ഒടുവിൽ പാക്കിസ്ഥാന് തിരിച്ചറിഞ്ഞു; അത് സൗഹൃദം ആയിരുന്നില്ല, ചൈനീസ് ചതിയുടെ കുരുക്ക്
സമകാലിക ലോകത്തിൽ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അടുപ്പത്തിന്റെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നു എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരു ദൃഢ ബന്ധമാണ് ചൈനയും പാക്കിസ്ഥാനും തമ്മിലുള്ളത്. എല്ലാ കാലാവസ്ഥയിലും ഏതു സാഹചര്യത്തിലും കൈവിടാതെ കൂടെത്തന്നെ നിൽക്കുന്ന ഉരുക്കിൽ തീർത്ത ഉറച്ച ബന്ധമാണ് ഈ രണ്ടു രാഷ്ട്രങ്ങൾ തമ്മിലുള്ളത്. ഏതെങ്കിലും രാഷ്ട്രീയ സംഹിതയോടോ ആദർശത്തിനോടുള്ള കൂറോ അല്ല ഇവരെ അടുപ്പിച്ചത്, മറിച്ച് ഇന്ത്യയോട് ഈ രണ്ടു രാജ്യങ്ങൾക്കുമുള്ള പൊതുവായ വിദ്വേഷമാണ് ഇവരുടെ സുഹൃദ്ബന്ധത്തിന്റെ അടിത്തറ. 1962ലെ ഇന്ത്യ–ചൈന യുദ്ധത്തിനു ശേഷം അന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ആയിരുന്ന സുൾഫിക്കർ അലി ഭൂട്ടോ ആണ് ചൈനയുമായി അടുപ്പം സ്ഥാപിക്കുവാൻ മുൻകൈയെടുത്തത്. ഈ ബന്ധം വളരെ വേഗം വളർന്നു. 1965ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിന്റെ സമയത്തു ഡൽഹിയെ ഭീഷണി വഴി മുൾമുനയിൽ നിർത്തുവാൻ ബെയ്ജിങ്ങിനു കഴിഞ്ഞു. 1971ൽ പാക്കിസ്ഥാന്റെ സഹായത്തോടെയാണ് യുഎസ് നയതന്ത്രജ്ഞൻ ഹെൻറി കിസിഞ്ജർ ബെയ്ജിങ് സന്ദർശിച്ചതും അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചതും. 1971ലെ യുദ്ധത്തിൽ ചൈന പാക്കിസ്ഥാനെ വാക്കാൽ പിന്തുണയ്ക്കുന്നതിനപ്പുറത്തേക്ക് പോയില്ല. എന്നാൽ ഇത് കഴിഞ്ഞുള്ള വർഷങ്ങളിൽ ചൈന പാക്കിസ്ഥാന്റെ അണുബോംബ് നിർമാണ പദ്ധതിയിൽ കൈയയച്ചു സഹായിച്ചു. അതിനു ശേഷം ഈ അണുബോംബുകൾ ലക്ഷ്യത്തിൽ എത്തിക്കുവാൻ

സമകാലിക ലോകത്തിൽ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അടുപ്പത്തിന്റെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നു എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരു ദൃഢ ബന്ധമാണ് ചൈനയും പാക്കിസ്ഥാനും തമ്മിലുള്ളത്. എല്ലാ കാലാവസ്ഥയിലും ഏതു സാഹചര്യത്തിലും കൈവിടാതെ കൂടെത്തന്നെ നിൽക്കുന്ന ഉരുക്കിൽ തീർത്ത ഉറച്ച ബന്ധമാണ് ഈ രണ്ടു രാഷ്ട്രങ്ങൾ തമ്മിലുള്ളത്. ഏതെങ്കിലും രാഷ്ട്രീയ സംഹിതയോടോ ആദർശത്തിനോടുള്ള കൂറോ അല്ല ഇവരെ അടുപ്പിച്ചത്, മറിച്ച് ഇന്ത്യയോട് ഈ രണ്ടു രാജ്യങ്ങൾക്കുമുള്ള പൊതുവായ വിദ്വേഷമാണ് ഇവരുടെ സുഹൃദ്ബന്ധത്തിന്റെ അടിത്തറ.
