മൃഗങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സ്വഭാവങ്ങൾ മനുഷ്യർ മനസ്സിലാക്കിത്തുടങ്ങിയ കാലം മുതലേയുള്ളതാണു രണ്ടും തമ്മിലുള്ള താരതമ്യം. രാഷ്ട്രീയക്കാരെ അവരുടെ നല്ലകാലത്ത് സിംഹം, കടുവ, ചീറ്റപ്പുലി തുടങ്ങിയവയുമായി ഉപമിക്കുന്നതു ശൗര്യത്തിന്റെ പേരിലാണ്. മൃഗനാമങ്ങൾക്കൊപ്പം ‘പല്ലു കൊഴിഞ്ഞ’ എന്നു ചേർത്തുപറയുന്നത് രാഷ്ട്രീയക്കാർ വളരെ സീനിയറാകുമ്പോഴും തന്ത്രങ്ങൾ ഫലിക്കാതെ വരുമ്പോഴുമാണ്. തൊലിക്കട്ടിയുടെ പേരിൽ കാണ്ടാമൃഗത്തോടും തരംപോലെയുള്ള നിലപാടുമാറ്റങ്ങളുടെ പേരിൽ ഓന്തിനോടും ഉപമിക്കുന്നു. ഇങ്ങനെയൊക്കെ മനുഷ്യലോകത്തു സംഭവിക്കുന്നെന്ന് അറിയാത്തതിനാൽ പ്രയോഗങ്ങൾ അപകീർത്തികരമെന്നു മൃഗങ്ങൾ പരാതിപ്പെടുന്നില്ല. ഏതാനും വർഷം മുൻപ് ഒഡീഷയിലെ കോൺഗ്രസ് നേതാവ് നിരഞ്ജൻ പട്നായിക് പാർട്ടിയിലെ ചിലരെ വിളിച്ചത് എലിയെന്നാണ്. സാധാരണമല്ലാത്ത താരതമ്യം. ആരുടെയും പേരു പറയാതെയായിരുന്നു നിരഞ്ജന്റെ എലിവിളി. എന്നാൽ, രാഷ്ട്രീയത്തെ പണമുണ്ടാക്കാൻ മാത്രം ഉപയോഗിക്കുന്നവർ പാർട്ടിയെ ഉള്ളിലിരുന്ന് ഇല്ലാതാക്കുകയാണെന്നും പാർട്ടി ആശയങ്ങളോടും ജനത്തോടും കൂറില്ലാത്ത അവരെ പുറത്താക്കി പുര വൃത്തിയാക്കണമെന്നും നിരഞ്ജൻ വിശദീകരിച്ചപ്പോൾ അതു തന്നെ ഉദ്ദേശിച്ചു മാത്രമാണല്ലോ എന്നു പലർക്കും തോന്നി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൃഗങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സ്വഭാവങ്ങൾ മനുഷ്യർ മനസ്സിലാക്കിത്തുടങ്ങിയ കാലം മുതലേയുള്ളതാണു രണ്ടും തമ്മിലുള്ള താരതമ്യം. രാഷ്ട്രീയക്കാരെ അവരുടെ നല്ലകാലത്ത് സിംഹം, കടുവ, ചീറ്റപ്പുലി തുടങ്ങിയവയുമായി ഉപമിക്കുന്നതു ശൗര്യത്തിന്റെ പേരിലാണ്. മൃഗനാമങ്ങൾക്കൊപ്പം ‘പല്ലു കൊഴിഞ്ഞ’ എന്നു ചേർത്തുപറയുന്നത് രാഷ്ട്രീയക്കാർ വളരെ സീനിയറാകുമ്പോഴും തന്ത്രങ്ങൾ ഫലിക്കാതെ വരുമ്പോഴുമാണ്. തൊലിക്കട്ടിയുടെ പേരിൽ കാണ്ടാമൃഗത്തോടും തരംപോലെയുള്ള നിലപാടുമാറ്റങ്ങളുടെ പേരിൽ ഓന്തിനോടും ഉപമിക്കുന്നു. ഇങ്ങനെയൊക്കെ മനുഷ്യലോകത്തു സംഭവിക്കുന്നെന്ന് അറിയാത്തതിനാൽ പ്രയോഗങ്ങൾ അപകീർത്തികരമെന്നു മൃഗങ്ങൾ പരാതിപ്പെടുന്നില്ല.

