മോദിയെ കണ്ടു, ഇന്ത്യയെ വേണ്ടേ ഇന്തൊനീഷ്യയ്ക്ക്? വിമാനമിറക്കി രക്ഷിച്ചത് മറന്നോ; കുട്ടികളുടെ ഭക്ഷണത്തിലും ‘ചതി’
2024നെ തിരഞ്ഞെടുപ്പുകളുടെ വർഷം എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ വർഷം വലിയ ബഹളമോ ആരവമോ കൂടാതെ അധികം ആരും ശ്രദ്ധിക്കാതെ നടന്ന ഒരു തിരഞ്ഞെടുപ്പായിരുന്നു ഇന്തൊനീഷ്യയിലേത്. പ്രതീക്ഷിച്ച രീതിയില്‍ ഫലങ്ങള്‍ പുറത്തു വന്നതുകൊണ്ടാവാം അമ്പരപ്പോ ആശ്ചര്യമോ ഒന്നുമുണ്ടായില്ല. അധികാര കൈമാറ്റം ഉണ്ടായെങ്കിലും അപ്രതീക്ഷിതമായ സംഭവവികാസങ്ങളൊന്നും ജക്കാര്‍ത്തയില്‍ ഉടലെടുത്തില്ല. ഇതൊക്കെക്കൊണ്ടാകാം ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചും പുതിയ ഭരണാധികാരിയെപ്പറ്റിയും വലിയ ചര്‍ച്ചകൾ ഇന്ത്യയിലും ഉണ്ടാവാതിരുന്നത്. പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടായില്ലെങ്കിലും ധാരാളം അസ്വാഭാവികതകള്‍ നിറഞ്ഞതായിരുന്നു ഇന്തൊനീഷ്യയിലെ തിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചു പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത പ്രബോവോ സുബിയാന്തോ ഇതിനു മുന്‍പ് നടന്ന രണ്ടു തിരഞ്ഞെടുപ്പുകളില്‍
2024നെ തിരഞ്ഞെടുപ്പുകളുടെ വർഷം എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ വർഷം വലിയ ബഹളമോ ആരവമോ കൂടാതെ അധികം ആരും ശ്രദ്ധിക്കാതെ നടന്ന ഒരു തിരഞ്ഞെടുപ്പായിരുന്നു ഇന്തൊനീഷ്യയിലേത്. പ്രതീക്ഷിച്ച രീതിയില്‍ ഫലങ്ങള്‍ പുറത്തു വന്നതുകൊണ്ടാവാം അമ്പരപ്പോ ആശ്ചര്യമോ ഒന്നുമുണ്ടായില്ല. അധികാര കൈമാറ്റം ഉണ്ടായെങ്കിലും അപ്രതീക്ഷിതമായ സംഭവവികാസങ്ങളൊന്നും ജക്കാര്‍ത്തയില്‍ ഉടലെടുത്തില്ല. ഇതൊക്കെക്കൊണ്ടാകാം ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചും പുതിയ ഭരണാധികാരിയെപ്പറ്റിയും വലിയ ചര്‍ച്ചകൾ ഇന്ത്യയിലും ഉണ്ടാവാതിരുന്നത്. പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടായില്ലെങ്കിലും ധാരാളം അസ്വാഭാവികതകള്‍ നിറഞ്ഞതായിരുന്നു ഇന്തൊനീഷ്യയിലെ തിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചു പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത പ്രബോവോ സുബിയാന്തോ ഇതിനു മുന്‍പ് നടന്ന രണ്ടു തിരഞ്ഞെടുപ്പുകളില്‍
