ലോക്സഭാ മണ്ഡല പുനർനിർണയത്തിൽ നീതി ചോദിക്കാനുള്ള യോഗത്തിൽ മുഖ്യമന്ത്രിമാരെ മാത്രമല്ല, അധികാരമില്ലാത്ത രാഷ്ട്രീയ നേതാക്കളെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ക്ഷണിച്ചിരുന്നു. അതിനാലത് സർക്കാരുകളുടെ യോഗമല്ല, രാഷ്ട്രീയ നേതാക്കളുടേതായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഒഡീഷയിലെ പ്രതിപക്ഷ നേതാവ് നവീൻ പട്നായിക്കും പങ്കെടുത്തപ്പോളത് ആരോപിക്കപ്പെടാറുള്ള തെക്ക് – വടക്ക് വേർതിരിവിന് അതീതമായി. പുനർനിർണയത്തിൽ നഷ്ടസാധ്യതയില്ലാത്ത സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് ബംഗാൾ. എന്നിട്ടും മുഖ്യമന്ത്രി മമത ബാനർജിയെ ക്ഷണിച്ചത്, നേരത്തേ സ്റ്റാലിനെ പ്രതിപക്ഷയോഗത്തിനു കൊൽക്കത്തയിലേക്കു ക്ഷണിച്ചതിനു പകരമാവാം; വിളിച്ചില്ലെങ്കിൽ മുഖം വീർപ്പിച്ചാലോ എന്ന ആശങ്കയുമുണ്ടായിരുന്നിരിക്കാം. പുനർനിർണയമല്ല, വോട്ടർ കാർഡുകളിലെ തിരിമറിയാണ് ആനക്കാര്യമെന്ന കാരണം പറഞ്ഞാണ് മമത വരാതിരുന്നതെന്നാണ് കരക്കമ്പി. വിളിച്ചതിനു നന്ദിയെന്നു പറഞ്ഞൊരു കത്തുപോലും മമത എഴുതിയതുമില്ല. മമത വരാതിരുന്നതും എൻസിപി, എസ്പി, ആർജെഡി, ഉദ്ധവിന്റെ ശിവസേന തുടങ്ങിയവയെ ക്ഷണിക്കാതിരുന്നതും ഇന്ത്യാ മുന്നണിയിലെ വിള്ളലിനു തെളിവായി ചിലർ അവതരിപ്പിക്കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ മണ്ഡല പുനർനിർണയത്തിൽ നീതി ചോദിക്കാനുള്ള യോഗത്തിൽ മുഖ്യമന്ത്രിമാരെ മാത്രമല്ല, അധികാരമില്ലാത്ത രാഷ്ട്രീയ നേതാക്കളെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ക്ഷണിച്ചിരുന്നു. അതിനാലത് സർക്കാരുകളുടെ യോഗമല്ല, രാഷ്ട്രീയ നേതാക്കളുടേതായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഒഡീഷയിലെ പ്രതിപക്ഷ നേതാവ് നവീൻ പട്നായിക്കും പങ്കെടുത്തപ്പോളത് ആരോപിക്കപ്പെടാറുള്ള തെക്ക് – വടക്ക് വേർതിരിവിന് അതീതമായി.

പുനർനിർണയത്തിൽ നഷ്ടസാധ്യതയില്ലാത്ത സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് ബംഗാൾ. എന്നിട്ടും മുഖ്യമന്ത്രി മമത ബാനർജിയെ ക്ഷണിച്ചത്, നേരത്തേ സ്റ്റാലിനെ പ്രതിപക്ഷയോഗത്തിനു കൊൽക്കത്തയിലേക്കു ക്ഷണിച്ചതിനു പകരമാവാം; വിളിച്ചില്ലെങ്കിൽ മുഖം വീർപ്പിച്ചാലോ എന്ന ആശങ്കയുമുണ്ടായിരുന്നിരിക്കാം. പുനർനിർണയമല്ല, വോട്ടർ കാർഡുകളിലെ തിരിമറിയാണ് ആനക്കാര്യമെന്ന കാരണം പറഞ്ഞാണ് മമത വരാതിരുന്നതെന്നാണ് കരക്കമ്പി. വിളിച്ചതിനു നന്ദിയെന്നു പറഞ്ഞൊരു കത്തുപോലും മമത എഴുതിയതുമില്ല.

