്ചു. ഇതിനിടെ, വ്യാപാര യുദ്ധം പ്രതിരോധിക്കാൻ ജിൻപിങ് ട്രംപുമായി ഫോൺ സംഭാഷണം നടത്തുകയും ചെയ്തു. യുഎസിന്റെ ഐടി ഉൽപന്നങ്ങളെ ഒഴിവാക്കാൻ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം വരെ വികസിപ്പിച്ചെടുത്തവരാണ് ചൈന. ചില ലോഹങ്ങളുടെയും ധാതുക്കളുടെയും ഖനനം വ്യാപകമാക്കി ആ മേഖലകളിലെ വിപണി പിടിക്കാനും ചൈന നീക്കം നടത്തുന്നു. ലോകത്തെ ഏറ്റവും വലിയ സ്വർണ ശേഖരം കണ്ടെത്തിയതും ബാറ്ററികൾക്ക് ആവശ്യമായ മൂലകങ്ങളുടെ ശേഖരം ടിബറ്റിൽ കണ്ടെത്തിയതും ചൈനയുടെ ഭാവിനീക്കങ്ങളെപ്പറ്റി ഏറക്കുറെ വ്യക്തമായ സൂചന നൽകുന്നു. പരിസ്ഥിതി സൗഹൃദ ഊർജ മേഖലയിൽ വൻ മുന്നറ്റം നടത്തി ലോകവിപണികൾ പിടിച്ചടക്കി യുഎസിനെ പാഠം പഠിപ്പിക്കാനാണ് ജിൻപിങ്ങിന്റെ നീക്കം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസിൽ ഡോണൾഡ് ട്രംപ് വീണ്ടും അധികാരമേൽക്കും മുൻപേ ചൈനയിൽ ഷി ചിൻപിങ്ങും സംഘവും വൻ ആസൂത്രണങ്ങൾക്കു തുടക്കമിട്ടിരുന്നു. വൈറ്റ് ഹൗസിലേക്കു ട്രംപ് തിരിച്ചെത്തുന്നത് സാമ്പത്തിക മേഖലയിൽ ചൈനയ്ക്ക് അത്ര ഗുണകരമാവില്ലെന്നു നേരത്തേ വിലയിരുത്തിയതാണ്. സാമ്പത്തിക തിരിച്ചടിക്കു തടയിടാനും വിപണിയിൽ എല്ലാ മേഖലയിലും സ്വയംപര്യാപ്തത നേടാനുമായി ചൈനീസ് സർക്കാർ വൻ മുന്നൊരുക്കങ്ങളും നടത്തി. ചൈനീസ് ഉൽപന്നങ്ങൾക്ക് വൻ ഇറക്കുമതിത്തീരുവ ചുമത്താൻ ട്രംപ് പദ്ധതിയിടുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു മറുപടിയായി പടിഞ്ഞാറൻ രാജ്യങ്ങൾക്ക് വിപണിയിലൂടെത്തന്നെ തിരിച്ചടി നൽകാൻ ചൈനയും ചില സുപ്രധാന നീക്കങ്ങൾ നടത്തിയേക്കുമെന്ന് നിരീക്ഷകർ പ്രവചിച്ചു. ഇതിനിടെ, വ്യാപാര യുദ്ധം പ്രതിരോധിക്കാൻ ചിൻപിങ് ട്രംപുമായി ഫോൺ സംഭാഷണം നടത്തുകയും ചെയ്തു.

യുഎസിന്റെ ഐടി ഉൽപന്നങ്ങളെ ഒഴിവാക്കാൻ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം വരെ വികസിപ്പിച്ചെടുത്തവരാണ് ചൈന. ചില ലോഹങ്ങളുടെയും ധാതുക്കളുടെയും ഖനനം വ്യാപകമാക്കി ആ മേഖലകളിലെ വിപണി പിടിക്കാനും ചൈന നീക്കം നടത്തുന്നു. ലോകത്തെ ഏറ്റവും വലിയ സ്വർണ ശേഖരം കണ്ടെത്തിയതും ബാറ്ററികൾക്ക് ആവശ്യമായ മൂലകങ്ങളുടെ ശേഖരം ടിബറ്റിൽ കണ്ടെത്തിയതും ചൈനയുടെ ഭാവിനീക്കങ്ങളെപ്പറ്റി ഏറക്കുറെ വ്യക്തമായ സൂചന നൽകുന്നു. പരിസ്ഥിതി സൗഹൃദ ഊർജ മേഖലയിൽ വൻ മുന്നറ്റം നടത്തി ലോകവിപണികൾ പിടിച്ചടക്കി യുഎസിനെ പാഠം പഠിപ്പിക്കാനാണ് ചിൻപിങ്ങിന്റെ നീക്കം.

