നിനച്ചിരിക്കാതെ ഒരു വഴി വന്നു വിളിച്ചു ചോദിച്ചു. ബെംഗളൂരുവിലേക്ക് ഒരു യാത്രയായാലോ എന്ന്. ക്ഷണിച്ചത് നിലമ്പൂരിൽനിന്നു തുടങ്ങി മൈസൂരുവിനെ തൊട്ട് ബെംഗളൂരുവിലെത്തുന്ന വഴിത്താരയായിരുന്നതിനാൽ നിരസിക്കാനായില്ല. കാരണം അതു വെറുമൊരു ഡ്രൈവ് അല്ല, വിരാട് കോലിയുടെ കവർ ഡ്രൈവ് പോലെ മനോഹരമായ ഡ്രൈവ് ആണെന്നറിയാമായിരുന്നു. നിലമ്പൂരിൽനിന്നു പുറപ്പെട്ട്, നാടുകാണി ചുരത്തിലെ തണുത്ത കാറ്റും മുതുമല, ബന്ദിപ്പുർ കടുവാസങ്കേതങ്ങളുടെ വന്യസൗന്ദര്യവും ആസ്വദിച്ച്, മൈസൂരുവെന്ന രാജനഗരത്തെയും തൊട്ട് ബെംഗളൂരുവിലെത്തുന്ന കിടിലൻ ഡ്രൈവ്. നേരത്തേ പല തവണ പ്ലാനിട്ടിട്ടും ബെംഗളൂരുവിന്റെ ഭ്രമണപഥത്തിലെത്താൻ സാധിച്ചിരുന്നില്ല. വിക്ഷേപണത്തറയിൽത്തന്നെ കത്തിപ്പോകാനായിരുന്നു ആ പ്ലാനുകൾക്ക് യോഗം. എന്നാൽ ഇത്തവണത്തെ വിക്ഷേപണം വിജയമായി.

