2024ല്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരെണ്ണമാണ്‌ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം. 2021ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കൻ സേന പിന്‍വാങ്ങി താലിബാന്‍ വീണ്ടും അധികാരം പിടിച്ചെടുത്തപ്പോള്‍ അത്‌ പാക്കിസ്ഥാന്റെ കൂടി വിജയമായിട്ടാണ്‌ ലോകം കണ്ടത്‌. ഇങ്ങനെ പാക്കിസ്ഥാനോട്‌ ആഭിമുഖ്യമുള്ള ഭരണകൂടം അഫ്ഗാനിസ്ഥാനില്‍ സ്ഥാനമേറ്റിട്ടും ഇപ്പോൾ എന്തുകൊണ്ടാണ്‌ ഇരു രാഷ്ട്രങ്ങള്‍ക്കും ഇടയിൽ സംഘര്‍ഷം ഉടലെടുത്തത്‌ എന്നത് വലിയ അതിശയം ഉളവാക്കിയിട്ടുണ്ട്‌. ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി ബ്രിട്ടൻ വാണിരുന്ന കാലത്തും അവര്‍ക്ക്‌ തങ്ങളുടെ വരുതിയില്‍ പൂര്‍ണമായും കൊണ്ടു വരാന്‍ സാധിക്കാത്ത പ്രദേശമായിരുന്നു ഇന്നത്തെ അഫ്‍ഗാനിസ്ഥാന്‍. റഷ്യയുടെ അടുത്തു സ്ഥിതി ചെയ്യുന്നതും പശ്ചിമേഷ്യയിലേക്കുള്ള കര മാര്‍ഗമുള്ള വഴികള്‍ കടന്നു പോകുന്നതും ഈ പ്രദേശത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചു. ഒട്ടേറെ യുദ്ധങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ശേഷം 1893ല്‍ ബ്രിട്ടന്റെ മോര്‍ട്ടിമാര്‍ ഡ്യൂറൻഡ് എന്ന ഉദ്യോഗസ്ഥനും അഫ്‍ഗാനിസ്ഥാനിലെ അന്നത്തെ അമീര്‍ ആയിരുന്ന അബ്ദുര്‍ റഹ്മാന്‍ ഖാനും കൂടി ഇരു പ്രദേശങ്ങളുടേയുമിടയില്‍ ഡ്യൂറൻഡ് ലൈന്‍ (The Durand Line) എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ച അതിര്‍ത്തി നിശ്ചയിച്ചു. ഇതിനുശേഷം ബ്രിട്ടൻ ഇന്ത്യന്‍ ഉപഭൂഖണ്ഡം വിടുന്നതുവരെ ഈ മേഖലയില്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ 1948 മുതല്‍ അഫ്‍ഗാനിസ്ഥാന്‍ ഡ്യൂറന്‍ഡ്‌ ലൈനിനോടുള്ള തങ്ങളുടെ എതിര്‍പ്പ്‌ വ്യക്തമാക്കി തുടങ്ങി. വിഭജന സമയത്ത്‌ പാക്കിസ്ഥാന്റെ ഭാഗമായ ബലൂചിസ്ഥാനും അവര്‍ ഇന്ത്യയില്‍ നിന്നും കയ്യടക്കിയ കശ്മീരിന്റെ ഭാഗമായ ഉത്തര പ്രവിശ്യയും (ഇന്നത്തെ ഖൈബര്‍ പക്തുന്‍വ) തങ്ങള്‍ക്ക്‌ അവകാശപെട്ടതാണെന്ന വാദം കാബൂള്‍ ഉന്നയിച്ചു. ഇതിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ 1950കളിലും അടുത്ത ദശകത്തിന്റെ ആദ്യ വര്‍ഷങ്ങളിലും പലവട്ടം ഏറ്റുമുട്ടലുകള്‍ ഉണ്ടാവുകയും ചെയ്തു. അമേരിക്ക നയിച്ച തെക്ക്‌ കിഴക്കന്‍ ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയായ ‘സീറ്റോ’യില്‍ പാക്കിസ്ഥാന്‍ ഒരു ഉടമ്പടി രാഷ്ട്രമായതും അഫ്‍ഗാനിസ്ഥാന്‍ സോവിയറ്റ്‌ യൂണിയനോട്‌ കൂടുതല്‍ അടുത്തതും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കുവാന്‍ സഹായിച്ചു. 1979ല്‍ സോവിയറ്റ്‌ പട്ടാളം അഫ്ഗാനിസ്ഥാനില്‍ പ്രവേശിക്കുന്നതു വരെ ഈ സ്ഥിതി തുടര്‍ന്നു പോരികയും ചെയ്തു. ലോക ചരിത്രത്തില്‍ ദൂരവ്യാപകമായ പല മാറ്റങ്ങള്‍ക്കും ആരംഭം കുറിക്കുന്ന സംഭവങ്ങള്‍ ഉണ്ടായത്‌ ഇരുപതാം നൂറ്റാണ്ടിന്റെ എട്ടാം ദശകത്തിന്റെ അവസാന വര്‍ഷങ്ങളിലാണ്‌. 1977ല്‍ പാക്കിസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വമ്പൻ കൃത്രിമം നടന്നതായി ആരോപിച്ചു പ്രക്ഷോഭം കനത്തപ്പോള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024ല്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരെണ്ണമാണ്‌ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം. 2021ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കൻ സേന പിന്‍വാങ്ങി താലിബാന്‍ വീണ്ടും അധികാരം പിടിച്ചെടുത്തപ്പോള്‍ അത്‌ പാക്കിസ്ഥാന്റെ കൂടി വിജയമായിട്ടാണ്‌ ലോകം കണ്ടത്‌. ഇങ്ങനെ പാക്കിസ്ഥാനോട്‌ ആഭിമുഖ്യമുള്ള ഭരണകൂടം അഫ്ഗാനിസ്ഥാനില്‍ സ്ഥാനമേറ്റിട്ടും ഇപ്പോൾ എന്തുകൊണ്ടാണ്‌ ഇരു രാഷ്ട്രങ്ങള്‍ക്കും ഇടയിൽ സംഘര്‍ഷം ഉടലെടുത്തത്‌ എന്നത് വലിയ അതിശയം ഉളവാക്കിയിട്ടുണ്ട്‌