1962ലെ ഇന്ത്യ–ചൈന യുദ്ധത്തിനു ശേഷം അന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ആയിരുന്ന സുൾഫിക്കർ അലി ഭൂട്ടോ ആണ് ചൈനയുമായി അടുപ്പം സ്ഥാപിക്കുവാൻ മുൻകൈയെടുത്തത്. ഈ ബന്ധം വളരെ വേഗം വളർന്നു. 1965ലെ ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിന്റെ സമയത്തു ഡൽഹിയെ ഭീഷണി വഴി മുൾമുനയിൽ നിർത്തുവാൻ ബെയ്ജിങ്ങിനു കഴിഞ്ഞു. 1971ൽ പാക്കിസ്ഥാന്റെ സഹായത്തോടെയാണ് യുഎസ് നയതന്ത്രജ്ഞൻ ഹെൻറി കിസിഞ്ജർ ബെയ്ജിങ് സന്ദർശിച്ചതും അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചതും.
1971ലെ യുദ്ധത്തിൽ ചൈന പാക്കിസ്ഥാനെ വാക്കാൽ പിന്തുണയ്ക്കുന്നതിനപ്പുറത്തേക്ക് പോയില്ല. എന്നാൽ ഇത് കഴിഞ്ഞുള്ള വർഷങ്ങളിൽ ചൈന പാക്കിസ്ഥാന്റെ അണുബോംബ് നിർമാണ പദ്ധതിയിൽ കൈയയച്ചു സഹായിച്ചു. അതിനു ശേഷം ഈ അണുബോംബുകൾ ലക്ഷ്യത്തിൽ എത്തിക്കുവാൻ ആവശ്യമായ മിസൈല്‍ നിർമാണത്തിലും അവർ സഹായം നൽകി. ഇതിനൊക്കെ പുറമേ പാക്കിസ്ഥാന്റെ സംരക്ഷണതയിലുള്ള ഭീകരൻ മസൂദ് അസറിനെ അന്താരാഷ്ട്ര ഭീകരവാദി ആയി പ്രഖ്യാപിക്കുവാനുള്ള നീക്കം ഐക്യരാഷ്ട്ര സംഘടനയിൽ തടഞ്ഞത് ചൈനയാണ്. അന്താരാഷ്ട്ര സമൂഹത്തിൽ പാക്കിസ്ഥാന്റെ ഏറ്റവും അടുത്ത സുഹൃത്ത് ചൈനയാണെന്ന കാര്യത്തിൽ യാതൊരു സംശയത്തിനും ഇടവരാത്ത രീതിയിലാണ് ഈ രണ്ടു രാഷ്ട്രങ്ങളും അവരുടെ നേതാക്കളും പെരുമാറുന്നത്.
ഈ സാഹചര്യത്തിൽ ലോകത്തിലെ പ്രബല സാമ്പത്തിക ശക്തിയായ ചൈന തങ്ങളുടെ ഉത്തമ സുഹൃത്തായ പാക്കിസ്ഥാനെ സഹായിക്കുവാൻ നോക്കുന്നതിൽ അസ്വാഭാവികത തോന്നേണ്ടതില്ല. 2013ൽ ചൈന പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (China Pakistan Economic Corridor അഥവാ CPEC) എന്ന പദ്ധതി നടപ്പാക്കുവാൻ രണ്ടു രാജ്യങ്ങളും തീരുമാനിച്ചു. ൈചനയിലെ സിൻജിയാങ് പ്രവിശ്യയിലെ കഷ്കരിൽ തുടങ്ങി പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖത്തിൽ അവസാനിക്കുന്ന ഇടനാഴി നിർമിക്കുവാനായി 2000 കോടി ഡോളറാണ് ചൈന വകയിരുത്തിയത്.
2015ൽ ഷി ചിൻപിങ് പാക്കിസ്ഥാൻ സന്ദർശിച്ചപ്പോഴാണ് ഈ പദ്ധതിയുടെ ഔപചാരികമായ തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി വൈദ്യുതി ഉൽപാദനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും ഈ മേഖലയിൽ പാക്കിസ്ഥാൻ നേരിടുന്ന ക്ഷാമം ഇതു വഴി പരിഹരിക്കുവാനും തീരുമാനമായി. ഈ പദ്ധതി നടപ്പിലാക്കാനുള്ള ചെലവ് 2000ത്തിൽനിന്നും 3000 കോടി ഡോളർ ആയി കൂട്ടുകയും ചെയ്തു. ഇതിനു പുറമേ സിപിഇസിയെ ഷിയുടെ പ്രിയ പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവിന്റെ (Belt and Road Initiative അഥവാ BRI) ഭാഗമാക്കുവാനും തീരുമാനിച്ചു.
