ഇന്ത്യാ മുന്നണിയിൽ വിള്ളലിനു നീക്കം? ഇടഞ്ഞ മമതയ്ക്കും ‘ഇട’മുണ്ട്; എന്താണ് സ്റ്റാലിന്റെ ‘22–ാം’ തന്ത്രം?

കേന്ദ്ര–സംസ്ഥാന ഏറ്റുമുട്ടലിൽ ചൂടുപിടിച്ചിരിക്കുകയാണ് തമിഴ്‌നാട് രാഷ്ട്രീയം. അതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയത്തെ എതിർത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിളിച്ച വിവിധ പാർട്ടികളുെട യോഗം മാർച്ച് 22ന് ചെന്നൈയിൽ ചേരുന്നത്. മണ്ഡല പുനർനിർണയത്തിനു പുറമേ കേന്ദ്രസർക്കാരിന്റെ ത്രിഭാഷാ നയവും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള മോശം നിലപാടുകളും ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകുന്നതോടെ വിഷയം കൂടുതൽ ഗുരുതരമാകാനുള്ള സാധ്യതകളുമേറെ. സ്റ്റാലിന്റെ പ്രതിനിധികൾ ഓരോ സംസ്ഥാനത്തെയും. നേതാക്കളെ സന്ദർശിച്ച് യോഗത്തിലേക്കുള്ള ക്ഷണം കൈമാറിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, പാർട്ടികളുടെ നേതാക്കന്മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്റ്റാലിന്റെ പുതിയ നീക്കം ബിജെപിയെയും കേന്ദ്രസർക്കാരിനെയും ലക്ഷ്യമിട്ടാണെന്നു വ്യക്തമാണെങ്കിലും മറ്റൊരു ലക്ഷ്യം കൂടി ഈ നീക്കത്തിനു പിന്നിലുണ്ടോയെന്നും രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നു. ഇന്ത്യാ മുന്നണിക്കുള്ളിൽ നിന്നു കൊണ്ട് മറ്റൊരു മുന്നണി രൂപീകരിക്കുകയാണോ ഇതിന്റെ ലക്ഷ്യം? 22നു നടക്കുന്ന യോഗത്തിലേക്കു ക്ഷണിച്ച നേതാക്കളുടെ പട്ടിക കൂടി കാണുമ്പോൾ സംശയം ശക്തമാവുകയാണ്. അതിനിടെ ‘ഹിന്ദി വിരുദ്ധ മുന്നണി’ വടക്കു– തെക്ക് ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമോ എന്ന ചോദ്യവും ശക്തം.

കേന്ദ്ര–സംസ്ഥാന ഏറ്റുമുട്ടലിൽ ചൂടുപിടിച്ചിരിക്കുകയാണ് തമിഴ്‌നാട് രാഷ്ട്രീയം. അതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയത്തെ എതിർത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിളിച്ച വിവിധ പാർട്ടികളുെട യോഗം മാർച്ച് 22ന് ചെന്നൈയിൽ ചേരുന്നത്. മണ്ഡല പുനർനിർണയത്തിനു പുറമേ കേന്ദ്രസർക്കാരിന്റെ ത്രിഭാഷാ നയവും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള മോശം നിലപാടുകളും ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകുന്നതോടെ വിഷയം കൂടുതൽ ഗുരുതരമാകാനുള്ള സാധ്യതകളുമേറെ. സ്റ്റാലിന്റെ പ്രതിനിധികൾ ഓരോ സംസ്ഥാനത്തെയും. നേതാക്കളെ സന്ദർശിച്ച് യോഗത്തിലേക്കുള്ള ക്ഷണം കൈമാറിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, പാർട്ടികളുടെ നേതാക്കന്മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
സ്റ്റാലിന്റെ പുതിയ നീക്കം ബിജെപിയെയും കേന്ദ്രസർക്കാരിനെയും ലക്ഷ്യമിട്ടാണെന്നു വ്യക്തമാണെങ്കിലും മറ്റൊരു ലക്ഷ്യം കൂടി ഈ നീക്കത്തിനു പിന്നിലുണ്ടോയെന്നും രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നു. ഇന്ത്യാ മുന്നണിക്കുള്ളിൽ നിന്നു കൊണ്ട് മറ്റൊരു മുന്നണി രൂപീകരിക്കുകയാണോ ഇതിന്റെ ലക്ഷ്യം? 22നു നടക്കുന്ന യോഗത്തിലേക്കു ക്ഷണിച്ച നേതാക്കളുടെ പട്ടിക കൂടി കാണുമ്പോൾ സംശയം ശക്തമാവുകയാണ്. അതിനിടെ ‘ഹിന്ദി വിരുദ്ധ മുന്നണി’ വടക്കു– തെക്ക് ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമോ എന്ന ചോദ്യവും ശക്തം.