∙ അഫ്ഗാനെ നിയന്ത്രിച്ച റഷ്യ

ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി ബ്രിട്ടൻ വാണിരുന്ന കാലത്തും അവര്‍ക്ക്‌ തങ്ങളുടെ വരുതിയില്‍ പൂര്‍ണമായും കൊണ്ടു വരാന്‍ സാധിക്കാത്ത പ്രദേശമായിരുന്നു ഇന്നത്തെ അഫ്‍ഗാനിസ്ഥാന്‍. റഷ്യയുടെ അടുത്തു സ്ഥിതി ചെയ്യുന്നതും പശ്ചിമേഷ്യയിലേക്കുള്ള കര മാര്‍ഗമുള്ള വഴികള്‍ കടന്നു പോകുന്നതും ഈ പ്രദേശത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചു. ഒട്ടേറെ യുദ്ധങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ശേഷം 1893ല്‍ ബ്രിട്ടന്റെ മോര്‍ട്ടിമാര്‍ ഡ്യൂറൻഡ് എന്ന ഉദ്യോഗസ്ഥനും അഫ്‍ഗാനിസ്ഥാനിലെ അന്നത്തെ അമീര്‍ ആയിരുന്ന അബ്ദുര്‍ റഹ്മാന്‍ ഖാനും കൂടി ഇരു പ്രദേശങ്ങളുടേയുമിടയില്‍ ഡ്യൂറൻഡ് ലൈന്‍ (The Durand Line) എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ച അതിര്‍ത്തി നിശ്ചയിച്ചു. ഇതിനുശേഷം ബ്രിട്ടൻ ഇന്ത്യന്‍ ഉപഭൂഖണ്ഡം വിടുന്നതുവരെ ഈ മേഖലയില്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായില്ല.

1989ൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ആരംഭിച്ചപ്പോള്‍ കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള കാഴ്ച (File Photo by Laurent Rebours/AP)

എന്നാല്‍ 1948 മുതല്‍ അഫ്‍ഗാനിസ്ഥാന്‍ ഡ്യൂറന്‍ഡ്‌ ലൈനിനോടുള്ള തങ്ങളുടെ എതിര്‍പ്പ്‌ വ്യക്തമാക്കി തുടങ്ങി. വിഭജന സമയത്ത്‌ പാക്കിസ്ഥാന്റെ ഭാഗമായ ബലൂചിസ്ഥാനും അവര്‍ ഇന്ത്യയില്‍ നിന്നും കയ്യടക്കിയ കശ്മീരിന്റെ ഭാഗമായ ഉത്തര പ്രവിശ്യയും (ഇന്നത്തെ ഖൈബര്‍ പക്തുന്‍വ) തങ്ങള്‍ക്ക്‌ അവകാശപെട്ടതാണെന്ന വാദം കാബൂള്‍ ഉന്നയിച്ചു. ഇതിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ 1950കളിലും അടുത്ത ദശകത്തിന്റെ ആദ്യ വര്‍ഷങ്ങളിലും പലവട്ടം ഏറ്റുമുട്ടലുകള്‍ ഉണ്ടാവുകയും ചെയ്തു. അമേരിക്ക നയിച്ച തെക്ക്‌ കിഴക്കന്‍ ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയായ ‘സീറ്റോ’യില്‍ പാക്കിസ്ഥാന്‍ ഒരു ഉടമ്പടി രാഷ്ട്രമായതും അഫ്‍ഗാനിസ്ഥാന്‍ സോവിയറ്റ്‌ യൂണിയനോട്‌ കൂടുതല്‍ അടുത്തതും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കുവാന്‍ സഹായിച്ചു. 1979ല്‍ സോവിയറ്റ്‌ പട്ടാളം അഫ്ഗാനിസ്ഥാനില്‍ പ്രവേശിക്കുന്നതു വരെ ഈ സ്ഥിതി തുടര്‍ന്നു പോരികയും ചെയ്തു.