ചൈനീസ് തുറമുഖത്ത് നിന്ന് ഉൽപന്നങ്ങളുമായി തിരിക്കുന്ന ചരക്കുകപ്പൽ. (Photo by AFP)
ADVERTISEMENT

ഈ വ്യാപാര യുദ്ധം എങ്ങോട്ടാണു പോകുന്നതെന്ന് രാജ്യാന്തര വിപണികളും ബഹുരാഷ്ട്ര കമ്പനികളും നയരൂപീകരണക്കാരും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഡോണൾഡ് ട്രംപും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ലോകവിപണിക്ക് ഭീഷണിയാകുമോ? ഊർജ മേഖലയിൽ എന്തു മാറ്റങ്ങളാണ് ചൈന കൊണ്ടുവരാൻ പോകുന്നത്? ലിഥിയം അയൺ ബാറ്ററി മൂലകങ്ങളുടെ വൻ ശേഖരം കണ്ടെത്തൽ ചൈനയ്ക്ക് എങ്ങനെ നേട്ടമാകും? ട്രംപ്–ചൈന പോര് ഇന്ത്യയ്ക്ക് ഭീഷണിയാകുമോ? കാനഡയ്ക്കും മെക്സിക്കോയ്ക്കുമെതിരായ ട്രംപിന്റെ വ്യാപാര യുദ്ധത്തിന്റെ ലക്ഷ്യമെന്ത്?

∙ ആദ്യ പണി കാനഡയ്ക്കും മെക്സിക്കോയ്ക്കും

ഡോണൾഡ് ട്രംപ് അധികാരത്തിലെത്തി ആദ്യ ദിനം തന്നെ ‘പണി കിട്ടിയ’ രണ്ടു രാജ്യങ്ങൾ കാനഡയും മെക്സിക്കോയുമാണ്. ഫെബ്രുവരി 1 മുതൽ കാനഡയ്ക്കും മെക്സിക്കോയ്ക്കും 25 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തുമെന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ ആദ്യഘട്ടത്തിൽ ചൈനീസ് ഇറക്കുമതിക്കു നികുതി ചുമത്താനുള്ള നീക്കം ട്രംപ് ഉപേക്ഷിക്കുകയും ചെയ്തു. ട്രംപിന്റെ നടപടിക്കെതിരെ തിരിച്ചടിക്കാൻ തയാറാണെന്ന് കനേഡിയൻ മന്ത്രിമാർ പറഞ്ഞു. 

ലോക വിപണിയിലെ വ്യാപാരത്തെ ഏറ്റവുമധികം ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. വാഹനങ്ങളും പാർട്സുകളും ഉൾപ്പെടുന്ന കാനഡയുടെ കയറ്റുമതിയുടെ 75 ശതമാനം യുഎസിലേക്കാണ്. ഇതിനെ പ്രതിരോധിക്കാനാണ് ട്രംപിന്റെ നീക്കവും. 36 യുഎസ് സ്റ്റേറ്റുകളിലേക്കും കാനഡയിൽ നിന്നാണ് ഉൽപന്നങ്ങൾ എത്തുന്നത്. പ്രതിദിനം ഏകദേശം 270 കോടി ഡോളറിന്റെ ചരക്കുകളും സേവനങ്ങളുമാണ് ഇങ്ങനെയെത്തുന്നത്.

∙ വീണ്ടും വരുമോ ചൈനീസ് ഉൽപന്നങ്ങൾക്ക് 60% തീരുവ?