∙ കരുതലോടെ കോൺഗ്രസ്
കേന്ദ്രത്തിന്റെ ത്രിഭാഷാ നയത്തോട് വളരെ കരുതലോടെയാണ് കോൺഗ്രസ് പ്രതികരിക്കുന്നത്. ഡിഎംകെ ഉൾപ്പെടെയുള്ള പ്രാദേശിക പാർട്ടികൾ ഉന്നയിക്കുന്നതു പോലെ ത്രിഭാഷാ നയത്തെ എതിർക്കാൻ കോൺഗ്രസിന് സാധിക്കില്ല. ഹിന്ദി ഹൃദയഭൂമിയിൽ തിരിച്ചുവരവ് നടത്താൻ ശ്രമിക്കുന്ന കോൺഗ്രസ് അത്തരമൊരു നിലപാടിലേക്ക് പോകില്ലെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മണ്ഡല പുനർനിർണയ വിഷയത്തിൽ സഖ്യകക്ഷികൾക്കൊപ്പം നിൽക്കാതിരിക്കാനും കോൺഗ്രസിന് സാധിക്കില്ല.
ഇവിടെയാണ് ചെന്നൈ യോഗത്തിലേക്ക് കരുതലോടെ കോൺഗ്രസ് പ്രതിനിധികളെ അയയ്ക്കുന്നത്. വിഷയം ഇന്ത്യാ മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് സ്റ്റാലിൻ ഇത്തരമൊരു യോഗത്തിന് തീരുമാനമെടുത്തത്. ദക്ഷിണേന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നു പ്രതിനിധികൾ പങ്കെടുക്കുന്നുണ്ടെങ്കിലും ‘ഹിന്ദി വിരുദ്ധ’ സംഘമമായി ചെന്നൈ യോഗം മാറരുതെന്നാണ് കോൺഗ്രസിന്റെ നിലപാട്. കർണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ.ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
∙ ഇടഞ്ഞു നിൽക്കുന്ന മമത
ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ഇന്ത്യാ മുന്നണിയുടെ ഭാഗമായിരുന്നു തൃണമൂൽ കോൺഗ്രസ്. പിന്നീട് മുന്നണിയുമായി കലഹിച്ച് മമത പുറത്തുപോകുന്ന കാഴ്ചയാണ് കണ്ടത്. നിലവിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമല്ലാത്ത മമതയെയും സ്റ്റാലിൻ ചെന്നൈ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയുമായി സഹകരിക്കാൻ തയാറാകാത്ത മമത, സ്റ്റാലിന്റെ ക്ഷണം സ്വീകരിച്ച് ചെന്നൈയിലേക്ക് നേരിട്ടെത്തുമെന്നാണ് റിപ്പോർട്ടുകൾ. 2026ൽ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കം ബംഗാളിൽ ബിജെപിക്കെതിരെ മമത ആയുധമാക്കുകയാണെങ്കിൽ സ്റ്റാലിന്റെ ‘ഹിന്ദി വിരുദ്ധ മുന്നണി’യിൽ മമതയ്ക്ക് സ്ഥാനം ഉണ്ടാകുമെന്ന് ഉറപ്പാണ്.
∙ ‘ഇഡി’ പേടിയിൽ ബിആർഎസ്
തെലങ്കാനയിൽനിന്നു ബിആർഎസ് നേതാവ് കെ.ടി.രാമറാവു യോഗത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മണ്ഡല പുനർ നിർണയം, ത്രിഭാഷാ നയം എന്നിവ തെലങ്കാനയിലെ പ്രാദേശിക പാർട്ടിയായ ബിആർഎസിന് നിർണായകമാണ്. പ്രത്യേകിച്ച് കോൺഗ്രസിനെ സംസ്ഥാനത്ത് പ്രതിരോധത്തിലാക്കാൻ ബിആർഎസ് ഈ അവസരം ഉപയോഗപ്പെടുത്തുമെന്നാണ് സൂചന. കോൺഗ്രസിനു പുറമേ തെലങ്കാനയിൽ ശക്തിയാർജിക്കുന്ന ബിജെപിയെയും ഒരേസമയം കെ.ചന്ദ്രശേഖര റാവുവിന്റെ ബിആർഎസ് ലക്ഷ്യം വയ്ക്കുന്നുണ്ട്. എന്നാൽ ഡൽഹി മദ്യനയ അഴിമതിയിൽ ചന്ദ്രശേഖര റാവുവിന്റെ മകൾ കവിതാ റാവു എംപി ഇഡി കുരുക്കിൽ തുടരുന്നതിനാൽ കരുതലോടെ മാത്രമേ കേന്ദ്രസർക്കാരിനെതിരായ നീക്കത്തിന് ബിആർഎസ് തയാറാകൂ.