∙ അമേരിക്കയ്ക്ക് അവസരം, ഒപ്പംകൂടി പാക്കിസ്ഥാൻ

ലോക ചരിത്രത്തില്‍ ദൂരവ്യാപകമായ പല മാറ്റങ്ങള്‍ക്കും ആരംഭം കുറിക്കുന്ന സംഭവങ്ങള്‍ ഉണ്ടായത്‌ ഇരുപതാം നൂറ്റാണ്ടിന്റെ എട്ടാം ദശകത്തിന്റെ അവസാന വര്‍ഷങ്ങളിലാണ്‌. 1977ല്‍ പാക്കിസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വമ്പൻ കൃത്രിമം നടന്നതായി ആരോപിച്ചു പ്രക്ഷോഭം കനത്തപ്പോള്‍ ജനറല്‍ സിയ ഉള്‍ ഹഖ്‌ പ്രധാനമന്ത്രി സുല്‍ഫിഖര്‍ അലി ഭുട്ടോവിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. ഭൂട്ടോവിനെ ജയിലിൽ അടച്ച സിയ അധികാരം അരക്കിട്ടുറപ്പിക്കുന്നതിനായി പാക്കിസ്ഥാനില്‍ ഇസ്‌ലാമിക നിയമം കര്‍ശനമായി നടപ്പാക്കുവാന്‍ തുടങ്ങി. 1978ല്‍ ഇറാനില്‍ വിപ്ലവത്തിലൂടെ അവിടുത്തെ ജനങ്ങള്‍ ഷാ റെസ പെഹ്‌ലവി എന്ന ഏകാധിപതിയെ പുറത്താക്കിയപ്പോള്‍ അധികാരം പിടിച്ചെടുത്തത്‌ ആയത്തുള്ള ഖമനയിയുടെ നേതൃത്വത്തിലുള്ള മത മൗലികവാദികളാണ്‌.

പാക്ക്–അഫ്‍ഗാൻ അതിർത്തി പ്രദേശത്ത് കാവൽ നിൽക്കുന്ന പാക്ക് സൈനികർ (File Photo by Banaras KHAN/AFP)
ADVERTISEMENT

1979ല്‍ സൗദി അറേബ്യയിലെ പുണ്യസ്ഥലമായ മക്കയിലെ പള്ളി, ഒരു കൂട്ടം യാഥാസ്ഥിതികര്‍ ആ രാജ്യത്തിലെ സാമൂഹിക അധഃപതനത്തിനെതിരെ പ്രതികരിക്കുവാന്‍ വേണ്ടി അക്രമം നടത്തി പിടിച്ചെടുത്തു. അക്രമികളെ വേഗം പിടികൂടിയെങ്കിലും അവരുയര്‍ത്തിയ വിഷയങ്ങള്‍ സൗദി ഭരണകൂടത്തിന്റെ നയങ്ങള്‍ മാറ്റുവാനുള്ള വഴിയൊരുക്കി. അതുവരെ ആ രാജ്യത്ത്‌ അനുവദിച്ചിരുന്ന പല സ്വാതന്ത്ര്യങ്ങളും വെട്ടിക്കുറച്ചു കൊണ്ട്‌ ‘വഹാബി’ നിയമങ്ങള്‍ അനുസരിച്ചുള്ള ഭരണം നടപ്പാക്കുവാന്‍ സൗദി സര്‍ക്കാര്‍ തീരുമാനിച്ചു.

ഈ രീതിയില്‍ അഫ്ഗാനിസ്ഥാന്റെ അയല്‍പ്രദേശങ്ങളില്‍ ഇസ്‌ലാമിക മൗലികവാദം പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടങ്ങള്‍ നിലവില്‍ വന്ന സമയത്താണ്‌ സോവിയറ്റ്‌ യൂണിയന്‍ ആ രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തത്‌. സോവിയറ്റ്‌ യൂണിയന്റെ ഈ നീക്കം അമേരിക്കയ്ക്ക്‌ വലിയ അവസരം തുറന്നു കൊടുത്തു. വിയറ്റ്നാമില്‍നിന്ന് പുറത്തായതും ഇറാനില്‍ തങ്ങളുടെ സുഹൃത്തായ ഷായ്ക്ക് നാടുവിടേണ്ടി വന്നതും അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയ പ്രഹരങ്ങളായിരുന്നു. ഇതില്‍നിന്ന് ഒരു തിരിച്ചുവരവ്‌ നടത്താന്‍ അവര്‍ ഈ അവസരം വിനിയോഗിച്ചു. അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ്‌ പട്ടാളത്തിനെതിരെ പൊരുതുവാന്‍ വേണ്ടി രൂപീകരിക്കപെട്ട ‘മുജാഹിദിന്‍’ സേനകള്‍ക്ക്‌ അവര്‍ പണവും ആയുധങ്ങളും പാക്കിസ്ഥാന്‍ വഴി എത്തിച്ചു.

