എന്താണ് വഖഫ്? എന്തെല്ലാമാണ് വഖഫ് നിയമത്തിലെ പ്രധാന ഭേദഗതികൾ? വിശദമായറിയാം

വഖഫ് ബോർഡുകൾ, ട്രൈബ്യൂണലുകൾ തുടങ്ങിയവയുടെ അധികാരങ്ങളിൽ നിർണായകമാറ്റങ്ങൾ വരുത്തുന്നതാണ് കേന്ദ്രസർക്കാർ ഏപ്രിൽ 2ന് അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ. 2024 ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം 31 അംഗ സംയുക്ത പാർലമെന്ററി സമിതിക്കു (ജെപിസി) വിട്ടിരുന്നു. സമിതി നിർദേശിച്ച മാറ്റങ്ങളോടെയാണ് പരിഷ്കരിച്ച ബിൽ അവതരിപ്പിച്ചത്. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനും മുസ്‍ലിം വിഭാഗത്തിന്റെ അവകാശങ്ങൾ കവരാനുമാണ് നീക്കമെന്നാണ് പ്രതിപക്ഷത്തിന്റെയും മുസ്‍ലിം സംഘടനകളുടെയും ആരോപണം. വഖഫ് സമ്പ്രദായം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാനാണ് ബിൽ എന്നാണ് സർക്കാർ വാദം. ഇസ്‌ലാമിക വിശ്വാസപ്രകാരം മതപരമോ ആത്മീയമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കുവേണ്ടി ദൈവത്തിന്റെ പേരിൽ സമർപ്പിക്കുന്ന വസ്തുക്കളെയാണ് വഖഫ് എന്നു പറയുന്നത്. മുസ്‍ലിംകളുടെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, കബറിടങ്ങൾ, ദർഗകൾ തുടങ്ങിയവയെല്ലാം വഖഫ് ഭൂമികളിലാണ്. വഖഫ് ആയി പ്രഖ്യാപിക്കപ്പെട്ട ഭൂമി/വസ്തു പിന്നീട്

വഖഫ് ബോർഡുകൾ, ട്രൈബ്യൂണലുകൾ തുടങ്ങിയവയുടെ അധികാരങ്ങളിൽ നിർണായകമാറ്റങ്ങൾ വരുത്തുന്നതാണ് കേന്ദ്രസർക്കാർ ഏപ്രിൽ 2ന് അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ. 2024 ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം 31 അംഗ സംയുക്ത പാർലമെന്ററി സമിതിക്കു (ജെപിസി) വിട്ടിരുന്നു. സമിതി നിർദേശിച്ച മാറ്റങ്ങളോടെയാണ് പരിഷ്കരിച്ച ബിൽ അവതരിപ്പിച്ചത്. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനും മുസ്‍ലിം വിഭാഗത്തിന്റെ അവകാശങ്ങൾ കവരാനുമാണ് നീക്കമെന്നാണ് പ്രതിപക്ഷത്തിന്റെയും മുസ്‍ലിം സംഘടനകളുടെയും ആരോപണം. വഖഫ് സമ്പ്രദായം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാനാണ് ബിൽ എന്നാണ് സർക്കാർ വാദം.
∙ വഖഫ് നിയമത്തിൽ(1995) കൊണ്ടുവരുന്ന പ്രധാന ഭേദഗതികൾ ഇവ
കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും 2 വീതം മുസ്‍ലിം ഇതര അംഗങ്ങൾ നിർബന്ധമായും വേണം. എക്സ്–ഒഫിഷ്യോ അംഗങ്ങൾ മുസ്‍ലിം ഇതര വ്യക്തികളാണെങ്കിലും അതുകൂടാതെ 2 മുസ്‍ലിം ഇതര അംഗങ്ങൾ വേണം. ഈ തീരുമാനം ഇവയെ കൂടുതൽ വിശാലവും വൈവിധ്യവുമാക്കുമെന്നു സർക്കാർ വാദം. മതപരമായ കാര്യങ്ങളിലുള്ള കൈകടത്തലെന്നു പ്രതിപക്ഷം.