മമത ബാനർജി. (Photo by DIBYANGSHU SARKAR / AFP)
ADVERTISEMENT

മമത വരാതിരുന്നതും എൻസിപി, എസ്പി, ആർജെഡി, ഉദ്ധവിന്റെ ശിവസേന തുടങ്ങിയവയെ ക്ഷണിക്കാതിരുന്നതും ഇന്ത്യാ മുന്നണിയിലെ വിള്ളലിനു തെളിവായി ചിലർ അവതരിപ്പിക്കുന്നുണ്ട്. ഒഡീഷയിലെ ബിജെപി മുഖ്യമന്ത്രിയെയും ക്ഷണിച്ചതിൽ വ്യക്തമാണ് മുന്നണിയുടെയല്ല, സങ്കടമുള്ള സംസ്ഥാനങ്ങളുടെ യോഗമാണ് ഉദ്ദേശിച്ചതെന്ന്. തമിഴ്നാട് തിരഞ്ഞെടുപ്പിൽ ഡിഎംകെ പ്രയോഗിക്കുമെന്ന് ഉറപ്പാക്കാമെങ്കിലും, വിഷയത്തിനു കക്ഷിരാഷ്ട്രീയ നിറം കുറവാണ്. അതുകൊണ്ടുതന്നെ അതിനെ ഇന്ത്യാ മുന്നണിയുമായി കൂട്ടിക്കെട്ടുന്നതിൽ അഭംഗിയുണ്ട്. ഇന്ത്യാ മുന്നണിക്കു സമാന്തരവും അതിനെക്കാൾ വിശാലവുമായ കൂട്ടായ്മയെന്ന വ്യാഖ്യാനത്തിന് ആ പ്രശ്നമില്ല.

ഇങ്ങനെ യോഗം കൂടി പ്രമേയം പാസാക്കിയതുകൊണ്ട് എന്തു ഗുണമെന്ന ചോദ്യം പ്രസക്തമാണ്. ഭരണസംവിധാനത്തിൽ, സംസ്ഥാനങ്ങൾ കേന്ദ്രത്തിനെതിരെ സംഘടിക്കുന്നതു ഗൗരവമുള്ള സംഗതിയാണ്. അതു നല്ലതല്ലെന്ന ബോധ്യത്തോടെ പെരുമാറാനാണോ അതോ കണ്ടില്ലെന്നു നടിക്കാനാണോ മുഖ്യ ഭരണകക്ഷി തയാറാവുകയെന്നതു പ്രധാനമാണ്. ആന്ധ്രപ്രദേശിനും പ്രശ്നമുണ്ടെന്നു തുറന്നുപറയാൻ പറ്റാത്ത ചന്ദ്രബാബു നായിഡുവിനെയും ശ്രദ്ധിക്കണം.

ലോക്സഭ മണ്ഡല പുനർനിർണയത്തിനെതിരെ ചേർന്ന സംയുക്ത കർമ സമിതി (ജെഎസി) യോഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മുഖ്യമന്ത്രി പിണറായി വിജയൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ഡിഎംകെ നേതാവ് ടി.ആർ.ബാലു, ബിആർഎസ് നേതാവ് കെ.ടി.രാമറാവു തുടങ്ങിയവർ. (File Photo: PTI)
ADVERTISEMENT

മുൻപ് തെക്കൻ സംസ്ഥാനങ്ങൾ കേന്ദ്രത്തിനെതിരെ സംഘടിച്ചത് 42 വർഷം മുൻപാണ്. കർണാടകയിലെ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡെ മുൻകയ്യെടുത്ത് 1983 മാർച്ച് 20ന് ബെംഗളൂരുവിൽ നടത്തിയ യോഗത്തിൽ തമിഴ്നാടിന്റെ എംജിആറും ആന്ധ്രപ്രദേശിന്റെ എൻടിആറും പോണ്ടിച്ചേരിയുടെ ഡി.രാമചന്ദ്രനും പങ്കെടുത്തു. യോഗം അധികാര കേന്ദ്രീകരണത്തിന് അഥവാ ഇന്ദിരാഗാന്ധിക്ക് എതിരെയായിരുന്നതിനാൽ കെ.കരുണാകരൻ‍ വിട്ടുനിന്നെന്നു മാത്രമല്ല, നടപടി രാജ്യദ്രോഹമാണെന്നു വിമർശിച്ചെന്നുമാണ് ചരിത്രം. ഏറ്റുമുട്ടാനല്ല, കേന്ദ്രത്തെയും ഐക്യത്തെയും ശക്തിപ്പെടുത്താനാണ് ശ്രമമെന്നായിരുന്നു ഹെഗ്ഡെയുടെ മറുപടി. നാലു സംസ്ഥാനങ്ങളുടെ കൗൺസിൽ ഉണ്ടാക്കാൻ അന്നു തീരുമാനിച്ചപ്പോൾ, ഇന്ദിരയതു ഗൗരവമായെടുത്തു. കേന്ദ്ര – സംസ്ഥാന ബന്ധങ്ങൾ‍ പഠിക്കാൻ ജസ്റ്റിസ് രഞ്ജിത് സിങ് സർക്കാരിയയുടെ നേതൃത്വത്തിലൊരു കമ്മിഷനെയും പ്രഖ്യാപിച്ചു. അതു നടപ്പാകാൻ പിന്നെയും 10 മാസമെടുത്തു.