അഫ്ഗാനിസ്ഥാനിലെ ജലാലാബാദിനടുത്ത് വിമത സൈനികർ പിടിച്ചെടുത്ത സോവിയറ്റ് നിർമിത സൈനിക ടാങ്കുകൾ (File Photo by Joe Gaal/AP)

ഇതുമാത്രമല്ല പാക്കിസ്ഥാന്റെയും സിയയുടെയും അണുബോംബ്‌ നിര്‍മാണം, സമൂഹത്തിന്റെ ഇസ്‌ലാമികവല്‍ക്കരണം ഉള്‍പ്പെടെയുള്ള എല്ലാ നടപടികള്‍ക്കും നേരെ അവര്‍ കണ്ണടക്കുകയും ചെയ്തു. ഈ പണവും ആയുധങ്ങളും ഉപയോഗിച്ച്‌ പാക്കിസ്ഥാന്‍ ഇന്ത്യയിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. സോവിയറ്റ്‌ യൂണിയന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറിയതിനു ശേഷം പലരും കശ്മീരിലേക്ക്‌ നീങ്ങി അവിടെ പൊലീസിനോടും ഇന്ത്യന്‍ പട്ടാളത്തോടും ഒളിയുദ്ധം ആരംഭിക്കാൻ തുടങ്ങി. കശ്മീരില്‍ ഇതു മൂലമുണ്ടായ കലാപവും അരക്ഷിതാവസ്ഥയും മാറ്റി സമാധാനം പുനഃസ്ഥാപിക്കുവാന്‍ ഇന്ത്യക്ക്‌ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടി വന്നു.

∙ അഫ്ഗാനെ അവസരമാക്കി പാക്കിസ്ഥാൻ

ADVERTISEMENT

അഫ്‍ഗാനിസ്ഥാനിലെ യുദ്ധം വരുത്തിവച്ച സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയിലേക്ക്‌ നയിച്ചെങ്കിലും അമേരിക്കയുടെ സന്തോഷം അധികം നാള്‍ നീണ്ടുനിന്നില്ല. കാബൂളില്‍ സോവിയറ്റ്‌ പിന്മാറ്റത്തിന്‌ ശേഷം വിവിധ മുജാഹിദീന്‍ സേനകളുടെ തലവന്മാര്‍ തമ്മില്‍ നടന്ന അധികാരത്തിനു വേണ്ടിയുള്ള പോര്‌ കലാപസമാനമായ സ്ഥിതി ഉണ്ടാക്കി. ഈ ഘട്ടത്തിലാണ്‌ ഇസ്‌ലാം മതമൗലിക. പ്രസ്ഥാനമായ താലിബാന്‍ അവിടെ ശക്തി പ്രാപിച്ചത്‌. അവര്‍ അഫ്‍ഗാനിസ്ഥാന്റെ വടക്കന്‍ മേഖലയൊഴിച്ചുള്ള പ്രദേശങ്ങള്‍ തങ്ങളുടെ ആധിപത്യത്തിലാക്കി. എന്നാല്‍ 2001 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിനെ തുടര്‍ന്ന്‌ ഒസാമ ബിന്‍ ലാദനെ കൈമാറുവാന്‍ താലിബാൻ വിസമ്മതിച്ചപ്പോള്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സേന അഫ്‍ഗാനിസ്ഥാന്‍ ആക്രമിച്ചു താലിബാനെ പുറത്താക്കി. പക്ഷേ, 2021ല്‍ യുഎസ് സേന പിന്മാറിയപ്പോള്‍ താലിബാന്‍ വീണ്ടും അഫ്‍ഗാനിസ്ഥാനിൽ അധികാരത്തിലെത്തി.

കാബൂളിലെ വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്ന പാക്കിസ്ഥാൻ വിമാനം (File Photo by Karim SAHIB / AFP)

പിറവി മുതല്‍ താലിബാനെ പാക്കിസ്ഥാന്‍ എല്ലാ രീതിയിലും സഹായിച്ചിട്ടുണ്ട്‌. സാമ്പത്തിക സഹായത്തിനു പുറമേ അവര്‍ക്ക്‌ ആവശ്യമായ ആയുധങ്ങള്‍, സേനയ്ക്കുള്ള പരിശീലനം, നയതന്ത്ര തലത്തിലുള്ള പിന്തുണ, നേതാക്കള്‍ക്ക്‌ ഒളിത്താവളം തുടങ്ങി വലുതും ചെറുതുമായ വിധങ്ങളില്‍ താലിബാനു പാക്കിസ്ഥാൻ പിന്തുണ നല്‍കി. പക്ഷേ അഫ്ഗാനിസ്ഥാനില്‍ താലിബാൻ വീണ്ടും ഭരണത്തില്‍ തിരിച്ചുവന്നപ്പോള്‍ എന്തുകൊണ്ടാണ്‌ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മോശമായത്‌? ഇവര്‍ തമ്മിലുണ്ടായ വഴക്കുകളും സംഘര്‍ഷങ്ങളും എങ്ങനെയെയാണ്‌ ഇന്ത്യയെ ബാധിക്കുക?

