സുരേഷ് ഗോപി റിസൽട്ട് തന്നു, ഇനി ആ ബിജെപി ‘തന്ത്രം’ രാജീവിലൂടെ; മോദി അന്നേ സൂചന നൽകി; അധ്യക്ഷന്റെ വരവിനു പിന്നിൽ കൊടകരയും?

അതിവേഗ കാറോട്ടത്തിൽ ഹരം കയറി ഫെറാറിയും ലംബോർഗിനിയും ഹമ്മറും തുടങ്ങി കാറോട്ട മൽസരത്തിലെ ഏറ്റവും വിലയേറിയ കാറുകൾ സ്വന്തം വാഹന ശേഖരത്തിലേക്ക് വാങ്ങും. വീടിന്റെ സ്വീകരണമുറിയിൽ കാറോട്ടത്തിലെ ലോകരാജാവ് മൈക്കേൽ ഷുമാക്കറിന്റെ വലിയ ചിത്രം. അങ്ങനെ അതിവേഗതയെ ഇഷ്ടപ്പെടുന്നൊരാൾ രാഷ്ട്രീയത്തിലെത്തിയാലോ? ക്ഷമയുടെ കലയാണ് രാഷ്ട്രീയമെന്നും അതല്ല അതിവേഗ ഓട്ടക്കാരന് പറ്റിയ സ്ഥലമാണെന്നും പറയുന്നവരുണ്ട്. എന്നാൽ കേരളത്തിലെ ബിജെപിക്ക് ഇപ്പോൾ ആവശ്യം അതിവേഗം ചിന്തിക്കുന്ന, അതിവേഗം തീരുമാനമെടുത്ത് നടപ്പാക്കുന്ന ഒരാളെയായിരുന്നു. അതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ എന്ന അതിവേഗ കാറോട്ടത്തിന്റെ ആരാധകനായ നേതാവിനെ ബിജെപി ദേശീയ നേതൃത്വം കേരളത്തിലേയ്ക്കയച്ചത്. രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡന്റ് ആകുന്നു എന്ന പ്രഖ്യാപനം ഒരു സർപ്രൈസ് ആയിരുന്നോയെന്നു ചോദിച്ചാൽ കേരളത്തിലെ ബിജെപി നേതൃത്വത്തിന് സർപ്രൈസ് ആയിരുന്നു. എന്നാൽ നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും അങ്ങനെയായിരുന്നില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ആളെത്തുമെന്ന് ബിജെപി സംഘടനാ തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽതന്നെ ഉറപ്പായിരുന്നു. പക്ഷേ അത് ആരാകുമെന്ന കാര്യത്തിൽ ബിജെപിയിൽ പല ചർച്ചകളുണ്ടായി. എം.ടി. രമേശിന്റെയും ശോഭ സുരേന്ദ്രന്റെയും വി.മുരളീധരന്റെയുമൊക്കെ പേരുകൾ മാറിമാറി ചർച്ച ചെയ്തു. സുരേന്ദ്രൻ തുടരുമെന്ന് അവസാനനിമിഷം വരെ പ്രതീക്ഷിച്ചവരും ഉണ്ടായിരുന്നു.

അതിവേഗ കാറോട്ടത്തിൽ ഹരം കയറി ഫെറാറിയും ലംബോർഗിനിയും ഹമ്മറും തുടങ്ങി കാറോട്ട മൽസരത്തിലെ ഏറ്റവും വിലയേറിയ കാറുകൾ സ്വന്തം വാഹന ശേഖരത്തിലേക്ക് വാങ്ങും. വീടിന്റെ സ്വീകരണമുറിയിൽ കാറോട്ടത്തിലെ ലോകരാജാവ് മൈക്കേൽ ഷുമാക്കറിന്റെ വലിയ ചിത്രം. അങ്ങനെ അതിവേഗതയെ ഇഷ്ടപ്പെടുന്നൊരാൾ രാഷ്ട്രീയത്തിലെത്തിയാലോ? ക്ഷമയുടെ കലയാണ് രാഷ്ട്രീയമെന്നും അതല്ല അതിവേഗ ഓട്ടക്കാരന് പറ്റിയ സ്ഥലമാണെന്നും പറയുന്നവരുണ്ട്. എന്നാൽ കേരളത്തിലെ ബിജെപിക്ക് ഇപ്പോൾ ആവശ്യം അതിവേഗം ചിന്തിക്കുന്ന, അതിവേഗം തീരുമാനമെടുത്ത് നടപ്പാക്കുന്ന ഒരാളെയായിരുന്നു. അതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ എന്ന അതിവേഗ കാറോട്ടത്തിന്റെ ആരാധകനായ നേതാവിനെ ബിജെപി ദേശീയ നേതൃത്വം കേരളത്തിലേയ്ക്കയച്ചത്.