കേന്ദ്ര വഖഫ് കൗൺസിൽ– പുതിയ ഘടന (പരമാവധി 21 അംഗങ്ങൾ): വഖഫ് ചുമതലയുള്ള കേന്ദ്രമന്ത്രി (അധ്യക്ഷൻ), 2 ലോക്സഭാംഗങ്ങളും ഒരു രാജ്യസഭാംഗവും, മുസ്‍ലിം സംഘടനകളുടെ 2 പ്രതിനിധികൾ, റൊട്ടേഷൻ വ്യവസ്ഥയിൽ 3 വഖഫ് ബോർഡുകളുടെ അധ്യക്ഷന്മാർ, മുതവല്ലി (വഖഫ് സ്വത്തുക്കളുടെ പരിപാലകൻ)കളുടെ പ്രതിനിധി, ഇസ്‌ലാമിക നിയമത്തിൽ പണ്ഡിതരായ 3 പേർ, സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ 2 മുൻ ജഡ്ജിമാർ, ഒരു അഭിഭാഷകൻ, മാനേജ്മെന്റ്/ഫിനാൻഷ്യൽ മാനേജ്മെന്റ്/എൻജിനീയറിങ്/ആർക്കിടെക്ചർ/മെഡിസിൻ മേഖലകളിൽ പ്രാവീണ്യമുള്ള 4 പേർ, കേന്ദ്രസർക്കാരിൽ വഖഫ് ചുമതലയുള്ള ജോയിന്റ് സെക്രട്ടറി. (3 എംപിമാർ മുസ്‍ലിം സമുദായത്തിൽ നിന്നായിരിക്കണമെന്ന നിലവിലെ വ്യവസ്ഥ ഒഴിവാക്കും. മുൻ ജഡ്ജിമാർ, അഭിഭാഷകൻ, 4 വിദഗ്ധർ എന്നിവർക്കും സമുദായം ബാധകമല്ലാതാകും. ജോയിന്റ്/അഡിഷനൽ സെക്രട്ടറി റാങ്കിലുള്ള കേന്ദ്ര ഉദ്യോഗസ്ഥനും അംഗമാകും.)
സംസ്ഥാന വഖഫ് ബോർഡ്–പുതിയ ഘടന (പരമാവധി 11 അംഗങ്ങൾ): അധ്യക്ഷൻ, ഒരു എംപി, ഒരു എംഎൽഎ, വഖഫ് മുതവല്ലി, ഇസ്‍ലാമിക പണ്ഡിതൻ, മുനിസിപ്പാലിറ്റികളിൽനിന്നോ പഞ്ചായത്തുകളിൽനിന്നോ തിരഞ്ഞെടുക്കപ്പെട്ട രണ്ടോ അതോ അതിലധികമോ പേർ, ബിസിനസ് മാനേജ്മെന്റ്/സോഷ്യൽ വർക്ക്/ഫിനാൻസ്/റവന്യു/കൃഷി തുടങ്ങിയ മേഖലകളിൽ പ്രഫഷനൽ അനുഭവപരിചയമുള്ള 2 പേർ, സംസ്ഥാന സർക്കാരിൽ വഖഫ് വിഷയം കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറി, ബാർ കൗൺസിൽ അംഗം. (ഇതിൽ മുതവല്ലി, ഇസ്‍ലാമിക പണ്ഡിതൻ, മുനിസിപ്പാലിറ്റി/പഞ്ചായത്ത് അംഗങ്ങൾ എന്നിവർ മാത്രം മുസ്‍ലിം സമുദായ അംഗങ്ങളായാൽ മതി. ഇതിൽ 2 പേർ വനിതകളായിരിക്കണം. എംപി, എംഎൽഎ, ബാർ കൗൺസിൽ അംഗം എന്നിവരും മുസ്‍ലിം സമുദായത്തിൽ നിന്നായിരിക്കണമെന്നായിരുന്നു 1995ലെ നിയമം. 2 വീതം എംപിമാർ, എംഎൽഎമാർ, ബാർ കൗൺസിൽ അംഗങ്ങളെന്നത് ഒന്നു വീതമാകും).
5 വർഷമായി ഇസ്‍ലാം മതം പിന്തുടരുന്ന വ്യക്തിക്കു മാത്രമേ വഖഫ് നൽകാൻ അവകാശമുള്ളൂ എന്ന വ്യവസ്ഥയാണ് ഓഗസ്റ്റിലെ ബില്ലിലുണ്ടായിരുന്നത്. ഇതു കടുപ്പിച്ചു. 5 വർഷമായി മുസ്‍ലിമാണെന്നു ബോധിപ്പിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്യണം.