ഏതാനും വർഷം മുൻപ് ഒഡീഷയിലെ കോൺഗ്രസ് നേതാവ് നിരഞ്ജൻ പട്നായിക് പാർട്ടിയിലെ ചിലരെ വിളിച്ചത് എലിയെന്നാണ്. സാധാരണമല്ലാത്ത താരതമ്യം. ആരുടെയും പേരു പറയാതെയായിരുന്നു നിരഞ്ജന്റെ എലിവിളി. എന്നാൽ, രാഷ്ട്രീയത്തെ പണമുണ്ടാക്കാൻ മാത്രം ഉപയോഗിക്കുന്നവർ പാർട്ടിയെ ഉള്ളിലിരുന്ന് ഇല്ലാതാക്കുകയാണെന്നും പാർട്ടി ആശയങ്ങളോടും ജനത്തോടും കൂറില്ലാത്ത അവരെ പുറത്താക്കി പുര വൃത്തിയാക്കണമെന്നും നിരഞ്ജൻ വിശദീകരിച്ചപ്പോൾ അതു തന്നെ ഉദ്ദേശിച്ചു മാത്രമാണല്ലോ എന്നു പലർക്കും തോന്നി.

(Representative image by Narinder NANU / AFP)
ADVERTISEMENT

അവരിൽ ചിലർ ഡൽഹിയിൽ പരാതിപ്പെട്ടു. ചില നേതാക്കളുടെ വീട്ടിലെ എലിശല്യം മാറ്റാൻ ചാന്ദ്നി ചൗക്കിൽനിന്ന് എത്തിയവർപോലും സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിച്ചെന്നു കിംവദന്തിയുണ്ടായ കാലമായിരുന്നു. എന്നിട്ടും ഹൈക്കമാൻഡിനു മുന്നിലെ പരാതികൾ എലിമീശവണ്ണത്തിൽ പോലും അനങ്ങിയില്ല. വിളിച്ച വിളിയിൽ ഉറച്ചുനിൽക്കുന്നതായി നിരഞ്ജൻ വ്യക്തമാക്കുകയും ചെയ്തു; കോൺഗ്രസിൽ മാത്രമല്ല, മറ്റു പാർട്ടികളിലും എലികളുണ്ടെന്ന ഭേദഗതി ചേർത്തുകൊണ്ട്.

നിരഞ്ജൻ പറഞ്ഞതുപോലെ മാത്രമല്ല, മറ്റൊരു വിധത്തിലും കോൺഗ്രസ് കുറെക്കാലമായി എലിപ്രശ്നം നേരിടുകയല്ലേയെന്നു ചിന്തിപ്പിക്കുന്നത് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടത്തിയ പ്രസംഗമാണ്. അതിലേക്കു കടക്കുംമുൻപ് പശ്ചാത്തലമായി അൽപം എലിസ്വഭാവം പറയാം: കെട്ടിടങ്ങൾക്കു തീപിടിക്കുന്നതിനും കപ്പലുകൾ മുങ്ങുന്നതിനും മുൻപ് അവയിൽനിന്ന് എലികൾ കൂട്ടമായി വിട്ടുപോകുന്ന രീതി കാണപ്പെട്ടിട്ടുണ്ട്. അതു വിപത്തിന്റെ മുന്നറിയിപ്പായി കണക്കാക്കപ്പെടുന്നു. ആപത്തു മണക്കാൻ എലികൾക്കു സവിശേഷമായ കഴിവുണ്ടെന്നാണ് അവയുടെ പലായനശേഷമുണ്ടായ ദുരന്തങ്ങൾ പഠിച്ചവരുടെ സാക്ഷ്യം.

