‘അരുത്, ഇപ്പോൾ പാക്കിസ്ഥാനിലേക്ക് യാത്ര വേണ്ട! അവിടെ തീവ്രവാദികൾ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്’. മാർച്ച് ഏഴിനാണ് യുഎസ് തങ്ങളുടെ പൗരന്മാർക്ക് ഈ മുന്നറിയിപ്പ് നൽകിയത്. കൃത്യം നാലു ദിവസം കഴിഞ്ഞപ്പോൾ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസഞ്ചർ ട്രെയിനായ ജാഫർ എക്സ്പ്രസ് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) തട്ടിയെടുത്തു. യുഎസ് നൽകിയ മുന്നറിയിപ്പ് എത്ര കൃത്യമായിരുന്നുവെന്നു തിരിച്ചറിഞ്ഞ നിമിഷം. നൂറുകണക്കിന് ആളുകളുമായി പോയ ട്രെയിൻ വിഘടനവാദികൾ തട്ടിയെടുത്ത സംഭവം ഒരുപക്ഷേ പാക്കിസ്ഥാനിൽ വലിയ ഞെട്ടലുണ്ടാക്കില്ല! ഭീകരാക്രമണം നിമിത്തം രക്തച്ചൊരിച്ചിൽ ഇല്ലാത്ത ദിവസങ്ങൾ അവിടെ കുറവാണെന്നതുതന്നെ കാരണം. ഒരാഴ്ച മുൻപ് പുറത്തിറങ്ങിയ രാജ്യാന്തര തീവ്രവാദ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് പാക്കിസ്ഥാൻ. ഒരു വര്‍ഷം കൊണ്ടു രണ്ടു റാങ്കുകൾ ‘മെച്ചപ്പെടുത്തിയാണ്’ അവർ വളർന്നത്. അതായത് ലോകത്തിലെ ഏറ്റവും അശാന്തമായ രാജ്യങ്ങളിലൊന്നിന്റെ അയൽക്കാരാണ് നമ്മള്‍. ബലൂചിസ്ഥാനിലെ ക്വറ്റയിൽ നിന്ന് ഖൈബർ പഖ്‌തൂൺഖ്വയിലെ പെഷാവറിലേക്ക് സഞ്ചരിച്ച ജാഫർ എക്സ്പ്രസ് ബലൂച് വിഘടനവാദികൾ പിടിച്ചെടുത്തത് കൃത്യമായ ആസൂത്രണത്തോടെയാണ്. ഒൻപത് ബോഗികളിലായി ഏകദേശം 400 യാത്രക്കാരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. തുരങ്കത്തിനുള്ളിലേക്ക് ട്രെയിൻ പ്രവേശിച്ചപ്പോൾ വെടിവയ്പ് ഉണ്ടായെന്നും അതോടെ ട്രെയിൻ നിർത്തി എന്നുമാണ് ആദ്യം വന്ന റിപ്പോർട്ട്. അതേസമയം സംഭവത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്ത ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടത് പാളം തെറ്റിച്ച് എക്സ്പ്രസ് ട്രെയിനിന്റെ നിയന്ത്രണം പിടിച്ചെടുത്തു എന്നാണ്. യാത്രക്കാരിൽ 180ഓളം പേരെയാണ് ബലൂച് ലിബറേഷൻ ആർമി ബന്ദികളാക്കിയത്. പാക്ക് സൈനികരും പൊലീസുകാരും ഉൾപ്പെടെയാണിത്. ഇരുപതോളം സൈനികരെ വധിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ബന്ദികളെ മോചിപ്പിക്കാൻ പാക്ക് സൈന്യം ഓപറേഷന് ശ്രമിച്ചാൽ എല്ലാവരെയും വധിക്കുമെന്ന ഭീഷണിയും ബലൂച് ലിബറേഷൻ ആർമി മുഴക്കിയിട്ടുണ്ട്. ശരീരത്തിൽ ബോംബ് ഘടിപ്പിച്ച ചാവേറുകളാണ് ബന്ദികൾക്കൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അരുത്, ഇപ്പോൾ പാക്കിസ്ഥാനിലേക്ക് യാത്ര വേണ്ട! അവിടെ തീവ്രവാദികൾ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്’. മാർച്ച് ഏഴിനാണ് യുഎസ് തങ്ങളുടെ പൗരന്മാർക്ക് ഈ മുന്നറിയിപ്പ് നൽകിയത്. കൃത്യം നാലു ദിവസം കഴിഞ്ഞപ്പോൾ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാസഞ്ചർ ട്രെയിനായ ജാഫർ എക്സ്പ്രസ് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) തട്ടിയെടുത്തു. യുഎസ് നൽകിയ മുന്നറിയിപ്പ് എത്ര കൃത്യമായിരുന്നുവെന്നു തിരിച്ചറിഞ്ഞ നിമിഷം. നൂറുകണക്കിന് ആളുകളുമായി പോയ ട്രെയിൻ വിഘടനവാദികൾ തട്ടിയെടുത്ത സംഭവം ഒരുപക്ഷേ പാക്കിസ്ഥാനിൽ വലിയ ഞെട്ടലുണ്ടാക്കില്ല! ഭീകരാക്രമണം നിമിത്തം രക്തച്ചൊരിച്ചിൽ ഇല്ലാത്ത ദിവസങ്ങൾ അവിടെ കുറവാണെന്നതുതന്നെ കാരണം. ഒരാഴ്ച മുൻപ് പുറത്തിറങ്ങിയ രാജ്യാന്തര തീവ്രവാദ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് പാക്കിസ്ഥാൻ. ഒരു വര്‍ഷം കൊണ്ടു രണ്ടു റാങ്കുകൾ  ‘മെച്ചപ്പെടുത്തിയാണ്’ അവർ വളർന്നത്. അതായത് ലോകത്തിലെ ഏറ്റവും അശാന്തമായ രാജ്യങ്ങളിലൊന്നിന്റെ അയൽക്കാരാണ് നമ്മള്‍.