അതിനിടെ, അക്കൊല്ലം തന്നെ മേയ് 28ന് വിജയവാഡയിൽ യോഗം ചേർന്നപ്പോൾ അതു നാലു സംസ്ഥാനങ്ങൾ‍ക്കപ്പുറം 14 പ്രതിപക്ഷ പാർട്ടികളുടേതായി വളർന്നു. ‘പ്രശ്നങ്ങൾക്കു വേണ്ടസമയത്ത് സ്വീകാര്യമായ പരിഹാരങ്ങളുണ്ടാക്കുന്നതിൽ കേന്ദ്ര ഭരണകക്ഷി പരാജയപ്പെടുമ്പോൾ ദേശീയ ഐക്യം സംരക്ഷിക്കാനുള്ള പുതിയ രാഷ്ട്രീയ സാഹോദര്യ’മെന്ന് അവർ സ്വയം വിശേഷിപ്പിച്ചു, എൽ.കെ.അഡ്വാനിയും ജഗ്ജീവൻ റാമും എം.ബസവപുന്നയ്യയും ശരദ് പവാറും എസ്.എസ്.ബർണാലയും ഉൾപ്പെടെയുള്ളവർ. ഒക്ടോബറിൽ ശ്രീനഗറിൽ നടന്ന മൂന്നാം യോഗത്തിനു ഫാറൂഖ് അബ്ദുല്ലയുടേതായിരുന്നു നേതൃത്വം.

മണ്ഡല പുനർനിർണയത്തിൽ പ്രതിഷേധിച്ചു സ്റ്റാലിൻ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കുന്ന നേതാക്കൾ. (Photo credit : DK Sivakumar / X)
ADVERTISEMENT

അന്നു സംഘടിച്ചവർക്കു പറയാൻ ഒരുപിടി വിഷയങ്ങളുണ്ടായിരുന്നു, സംസ്ഥാനങ്ങളുടെ സാമ്പത്തികപ്രശ്നങ്ങൾ മുതൽ ഭരണഘടനയിലെ 10 വകുപ്പുകൾ ഭേദഗതി ചെയ്യണമെന്നുവരെ. സ്റ്റാലിന്റെ ചെന്നൈ അലയൻസ് ഒറ്റവിഷയത്തിൽ മാത്രമുള്ളതാണ്. ആ ഫോക്കസാണ് അതിന്റെ ബലം. പലർക്കും കേന്ദ്രത്തിനെതിരെയുള്ള മറ്റു പലവിധ പരാതികളുമായി അതിനെ കൂട്ടിക്കുഴയ്ക്കുന്നില്ല. ചെന്നൈയിൽ കേട്ട ആശങ്കയിൽ കഴമ്പില്ലെന്നു പ്രശ്നത്തെ നിഷ്പക്ഷമായി നോക്കുന്നവർ പറയില്ല. എന്നാൽ‍, വീണ്ടും 25 വർഷത്തേക്കു കൂടി പുനർനിർണയം മരവിപ്പിക്കുന്നതാണ് പരിഹാരം എന്നുള്ള വാദത്തിലും പ്രശ്നമുണ്ട്. അതു കീറാമുട്ടിയെ മാറ്റിയിടുന്നതു പോലെയേയുള്ളൂ. മണ്ഡലങ്ങളുടെ വലുപ്പം കുറയാതെ തുടരുന്നതിനൊപ്പം, പട്ടിക വിഭാഗ, വനിതാ സംവരണങ്ങളെയും അതു ബാധിക്കും.