∙ തെഹ്‌രീക്‌-ഇ താലിബാൻ ജനിക്കുന്നു

ഇപ്പോള്‍ പാക്കിസ്ഥാനും അഫ്‍ഗാനിസ്ഥാനും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷത്തിന്റെ മുഖ്യ കാരണം തെഹ്‌രീക്‌-ഇ താലിബാന്‍ പാക്കിസ്ഥാന്‍ (അഥവാ TTP) എന്ന സംഘടനയാണ്‌. 2007ല്‍ രൂപം കൊണ്ട ഈ സംഘടനയുടെ കേന്ദ്രം പാക്കിസ്ഥാന്റെ വടക്ക്‌ പടിഞ്ഞാറുള്ള ഗോത്രവര്‍ഗക്കാര്‍ക്ക്‌ ഭൂരിപക്ഷമുള്ള ‘ഫത്ത’ (Federally Administered Tribal Areas) എന്ന പ്രവിശ്യയിലാണ്‌. 2001ല്‍ അമേരിക്ക അഫ്‍ഗാനിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിനു മുന്‍പ്‌ അന്നത്തെ പാക്കിസ്ഥാന്‍ ഭരണാധികാരിയായിരുന്ന പര്‍വേസ്‌ മുഷാറഫിനോട്‌ പ്രസിഡന്‍റ് ജോര്‍ജ്‌ ബുഷ്‌ ഒരു വാചകം മാത്രമേ പറഞ്ഞുള്ളൂ ‘ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളുടെ കൂടെയാണ്‌ അല്ലെങ്കില്‍ അവരുടെ കൂടെ’. അതായത്‌ തങ്ങളുടെ കൂടെയല്ലെങ്കില്‍ താലിബാന്റെ പങ്കാളിയായി അമേരിക്ക പാകിസ്ഥാനെ കാണും; അതിനു സാരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ഈ ഭീഷണിക്ക്‌ മുന്‍പില്‍ വഴങ്ങി അമേരിക്കയ്ക്ക്‌ പിന്തുണ നല്‍കുകയല്ലാതെ മുഷാറഫിന്‌ മുന്‍പില്‍ വേറെ വഴികള്‍ ഉണ്ടായിരുന്നില്ല.

പാക്ക്–അഫ്ഗാൻ അതിർത്തി കടക്കുന്നതിനായി കാത്തു നിൽക്കുന്ന അഫ്ഗാൻ അഭയാർഥികൾ (File Photo by Abdul MAJEED / AFP)

പക്ഷേ ഈ നടപടി താലിബാനോട്‌ മമത പുലര്‍ത്തിയിരുന്ന പാക്കിസ്ഥാന്‍ പൗരന്മാരുടെയുള്ളില്‍ വിദ്വേഷം ഉണര്‍ത്തി. അവര്‍ ഒറ്റയ്ക്കും കൂട്ടമായും അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്ത താലിബാന്‍, അല്‍ ഖായിദ പ്രവർത്തകർക്ക് അഭയം നല്‍കി. അമേരിക്കയുടെ സമ്മര്‍ദത്തിന്‌ വഴങ്ങി ഇവർക്കെതിരെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തതാണ്‌ താലിബാനോടും അല്‍ ഖായിദയോടും കൂറുള്ള തെഹ്‌രീക്‌-ഇ താലിബാന്റെ (പാക്ക് താലിബാനെന്നും പേര്) ജനനത്തിനു വഴിയൊരുക്കിയത്‌.

∙ എന്നായാലും വിതച്ചത് കൊയ്യേണ്ടേ?

ജിഹാദി വിഭാഗങ്ങളെ വളര്‍ത്തി അവരെ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന പാക്കിസ്ഥാനിലെ പട്ടാളത്തെയും ചാര സംഘടനയായ ഐഎസ്ഐയേയും എതിര്‍ത്താണ്‌ തെഹ്‌രീക്‌-ഇ താലിബാൻ വളർന്നത്. പാക്കിസ്ഥാനെ ഭരിക്കുന്നത്‌ അമേരിക്കയോട്‌ വിധേയത്വമുള്ളവരാണെന്നും ഭരണം ഇസ്‌ലാമിക നിയമ പ്രകാരമല്ലെന്നും ഇവര്‍ വാദിച്ചു. പാക്കിസ്ഥാന്റെയുള്ളില്‍ താലിബാനും അല്‍ ഖായിദ ജിഹാദികള്‍ക്കും പരിശീലനത്തിനുള്ള സൗകര്യവും ഇവര്‍ ഒരുക്കി. എതിര്‍ക്കുന്നവരെ നിര്‍ദയം കൊന്നൊടുക്കി. മുൻ ഭരണാധികാരി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തിനും ഇവര്‍ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇതിനു പുറമേ ഒട്ടേറെ ആക്രമണങ്ങളും ബോംബ്‌ സ്ഫോടനങ്ങളും നടത്തി. ലോകപ്രസിദ്ധയായ മലാല യൂസുഫ് സായിക്കു നേരെ നിറയൊഴിച്ചതും ഇവര്‍ തന്നെയാണ്‌.

