മോദി എത്തിയത് ട്രംപിന്റെ മനസ്സറിഞ്ഞ്; ഇനിയും തിരിച്ചയയ്ക്കൽ യുഎസിന് എളുപ്പമാവില്ല; ഇന്ത്യ കാത്തിരുന്നാൽ കിട്ടുമോ എഫ്–35?
കേരളത്തിലെ അതിഥിത്തൊഴിലാളികൾക്കെതിരെ സാമൂഹിക–രാഷ്ട്രീയ പ്രക്ഷോഭം ഉയരുകയും അവരെല്ലാം കേരളം വിടാൻ നിർബന്ധിതരാകുകയും ചെയ്യുമെന്നു കരുതുക. കടകൾ പൂട്ടേണ്ടിവരും, ഭക്ഷണശാലകളിൽ പാചകത്തിന് ആളില്ലാതാകും, ഹോം ഡെലിവറി സമ്പ്രദായം തകരും, തേങ്ങയിടാനോ പുല്ലുചെത്താനോ കൽപണിക്കോ മരപ്പണിക്കോ ആളെ കിട്ടാതാകും, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥതന്നെ മരവിച്ചുപോകും. ഡോണൾഡ് ട്രംപിന്റെ നയങ്ങൾ അങ്ങനെയൊരു സ്ഥിതിയിലേക്ക് യുഎസിനെ എത്തിക്കുമെന്ന ഭയം അമേരിക്കൻ തൊഴിൽപഠന വിദഗ്ധരെ ഗ്രസിച്ചുതുടങ്ങിയിട്ടുണ്ട്. കേരളത്തിലെ അതിഥിത്തൊഴിലാളികളിൽ ഭൂരിഭാഗവും യാതൊരു നിയമവും ലംഘിക്കാത്തവരും ഇന്ത്യൻ പൗരരും ആണെന്നതിനാൽ ആശങ്കയ്ക്കു വകയില്ല. എന്നാൽ, പഠനങ്ങളനുസരിച്ച് യുഎസിൽ 7 ലക്ഷത്തോളം ഇന്ത്യക്കാരാണ് അനധികൃതമായെത്തി ജോലി ചെയ്യുന്നത്. മറ്റു രാജ്യങ്ങളിൽനിന്നുള്ളവർ വേറെ. നിയമമനുസരിച്ച് യുഎസ് അധികൃതർക്ക് അവരെ കണ്ടെത്തി തിരിച്ചയയ്ക്കാം. തൽക്കാലം ഈ നിയമങ്ങളുമായി സഹകരിക്കാൻ തയാറാണെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുകയും ചെയ്തു. മോദിയുടെ സന്ദർശനത്തിനിടയിൽത്തന്നെ 2 വിമാനങ്ങളിൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ അയച്ചത് അതിനു തെളിവാണ്.

കേരളത്തിലെ അതിഥിത്തൊഴിലാളികൾക്കെതിരെ സാമൂഹിക–രാഷ്ട്രീയ പ്രക്ഷോഭം ഉയരുകയും അവരെല്ലാം കേരളം വിടാൻ നിർബന്ധിതരാകുകയും ചെയ്യുമെന്നു കരുതുക. കടകൾ പൂട്ടേണ്ടിവരും, ഭക്ഷണശാലകളിൽ പാചകത്തിന് ആളില്ലാതാകും, ഹോം ഡെലിവറി സമ്പ്രദായം തകരും, തേങ്ങയിടാനോ പുല്ലുചെത്താനോ കൽപണിക്കോ മരപ്പണിക്കോ ആളെ കിട്ടാതാകും, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥതന്നെ മരവിച്ചുപോകും. ഡോണൾഡ് ട്രംപിന്റെ നയങ്ങൾ അങ്ങനെയൊരു സ്ഥിതിയിലേക്ക് യുഎസിനെ എത്തിക്കുമെന്ന ഭയം അമേരിക്കൻ തൊഴിൽപഠന വിദഗ്ധരെ ഗ്രസിച്ചുതുടങ്ങിയിട്ടുണ്ട്. കേരളത്തിലെ അതിഥിത്തൊഴിലാളികളിൽ ഭൂരിഭാഗവും യാതൊരു നിയമവും ലംഘിക്കാത്തവരും ഇന്ത്യൻ പൗരരും ആണെന്നതിനാൽ ആശങ്കയ്ക്കു വകയില്ല.