ബലൂചിസ്ഥാനിലെ ക്വറ്റയിൽ നിന്ന് ഖൈബർ പഖ്‌തൂൺഖ്വയിലെ പെഷാവറിലേക്ക് സഞ്ചരിച്ച ജാഫർ എക്സ്പ്രസ് ബലൂച് വിഘടനവാദികൾ പിടിച്ചെടുത്തത് കൃത്യമായ ആസൂത്രണത്തോടെയാണ്. ഒൻപത് ബോഗികളിലായി ഏകദേശം 400 യാത്രക്കാരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. തുരങ്കത്തിനുള്ളിലേക്ക് ട്രെയിൻ പ്രവേശിച്ചപ്പോൾ വെടിവയ്പ് ഉണ്ടായെന്നും അതോടെ ട്രെയിൻ നിർത്തി എന്നുമാണ് ആദ്യം വന്ന റിപ്പോർട്ട്. അതേസമയം സംഭവത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്ത ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടത് പാളം തെറ്റിച്ച് എക്സ്പ്രസ് ട്രെയിനിന്റെ നിയന്ത്രണം പിടിച്ചെടുത്തു എന്നാണ്.

ചിത്രീകരണം : മനോരമ
ADVERTISEMENT

യാത്രക്കാരിൽ 180ഓളം പേരെയാണ് ബലൂച് ലിബറേഷൻ ആർമി ബന്ദികളാക്കിയത്. പാക്ക് സൈനികരും പൊലീസുകാരും ഉൾപ്പെടെയാണിത്. ഇരുപതോളം സൈനികരെ വധിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ബന്ദികളെ മോചിപ്പിക്കാൻ പാക്ക് സൈന്യം ഓപറേഷന് ശ്രമിച്ചാൽ എല്ലാവരെയും വധിക്കുമെന്ന ഭീഷണിയും ബലൂച് ലിബറേഷൻ ആർമി മുഴക്കിയിട്ടുണ്ട്. ശരീരത്തിൽ ബോംബ് ഘടിപ്പിച്ച ചാവേറുകളാണ് ബന്ദികൾക്കൊപ്പം ഇരിക്കുന്നതെന്നും ബിഎൽഎ പറയുന്നു. പാളം ബോംബ് സ്ഫോടനത്തിൽ തകർത്താണ് ട്രെയിൻ തട്ടിയെടുത്തത്. അതിനിടെ പാക്ക് സൈന്യം രക്ഷാപ്രവർത്തനത്തിനായി സൈനിക ഓപറേഷൻ ആരംഭിച്ചെന്ന വിവരവും പുറത്തു വരുന്നുണ്ട്. 150 പേരെ മോചിപ്പിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. എങ്ങനെയാണ് പാക്കിസ്ഥാനെ വർഷങ്ങളായി വിറപ്പിക്കുന്ന ബലൂച് ലിബറേഷൻ ആർമിയുടെ പ്രവർത്തനം? എന്തുകൊണ്ടാണ് ട്രെയിൻ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഇപ്പോൾ അവർ കടന്നിരിക്കുന്നത്? രാഷ്ട്രീയ അസ്ഥിരത തുടരുന്ന പാക്കിസ്ഥാനിൽ എന്താണു സംഭവിക്കുന്നത്?