നിനച്ചിരിക്കാതെ ഒരു വഴി വന്നു വിളിച്ചു ചോദിച്ചു. ബെംഗളൂരുവിലേക്ക് ഒരു യാത്രയായാലോ എന്ന്. ക്ഷണിച്ചത് നിലമ്പൂരിൽനിന്നു തുടങ്ങി മൈസൂരുവിനെ തൊട്ട് ബെംഗളൂരുവിലെത്തുന്ന വഴിത്താരയായിരുന്നതിനാൽ നിരസിക്കാനായില്ല. കാരണം അതു വെറുമൊരു ഡ്രൈവ് അല്ല, വിരാട് കോലിയുടെ കവർ ഡ്രൈവ് പോലെ മനോഹരമായ ഡ്രൈവ് ആണെന്നറിയാമായിരുന്നു. നിലമ്പൂരിൽനിന്നു പുറപ്പെട്ട്, നാടുകാണി ചുരത്തിലെ തണുത്ത കാറ്റും മുതുമല, ബന്ദിപ്പുർ കടുവാസങ്കേതങ്ങളുടെ വന്യസൗന്ദര്യവും ആസ്വദിച്ച്, മൈസൂരുവെന്ന രാജനഗരത്തെയും തൊട്ട് ബെംഗളൂരുവിലെത്തുന്ന കിടിലൻ ഡ്രൈവ്. നേരത്തേ പല തവണ പ്ലാനിട്ടിട്ടും ബെംഗളൂരുവിന്റെ ഭ്രമണപഥത്തിലെത്താൻ സാധിച്ചിരുന്നില്ല. വിക്ഷേപണത്തറയിൽത്തന്നെ കത്തിപ്പോകാനായിരുന്നു ആ പ്ലാനുകൾക്ക് യോഗം. എന്നാൽ ഇത്തവണത്തെ വിക്ഷേപണം വിജയമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിനച്ചിരിക്കാതെ ഒരു വഴി വന്നു വിളിച്ചു ചോദിച്ചു. ബെംഗളൂരുവിലേക്ക് ഒരു യാത്രയായാലോ എന്ന്. ക്ഷണിച്ചത് നിലമ്പൂരിൽനിന്നു തുടങ്ങി മൈസൂരുവിനെ തൊട്ട് ബെംഗളൂരുവിലെത്തുന്ന വഴിത്താരയായിരുന്നതിനാൽ നിരസിക്കാനായില്ല. കാരണം അതു വെറുമൊരു ഡ്രൈവ് അല്ല, വിരാട് കോലിയുടെ കവർ ഡ്രൈവ് പോലെ മനോഹരമായ ഡ്രൈവ് ആണെന്നറിയാമായിരുന്നു. നിലമ്പൂരിൽനിന്നു പുറപ്പെട്ട്, നാടുകാണി ചുരത്തിലെ തണുത്ത കാറ്റും മുതുമല, ബന്ദിപ്പുർ കടുവാസങ്കേതങ്ങളുടെ വന്യസൗന്ദര്യവും ആസ്വദിച്ച്, മൈസൂരുവെന്ന രാജനഗരത്തെയും തൊട്ട് ബെംഗളൂരുവിലെത്തുന്ന കിടിലൻ ഡ്രൈവ്. നേരത്തേ പല തവണ പ്ലാനിട്ടിട്ടും ബെംഗളൂരുവിന്റെ ഭ്രമണപഥത്തിലെത്താൻ സാധിച്ചിരുന്നില്ല. വിക്ഷേപണത്തറയിൽത്തന്നെ കത്തിപ്പോകാനായിരുന്നു ആ പ്ലാനുകൾക്ക് യോഗം. എന്നാൽ ഇത്തവണത്തെ വിക്ഷേപണം വിജയമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിനച്ചിരിക്കാതെ ഒരു വഴി വന്നു വിളിച്ചു ചോദിച്ചു. ബെംഗളൂരുവിലേക്ക് ഒരു യാത്രയായാലോ എന്ന്. ക്ഷണിച്ചത് നിലമ്പൂരിൽനിന്നു തുടങ്ങി മൈസൂരുവിനെ തൊട്ട് ബെംഗളൂരുവിലെത്തുന്ന വഴിത്താരയായിരുന്നതിനാൽ നിരസിക്കാനായില്ല. കാരണം അതു വെറുമൊരു ഡ്രൈവ് അല്ല, വിരാട് കോലിയുടെ കവർ ഡ്രൈവ് പോലെ മനോഹരമായ ഡ്രൈവ് ആണെന്നറിയാമായിരുന്നു. നിലമ്പൂരിൽനിന്നു പുറപ്പെട്ട്, നാടുകാണി ചുരത്തിലെ തണുത്ത കാറ്റും മുതുമല, ബന്ദിപ്പുർ കടുവാസങ്കേതങ്ങളുടെ വന്യസൗന്ദര്യവും ആസ്വദിച്ച്, മൈസൂരുവെന്ന രാജനഗരത്തെയും തൊട്ട് ബെംഗളൂരുവിലെത്തുന്ന കിടിലൻ ഡ്രൈവ്. 

 

ബെംഗളൂരു മെട്രോ.
ADVERTISEMENT

നേരത്തേ പല തവണ പ്ലാനിട്ടിട്ടും ബെംഗളൂരുവിന്റെ ഭ്രമണപഥത്തിലെത്താൻ സാധിച്ചിരുന്നില്ല. വിക്ഷേപണത്തറയിൽത്തന്നെ കത്തിപ്പോകാനായിരുന്നു ആ പ്ലാനുകൾക്ക് യോഗം. എന്നാൽ ഇത്തവണത്തെ വിക്ഷേപണം വിജയമായി. പേടകം (കാർ) ഞങ്ങളെയും കൊണ്ട് ബെംഗളൂരുവിലേക്ക് യാത്ര തുടങ്ങി. നിലമ്പൂരിൽനിന്നു നോക്കിയാൽ  നമ്മുടെ തലസ്ഥാനമായ തിരുവനന്തപുരത്ത് എത്തുന്നതിനേക്കാൾ കുറഞ്ഞസമയം മതി കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിലെത്താൻ എന്നതാണ് വസ്തുത. 