അഹമ്മദാബാദിൽ ഗുജറാത്ത് കോൺഗ്രസ് യോഗത്തില്‍ സംസാരിക്കുന്ന രാഹുൽ ഗാന്ധി. (Photo credit: Rahul Gandhi / X)
ADVERTISEMENT

രാഹുൽ അഹമ്മദാബാദിൽ പറഞ്ഞതു ഗുജറാത്തിലെ കോൺഗ്രസിനെക്കുറിച്ചാണ്. എന്തുകൊണ്ട് 20–30 വർഷമായി കോൺഗ്രസിനു ഗുജറാത്തിലെ ജനത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കുന്നില്ല?. ചോദ്യത്തിനുശേഷം, താൻ കണ്ടുപിടിച്ച ഉത്തരം രാഹുൽ പറഞ്ഞു: ‘രണ്ടുതരം നേതാക്കളാണ് എല്ലാ തലങ്ങളിലുമുള്ളത്. ജനങ്ങൾക്കായി ശബ്ദിക്കുകയും പോരാടുകയും അവരുടെ ആദരം നേടുകയും ചെയ്യുന്നവർ. അവരുടെ ഹൃദയത്തിലുള്ളതു കോൺഗ്രസാണ്. രണ്ടാമത്തെ കൂട്ടർ ജനത്തെ മാനിക്കാത്തവരും ബിജെപിയുമായി ഒത്തുകളിക്കുന്നവരുമാണ്. ഇരുപതോ മുപ്പതോ പേരെ ഒഴിവാക്കേണ്ടിവന്നാൽ, നമ്മളതു ചെയ്യും. കോൺഗ്രസിൽ ഇരുന്നുകൊണ്ട് ബിജെപിക്കായി പണിയെടുക്കുന്നവരേ, നിങ്ങൾ പുറത്താക്കപ്പെടും. അപ്പോൾ നിങ്ങൾക്കു പരസ്യമായി ബിജെപിക്കുവേണ്ടി പ്രവർത്തിക്കാനാകും. അപ്പോൾ നിങ്ങൾക്കു മനസ്സിലാവും നിങ്ങൾക്ക് അവിടെ ഒരു വിലയുമില്ലെന്ന്.’

ബിജെപി മുക്ത കോൺഗ്രസാകുമ്പോൾ ഗുജറാത്തിൽ എന്തു സംഭവിക്കുമെന്നാണ് രാഹുൽ തുടർന്നു പറഞ്ഞത്: ‘തിരഞ്ഞെടുപ്പു ജയിക്കുന്നോ തോൽക്കുന്നോ എന്നതല്ല പ്രശ്നം. നേതാക്കളുടെ ഞരമ്പുകളിൽ കോൺഗ്രസ് രക്തമായിരിക്കണം ഓടുന്നത്. അത്തരം നേതാക്കളാണു കോൺഗ്രസിനെ നിയന്ത്രിക്കേണ്ടത്. അപ്പോൾ ജനം കോൺഗ്രസിലേക്ക് ഇരച്ചുകയറും. ഇതു രണ്ടോ മൂന്നോ വർഷത്തെയല്ല, 50 വർഷത്തെ പദ്ധതിയാണ്.’

രാഹുൽ ശ്രമിച്ചിട്ടും കോൺഗ്രസിനെ മാറ്റാൻ സാധിക്കുന്നില്ലെന്നു കണ്ട് പാർട്ടി മാറിയവരുണ്ട്. മറ്റു പലർക്കും വേണ്ടിയിരുന്നത് അധികാരത്തിലുള്ള പാർട്ടിയിലായിരിക്കുക, എന്തെങ്കിലും പദവികളിലായിരിക്കുക എന്ന ലളിതമായ ആവശ്യമാണ്.

