ഇല്യൂമിനാറ്റിയല്ല, ഇത് ട്രംപ് പോലും വിറച്ച നിഴൽ ഭരണകൂടം; റോം മുതൽ തിരുവിതാകൂർ വരെ ‘കണക്ഷൻ’; എന്താണ് ഡീപ് സ്റ്റേറ്റ്?

2025 ഫെബ്രുവരി രണ്ടാം വാരം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നു. പിന്നീട് നടക്കുന്ന വാർത്താ സമ്മേളനത്തിൽ ഉയരുന്ന ചോദ്യങ്ങളിലൊന്ന് ബംഗ്ലദേശിലെ ഭരണമാറ്റവുമായി ബന്ധപ്പെട്ടതായിരുന്നു. ബംഗ്ലദേശിൽ അരങ്ങേറിയ വിദ്യാർഥി പ്രക്ഷോഭത്തിന് അമേരിക്കൻ വ്യവസായി ജോർജ് സോറോസിന്റെ കീഴിലുള്ളത് അടക്കം, വിവിധ സംഘടനകളുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു എന്നു ലോകത്തിനു വ്യക്തമായിക്കഴിഞ്ഞ സമയം. ആ ഭരണകൂട അട്ടിമറിയിൽ അമേരിക്കയുടെ ഡീപ് സ്റ്റേറ്റ് താൽപര്യങ്ങൾ പ്രവർത്തിച്ചിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം. ഡീപ് സ്റ്റേറ്റ് എന്ന ഭരണഘടനാതീത ‘ഭരണകൂടം’ നിലവിലുണ്ട് എന്ന് പൊതുവേ ഒരു രാജ്യവും ഭരണകർത്താക്കളും സമ്മതിക്കാറുള്ളതല്ല. എന്നാൽ തനതായ ട്രംപ് ശൈലിയിൽ അമേരിക്കൻ പ്രസിഡന്റ് നൽകിയ മറുപടി വളരെ ശ്രദ്ധേയമായിരുന്നു. ‘‘...ഞങ്ങളുടെ ഡീപ് സ്റ്റേറ്റിന് അവിടെ ഒരു റോളും ഇല്ലായിരുന്നു...’’ അന്നാദ്യമായിരുന്നില്ല അമേരിക്കൻ ഡീപ് സ്റ്റേറ്റിനെക്കുറിച്ചുള്ള ട്രംപിന്റെ ഇത്തരത്തിലുള്ള തുറന്നg സമ്മതിക്കൽ പരാമർശം. 2016 ക്യാംപെയ്ൻ കാലത്തും പിറ്റേ വർഷം അധികാരത്തിലെത്തിയപ്പോഴും രഹസ്യാന്വേഷണ ഏജൻസികളും ഉദ്യോഗസ്ഥ സംവിധാനവും

2025 ഫെബ്രുവരി രണ്ടാം വാരം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നു. പിന്നീട് നടക്കുന്ന വാർത്താ സമ്മേളനത്തിൽ ഉയരുന്ന ചോദ്യങ്ങളിലൊന്ന് ബംഗ്ലദേശിലെ ഭരണമാറ്റവുമായി ബന്ധപ്പെട്ടതായിരുന്നു. ബംഗ്ലദേശിൽ അരങ്ങേറിയ വിദ്യാർഥി പ്രക്ഷോഭത്തിന് അമേരിക്കൻ വ്യവസായി ജോർജ് സോറോസിന്റെ കീഴിലുള്ളത് അടക്കം, വിവിധ സംഘടനകളുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു എന്നു ലോകത്തിനു വ്യക്തമായിക്കഴിഞ്ഞ സമയം. ആ ഭരണകൂട അട്ടിമറിയിൽ അമേരിക്കയുടെ ഡീപ് സ്റ്റേറ്റ് താൽപര്യങ്ങൾ പ്രവർത്തിച്ചിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം.
