ടിബറ്റിൽ ചൈനീസ് ഉപഗ്രഹം കണ്ടു കോടാനുകോടികളുടെ ‘വൈറ്റ് ഗോൾഡ്; 2800 കിലോമീറ്ററിൽ 65 ലക്ഷം ടണ് ശേഖരം; ഇന്ത്യയ്ക്കും ആശങ്കപ്പെടാനുണ്ട്...!
അടുത്തിടെയാണ് ചൈനീസ് ഉപഗ്രഹങ്ങൾ ആ കാഴ്ച കണ്ടത്. ടിബറ്റിലെ വലിയൊരു പ്രദേശത്ത് കോടാനുകോടി മൂല്യം വരുന്ന ‘നിധി’ ഒളിഞ്ഞുകിടക്കുന്നു. സംഭവം ചൈനീസ് ഗവേഷകർ അധികൃതരെ അറിയിക്കുകയും അത് കുഴിച്ചെടുക്കാനുള്ള നീക്കങ്ങൾ തുടങ്ങുകയും ചെയ്തു. ടിബറ്റിൽ കണ്ടെത്തിയ ഈ ഖനിയെ ‘എല്ലാ ഖനികളുടെയും മാതാവ്’ എന്നാണ് ചൈന വിശേഷിപ്പിച്ചത്. ചൈനയുടെ ഭാവിപദ്ധതികൾക്കു വേണ്ട നിർണായക സഹായങ്ങൾ ഈ ഖനികളിൽനിന്നു ലഭിച്ചേക്കും. ഖനനം ഉൾപ്പെടെ എല്ലാം കൃത്യമായി നടപ്പിലാക്കാൻ കഴിഞ്ഞാൽ രാജ്യാന്തര വിപണിയിൽ പിന്നെ ചൈനീസ് മുന്നേറ്റമായിരിക്കും. ഭാവിയിൽ ലോകത്തിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായി കണക്കാക്കപ്പെട്ടിട്ടുള്ളതും ഹരിതോർജ ഉൽപാദനത്തിനുള്ള മാർഗങ്ങളായ വിൻഡ് ടർബൈൻ, ബാറ്ററികൾ, സോളർ പാനൽ തുടങ്ങിയവയുടെ നിർമാണത്തിന് അത്യാവശ്യവുമായ ‘ക്രിട്ടിക്കൽ മിനറൽസ്’ എന്നറിയപ്പെടുന്ന ധാതുക്കളുടെ ആഗോള വിതരണത്തിൽ ചൈനയുടെ ആധിപത്യം ഉറപ്പിക്കുന്നതാണ് ടിബറ്റിലെ കണ്ടെത്തൽ. രാജ്യസുരക്ഷയ്ക്കും അത്യാവശ്യമാണ് ലിഥിയം ഉൾപ്പെടുന്ന ഈ ക്രിട്ടിക്കൽ മിനറലുകൾ ടിബറ്റിലെ പുതിയ ലിഥിയം ശേഖരത്തിന്റെ കണ്ടെത്തൽ ചൈനയുടെ ഭാവിയെ എങ്ങനെ മാറ്റിമറിക്കും? ചൈനയുടെ സാമ്പത്തിക മേഖലയെ ഇത് ശക്തിപ്പെടുത്തുമോ? ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളെ ഇത് എങ്ങനെ ബാധിക്കും? വിശദമായി പരിശോധിക്കാം.