എന്നാൽ ഒരു രാഷ്ട്രം ഒരു സുഹൃത്തിന് നേരെ നീട്ടുന്ന നിർദോഷമായ ഒരു സഹായഹസ്തം മാത്രമായിരുന്നില്ല ഈ പദ്ധതി. 3000 കിലോമീറ്റർ നീളമുള്ള ഈ ഇടനാഴിയുടെ വലിയൊരു ഭാഗം കടന്നു പോകുന്നത് ഇന്ത്യ തങ്ങളുടേതെന്ന് അവകാശം ഉന്നയിക്കുന്ന പ്രദേശത്തിൽ കൂടിയാണ്.
ഖൈബർ പഖ്തുൻവാ എന്ന് പാക്കിസ്ഥാൻ വിളിക്കുന്ന ഈ പ്രവിശ്യ 1947ൽ വിഭജനത്തിന്റെ സമയത്തു ബ്രിട്ടിഷ് പട്ടാളത്തിന്റെ സഹായത്തോടു കൂടി അവരുടെ കൈവശം വന്നതാണ്. ബ്രിട്ടിഷ് ഭരണകാലത്തു ഡൽഹിയിലെ വൈസ്രോയിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഈ ദേശത്തു ഗിൽഗിത് സ്കൗട്ട്സ് എന്ന് പേരുള്ള ഒരു സായുധ സേനയും ബ്രിട്ടൻ സ്ഥാപിച്ചു. എന്നാൽ സ്വാതന്ത്ര്യം നൽകുന്നതിന് മുന്നോടിയായി ബ്രിട്ടൻ ഈ സായുധ സേനയെ പിൻവലിച്ചപ്പോൾ ഈ സ്ഥലം കശ്മീർ രാജാവിന്റെ അധീനത്തിൽ വന്നു.
ഹരി സിങ് മഹാരാജാവ് കശ്മീർ ഇന്ത്യയുടെ ഭാഗമാക്കുവാനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ടപ്പോൾ ഈ പ്രദേശവും ഇന്ത്യയുടെ ഭാഗമായെന്നു ഡൽഹി കരുതി. എന്നാൽ ബ്രിട്ടിഷ് സൈനികർ ഇവിടെ ആധിപത്യം സ്ഥാപിക്കുകയും ഈ പ്രദേശം പാക്കിസ്ഥാന് കൈമാറുകയും ചെയ്തു. ബ്രിട്ടന്റെ ഈ നടപടിയിൽ തങ്ങളുടെ അമർഷം ഇന്ത്യ ഒരു ചെറിയ പ്രതിഷേധത്തിൽ ഒതുക്കി. വിഭജനത്തിന്റെ അധികമാരും അറിയാത്ത ഈ ഏട് ഇതോടെ ഏകദേശം അവസാനിച്ചെങ്കിലും 1954ൽ ആദ്യമായി ഔദ്യോഗിക ഭൂപടം പുറത്തിറക്കിയപ്പോൾ ഈ പ്രദേശവും തങ്ങളുടെ ഭാഗമായി ഇന്ത്യ കാണിച്ചു; ഈ സ്ഥിതി ഇന്നുവരേയ്ക്കും തുടരുകയും ചെയ്യുന്നു. സിപിഇസിയോട് ഇന്ത്യയ്ക്കുള്ള പ്രധാന വിമർശനവും ഇതുതന്നെ.