2024നെ തിരഞ്ഞെടുപ്പുകളുടെ വർഷം എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ വർഷം വലിയ ബഹളമോ ആരവമോ കൂടാതെ അധികം ആരും ശ്രദ്ധിക്കാതെ നടന്ന ഒരു തിരഞ്ഞെടുപ്പായിരുന്നു ഇന്തൊനീഷ്യയിലേത്. പ്രതീക്ഷിച്ച രീതിയില്‍ ഫലങ്ങള്‍ പുറത്തു വന്നതുകൊണ്ടാവാം അമ്പരപ്പോ ആശ്ചര്യമോ ഒന്നുമുണ്ടായില്ല. അധികാര കൈമാറ്റം ഉണ്ടായെങ്കിലും അപ്രതീക്ഷിതമായ സംഭവവികാസങ്ങളൊന്നും ജക്കാര്‍ത്തയില്‍ ഉടലെടുത്തില്ല. ഇതൊക്കെക്കൊണ്ടാകാം ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചും പുതിയ ഭരണാധികാരിയെപ്പറ്റിയും വലിയ ചര്‍ച്ചകൾ ഇന്ത്യയിലും ഉണ്ടാവാതിരുന്നത്. പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടായില്ലെങ്കിലും ധാരാളം അസ്വാഭാവികതകള്‍ നിറഞ്ഞതായിരുന്നു ഇന്തൊനീഷ്യയിലെ തിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചു പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത പ്രബോവോ സുബിയാന്തോ ഇതിനു മുന്‍പ് നടന്ന രണ്ടു തിരഞ്ഞെടുപ്പുകളില്‍
2024നെ തിരഞ്ഞെടുപ്പുകളുടെ വർഷം എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ വർഷം വലിയ ബഹളമോ ആരവമോ കൂടാതെ അധികം ആരും ശ്രദ്ധിക്കാതെ നടന്ന ഒരു തിരഞ്ഞെടുപ്പായിരുന്നു ഇന്തൊനീഷ്യയിലേത്. പ്രതീക്ഷിച്ച രീതിയില്‍ ഫലങ്ങള്‍ പുറത്തു വന്നതുകൊണ്ടാവാം അമ്പരപ്പോ ആശ്ചര്യമോ ഒന്നുമുണ്ടായില്ല. അധികാര കൈമാറ്റം ഉണ്ടായെങ്കിലും അപ്രതീക്ഷിതമായ സംഭവവികാസങ്ങളൊന്നും ജക്കാര്‍ത്തയില്‍ ഉടലെടുത്തില്ല. ഇതൊക്കെക്കൊണ്ടാകാം ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചും പുതിയ ഭരണാധികാരിയെപ്പറ്റിയും വലിയ ചര്‍ച്ചകൾ ഇന്ത്യയിലും ഉണ്ടാവാതിരുന്നത്.
പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടായില്ലെങ്കിലും ധാരാളം അസ്വാഭാവികതകള്‍ നിറഞ്ഞതായിരുന്നു ഇന്തൊനീഷ്യയിലെ തിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചു പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത പ്രബോവോ സുബിയാന്തോ ഇതിനു മുന്‍പ് നടന്ന രണ്ടു തിരഞ്ഞെടുപ്പുകളില്‍ ജോക്കോ വിഡോഡൊയോട് (ജോക്കോവി) മത്സരിച്ചു പരാജയപ്പെട്ടതാണ്. എന്നാല്‍ ഇക്കുറി പ്രബോവോ മത്സരിച്ചത് പത്തു വര്‍ഷം പ്രസിഡന്റ് സ്ഥാനത്തിരുന്നതിനു ശേഷം ആ പദവിയില്‍നിന്നു മാറിയ ജോക്കോവിയുടെ പിന്തുണയോടെയാണ്. ഇതുമാത്രമല്ല പ്രബോവോയുടെ കൂടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത് ജോക്കോവിയുടെ പുത്രന്‍ ജിബ്രാന്‍ റാകയാണ്.
അതായത് തന്നോട് മത്സരിച്ചു പരാജയപ്പെട്ട പ്രബോവോവിനെ ജോക്കോവി പിന്തുണച്ചതിനു പകരമായി ജോക്കോവിയുടെ മകന് പ്രബോവോ തന്റെ പാനലില്‍ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കി ഒരുമിച്ചു മത്സരിച്ചു. അങ്ങനെ ഭരണപക്ഷവും പ്രധാന പ്രതിപക്ഷവും ഒരുമിച്ച് അധികാരം പങ്കിട്ട സ്ഥിതിവിശേഷമാണ് ഇന്തൊനീഷ്യയിലെ ഈ തിരഞ്ഞെടുപ്പില്‍ കണ്ടത്.