 

നിലമ്പൂരിൽനിന്ന് ഏകദേശം 303 കിലോമീറ്റർ പിന്നിട്ട് ബെംഗളൂരുവിന്റെ നഗരഹൃദയമായ എംജി റോഡ് മെട്രോസ്റ്റേഷനിലെത്താൻ ഞങ്ങൾ എടുത്തത് ഏകദേശം 7 മണിക്കൂർ മാത്രം. (6 മണിക്കൂർ 50 മിനിറ്റ്) അതേസമയം, തിരുവനന്തപുരത്തേക്കാകട്ടെ 388 കിലോമീറ്റർ (ഏകദേശം 9 മണിക്കൂർ, 50 മിനിറ്റ്) യാത്ര വേണ്ടി വരും. നിലമ്പൂരുകാർക്ക് എപ്പോഴെങ്കിലും അത്യാവശ്യമായി രണ്ട് അടിയന്തരപ്രമേയങ്ങൾ അവതരിപ്പിക്കണമെന്നു തോന്നിയാൽ തിരുവനന്തപുരത്തെ നമ്മുടെ നിയമസഭയേക്കാൾ അടുത്താണ് ബെംഗളൂരുവിലുള്ള കർണാടകയുടെ വിധാൻസൗധ എന്നുമാത്രം ഓർക്കുക. ആമുഖം തീർന്നു. ഇനി യാത്രയുടെ പൂമുഖത്തിലേക്ക്. 

 

നാടുകാണി ചുരം പാതയ്ക്ക് താഴെ പോത്തുംകുഴിയിലെ തടയണയ്ക്കു സമീപം തീറ്റതേടുന്ന ആന. (ഫയൽ ചിത്രം)
ADVERTISEMENT

∙ നാടുകാണി എന്ന കാടുകാണി

 

തേക്കും തോക്കും കഥ പറയുന്ന നിലമ്പൂരിൽനിന്ന് ഏകദേശം 36 കിലോമീറ്ററുണ്ട് നമ്മുടെ ആദ്യ സ്റ്റോപ്പായ തമിഴ്നാട്ടിലെ നാടുകാണിയിലേക്ക്. കോഴിക്കോട് – നിലമ്പൂർ– ഗൂഡലൂർ പാതയിലൂടെ (കെഎൻജി റോഡ്) പോയാൽ കേരളത്തിലെ അവസാനത്തെ പഞ്ചായത്താണ് വഴിക്കടവ്. ഈ പഞ്ചായത്തിലുള്ള ആനമറി ചെക്പോസ്റ്റിൽനിന്ന് നാടുകാണി ചുരം കയറി വേണം തമിഴ്നാട്ടിലെ  നാടുകാണിയിലെത്താൻ. ഉച്ചയൂണിന് ഉപ്പേരി അകത്താക്കുമ്പോൾ, മലബാറുകാർ പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ ഉള്ളവർ നിർബന്ധമായും ഓർക്കേണ്ട പേരാണ് നാടുകാണി ചുരത്തിന്റേത്. കാരണം, തമിഴ്നാട്ടിലെയും കർണാടകത്തിലെയും കൃഷിയിടങ്ങളിൽനിന്ന് പച്ചക്കറിയും പഴങ്ങളും ഈ ചുരം കടന്നാണ് നമ്മുടെ നാട്ടിലേക്കെത്തുന്നത്. 

ബന്ദിപ്പൂർ കാനന പാതയോരത്തെ മാൻകൂട്ടം.

 

ADVERTISEMENT

ഒരു ആദിവാസിയുടെ സഹായത്തോടെ ബ്രിട്ടിഷുകാരാണ് നാടുകാണി ചുരം കണ്ടെത്തിയതെന്നു പറയപ്പെടുന്നു. വഴി കാണിച്ചത് നമ്മളാണെങ്കിലും ക്രെഡിറ്റ് സായിപ്പെടുക്കും എന്ന കാര്യത്തിൽ അന്നും ഇന്നും സംശയമില്ല. കോഹിനൂർ രത്നത്തിന്റെ ചരിത്രം നമ്മുടെ തലയിലും യഥാർഥ കോഹിനൂർ രത്നം സായിപ്പിന്റെ തലയിലുമാണെന്നു പറയാറുണ്ടല്ലോ. പശ്ചമഘട്ടത്തിന്റെ മനോഹരിത നുകരാൻ അവസരം നൽകുന്ന നാടുകാണി ചുരം വനത്തിനു നടുവിലൂടെയാണു കടന്നു പോകുന്നത്. അതിനാൽ ഈ ചുരത്തെ ‘കാടുകാണി’ എന്നു വിളിച്ചാലും തെറ്റില്ല. ആവണിപ്പൊൻപുലരി എന്ന സിനിമയിലെ‘നാടുകാണി ചുരം കേറി വന്ന കാറ്റേ, നാടോടിപ്പാട്ടിന്റെ ശീല് മൂള്’  എന്ന ഗാനത്തിലൂടെ മലയാളിയുടെ പാട്ടോർമകളിലും നാടുകാണി ചുരം ഇടംപിടിച്ചിരിക്കുന്നു. 