ADVERTISEMENT

വീണ്ടും അധികാരത്തിലെത്തിയാൽ എല്ലാ ചൈനീസ് ഉൽപന്നങ്ങൾക്കും 60 ശതമാനം തീരുവ ചുമത്തുമെന്ന് നേരത്തേ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഒന്നാം ട്രംപ് സർക്കാർ ഏർപ്പെടുത്തിയ തീരുവ 25 ശതമാനമായിരുന്നു. അതിന്റെ ഇരട്ടിയിലേറെ വരുന്ന പുതിയ നിരക്ക് ലക്ഷ്യമിട്ടത് ചൈനയുടെ വ്യാപാര സംവിധാനങ്ങളെ ചെറുക്കാനും ചൈനീസ് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ്. എന്നാൽ, അത്തരമൊരു നീക്കം ലോകത്തിലെ രണ്ടു വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള സംഘർഷം വർധിപ്പിക്കുകയും ദൂരവ്യാപക പ്രത്യാഘാതങ്ങളുള്ള ഒരു ആഗോള വ്യാപാര യുദ്ധത്തിനു കാരണമാവുകയും ചെയ്യും. ഇത് മറ്റു രാജ്യങ്ങളുടെ വിപണികളെയും ബാധിക്കാം. ജനുവരി പകുതിയോടെ ചൈനീസ് പ്രസിഡന്റ്  ഷി ചിൻപിങ്ങുമായി ട്രംപ് ഫോണിൽ സംസാരിച്ചിരുന്നു. അതിനെത്തുടർന്നാണ് തന്റെ പദ്ധതികൾ ട്രംപ് മയപ്പെടുത്തിയതെന്നും സൂചനകളുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയായ ചൈനയുമായി കൂടുതൽ ചർച്ചകൾ നടത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.

യുഎസിലെ മിക്ക തുറമുഖങ്ങളിലെ ക്രെയിനുകളും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്. ഓക്ക്‌ലൻഡ് തുറമുഖത്ത് നിന്നൊരു കാഴ്ച. (Photo by JUSTIN SULLIVAN / GETTY IMAGES NORTH AMERICA / Getty Images via AFP)

∙ ‘അമേരിക്ക ആദ്യം’ നയം ശക്തമാക്കും

ട്രംപിന്റെ കടുത്ത സാമ്പത്തിക തന്ത്രങ്ങളെല്ലാം ‘അമേരിക്ക ആദ്യം’ നയം കേന്ദ്രീകരിച്ചാണ്. ഇത് യുഎസ് കമ്പനികളുടെ നിർമാണ ജോലികൾ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നു തിരികെ നാട്ടിലേക്കു കൊണ്ടുവരുന്നതിലും ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തന്നെ ചൈനയെ ഒരു പ്രധാന എതിരാളിയായി ചിത്രീകരിച്ചായിരുന്നു. ഡോളറിനെ കീഴടക്കി ചൈനീസ് കറൻസി മുന്നേറ്റം നടത്തിയേക്കാമെന്ന ഭീതിയും ട്രംപിനുണ്ട്. ട്രംപിന്റെ 60 ശതമാനം താരിഫ് നയം നടപ്പിലാക്കിയാൽ ആഗോള വിതരണ ശൃംഖലകളെത്തന്നെ അതു തടസ്സപ്പെടുത്തിയേക്കും. ഇത് ചില ഉൽപന്നങ്ങൾക്ക് ക്ഷാമമുണ്ടാക്കുകയും യുഎസിൽ വിലക്കയറ്റത്തിനു കാരണമാകുകയും ചെയ്യും.. ട്രംപ്– ചൈന പോര് രാജ്യാന്തര വ്യാപാര മേഖലകളെയാകെ പ്രതിസന്ധിയിലേക്കു തള്ളിവിട്ടേക്കാം.

∙ ചൈന എങ്ങനെ പ്രതികരിക്കും?