അടുത്തിടെയാണ് ചൈനീസ് ഉപഗ്രഹങ്ങൾ ആ കാഴ്ച കണ്ടത്. ടിബറ്റിലെ വലിയൊരു പ്രദേശത്ത് കോടാനുകോടി മൂല്യം വരുന്ന ‘നിധി’ ഒളിഞ്ഞുകിടക്കുന്നു. സംഭവം ചൈനീസ് ഗവേഷകർ അധികൃതരെ അറിയിക്കുകയും അത് കുഴിച്ചെടുക്കാനുള്ള നീക്കങ്ങൾ തുടങ്ങുകയും ചെയ്തു. ടിബറ്റിൽ കണ്ടെത്തിയ ഈ ഖനിയെ ‘എല്ലാ ഖനികളുടെയും മാതാവ്’ എന്നാണ് ചൈന വിശേഷിപ്പിച്ചത്. ചൈനയുടെ ഭാവിപദ്ധതികൾക്കു വേണ്ട നിർണായക സഹായങ്ങൾ ഈ ഖനികളിൽനിന്നു ലഭിച്ചേക്കും. ഖനനം ഉൾപ്പെടെ എല്ലാം കൃത്യമായി നടപ്പിലാക്കാൻ കഴിഞ്ഞാൽ രാജ്യാന്തര വിപണിയിൽ പിന്നെ ചൈനീസ് മുന്നേറ്റമായിരിക്കും.
ഭാവിയിൽ ലോകത്തിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായി കണക്കാക്കപ്പെട്ടിട്ടുള്ളതും ഹരിതോർജ ഉൽപാദനത്തിനുള്ള മാർഗങ്ങളായ വിൻഡ് ടർബൈൻ, ബാറ്ററികൾ, സോളർ പാനൽ തുടങ്ങിയവയുടെ നിർമാണത്തിന് അത്യാവശ്യവുമായ ‘ക്രിട്ടിക്കൽ മിനറൽസ്’ എന്നറിയപ്പെടുന്ന ധാതുക്കളുടെ ആഗോള വിതരണത്തിൽ ചൈനയുടെ ആധിപത്യം ഉറപ്പിക്കുന്നതാണ് ടിബറ്റിലെ കണ്ടെത്തൽ. രാജ്യസുരക്ഷയ്ക്കും അത്യാവശ്യമാണ് ലിഥിയം ഉൾപ്പെടുന്ന ഈ ക്രിട്ടിക്കൽ മിനറലുകൾ ടിബറ്റിലെ പുതിയ ലിഥിയം ശേഖരത്തിന്റെ കണ്ടെത്തൽ ചൈനയുടെ ഭാവിയെ എങ്ങനെ മാറ്റിമറിക്കും? ചൈനയുടെ സാമ്പത്തിക മേഖലയെ ഇത് ശക്തിപ്പെടുത്തുമോ? ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളെ ഇത് എങ്ങനെ ബാധിക്കും? വിശദമായി പരിശോധിക്കാം.
∙ ‘വെളുത്ത സ്വർണ’ത്തിന് തിളക്കമേറുന്നു
‘വെളുത്ത സ്വർണം’ എന്നാണ് ഊർജ മേഖലയിൽ ലിഥിയത്തിന്റെ ഓമനപ്പേര്. ഇലക്ട്രിക് വാഹനങ്ങളുടെ ലോകത്ത് ലിഥിയം ഒരു നിർണായക ഘടകമാണ്. കുറഞ്ഞ ചെലവിൽ എങ്ങനെ കൂടുതൽ കാലം ഉപയോഗിക്കാനാവുന്ന ബാറ്ററികൾ നിർമിക്കാമെന്നാണ് ഇന്ന് എല്ലാ രാജ്യങ്ങളും ഗവേഷണം നടത്തുന്നത്. മൊബൈൽ ഫോൺ മുതൽ മിക്ക ഇലക്ട്രിക് ഉൽപന്നങ്ങളും ലിഥിയം ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. ഈ മേഖലയിൽ കാര്യമായ രീതിയിൽ ഗവേഷണങ്ങൾ നടത്തുന്നതും ചൈന തന്നെ. ഇപ്പോൾ വായുവിൽ നിന്ന് ഓക്സിജൻ സ്വീകരിച്ച്1000 മണിക്കൂറോളം തുടർച്ചയായി ഉപയോഗിക്കാവുന്ന ലിഥിയം–എയർ ബാറ്ററികൾ വരെ ചൈനീസ് കമ്പനികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ദിനംതോറും