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡന്റ് ആകുന്നു എന്ന പ്രഖ്യാപനം ഒരു സർപ്രൈസ് ആയിരുന്നോയെന്നു ചോദിച്ചാൽ കേരളത്തിലെ ബിജെപി നേതൃത്വത്തിന് സർപ്രൈസ് ആയിരുന്നു. എന്നാൽ നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും അങ്ങനെയായിരുന്നില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ആളെത്തുമെന്ന് ബിജെപി സംഘടനാ തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽതന്നെ ഉറപ്പായിരുന്നു. പക്ഷേ അത് ആരാകുമെന്ന കാര്യത്തിൽ ബിജെപിയിൽ പല ചർച്ചകളുണ്ടായി. എം.ടി. രമേശിന്റെയും ശോഭ സുരേന്ദ്രന്റെയും വി.മുരളീധരന്റെയുമൊക്കെ പേരുകൾ മാറിമാറി ചർച്ച ചെയ്തു. സുരേന്ദ്രൻ തുടരുമെന്ന് അവസാനനിമിഷം വരെ പ്രതീക്ഷിച്ചവരും ഉണ്ടായിരുന്നു.
∙ രാജീവിന്റെ വരവിന്റെ പിന്നിൽ
രാജീവ് ചന്ദ്രശേഖർ എന്ന ടെക്നോക്രാറ്റിനെ കേരളത്തിലേക്ക് അയച്ചതിനു പിന്നിൽ ബിജെപിയുടെ ഒറ്റ താൽപര്യമേയുള്ളൂ. ബിജെപിയുടെ ദക്ഷിണേന്ത്യൻ മോഹങ്ങൾക്ക് കേരളത്തിൽനിന്നു വേണം ചിറകുകൾ വിരിക്കാൻ. കേരളം ബിജെപിയുടെ ശ്രദ്ധാകേന്ദ്രമായിരുന്നില്ലെങ്കിലും തൃശൂരിലെ ജയത്തോടെ കേരളം നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും റഡാറിൽ ഉൾപ്പെട്ടു. ബിജെപിയുടെ ഹിന്ദി സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള വളർച്ചയാണ് ‘ഹിന്ദി ഹൃദയഭൂമിയിലെ പാർട്ടി’യെന്ന് ബിജെപിക്കു പേരുവരാൻ കാരണം. ഈ സംസ്ഥാനങ്ങളിൽ എന്തെങ്കിലും തിരിച്ചടിയുണ്ടായാൽ ആ നഷ്ടമാകുന്ന സീറ്റുകൾ തെക്കേ ഇന്ത്യയിൽനിന്നു കണ്ടെത്തണമെന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തീരുമാനിക്കുകയും കിണഞ്ഞ് ശ്രമിക്കുകയും ചെയ്തു. അതിനൊടുവിലാണ് കേരളത്തിൽ ഒരു സീറ്റ് ലഭിച്ചത്.
തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം എന്നിവിടങ്ങളിൽ വോട്ടുവിഹിതം വർധിപ്പിക്കുകയും സാന്നിധ്യം അറിയിക്കുകയും ചെയ്തിരിക്കുന്നു. ആന്ധ്രയിലെ ഭരണത്തിൽ സഖ്യകക്ഷിയുമായി. തെലങ്കാനയിൽ ടിആർഎസിനെയും മറികടന്ന് മുഖ്യപ്രതിപക്ഷമെന്ന റോളിലേക്കു വരുന്നതിന് തുടക്കവുമിട്ടു. കേരളത്തിൽ വോട്ടുവിഹിതം 20 ശതമാനമായി ഉയർത്തി. തമിഴ്നാട്ടില്‍ വോട്ടുവിഹിതമുയർത്തി സർക്കാരിനെതിരെ മുൻനിര പോരാളിയായി ബിജെപി മാറി. കർണാടക ശക്തികേന്ദ്രമാണെങ്കിലും കോൺഗ്രസ് തിരിച്ചെത്തി പ്രതിരോധത്തിൽ നിർത്തി. പക്ഷേ ബിജെപിയുടെ അടിത്തറ വിപുലമാണ്.