∙ ഡച്ചുകാരുടെ രണ്ടാം വരവിൽ ജനം ഒറ്റക്കെട്ടായി
ഡച്ചുകാരുടെ കോളനി ആയിരുന്ന ഇന്തൊനീഷ്യ രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്തു ജപ്പാന്റെ ഭരണത്തിലായി. ജപ്പാന്‍ സേനയെ കണ്ടപ്പോള്‍ മണിക്കൂറുകള്‍ക്കകം കീഴടങ്ങി നാടു വിടുകയാണ് ഡച്ചുകാർ ചെയ്തത്. എന്നാൽ യുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങിയപ്പോള്‍ പഴയ കോളനിയുടെ മുകളില്‍ അവകാശം ചോദിച്ച് മടങ്ങി വരാന്‍ ഡച്ചുകാർ മുതിര്‍ന്നു എന്നത് ചരിത്രത്തിലെ കൗതുകകരമായ ഒരു വസ്തുതയാണ്. പക്ഷേ ഇതിനകം ശക്തി പ്രാപിച്ചിരുന്ന ഇന്തൊനീഷ്യന്‍ ദേശീയ പ്രസ്ഥാനം 1945ല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഡച്ചുകാരുടെ രണ്ടാം വരവിനെ ഇന്തൊനീഷ്യന്‍ ജനത ഒറ്റക്കെട്ടായി എതിര്‍ത്തു. ഈ ചെറുത്തുനില്‍പ്പും മറ്റു ലോകരാഷ്ട്രങ്ങളില്‍നിന്നുള്ള നീരസവും കൂടി ചേര്‍ന്നപ്പോള്‍ ഡച്ചുകാര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതെയായി. അവസാനം 1949ല്‍ നടന്ന വട്ടമേശ സമ്മേളനത്തിനെ തുടര്‍ന്ന് ഡച്ചുകാർ ഇന്തൊനീഷ്യയുടെ സ്വാതന്ത്ര്യം അംഗീകരിച്ച് യൂറോപ്പിലേക്ക് മടങ്ങി.
∙ ഏകാധിപതിയായ ജനാധിപത്യ വിശ്വാസി
1945ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് മുതല്‍ 1967 വരെ ഇന്തൊനീഷ്യ ഭരിച്ചത് ജപ്പാന്‍ സേനയ്ക്കും ഡച്ചുകാര്‍ക്കും എതിരെ സ്വാതന്ത്ര്യത്തിനായി പോരാടിയ സുകാര്‍ണോ ആയിരുന്നു. പക്ഷേ ജനാധിപത്യ വിശ്വാസിയായി ഭരിച്ചു തുടങ്ങിയ സുകാര്‍ണോ താമസിയാതെ ഏകാധിപതിയായി മാറി. സുകാര്‍ണോവിന്റെ ഭരണം അവസാനിപ്പിച്ചത് അദ്ദേഹത്തിന്റെ പട്ടാള മേധാവി ആയിരുന്ന ജനറല്‍ സുഹാര്‍ത്തോ ആയിരുന്നു. യുഎസ് സഹായത്തോടെ രാജ്യത്ത് വളരെ വേഗം സാമ്പത്തിക പുരോഗതി കൈവരിക്കുവാനുള്ള പല നടപടികളും സുഹാര്‍ത്തോ കൈക്കൊണ്ടു. പക്ഷേ 1997ൽ ഏഷ്യയിലെ പല രാജ്യങ്ങളെയും ബാധിച്ച സാമ്പത്തിക പ്രതിസന്ധിയുടെ തിക്ത ഫലങ്ങള്‍ ഇന്തൊനീഷ്യയും അനുഭവിച്ചു. ഇതിനെതിരെ ഉയര്‍ന്ന ജനവികാരം സുഹാര്‍ത്തോവിന്റെ ഭരണം അവസാനിപ്പിച്ചു.
സുഹാര്‍ത്തോവിന്റെ പതനത്തോടെ ഏകാധിപത്യ ഭരണത്തില്‍നിന്ന് ഇന്തൊനീഷ്യ പതുക്കെ ജനാധിപത്യ വ്യവസ്ഥിതിയിലേക്ക് നീങ്ങി. 2004 മുതല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നേരിട്ടുള്ള തിരഞ്ഞെടുപ്പ് എന്ന സമ്പദ്രായം നടപ്പിലാക്കി. ഇതുകഴിഞ്ഞു രണ്ടു തിരഞ്ഞെടുപ്പുകളില്‍ വീതം ജയിച്ച സുസിലോ യുധോയാനോ 2014 വരെയും ജോക്കോവി 2024 വരെയും പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചു.