∙ പാക്കിസ്ഥാനെ സ്നേഹിക്കാത്ത ബലൂച്

ബലൂചികളുടെ നാടായ ബലൂചിസ്ഥാൻ ചരിത്ര രേഖകളിൽ ഇറാൻ, പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന അതിവിശാലമായ പ്രദേശമാണ്. ഇതിന്റെ കിഴക്കൻ ഭാഗത്തുള്ള പ്രദേശമാണ് ഇപ്പോഴത്തെ പാക്കിസ്ഥാനിലുള്ളത്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ഇത്. രാജ്യത്തിന്റെ മൊത്തം വലുപ്പത്തിന്റെ 44 ശതമാനം വരുമെങ്കിലും മൊത്തം ജനസംഖ്യയുടെ 5 ശതമാനം മാത്രമാണ് ഇവിടെ താമസിക്കുന്നത്. മലനിരകളാൽ ചുറ്റപ്പെട്ട ഇവിടം ഏറെയും ഊഷരഭൂമിയാണ്. അതേസമയം ഭൂമിക്കടിയിൽ അപൂർവ ധാതുക്കളുടെ വൻനിക്ഷേപവും ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ഇതാണ് ചൈനയടക്കമുള്ള രാജ്യങ്ങൾ ഇവിടം ലക്ഷ്യമിടുന്നതിനു പിന്നിലുള്ളത്. ബലൂച്ചികൾ എന്നറിയപ്പെടുന്ന ഗോത്രവിഭാഗമാണ് ഇവിടെ താമസിക്കുന്നത്.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പഞ്ച്ഗുർ ജില്ലയിലെ നഗരക്കാഴ്ച (Photo by Banaras KHAN / AFP)

1947ൽ ഇന്ത്യയെ വിഭജിച്ച് പാക്കിസ്ഥാൻ രൂപം കൊണ്ടപ്പോൾ ആ രാജ്യത്തിൽ ചേരാൻ കലാത് എന്ന നാട്ടുരാജ്യം താൽപര്യം കാട്ടിയില്ല. പകരം ഭരണാധികാരിയായ അഹമ്മദ് യാർ ഖാൻ സ്വതന്ത്രരാജ്യമായി പ്രഖ്യാപനം നടത്തി. ശേഷം ഒരു വർഷത്തോളം ഈ നാട്ടുരാജ്യം സ്വതന്ത്രമായി നിലകൊണ്ടു. എന്നാൽ 1948 മാർച്ചിൽ പാക്ക് പട്ടാളം ഈ നാട്ടുരാജ്യത്തെ പിടിച്ചെടുത്തു. പാക്ക് സൈന്യം ആക്രമണത്തിനെത്തിയപ്പോൾ ഒരു വേള ഇന്ത്യയുടെ സഹായം രാജാവ് തേടിയിരുന്നു എന്നും പറയപ്പെടുന്നു. എന്നാൽ നേരിട്ട് അതിർത്തി പങ്കിടാത്ത നാട്ടുരാജ്യത്തിന്റെ ആവശ്യം ഇന്ത്യ ചെവിക്കൊണ്ടില്ല.

ADVERTISEMENT

ഇതേതുടർന്ന് മറ്റു വഴിയില്ലാതെ അഹമ്മദ് യാർഖാൻ പാക്ക് ഭരണകൂടത്തിനു മുന്നിൽ കീഴടങ്ങുകയായിരുന്നു.  എന്നാൽ രാജാവിന്റെ സഹോദരങ്ങൾ അടക്കമുള്ളവർ ഇത് അംഗീകരിക്കാൻ തയാറായില്ല. അവിടെനിന്നാണ് പാക്ക് സൈന്യവുമായുള്ള ഇവരുടെ പോരാട്ടം ആരംഭിക്കുന്നത്. പാക്ക് സൈന്യത്തെ തങ്ങളുടെ ശത്രുക്കളായി കണ്ടായിരുന്നു പ്രവർത്തനം. സ്വയംഭരണത്തിനായുള്ള പ്രക്ഷോഭങ്ങൾ പലപ്പോഴും അക്രമാസക്തമായ കലാപങ്ങളായി മാറി. എന്നാൽ ഇതിനുള്ള മറുപടിയായി പാക്ക് സൈന്യം ക്രൂരമായി ബലൂച് ജനതയെ വേട്ടയാടുകയായിരുന്നു. പതിനായിരക്കണക്കിന് ബലൂച്ചികളെയാണ് ഇക്കാലയളവിൽ കാണാതായത്. ഇവരെ പാക്ക് സൈനികർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കരുതുന്നത്. ബലൂചിസ്ഥാനെ ഒരു പ്രവിശ്യയായി അംഗീകരിക്കാൻ പോലും പാക്ക് ഭരണകൂടം വർഷങ്ങളെടുത്തു.

ബലൂചിസ്ഥാൻ മുഖ്യമന്ത്രി മുൻപാകെ ആയുധം വച്ചു കീഴടങ്ങുന്ന ബലൂച് വിഘടനവാദി (File Photo by Banaras KHAN / AFP)