ബാറ്റികളുടെ ആവശ്യം വർധിച്ചുവരികയാണെന്നതിനൊപ്പം ഇത് നിർമിക്കാനുള്ള ലിഥിയം ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ ആവശ്യകതയും വർധിച്ചിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾക്കു പുറമേ, സൂര്യപ്രകാശത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന സോളർ സെൽ, കാറ്റിൽനിന്ന് ഊർജം ഉൽപാദിപ്പിക്കാനുള്ള വിൻഡ് ടർബൈൻ തുടങ്ങിയവ ഉൾപ്പെടെയുള്ള ആധുനിക ഊർജ സാങ്കേതിക വിദ്യകളുടെ നിർമാണത്തിലും ലിഥിയം ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. 2023ൽ ഇലക്ട്രിക് വാഹനങ്ങൾ, ലിഥിയം ബാറ്ററികൾ, സോളർ പാനലുകൾ എന്നിവ കയറ്റുമതി ചെയ്യുന്നതിലൂടെ 1.06 ലക്ഷം കോടി യുവാന്റെ (ഏകദേശം 14,889 കോടി ഡോളർ) വരുമാനമാണ് ചൈന നേടിയത്. നേരത്തേ ചിലെ, ഓസ്‌ട്രേലിയ, യുഎസ് തുടങ്ങിയ രാജ്യങ്ങളാണ് ലിഥിയത്തിന്റെ കയറ്റുമതി മേഖല ഭരിച്ചുകൊണ്ടിരുന്നതെങ്കിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഈ രംഗത്ത് ചൈന നേടിയ മുന്നേറ്റം എല്ലാം മാറ്റിമറിക്കാൻ പോന്നതായിരുന്നു. നിലവിൽ ക്രിട്ടിക്കൽ മിനറൽസിന്റെ കയറ്റുമതിയിൽ 60 ശതമാനവും കൈയാളി ഒന്നാംസ്ഥാനത്തുള്ള ചൈനയ്ക്ക് ലിഥിയത്തിന്റെ പുത്തൻ ശേഖരം കൂടുതൽ കരുത്തു പകരുമെന്ന് ഉറപ്പാണ്. 2022ലെ കണക്കുകൾ പ്രകാരം ആഗോള ലിഥിയം-അയൺ ബാറ്ററി ഉൽപാദന ശേഷിയുടെ 76 ശതമാനവും കൈകാര്യം ചെയ്യുന്നതും ചൈനയാണ്.
∙ 2800 കിലോമീറ്ററിൽ ലിഥിയം ബെൽറ്റ്
ടിബറ്റിലെ സികുൻസോങ്-പാൻ-ഗാൻസി മേഖലയിലാണ് പുതിയ ഖനി കണ്ടെത്തിയത്. 2800 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന സ്പോഡുമിൻ-ടൈപ്പ് ലിഥിയം ബെൽറ്റാണ് കണ്ടെത്തിയത്. ഒരു ഹാർഡ് റോക്ക് അയിരാണ് (Hard rock ore) സ്പോഡുമിൻ. അതായത് അപൂർവ ധാതുക്കൾ ഉൾപ്പെടെ ചേർന്നിരിക്കുന്ന കരുത്തുറ്റ പാറഭാഗം. ഇതിൽനിന്നാണ് ലിഥിയം വേർതിരിച്ചെടുക്കുക. ടിബറ്റിലെ ലിഥിയം ബെൽറ്റിൽ മാത്രം 65 ലക്ഷം ടൺ കരുതൽ ശേഖരമുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ലിഥിയം ശേഖരം കൈവശമുള്ള ആറാമത്തെ രാജ്യമെന്നതിൽനിന്ന് രണ്ടാമത്തെ രാജ്യമെന്ന ഖ്യാതിയിലേക്കാണ് ഇതോടെ ചൈന ഇടിച്ചുകയറിയത്.