∙ ആരവങ്ങളില്ലാതെ ജഗനും നവീനും
അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ടതിനു പിന്നാലെ ആന്ധ്രയിലും ഒഡീഷയിലും പ്രതിപക്ഷത്തേയ്ക്ക് ഒതുങ്ങിപ്പോയ ജഗൻ മോഹൻ റെഡ്ഡിക്കും നവീൻ പട്നായിക്കിനും തിരിച്ചുവരവിനുള്ള ഊർജം നൽകുന്നതാണ് ചെന്നൈ യോഗം. നിലവിൽ ആന്ധ്രയിൽ ടിഡിപി– ജനസേനാ– ബിജെപി സർക്കാരിനോട് ഒറ്റയ്ക്കുനിന്നു പോരാടുകയാണ് ജഗൻ. കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കം വീണുകിട്ടിയ പിടിവള്ളിയാണ് ജഗന്. ഇന്ത്യാ മുന്നണിയിലോ എൻഡിഎയിലോ ഇല്ലാത്ത വൈഎസ്ആർ കോൺഗ്രസിനു മണ്ഡല പുനർനിർണയ നീക്കം ആന്ധ്രയിൽ എൻ.ചന്ദ്രബാബു നായിഡുവിനെതിരായ പ്രചാരണത്തിന് കയ്യിൽ കിട്ടിയ വടിയാണ്. അത് കൃത്യമായി ഉപയോഗിച്ചാൽ നാല് വർഷത്തിനു ശേഷം ഒരുമിച്ച് നടക്കുന്ന ലോക്സഭാ – നിയമസഭാ തിരിഞ്ഞെടുപ്പുകളിൽ വോട്ടാക്കി മാറ്റാൻ സാധിക്കുമെന്ന് ജഗന് അറിയാം. സഹോദരി ഷർമിള നയിക്കുന്ന ആന്ധ്രയിലെ കോൺഗ്രസിനോട് അകലം പാലിക്കുന്ന ജഗന് ഡിഎംകെ വിളിച്ചിരിക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നതിന് ആശയപരമായ വിയോജിപ്പും ഉണ്ടാകാൻ സാധ്യതയില്ല.
ഒരുകാലത്ത് ബിജെപിയുമായി ചങ്ങാത്തത്തിലായിരുന്ന നവീൻ പട്നായിക്കിന്റെയും സ്ഥിതി ജഗനിൽനിന്നു വ്യത്യസ്തമല്ല. മോഹൻ മാജിയുെട നേതൃത്വത്തിൽ ഒഡീഷയിൽ ബിജെപി കൈവരിച്ച മികച്ച വിജയം ബിജെഡിക്ക് വലിയ ആഘാതമാണ് വരുത്തിയത്. പാർലമെന്റിൽ പല ഘട്ടങ്ങളിലും ബിജെപിയുെട രക്ഷകനായിരുന്നു ബിജെഡി. എന്നാൽ ഒഡീഷയിലെ അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ട നവീൻ പട്നായിക്കിനും കേന്ദ്രത്തിനെതിരായ സ്റ്റാലിന്റെ നീക്കം നിർണായകമാണ്. ചെന്നൈ യോഗത്തിലേക്ക് നവീൻ പട്നായിക്ക് നേരിട്ടെത്തിയാൽ മുന്നണികൾക്കതീതമായ സ്റ്റാലിന്റെ നീക്കത്തിന് പിന്തുണ വർധിക്കുന്നു എന്ന കാര്യം ഉറപ്പിക്കാം.