∙ മുഷാറഫ് അഴിച്ചു വിട്ട കൊടുങ്കാറ്റ്

ഇപ്പോൾ ട്രെയിൻ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ബലൂച് ലിബറേഷൻ ആർമിയുടെ പ്രവർത്തനം 2000ത്തിന്റെ തുടക്കത്തിലാണ് സജീവമായത്. അതിനും പതിറ്റാണ്ടുകൾ മുന്‍പേ ബലൂചിസ്ഥാന് സ്വയം ഭരണം അവകാശപ്പെട്ടുക്കൊണ്ട് ഒട്ടേറെ സംഘടനകള്‍ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ പലതും തീവ്ര ആശങ്ങൾ പിന്തുടരുന്നവയാണ്. സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ ഭരണം കയ്യാളിയിരുന്ന സമയത്ത് ബലൂചിസ്ഥാനിലെ വിഘടനവാദികൾക്കു കൈയയച്ച് സഹായം നൽകിയിരുന്നു. എന്നാൽ 1980കളിൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ ബലൂചിസ്ഥാനിലെ വിഘടനവാദ സംഘടനകളുടെ ശക്തി ക്ഷയിച്ചു. ഇതു പിന്നീട് ശക്തിയാർജിക്കുന്നത് പാക്കിസ്ഥാനിൽ പർവേസ് മുഷാറഫ് അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തപ്പോഴാണ്. 

1999ൽ ബലൂചിസ്ഥാനിൽ പട്ടാളസാന്നിധ്യം ശക്തമാക്കിയ മുഷാറഫിന്റെ നയങ്ങളെ ബലൂച് ജനത ശക്തമായി എതിർത്തു. 2007ൽ ബലൂച് നേതാവ് നവാബ് അക്ബർ ബുഗ്തിയെ സൈന്യം വെടിവ‌ച്ചുകൊന്നതോടെ ബിഎൽഎയുടെ പ്രവൃത്തികൾ കൂടുതൽ രൂക്ഷമായി. പ്രതികാര ചിന്തയില്‍ കൂടുതൽ പേർ സായുധ സംഘടനയിൽ ചേരാൻ മുന്നോട്ടുവരികയായിരുന്നു. അതിലേറെയും യുവാക്കളുമായിരുന്നു. ഈ പ്രതിരോധത്തിന്റെ മുന്‍നിരയില്‍നിന്നുമാണ് ബലൂച് ലിബറേഷൻ ആർമി ഉയർന്നു വരുന്നത്. ഒപ്പം ബലൂചിസ്ഥാനോട് പാക്ക് ഭരണകൂടത്തിനുള്ള ചിറ്റമ്മ നയവും ബിഎൽഎയുടെ പ്രവർത്തനങ്ങൾക്ക് ചൂടേറ്റി. 

അഫ്ഗാനിസ്ഥാൻ അതിർത്തിക്കു സമീപമുണ്ടായ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട പാക്കിസ്ഥാൻ പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം ആംബുലൻസിൽ കയറ്റുന്ന ബന്ധുക്കൾ (File Photo by Fazal RAHMAN / AFP)
ADVERTISEMENT

ബലൂചിസ്ഥാന്റെ വിഭവങ്ങൾ ചൂഷണം ചെയ്ത് പാക്കിസ്ഥാൻ പഞ്ചാബ് അടക്കമുള്ള പ്രവിശ്യകളെ സമ്പന്നമാക്കുന്നു എന്ന ചിന്തയാണ് ബിഎൽഎയ്ക്കിടയിൽ വേരോടിയിരുന്നത്. അഫ്ഗാനിസ്ഥാനുമായി ചേർന്നുള്ള പ്രദേശത്താണ് ബിഎൽഎയുടെ ശക്തി കേന്ദ്രം. പാക്കിസ്ഥാനിൽനിന്ന് വേറിട്ട് ഗ്രേറ്റർ ബലൂചിസ്ഥാൻ എന്ന രാജ്യം രൂപീകരിക്കണം എന്നാണ് ബിഎൽഎയുടെ ആവശ്യം. ലക്ഷ്യം നേടാൻ സായുധ കലാപത്തിന്റെ വഴി തിരഞ്ഞെടുത്ത  ബലൂച് ലിബറേഷൻ ആർമി ആദ്യം ഗറില്ലാ യുദ്ധ തന്ത്രങ്ങൾ പരീക്ഷിക്കുകയും പിന്നീട് ചാവേർ ആക്രമണ രീതികൾ അവലംബിക്കുകയുമായിരുന്നു.

∙ സൈന്യം തോൽക്കും സംവിധാനങ്ങൾ

ചാവേർ ബോംബാക്രമണങ്ങളിലൂടെയാണ് ബലൂച് ലിബറേഷൻ ആർമി അടുത്തിടെ വാർത്തകളിൽ ഇടം പിടിക്കുന്നത്. പുരുഷൻമാർക്കൊപ്പം സ്ത്രീകളും സംഘടനയുടെ ഭാഗമായി ചാവേറുകളായി എത്തുന്ന പതിവും അടുത്തകാലത്തായി ബലൂച് ലിബറേഷൻ ആർമിയിൽ കൂടുതലായി കണ്ടുവരുന്നു. ചാവേർ ബോംബർമാരുടെ ഉപയോഗം മുതൽ ഗറില്ലാ യുദ്ധം വരെ, ബി‌എൽ‌എയുടെ തന്ത്രങ്ങൾ കൂടുതൽ സങ്കീർണമാണ്. മേഖലയില്‍ പ്രവർത്തിക്കുന്ന സമാന വിഘടനവാദ ഗ്രൂപ്പായ ബലൂച് ലിബറേഷൻ ഫ്രണ്ടുമായും ബിഎൽഎ സഖ്യത്തിലാണ്. മേഖലയിലെ ചെറുതും വലുതുമായ ഗ്രൂപ്പുകൾ ഒന്നിച്ചു പ്രവർത്തനം ആരംഭിച്ചതോടെയാണ് ആക്രമണങ്ങൾക്ക് വീര്യം കൂടിയത്. 