ചൈനയെ സംബന്ധിച്ചിടത്തോളം സിപിഇസിയിലെ നിക്ഷേപങ്ങൾക്ക് പല മാനങ്ങളുണ്ട്. പാക്കിസ്ഥാനോടുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനു പുറമേ ഈ ഇടനാഴി വഴി അവർ അറേബ്യൻ സമുദ്രത്തിലേക്ക് ഒരു പാത കാണുന്നു. ചൈനയുടെ തുറമുഖങ്ങളിലേക്കുള്ള ചരക്കു ഗതാഗതം പൂർണമായും മലാക്കാ കടലിടുക്ക് വഴിയാണ്. തെക്കൻ ൈചന സമുദ്രത്തിലെ ആധിപത്യ മേഖലയെ ചൊല്ലിയുള്ള തർക്കം കാരണം െതക്ക് കിഴക്കൻ ഏഷ്യയിലെ ഈ കടലിടുക്കിന് ചുറ്റുമുള്ള രാജ്യങ്ങളുമായി ചൈനയ്ക്കുള്ള ബന്ധത്തിൽ വിള്ളലുകൾ വീണിട്ടുണ്ട്. പോരാത്തതിന് ഈ കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന സിംഗപ്പൂർ അമേരിക്കയുമായി സൈനിക ബന്ധമുള്ള രാജ്യമാണ്.
അമേരിക്കയും ചൈനയും തമ്മിൽ സംഘർഷം മൂർച്ഛിക്കുന്ന ഒരു സാഹചര്യം ഉണ്ടായാൽ അമേരിക്കൻ നാവിക സേന ഈ കടലിടുക്ക് വഴിയുള്ള ചൈനയുടെ കപ്പലുകളുടെ ഗതാഗതം നിയന്ത്രിച്ചേക്കാം. അങ്ങനെയുണ്ടായാൽ ചൈനയ്ക്ക് കടൽ മാർഗം ചരക്കു നീക്കുവാൻ പറ്റാതെ വിഷമിക്കേണ്ടി വരും; ഇത് അവരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. ഇതിനൊരു പ്രതിവിധി ആയിട്ടാണ് ചൈന സിപിഇസിയെ കാണുന്നത്. ചൈനയിലേക്കുള്ള ചരക്കു ഗതാഗതം അറേബ്യൻ കടലിൽനിന്ന് ഗ്വാദർ തുറമുഖം വഴി നടത്തുവാൻ സാധിച്ചാൽ മലാക്ക കടലിടുക്കിന് മേലുള്ള അവരുടെ ആശ്രയത്വം കുറയ്ക്കുവാൻ സാധിക്കും. ഇതുകൊണ്ടാണ് ചൈന ഗ്വാദർ തുറമുഖം വികസിപ്പിക്കുവാനും അവിടത്തെ പ്രവർത്തനങ്ങൾ തങ്ങളുടെ മേൽനോട്ടത്തിൽ കൊണ്ടു വരാനും യത്നിച്ചത്.
ബെയ്ജിങ്ങിലുള്ള ചൈനീസ് ഭരണനേതൃത്വത്തിന് ഏറ്റവും അധികം തലവേദന നൽകുന്നത് പടിഞ്ഞാറൽ ചൈനയിൽ സ്ഥിതി ചെയ്യുന്ന സിൻജിയാങ് പ്രവിശ്യയാണ്. അവിടെയുള്ള ഉയിഗുർ മുസ്‌ലിംകളെ അടിച്ചമർത്തുവാൻ ഷിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. 2009–10ലെ കലാപത്തിന് ശേഷം ഇത് ഒരു പ്രശ്നബാധിത പ്രദേശമാണെന്നു ബെയ്ജിങ്ങിലെ ഭരണാധികാരികൾക്ക് മനസ്സിലായി. ലക്ഷക്കണക്കിന് വ്യക്തികളെ നിർബന്ധിത തടങ്കലിൽ വച്ചുകൊണ്ടാണ് ഇതിനു ബെയ്ജിങ് പകരം വീട്ടിയത്.