ഡീപ് സ്റ്റേറ്റ് എന്ന ഭരണഘടനാതീത ‘ഭരണകൂടം’ നിലവിലുണ്ട് എന്ന് പൊതുവേ ഒരു രാജ്യവും ഭരണകർത്താക്കളും സമ്മതിക്കാറുള്ളതല്ല. എന്നാൽ തനതായ ട്രംപ് ശൈലിയിൽ അമേരിക്കൻ പ്രസിഡന്റ് നൽകിയ മറുപടി വളരെ ശ്രദ്ധേയമായിരുന്നു.
‘‘...ഞങ്ങളുടെ ഡീപ് സ്റ്റേറ്റിന് അവിടെ ഒരു റോളും ഇല്ലായിരുന്നു...’’
അന്നാദ്യമായിരുന്നില്ല അമേരിക്കൻ ഡീപ് സ്റ്റേറ്റിനെക്കുറിച്ചുള്ള ട്രംപിന്റെ ഇത്തരത്തിലുള്ള തുറന്നു സമ്മതിക്കൽ പരാമർശം. 2016 ക്യാംപെയ്ൻ കാലത്തും പിറ്റേ വർഷം അധികാരത്തിലെത്തിയപ്പോഴും രഹസ്യാന്വേഷണ ഏജൻസികളും ഉദ്യോഗസ്ഥ സംവിധാനവും നിയന്ത്രിക്കുന്ന ഡീപ് സ്റ്റേറ്റിനെതിരെ ട്രംപും അനുയായികളും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും നിശിതമായ വിമർശനം ഉയർത്തിയിരുന്നു. തന്റെ പരിഷ്കാര നടപടികളെ തുരങ്കം വയ്ക്കുന്നതും തനിക്കെതിരെ പ്രവർത്തിക്കുന്നതും ഈ ഡീപ് സ്റ്റേറ്റ് ആണെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. എന്നാൽ അതേ ഡീപ് സ്റ്റേറ്റിന്റെ പ്രവൃത്തികളെക്കുറിച്ചു തനിക്കു വ്യക്തതയുണ്ടെന്ന ധ്വനിയോടെയാണ് അദ്ദേഹം ബംഗ്ലദേശിന്റെ കാര്യത്തിൽ പ്രസ്താവന നടത്തിയത്.
കഴിഞ്ഞ ഭരണകാലത്തുതന്നെ അമേരിക്കൻ ഡീപ് സ്റ്റേറ്റിനെ ട്രംപ് പൊളിച്ചടുക്കുമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ പറഞ്ഞിരുന്നെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. തുടർ ഭരണം തനിക്കു നഷ്ടപ്പെട്ടതിനും ട്രംപ് കുറ്റപ്പെടുത്തിയത് അമേരിക്കൻ ഡീപ് സ്റ്റേറ്റിനെത്തന്നെ. എന്നാൽ രണ്ടാംവട്ടം ഭരണത്തിലേറിയതോടെ എന്തിനും തയാറെടുത്തുള്ള കളിയിലാണ് ട്രംപ്.
അതിലേക്കു വരുംമുൻപ് ചില കാര്യങ്ങൾ അറിയാനുണ്ട്. എന്താണ് ഡീപ് സ്റ്റേറ്റ്, എങ്ങനെയാണ് അതു പ്രവർത്തിക്കുന്നത്, ഏതെല്ലാം രാജ്യങ്ങളുടെ കാര്യത്തിലാണ് ഇത്തരം സംവിധാനങ്ങൾ ഉള്ളത്? വിശദമായി പരിശോധിക്കാം.
∙ ഡീപ് സ്റ്റേറ്റിനെ എങ്ങനെ നിർവചിക്കാം?
തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെപ്പോലും നിയന്ത്രിക്കത്തക്കവണ്ണം പ്രബലമായ, സ്വന്തമായ സംവിധാനങ്ങളുള്ള, അധികാരം കൈയാളുന്ന, ഏതെങ്കിലും താൽപര്യ സംരക്ഷകരായ രഹസ്യവിഭാഗം എന്നു പറയാം ഡീപ് സ്റ്റേറ്റിനെ. തുർക്കിയിലും പാക്കിസ്ഥാനിലും അതു പട്ടാളമാണെങ്കിൽ അമേരിക്കയിൽ അതു സിഐഎ, എഫ്ബിഐ തുടങ്ങിയ രഹസ്യാന്വേഷണ വിഭാഗങ്ങളും ഭരണകൂടത്തിലെ സിവിൽ സർവീസ് വിഭാഗവും ഉൾപ്പെടുന്ന അപ്രഖ്യാപിത കൂട്ടായ്മയാണ്. മറ്റു പല രാജ്യങ്ങളിലും ഇത്തരം ഡീപ് സ്റ്റേറ്റ് ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രവർത്തിക്കുന്നു എന്നതാണ് യാഥാർഥ്യം.
മുൻപ് ഇതാരും അംഗീകരിച്ചിരുന്നില്ല, പരസ്യമായെങ്കിലും. പക്ഷേ ഇപ്പോൾ പല രാജ്യങ്ങളുടെ തങ്ങളുടെ ഡീപ് സ്റ്റേറ്റ് താൽപര്യങ്ങളെക്കുറിച്ചു പരസ്യമായി പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇതിന്റെ മുൻപന്തിയിലുള്ള ആളാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അദ്ദേഹം ആദ്യം അധികാരത്തിൽ എത്തിയ ശേഷം നടത്തിയ ഏറ്റവും ശ്രദ്ധേയമായ പ്രസ്താവനകളിലൊന്ന് അമേരിക്കൻ ഡീപ് സ്റ്റേറ്റ് തന്റെ തീരുമാനങ്ങൾ അട്ടിമറിക്കുന്നു എന്നതായിരുന്നു. ലോകത്തെ പല ഭരണകൂടങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമെല്ലാം അമേരിക്കൻ ഡീപ് സ്റ്റേറ്റിന്റെ ഇടപെടലിനെക്കുറിച്ചു മുൻപേ ആരോപണങ്ങൾ ഉന്നയിക്കുന്നതാണ്. എന്നാൽ പരസ്യമായി യുഎസ് പ്രസിഡന്റ് തന്നെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് ആദ്യമായിരുന്നു.
∙ റോം മുതൽ തിരുവിതാംകൂർ വരെ
ചരിത്രാതീത കാലം മുതൽക്കുതന്നെ പല സാമ്രാജ്യങ്ങളിലും ഡീപ് സ്റ്റേറ്റുകൾ ‘ഭരണം’ നടത്തിയിരുന്നതായി ലഭ്യമായ സാഹിത്യ ചരിത്ര ശേഷിപ്പുകളിൽനിന്ന് മനസ്സിലാക്കാൻ കഴിയും.
മഹാഭാരത കഥയിൽ ഭീഷ്മർ ഒരു ഭരണകൂട അതീത ഭരണകേന്ദ്രം അഥവാ ഡീപ് സ്റ്റേറ്റിനു നേതൃത്വം നൽകിയിരുന്നു എന്നു കരുതാൻ ന്യായമുണ്ട്. റോമിൽ പ്രബലരായ സെനറ്റർമാരുടെ സംഘങ്ങൾക്കും ഇതേ സ്വഭാവമുണ്ടായിരുന്നു, പ്രത്യേകിച്ചും ശക്തരായ ഭരണാധികാരികൾ അല്ലാതിരുന്ന സമയങ്ങളിൽ.
തിരുവിതാകൂറിന്റെ ചരിത്രം പരിശോധിച്ചാൽ മാർത്താണ്ഡ വർമയെപ്പോലെ കാർക്കശ്യക്കാരനായ ഒരു ഭരണാധികാരി എത്തുംവരെ രാജാക്കന്മാർ നാമധാരികൾ മാത്രമായിരുന്നു എന്നു കാണാൻ കഴിയും. എട്ടുവീട്ടിൽ പിള്ളമാർ എന്ന പേരിലൊക്കെ അറിയപ്പെടുന്ന ഇത്തരം ഭരണകൂട അതീത ശക്തികേന്ദ്രങ്ങളെ അമർച്ച ചെയ്താണ് മാർത്താണ്ഡ വർമ കരുത്തു നേടിയത്.