ബലൂച് ലിബറേഷൻ ആർമിയുടെ സംഘടനാ സംവിധാനങ്ങളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. നേതൃത്വം അയൽരാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത് എന്നാണ് കരുതുന്നത്. അതേസമയം ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണങ്ങൾ മജീദ് ബ്രിഗേഡ്, ഫത്തേ സ്ക്വാഡ്, സ്പെഷൽ ടാക്റ്റിക്കൽ ഓപറേഷൻസ് സ്ക്വാഡ് (എസ്ടിഒസ്) എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു. ബിഎൽഎയുടെ ചാവേർ വിഭാഗമാണ് മജീദ് ബ്രിഗേഡ്. 2011ലാണ് ഇതു രൂപീകരിച്ചത്. പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയെ വധിക്കാൻ ശ്രമിച്ച അബ്ദുൽ മജീദ് ബലൂചിന്റെ സ്മരണാർഥമാണ് ചാവേർ വിഭാഗത്തിന് ഈ പേര് നൽകിയിട്ടുള്ളത്. ബലൂച് മേഖലയ്ക്കു പുറത്തും ആക്രമണങ്ങൾ നടത്താൻ ഈ ചാവേർ വിഭാഗത്തെയാണ് ഉപയോഗിക്കുന്നത്. 

ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ട്രെയിൻ തട്ടിയെടുത്തത് അറിഞ്ഞ് പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ പാക്ക് സൈനികർ (Photo by Banaras KHAN / AFP)

അതേസമയം ബലൂചിസ്ഥാനിലെ പർവതപ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഭാഗമാണ് ഫത്തേ സ്ക്വാഡ്. പ്രധാനമായും ഗറില്ലാ യുദ്ധതന്ത്രമാണ് ഇവയുടെ ആക്രമണ രീതി. പാക്ക് സൈന്യത്തിലെ പട്രോളിങ് സംവിധാനത്തെ അട്ടിമറിക്കുകയാണ് ലക്ഷ്യം. സൈനിക വാഹനവ്യൂഹങ്ങളിലും ക്യാംപുകളിലും ആക്രമണം നടത്തി ജീവഹാനി വരുത്തുന്നതിനും പിന്നിൽ ഇവരുടെ കൈകളാണ്. സ്പെഷൽ ടാക്റ്റിക്കൽ ഓപ്പറേഷൻസ് സ്ക്വാഡാണ് (എസ്ടിഒഎസ്) ബലൂച് ലിബറേഷൻ ആർമിയുടെ രഹസ്യ വിഭാഗം. ചാരപ്രവൃത്തി, രഹസ്യകൊലപാതകങ്ങൾ എന്നിവയിലാണ് ഈ വിഭാഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പാക്കിസ്ഥാൻ സൈനിക നീക്കം, ഉന്നത ഉദ്യോഗസ്ഥരെ നിരീക്ഷിക്കൽ‍, സൈനിക പദ്ധതികൾ കണ്ടെത്തൽ തുടങ്ങിയവയെല്ലാം എസ്ടിഒഎസിനു കീഴിലാണ്. 

2021ൽ യുഎസ് സൈന്യം പൂർണമായും അഫ്ഗാനിസ്ഥാനിൽനിന്ന് പിന്മാറിയതും താലിബാൻ പിടിമുറുക്കിയതും ബലൂച് വിഘടനവാദ ഗ്രൂപ്പുകൾക്ക് സഹായമായി. ബലൂച് സായുധ ഗ്രൂപ്പുകളുടെ കൈവശം യുഎസ് സൈനികർ ഉപേക്ഷിച്ച ആയുധങ്ങൾ കണ്ടെത്തിയത് ഇതിന്റെ തെളിവാണ്. 

