ഒരുകാലത്ത് പരുത്തിയും സോയാബീനും സമൃദ്ധമായി വിളയുന്ന മണ്ണായിരുന്നു വിദർഭ. വിദേശത്തേക്കും വൻതോതിൽ പരുത്തി കയറ്റുമതി ചെയ്തിരുന്നു. ഒരു ക്വിന്റൽ പരുത്തി കൊടുത്താൽ ഒന്നരപ്പവൻ സ്വർണം വാങ്ങാവുന്ന കാലം ഉണ്ടായിരുന്നെന്ന് ഷേത്കാരി (കർഷക) സംഘടനയുടെ സ്ഥാപക നേതാവ് വിജയ് ജാവന്തിയ പറഞ്ഞു. ഇന്ന് ഒന്നരപ്പവൻ സ്വർണത്തിന് ഒരു ലക്ഷത്തോളം രൂപ നൽകണം; ഒരു ക്വിന്റൽ പരുത്തിക്ക് 7000 രൂപപോലും കിട്ടില്ല. കർഷകദുരിതം എത്രയെന്നു മനസ്സിലാക്കാൻ ഇൗ കണക്കു മാത്രം മതി. തൊണ്ണൂറുകളുടെ രണ്ടാം പകുതിയിലാണ് പ്രതിസന്ധി രൂക്ഷമായത്. ആഗോളവൽക്കരണവും ഗാട്ട് കരാറുമെല്ലാം വിപണിയുടെ രൂപം മാറ്റി. ടാറ്റയുടേതടക്കം 13 കോട്ടൺ മില്ലുകൾ വിദർഭയിൽ അടച്ചുപൂട്ടി. വിദേശത്തുനിന്നുള്ള വിത്തുകളും കീടനാശിനികളുമെത്തി. പതിവുരീതിവിട്ടുള്ള രാസവളപ്രയോഗങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദർഭ മേഖലയിലെ അകോള ജില്ലയിലെ കാനേരി സറപ്പ് കർഷകരുടെ കണ്ണീർപ്പാടമാണ്. കർഷകരോ കർഷകത്തൊഴിലാളികളോ ആയതിന്റെ പേരിൽ വിവാഹം നടക്കാത്ത ഇരുനൂറ്റൻപതിലേറെപ്പേരാണ് ഈ ഗ്രാമത്തിലുള്ളത്. കൃഷിയിലും ജീവിതത്തിലും എങ്ങും എത്താത്തതിന്റെ ദുഃഖം ഇൗ ഗ്രാമത്തിലെ യുവാക്കളുടെ മുഖങ്ങളിൽ വായിച്ചെടുക്കാം. കൃഷിത്തോട്ടത്തിലെ സൂപ്പർവൈസറാണ് നിലേഷ് കാഡെ(33). വിവാഹം കഴിക്കാനായി ആറു വർഷമായി അലയുന്നു. സ്വന്തമായി കൃഷിഭൂമി ഇല്ലെന്നു പറഞ്ഞ് പെൺവീട്ടുകാർ തഴയുന്നതു പതിവായതോടെ, അഞ്ചു വർഷത്തെ അധ്വാനംകൊണ്ട് ഈയിടെ രണ്ടേക്കർ വാങ്ങി. അതു പോരെന്നാണ് ഇപ്പോൾ പലരുടെയും മട്ടെന്നു നിസ്സഹായനായി നിലേഷ് ചൂണ്ടിക്കാട്ടി. മൂന്നേക്കറുണ്ടായിട്ടും വിവാഹം നടക്കുന്നില്ലെന്ന് ശുഭം ദാത്തെ എന്ന കർഷകൻ പറഞ്ഞു. സ്വന്തം പറമ്പിലെ ജോലിക്കൊപ്പം കൂലിപ്പണിയും ചെയ്താണ് ജീവിതം. ഭർത്താവ് മരിച്ചവരെയോ വിവാഹമോചിതരെയോ വിവാഹം കഴിക്കാനുള്ള ആലോചനയിലാണ് ഇപ്പോൾ. 