തെഹ്‌രീക്‌-ഇ താലിബാൻ അഴിച്ചുവിട്ട അക്രമങ്ങള്‍ പാക്കിസ്ഥാന്‌ തലവേദനയായപ്പോഴാണ്‌ 2011ല്‍ ആ രാജ്യം സന്ദര്‍ശിച്ച ഹിലറി ക്ലിന്റൻ തന്റെ പ്രസിദ്ധമായ ‘അയല്‍പക്കത്ത്‌ താമസിക്കുന്നവനെ മാത്രമേ കടിക്കൂ എന്ന വിശ്വാസത്തില്‍ സ്വന്തം പറമ്പില്‍ മൂര്‍ഖന്‍ പാമ്പിനെ വളര്‍ത്തുന്നത്‌ മൗഢ്യമാണ്‌’ എന്ന വാചകം പറഞ്ഞത്‌.

ഹിലറി ക്ലിന്റൻ (File Photo by John Locher/AP)

ഈ ഘട്ടത്തില്‍ തെഹ്‌രീക്‌-ഇ താലിബാനെ നേരിടുവാന്‍ പാക്കിസ്ഥാന്‌ പട്ടാളത്തെതന്നെ ഇറക്കേണ്ടി വന്നു. അന്ന് അഫ്‍ഗാനിസ്ഥാനിലെ താലിബാനെ എതിര്‍ക്കുന്ന ഭരണകൂടവും സമ്മര്‍ദം ചെലുത്തിയതോടെ തെഹ്‌രീക്‌-ഇ താലിബാന് പിന്നോട്ടു വലിയേണ്ടി വന്നു. പക്ഷേ 2021ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ മടങ്ങിയെത്തിയപ്പോള്‍ വീണ്ടും ശക്തിപ്രാപിച്ചു. അഫ്‍ഗാൻ ജയിലുകളില്‍ കഴിഞ്ഞിരുന്ന ആയിരക്കണക്കിന്‌ പ്രവര്‍ത്തകര്‍ മോചിതരായെത്തി വീണ്ടും ഭീകരപ്രവര്‍ത്തനത്തിലേക്ക്‌ മടങ്ങി. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം വരുന്നതിനെ പാക്കിസ്ഥാന്‍ അനുകൂലിച്ചെങ്കിലും അധികാരത്തില്‍ എത്തിയതിനു ശേഷം ആ സംഘടന പിന്തുണച്ചത്‌ പക്ഷേ തെഹ്‌രീക്‌-ഇ താലിബാനെയാണ്. ഇന്നിതിന്റെ പ്രമുഖ നേതാക്കളെല്ലാം അഫ്‍ഗാനിസ്ഥാനിലാണ്‌ കഴിയുന്നത്‌.

∙ നിൽക്കക്കള്ളിയില്ലാതെ പാക്ക് ബോംബിങ്

അഫ്ഗാനിൽനിന്ന്‌ തെഹ്‌രീക്‌-ഇ താലിബാൻ പ്രവർത്തകർ പാക്കിസ്ഥാന് നിരന്തരം തലവേദന സമ്മാനിക്കുന്നു. അതിര്‍ത്തി മേഖലയില്‍ പതിവായി സംഘര്‍ഷം സൃഷ്ടിക്കുന്നതിന്‌ പുറമേ, വിഘടന പ്രക്ഷോഭങ്ങള്‍ നടത്തുന്ന ബലൂച്‌ പീപ്പിള്‍സ്‌ ആര്‍മി (ബിപിഎ– BPA) മുതലായ സംഘടനകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ചൈനയുടെ സഹായത്തോടെ നിര്‍മിക്കുന്ന ഗ്വാദര്‍ തുറമുഖം, പണി നടന്നു കൊണ്ടിരിക്കുന്ന സിന്‍ജിയാങ്ങില്‍ നിന്നുള്ള റോഡ്‌, വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ മുതലായവയുടെ നേര്‍ക്ക്‌ ബലൂച്‌ പീപ്പിള്‍സ്‌ ആര്‍മിയുടെ ആക്രമണം ഉണ്ടാകുന്നത്‌ പാക്കിസ്ഥാനെയും ചൈനയേയും ഒരുപോലെ അലോസരപ്പെടുത്തുന്നുണ്ട്. ഒടുവിൽ സഹിക്കാനാവാതെ 2024 ഡിസംബറില്‍ പാക്കിസ്ഥാന്‍ വ്യോമസേനയെ ഉപയോഗിച്ച്‌ അഫ്‍ഗാനിസ്ഥാനിലെ തീവ്രവാദി പരിശീലന ക്യാംപുകള്‍ നടത്തുന്നുവെന്ന്‌ കണക്കാക്കുന്ന പ്രദേശങ്ങളില്‍ ബോംബുകള്‍ വര്‍ഷിച്ചു. ഇതിൽ കനത്ത ജീവഹാനി ഉണ്ടായതായിട്ടാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌.