പുതിയ ഖനിയുടെ കണ്ടെത്തലോടെ ചൈനയുടെ മൊത്തം ലിഥിയം കരുതൽ ശേഖരം 300 ലക്ഷം ടണ്ണിലെത്തും. ആഗോളതലത്തിൽ ലിഥിയം ശേഖരത്തിന്റെ 16.5 ശതമാനവും ഇപ്പോൾ ചൈനയുടെ കൈവശമായി. ടിബറ്റിലെ ശേഖരം കണ്ടെത്തും മുൻപേ ഇത് വെറും 6% ആയിരുന്നു. ചിലെ മാത്രമാണ് ഇക്കാര്യത്തിൽ ഇനി ചൈനയ്ക്കു മുന്നിലുള്ളത്. ഇതോടൊപ്പം തന്നെ ചിൻഹായ്-ടിബറ്റ് പീഠഭൂമിയിലെ ചില ഉപ്പുതടാകങ്ങളിലും ലിഥിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പ്രകൃതി വിഭവങ്ങളാൽ സമൃദ്ധമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ ഖനി ചൈനയുടെ ഭാവിപ്രതീക്ഷ കൂടിയാണ്. ഇതിനിടെ ചൈനീസ് ഭീഷണി മറികടക്കാനായി ബദൽ വിതരണ സംവിധാനങ്ങൾ ഉറപ്പാക്കാൻ പാശ്ചാത്യ രാജ്യങ്ങളും ശ്രമിക്കുന്നുമുണ്ട്.
∙ ക്രിട്ടിക്കൽ മിനറൽസ് കുത്തകയാക്കാൻ ചൈന
ഭാവിയിൽ ലോകത്തിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമെന്ന് കരുതുന്നവയാണ് ക്രിട്ടിക്കൽ മിനറൽസ് എന്നു പറഞ്ഞല്ലോ. ലഭ്യതയിലെ കുറവ്, ഉയർന്ന മൂല്യം, പ്രതിരോധ രംഗത്തും പുത്തൻ സാങ്കേതികവിദ്യാരംഗത്തുമുള്ള ആവശ്യകത എന്നിവയുടെ അടിസ്ഥാനത്തിലാണ് ധാതുക്കളെ ക്രിട്ടിക്കൽ മിനറൽസ് എന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ലിഥിയം, കാഡ്മിയം, കൊബാൾട്ട്, ചെമ്പ് തുടങ്ങി 30 ധാതുക്കളെ ഇന്ത്യ ക്രിട്ടിക്കൽ മിനറൽസായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയടക്കം 26 ധാതുക്കളാണ് ചൈനയുടെ ക്രിട്ടിക്കൽ പട്ടികയിലുള്ളത്.
ടെക് ലോകത്തെ ഒട്ടേറെ ആവശ്യങ്ങൾക്കുവേണ്ട ക്രിട്ടിക്കൽ ധാതുക്കൾ ശേഖരിച്ച് ഈ രംഗത്തെ കുത്തകയാകാൻ ലക്ഷ്യമിട്ടാണ് ചൈനയുടെ ഇപ്പോഴത്തെ നീക്കം. പദ്ധതിയുടെ ഭാഗമായി വൻതോതിൽ ക്രിട്ടിക്കൽ ധാതുക്കൾ കുഴിച്ചെടുത്ത് അവയുടെ കയറ്റുമതിയിൽ ചൈന പിടിമുറുക്കും. ഇത് ആഗോള വ്യാപാരചർച്ചകളിൽ ബെയ്ജിങ്ങിന് കൂടുതൽ സ്വാധീനം നൽകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
യുഎസിനെ ലക്ഷ്യമിട്ട് തന്നെയാണ് ചൈനയുടെ ഇപ്പോഴത്തെ നീക്കമെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ വിഭവ സുരക്ഷയ്‌ക്കായുള്ള ചൈനയുടെ തന്ത്രപരമായ നീക്കം ക്രിട്ടിക്കൽ ധാതുക്കളുടെ ആഗോളവിപണിയിൽ വൻ മത്സരംതന്നെ സൃഷ്ടിച്ചേക്കും.