2024ൽ ദക്ഷിണേന്ത്യയിൽ കോൺഗ്രസ് ബിജെപിയെക്കാൾ 40 സീറ്റുകൾ അധികം നേടി. ബിജെപിക്ക് 29 സീറ്റുകളാണ് ലഭിച്ചത്. ഗണ്യമായ ന്യൂനപക്ഷ ജനസംഖ്യയുള്ള കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളുടെ വികാരങ്ങളിലേയ്ക്ക് അനുസൃതമായി പ്രത്യയശാസ്ത്രത്തെ പൊരുത്തപ്പെടുത്താനുള്ള പ്രവർത്തനത്തിന് വേഗം കിട്ടാൻ, മികച്ച സ്വീകാര്യതയുള്ള വ്യക്തികളെ രംഗത്തിറക്കുകയെന്നാണ് ബിജെപിയുടെ തന്ത്രം. ആ തന്ത്രത്തിന്റെ ഭാഗമാണ് കേരളത്തിലേക്ക് രാജീവ് ചന്ദ്രശേഖറിന്റെ വരവ്. ആദ്യം രംഗത്തിറക്കിയ സുരേഷ് ഗോപി റിസൽട്ട് കൊണ്ടുവന്നപ്പോൾ ബിജെപിക്ക് മികച്ച തുടക്കം കിട്ടുകയും ചെയ്തു.
∙ മിതവാദി, മികവിന്റെ റെക്കോർഡ്
രാജീവ് ചന്ദ്രശേഖർതന്നെ കഴിഞ്ഞദിവസം പറഞ്ഞൊരു അനുഭവമുണ്ട്. 2021ൽ കേന്ദ്രമന്ത്രിയായി തന്നെ നിയോഗിക്കുന്നതിനു മുൻപ് പ്രധാനമന്ത്രി വിളിച്ചു. മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ പറഞ്ഞതിനൊപ്പം ഇനി മുതൽ മുണ്ടു ധരിക്കാൻ നിർദേശിച്ചു. ‘‘രാജീവ്ജി ഇനി മുതൽ മുണ്ടുടുക്കാൻ ശ്രമിക്കൂ. മുണ്ടുടുത്താൽ അത് നന്നാകും’’ എന്നായിരുന്നു നരേന്ദ്രമോദിയുടെ നിർദേശം. ഇതിനു ശേഷം റഷ്യയിലെ കൊടും തണുപ്പിൽ യാത്ര ചെയ്യുമ്പോഴും താൻ മുണ്ടുടുത്താണ് പോയതെന്നും ജീവിതത്തിൽ പിന്നീടിതുവരെ വേഷം മുണ്ടായിരുന്നുവെന്നുമാണ് രാജീവ് ചന്ദ്രശേഖർതന്നെ പറഞ്ഞത്. ഈ മുണ്ട് നിർദ്ദേശിച്ചതിനു പിന്നിൽ മോദി അന്നു തന്നെ കേരളത്തിലേക്ക് രാജീവ് ചന്ദ്രശേഖറിനെ കണ്ടുവച്ചിരുന്നോ എന്ന സംശയം ഉയരുന്നുണ്ട്. ഈ സംശയം ഡൽഹിയിൽ മാത്രമല്ല, കേരളത്തിലെയും രാഷ്ട്രീയ മണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ഇപ്പോൾ രാജീവിന്റെ വരവോടെ അത് ഏതാണ്ട് ഉറപ്പിച്ചിരിക്കുന്നു.