വിഷയം മുന്നോട്ടുപോകുന്നത് പ്രധാനമായും പ്രതിപക്ഷ പാർട്ടികൾ ഭരണത്തിലുള്ള സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള തർക്കം എന്ന മട്ടിലാണ്. അങ്ങനെ സംസ്ഥാനങ്ങളെ വേർതിരിക്കുന്നതിൽ പ്രധാനമന്ത്രിയുടെ ഉൾപ്പെടെ ‘ഡബിൾ‍ എൻജിൻ’ വാദത്തിനും പങ്കുണ്ട്. ഭരിക്കുന്നതാരെന്നു നോക്കാതെ, ഏതാനും സംസ്ഥാനങ്ങളുടെ വെറുതേയല്ലാത്ത ആശങ്കയായി വിഷയത്തെ കാണാൻതക്ക വിശാലമനസ്സ് ബിജെപിക്കുണ്ടാവുന്നില്ലെങ്കിൽ സംഗതി കേന്ദ്ര – പ്രതിപക്ഷ രാഷ്ട്രീയത്തർക്കമായി തുടരും. വിശാലമനസ്സിൽ, ഉത്തരേന്ത്യയിലെ ഭൂരിപക്ഷത്താലുള്ള കരുത്തിനെക്കുറിച്ചുൾപ്പെടെ ബിജെപിക്കു മാറിച്ചിന്തിക്കേണ്ടിവരും.

മണ്ഡലപുനർനിർണയ നീക്കത്തിൽ പ്രതിഷേധേച്ച് ചെന്നൈയിൽ ഒരുക്കിയിരിക്കുന്ന ഹാഷ്ടാഗ് റിബൺ. (Photo Credit : Bala Kumar Ugadi / X)

തങ്ങളുടെ പരാതി പ്രധാനമന്ത്രിക്കു നിവേദനമായി നൽകുമെന്നു ചെന്നൈ യോഗം തീരുമാനിച്ചപ്പോൾ, എന്തുകൊണ്ടാണ് ഇന്റർ–സ്റ്റേറ്റ് കൗൺസിലിനെക്കുറിച്ചു സ്റ്റാലിൻ മൗനം പാലിച്ചത്? സർക്കാരിയ കമ്മിഷന്റെ ശുപാർശയിൽ വന്നതും 1990ൽ‍ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ സ്ഥാപിക്കപ്പെട്ടതുമായ സ്ഥിരം സംവിധാനമാണ് ഈ കൗൺസിൽ. കേന്ദ്രത്തിനും ഒന്നോ അതിലധികമോ സംസ്ഥാനങ്ങൾക്കും താൽപര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനുള്ളത്. പ്രധാനമന്ത്രി അധ്യക്ഷനായ, കാബിനറ്റ് മന്ത്രിമാരും എല്ലാ മുഖ്യമന്ത്രിമാരും ഉൾപ്പെടുന്ന കൗൺസിൽ വർഷത്തിൽ മൂന്നു തവണയെങ്കിലും ചേരണമെന്നാണ് വ്യവസ്ഥ. എന്നാൽ, കഴിഞ്ഞ 35 വർഷത്തിൽ ആകെ 11 തവണയേ കൗൺസിൽ ചേർന്നിട്ടുള്ളൂ; 2016 ജൂലൈയിലായിരുന്നു അവസാന യോഗം.

വർഷത്തിൽ മൂന്നു തവണയെങ്കിലും കൗൺസിൽ ചേരണമെന്ന് 2022 ജൂണിൽ സ്റ്റാലിൻ പ്രധാനമന്ത്രിക്കു കത്തെഴുതിയതാണ്. കേന്ദ്ര–സംസ്ഥാന താൽപര്യമുള്ള വിഷയങ്ങൾ‍ ചർച്ച ചെയ്യാൻ മറ്റൊരു ഫോറമില്ലെന്നും അന്നു സ്റ്റാലിൻ ആശങ്കപ്പെട്ടതാണ്. ഇപ്പോൾ ചെന്നൈയിൽ ആ കത്തിനെ വീണ്ടും പ്രസക്തമാക്കാമായിരുന്നു. അതുണ്ടായില്ല. എന്നുകണ്ട് 1983ൽ ഇന്ദിര കാണിച്ച ഗൗരവം മോദിയും പകർത്തിയാൽ ആരും തെറ്റുപറയില്ല. രാഷ്ട്രീയത്തർക്കമായി നിലനിർത്താനാണോ പരിഹാരത്തിനാണോ ബിജെപിക്കു താൽപര്യം എന്നതിനെ ആശ്രയിച്ചിരിക്കും വിഷയത്തിന്റെ ഭാവി.

English Summary:

Tamil Nadu CM Stalin Hosts Key Meeting in Chennai Over Lok Sabha Constituency Redrawing. Will BJP Take Necessary Action Toward the States' Concern?