ബ്രിട്ടിഷ് ഭരണകാലത്തെ മിക്ക ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെയും അധികാരത്തിന്റെയും തീരുമാനങ്ങളുടെയും യഥാർഥ ചരട് വൈസ്രോയിയുടെയോ സൈനിക മേധാവികളുടെയോ കൈവശമായിരുന്നു. ഇതിനെല്ലാം ഒരു ഡീപ് സ്റ്റേറ്റ് സ്വഭാവം ഉള്ളതായി കാണാം.
ഫ്രഞ്ച് വിപ്ലവത്തിനു ശേഷം യൂറോപ്യൻ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ അധികാരം നിലനിർത്തുന്നതിന് ചാരന്മാർ എന്നോ, രഹസ്യപ്പൊലീസ് എന്നോ വിളിക്കാവുന്നവരുടെ സംഘങ്ങളെയും സംവിധാനങ്ങളെയും ഒരുക്കിയിരുന്നതായും കാണാൻ സാധിക്കും. രാജാവിന് എതിരെന്നു കരുതപ്പെടുന്ന ആരും അപ്രത്യക്ഷരാകുന്നത് അന്നും അന്യമല്ലായിരുന്നു. എന്നാൽ രാജാക്കന്മാരുടെയും ഏകാധിപതികളുടെയും കാര്യത്തിൽ, (അത് വ്യക്തി ഏകാധിപത്യം ആകട്ടെ ചൈനയിലെയും മറ്റും പോലെ പാർട്ടി ഏകാധിപത്യം ആകട്ടെ), സ്റ്റേറ്റും ഡീപ് സ്റ്റേറ്റും ഒന്നാകുന്ന സ്ഥിതിയാണുള്ളത്.
ജനാധിപത്യ രാജ്യങ്ങളിൽ പൊതുജനത്തോട് ഭരണകൂടം ഉത്തരം പറയേണ്ടതുള്ളപ്പോഴാണ് ഭരണകൂടവും നിഴൽ ഭരണകൂടവും വേറിട്ട വ്യക്തിത്വം ആർജിക്കുന്നത്. മിക്ക ഭരണാധികാരികളും ഇത്തരം ഡീപ് സ്റ്റേറ്റ് താൽപര്യങ്ങൾ രാജ്യതാൽപര്യമായി കണ്ട് അതിനോടെല്ലാം യോജിച്ചു പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. എന്നാൽ തങ്ങളുടെ അധികാരങ്ങളിൽ, മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഏകാധിപത്യ പ്രവണതകളിൽ ഡീപ് സ്റ്റേറ്റ് ഇടപെടുന്നു എന്നു തോന്നുമ്പോഴാണ് ട്രംപിനെപ്പോലുള്ളവർ എന്നിങ്ങനെ ജനാധിപത്യത്തിൽ എഴുതാതെയും പറയാതെയും പാലിക്കപ്പെടുന്ന പരമ്പരാഗത നടപടിക്രമങ്ങൾ, ജനാധിപത്യ അനുഷ്ഠാനങ്ങൾ എന്നിവയ്ക്കെല്ലാം എതിരെ രംഗത്തു വരുന്നത്.
തുർക്കിയാണ് ഡീപ് സ്റ്റേറ്റ് സങ്കൽപത്തിന്റെ ആധുനിക കാലത്തെ ആദ്യ പരീക്ഷണ കേന്ദ്രമായി അറിയപ്പെടുന്നത്. ‘ഡെരിൻ ഡെവ്‌ലെറ്റ്’ എന്ന ടർക്കിഷ് പ്രയോഗത്തിൽനിന്നാണ് ഡീപ് സ്റ്റേറ്റ് എന്ന ഇംഗ്ലിഷ് പദപ്രയോഗം ജനിക്കുന്നതും. നിഴൽ സർക്കാർ എന്നു വേണമെങ്കിൽ മലയാളത്തിൽ വിശേഷിപ്പിക്കാം.