∙ ഉപ്പുതടാകത്തിൽ നിന്നും ലിഥിയം
ഉപ്പുതടാകങ്ങളിലെ ലിഥിയം ശേഖരത്തിൽ ലോകത്ത് മൂന്നാംസ്ഥാനത്താണ് ഇപ്പോൾ ചൈന. തെക്കേ അമേരിക്കയിലെ അർജന്റീന, ബൊളീവിയ, ചിലെ, പടിഞ്ഞാറൻ അമേരിക്ക എന്നിവിടങ്ങളിലാണ് ലിഥിയം ശേഖരം കാര്യമായി കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ചൈന പുതുതായി കണ്ടെത്തിയ ഉപ്പുതടാകത്തിലെ ലിഥിയം ശേഖരം 1.4 കോടി ടണ്ണിലധികം വരുമെന്നാണ് കണക്കുകൂട്ടുന്നത്. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ ലിഥിയം വേർതിരിച്ചെടുക്കാവുന്ന ഉറവിടങ്ങളാണ് ഉപ്പുതടാകങ്ങൾ. ഇതോടൊപ്പം തന്നെ ചിൻഹായ്, സെഷ്വാൻ, ഷിൻജിയാങ് എന്നിവിടങ്ങളിലും ലിഥിയത്തിന്റെ വലിയ ശേഖരം ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
ലിഥിയം ശേഖരം തേടിയുള്ള ചൈനീസ് ഗവേഷകരുടെ അന്വേഷണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇതിന് വർഷങ്ങളുടെ പഴക്കമുണ്ട്. പുതിയ ലിഥിയം ശേഖരം തേടിയുള്ള അന്വേഷണം 2021ൽ തുടങ്ങിയതായി ചൈനീസ് ജിയോളജിക്കൽ സർവേ വിഭാഗം വ്യക്തമാക്കുന്നു. ഹുനാൻ പ്രവിശ്യ, ജിയാങ്‌സി, ഇന്നർ മംഗോളിയ എന്നിവിടങ്ങളിൽ ഒരു കോടി ടൺ ലെപിഡോലൈറ്റ് ലിഥിയം അയിര്, ചിൻഹായിൽ ഒരു കോടി ടൺ ബ്രൈൻ ലിഥിയം അയിര്, ഷിൻജിയാങ്ങിൽ ഒരു കോടി ടൺ സ്പോഡുമീൻ ലിഥിയം അയിര് എന്നിവയാണ് കണ്ടെത്തിയതെന്ന് ചൈനീസ് ജിയോളജിക്കൽ സർവേ റിപ്പോർട്ടിൽ പറയുന്നു.
∙ വേർതിരിച്ചെടുക്കൽ സാങ്കേതികവിദ്യയിലും കുതിപ്പ്
ലിഥിയം ബാറ്ററിക്ക് ആവശ്യമായ വസ്തുക്കൾ ഭൂമിയിൽനിന്ന് ഖനനം ചെയ്തെടുത്താലും അത് ഉപയോഗിക്കാൻ ഒട്ടേറെ പ്രക്രിയകളിലൂടെ കടന്നുപോകേണ്ടതുണ്ട്. ഈ മേഖലയിലും ചൈന വൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ലെപിഡോലൈറ്റിൽ (ഗ്രാനൈറ്റ് പോലുള്ള ശിലകളിൽ) നിന്ന് ലിഥിയം വേർതിരിച്ചെടുക്കുന്നതിനുള്ള സാങ്കേതികവിദ്യയിലും ഈ മുന്നേറ്റം പ്രകടമാണ്. ഇപ്പോൾ കണ്ടെത്തിയ ലിഥിയം ശേഖരം കുറഞ്ഞ ചെലവിലും ഉയർന്ന കാര്യക്ഷമതയിലും വേർതിരിച്ചെടുക്കാൻ കഴിയുമെന്നും ചൈനീസ് ശാസ്ത്രജ്ഞർ പറയുന്നു.