യുഎസ് സൈനിക പിൻമാറ്റം പ്രഖ്യാപിച്ചതിനെ തുടർന്ന് 2021 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽനിന്ന് മടങ്ങുന്ന ബ്രിട്ടിഷ് സൈനികർ (File Photo by AP/PTI)

തെഹ്‌രീക്–ഇ താലിബാന്റെ പിന്തുണയോടെ അഫ്‍ഗാനിസ്ഥാന്‍ ഉണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ പാക്കിസ്ഥാനിൽ ഒട്ടേറെ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഈ ഭീകരപ്രസ്ഥാനം കുടുതല്‍ ശക്തി പ്രാപിച്ചാല്‍ അതു പല ഇസ്‌ലാമിക രാജ്യങ്ങളിലും ഭരണം പിടിച്ചെടുക്കുന്ന തരത്തിലേക്ക് എത്തുമോ എന്നാണ് ഭരണകൂടത്തിന്റെ പ്രധാന ഭയം. അഫ്‍ഗാനിസ്ഥാനുമായി നല്ല ബന്ധം പാക്കിസ്ഥാന്‍ കാംക്ഷിക്കുന്നതിനു വേറൊരു കാരണം കൂടിയുണ്ട്‌. ഈ രാജ്യവുമായുള്ള അതിര്‍ത്തി സംഘര്‍ഷരഹിതമാണെങ്കില്‍ മാത്രമേ പാക്കിസ്ഥാനു തങ്ങളുടെ പട്ടാളത്തെ പൂര്‍ണമായും ഇന്ത്യയ്ക്കു നേരെ വിന്യസിക്കാന്‍ സാധിക്കൂ. ഇതിനൊപ്പം അഫ്‍ഗാനിസ്ഥാന്‍ വഴിയാണ്‌ പാക്കിസ്ഥാനില്‍ നിന്നും ഇറാന്‍ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുമായി വ്യാപാരം നടക്കുന്നത്‌. കാബൂളിലെ ഭരണസംവിധാനവുമായുള്ള ബന്ധം മോശമായാല്‍ ഈ വ്യാപാരം നിലയ്ക്കും. ഇങ്ങനെ രാജ്യത്തിന്റെ സുരക്ഷയും സാമ്പത്തിക ഭദ്രതയും അപകടത്തിലാക്കുവാനുള്ള സാധ്യത കൂടി പാക്കിസ്ഥാൻ മുന്നില്‍ കാണുന്നു.

∙ അവസരം മുതലാക്കാൻ ഇന്ത്യ

പാക്ക് വ്യോമസേന അഫ്‍ഗാനിസ്ഥാന്റെ അകത്തുള്ള ചില കേന്ദ്രങ്ങളില്‍ ബോംബിട്ടത്‌ ഇന്ത്യ അപലപിച്ചിരുന്നു. ഇതിനുശേഷം ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയും അഫ്‍ഗാനിസ്ഥാനിൽ ഈ വകുപ്പ്‌ കൈകാര്യം ചെയ്യുന്ന മന്ത്രിയുമായി യുഎഇയിൽ ചര്‍ച്ചകള്‍ നടന്നു. ഇതിനുശേഷം, യുദ്ധവും പ്രകൃതി ദുരന്തങ്ങളും വരുത്തിവച്ച നാശനഷ്ടങ്ങളില്‍നിന്ന് പുറത്തു വരാനും രാഷ്ട്ര പുനർനിര്‍മാണത്തിനും ഇന്ത്യ അഫ്ഗാന് സഹായം പ്രഖ്യാപിച്ചു. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ മുതല്‍ ഡല്‍ഹി കാബൂളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുവാനും ശ്രമിച്ചിട്ടുണ്ട്‌.