 

ബന്ദിപ്പൂർ കാനന പാതയോരത്തെ മാൻകൂട്ടം. ചിത്രം: ഫഹദ് മുനീർ ∙ മനോരമ

ചുരത്തിലെ വ്യൂ പോയിന്റുകളിൽനിന്നു നോക്കിയാൽ താഴ്‌വരയിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും ‌ഗ്രാമങ്ങൾ കാണാം. നാടുകാണി ചുരത്തിന്റെ ആനമറിയിൽനിന്നുള്ള ഏകദേശം10.5 കിലോമീറ്റർ ഭാഗം കേരളത്തിലും ബാക്കി തമിഴ്നാട്ടിലുമാണ്. തമിഴ്നാട്ടിലേക്കു കടക്കുമ്പോൾ നാടുകാണിയിൽ തമിഴ്നാടിന്റെ ടോൾ ബൂത്ത് വരുന്നു. കാർ, ജീപ്, പിക്ക്അപ് – 30 രൂപ, ബൈക്ക് – 10 രൂപ, ഓട്ടോറിക്ഷ– 15 രൂപ എന്നിങ്ങനെയാണ് നിരക്ക്. നിലമ്പൂരിൽനിന്നു നാടുകാണിയിലെത്താൻ ഞങ്ങൾക്കു വേണ്ടി വന്നത് ഒരു മണിക്കൂർ 12 മിനിറ്റ്. നാടുകാണി ചുരത്തിന്റെ തമിഴ്നാട് പരിധിയിൽ വരുന്ന റോഡ് പലയിടങ്ങളിലും പൂർണമായി തകർന്ന നിലയിലാണ്. വാഹനം സൂക്ഷിച്ചു ഡ്രൈവ് ചെയ്യുക.

 

∙ തേയിലത്തോട്ടങ്ങളുടെ ഗൂഡല്ലൂർ

 

നാടുകാണിയിൽനിന്ന് വഴി രണ്ടായി പിരിയുന്നു. ഇടത്തോട്ടു പോയാൽ ദേവാല, പന്തലൂർ, ചേരമ്പാടി വഴി വയനാട്ടിലേക്കു പ്രവേശിക്കാം. വലത്തേക്കുള്ള വഴിയാണ് തേയിലത്തോട്ടങ്ങളുടെ നാടുകൂടിയായ ഗൂഡല്ലൂരിലേക്ക്. തമിഴ്നാട്, കേരളം, കർണാടക എന്നിവയെ ബന്ധിപ്പിക്കുന്ന സുപ്രധാന സ്ഥലമാണ് ഗൂഡല്ലൂർ. മലപ്പുറത്തുള്ളവർക്ക് തേയിലത്തോട്ടങ്ങൾ കാണാൻ ഏറ്റവും അടുത്തുള്ള സ്ഥലം കൂടിയാണ് ഗൂഡല്ലൂർ എന്നു തോന്നുന്നു. 

 

ഗൂഡല്ലൂരിൽനിന്ന് വലത്തേക്കുള്ള റോഡിലൂടെ പോയാൽ ഏകദേശം 50 കിലോമീറ്ററേയുള്ളൂ തെക്കേ ഇന്ത്യയിലെതന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഊട്ടിയിലേക്ക്. നീഡിൽ റോക്ക് വ്യൂപോയിന്റ്, പൈക്കര തടാകം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെല്ലാം ഗൂഡല്ലൂരിൽനിന്നു വഴികളുണ്ട്. ഗൂഡലൂരിൽനിന്ന് ഇടത്തോട്ടുള്ള വഴിയിലൂടെ ഗുണ്ടൽപേട്ടിലേക്കായിരുന്നു പിന്നീടുള്ള ഞങ്ങളുടെ യാത്ര. നാടുകാണിയിൽനിന്ന് ഗൂഡല്ലൂരിലെത്താൻ ഞങ്ങളെടുത്ത സമയം 26 മിനിറ്റ് (11.9 കിലോമീറ്റർ)