ലോകത്തെ പല രാജ്യങ്ങളിലും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിലുള്ള ഡീപ് സ്റ്റേറ്റ് നിലനിൽക്കുന്നു എന്നതാണ് യാഥാർഥ്യം. ജനാധിപത്യ ഭരണക്രമത്തിൽ കാലാകാലങ്ങളിൽ സർക്കാരുകൾ മാറിമാറി വരുമ്പോൾ രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ മാറ്റം വരരുത് എന്ന സങ്കൽപത്തിൽ തയാറാക്കിയിരിക്കുന്ന ഭരണഘടനതന്നെ ഇതിലേക്കു വഴി തുറക്കുന്ന ഒന്നാണ്. ഭരണകർത്താക്കൾ വരും പോകും, പക്ഷേ ഭരണം തുടരും എന്ന നിലയിലാണല്ലോ കാര്യങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. അതിനാൽത്തന്നെ ഭരണഘടനയുടെ മാറ്റമില്ലാത്ത സംരക്ഷകരായി ഭരണഘടനാ സ്ഥാപനങ്ങൾ, സൈന്യം, രഹസ്യാന്വേഷണ വിഭാഗങ്ങൾ, ഉദ്യോഗസ്ഥവൃന്ദം, കോടതികൾ എന്നിവയെല്ലാം മാറുന്നു.
ഇവയെ തമ്മിൽ തമ്മിൽ നിയന്ത്രിക്കുന്നതിനുള്ള കൃത്യമായ നിഷ്കർഷ ഇല്ലാതെ വരികയോ, ഏതിനെങ്കിലും കൂടുതൽ പ്രാമുഖ്യം വരികയോ, ഏതിനെങ്കിലും പ്രാമുഖ്യം തീരെ കുറയുകയോ ചെയ്താലും കാര്യങ്ങൾ കൈവിട്ടുപോകും. ഇത്തരം ഗ്രൂപ്പ് പതിയെ സമാന്തര സർക്കാരായി മാറുകയും ചെയ്യും. ജനാധിപത്യം എന്നു പറയുമ്പോഴും ജനം അറിയേണ്ട കാര്യങ്ങളിൽ ഭരണകൂടങ്ങൾ നിയന്ത്രണം ഏർപ്പെടുത്തുന്നു. അതിനും അപ്പുറം ഭരണകർത്താക്കൾ അറിയേണ്ടതിനും നിയന്ത്രണങ്ങളാകുന്നുണ്ടെങ്കിൽ അതു ഡീപ് സ്റ്റേറ്റ് സ്വാധീനം വിപുലമാകുന്നതിന്റെ തെളിവാണ്.
∙ മെയ്‌ഡ് ഇൻ തുർക്കി
ഇങ്ങനെയെല്ലാം ആണെങ്കിലും, തുർക്കിയാണ് ഡീപ് സ്റ്റേറ്റ് സങ്കൽപത്തിന്റെ ആധുനിക കാലത്തെ ആദ്യ പരീക്ഷണ കേന്ദ്രമായി അറിയപ്പെടുന്നത്. ‘ഡെരിൻ ഡെവ്‌ലെറ്റ്’ എന്ന ടർക്കിഷ് പ്രയോഗത്തിൽനിന്നാണ് ഡീപ് സ്റ്റേറ്റ് എന്ന ഇംഗ്ലിഷ് പദപ്രയോഗം ജനിക്കുന്നതും. നിഴൽ സർക്കാർ എന്നു വേണമെങ്കിൽ മലയാളത്തിൽ വിശേഷിപ്പിക്കാം. പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളുടെ കവാടമായ തുർക്കിക്ക് തങ്ങളുടെ അസ്തിത്വം ആരോടൊപ്പമെന്നതിൽ എന്നും ആശയക്കുഴപ്പം നിലനിന്നിരുന്നു. മതവും സംസ്കാരവും വലിയതോതിൽ കിഴക്കിന്റെ സ്വാധീനത്തിലാണെങ്കിലും തുല്യ പ്രാധാന്യത്തോടെ പടിഞ്ഞാറിന്റെ പരിഷ്കൃത ചിന്തകളും തുർക്കിക്ക് ഒഴിവാക്കാനാകുന്നതല്ല. ഇവയ്ക്കിടയിലെ വൈരുധ്യങ്ങൾ രാജ്യത്ത് ആഭ്യന്തരമായ ഭിന്നതകൾക്കും കാരണമാക്കിയിരുന്നു.