∙ ബിജെപിക്കും ക്ഷണം, പക്ഷേ അണ്ണാഡിഎംകെ വരേണ്ട
കേരളം, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡീഷ, ബംഗാൾ, പഞ്ചാബ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പാർട്ടി നേതാക്കളെയുമാണ് സ്റ്റാലിൻ യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അതായത് തമിഴ്നാട്ടിലെ സ്വന്തം മുന്നണിയിൽപ്പെട്ട മറ്റു പാർട്ടി നേതാക്കളെ പോലും സ്റ്റാലിൻ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. 7 സംസ്ഥാനങ്ങളിലെ എൻഡിഎ ഘടകക്ഷികളെയും ബിജെപി സംസ്ഥാന ഘടകങ്ങളെ പോലും കേന്ദ്രത്തിനെതിരായ യോഗത്തിലേക്ക് ക്ഷണിച്ച സ്റ്റാലിൻ പക്ഷേ, എൻഡിഎയിൽ ഇല്ലാത്ത അണ്ണാ ഡിഎംകെയെ യോഗത്തിൽനിന്ന് ഒഴിവാക്കി. ഒരു കാലത്ത് ദ്രാവിഡ പാർട്ടികളുടെ കുത്തകയായിരുന്നു ഹിന്ദിവിരുദ്ധ പ്രക്ഷോഭം. എന്നാൽ ആ നീക്കത്തിന് തൽക്കാലം തമിഴ്നാടിന്റെ ശബ്ദമായി ഡിഎംകെ മാത്രം മതിയെന്നാണ് സ്റ്റാലിന്റെ തീരുമാനം. തമിഴക രാഷ്ട്രീയത്തിൽ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന അണ്ണാ ഡിഎംകെയ്ക്ക് സ്റ്റാലിന്റെ നീക്കം കൂടുതൽ തിരിച്ചടിയാകും.
∙ ഇന്ത്യാ മുന്നണിയിലെ ഇതര പാർട്ടികൾ
സ്റ്റാലിന്റെ യോഗത്തിലേക്ക് ക്ഷണം ലഭിക്കാതെ പോയ പ്രമുഖ പാർട്ടികളിൽ ശിവസേന (ഉദ്ധവ്), എൻസിപി (ശരദ് പവാർ), എസ്പി, ആർെജഡി, നാഷനൽ കോൺഫറൻസ്, ജെഎംഎം എന്നീ പാർട്ടികളും ഉണ്ട്. മണ്ഡല പുനർനിർണയ നീക്കത്തിൽ ഈ പാർട്ടികൾക്കു വേരോട്ടമുള്ള സംസ്ഥാനങ്ങളിൽ പരിഗണന ലഭിക്കുന്നുവെന്ന് പറയാതെ പറയുകയാണ് ഡിഎംകെ. ‘ഹിന്ദി വിരുദ്ധ മുന്നണിയിൽ’ ഒരു കാലത്തും ഈ പാർട്ടികൾക്കു സ്ഥാനമുണ്ടാകാനും സാധ്യതയില്ല. ഇന്ത്യാ മുന്നണിയിൽ നിന്നുകൊണ്ട് സ്റ്റാലിൻ നയിക്കുന്ന പടയോട്ടം വരും ദിവസങ്ങളിൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കും തലവേദന ആകുമെന്നാണ് സൂചന.
∙ നയം വ്യക്തം
രാജ്യത്തെ മണ്ഡല പുനർനിർണയ നടപടികളിൽ കേന്ദ്രസർക്കാരിനെതിരായ പോരാട്ടം കടുപ്പിക്കാൻ തന്നെയാണ് സ്റ്റാലിന്റെ നീക്കം. കേന്ദ്ര നടപടി രാജ്യത്തിന്റെ ഫെഡറലിസത്തിനു നേർക്ക് നടക്കുന്ന ആക്രമണമാണെന്നാണ് സ്റ്റാലിൻ തുറന്നടിച്ചത്. ‘‘മണ്ഡല പുനർനിർണയം രാജ്യത്തിന്റെ ഫെഡറലിസത്തിനെതിരായ നഗ്നമായ ആക്രമണമാണ്, പാർലമെന്റിൽ നമ്മുടെ ന്യായമായ ശബ്ദം ഇല്ലാതാക്കി ജനസംഖ്യാ നിയന്ത്രണം ഉറപ്പാക്കിയ സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ ശിക്ഷിക്കുകയാണ്. ഈ അനീതി ഞങ്ങൾ അനുവദിക്കില്ല.’’ – സ്റ്റാലിൻ എക്സിൽ കുറിച്ച ഈ വാക്കുകളിൽ ഡിഎംകെ മുന്നോട്ടു വയ്ക്കുന്ന ‘ഹിന്ദി വിരുദ്ധ മുന്നണി’യുടെ നയം വ്യക്തം.