തൊഴിലധിഷ്ഠിത പുനർ വിദ്യാഭ്യാസ കേന്ദ്രങ്ങൾ (Vocational Reeducation Centres) എന്ന ഔദ്യോഗിക നാമത്തിൽ അറിയപ്പെടുന്ന ഈ േകന്ദ്രങ്ങൾ തടങ്കൽ പാളയങ്ങൾ മാത്രമാണ്. ഇസ്‌ലാം സമുദായത്തിനും അതിന്റെ വിശ്വാസികൾക്കും നേരെ ഭരണകൂടം എടുത്തിട്ടുള്ള നടപടികൾ ആരെയും അതിശയിപ്പിക്കും. മുസ്‌ലിം പള്ളികളുടെ ഘടനയിലും ആകൃതിയിലും ചൈനയുടെ പാരമ്പര്യത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തി (Sinicization), പള്ളികൾ പലതും അടച്ചു പൂട്ടി, നിസ്കാരത്തിനും പ്രാർഥനയ്ക്കുമുള്ള വാങ്ക് വിളികൾ അപ്രത്യക്ഷമായി, റമദാൻ മാസത്തിൽ നോമ്പ് തുറക്കൽ പൊതു സ്ഥലങ്ങളിൽ അനുവദിക്കാതെയായി; എന്തിനേറെ പറയുന്നു, നീണ്ട വസ്ത്രങ്ങൾ ധരിക്കുന്നതും താടി വളർത്തുന്നതു പോലും ഇവിടെയുള്ള മുസൽമാൻമാരെ അധികാരികളുടെ അപ്രീതിക്ക് വിധേയരാക്കി.
സിൻജിയാങിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ അമേരിക്കയും മറ്റു പല രാഷ്ട്രങ്ങളും അപലപിച്ചെങ്കിലും ചൈന ആരോപണങ്ങളെ നിഷേധിക്കുകയും അവിടെ നടക്കുന്നത് ഭീകരവാദം തടയുവാനുള്ള തങ്ങളുടെ ആഭ്യന്തര നടപടികൾ ആണെന്നും പറഞ്ഞു പ്രതിരോധിച്ചു. സിപിഇസിയിൽ ഉൾക്കൊള്ളിച്ച പദ്ധതികൾ വഴി സിൻജിയാങ്ങിലെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകി അവരെ മതത്തിന്റെ സ്വാധീനത്തിൽനിന്ന് അടർത്തിയെടുക്കുക എന്ന ഉദ്ദേശവും ചൈനയ്ക്കുണ്ട്.
ഇതിനൊക്കെ പുറമെ ചൈനയുടെ എല്ലാ പദ്ധതികളെ പോലെ സിപിഇസിയിലും ധനസമാഹരണം നടത്തുന്നത് ചൈനയുടെ ബാങ്കുകളാണ്. അതുപോലെ ചൈനയിലെ ഫാക്ടറികളിൽ ഉൽപാദിപ്പിച്ച ഉൽപന്നങ്ങളും സാമഗ്രികളുംകൊണ്ടു മാത്രമേ പണികൾ നടത്തുവാൻ സാധിക്കുകയുള്ളൂ. തൊഴിലാളികളും മുഴുവനായും ൈചനയിൽനിന്നു തന്നെ. അങ്ങനെ തങ്ങളുടെ രാജ്യത്തിലെ ബാങ്കുകളിൽ നിക്ഷിപ്തമായ ധനം കൂടുതൽ പലിശയ്ക്ക് നൽകുവാനും ഫാക്ടറികൾ മുഴുവൻശേഷിയിൽ പ്രവർത്തിപ്പിക്കുവാനും അവരുടെ പൗരന്മാർക്ക് തൊഴിലവസരം വർധിപ്പിക്കുവാനും ചൈന ഈ പദ്ധതി വഴി ശ്രമിക്കുന്നു.
തീരെ പ്രതീക്ഷിക്കാത്ത കോണുകളിൽനിന്നാണ് ചൈന ഈ പദ്ധതിക്ക് എതിർപ്പ് നേരിട്ടത്. വലിയ പദ്ധതികൾ സാമ്പത്തികമായി പിന്നോട്ടു നിൽക്കുന്ന രാജ്യങ്ങളിൽ വരുത്തിവച്ച ബുദ്ധിമുട്ടുകൾ പാക്കിസ്ഥാനിലും ഉണ്ടായി. വലിയ വില കൊടുത്ത് ചൈനയുെട കമ്പനികളിൽനിന്നും വൈദ്യുതി വാങ്ങുന്നതിനെതിെര പാക്കിസ്ഥാനിൽ പരാതിയുയർന്നു.
കടവും പലിശയും കൊടുത്തു തീർക്കാൻ ബുദ്ധിമുട്ടിയ പാക്കിസ്ഥാൻ രാജ്യാന്തര നാണയനിധിയെ (International Monetary Fund അഥവാ IMF) സമീപിച്ചു. ചൈനയുമായുള്ള കരാറുകളും അതിൽ പറഞ്ഞ പലിശ നിരക്കുകളും പുനഃപരിശോധിക്കുവാൻ ചർച്ച ആവശ്യമാണെന്ന് അന്നത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടത് ചൈനയെ അലോസരപ്പെടുത്തിയിരുന്നു.