ADVERTISEMENT

യുഎസിലേക്കുള്ള അവശ്യവസ്തുക്കളുടെ പ്രധാന വിതരണക്കാരായ ചൈന തിരിച്ചടിക്കാൻ സാധ്യതയുണ്ട്. ഇക്കാര്യം ട്രംപിനുമറിയാം. യുഎസ് കയറ്റുമതിക്കു ചൈന തീരുവ ചുമത്തുകയോ ടെക്, പ്രതിരോധ വ്യവസായങ്ങൾക്കു വേണ്ട നിർണായകമായ അപൂർവ ലോഹത്തിന്റെ വിതരണം നിയന്ത്രിക്കുകയോ ചെയ്തേക്കാം. യുഎസിന്റെ നീക്കം പ്രതിസന്ധിയുണ്ടാക്കിയാൽ അതു മറികടക്കാൻ യൂറോപ്പുമായും ഏഷ്യൻ പങ്കാളികളുമായും സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താൻ ചൈന സജീവ ശ്രമത്തിലാണ്. അതിനൊപ്പം, ചൈന ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് പോലുള്ള തന്ത്രങ്ങളും പരീക്ഷിച്ചേക്കും. യുഎസ് വിപണികളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ആഭ്യന്തര ഉപഭോഗവും സാങ്കേതിക സ്വാശ്രയത്വവും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിൽ പ്രധാനപ്പെട്ട തന്ത്രങ്ങളിലൊന്ന്.

ചൈനയിലെ ടെസ്‌ല പ്ലാന്റുകളിലൊന്ന്. (Photo by HECTOR RETAMAL / AFP)

∙ ഇലക്ട്രിക് വാഹന വിപണിയിൽ ചിലതൊക്കെ സംഭവിക്കും

ഇലക്ട്രിക് വെഹിക്കിൾ (ഇവി) മേഖലയിലാണ് മിക്ക രാജ്യങ്ങളുടെയും ഭാവി പ്രതീക്ഷകൾ. ഈ മേഖലയിൽ ചൈന ഏറെ മുന്നേറിക്കഴിഞ്ഞു. ഇലക്ട്രിക് വാഹന ബാറ്ററി നിർമാണത്തിനുള്ള ലിഥിയം, ഗാലിയം എന്നിവ സംസ്കരിക്കevd] ഉപയോഗിക്കുന്ന നിർണായക സാങ്കേതികവിദ്യകളിൽ പുതിയ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ചൈന നീക്കം നടത്തുന്നുണ്ട്. ഇത് യുഎസിന് തിരിച്ചടിയായേക്കും. ബാറ്ററികൾ നിർമിക്കാൻ വേണ്ട മൂലകങ്ങളുടെ ഏറ്റവും വലിയ നിക്ഷേപമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയയെ മറികടന്ന് ചൈന രണ്ടാമതെത്തിക്കഴിഞ്ഞു. ഇതെല്ലാം യുഎസിനെ വെല്ലുവിളിക്കാനുള്ള ചൈനീസ് നീക്കങ്ങൾ തന്നെ.

ബാറ്ററി സാമഗ്രികൾക്കായുള്ള വിതരണ ശൃംഖലയിൽ നിയന്ത്രണം ശക്തിപ്പെടുത്തുക എന്നതാണ്  ഷി ചിൻപിങ്ങിന്റെ തന്ത്രം. ഈ വിഭവങ്ങളുടെ ആഗോള വിപണിയിൽ ചൈനീസ് ആധിപത്യമുള്ളതിനാൽ യുഎസിനും ഏറെ നിർണായകമാകും. യുഎസിന്റെ വൻ ഇറക്കുമതി തീരുവകളെ നേരിടാൻ ലിഥിയം സംസ്കരണത്തിൽ ഗണ്യമായ വിപണി വിഹിതം നിലനിർത്തി ട്രംപ് സർക്കാരിൽ ചൈന സമ്മർദം ചെലുത്തും. ടെക്, ഓട്ടമോട്ടീവ് വ്യവസായങ്ങളിലെ ആഗോള വിതരണ ശൃംഖലകളുടെ പരസ്പരബന്ധം കണക്കിലെടുക്കുമ്പോൾ, യുഎസ് കമ്പനിയായ ആപ്പിളിന് ലഭിക്കുന്ന വരുമാനത്തിന്റെ പകുതിയും ചൈനയിൽ നിന്നാണെന്നും ഓർക്കുക. ആപ്പിൾ ഉൽപന്നങ്ങൾക്ക് ചൈനയും നിയന്ത്രണം കടുപ്പിച്ചാൽ യുഎസിനു മറ്റൊരു തിരിച്ചടി കൂടിയാകും.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും മുഖത്തോടു മുഖം നിൽക്കുന്ന പെയിന്റിങ്. (Photo by John MACDOUGALL / AFP)