∙ വഖഫ് ബൈ യൂസർ
വഖഫ് ആയി സമർപ്പിച്ചിട്ടില്ലെങ്കിലും മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കായി ദീർഘകാലം ഉപയോഗിച്ച സ്വത്തുക്കൾ (വഖഫ് ബൈ യൂസർ) സംബന്ധിച്ച വ്യവസ്ഥ പൂർണമായും ഒഴിവാക്കാനാണ് ഓഗസ്റ്റിലെ ബിൽ നിർദേശിച്ചത്. എന്നാലിത് മുസ്‍ലിം സമുദായത്തിൽ ആശങ്കയ്ക്ക് ഇടയാക്കിയെന്നു ജെപിസി വിലയിരുത്തി. അതുകൊണ്ട് നിലവിൽ തർക്കത്തിൽ ഉൾപ്പെടാത്തതും സർക്കാർ ഉടമസ്ഥതയിൽ അല്ലാത്തതുമായ ‘വഖഫ് ബൈ യൂസർ’ ഗണത്തിൽപ്പെട്ട ഭൂമികൾ അത്തരത്തിൽതന്നെ തുടരാൻ അനുവദിക്കുന്നതാണ് പുതിയ ബിൽ. വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നശേഷം പുതിയ ‘വഖഫ് ബൈ യൂസർ’ സ്വത്തുക്കൾ അനുവദിക്കില്ല.
∙ 40–ാം വകുപ്പ് ഇനിയില്ല
ഒരു നിശ്ചിത വസ്തു ‘വഖഫ്’ സ്വത്ത് ആണോയെന്നു തീരുമാനിക്കാൻ വഖഫ് ബോർഡിന് അനുമതി നൽകിയിരുന്ന 40–ാം വകുപ്പ് റദ്ദാക്കാൻ വ്യവസ്ഥ. ഈ വ്യവസ്ഥ വഖഫ് ബോർഡുകൾ പലപ്പോഴും ദുരുപയോഗിച്ചിരുന്നുവെന്നു സർക്കാർ വാദം.
∙ മറ്റു വ്യവസ്ഥകൾ
∙ സർക്കാർ ഭൂമി വഖഫ് സ്വത്തായി കണക്കാക്കില്ല. തർക്കമുണ്ടായാൽ കലക്ടർക്കു മുകളിലുള്ള ഉദ്യോഗസ്ഥൻ തീരുമാനിക്കും.
∙ നിയമതടസ്സമുള്ള സ്വത്ത് വഖഫ് ആക്കാൻ പാടില്ല.
∙ ‘വഖഫ് അൽ ഔലാദ്’ (സ്വകാര്യ വഖഫ്) സ്ത്രീകളടക്കമുള്ളവരുടെ പിന്തുടർച്ചാവകാശം നിഷേധിക്കരുത്.
∙ വഖഫ് സ്വത്തായി തരംമാറ്റുന്നതിനു മുൻപു ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനും പരാതികൾ സ്വീകരിക്കുന്നതിനുമായി റവന്യു അധികാരികൾ 2 പത്രങ്ങളിൽ പരസ്യം നൽകണം.
∙ മറ്റു നിയമങ്ങളിലെ വ്യവസ്ഥകളുമായി വൈരുധ്യമുണ്ടെങ്കിൽ വഖഫ് നിയമത്തിലെ വ്യവസ്ഥകൾക്കായിരിക്കും സാധുതയെന്ന വകുപ്പും ഒഴിവാക്കും.
∙ വഖഫിന്റെ മുതവല്ലി വഖഫ് ബോർഡിനു നൽകേണ്ട വിഹിതം 7 ശതമാനമെന്നത് 5 ശതമാനമാക്കി കുറയ്ക്കും.
∙ ഉയർന്ന ഉദ്യോഗസ്ഥൻ
ഓഗസ്റ്റിലെ ബില്ലിൽ ഒരു സ്വത്ത് വഖഫ് ആണോ സർക്കാരിന്റേതാണോ എന്നു തർക്കമുണ്ടായാൽ കലക്ടറായിരിക്കും അന്വേഷണം നടത്തുകയെന്നായിരുന്നു വ്യവസ്ഥ. കലക്ടർമാർക്കു പരിധികളില്ലാത്ത അധികാരം ലഭിക്കുന്നുവെന്ന വിമർശനവും ഉയർന്നിരുന്നു. ജെപിസി ഇടപെടലിലൂടെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെ സംസ്ഥാന സർക്കാർ നിയമിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി. എന്നാൽപോലും, സർക്കാരിന്റെ നയം മാത്രമേ നടപ്പാകൂ എന്നു വിമർശനം. അതേസമയം, വഖഫ് സ്വത്തുക്കൾ സർവേ ചെയ്യാനുള്ള അധികാരം സർവേ കമ്മിഷണർമാരിൽനിന്നു കലക്ടർമാരിലേക്കു കൈമാറും.