കേരളത്തിലെ ബിജെപിക്ക് ആവശ്യമായ സമയത്തു തന്നെയാണ് ഈ മാറ്റമെന്ന് പ്രവർത്തകരും നേതാക്കളും വിശ്വസിക്കുന്നു. പതിവു നേതാക്കളിൽ നിന്ന് ബിജെപിക്ക് കേരളത്തിൽ അടുത്ത തലത്തിലേക്കു വളരാനാകില്ലെന്നു ദേശീയ നേതൃത്വം നേരത്തേ തന്നെ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് മോദിയുടെ റഡാറിൽ രാജീവ് ചന്ദ്രശേഖർ ഉൾപ്പെട്ടതെന്നു വിശ്വസിക്കുന്നവരാണ് കൂടുതൽ പേരും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിയുടെ വളർച്ചയ്ക്ക് ബിജെപി പ്രവർത്തകരുടെയും അനുഭാവികളുടെയും അപ്പുറത്തുള്ള ജനവിഭാഗത്തിന്റെ വോട്ടു ലഭിക്കണം. അതിനു മിതവാദിയും യുവാക്കൾക്ക് പ്രതീക്ഷ നൽകുന്ന ചരിത്രമുള്ള ഒരാളാകണമെന്നു തീരുമാനിച്ചതോടെയാണ് രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡന്റ് കസേരയിലേക്ക് എത്തിയത്.
കൊടകര കുഴൽപ്പണക്കേസ് ഉണ്ടാക്കിയ നാണക്കേടിനും പരിഹാരം കാണേണ്ടതുണ്ടെന്ന് ആർഎസ്എസ് വളരെ നേരത്തേ തന്നെ ബിജെപി ദേശീയ നേതൃത്വത്തിനെ അറിയിച്ചിരുന്നു. അതിന് നിലവിലുള്ള നേതൃത്വത്തെ മാറ്റിയാലും വിശ്വാസ്യതയുള്ള മറ്റൊരു നേതാവ് വരാതെ പ്രശ്നം മാറില്ലെന്നതായിരുന്നു പ്രശ്നം. രാജീവ് ചന്ദ്രശേഖറിനെപ്പോലെ ‘പെർഫോമൻസ്’ ട്രാക്ക് റെക്കോർഡുള്ള നേതാവ് വരുന്നതോടെ മറ്റു വിവാദങ്ങൾ ചർച്ചയിലേക്കു തിരിച്ചുവരില്ലെന്നാണ് ബിജെപിയിലെ സാധാരണ നേതാക്കളും വിശ്വസിക്കുന്നത്.
കേരളത്തിൽ വന്നപ്പോൾ മുതൽ വികസനം എന്നത് മാത്രം സംസാരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്ത് മൽസരിക്കാനെത്തിയപ്പോഴും രാജീവ് സംസാരിച്ചത് കേരളത്തിലെ യുവാക്കളുടെ അവസരങ്ങളെക്കുറിച്ചാണ്. ‘‘ബെംഗളൂരുവിൽ ഐടി വ്യവസായം വരും മുൻപ് തുടങ്ങിയതാണ് തിരുവനന്തപുരത്ത് ടെക്നോപാർക്ക്. അതിനുശേഷം എന്തുകൊണ്ട് പിറകോട്ടുപോയെന്ന് അന്വേഷിക്കണം. ഇവിടെ തുടക്കമിട്ടവർ വിട്ടുപോകേണ്ടിവരുന്നു. രാജ്യത്തെ സ്റ്റാർട്ടപ്പുകളുടെ ഒരു പരിപാടി സംഘടിപ്പിച്ചപ്പോൾ 30% സ്റ്റാർട്ടപ്പുകളും നടത്തുന്നത് മലയാളികളാണ്. അവർക്ക് ഇവിടെ അവസരങ്ങളില്ലാത്തതുകൊണ്ടാണ് മറ്റിടങ്ങളിലേക്കു പോകുന്നത്. രാഷ്ട്രീയ നാടകങ്ങൾക്ക് പിറകെയാണ്, അതു മാറണം’’– എനിക്ക് ഇപ്പോഴും പറയാനുള്ളത് ഇതുതന്നെയാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർക്കുന്നു.