ഒരുകാലം ഈസ്തംബുളിനു വേണ്ടിയായിരുന്നു എല്ലാ യുദ്ധങ്ങളുമെങ്കിൽ പിന്നീടും എല്ലാ യുദ്ധങ്ങളും മറ്റേതൊരു രാജ്യത്തേക്കാൾ ഏതെങ്കിലുമൊക്കെ രീതിയിൽ തുർക്കിയെ ബാധിച്ചിരുന്നു. ഒന്നാം ലോകയുദ്ധത്തിൽ ജർമനിക്കൊപ്പം നിന്ന ഓട്ടമൻ സാമ്രാജ്യം തകർന്ന ശേഷം 1923ൽ അധികാരത്തിലെത്തിയ മുസ്തഫ കെമാൽ അതാതുർക്ക് ആണ് ഇപ്പോഴത്തെ തുർക്കിയുടെ സ്ഥാപകൻ. സെക്യുലർ റിപ്പബ്ലിക് ആയി രാജ്യത്തെ മാറ്റിയെടുത്തതും അദ്ദേഹമാണ്. സൈന്യത്തിൽ ഫീൽഡ് മാർഷൽ ആയിരുന്ന അദ്ദേഹം രാജ്യത്തെ ആധുനികതയിലേക്കു നയിക്കുന്നതിനുള്ള അടിത്തറയിടുകയും ചെയ്തു. പിന്നീടുള്ള കാലങ്ങളിലും അറബ്, ഇസ്‌ലാമിക ലോകവും യൂറോപ്യൻ സംസ്കാരവും തുർക്കിയെ ഇരുദിശകളിലേക്കു വലിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം രാജ്യം സെക്യുലർ റിപ്പബ്ലിക് ആയി നിലനിൽക്കാൻ സഹായിച്ചത് തുർക്കിയിലെ ഇപ്പറയുന്ന ഡീപ് സ്റ്റേറ്റിന്റെ സ്വാധീനത്താലാണ്.
ഫീൽഡ് മാർഷലും രാഷ്ട്രപിതാവും ആധുനിക തുർക്കിയുടെ എല്ലാ ഐശ്വര്യങ്ങൾക്കും അടിത്തറയിട്ട വ്യക്തി എന്ന നിലയിലും അതാതുർക്ക് തുർക്കിയിൽ അനിഷേധ്യനാണ്. രാജ്യനന്മയ്ക്കായി, അതാതുർക്കിന്റെ ആശയങ്ങളിൽനിന്ന് രാജ്യം വ്യതിചലിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള ചുമതല, ഒരിടത്തും എഴുതിവച്ചിട്ടില്ലെങ്കിലും, തങ്ങൾക്കുണ്ട് എന്നു തുർക്കി സൈന്യം ഒരു വിശ്വാസമായി സ്വീകരിച്ചു. അവരോടൊപ്പം സർക്കാരിനെ ചലിപ്പിക്കുന്ന ഉദ്യോഗസ്ഥ എക്സിക്യൂട്ടീവും. അതുകൊണ്ട് ആ പാതകളിൽനിന്ന് രാജ്യം വഴിമാറുന്നു എന്നു സംശയമുണ്ടാകുമ്പോഴെല്ലാം, പരസ്യമായല്ലെങ്കിൽപ്പോലും ഇവരെല്ലാം ഇടപെടുകയും ചെയ്തിരുന്നു, പ്രത്യേകിച്ചും സൈന്യം.
