ഇഷ്ടക്കാർക്കു വേണ്ടി ‘രഹസ്യ’വും തിരുത്തി; വനിതയ്ക്കും സ്ഥാനക്കയറ്റം? വിവാദങ്ങളിൽ ഉലഞ്ഞ് കോസ്റ്റ് ഗാർഡ്; വീഴുമോ വമ്പൻ സ്രാവുകൾ?

ഇഷ്ടക്കാരെ ഉന്നത സ്ഥാനങ്ങളിൽ ഇരുത്താനായി അർഹരുടെ സ്ഥാനക്കയറ്റം അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന വിവാദത്തിൽപെട്ട് ആടിയുലയുകയാണ് കോസ്റ്റ്ഗാർഡ്. തന്റെ സ്ഥാനക്കയറ്റം തടയാൻ വാർഷിക രഹസ്യ റിപ്പോർട്ട് (എസിആർ- Annual Confidential Report) തിരുത്തി പോയിന്റ് കുറച്ചെന്ന കോസ്റ്റ് ഗാർഡ് മുൻ ഡയറക്ടർ ജനറൽ (ഡിജി) രാകേഷ് പാൽ നൽകിയ പരാതിയിൽ മുൻ ഡിജി കെ.നടരാജനെതിരെ കേസെടുത്തു കഴിഞ്ഞു. എന്നാൽ നടരാജൻ മാത്രമല്ല മറ്റു പലരിലേക്കും അന്വേഷണം നീണ്ടേക്കും. രാകേഷ് പാൽ ഐജി ആയിരിക്കെ 2021 ജൂൺ 7നു നൽകിയ പരാതിയോടെയാണു സ്ഥാനക്കയറ്റ അട്ടിമറിയിൽ വകുപ്പുതല അന്വേഷണവും തുടർന്നു സിബിഐ കേസുമുണ്ടായത്. ഡിജി സ്ഥാനത്തു നിന്നു വിരമിച്ച കെ. നടരാജൻ, കടൽക്കൊള്ളയ്ക്കെതിരെ, സിംഗപ്പൂർ

ഇഷ്ടക്കാരെ ഉന്നത സ്ഥാനങ്ങളിൽ ഇരുത്താനായി അർഹരുടെ സ്ഥാനക്കയറ്റം അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന വിവാദത്തിൽപെട്ട് ആടിയുലയുകയാണ് കോസ്റ്റ്ഗാർഡ്. തന്റെ സ്ഥാനക്കയറ്റം തടയാൻ വാർഷിക രഹസ്യ റിപ്പോർട്ട് (എസിആർ- Annual Confidential Report) തിരുത്തി പോയിന്റ് കുറച്ചെന്ന കോസ്റ്റ് ഗാർഡ് മുൻ ഡയറക്ടർ ജനറൽ (ഡിജി) രാകേഷ് പാൽ നൽകിയ പരാതിയിൽ മുൻ ഡിജി കെ.നടരാജനെതിരെ കേസെടുത്തു കഴിഞ്ഞു. എന്നാൽ നടരാജൻ മാത്രമല്ല മറ്റു പലരിലേക്കും അന്വേഷണം നീണ്ടേക്കും.
രാകേഷ് പാൽ ഐജി ആയിരിക്കെ 2021 ജൂൺ 7നു നൽകിയ പരാതിയോടെയാണു സ്ഥാനക്കയറ്റ അട്ടിമറിയിൽ വകുപ്പുതല അന്വേഷണവും തുടർന്നു സിബിഐ കേസുമുണ്ടായത്.
ഡിജി സ്ഥാനത്തു നിന്നു വിരമിച്ച കെ. നടരാജൻ, കടൽക്കൊള്ളയ്ക്കെതിരെ, സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനയായ റികാപ്പിന്റെ (റീജനൽ കോ ഓപറേഷൻ എഗ്രിമെന്റ് ഓൺ കോംപാറ്റിങ് പൈറസി ആൻഡ് ആംഡ് റോബറി എഗൈൻസ്റ്റ് ഷിപ്സ് ഇൻ ഏഷ്യ- Regional Cooperation Agreement on Combating Piracy and Armed Robbery against Ships in Asia (ReCAAP)) എക്സിക്യൂട്ടിവ് ഡയറക്ടറാണിപ്പോൾ. ഈ സ്ഥാനത്തുനിന്ന് അടുത്തുതന്നെ വിരമിക്കുന്ന കെ.നടരാജൻ സിംഗപ്പൂരിൽ നിന്നു തിരിച്ചെത്തുമ്പോൾ സിബിഐ എന്തു നടപടിയെടുക്കുമെന്നാണു കോസ്റ്റ്ഗാർഡ് ഉറ്റുനോക്കുന്നത്.
∙ രാകേഷ് പാലിന്റെ പരാതി
സ്ഥാനക്കയറ്റം അട്ടിമറിക്കാൻ തന്റെ എസിആർ തിരുത്തി ഗ്രേഡ് പോയിന്റ് കുറച്ചതായുള്ള രാകേഷ് പാലിന്റെ പരാതി പ്രതിരോധ മന്ത്രാലയത്തിലെ 2 ജോയിന്റ് സെക്രട്ടറിമാർ നടത്തിയ വകുപ്പുതല അന്വേഷണത്തിൽ ശരിയാണെന്നു കണ്ടെത്തിയിരുന്നു. തുടർന്ന് പ്രതിരോധ മന്ത്രാലയം 2024 ഫെബ്രുവരി 12നു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമികാന്വേഷണം നടത്തി സിബിഐ കേസെടുക്കുകയായിരുന്നു.