∙ ‘യു ആർ ദ് പ്രസിഡന്റ്’
പ്രസിഡന്റാകുന്നതിൽ തനിക്കു താൽപര്യമില്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ആദ്യകാലത്തെ മറുപടികൾ. എന്നാൽ ബിജെപി നേതാക്കൾ അതിനൊപ്പം ഒരുകാര്യം കൂട്ടിച്ചേർക്കുമായിരുന്നു. നരേന്ദ്രമോദിയും അമിത് ഷായും നേരിട്ടു പറഞ്ഞാൽ പിന്നെ മറുവാക്കുണ്ടാകില്ല. രാജീവ് ചന്ദ്രശേഖറിന്റെ കാര്യത്തിൽ സംഭവിച്ചതും ഇതു തന്നെ. മാർച്ച് 23ന് രാവിലെ 8 മണിക്ക് ബിജെപി ദേശീയ പ്രസിഡന്റ് വിളിച്ചു പറഞ്ഞു. ‘യു ആർ ദ് പ്രസിഡന്റ്’ . കുറച്ചുനേരം നിശ്ശബ്ദനായ ശേഷം തിരിച്ചു ചോദിച്ചു, ‘പൂർണമായും ആലോചിച്ചെടുത്തതാണോ’ എന്ന്. ‘‘പാർട്ടി നേതൃത്വം തീരുമാനിച്ചുറപ്പിച്ചു. കേരളത്തിലെ പാർട്ടിക്കും സമ്മതമാണ്’’. നഡ്ഡ ഇത് പറഞ്ഞപ്പോൾ തന്നെ ഓകെ പറഞ്ഞു രാജീവ് ചന്ദ്രശേഖർ.
∙ പരീക്ഷണത്തിന് പിന്നിൽ മറ്റെന്ത്?
രാജീവ് ചന്ദ്രശേഖറിലൂടെ മറ്റൊരു പരീക്ഷണത്തിനു കൂടിയാണ് ബിജെപി തയാറെടുക്കുന്നത്. നിലവിലുള്ള നേതാക്കളിൽനിന്നുതന്നെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഒരാളെ കൊണ്ടുവന്നാൽ കേരളത്തിലെ ഗ്രൂപ്പ് തർക്കം തുടരുമെന്നും പുതിയ നേതാവ് വേണമെന്നും കേരളത്തിന്റെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന ദേശീയ ജനറൽ സെക്രട്ടറി കേരളത്തിൽ വന്നുപോയ ശേഷം ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിൽ തന്നെ രാജീവ് ചന്ദ്രശേഖറിന്റെ പേരിന് മുൻതൂക്കമുണ്ടായിരുന്നു. കെ.സുരേന്ദ്രനു പകരം എം.ടി . രമേശ് വന്നാൽ നിലവിലുണ്ടായിരുന്ന ഗ്രൂപ്പുമൽസരം അതുപോലെ തുടരും. ശോഭാ സുരേന്ദ്രൻ വന്നാലും മറ്റുള്ള വിഭാഗങ്ങളുടെ പ്രതികാരവും നിസ്സഹകരണവുമുണ്ടാകും. ഈ നിസ്സഹകരണം തിരഞ്ഞെടുപ്പു കാലത്ത് ബിജെപിക്കു വല്ലാതെ തിരിച്ചടിക്കുമെന്നും നേതൃത്വത്തിനു മനസ്സിലായി.
വരാൻ പോകുന്നത് കേരളത്തിലെ ബിജെപിക്കു മാത്രമല്ല, മൂന്ന് മുന്നണികൾക്കും നിർണായകമാണ്. ഇവിടെ പിറകോട്ടു പോയാൽ ബിജെപിയുടെ വളർച്ചയ്ക്കു തിരിച്ചടിയാകും. മാത്രമല്ല, കേരളത്തിലെ ബിജെപിയിലെ രണ്ടുചേരിക്കും തിരിച്ചടിയാകുന്ന തീരുമാനമാണെങ്കിലും രണ്ടു വിഭാഗത്തിനും ആശ്വാസമാകുന്നതാണ് രാജീവിന്റെ വരവ്. സുരേന്ദ്രനു പകരം ശോഭയോ എംടി.രമേശോ വന്നിരുന്നെങ്കിലും സുരേന്ദ്രൻ പക്ഷത്തിന് തിരിച്ചടിയാകുമായിരുന്നു. സുരേന്ദ്രൻ തുടരുന്നതിനായിരുന്നു തീരുമാനമെങ്കിൽ മറുഭാഗത്തിനും നിരാശയാകുമായിരുന്നു. ശത്രുവിന് കിട്ടിയില്ലല്ലോ എന്ന ആശ്വാസമാണ് ഇരുപക്ഷത്തും.