15 വർഷമായി വിവാഹത്തിനു ശ്രമിക്കുന്ന മഹാദേവ് കാലെയ്ക്ക് 40 വയസ്സായി. പെണ്ണുകണ്ടും പരിഹാസവാക്കുകൾ കേട്ടും മടുത്തു. കൂടുതൽ കൃഷിഭൂമി, മെച്ചപ്പെട്ട വരുമാനം, സർക്കാർ ജോലി, നല്ല വീട്, ഒറ്റമകൻ... ഇങ്ങനെ നീളുന്നു പെൺവീട്ടുകാരുടെ ഡിമാൻഡുകൾ. കാർഷികോൽപന്നങ്ങളുടെ വിലയിടിവും വിവാഹം നടക്കാത്തതും മൂലം വിഷാദത്തിന്റെ പിടിയിലാണ് ഇതേ ഗ്രാമത്തിലെ പ്രദീപ് രാമദാസ്; ഇപ്പോൾ ചികിത്സയിൽ. ഇത്തരം സാഹചര്യങ്ങൾമൂലം മുംബൈ, പുണെ, നാഗ്പുർ നഗരങ്ങളിലേക്കു ജോലിതേടി ചേക്കേറുന്ന യുവാക്കളുടെ എണ്ണം ഏറുകയാണ്. നഗരത്തിൽ ജോലിയുള്ളവർക്കു വിവാഹ മാർക്കറ്റിൽ ഡിമാൻഡുണ്ട്. 

വിദർഭയിലെ കൃഷിയിടത്തിൽ നിന്നു ശേഖരിച്ച പരുത്തി, മില്ലുകളിലേക്ക് കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റുന്നു (File Photo)
ADVERTISEMENT

∙ സമൃദ്ധിയിൽനിന്ന് വറുതിയിലേക്ക്

ഒരുകാലത്ത് പരുത്തിയും സോയാബീനും സമൃദ്ധമായി വിളയുന്ന മണ്ണായിരുന്നു വിദർഭ. വിദേശത്തേക്കും വൻതോതിൽ പരുത്തി കയറ്റുമതി ചെയ്തിരുന്നു. ഒരു ക്വിന്റൽ പരുത്തി കൊടുത്താൽ ഒന്നരപ്പവൻ സ്വർണം വാങ്ങാവുന്ന കാലം ഉണ്ടായിരുന്നെന്ന് ഷേത്കാരി (കർഷക) സംഘടനയുടെ സ്ഥാപക നേതാവ് വിജയ് ജാവന്തിയ പറഞ്ഞു. ഇന്ന് ഒന്നരപ്പവൻ സ്വർണത്തിന് ഒരു ലക്ഷത്തോളം രൂപ നൽകണം; ഒരു ക്വിന്റൽ പരുത്തിക്ക് 7000 രൂപപോലും കിട്ടില്ല. കർഷകദുരിതം എത്രയെന്നു മനസ്സിലാക്കാൻ ഇൗ കണക്കു മാത്രം മതി. 

ADVERTISEMENT

തൊണ്ണൂറുകളുടെ രണ്ടാം പകുതിയിലാണ് പ്രതിസന്ധി രൂക്ഷമായത്. ആഗോളവൽക്കരണവും ഗാട്ട് കരാറുമെല്ലാം വിപണിയുടെ രൂപം മാറ്റി.  ടാറ്റയുടേതടക്കം 13 കോട്ടൺ മില്ലുകൾ വിദർഭയിൽ അടച്ചുപൂട്ടി. വിദേശത്തുനിന്നുള്ള വിത്തുകളും കീടനാശിനികളുമെത്തി. പതിവുരീതിവിട്ടുള്ള രാസവളപ്രയോഗങ്ങൾ മണ്ണിനെ മാറ്റിമറിച്ചു. വിത്ത്, വളം, കൃഷിരീതി  എന്നിവയിൽ പല പരീക്ഷണങ്ങളുടെയും വേദിയായി വിദർഭ. ഒരിക്കൽ വിതച്ചാൽ അതിൽനിന്നു വീണ്ടും കൃഷിയിറക്കാൻ സാധിക്കാത്ത ‘അന്തകവിത്തുകൾ’ വന്നതോടെ വിളവു കൂടിയ വിത്തിനായി വിദേശ കമ്പനിയെ ആശ്രയിക്കേണ്ട അവസ്ഥയെത്തി. സ്വർണം കൊയ്‌തിരുന്ന വിദർഭയുടെ മണ്ണ് ക്രമേണ കർഷകരുടെ ശവപ്പറമ്പായി. തൊണ്ണൂറുകളുടെ അവസാനമാണ് ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തുതുടങ്ങിയത്. ഓരോ വർഷവും അതു കൂടിവന്നു. 