ADVERTISEMENT

കോൺഗ്രസ് പുരയ്ക്കുള്ളിലിരുന്നു ബിജെപിക്കായി പ്രവർത്തിക്കുന്നവരെ നിരഞ്ജൻ പറഞ്ഞ എലികളുടെ ഗണത്തിൽ പെടുത്താം. പുറത്താക്കപ്പെടുമ്പോഴേ അവർ ആരൊക്കെയെന്നു പുറംലോകം അറിയൂ. 20–30 പേർ എന്നു പറഞ്ഞതുകൊണ്ട് അവർ ആരൊക്കെയെന്ന് ഇപ്പോൾത്തന്നെ രാഹുലിനു നല്ല നിശ്ചയമുണ്ടെന്ന് ഊഹിക്കാം. പത്തുമുപ്പതു കൊല്ലമായി ഗുജറാത്തിൽ പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസിൽ അത്രയുംപേർ ബിജെപിക്കായി പ്രവർത്തിക്കുന്നു എന്നതൊരു പ്രശ്നമാണ്. അവർ ഇപ്പോഴും കോൺഗ്രസിൽ തുടരുന്നത് ബിജെപിക്കുവേണ്ടിയാണെന്നു കരുതുന്നതിലും തെറ്റില്ല. ഗുജറാത്തിനെ പരീക്ഷണശാലയെന്നു ബിജെപിക്കാർ വിളിച്ചത് പല അർഥത്തിലാകാം!

നരേന്ദ്ര മോദി. (Photo by Sajjad HUSSAIN / AFP)

നരേന്ദ്ര മോദി ഡൽഹിയിലേക്ക് എത്തുന്നതിനു മുൻപ്, നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെയും ലോക്സഭയിലേക്കു കോൺഗ്രസിനെയും ജയിപ്പിക്കുക എന്നൊരു ധാരണ ഗുജറാത്തിലുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്; പിന്നീടതിനു മാറ്റം വന്നുവെന്നും. അപ്പോൾ, നേരത്തേയുണ്ടായിരുന്ന സഹകരണ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നവരാകാം ഇപ്പോൾ രാഹുലിന്റെ പട്ടികയിലുള്ളതെന്നു കരുതുന്നതും കടന്ന കയ്യാകില്ല. ഗുജറാത്തിൽ മാത്രമാണോ ശരീരം കോൺഗ്രസിലും മനസ്സ് ബിജെപിയിലും സൂക്ഷിക്കുന്നവർ ഉള്ളതെന്ന ചോദ്യവും ഉത്തരവും രാഹുലിന്റെ ഇനിയുള്ള പ്രസംഗങ്ങളിൽ ഉണ്ടായേക്കാം.

ഗുജറാത്തിൽ മാത്രം ശുദ്ധീകരണത്തിനും കോൺഗ്രസിന്റെ ജനപ്രിയത തിരിച്ചുപിടിക്കാനും 50 വർഷമെടുക്കും എന്നതിനെ കോൺഗ്രസുകാർ പലവിധത്തിൽ വ്യാഖ്യാനിക്കുന്നുണ്ട്.

എലികളുടെ യഥാർഥ സ്വഭാവവുമായി ചേർത്തുവയ്ക്കുമ്പോൾ, പലവിധ സുരക്ഷിതത്വങ്ങൾക്കായി കഴിഞ്ഞ 10 വർഷത്തിൽ ഏറ്റവും കൂടുതൽ നേതാക്കൾ ബിജെപിയിലേക്കു പോയിട്ടുള്ളത് കോൺഗ്രസിൽനിന്നാണ്. അവർ ആരുംതന്നെ ബിജെപിയുടെ അല്ലെങ്കിൽ ആർഎസ്എസിന്റെ ആശയങ്ങളിൽ ആകൃഷ്ടരായാണു കോൺഗ്രസിൽനിന്നു പോകുന്നതെന്നു പറഞ്ഞിട്ടില്ല. പകരം, മോദിയുടെ ഭരണരീതിയും ആശയങ്ങളും ഇഷ്ടപ്പെടുന്നുവെന്ന് മറ്റാരോ പറഞ്ഞുകൊടുത്തിട്ടെന്നപോലെ പറഞ്ഞിട്ടുണ്ട്. ജയിലിൽ കിടക്കുന്നതിനെക്കാൾ ബിജെപിയുടെ എലിക്കെണിയിൽ വീഴുന്നതാണു ഭേദമെന്നാകാം അവരിൽ പലരും കരുതിയിട്ടുള്ളത്. അശോക് ചവാനെപ്പോലെയുള്ളവരുടെ ഞരമ്പുകളിൽ ഇപ്പോഴുമോടുന്നതു കോൺഗ്രസ് രക്തമല്ലെന്ന് രാഹുലിനുപോലും അഭിപ്രായമുണ്ടാകില്ല.