പാക്സൈന്യത്തിൽ നിന്നും വിരമിച്ചവർ ഉൾപ്പെടെ ബിഎൽഎയിൽ പ്രവർത്തിക്കുന്നുണ്ട്. ഇക്കാരണങ്ങളാൽ പാക്ക് സൈന്യത്തിന്റെ നീക്കങ്ങൾ ഇവർക്കു വേഗത്തിൽ മനസ്സിലാക്കാനാവുമെന്ന അവസ്ഥയാണ്. ഒപ്പം പട്ടാളത്തിലേതിനു സമാനമായ പരിശീലനവും ലഭിക്കുന്നു. രഹസ്യങ്ങൾ ചോർത്താനായി പാക്ക് സൈന്യത്തിലേക്കും ബലൂച് ലിബറേഷൻ ആർമി നുഴഞ്ഞുകയറുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ബലൂചിസ്ഥാനിൽ പാക്ക് ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്ന വിവിധ വിഘടനവാദി സംഘങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാന്‍ ബിഎൽഎയ്ക്കു കഴിഞ്ഞതും അവരുടെ നേട്ടമാണ്. അതേസമയം തീവ്ര ആശയങ്ങൾ പിന്തുടരുകയും നിരന്തരം ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്ന ബലൂച് ലിബറേഷൻ ആർമിയെ ഒട്ടേറെ രാജ്യങ്ങൾ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. 2019ലാണ് അമേരിക്ക ബിഎൽഎയെ വിദേശ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

പാക്കിസ്ഥാൻ പ്രവിശ്യ തലസ്ഥാനമായ ക്വറ്റയ്ക്കു സമീപം രാഷ്ട്രീയ നേതാവിന്റെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട ചാവേർ ആക്രമണ സ്ഥലത്തു പരിശോധന നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥർ (File Photo by BANARAS KHAN/AFP)

∙ ചൈനയും ബിഎൽഎയുടെ ശത്രു

പാക്ക് ഭരണകൂടത്തെ,‌ പ്രത്യേകിച്ച് പാക്കിസ്ഥാൻ സൈന്യത്തെ, ശത്രുക്കളായി കണ്ടു പോരാട്ടം നടത്തുന്ന ബലൂച് ലിബറേഷൻ ആർമിയുടെ കണ്ണിലെ കരടായി ചൈന മാറിയത് അടുത്തിടെയാണ്. പാക്കിസ്ഥാനെ കടക്കെണിയിൽ കുരുക്കുന്ന ചൈനയുടെ യഥാർഥ ലക്ഷ്യം ബലൂചിസ്ഥാനാണ്. ധാതുക്കളാൽ സമ്പന്നമായ ബലൂചിസ്ഥാൻ ചൈനയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാന സ്ഥലം കൂടിയാണ്. ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് ബലൂചിസ്ഥാനിലൂടെയാണ്. ലോകം മുഴുവൻ വ്യാപിക്കുന്ന ചൈനയുടെ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവിന്റെ പ്രധാന ഭാഗമാണ് ഇത്. പാക്കിസ്ഥാനിൽ കോടികൾ നിക്ഷേപം ഇറക്കിയ ചൈനയുടെ അടിസ്ഥാന നിർമാണ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്നതും ഇവിടെത്തന്നെ. പ്രാദേശിക എതിർപ്പ് വകവയ്ക്കാതെ ഏകദേശം 6500 കോടി ഡോളർ  ഇതിനകം ചൈന ബലൂചിസ്ഥാനിൽ നിക്ഷേപിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ബലൂച് ലിബറേഷൻ ആർമി തങ്ങളുടെ ആക്രമണത്തിന്റെ കുന്തമുന ചൈനീസ് പൗരൻമാർക്കു നേരെ തിരിച്ചത്. വിവിധ പ്രോജക്ടുകളുടെ ഭാഗമായി പാക്കിസ്ഥാനിൽ ജോലിക്കായി എത്തിയ ഒട്ടേറെ ചൈനീസ് പൗരൻമാർ ഇതിനോടകം ആക്രമിക്കപ്പെട്ടു. കഴിഞ്ഞ 10 വർഷത്തിനിടെ പാക്ക് മണ്ണിൽ വച്ച് ഇതുവരെ എഴുപതോളം ചൈനീസ് പൗരൻമാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ. കറാച്ചിയിലെ ചൈനീസ് കോൺസുലേറ്റും ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണത്തിന് ഇരയായി. ബലൂചിസ്ഥാനിലെ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യാനുള്ള ചൈനീസ് നിക്ഷേപ നയങ്ങളെയാണ് തങ്ങൾ എതിർക്കുന്നതെന്നാണ് ബിഎൽഎയുടെ വാദം. പക്ഷേ ബിഎൽഎയുടെ കൈകളാൽ ചൈനീസ് പൗരൻമാർ കൊല്ലപ്പെടുന്നതാണ് പാക്ക് ഭരണകൂടത്തിന് ഏറെ തലവേദനയുണ്ടാക്കുന്ന വിഷയമാണ്. പ്രധാനപ്പെട്ട ബിഎൽഎ ആക്രമണങ്ങൾ ഇവയാണ്:

ബിഎല്‍എ വീഴ്ത്തിയ ചൈനീസ് ചോര

2018 ഓഗസ്റ്റ്: ബലൂചിസ്ഥാനിലെ ദൽബന്ദിനിൽ ചൈനീസ് എൻജിനീയർമാരെ ലക്ഷ്യം വച്ചുള്ള ആക്രമണം.