‘‘ഒരേക്കറിൽ സോയാബീൻ കൃഷി ചെയ്താൽ നാലു ക്വിന്റൽ വിളവു കിട്ടും. ക്വിന്റലിന് 4000 രൂപയാണു വില. ഇതനുസരിച്ച്, ഒരേക്കർ കൃഷിയിൽ 6000 രൂപ നഷ്ടമാണ് ബാക്കിയുണ്ടാവുക. പാട്ടത്തിനെടുത്താണ് കൃഷിയെങ്കിൽ ഏക്കറിനു പതിനായിരം രൂപ വരെ അതിനും നൽകണം’’ – അകോളയിൽ ഈ മാസം 16നു ജീവനൊടുക്കിയ വിലാസ് ദാത്തെയുടെ അച്ഛൻ രാമദാസ് ദാത്തെ വഴിമുട്ടി നിൽക്കുന്ന ജീവിതം വരച്ചുകാട്ടുന്നു.

കർഷകർക്കു പ്രധാനമന്ത്രി കിസാൻ നിധിയിൽനിന്നു നൽകുന്നത് വർഷം ആറായിരം രൂപ. അതായത്, മാസം 500 രൂപ. ഉടൻ എട്ടാം ശമ്പള കമ്മിഷൻ നടപ്പാക്കുകയാണ് കേന്ദ്രം. അതനുസരിച്ച് പ്യൂണിന്റെ ശമ്പളം 40,000 രൂപയിലേറെയായി ഉയരും. കർഷകരെ പാടേ മറക്കുകയാണ് മാറിമാറിവരുന്ന സർക്കാരുകൾ. 

വിജയ് ജാവന്തിയ, കർഷക നേതാവ്, നാഗ്‍പുർ

ADVERTISEMENT

കർഷകരും കർഷക കൂട്ടായ്മകളും ശക്തമായ പഞ്ചാബടക്കമുള്ള സംസ്ഥാനങ്ങളിലേതു പോലെയല്ല വിദർഭയിലെ സാഹചര്യം. കാലം ചെല്ലുംതോറും രൂക്ഷമാകുന്ന പ്രതിസന്ധിയിൽ ഇവിടെ കാലിടറുകയാണ് അസംഘടിതരായ ആയിരങ്ങൾക്ക്. കൃഷിഭൂമി വിൽക്കാൻപോലും കഴിയാതെ, വീടു പൂട്ടിയിട്ട് നഗരങ്ങളിൽ ചെറിയ ജോലിയുള്ള മക്കൾക്കൊപ്പം കുടിയേറിയ ഒട്ടേറെപ്പേരുണ്ടെന്നു കർഷകനേതാവായ പ്രകാശ് പൊഹാരെ ചൂണ്ടിക്കാട്ടി. വിദർഭ മേഖലയിൽ 1960ൽ 66 നിയമസഭാ സീറ്റുകളുണ്ടായിരുന്നത് ആളുകളുടെ പലായനത്തെത്തുടർന്ന് 62 ആയി കുറഞ്ഞു.

11 ലോക്സഭാ സീറ്റുകളുണ്ടായിരുന്നതു പത്തായി. പരുത്തിക്കൃഷി ഏറ്റവും കൂടുതലുള്ള പ്രദേശമായിട്ടും കോട്ടൺ മില്ലുകൾ കളമൊഴിഞ്ഞതിനാൽ തൊഴിലവസരങ്ങളില്ല; മറ്റു വൻകിട വ്യവസായങ്ങളുമില്ല. പിന്നാക്കാവസ്ഥ പരിഹരിക്കാൻ പ്രത്യേക വിദർഭ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രമുഖ രാഷ്ട്രീയപാർട്ടികൾ ഇതിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഓരോ തിരഞ്ഞെടുപ്പും കഴിയുമ്പോൾ അക്കാര്യം അവർ മറക്കും. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ തിളക്കമുള്ള അധികാരക്കസേര മുന്നിലുള്ളപ്പോൾ ദുരിതം പേറുന്ന വിദർഭയുടെ വിണ്ടുകീറിയ മണ്ണ് ആർക്കു വേണം?

English Summary:

How does Kanheri Sarap Village in Maharashtra Transform into a 'Land of Sorrow' for Farmers, and How Does it Affect Men's Marriages?