∙ പ്രബലനായി മാറിയ പ്രബോവോ
2024ല്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പ്രബോവോ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ മാര്‍ഗോണോ ജോജോഹാദികുസുമോ ആണ് ഇന്തൊനീഷ്യയുടെ ദേശീയ ബാങ്കായ ‘ബാങ്ക് നെഗെര ഇന്തൊനീഷ്യ’ സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ പിതാവ് സുമിത്രോ ജോജോഹാദികുസുമോ സുകാര്‍ണോവിന്റെയും സുഹാര്‍ത്തോവിന്റെയും മന്ത്രിസഭകളില്‍ അംഗമായിരുന്നു. പ്രബോവോവിന്റെ വാമഭാഗം ആകട്ടെ സുഹാര്‍ത്തോവിന്റെ മകളും. അങ്ങനെ സുഹാര്‍ത്തോവിന്റെ ഭരണകാലത്ത് പ്രബോവോ വളരെ സ്വാധീനമുള്ള ഒരു പട്ടാള ഉദ്യോഗസ്ഥനായി മാറി.
പ്രധാനപ്പെട്ട പട്ടാള കമാന്റുകള്‍ നയിച്ച പ്രബോവോ അടുത്ത പട്ടാള മേധാവിയാകും എന്നുള്ള അഭ്യൂഹങ്ങള്‍ പടരുന്ന സമയത്താണ് 1997ല്‍ സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുന്നതും അത് മൂലമുള്ള ദുരിതങ്ങള്‍ ജനങ്ങള്‍ അനുഭവിക്കുവാന്‍ ഇടയാകുന്നതും. ഈ ബുദ്ധിമുട്ടുകള്‍ ജനകീയ പ്രക്ഷോഭത്തിലേക്ക് നീങ്ങിയപ്പോള്‍ അവ അമര്‍ച്ച ചെയ്യുവാനും ഭരണം നിലനിര്‍ത്തുവാനും വേണ്ടി സുഹാര്‍ത്തോ കടുത്ത നടപടികള്‍ സ്വീകരിച്ചു. പക്ഷേ സ്ഥിതിഗതികള്‍ നിയന്ത്രാതീതമായപ്പോള്‍ അദ്ദേഹത്തിന് ഗത്യന്തരമില്ലാതെ പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വന്നു.
സുഹാര്‍ത്തോവിന്റെ ഭരണം നിലനിര്‍ത്തുവാന്‍ വേണ്ടി പ്രബോവോ ജനങ്ങളുടെ മേല്‍ വലിയ അക്രമം അഴിച്ചു വിട്ടു എന്ന ആക്ഷേപം ഈ അവസരത്തില്‍ ഉയര്‍ന്നിരുന്നു. ഇതിനാൽ സുഹാര്‍ത്തോ അധികാരം ഒഴിഞ്ഞപ്പോള്‍ പ്രബോവോവിനു കുറച്ചു വര്‍ഷങ്ങള്‍ ഒളിവില്‍ കഴിയേണ്ടി വന്നു. പക്ഷേ 2010 മുതല്‍ പൊതുരംഗത്ത് വീണ്ടും പ്രത്യക്ഷപ്പെട്ട പ്രബോവോ 2014ലും 2019ലും പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. രണ്ടു പ്രാവശ്യവും വിജയിച്ചില്ല. 2019ലെ വിജയത്തിന് ശേഷം ജോകോവി മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ ഭരണത്തിന്റെ ഭാഗമാകുവാനുള്ള അദ്ദേഹത്തിന്റെ ക്ഷണം പ്രബോവോ സ്വീകരിക്കുകയും രാജ്യരക്ഷാ മന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തു.
∙ ചൈനയുടെ കണ്ണ് നിക്കലിൽ
പ്രസിഡന്റ് ആയി സ്ഥാനമേറ്റെടുത്ത പ്രബോവോവിന്റെ ആദ്യ സന്ദര്‍ശനം ചൈനയിലേക്കാണ് എന്നതും ശ്രദ്ധേയമാണ്. തെക്കന്‍ ചൈന സമുദ്രത്തില്‍ ചൈനയുടെ കടന്നുകയറ്റം സൃഷ്ടിക്കുന്ന സംഘര്‍ഷാവസ്ഥ ഇന്തൊനീഷ്യയെയും ബാധിക്കുന്നതാണ്. എന്നിട്ടും കഴിഞ്ഞ പത്തു വര്‍ഷം ചൈനയുമായി രമ്യതയില്‍ നീങ്ങുവാന്‍ ജോകോവി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ പ്രദേശത്തെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ചൈനയ്ക്ക് കൂടുതല്‍ താല്‍പര്യം ഇന്തൊനീഷ്യയോടുണ്ട്. അതിനുള്ള പ്രധാന കാരണം ഈ രാജ്യത്തുള്ള കല്‍ക്കരിയുടെയും പ്രകൃതിവാതകത്തിന്റെയും ധാതുക്കളുടെയും വിപുലമായ ശേഖരമാണ്. ചൈനയുടെ വ്യവസായ- ഉല്‍പാദന- സാങ്കേതിക മേഖലകളില്‍ നിര്‍ണായക പങ്കു വഹിക്കുന്ന പല ലോഹങ്ങളും ധാതുക്കളും ഇന്തൊനീഷ്യയില്‍ ലഭ്യമാണ്.
ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുന്ന ബാറ്ററികളില്‍ ഉള്‍പ്പെടെ പല ഉല്‍പന്നങ്ങളും നിർമിക്കാന്‍ ആവശ്യമായ അസംസ്കൃത പദാര്‍ഥമാണ് നിക്കല്‍ എന്ന ലോഹം. ലോകത്തിൽ കണ്ടെത്തിയ നിക്കല്‍ ശേഖരത്തിന്റെ 20 ശതമാനത്തോളം ഇന്തൊനീഷ്യയിലെ ഖനികളിലാണുള്ളത്. അടുത്ത കാലം വരെ ലോകത്തിലെ നിക്കല്‍ വിപണി നിയന്ത്രിച്ചിരുന്നത് ഓസ്ട്രേലിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ്.
പക്ഷേ ചൈനയില്‍ നിന്നുള്ള സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെ ഇന്തൊനീഷ്യയില്‍ ലഭ്യമായ നിക്കല്‍ ഖനനം ചെയ്യുവാനും അത് വ്യവസായങ്ങള്‍ക്ക് ആവശ്യമായ ഘടനയിലും രൂപത്തിലും വിതരണം ചെയ്യുവാനും സാധ്യമായതോടെ ഇന്തൊനീഷ്യ ഈ ലോഹത്തിന്റെ അന്താരാഷ്ട്ര വിപണി പിടിച്ചെടുത്തു. ഇന്ന് ലോകത്തിലെ വിപണികളില്‍ എത്തുന്ന ശുദ്ധീകരിച്ച നിക്കലിന്റെ പകുതിയിലധികം വരുന്നത് ഇന്തൊനീഷ്യയില്‍ നിന്നുമാണ്; ഇത് ഉല്‍പാദിപ്പിക്കുന്നതോ ചൈനീസ് സ്ഥാപനങ്ങളും. എന്നാല്‍ അനിയന്ത്രിതവും അശാസ്ത്രീയവുമായ ഖനനം വന്‍തോതിലുള്ള വനനശീകരണത്തിന് ഇടയാക്കി എന്നത് കാണാതിരുന്നുകൂടാ. പരിസ്ഥിതിക്കുണ്ടായ നാശനഷ്ടങ്ങളും വലുതാണ്.
∙ എന്തിന് ചൈനയുടെ സൗജന്യ അന്നദാനം?
പ്രബോവോവിന്റെ ബെയ്ജിങ് സന്ദര്‍ശന വേളയില്‍ ചൈനയും ഇന്തൊനീഷ്യയും തമ്മിൽ, അടിസ്ഥാന സൗകര്യ വികസനം, പ്രകൃതി- പരിസ്ഥിതി സംരക്ഷണത്തിന് ഈന്നല്‍ നല്‍കുന്ന ഗ്രീന്‍ എനര്‍ജി, ഡിജിറ്റല്‍ സാങ്കേതിക വിദ്യ, കൃഷി എന്നീ മേഖലകളില്‍ 1000 കോടി ഡോളര്‍ നിക്ഷേപത്തിനുള്ള കരാറുകള്‍ ഒപ്പുവച്ചതായി ഓദ്യോഗിക പത്രക്കുറിപ്പ് പുറത്തുവന്നു. ഇതിനുപുറമേ ഇലക്ട്രിക് കാറുകള്‍, ലിഥിയം ബാറ്ററി എന്നിവയുടെ നിര്‍മാണത്തില്‍ കൂടുതല്‍ യോജിച്ചുള്ള പ്രവര്‍ത്തനങ്ങളും വൈദ്യുതി ഉല്‍പാദനത്തില്‍ സൗരോര്‍ജം തുടങ്ങിയ നവീന രീതികള്‍ കൂടുതല്‍ ഉപയോഗത്തില്‍ വരുത്തുവാനായി സാങ്കേതിക സഹകരണവും ഉണ്ടാകുമെന്ന് പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ഇവയേക്കാള്‍ കൂടുതല്‍ വാര്‍ത്താപ്രാധാന്യം നേടിയത് സ്‌കൂളുകളില്‍ സൗജന്യമായി ഉച്ചയൂണ് നല്‍കുകയെന്ന പ്രബോവോവിന്റെ ഇഷ്ട പദ്ധതിക്ക് ചൈന സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതാണ്.