കൊടകര കുഴൽപ്പണക്കേസ് ഉണ്ടാക്കിയ നാണക്കേടിനും പരിഹാരം കാണേണ്ടതുണ്ടെന്ന് ആർഎസ്എസ് വളരെ നേരത്തേ തന്നെ ബിജെപി ദേശീയ നേതൃത്വത്തിനെ അറിയിച്ചിരുന്നു. അതിന് നിലവിലുള്ള നേതൃത്വത്തെ മാറ്റിയാലും വിശ്വാസ്യതയുള്ള മറ്റൊരു നേതാവ് വരാതെ പ്രശ്നം മാറില്ലെന്നതായിരുന്നു പ്രശ്നം. രാജീവ് ചന്ദ്രശേഖറിനെപ്പോലെ ‘പെർഫോമൻസ് ’ ട്രാക്ക് റെക്കോർഡുള്ള നേതാവ് വരുന്നതോടെ മറ്റു വിവാദങ്ങൾ ചർച്ചയിലേക്കു തിരിച്ചുവരില്ലെന്നാണ് ബിജെപിയിലെ സാധാരണ നേതാക്കളും വിശ്വസിക്കുന്നത്.
∙ ആർഎസ്എസ് പിന്തുണ അനിവാര്യം
സംഘകുടുംബത്തിലൂടെ വളർന്നുവന്നയാളല്ലെങ്കിലും ആർഎസ്എസിന് അടുപ്പമുള്ളയാളാണ് രാജീവ് ചന്ദ്രശേഖർ. മാതൃകയായി അവതരിപ്പിക്കാവുന്ന നേതാവാണ് രാജീവെന്ന് ആർഎസ്എസും വിശ്വസിക്കുന്നു. ആർഎസ്എസ് നേതാക്കളുടെ അഭിപ്രായം ബിജെപി ദേശീയ നേതൃത്വം തേടിയപ്പോൾ ആർഎസ്എസ് കേരള ഘടകം പിന്തുണയറിയിച്ചിരുന്നു. വിവിധ തട്ടിൽ നിൽക്കുന്ന കേരള ബിജെപിയുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ആർഎസ്എസിന്റെ പിന്തുണ രാജീവ് ചന്ദ്രശേഖറിന് അനിവാര്യമാണ്. ഇടക്കാലത്ത് ബിജെപിയുടെ നേതൃനിരയിൽനിന്ന് പിൻവലിച്ച അവരുടെ സംഘടനാ ജനറൽ സെക്രട്ടറിയെ തിരികെ കൊടുക്കാൻ ആർഎസ്എസ് തയാറെടുക്കുന്നുവെന്നാണ് വിവരം. ജൂണിൽ നടക്കുന്ന ആർഎസ്എസ് വാർഷിക പ്രചാരക് ബൈഠക്കിൽ ഇക്കാര്യം തീരുമാനിക്കും. പ്രസിഡന്റുണ്ടെങ്കിലും ആർഎസ്എസ് നിയോഗിക്കുന്ന സംഘടനാ സെക്രട്ടറിയാണ് ദൈനംദിന പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിക്കുന്നത്. ആർഎസ്എസ് പ്രതിനിധി തിരിച്ചെത്തുന്നതോടെ രാജീവ് ചന്ദ്രശേഖറിനു കാര്യങ്ങൾ എളുപ്പമാകും.