ശീതയുദ്ധകാലത്ത് തുർക്കിയെ നാറ്റോ സഖ്യത്തോട് കൂടുതൽ അടുത്തു നിർത്തുന്നതിൽ ഡീപ് സ്റ്റേറ്റിന് വലിയ പങ്കുണ്ടായിരുന്നു. പിന്നീടും തുർക്കി യൂറോപ്പിന്റെ ഭാഗമായും സെക്യുലർ ആയും നിലനിൽക്കുന്നതിൽ ഈ നിഴൽ അധികാര കേന്ദ്രം നിർണായക പങ്കു വഹിച്ചു. 1960കളിലും 70കളിലും രാജ്യത്തുണ്ടായ അനേകങ്ങളായ രാഷ്ട്രീയ അസ്ഥിരതകളെ മറികടന്നതിലും സൈന്യത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള അധികാര പ്രയോഗം നിർണായകമായി. പലപ്പോഴും സൈന്യം അധികാരം നേരിട്ട് ഏറ്റെടുത്തു. തിരഞ്ഞെടുപ്പുകളിൽ ആര് വിജയിക്കണം എന്നതിൽ നിർണായക പിന്തുണ നൽകി. എന്നാൽ ഇതെല്ലാം ഗുണത്തേക്കാളേറെ ദോഷമാണ് രാജ്യത്തിനു സമ്മാനിച്ചതെന്നു വിശ്വസിക്കുന്നവരാണ് വലിയൊരു വിഭാഗം.
ഏതായാലും ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ തുർക്കിയിലെ ഡീപ് സ്റ്റേറ്റിന്റെ പ്രാമുഖ്യവും സ്വാധീനവും കുറഞ്ഞു വരുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. പ്രത്യേകിച്ചും 2003 മുതൽ പ്രധാനമന്ത്രിയായും 2014 മുതൽ പ്രസിഡന്റായും റെജപ് തയ്യിപ് എർദോഗൻ അധികാരത്തിലെത്തിയതോടെ. സൈന്യത്തിലും രഹസ്യാന്വേഷണ വിഭാഗങ്ങളിലും വലിയ അഴിച്ചു പണികൾ നടത്തിയ അദ്ദേഹം അവിടംകൊണ്ടും നിർത്തിയില്ല. ലക്ഷക്കണക്കിനു സർക്കാർ ജീവനക്കാരെയാണ് ഡീപ് സ്റ്റേറ്റിലെ പങ്കാളികൾ എന്ന പേരിൽ പിരിച്ചുവിട്ടത്.
എന്നാൽ നിഴൽ ഭരണകൂടം എന്ന സ്ഥാനത്തുനിന്നു സൈന്യത്തെയും ഉദ്യോഗസ്ഥവൃന്ദത്തെയും മാറ്റിയ എർദോഗൻ തന്റെ തന്നെ നിഴൽ ഭരണകൂടത്തെ സൃഷ്ടിച്ചതായും വിമർശകർ പറയുന്നു. നിർണായക സ്ഥാനങ്ങളിലെല്ലാം തന്നെ അനുകൂലിക്കുന്നവരെക്കൊണ്ട് നിറയ്ക്കുകയായിരുന്നു അദ്ദേഹം. ആധുനിക ഏകാധിപത്യത്തിന്റെ മറ്റൊരു പതിപ്പാണ് എർദോഗനെന്നും വിമർശകർ കുറ്റപ്പെടുത്തുന്നു.
(ഇന്ത്യയിലും പാക്കിസ്ഥാനിലുമെല്ലാം ഡീപ് സ്റ്റേറ്റ് പ്രവർത്തിക്കുന്നുണ്ടോ? യുഎസിൽ എന്തുകൊണ്ടാണ് ട്രംപ് ഇതിന്മേൽ ആശങ്കപ്പെടുന്നത്? വിശദമായറിയാം അടുത്ത ഭാഗത്തിൽ)