നിര്‍ധനകുടുംബങ്ങളിലെ കുട്ടികളുടെ വളര്‍ച്ച മുരടിക്കാതിരിക്കുവാന്‍ പോഷകഗുണമുള്ള ഭക്ഷണം സ്‌കൂളുകളില്‍ നല്‍കുന്നത് ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളും വിജയകരമായി നടപ്പിലാക്കിയതാണ്. എന്നാല്‍ സര്‍ക്കാരുകളുടെ മേല്‍ വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാല്‍ ഇത് നടപ്പിലാക്കുവാന്‍ പല ഭരണകൂടങ്ങളും മടി കാണിക്കുന്നതായാണ് കാണുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് പ്രബോവോ ഈ പദ്ധതിയെ കുറിച്ച് സംസാരിച്ചപ്പോള്‍ ഇതിനാവശ്യമായ ഉദ്ദേശം 280 കോടി ഡോളറിന് സമമായ പണം എവിടെനിന്നു കിട്ടുമെന്നുള്ള ചോദ്യം ഉയര്‍ന്നിരുന്നു.
ചൈനയുടെ ഭാഗത്തു നിന്ന് സഹായം ലഭിക്കുമെന്നതായതോടെ ഈ ചോദ്യം അപ്രസക്തമായി. എന്നാല്‍ ഈ പദ്ധതി നടപ്പിലാക്കുവാന്‍ ചൈന ധനസഹായം വാഗ്ദാനം ചെയ്യുമ്പോള്‍ അതിനു പല മാനങ്ങളുണ്ട്. അവര്‍ ലക്ഷ്യമിടുന്നത് ഇന്തൊനീഷ്യയിലെ കുട്ടികളുടെ നല്ല ആരോഗ്യം മാത്രമല്ല, തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിഘ്നമാകാതെ പ്രവര്‍ത്തിക്കുന്ന ഒരു ഭരണാധികാരിയെ കൂടിയാണ് അവര്‍ രൂപപെടുത്തിയെടുക്കുന്നത്.
ഈ ധനസഹായ വാഗ്ദാനത്തിന്റെ പ്രതിഫലനം തെക്കന്‍ ചൈനാ സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന നാഥുന ദ്വീപുകളുടെ വികസനത്തിനു വേണ്ടി ഒപ്പു വച്ച കരാറില്‍ കാണുന്നുണ്ടോ എന്ന് നിരീക്ഷകര്‍ സംശയിക്കുന്നത് വെറുതെയല്ല. ഈ ദ്വീപുകളുടെ മേല്‍ ചൈനയും ഇന്തൊനീഷ്യയും അവകാശവാദം ഉന്നയിക്കുന്നുണ്ട്. തെക്കന്‍ ചൈനാ സമുദ്രത്തില്‍ പല ദ്വീപസമൂഹങ്ങളും തങ്ങളുടേതാണെന്ന ചൈനയുടെ വാദം ഫിലിപ്പീന്‍സ്, വിയറ്റ്നാം മുതലായ രാജ്യങ്ങള്‍ അംഗീകരിച്ചു കൊടുത്തിട്ടില്ല; ഇതു മൂലം ഈ പ്രദേശങ്ങളില്‍ സംഘര്‍ഷം പതിവാണ്.
തര്‍ക്കങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളില്‍ കൂടി മാത്രമേ പരിഹരിക്കൂ എന്ന ചൈനയുടെ നിലപാടിനോടുള്ള എതിര്‍പ്പ് ആസിയാനിലെ അംഗരാഷ്ട്രങ്ങള്‍ വൃക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു തര്‍ക്ക പ്രദേശമായ ദ്വീപിന്റെ വികസനത്തിന് ഇന്തൊനീഷ്യ ചൈനയുമായി കരാര്‍ ഒപ്പുവയ്ക്കുമ്പോള്‍ അത് ആസിയാന്റെ നിലപാടിന് വിരുദ്ധമാണെന്ന് മാത്രമല്ല ചൈനയ്ക്ക് ഈ പ്രദേശത്തുള്ള അവകാശങ്ങള്‍ വകവച്ചു കൊടുക്കുക കൂടിയാണ്. ഇത് ചൈനയെ സംബന്ധിച്ചിടത്തോളം ഈ വിഷയത്തില്‍ വിജയം തന്നെയാണ്.