എന്നാൽ, പഠനങ്ങളനുസരിച്ച് യുഎസിൽ 7 ലക്ഷത്തോളം ഇന്ത്യക്കാരാണ് അനധികൃതമായെത്തി ജോലി ചെയ്യുന്നത്. മറ്റു രാജ്യങ്ങളിൽനിന്നുള്ളവർ വേറെ. നിയമമനുസരിച്ച് യുഎസ് അധികൃതർക്ക് അവരെ കണ്ടെത്തി തിരിച്ചയയ്ക്കാം. തൽക്കാലം ഈ നിയമങ്ങളുമായി സഹകരിക്കാൻ തയാറാണെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുകയും ചെയ്തു. മോദിയുടെ സന്ദർശനത്തിനിടയിൽത്തന്നെ 2 വിമാനങ്ങളിൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ അയച്ചത് അതിനു തെളിവാണ്.
∙ തിരിച്ചയയ്ക്കൽ എളുപ്പമല്ല
അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുമ്പോൾ പ്രശ്നം ഇന്ത്യയ്ക്കു മാത്രമല്ല. 7 ലക്ഷം പേരെ കണ്ടെത്തി പിടികൂടി കയറ്റിവിടുക എന്നത് യുഎസ് അധികൃതരെക്കൊണ്ട് ഉടനൊന്നും പൂർത്തിയാക്കാവുന്ന കാര്യമല്ല. അനധികൃതമായി കുടിയേറിയ ഒരാളെ കണ്ടെത്തുന്നത് അയാൾ നിയമലംഘനം നടത്തുമ്പോഴോ, സാമൂഹികസുരക്ഷാ ആനുകൂല്യങ്ങൾക്കായി റജിസ്റ്റർ ചെയ്യുമ്പോഴോ ആണ്. നിയമലംഘനം നടത്താതെ മര്യാദയ്ക്ക് എവിടെയെങ്കിലും പണി ചെയ്തു കഴിഞ്ഞുകൂടുന്നവരെ കണ്ടെത്തുക വിഷമമാണ്.
അതല്ല, എല്ലാ അനധികൃത കുടിയേറ്റക്കാരെയും തേടിപ്പിടിച്ചു കണ്ടെത്തി തിരിച്ചയയ്ക്കാൻ സർക്കാർ നീക്കം നടത്തുകയാണെന്നിരിക്കട്ടെ. നിലവിലുള്ള ഹോംലാൻഡ് സെക്യൂരിറ്റി സംവിധാനവും പൊലീസ് സന്നാഹവും പലമടങ്ങ് വർധിപ്പിക്കേണ്ടിവരും. അവരെ തിരിച്ചയയ്ക്കുന്നതുവരെ താമസിപ്പിക്കാൻ ക്യാംപുകൾ ഒരുക്കാനും ഭക്ഷണവും മറ്റും നൽകാനും ഒടുവിൽ വിമാനത്തിലോ കപ്പലിലോ തിരിച്ചയയ്ക്കാനും ഭരണകൂടം ബാധ്യസ്ഥമാകും. ഇതിനുള്ള പണം നികുതിദായകരിൽനിന്ന് ഈടാക്കേണ്ടിവരുമ്പോൾ ഇന്ന് ട്രംപിനെ പിന്തുണയ്ക്കുന്നവരും എതിരായെന്നു വരും.