∙ വഖഫ് ട്രൈബ്യൂണൽ
സ്വത്തുതർക്കങ്ങളിൽ വഖഫ് ട്രൈബ്യൂണലുകളുടെ തീരുമാനം അന്തിമമാണെന്ന വ്യവസ്ഥ റദ്ദാക്കും. ട്രൈബ്യൂണൽ ഉത്തരവിനെതിരെ 90 ദിവസത്തിനകം ഹൈക്കോടതിയിൽ അപ്പീൽ നൽകാം. നീതിയുറപ്പാക്കാനെന്നു സർക്കാർ വാദം. ട്രൈബ്യൂണൽ നിലവിലില്ലെങ്കിൽ നേരിട്ട് ഹൈക്കോടതിയെ സമീപിക്കാം.
ഘടന: വഖഫ് ട്രൈബ്യൂണൽ അംഗസംഖ്യ മൂന്നായിരിക്കണം എന്ന വ്യവസ്ഥ ജെപിസി തിരിച്ചുകൊണ്ടുവന്നു. ഓഗസ്റ്റിലെ ബില്ലിൽ രണ്ടാക്കാനാണ് നിർദേശിച്ചത്.
പുതിയ ഘടന: സിറ്റിങ് അല്ലെങ്കിൽ മുൻ ജഡ്ജി (അധ്യക്ഷൻ), സംസ്ഥാന സർക്കാരിൽ ജോയിന്റ് സെക്രട്ടറി റാങ്ക് വഹിച്ചിരുന്നതോ നിലവിൽ വഹിക്കുന്നതോ ആയ വ്യക്തി, ഇസ്‌ലാമിക നിയമത്തിൽ അവഗാഹമുള്ള വ്യക്തി.
കാലാവധി: വഖഫ് ബോർഡിന്റെ തീരുമാനത്തിനെതിരെ ട്രൈബ്യൂണലിനെ സമീപിക്കാനുള്ള സമയപരിധി 60 ദിവസമെന്നത് 90 ദിവസമാക്കും. ട്രൈബ്യൂണലിനു മുന്നിൽ വരുന്ന തർക്കങ്ങൾ പരിഹരിക്കാനുള്ള 6 മാസമെന്ന സാവകാശം എടുത്തുകളഞ്ഞു. പകരം എത്രയും വേഗം തീർപ്പാക്കാൻ വ്യവസ്ഥ. സ്വത്തുതർക്കങ്ങളിൽ വഖഫ് ട്രൈബ്യൂണലുകളെ സമീപിക്കാനുള്ള സമയപരിധി 2 വർഷമാണെങ്കിലും, ട്രൈബ്യൂണലിനു തൃപ്തികരമെന്നു തോന്നിയാൽ അതിനു ശേഷം വരുന്ന പരാതികളും സ്വീകരിക്കാം.
∙ വഖഫ് ബോർഡ് സിഇഒ
സിഇഒയെ സംസ്ഥാന സർക്കാരിനു നിയമിക്കാം. നിലവിൽ വഖഫ് ബോർഡ് നിർദേശിക്കുന്ന 2 പേരുകളിലൊന്നാണ് തീരുമാനിക്കുന്നത്. മുസ്‍ലിം ആയിരിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കും.
ഇസ്‌ലാമിക വിശ്വാസപ്രകാരം മതപരമോ ആത്മീയമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കുവേണ്ടി ദൈവത്തിന്റെ പേരിൽ സമർപ്പിക്കുന്ന വസ്തുക്കളെയാണ് വഖഫ് എന്നു പറയുന്നത്. മുസ്‍ലിംകളുടെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, കബറിടങ്ങൾ, ദർഗകൾ തുടങ്ങിയവയെല്ലാം വഖഫ് ഭൂമികളിലാണ്.
∙ വഖഫ് പോർട്ടൽ
ബിൽ നിയമമാകും മുൻപു വഖഫ് ആയി റജിസ്റ്റർ ചെയ്ത സ്വത്തുക്കളുടെ വിവരങ്ങൾ ആറു മാസത്തിനകം വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യണം. വഖഫ് ട്രൈബ്യൂണൽ അംഗീകരിച്ചാൽ 6 മാസം വരെ നീട്ടിനൽകാം. നിയമം പ്രാബല്യത്തിൽ വന്ന ശേഷം വഖഫ് സ്വത്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ കേന്ദ്രം തയാറാക്കുന്ന പോർട്ടലിൽ അപ്‍ലോഡ് ചെയ്യാനുള്ള സമയപരിധി 15 ദിവസമായിരുന്നത് 90 ദിവസമാക്കും.