∙ പണ്ടും ആയുധമാക്കിയത് ബാറ്ററി സാമഗ്രികൾ

ചൈനീസ് ഉൽപന്നങ്ങൾക്ക് നേരത്തേ വൻ ഇറക്കുമതി തീരുവ ചുമത്തിയപ്പോഴും ബാറ്ററി സാമഗ്രികൾ ആയുധമായി പ്രയോഗിച്ചിരുന്നു. അന്ന് ചൈനീസ് സർക്കാർ ജെർമേനിയം, ഗ്രാഫൈറ്റ് തുടങ്ങിയ മറ്റ് ബാറ്ററി സാമഗ്രികളുടെ കയറ്റുമതി പരിമിതപ്പെടുത്തിയാണ് തിരിച്ചടിച്ചത്. മുൻപും, ചൈനീസ് ഉൽപന്നങ്ങൾക്ക് വൻ ഇറക്കുമതിത്തീരുവ ചുമത്തിയപ്പോൾ പ്രതിരോധിക്കാൻ ബാറ്ററി സാമഗ്രികൾ ആയുധമാക്കിയിരുന്നു. അന്ന് ചൈനീസ് സർക്കാർ ജെർമേനിയം, ഗ്രാഫൈറ്റ് തുടങ്ങിയ ബാറ്ററി സാമഗ്രികളുടെ കയറ്റുമതി കുറച്ചാണ് തിരിച്ചടിച്ചത്. ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ആവശ്യം വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ വിതരണക്ഷാമത്തെയും വിലയിലെ ചാഞ്ചാട്ടത്തെയും കുറിച്ചുള്ള കടുത്ത ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഇതെല്ലാം മുന്നിൽ‍ക്കണ്ട് ചൈനയ്ക്കു പുറത്ത് ബദലുകൾ കണ്ടെത്താൻ പാശ്ചാത്യ രാജ്യങ്ങളിലെ വാഹന നിർമാതാക്കൾ ശ്രമിക്കുന്നുണ്ട്. എന്നാൽ ഈ മേഖലയിൽ നിലവിൽ ചൈനീസ് ആധിപത്യമാണ്.

∙ ട്രംപിന്റെ നീക്കം ചൈനയെ ബാധിച്ചേക്കില്ല

വിപണിയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നാലും ചൈനയെ ബാധിക്കില്ലെന്നു തന്നെയാണ് സാമ്പത്തിക നിരീക്ഷകർ പറയുന്നത്. ട്രംപ് എന്തെങ്കിലും നടപടി സ്വീകരിച്ചാൽ കയറ്റുമതി നിയന്ത്രണങ്ങളിൽ ചൈനയും കൂടുതൽ തന്ത്രങ്ങൾ പരീക്ഷിക്കും. യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾക്കിടയിലും 2024ൽ കണ്ട ദൃഢമായ വളർച്ച ചൈനയുടെ കൃത്യമായ ആസൂത്രണമാണ് വെളിവാക്കുന്നത്. പ്രധാന ധാതുക്കൾ, ബാറ്ററികൾ, മറ്റ് ചരക്കുകൾ എന്നിവയുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇതോടൊപ്പം തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള വാണിജ്യ കരാറുകളിൽ ഒപ്പുവച്ച് വ്യാപാര ബന്ധങ്ങൾ വ്യാപിപ്പിക്കാനും ചൈന ശ്രമിക്കുന്നു.