∙ എന്തിനുമേതിനും കുടിയേറ്റക്കാർ
തൊഴിൽദാതാക്കളുടെ സഹകരണം ആവശ്യപ്പെടുകയാണ് അനധികൃത കുടിയേറ്റം തടയാനുള്ള ഒരു വഴി. തൊഴിൽ നൽകുന്നതിനു മുൻപ് തൊഴിലാളിയുടെ രേഖകൾ പരിശോധിച്ച് അധികൃതർക്കു കൈമാറാൻ തൊഴിൽദാതാക്കളെ നിർബന്ധിക്കാം. പക്ഷേ, ഇവിടെ തൊഴിൽദാതാക്കളുടെ സഹകരണം ലഭിക്കുക വിഷമമാണ്. യുഎസിലെ കടകൾ, ഡിപ്പാർട്മെന്റ് സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, റസ്റ്ററന്റുകൾ, കാർ സർവീസിങ് സെന്ററുകൾ ഉൾപ്പെടെ മിക്ക ചെറു ബിസിനസുകളും കാർഷികപ്രവർത്തനങ്ങളും നടന്നുപോകുന്നത് കുടിയേറ്റത്തൊഴിലാളികളെ ആശ്രയിച്ചാണ്. മാത്രമല്ല, അമേരിക്കൻ തൊഴിലാളികളെക്കാൾ കുറഞ്ഞ വേതനത്തിനു ജോലി ചെയ്യാൻ കുടിയേറ്റത്തൊഴിലാളികൾ തയാറായതിനാൽ മിക്ക തൊഴിൽദാതാക്കളും അവരെയാണ് ആശ്രയിക്കുന്നത്. അനധികൃത തൊഴിലാളിയെങ്കിൽ വേതനം വീണ്ടും കുറയും.
നിയമപരമായി കുടിയേറിയ വിദഗ്ധതൊഴിലാളികൾ വേണ്ടത്രയില്ലെന്നതാണു മറ്റൊരു പ്രശ്നം. ഒരു വർഷം 65,000 എച്ച്1ബി വീസ ഉൾപ്പെടെ 4 ലക്ഷത്തോളം വീസ നൽകാൻ യുഎസ് എംബസികൾക്കു സാധിക്കുന്നില്ല. ഫെബ്രുവരി 14ന് മോദി–ട്രംപ് കൂടിക്കാഴ്ചയിൽ വീസ പ്രശ്നം ചർച്ച ചെയ്തെന്നാണ് അറിയുന്നത്. എന്നാൽ, എന്തെങ്കിലും ഉറപ്പു ലഭിച്ചതായി അറിവില്ല.
∙ തീരുവ കൂട്ടിയാൽ
ട്രംപിന്റെ മറ്റു പല നടപടികളും തിരിച്ചടിയാകുമെന്ന ആശങ്ക യുഎസ് ഭരണകൂടത്തിനുള്ളിൽത്തന്നെ ഉയർന്നിട്ടുണ്ട്. അധികാരമേറ്റെടുത്ത് ഒരാഴ്ചയ്ക്കുള്ളിൽ ചൈനയിൽനിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനവും മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും തീരുവ ഏർപ്പെടുത്തി. കാനഡയും മെക്സിക്കോയും അമേരിക്കൻ ഇറക്കുമതിയിന്മേലുള്ള തീരുവ വർധിപ്പിച്ച് തിരിച്ചടിച്ചു.