രാഹുൽ ശ്രമിച്ചിട്ടും കോൺഗ്രസിനെ മാറ്റാൻ സാധിക്കുന്നില്ലെന്നു കണ്ട് പാർട്ടി മാറിയവരുണ്ട്. മറ്റു പലർക്കും വേണ്ടിയിരുന്നത് അധികാരത്തിലുള്ള പാർട്ടിയിലായിരിക്കുക, എന്തെങ്കിലും പദവികളിലായിരിക്കുക എന്ന ലളിതമായ ആവശ്യമാണ്. അടുത്തകാലത്ത് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞതുപോലെ, ഇപ്പോഴും ഏറ്റവും കൂടുതൽ മുൻ മന്ത്രിമാരും മുൻ മുഖ്യമന്ത്രിമാരും മുൻ എംപിമാരും മുൻ എംഎൽഎമാരുമൊക്കെയുള്ള പാർട്ടിയാണ് കോൺഗ്രസ്. അവരിലെ, പദവി–പരിഗണനാപരങ്ങളായ പട്ടിണി അധികകാലം താങ്ങാനാകാത്തവർ നെല്ലുള്ള പത്തായങ്ങൾ തേടുക സ്വാഭാവികം. അവർക്കും ജീവിക്കണം.

രാഹുൽ ഗാന്ധി (Photo by MONEY SHARMA/ AFP)

പക്ഷേ, രാഹുൽ പറഞ്ഞതുപോലെയല്ല കോൺഗ്രസിൽനിന്നു ബിജെപിയിലെത്തിയ എല്ലാവരുടെയും കാര്യം. അസമിലെ ഹിമന്ത ബിശ്വ ശർമ എത്ര വേഗത്തിലാണു ബിജെപിയിലെ പ്രധാന നേതാവും വടക്കു–കിഴക്കൻ തന്ത്രജ്ഞനുമായി മാറിയത്. മണിപ്പുരിൽ ബിരേൻ സിങ്ങും വേഗത്തിൽ മറ്റൊരാശയത്തിന്റെ പ്രചാരകനായി മാറി. എന്നാൽ, ചെന്നുകയറിയപ്പോൾ ലഭിച്ച സ്വീകരണത്തിന് ആനുപാതികമായ പരിഗണന തുടർന്നു ലഭിക്കാത്തവരുമുണ്ട്; തങ്ങളുടെ പേരും കുടുംബപ്പേരുമൊക്കെ മാത്രമേ ബിജെപിക്കു വേണ്ടിയിരുന്നുള്ളൂവെന്ന് അവരിൽ പലരും തിരിച്ചറിഞ്ഞിട്ടുമുണ്ട്.

എന്തായാലും, എലിശല്യത്തിന് അറുതി വരുത്തിയിട്ടേ അ‍‍ടങ്ങൂ എന്നാണു രാഹുലിന്റെ മട്ട്. പോകുന്നവർ പോകട്ടെ, ശുദ്ധ കോൺഗ്രസുകാർ നിന്നാൽ മതിയെന്നത് അദ്ദേഹം ഗുജറാത്തിന്റെ മാത്രം കാര്യത്തിലല്ല, പൊതുവിൽ കുറെനാളായി പറയുന്നതുമാണ്. പക്ഷേ, ഗുജറാത്തിൽ മാത്രം ശുദ്ധീകരണത്തിനും കോൺഗ്രസിന്റെ ജനപ്രിയത തിരിച്ചുപിടിക്കാനും 50 വർഷമെടുക്കും എന്നതിനെ കോൺഗ്രസുകാർ പലവിധത്തിൽ വ്യാഖ്യാനിക്കുന്നുണ്ട്. രാഹുൽ ഒരു ഇഫക്ടിനായി 50 വർഷമെന്നു പറഞ്ഞതാണെന്നും, ബിജെപിയുടെ സ്വാധീനരീതികൾ പരിഹരിക്കാൻ ഏറെ സമയമെടുക്കുമെന്നാണ് ഉദ്ദേശിച്ചതെന്നുമുൾപ്പെടെ.

English Summary:

Defections and Disloyalty: Rahul Gandhi's Crackdown on the Gujarat Congress