ചൈനയിലെ ഐഫോൺ നിർമാണ പ്ലാന്റ് സന്ദർശിക്കുന്ന ആപ്പിൾ മേധാവി ടിം കുക്ക്. (Photo by APPLE / AFP)

യുഎസിൽനിന്നുള്ള ഉൽപന്ന ഇറക്കുമതി കുറച്ച് ബ്രസീൽ, റഷ്യ, മറ്റ് സുഹൃദ് രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നു കൂടുതൽ ഉൽപന്നങ്ങൾ വാങ്ങാനാണ് ചൈനീസ് സർക്കാർ ശ്രമിക്കുന്നത്. യുഎസ് വിപണിയിലുണ്ടാകുന്ന വിൽപനനഷ്ടം നികത്താൻ ചൈനീസ് കമ്പനികൾ മറ്റു വിപണികളിലേക്ക് കൂടുതൽ ഉൽപന്നങ്ങൾ എത്തിക്കാനും ശ്രമിച്ചേക്കാം. എന്നാൽ ചൈനയിൽനിന്നുള്ള ഇറക്കുമതിത്തോത് പെട്ടെന്ന് ഉയർന്നാൽ മറ്റ് രാജ്യങ്ങളും താരിഫ് നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കും. തെക്കേ അമേരിക്കൻ രാജ്യങ്ങൾ ഇതിനകംതന്നെ ചൈനീസ് സ്റ്റീലിന് തീരുവ ചുമത്തിയിട്ടുണ്ട്.

∙ ചൈനീസ് കുതിപ്പ് കയറ്റുമതിയിൽത്തന്നെ

‘കഴിഞ്ഞ വർഷം സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും വലിയ തിളക്കം കയറ്റുമതിയായിരുന്നു.’ എന്നാണ് ബിഎൻപി പാരിബാസ് എസ്എയിലെ ചീഫ് ചൈന ഇക്കണോമിസ്റ്റ് ജാക്വലിൻ റോങ് പറഞ്ഞത്. അതായത് ഈ വർഷം ചൈനീസ് വിപണി നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി യുഎസ് ഇറക്കുമതിത്തീരുവകളായിരിക്കുമെന്ന് ചുരുക്കം. ട്രംപ് ചൈനീസ് ഉൽപന്നങ്ങൾക്കു കനത്ത തീരുവ ചുമത്തുമ്പോൾ യൂറോപ്യൻ യൂണിയനും വളർന്നുവരുന്ന വിപണികളും ഇത് പിന്തുടരുമോയെന്ന് ഇപ്പോഴും വ്യക്തമല്ല. എങ്കിലും ഒരു വ്യാപാരയുദ്ധം തന്നെ പ്രതീക്ഷിക്കാം.

ചൈനയിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽനിന്നൊരു കാഴ്ച. (Photo by AFP)

∙ ട്രംപ് എത്തും മുൻപേ ചൈനീസ് ചരക്കുകൾ വാങ്ങാൻ നെട്ടോട്ടം

ഡോണൾഡ് ട്രംപ് വീണ്ടും അധികാരമേൽക്കുന്നതിന് മുൻപേ ചൈനീസ് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ യുഎസിൽ തിരക്ക്. വിവിധ കമ്പനികൾക്കു വേണ്ട ഉൽപന്നങ്ങൾ സ്റ്റോക്ക് ചെയ്യാൻ പോയ വാരങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. 2024ലെ അവസാന മാസങ്ങളിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി വർധിച്ചു. ചൈനീസ് സ്ഥാപനങ്ങൾ ഡിസംബറിൽ യുഎസിലേക്ക് ഏകദേശം 5000 കോടി ഡോളർ മൂല്യമുള്ള ചരക്കുകൾ കയറ്റുമതി ചെയ്തു. 2022 മധ്യത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന ഒറ്റമാസ കണക്കാണിത്.