ഇവിടെ ട്രംപ് ഒരുകാര്യം മറന്നു. നല്ലൊരു ശതമാനം അമേരിക്കൻ വ്യാവസായികോൽപന്നങ്ങളുടെയും വിവിധ ഭാഗങ്ങൾ ഈ രാജ്യങ്ങളിൽ നിർമിക്കുന്നവയാണ്. യുഎസിന്റെ ഏറ്റവും വികസിതമായ സൈനികോൽപാദനരംഗം മാത്രം നോക്കുക. ഒരു വർഷം 100 കോടിയിലേറെ ഡോളറിന്റെ സൈനികോപകരണസാമഗ്രികൾ അമേരിക്കൻ ആയുധക്കമ്പനികൾക്കു നൽകുന്ന മുപ്പതിലേറെ കമ്പനികളാണു കാനഡയിൽ മാത്രമുള്ളത്. ഈ സാമഗ്രികളിന്മേൽ ഇറക്കുമതിത്തീരുവ ഉയർത്തുന്നതോടെ വൻ അമേരിക്കൻ കമ്പനികളാണു വിഷമത്തിലാകുന്നത്. അതോടെ തങ്ങൾ നിർമിക്കുന്ന സൈനികോപകരണങ്ങളുടെ വില ആഗോളവിപണിയിൽ ഉയർത്താൻ കമ്പനികൾ നിർബന്ധിതരാകും.
സൈനികോപകരണ വ്യവസായങ്ങൾ ചൈനീസ് ഇറക്കുമതിയെ ആശ്രയിക്കുന്നതു താരതമ്യേന കുറവാണെങ്കിലും അമേരിക്കൻ സൈനികേതര വ്യവസായങ്ങളുടെ നിലനിൽപുതന്നെ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉപ ഭാഗങ്ങളെയും അസംസ്കൃതവസ്തുക്കളെയും ആശ്രയിച്ചാണ്. ഇതു കാരണമാണ് ചൈന യുഎസിന്റെ ഏറ്റവും വലിയ വാണിജ്യപങ്കാളിയായതും. ചൈനയിൽനിന്നു വില കുറച്ച് സാമഗ്രികൾ ലഭിക്കുന്നതിനാലാണ് അവ ഉപയോഗിച്ചു നിർമിക്കുന്ന അമേരിക്കൻ ഉൽപന്നങ്ങൾ ലോകവിപണിയിൽ യൂറോപ്യൻ ഉൽപന്നങ്ങളെക്കാൾ കുറഞ്ഞ വിലയ്ക്കു വിൽക്കാനാകുന്നത്. ഇനിയിപ്പോൾ ചൈനീസ് അസംസ്കൃതവസ്തുക്കൾക്കും ഉപകരണഭാഗങ്ങൾക്കും തീരുവ വർധിക്കുന്നതോടെ അവ ഉപയോഗിച്ചു നിർമിക്കുന്ന അമേരിക്കൻ ഉൽപന്നങ്ങളുടെയും വില കൂടും. മാത്രമല്ല, അമേരിക്കൻ വിപണിയിൽനിന്നു പിൻവാങ്ങേണ്ടിവന്നാൽ യൂറോപ്യൻ രാജ്യങ്ങളുമായും വ്യാവസായികമായി വികസിച്ച ഏഷ്യൻ (ഇന്ത്യ ഉൾപ്പെടെ), ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുമായും ചൈന വാണിജ്യ ഉടമ്പടികൾക്കു തയാറായേക്കും.
ഏതായാലും ഈ രംഗത്ത് ഇന്ത്യയ്ക്കു കാര്യമായ ആശങ്കയില്ല. ട്രംപിന്റെ നീക്കങ്ങൾ മുന്നിൽക്കണ്ടിട്ടെന്നവണ്ണം ഇത്തവണത്തെ ബജറ്റിൽ പലയിനങ്ങളിലും ഇറക്കുമതിത്തീരുവ കുറച്ചിട്ടുണ്ട്. നിലവിൽ ഇറക്കുമതി–കയറ്റുമതി ബാലൻസ് ഇന്ത്യയ്ക്ക് അനുകൂലമായാണ്. തീരുവ കുറയുന്നതോടെ യുഎസിൽനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി വർധിച്ചേക്കും. വാണിജ്യ ബാലൻസ് ശരിയാക്കി 2030ൽ പരസ്പരവാണിജ്യം 50,000 കോടി ഡോളറാക്കാൻ ചർച്ചകൾക്കുശേഷം പ്രഖ്യാപനമുണ്ടായത് ഇതിന്റെ അടിസ്ഥാനത്തിലാകാം.