∙ പകുതി ഭാരവാഹികൾ പുതുതായെത്തും
നിലവിലുള്ള സംസ്ഥാന ഭാരവാഹികളിലും മാറ്റം വരും. പകുതിയോളം പുതിയ ഭാരവാഹികളെത്തും. അതേസമയം സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ പരമാവധി ഉൾക്കൊണ്ടുപോകണമെന്ന നിർദേശമാണ് രാജീവ് ചന്ദ്രശേഖറിനു നൽകിയിട്ടുള്ളത്. ബിജെപിയുടെ ദക്ഷിണേന്ത്യൻ സ്വപ്നങ്ങൾക്ക് കേരളത്തിൽ കാര്യമായി ശ്രദ്ധ വേണമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. രണ്ട് കേന്ദ്രമന്ത്രിമാർക്കു പുറമേ കേരളത്തിൽ രണ്ടു പേർക്ക് ഗവർണർ സ്ഥാനം നൽകിയതും ഇതിന്റെ ഭാഗമായാണ്. അനിൽ ആന്റണിയെയും എ.പി.അബ്ദുള്ള കുട്ടിയെയും ദേശീയ ഭാരവാഹികളാക്കിയാണ് പാർട്ടിയിലേക്കു സ്വീകരിച്ചതുതന്നെ . കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന ഉദ്ദേശവും ബിജെപിക്കുണ്ട്. പുതിയ സംസ്ഥാന ഭാരവാഹിപ്പട്ടികയിൽ ഇതിനു പ്രത്യേക ശ്രദ്ധപതിപ്പിക്കാനും നിർദേശമുണ്ട്.
മുതിർന്ന നേതാക്കളായ ശോഭാ സുരേന്ദ്രനും എം.ടി രമേശിനും കൂടുതൽ പരിഗണന നൽകിയേക്കും. വി.മുരളീധരൻ ദേശീയ ജനറൽ സെക്രട്ടറിയാകുമെന്ന സൂചനയും നേതാക്കൾ പങ്കുവയ്ക്കുന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് കെ.സുരേന്ദ്രനും ദേശീയ തലത്തിൽ സ്ഥാനം പ്രതീക്ഷിക്കാം. മുൻപ് പ്രസിഡന്റുസ്ഥാനമൊഴിഞ്ഞ പി.കെ.കൃഷ്ണദാസിനെ ദേശീയ സെക്രട്ടറിയും പിന്നീട് തെലങ്കാനയുടെ പ്രഭാരിയായും ചുമതല നൽകിയിരുന്നു. വി.മുരളീധരനെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രഭാരിയായാണ് നിയമിച്ചത്. പിന്നീട് രാജ്യസഭാ എംപി സ്ഥാനവും കേന്ദ്രമന്ത്രി സ്ഥാനവും നൽകി.
ആർഎസ്എസിന്റെ പ്രചാരകിനെ സംഘടനാ ജനറൽ സെക്രട്ടറിയായി നിയമിക്കുന്നതാണ് രീതിയെങ്കിലും അതിനു വിരുദ്ധമായി കുമ്മനം രാജശേഖരനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചും കേരളത്തിൽ പരീക്ഷണം നടത്തിയിട്ടുണ്ട്. സ്ഥാനമൊഴിഞ്ഞ അദ്ദേഹത്തിന് പിന്നീട് ഗവർണർസ്ഥാനം നൽകി. പിന്നീട് പ്രസിഡന്റായി വന്ന പി.എസ്. ശ്രീധരൻപിള്ളയ്ക്കും സ്ഥാനമൊഴിഞ്ഞപ്പോൾ ഗവർണർ സ്ഥാനം നൽകി. കർണാടകയിൽ പരീക്ഷിച്ച് വിജയം കണ്ടതുപോലെ കേരളത്തിലും 30 സംഘടനാ ജില്ലകളിലായി വിഭജിച്ച് പുതിയ പരീക്ഷണത്തിനും ബിജെപി തുടക്കം കുറിച്ചിരിക്കുകയാണ്. ജില്ലാ പ്രസിഡന്റായെങ്കിലും ജില്ലാ ഭാരവാഹി പട്ടികയുണ്ടാക്കുന്നത് സംസ്ഥാന പ്രസിഡന്റ് കൂടി ആലോചിച്ചാകണമെന്നതിനാൽ ആദ്യം അതിലേക്കാണ് രാജീവ് ചന്ദ്രശേഖറിന്റെ ശ്രദ്ധ. ഇതിനോടൊപ്പം തന്നെ സംസ്ഥാന ഭാരവാഹികളെയും നിശ്ചയിക്കുമെന്നാണ് വിവരം.