ഇമ്രാൻ മാറി ഷഹബാസ് ഷെരിഫ് പ്രധാനമന്ത്രിയായിട്ടും സാമ്പത്തിക പ്രശ്നങ്ങൾക്ക് വിരാമമായിട്ടില്ല. പാക്കിസ്ഥാൻ ഇപ്പോൾ ഐഎംഎഫുമായി കടമെടുപ്പിനു വേണ്ടിയുള്ള ചർച്ചയിലാണ്. ഐഎംഎഫ് സഹായം വെറുതെ ലഭിക്കില്ല; മിക്കവാറും അവ കടുത്ത വ്യവസ്ഥകൾക്ക് ബാധകമായിരിക്കും. ചൈനയുമായുള്ള കരാറുകൾ പരിശോധിച്ചു പലിശനിരക്കുകൾ കുറയ്ക്കണമെന്ന് ഐഎംഎഫ് നിർബന്ധിച്ചാൽ പാക്കിസ്ഥാനു മുൻപിൽ ഇത് ചെയ്യാതെ വേറെ വഴിയുണ്ടാകില്ല. ചൈനയുടെ കടം വീട്ടുവാനായി ധനസഹായം നൽകില്ല എന്ന നിലപാടിലാണ് ഐഎംഎഫ് എന്നാണ് അറിയുവാൻ കഴിയുന്നത്.
ഇതിനേക്കാൾ ശക്തമായൊരു വെല്ലുവിളി ഈ പദ്ധതി നേരിടേണ്ടി വരുന്നത് പാക്കിസ്ഥാനിലുള്ള തീവ്രവാദി സംഘടനകളിൽ നിന്നുമാണ്. ബലൂച് ദേശീയവാദികളും ഇവർക്കൊപ്പം ഭീഷണിയായുണ്ട്. ചൈനക്കാരായ തൊഴിലാളികളെയും പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും കെട്ടിടങ്ങളെയുമാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്. ഗ്വാദർ തുറമുഖം സ്ഥിതി ചെയ്യുന്നത് ബലൂചിസ്ഥാൻ പ്രവിശ്യയിലാണ്. പഞ്ചാബികൾ സ്വന്തം സാമ്പത്തിക താൽപര്യങ്ങൾക്ക് വേണ്ടി നടപ്പാക്കുന്ന ഒരു പദ്ധതിയായിട്ടാണ് ഇതിനെ ഇവിടെ വളർന്നു വന്നിട്ടുള്ള ശക്തമായ ദേശീയ പ്രസ്ഥാനം കാണുന്നത്; അതുകൊണ്ടുതന്നെ ഇവർ ഇതിനെ ശക്തിയുക്തം എതിർക്കുന്നു.
തീവ്രവാദികൾക്ക് ചൈനയോടുള്ള ദേഷ്യത്തിന് കാരണം ഉയിഗുർ മുസ്‌ലിംകളോടുള്ള ബെയ്ജിങ്ങിന്റെ സമീപനമാണ്. ഇസ്‌ലാം ദേശീയ അതിർവരമ്പുകൾ ഇല്ലാത്ത മതമായതിനാൽ ഇതിൽ വിശ്വസിക്കുന്ന വ്യക്തികൾക്കു നേരെ നടക്കുന്ന അക്രമങ്ങളും അതിക്രമങ്ങളും ചെറുക്കുവാൻ സഹായിക്കേണ്ട ഉത്തരവാദിത്തം ലോകത്തിലെ ആണവശേഷിയുള്ള ഏക മുസ്‌ലിം രാഷ്ട്രമായ പാക്കിസ്ഥാനുണ്ടെന്ന് അവർ വാദിക്കുന്നു. അതുകൊണ്ട് ഇവർ ചൈനയുമായുള്ള പാക്കിസ്ഥാന്റെ ചങ്ങാത്തത്തെയും അതിന്റെ ചിഹ്നമായ ഈ പദ്ധതിയെയും എതിർക്കുന്നു. അക്രമണങ്ങൾ നടത്തുന്നത് ഇവരാണ് എന്ന നിഗമനത്തിലാണ് ഇസ്‌ലാമബാദ് നേതൃത്വവും എത്തിച്ചേരുന്നത്.