തൽക്കാലം സൈനികോപകരണങ്ങളിലാണ് കൂടുതൽ ഇറക്കുമതി പ്രതീക്ഷിക്കാവുന്നത്. ജാവലിൻ, സ്ട്രൈക്കർ തുടങ്ങിയ മിസൈലുകൾ നൽകാൻ യുഎസ് തയാറാണ്. ആറ് പി–8ഐ നാവികനിരീക്ഷണ വിമാനം കൂടി ഇന്ത്യ വാങ്ങും. എഫ്–35 പോർവിമാനം പോലുള്ള അത്യാധുനിക ആയുധങ്ങളുടെ കാര്യത്തിൽ യുഎസിന്റെ കടുത്ത കയറ്റുമതിനയങ്ങൾ പുനഃപരിശോധിക്കാമെന്നു മാത്രമേ മോദിയുടെ സന്ദർശനത്തിനിടെ ട്രംപ് ഭരണകൂടം ഉറപ്പുനൽകിയിട്ടുള്ളൂ.
∙ സൈനികശക്തിയും മൃദുലശക്തിയും
ലോകത്തു യുഎസ് സ്വാധീനം വിപുലമായി തുടരുന്നതിനു പ്രധാനകാരണം അവരുടെ സൈനികശക്തി മാത്രമല്ല, മൃദുലശക്തി കൂടിയാണ്. യുഎസ് സർവകലാശാലകളും മാധ്യമങ്ങളും ഹോളിവുഡ് സിനിമയും ഇംഗ്ലിഷ് ഭാഷയും വ്യക്തിസ്വാതന്ത്ര്യമൂല്യങ്ങളും ഫാഷൻ ട്രെൻഡുകളും കലയും സാഹിത്യവും സാംസ്കാരിക – ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളും ഒപ്പം അവർ നൽകുന്ന സാമ്പത്തിക – സാമ്പത്തികേതര സഹായങ്ങളുമാണ് ആ മൃദുലശക്തിക്കു പിന്നിൽ. യുഎസിനോടു കിടപിടിക്കുന്ന സൈനികശക്തിയായിരുന്ന കാലത്തുപോലും സോവിയറ്റ് റഷ്യയ്ക്കോ, ഇന്ന് യുഎസിനൊപ്പം സാമ്പത്തിക – സൈനിക ശക്തിയായി കുതിക്കാൻ ശ്രമിക്കുന്ന ചൈനയ്ക്കോ ലോകത്ത് യുഎസിനുള്ള സ്വാധീനം ലഭിക്കാത്തത് മേൽപറഞ്ഞ മൃദുലശക്തി പ്രകടിപ്പിക്കാൻ അവർക്കു സാധിക്കാത്തതിനാലാണ്.
കുടിയേറ്റക്കാരെ തടയുക, വിദ്യാർഥിവീസകളിൽ കൂടുതൽ വ്യവസ്ഥകൾ ഏർപ്പെടുത്തുക, ഉദാര വാണിജ്യനയങ്ങൾ പിൻവലിക്കുക, നാറ്റോ പോലുള്ള സഖ്യസംഘടനകൾക്കു നേരത്തേ നൽകിയ സൈനികസുരക്ഷാ ഉറപ്പുകളിന്മേൽ പുതിയ ഉപാധികൾ വയ്ക്കുക തുടങ്ങിയ നടപടികൾ യുഎസിന് ആഗോളസമൂഹത്തിൽ നിലവിലുള്ള വിശ്വാസ്യതയ്ക്കു തുരങ്കം വച്ചെന്നുവരും. അവർക്കു ദശകങ്ങളായി കൈവശമുള്ള മൃദുലശക്തിയെ അതു ബാധിച്ചേക്കാം.