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ (Photo by Alexander Zemlianichenko / AFP)

അഫ്ഗാനിൽ 2021ലെ അധികാരമാറ്റത്തിന്‌ ശേഷം ഇന്ത്യയ്ക്ക്‌ ഈ രാജ്യത്തുള്ള സ്വാധീനം പാടെ തുടച്ചുനീക്കപ്പെടും എന്നായിരുന്നു പൊതു വിശ്വാസം. എന്നാല്‍ താലിബാനും പാക്കിസ്ഥാനും തമ്മില്‍ ഉണ്ടായ അകല്‍ച്ചയും അതിര്‍ത്തിയില്‍ അരങ്ങേറുന്ന സംഘര്‍ഷവും സ്ഥിതിഗതികള്‍ മാറ്റി. താലിബാന്‍ ഭരണകൂടത്തെ ലോകത്തിലെ രാഷ്ട്രങ്ങള്‍ ഇനിയും അംഗീകരിച്ചിട്ടില്ലെങ്കിലും ഈ സാഹചര്യം ഉപയോഗിച്ച്‌ ഇന്ത്യ അഫ്‍ഗാനിസ്ഥാനുമായി അടുക്കുകയാണെന്ന ധാരണ ജനിപ്പിച്ചിട്ടുണ്ട്‌. പക്ഷേ, ഇവിടെ പതിയിരിക്കുന്ന ചില അപകടങ്ങളും കാണാതെ പോകരുത്‌. പാക്കിസ്ഥാന്‍ അഫ്‍ഗാനിസ്ഥാന്റെ ഉള്ളില്‍ നടത്തിയ വ്യോമാക്രമണത്തിന്‌ സമാനമായി ഒരെണ്ണം ഇന്ത്യ 2019ല്‍ ബാലകോട്ട്‌ മേഖലയില്‍ നടത്തിയിരുന്നു. ഇന്ത്യയില്‍ ആക്രമണം നടത്തുന്ന ഭീകര സംഘടനയുടെ പരിശീലന ക്യാംപുകള്‍ തകര്‍ക്കുവാനായിരുന്നു ഈ ആക്രമണം. ഇപ്പോള്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തെ അപലപിക്കുമ്പോള്‍ ഈ വിഷയത്തില്‍ ഇന്ത്യയുടെ നയങ്ങളില്‍ ഇരട്ടത്താപ്പ്‌ വരാതെ നോക്കേണ്ടതുണ്ട്‌.

അഫ്‍ഗാനിസ്ഥാനുമായി അടുക്കുവാനുള്ള ഇന്ത്യയുടെ ശ്രമം ‘ശത്രുവിന്റെ ശത്രു മിത്രം’ എന്ന സിദ്ധാന്തത്തെ പിന്തുടര്‍ന്നാകരുത്‌. പാക്കിസ്ഥാന്‍ ഇന്ത്യയോട്‌ ശത്രുതാ മനോഭാവം പുലര്‍ത്തുന്നുണ്ട്‌. അവര്‍ കശ്മീര്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും വിഘടന പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നുമുണ്ട്‌. എന്നാല്‍, ഇപ്പോള്‍ പാക്കിസ്ഥാനിൽ നിലവിലുള്ള ഭരണസംവിധാനം ദുര്‍ബലപ്പെട്ടു ഏതെങ്കിലും ഭീകരസംഘടനകളുടെ കൈകളിൽ എത്തുന്നത് ഇന്ത്യയ്ക്ക്‌ നല്ലതല്ല. താലിബാനും തെഹ്‌രീക്‌-ഇ താലിബാനും ആത്യന്തികമായി ജനാധിപത്യ രീതികളേയും സ്വതന്ത്ര ചിന്തകളെയും എതിര്‍ക്കുന്ന മത മൗലികവാദ സംഘടനകളാണ്‌. അവര്‍ ഇന്ത്യയിലും കുഴപ്പങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കും. ഇതു നമുക്ക്‌ ദോഷമായി ഭവിക്കും.

പാക്കിസ്ഥാന്‍ ഇപ്പോള്‍ അനുഭവിക്കുന്നത്‌ അവര്‍ കഴിഞ്ഞ കുറേ ദശകങ്ങളായി വിതച്ച വിഷക്കാറ്റിന്റെ അനന്തരഫലങ്ങളാണ്‌. ഹിലറി ക്ലിന്റൻ 2011ല്‍ പറഞ്ഞ വാക്കുകള്‍ ഇന്ന്‌ യാഥാര്‍ഥ്യമായി മാറിയിരിക്കുകയാണ്. ലോകത്തിലെ ഏല്ലാ രാജ്യങ്ങള്‍ക്കും ഇതൊരു ഒരു പാഠമാണ്‌. ഹിലറിയുടെ വാചകം പലയിടത്തും എടുത്തുപറയാറുള്ള വ്യക്തിയാണ്‌ ഇന്നത്തെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യയുടെ അഫ്‍ഗാൻ നയം ചിട്ടപ്പെടുത്തുമ്പോള്‍ അദ്ദേഹം ഈ വാക്കുകള്‍ വിസ്മരിക്കില്ല എന്നുതന്നെ നമുക്ക്‌ പ്രതീക്ഷിക്കാം.

(ലേഖകന്റെ അഭിപ്രായങ്ങൾ വ്യക്തിപരം)

English Summary:

India's New Approach to a Changing Afghanistan, Pakistan Facing Big Challenges

Show comments