∙ കൂടുതൽ യുഎസ് കമ്പനികൾ ചൈന വിട്ടേക്കും

യുഎസ് തീരുവകൾ കാരണം ഇതിനകം തന്നെ ചില കമ്പനികൾ അവരുടെ ഫാക്ടറികൾ ചൈനയിൽനിന്നു മാറ്റാനോ മറ്റെവിടെയെങ്കിലും സ്ഥാപിക്കാനോ ശ്രമം തുടങ്ങിയിട്ടുണ്ട്. ട്രംപ് വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കിയാൽ കൂടുതൽ കമ്പനികൾ ചൈനയിലെ പ്ലാന്റുകൾ പൂട്ടിയേക്കും. ചൈനയിൽ യുഎസ് കമ്പനികളുടെ കയറ്റുമതി വിഹിതം ഇപ്പോൾ 15 ശതമാനത്തിൽ താഴെയാണ്. 2017 അവസാനത്തോടെ ഇത് 19 ശതമാനമായിരുന്നു. ചില കമ്പനികളുടെ പ്ലാന്റുകൾ യുഎസിലേക്ക് തിരിച്ചെത്തിക്കാനാകുമെന്ന പ്രതീക്ഷ സർക്കാരിന് ഉണ്ടായിരുന്നിട്ടും അതിൽ ഭൂരിഭാഗവും ഇപ്പോൾ വിയറ്റ്നാം പോലുള്ള രാജ്യങ്ങളിലേക്കാണ് പോയത്.

ഉൽപന്നങ്ങളുമായി തിരിക്കുന്ന ചരക്കുകപ്പലുകൾ. ചൈനീസ് തുറമുഖത്ത് നിന്നൊരു കാഴ്ച. (Photo by AFP)

ചില പ്ലാന്റുകൾ ഇന്ത്യയിലേക്കും മാറ്റിസ്ഥാപിച്ചു. യുഎസിലേക്കും മറ്റു വിപണികളിലേക്കുള്ള ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ ഭൂരിഭാഗവും ചൈനീസ് പ്ലാന്റുകളിലാണ് നിർമിക്കുന്നത്. യുഎസിൽ വിൽക്കുന്ന ആപ്പിൾ ഉൽപന്നങ്ങൾ പോലും ചൈനയിലാണ് നിർമിക്കുന്നത്. ചൈനയിൽ നിന്നെത്തുന്ന ഉൽപന്നങ്ങൾക്ക് ട്രംപ് വൻ തീരുവ ചുമത്തിയാൽ ചൈനയിലെ യുഎസ് കമ്പനികളുടെ പ്ലാന്റുകൾ ഒന്നടങ്കം പ്രതിസന്ധിയിലാകും. ചൈന വിടുന്ന കമ്പനികളെല്ലാം ഇന്ത്യയിലേക്ക് എത്താനും സാധ്യതയുണ്ട്.

∙  ഷി ചിൻപിങ്ങുമായി ചർച്ചയ്ക്ക് ട്രംപ്

നേരത്തേ നടത്തിയ ഫോൺ സംഭാഷണത്തിനു പിന്നാലെ ചൈനീസ് പ്രസിഡന്റുമായി ചർച്ച നടത്താനും ഡോണൾഡ് ട്രംപ് പദ്ധതിയിടുന്നു. വ്യാപാരം, ടിക് ടോക്ക്, തായ്‌വാൻ തുടങ്ങി വിഷയങ്ങളിൽ ചർച്ച നടന്നേക്കും. അതിനാലാകാം ഇറക്കുമതിത്തീരുവയിൽ പ്രഖ്യാപനം വൈകുന്നതെന്നും കരുതുന്നു. ബന്ധം ശക്തിപ്പെടുത്താൻ, അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ ചൈന സന്ദർശിക്കാനും ട്രംപ് താൽപര്യം പ്രകടിപ്പിച്ചു. ‘ചൈനയ്ക്കും യുഎസിനും ഈ കോൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഒരുമിച്ചിരുന്ന് ചർച്ചയിലൂടെ പല പ്രശ്‌നങ്ങളും പരിഹരിക്കാനാകുമെന്നാണ് എന്റെ പ്രതീക്ഷ’, എന്നാണ് ചിൻപിങ്ങുമായുള്ള ഫോൺ സംഭാഷണത്തെപ്പറ്റി ട്രംപ് പറഞ്ഞത്.

English Summary:

How Rare Earth Minerals Could Decide the Next US-China Trade War?

Show comments