∙ ഇന്ത്യയും ഇന്തൊനീഷ്യയും
ഇന്തൊനീഷ്യയിലെ പുതിയ ഭരണസാരഥിയുടെ വരവ് ഇന്ത്യയെ എങ്ങിനെ ബാധിക്കും? പണ്ടുകാലം മുതല്‍ക്കേ ഇന്തൊനീഷ്യയിലെ പല ദ്വീപുകളുമായി തെക്കേ ഇന്ത്യയിലെ രാജവംശങ്ങള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇന്ത്യയിലെ രാമായണവും മഹാഭാരതവും ഉള്‍പ്പെടെ പല ഐതിഹ്യങ്ങളും ഹിന്ദുമത ആചാരങ്ങളും ഇന്തൊനീഷ്യയില്‍ ഇന്നും പ്രചാരത്തിലുണ്ട്. ഇന്ത്യയുടെ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍നിന്നും വളരെ അകലെയായല്ല ഇന്തൊനീഷ്യയിലെ ചില ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്.
1946ല്‍ ഡച്ചുകാരുമായുള്ള സ്വാതന്ത്ര്യ സമരം നടക്കുമ്പോള്‍ ജക്കാര്‍ത്തയ്ക്ക് അടുത്ത ഒരു സ്ഥലത്ത് കുടുങ്ങിപ്പോയ സമരനേതാക്കളെ ഒരു ഡകോട്ട വിമാനത്തില്‍ അതിസാഹസികമായി രക്ഷിച്ചു പുറത്തേക്ക് കടത്തിയത് പിന്നീട് ഒഡീഷ മുഖ്യമന്ത്രിയായ ബിജു പട്നായിക് ആയിരുന്നു. മൂന്നാം ലോക രാഷ്ട്രങ്ങളുടെ ആദ്യത്തെ സമ്മേളനം ബാന്‍ഡുങ്കില്‍ 1955ൽ നടത്തിയത് സുകാര്‍ണോ ആയിരുന്നു. ഇതില്‍ പ്രധാന കാര്‍മികത്വം വഹിച്ചതാകട്ടെ ജവാഹര്‍ലാല്‍ നെഹ്റുവും. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ആദ്യ വര്‍ഷങ്ങളില്‍ ഇന്ത്യയും ഇന്തൊനീഷ്യയും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
എന്നാല്‍, സുഹാര്‍ത്തോവിന്റെ ഭരണകാലത്ത് ഇന്തൊനീഷ്യ അമേരിക്കയോട് അടുത്തപ്പോള്‍ ഇരു രാജ്യങ്ങളും വ്യത്യസ്ത ചേരികളിലായി. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി ഇന്ത്യ തെക്കുകിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുവാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ഇന്തൊനീഷ്യയോടും കൂടുതല്‍ അടുപ്പം സ്ഥാപിച്ചിട്ടുണ്ട്. 2018ലെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളില്‍ ജോക്കോവിയെ മുഖ്യാതിഥിയായി ക്ഷണിച്ചത് ഇതിനുദാഹരണമാണ്.
∙ ഇന്ത്യയെ മറന്നോ പ്രബോവോ
2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജക്കാര്‍ത്ത സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയും ഇന്തൊനീഷ്യയും സൈനിക പ്രതിരോധതന്ത്ര മേഖലകളില്‍ സമഗ്ര സഹകരണത്തിനുള്ള കരാര്‍ ഒപ്പുവച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇരു രാഷ്ട്രങ്ങളുടെയും നാവിക സേനകള്‍ യോജിച്ചുള്ള അഭ്യാസങ്ങള്‍ നടത്തുകയും ചെയ്തു. അടുത്തിടെ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രബോവോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രം സഹിതം ഇന്തൊനീഷ്യൻ ഭാഷയിലാണ് മോദി ട്വീറ്റ് ചെയ്തത്. ഇന്ത്യ– ഇന്തൊനീഷ്യ നയതന്ത്ര ബന്ധത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിലാണ് കൂടിക്കാഴ്ചയെന്നും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. വ്യാപാരം, സുരക്ഷ, ആരോഗ്യം, മരുന്നു നിർമാണം എന്നിവയിലുൾപ്പെടെ സഹകരണം ശക്തമാക്കാനും കൂടിക്കാഴ്ചയിൽ തീരുമാനമായിട്ടുണ്ട്.