2018 നവംബർ: കറാച്ചിയിലെ ചൈനീസ് കോൺസുലേറ്റിനെ ലക്ഷ്യം വച്ചുള്ള ആക്രമണം.

2019 മെയ്: ഗ്വാദറിലെ ഹോട്ടൽ ലക്ഷ്യം വച്ചുള്ള ആക്രമണം.

2020 ജൂൺ: കറാച്ചി ആസ്ഥാനമായുള്ള പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിനെ ലക്ഷ്യം വച്ചുള്ള ആക്രമണം.

2021 മാർച്ച്: ദാസു ജലവൈദ്യുത പദ്ധതിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 9 ചൈനീസ് എൻജിനീയർമാരും 4 പാക്ക് സൈനികരും കൊല്ലപ്പെട്ടു

2022 ഏപ്രിൽ: കറാച്ചി സർവകലാശാലയിൽ നടന്ന ചാവേർ ആക്രമണത്തിൽ മൂന്ന് ചൈനീസ് അധ്യാപകർ കൊല്ലപ്പെട്ടു.

2024 ഒക്ടോബർ: കറാച്ചി വിമാനത്താവളത്തിൽ ചാവേർ ആക്രമണം; രണ്ട് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടു.

 ∙ ഇന്ത്യയ്ക്ക് പങ്കുണ്ടോ?

ബലൂചിസ്ഥാനിൽ പ്രവർത്തിക്കുന്ന വിഘടനവാദികളെ ഇന്ത്യ സാമ്പത്തികമായി സഹായിക്കുന്നു എന്ന ആരോപണവും വർഷങ്ങളായി പാക്കിസ്ഥാൻ ആരോപിക്കുന്നുണ്ട്. യുഎൻ അടക്കമുള്ള രാജ്യാന്തര വേദികളിലും പാക്കിസ്ഥാൻ ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇതെല്ലാം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നു പറഞ്ഞു തള്ളുന്ന ഇന്ത്യ ബലൂചിസ്ഥാനിൽ നടക്കുന്ന പാക്ക് സർക്കാരിന്റെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ അപലപിക്കുകയും ചെയ്യുന്നു. 2016ലെ സ്വാതന്ത്ര്യാദിനപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിനെ പരാമർശിച്ചത് ഏറെ അഭ്യൂഹങ്ങൾക്കു ഇടയാക്കിയിരുന്നു. ഇന്ത്യയുടെ വിദേശനയത്തിലെ മാറ്റമായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. തങ്ങളെ രക്ഷിക്കാൻ ഇടപെടണമെന്ന് ഒന്നിലേറെ തവണ ബലൂചിസ്ഥാനികൾ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

പാക്കിസ്ഥാനിലെ ക്വറ്റയിലെ റെയിൽവേ സ്റ്റേഷനിൽ 2024 നവംബർ 9 നുണ്ടായ ചാവേറാക്രമണം. (File Photo by Banaras KHAN / AFP)

∙ പിടിമുറുക്കി ബിഎൽഎ: എന്തുകൊണ്ട്?

ഓപറേഷൻ ഹെറോഫ് (കരിങ്കാറ്റ്) എന്ന കോഡ് നാമത്തിലുള്ള അന്തിമ യുദ്ധത്തിനാണ് ബിഎൽഎ ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏറെ അനുയോജ്യമായ സമയമാണ് ഈ ഓപറേഷന് വേണ്ടി അവർ തിരഞ്ഞെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സാമ്പത്തികമായി തകർന്നിരിക്കുന്നതും ട്രംപിന്റെ വരവിനു പിന്നാലെ അമേരിക്കയുടെ പരിലാളനം പാക്കിസ്ഥാനു നഷ്ടമായതും ബലൂചിസ്ഥാൻ വിഘടനവാദികൾക്ക് നേട്ടമായി. മേഖലയിലെ ചൈനീസ് പദ്ധതിയുടെ പരാജയം യുഎസ് ആഗ്രഹിക്കുന്നുമുണ്ട്. ഇതു മികച്ച അവസരമായിട്ടാണ് ബലൂചിസ്ഥാനിലെ വിഘടനവാദികൾ കാണുന്നത്. 2023ൽ മാത്രം ബലൂച് വിഘടനവാദികൾ 110 ആക്രമണങ്ങളാണ് നടത്തിയത്. എന്നാൽ 2024ൽ ആദ്യത്തെ മൂന്നു മാസംകൊണ്ടു മാത്രം ഉണ്ടായത് 62 ആക്രമണങ്ങളാണ്. 