∙ ആദിവാസി ഭൂമിയും ചരിത്രസ്മാരകങ്ങളും വഖഫ് ആക്കാനാകില്ല
ആദിവാസി ഭൂമി ‘വഖഫ്’ ആക്കാൻ പാടില്ലെന്ന വ്യവസ്ഥ ഉൾപ്പെടുത്തി. ജെപിസിയുടെ പ്രധാന ശുപാർശകളിലൊന്നായിരുന്നു. നിയമങ്ങൾവഴി ചരിത്രസ്മാരകങ്ങളായി പ്രഖ്യാപിക്കപ്പെട്ടവയും വഖഫ് ആക്കാനാവില്ല. മുൻപ് ഏതെങ്കിലും നിയമത്തിന്റെ പിൻബലത്തിൽ ഇവ വഖഫ് ആക്കിയിട്ടുണ്ടെങ്കിൽ, അത് അസാധുവാകും.
∙ വഖഫ് ആർക്കൊക്കെ?
5 വർഷമായി ഇസ്‍ലാം മതം പിന്തുടരുന്ന വ്യക്തിക്കു മാത്രമേ വഖഫ് നൽകാൻ അവകാശമുള്ളൂ എന്ന വ്യവസ്ഥയാണ് ഓഗസ്റ്റിലെ ബില്ലിലുണ്ടായിരുന്നത്. ഇതു കടുപ്പിച്ചു. 5 വർഷമായി മുസ്‍ലിമാണെന്നു ബോധിപ്പിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്യണം. മതം പിന്തുടരുന്നതിനു സർക്കാരിനെ സർട്ടിഫിക്കറ്റ് കാണിച്ചു ബോധിപ്പിക്കണോയെന്നു പ്രതിപക്ഷം.1995ലെ നിയമത്തിൽ എത്ര കാലമായി മതം പിന്തുടരുന്നയാൾ എന്ന വ്യവസ്ഥ ഉണ്ടായ ിരുന്നില്ല.
∙ എന്താണ് വഖഫ് ?
ഇസ്‌ലാമിക വിശ്വാസപ്രകാരം മതപരമോ ആത്മീയമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കുവേണ്ടി ദൈവത്തിന്റെ പേരിൽ സമർപ്പിക്കുന്ന വസ്തുക്കളെയാണ് വഖഫ് എന്നു പറയുന്നത്. മുസ്‍ലിംകളുടെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, കബറിടങ്ങൾ, ദർഗകൾ തുടങ്ങിയവയെല്ലാം വഖഫ് ഭൂമികളിലാണ്. വഖഫ് ആയി പ്രഖ്യാപിക്കപ്പെട്ട ഭൂമി/വസ്തു പിന്നീട് തിരിച്ചെടുക്കാനോ ക്രയവിക്രയം നടത്താനോ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ സാധിക്കില്ല. വസ്തുവിന്റെ ഉടമസ്ഥാവകാശം ദൈവത്തിനു കൈമാറ്റം ചെയ്യപ്പെടുകയാണ്. വഖഫ് ചെയ്ത വ്യക്തിക്കും ആ ഭൂമിയിലോ സ്വത്തിലോ പിന്നീട് അവകാശമുണ്ടാകില്ല.
ഈ ഭൂമിയുടെ കൈകാര്യ അവകാശം വഖഫ് ബോർഡിനാണ്. എന്നാൽ, ബോർഡിനും ഈ സ്വത്ത് വിൽക്കാനോ വഖഫ് ചെയ്യപ്പെടുമ്പോൾ പറഞ്ഞ ആവശ്യത്തിനല്ലാതെ ഉപയോഗിക്കാനോ സാധിക്കില്ല. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനു മുതവല്ലി(പരിപാലകൻ)യെ നിയോഗിക്കണമെന്നാണു വ്യവസ്ഥ. ഒരു സൂപ്പർവൈസറുടെ ചുമതലയാണ് മുതവല്ലി നിർവഹിക്കുക. 1882ലെ ഇന്ത്യൻ ട്രസ്റ്റ് ആക്ട് പ്രകാരം ട്രസ്റ്റുകൾക്കു കീഴിലുള്ള സ്വത്തുക്കൾ എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നുവോ അതിനു സമാനമായ രീതിയിലാണ് വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത്.