സിപിഇസിയിലെ പദ്ധതികൾക്കും അവയില്‍ പ്രവർത്തിക്കുന്ന വ്യക്തികൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളിൽ ചൈന കടുത്ത അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്. തുടരെത്തുടരെയുണ്ടാകുന്ന ബോംബ് സ്ഫോടനങ്ങളും അവ ഉണ്ടാക്കുന്ന നാശങ്ങളും തടയുവാൻ സാധിക്കാത്തത് പാക്കിസ്ഥാന് കടുത്ത നാണക്കേടുണ്ടാക്കുന്നു. നിര്‍മാണപ്രക്രിയകളുടെ വേഗത കുറഞ്ഞു തുടങ്ങി; പാക്കിസ്ഥാനിൽ തൊഴിലെടുക്കുവാൻ ചൈനയിൽനിന്നുള്ള തൊഴിലാളികളും വിമുഖത കാണിക്കുന്നു.
ബിആർഐയുടെ ഭാഗമായി ചൈന നടത്തുന്ന നിർമാണ പ്രവർത്തനങ്ങളും നടപ്പിലാക്കുന്ന പദ്ധതികളും ആത്യന്തികമായി ചൈനയുടെ തന്നെ ഗുണത്തിനാണെന്ന വസ്തുത ഇപ്പോൾ പാക്കിസ്ഥാൻ ഉൾപ്പെടെ പല രാജ്യങ്ങൾക്ക് ബോധ്യപ്പെട്ടു വരുന്നുണ്ട്. സിപിഇസി വഴി പാക്കിസ്ഥാനെ സഹായിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നു പറയുമ്പോഴും ചൈന സ്വന്തം താൽപര്യങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. ഒരു പരിധിക്കപ്പുറത്തേക്ക് ഇതിനെതിരെയുള്ള പ്രതിഷേധത്തെയും ആക്രമണങ്ങളെയും പാക്കിസ്ഥാൻ സർക്കാരിന് നിയന്ത്രിക്കുവാൻ സാധിക്കാത്തത് ഈ കാരണം കൊണ്ടാണ്. അതുപോലെത്തന്നെ ഐഎംഎഫ് മുൻപോട്ട് വയ്ക്കുന്ന വ്യവസ്ഥകൾ എങ്ങനെ നടപ്പാക്കും എന്നതും രണ്ടു രാജ്യങ്ങൾക്കും ഒരു വെല്ലുവിളിയാകും.
നേരത്തേ സൂചിപ്പിച്ചതു പോലെ ൈചനയേയും പാക്കിസ്ഥാനെയും ചേർത്തു നിർത്തുന്നത് ഇന്ത്യയോട് ഇരുവർക്കുമുള്ള വിദ്വേഷമാണ്. പകയിൽ തീർത്ത ഈ സൗഹൃദം നിലനിർത്തുവാൻ വേണ്ടി ഈ രണ്ടു രാജ്യങ്ങളും തങ്ങളുടെ സ്വന്തം സ്വാർഥ താൽപര്യങ്ങൾ ത്യജിക്കുവാൻ തയാറാകുമോ? ഇന്ത്യയോടുള്ള പൊതുവായ ശത്രുതയും സ്വന്തം രാജ്യത്തിന്റെ ജനങ്ങളുടെ സമൃദ്ധിയും ഒരു തുലാസിന്റെ രണ്ടു വശങ്ങളിലായി ചൈനയും പാക്കിസ്ഥാനും തൂക്കി നോക്കിയാൽ ഇതിൽ ഏതിനാകും കൂടുതൽ ഭാരവും ശക്തിയും? ഈ ചോദ്യത്തിനുള്ള ഉത്തരം വരും വർഷങ്ങൾ നമുക്ക് നൽകും.
(മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ ഡോ. കെ.എൻ. രാഘവൻ രാജ്യാന്തര ക്രിക്കറ്റ് അംപയറും രാജ്യാന്തര വിഷയങ്ങളുടെ നിരീക്ഷകനുമാണ്)