2021ൽ യുഎസ് സൈന്യം പൂർണമായും അഫ്ഗാനിസ്ഥാനിൽനിന്ന് പിന്മാറിയതും താലിബാൻ പിടിമുറുക്കിയതും ബലൂച് വിഘടനവാദ ഗ്രൂപ്പുകൾക്ക് സഹായമായി. ബലൂച് സായുധ ഗ്രൂപ്പുകളുടെ കൈവശം യുഎസ് സൈനികർ ഉപേക്ഷിച്ച ആയുധങ്ങൾ കണ്ടെത്തിയത് ഇതിന്റെ തെളിവാണ്. വിഘടനവാദികൾ ഉപയോഗിക്കുന്ന ആയുധങ്ങളിലും യുദ്ധരീതിയിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. പാക്ക്സൈന്യത്തിൽനിന്ന് വിരമിച്ചെത്തിയ സൈനികർ വിഘടനവാദികളെ പരിശീലിപ്പിക്കുന്നതായും ബലൂച് മേഖലയിൽ നിന്ന് വിദേശങ്ങളിൽ പോയി ജോലി ചെയ്യുന്ന പ്രഫഷനലുകൾ സാമ്പത്തികമായി സഹായിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ചൈനീസ് ഉപ പ്രധാനമന്ത്രി ഹി ലൈഫെങ്ങിന്റെ സന്ദർശനത്തോടനുബന്ധിച്ച് പാക്കിസ്ഥാനിലെ ലഹോറിൽ ഇരു രാജ്യങ്ങളുടെയും പതാകകൾ അലങ്കാരങ്ങളിലൂടെ ആലേഖനം ചെയ്തിരിക്കുന്നു. 2023 ജൂലൈയിലെ ചിത്രം (Photo by Arif ALI / AFP)

∙ കടിച്ചതിലും വലുതാണ് മാളത്തിൽ

ഇപ്പോൾ ട്രെയിൻ തട്ടിെയടുത്ത ബിഎൽഎയല്ല ശരിക്കും തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്ന ഭീകര സംഘടനയാണ്  പാക്കിസ്ഥാന്റെ തലവേദന. കഴിഞ്ഞ 10 വർഷത്തെ കണക്കെടുത്താൽ 2024ൽ പാക്കിസ്ഥാനിൽ ഭീകരാക്രമണങ്ങളിൽ വൻ വർധനയാണുണ്ടായത്. ഇത്തരം ആക്രമണങ്ങളിലൂടെയുള്ള മരണസംഖ്യ മാത്രം മുൻവർഷത്തെ അപേക്ഷിച്ച് 45% വർധിച്ചു. ഈ ആക്രമണങ്ങളിൽ 90 ശതമാനവും ടിടിപിയുടെ കൈകളിലൂടെയാണ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഫ്ഗാൻ താലിബാനുമായി ബന്ധമുള്ള ടിടിപി 2024ൽ മാത്രം 482 ആക്രമണങ്ങൾ നടത്തുകയും 558 പേരുടെ ജീവനെടുക്കുകയും ചെയ്തു. ടിടിപിയും പാക്ക് പട്ടാളത്തിന്റെ രക്തത്തിനാണ് കൂടുതൽ ദാഹിക്കുന്നത്. കൊല്ലപ്പെട്ട 558 പേരിൽ 58 ശതമാനവും പാക്ക് സൈനികരോ പൊലീസോ ആണ്.

ഒരിക്കൽ പാലൂട്ടി വളർത്തിയ ഭീകര പ്രസ്ഥാനങ്ങൾ തിരിഞ്ഞുകൊത്തുന്നതാണ് ഇന്നത്തെ പാക്കിസ്ഥാന്റെ ദുരവസ്ഥയ്ക്കു കാരണമെന്നു നിരീക്ഷകര്‍ പറയുന്നു. എന്നാൽ ഈ ‘പാലു കുടിക്കാത്ത’ ബലൂച് വിഘടനവാദികളുടെ പ്രവർത്തനങ്ങൾ വലിയ തലവേദനയാണ് പാക്കിസ്ഥാന് തീർക്കുന്നത്. ഇപ്പോഴത്തെ ട്രെയിൻ തട്ടിയെടുക്കൽ വിഘടനവാദ പോരാട്ടത്തിലെ പുതിയ വഴിത്തിരിവായി മാറുകയാണ്. ബലൂചിസ്ഥാൻ പാക്കിസ്ഥാനിൽനിന്ന് വേറിട്ടാൽ അതു പാക്കിസ്ഥാൻ മൂന്നോ നാലോ കഷ്ണമായി മാറുന്നതിലേക്കാവും എത്തുക. ഇന്ത്യയിൽനിന്ന് പഞ്ചാബും കശ്മീരും വേർപെടുത്താൻ ആഗ്രഹിച്ച അതിനുവേണ്ടി ഏറെ ‘വെള്ളംതിളപ്പിച്ച’ പാക്കിസ്ഥാന്  മറ്റൊരു 1971 ആകുമോ ബലൂചിസ്ഥാൻ എന്നറിയാൻ ഒരുപക്ഷേ ഇനി അധിക നാൾ വേണ്ടിവരില്ല.

English Summary:

Pakistan's Security Crisis Deepens After Jaffer Express Hijacking - Explained the Root Causes

Show comments