എഡിജി തസ്തികയിലേക്കു സ്ഥാനക്കയറ്റത്തിനു വേണ്ടി 2019 സെപ്റ്റംബറിലും ഡിസംബറിലും വകുപ്പുതല സമിതി (ഡിപിസി) ഐജിമാരായ രാജൻ ബർഗോത്ര, എസ്.പരമേഷ്, രാകേഷ് പാൽ എന്നിവരുടെ 2014 മുതൽ 2019 വരെയുള്ള എസിആറുകളാണു പരിഗണിച്ചത്. ഇതിൽ 2014, 2015 വർഷങ്ങളിലെ എസിആറുകളിലെ ഗ്രേഡുകളിലാണു തിരുത്തൽ കണ്ടെത്തിയത്. രാജൻ ബർഗോത്രയുടെയും എസ്.പരമേഷിന്റെയും ഗ്രേഡ് പോയിന്റുകൾ വർധിപ്പിച്ചപ്പോൾ രാകേഷ് പാലിന്റേതു കുറയ്ക്കുകയാണു ചെയ്തത്. തിരുത്തലുകൾ നടന്ന സമയത്ത്, ഐജിമാരുടെ എസിആറുകൾ അന്നത്തെ ഡയറക്ടർ ജനറൽ കെ.നടരാജന്റെ കസ്റ്റഡിയിലായിരുന്നുവെന്നു സിബിഐ പറയുന്നു.
∙ തിരുത്തലുകൾ ഇങ്ങനെ
2016ൽ ഐജി സ്ഥാനക്കയറ്റ സമയത്തു രണ്ടാം സ്ഥാനത്തായിരുന്ന രാകേഷ് പാൽ, 2019ൽ എഡിജി സ്ഥാനക്കയറ്റ സമയത്തു മൂന്നാമനായി.
∙ അന്വേഷണം എവിടെയെത്തും?
രാകേഷ് പാലിൽ മാത്രമൊതുങ്ങുന്നില്ല, കോസ്റ്റ്ഗാർഡിലെ ഇരകൾ. മുൻ അഡിഷനൽ ഡയറക്ടർ ജനറൽ വി.ഡി.ചപേത്കറെ പുകച്ചു പുറത്തുചാടിക്കുകയായിരുന്നുവെന്നാണു വിവരം. ഡയറക്ടർ ജനറലാകാൻ സാധ്യതയുണ്ടായിരുന്ന അദ്ദേഹം മനസ്സു മടുത്ത് സ്വയം വിരമിക്കുകയായിരുന്നു. കേസിൽ പെട്ട കെ.നടരാജൻ മടങ്ങുമ്പോൾ, അടുത്ത ഏപ്രിൽ ഒന്നിനു റികാപ്പിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറായി ചുമതലയേൽക്കുന്നതു ചപേത്കറാണ്.
വി.എസ്. പട്ടാനിക്കെതിരെയും 3 ഓഫിസർമാരുടെ എസിആറിൽ വരുത്തിയ തിരുത്തലുകൾ, മറ്റു ചില ഓഫിസർമാരെ കൂടി സഹായിക്കാനാണെന്നും വിവരമുണ്ട്. ഇതിലൊരാൾ ഇതിനോടകം വിരമിച്ചു. ആറ് ഉന്നത ഉദ്യോഗസ്ഥരുടെയെങ്കിലും എസിആറുകളിൽ തിരുത്തലുകൾ വരുത്തിയതായും ചിലർ സ്ഥാനക്കയറ്റം നേടിയതായും സൂചനയുണ്ട്. 2019ലും 2021ലും എഡിജി തസ്തികയിലേക്കു സ്ഥാനക്കയറ്റം ലഭിക്കേണ്ട ചില ഓഫിസർമാരുടെ എസിആറുകളിൽ തിരുത്തൽ വരുത്തിയിട്ടുണ്ടെന്നും ചിലതു കാണാനില്ലെന്നും വകുപ്പുതല അന്വേഷണത്തിൽ വ്യക്തമായതായി സിബിഐ എഫ്ഐആറിലുണ്ട്.
∙ ചട്ടം ലംഘിച്ച് സ്ഥാനക്കയറ്റം
അഡ്വാൻസ്ഡ് ഓഫ്ഷോർ പട്രോൾ വെസൽ കമാൻഡ് ചെയ്തവർക്കാണ് കോസ്റ്റ്ഗാർഡിൽ ഡിഐജി ആയി സ്ഥാനക്കയറ്റം ലഭിക്കുക. അതേസമയം, പഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന ഒരു വനിതയ്ക്കു ചട്ടങ്ങൾ ലംഘിച്ച് ഡിഐജി ആയി സ്ഥാനക്കയറ്റം ലഭിച്ചതായും ആക്ഷേപമുണ്ട്. വിരേന്ദർ സിങ് പത്താനിയ ഡയറക്ടർ ജനറലാകുന്നതു തടയാൻ ഗൂഢനീക്കം നടന്നുവെങ്കിലും ഫലിച്ചില്ല. കെ.നടരാജൻ വിരമിച്ചതോടെ, പത്താനിയ ഡിജിയായി.
ക്രമക്കേടുകളെ പറ്റി സമഗ്രാന്വേഷണത്തിനു കാരണമായ പരാതി നൽകിയ രാകേഷ് പാൽ, 2022 ഫെബ്രുവരിയിൽ എഡിജി ആയി. 2023 ഫെബ്രുവരിയിൽ ഡയറക്ടർ ജനറലിന്റെ അധിക ചുമതലയും ജൂലൈയിൽ പൂർണ ചുമതലയും അദ്ദേഹത്തിനു ലഭിച്ചു.