ഇന്ന് ആസിയാന്‍ രാഷ്ട്രങ്ങളില്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വാണിജ്യ- വ്യാപാര ബന്ധങ്ങള്‍ ഉള്ളത് ഇന്തൊനീഷ്യയുമായാണ്. കല്‍ക്കരി, പാമോയില്‍, റബര്‍ മുതലായവയാണ് ഇന്ത്യ ഇവിടെനിന്ന് കൂടുതലായി ഇറക്കുമതി ചെയ്യുന്നത്; കയറ്റുമതി ചെയ്യുന്നത് വാര്‍ത്താവിനിമയ സാമഗ്രികള്‍, വാഹനങ്ങള്‍, ശുദ്ധീകരിച്ച പെട്രോല്‍, ഡീസല്‍, കൃഷിക്കുള്ള ഉപകരണങ്ങള്‍ എന്നിവയും. ഇന്ത്യയില്‍നിന്നുള്ള സ്ഥാപനങ്ങള്‍ ഇന്തൊനീഷ്യയില്‍ പല പദ്ധതികളിലായി 100 കോടി ഡോളറിന് മുകളിൽ നിക്ഷേപിച്ചിട്ടുണ്ട്.
പ്രബോവോ ചൈനയില്‍നിന്ന് യാത്ര ചെയ്യുന്നത് യുഎസിലേക്കാണ്. അവിടെ നിന്ന് പെറു, ബ്രസീല്‍, യുകെ, മധ്യപൂർവ ഏഷ്യയിലെ ചില രാജ്യങ്ങള്‍ എന്നിവ കൂടി സന്ദര്‍ശിച്ചതിനു ശേഷമാണ് നവംബർ അവസാനത്തോടെ ജക്കാര്‍ത്തയില്‍ മടങ്ങിയെത്തുക. ഈ നീണ്ട വിദേശ യാത്രയില്‍ പ്രബോവോ ഇന്ത്യയില്‍ വരുന്നില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. അദ്ദേഹം ആദ്യം സന്ദര്‍ശിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്തുവാനുള്ള പ്രാധാന്യം ഇന്ത്യയ്ക്കില്ലെന്ന വസ്തുത ഇത് വിളിച്ചറിയിക്കുന്നു. ഇതു തന്നെ ഉഭയ കക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന ഒരു സന്ദേശമായി കണക്കാക്കാം.
ഇരു രാജ്യങ്ങളുടെയും ഇടയില്‍ കൂടുതല്‍ മേഖലകളില്‍ സഹകരണത്തിനും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ധാരാളം അവസരങ്ങളും സാധ്യതകളും ഇപ്പോഴും നിലനില്‍ക്കുന്നു. ഇവ കണ്ടെത്തി പൂര്‍ണമായി വിനിയോഗിക്കുവാനുള്ള വഴികളും അതിനുള്ള ചട്ടക്കൂടും ഉണ്ടാക്കുക എന്നതാണ് ഡല്‍ഹിയിലെയും ജക്കാര്‍ത്തയിലെയും സര്‍ക്കാരുകളുടെ കര്‍ത്തവ്യം. ഇതിനുള്ള മുന്‍കൈ ഇന്ത്യ എടുക്കുകയാണെങ്കില്‍ രാജ്യത്തെ വ്യവസായങ്ങള്‍ക്ക് ഇന്തൊനീഷ്യയില്‍ നിന്നുള്ള അസംസ്കൃത പദാർഥങ്ങള്‍ ലഭിക്കുവാനുള്ള പാത സുഗമമാകും. ഒപ്പം തെക്കുകിഴക്കന്‍ ഏഷ്യയില്‍ സ്വാധീനം വര്‍ധിപ്പിക്കുവാനും അതുവഴി ആ പ്രദേശത്തുള്ള രാജ്യങ്ങള്‍ക്ക് ഉണ്ടാകാവുന്ന ഒരു ‘ചൈനാ ചായ്‌വിനു’ മറുമരുന്നായി നിലകൊള്ളുവാനും ഇന്ത്യയ്ക്കു സാധിക്കും.