ഇലക്ട്രിക് വാഹന വിപണിയുടെ വിപുലീകരണവും ലിഥിയത്തിന്റെ ആഗോള ഡിമാൻഡും ഈ മേഖലയിൽ ചൈനയുടെ സ്വാധീനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇവി വാഹന നിർമാണം സജീവമായതോടെ ചൈനയിലെ ലിഥിയം ഖനനം വർധിപ്പിക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്തു. ഉപ്പ് തടാകത്തിൽ നിന്നും മൈക്കയിൽ നിന്നും ലിഥിയം വേർതിരിച്ചെടുക്കുന്നതിൽ ചൈന ഗണ്യമായ പുരോഗതി കൈവരിച്ചു എന്നതും ശ്രദ്ധേയമാണ്.
∙ ചൈനീസ് ലിഥിയം ഇന്ത്യയ്ക്ക് ഭീഷണിയോ?
ലിഥിയം ബാറ്ററി നിർമാണ മേഖലയിലെ ചൈനീസ് മുന്നേറ്റം ഭാവിയിൽ ഇന്ത്യയ്ക്ക് ഭീഷണിയാകുമെന്നാണ് നിരീക്ഷകർ പറയുന്നത്. ചൈനയെ പോലെ ഇന്ത്യയും ലിഥിയം ശേഖരം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് ഖനനം ചെയ്ത് വേർതിരിച്ചെടുക്കുന്നതിൽ പുരോഗതി പ്രാപിച്ചിട്ടില്ല. 2023ലാണ് ഇന്ത്യ ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തിയത്. ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ 59 ലക്ഷം ടൺ ലിഥിയം ശേഖരം കണ്ടെത്തിയിരുന്നു. എന്നാൽ അതിനെ വേർതിരിച്ചെടുക്കുന്നതിൽ ഇന്ത്യ ഇതുവരെ വിജയം കണ്ടിട്ടില്ല. ഇത് ലേലത്തിൽ വച്ചെങ്കിലും വിളിച്ചെടുക്കുന്നതിൽ തീരുമാനവുമായില്ല. ഇലക്ട്രിക് വാഹന ബാറ്ററികളുടെ നിർമാണത്തിന് ലിഥിയത്തിന്റെ ആവശ്യകത വർധിച്ചതിനാൽ രാജ്യത്തിനകത്തും പുറത്തുംനിന്ന് ഈ ധാതു ലഭ്യമാക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ചില രാജ്യങ്ങളിൽ നിക്ഷേപം നടത്താനും ഇന്ത്യ ശ്രമിക്കുന്നു.
ചിലെയിൽ ഇതിനോടകം തന്നെ ചൈന വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്, പ്രത്യേകിച്ച് ഊർജ മേഖലയിൽ. ആഗോള ഊര്‍ജ മേഖലയുടെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ ചൈനീസ് കമ്പനികളാണ് നിയന്ത്രിക്കുന്നത്. ചിലെയിൽനിന്നുള്ള ചെമ്പ് കയറ്റുമതിയുടെ 74.1 ശതമാനവും ലിഥിയം കയറ്റുമതിയുടെ 72 ശതമാനവും ചൈനയിലേക്കാണ് പോകുന്നത്. ചൈനയുടെ ഈ നീക്കത്തെ പ്രതിരോധിക്കാന്‍ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മറ്റു സംവിധാനങ്ങൾ തേടുന്നുമുണ്ട്. അതിനിടെയാണ് ചൈനീസ് ആധിപത്യം ശക്തമാക്കുന്ന ടിബറ്റിലെ ലിഥിയം ശേഖരത്തിന്റെ കണ്ടെത്തലും.