മൈസൂർ പാലസ്. ചിത്രം: മനോരമ

 

∙ കടുവകളുടെ സാമ്രാജ്യം

 

മനം നിറയ്ക്കുന്ന മനോഹര കാഴ്ചകൾ സമ്മാനിക്കുന്നതാണ് ഗൂഡലൂർ– ഗുണ്ടൽപേട്ട് പാത. മുതുമല, ബന്ദിപ്പുർ കടുവാ സങ്കേതങ്ങളിലൂടെ കടന്നു പോകുന്നു എന്നതാണ് പ്രധാന പ്രത്യേകത. വനപരിധിയിൽ സ്കൂളുവിട്ട പോലെ മാൻകൂട്ടങ്ങൾ വഴിയിലുണ്ടാകും. ഹനുമാൻ കുരങ്ങുകളും മയിലും മറ്റു പക്ഷികളും യഥേഷ്ടം വിഹരിക്കുന്നു. ഭാഗ്യമുണ്ടെങ്കിൽ ആനകളെയും കടുവകളെയും അടുത്തു കാണാം. (ഞങ്ങൾ കണ്ടില്ല, കണ്ടിരുന്നെങ്കിൽ ആളറിയാതെ തന്നെ ആത്മാവ് റിലീസായേനെ). മുതുമല കടുവാ സങ്കേതം ഉൾപ്പെടുന്ന വനപ്രദേശം പണ്ട് നിലമ്പൂർ കോവിലകത്തിനു കീഴിലും ബന്ദിപ്പുർ വനമേഖല മൈസൂരു നാട്ടുരാജ്യത്തിനു കീഴിലുമായിരുന്നെന്നാണ് പറയുന്നത്. പിന്നീട് ബ്രിട്ടിഷുകാരുടെ അധീനതയിൽ. 

 

1973ൽ ആണ് ബന്ദിപ്പുർ ടൈഗർ റിസർവായി പ്രഖ്യാപിക്കപ്പെടുന്നത്. മുതുമല 2007ലും. ഗൂഡലൂരിൽനിന്ന് ഏകദേശം 6.4 കിലോമീറ്റർ പിന്നിട്ട് തൊറപ്പള്ളി എന്ന സ്ഥലത്തുനിന്ന് തമിഴ്നാട്ടിലെ മുതുമല കടുവാ സങ്കേതം തുടങ്ങുന്നു. അതിനു തുടർച്ചയായി കർണാടകയിലെ ബന്ദിപ്പുർ സങ്കേതവും വരുന്നു. ഏകദേശം 28 കിലോമീറ്റർ ഈ രണ്ടു കടുവാ സങ്കേതങ്ങളിലൂടെയാണ് പാത കടന്നു പോകുന്നത്. ഏകദേശം 16 കിലോ മീറ്റർ  പാത മുതുമല കടുവാ സങ്കേതത്തിലും അവിടെനിന്നങ്ങോട്ട് 12 കിലോമീറ്ററോളം ബന്ദിപ്പുർ പരിധിയിലും. 2018 കടുവാ സെൻസസ് അനുസരിച്ച് മുതുമല സങ്കേതത്തിൽ 103 കടുവകളും ബന്ദിപ്പുരിൽ 173 കടുവകളുമുണ്ട്. ആനസഫാരി ഉൾപ്പെടെ യാത്രികർക്കായി വിവിധ പാക്കേജുകൾ ഇരു സങ്കേതങ്ങളും ഒരുക്കിയിരിക്കുന്നു. വനപരിധിക്ക് പുറത്ത് സഞ്ചാരികളെ കാത്ത് ലോഡ്ജുകളുമുണ്ട്. 

മൈലാരി ദോശ

 

∙ വിഷമടിക്കല്ലേ ചേട്ടാ...

 

എലിഫന്റ് വിസ്പറേഴ്സ് എന്ന ഹ്രസ്വചിത്രത്തിലൂടെ ഓസ്കർ വേദിയിൽ തിളങ്ങിയ തെപ്പെക്കാട് ആന പരിശീലനകേന്ദ്രം മുതുമല കടുവാസങ്കേതത്തിലാണുള്ളത്. ഗൂഡല്ലൂർ– ഗുണ്ടൽപേട്ട് പാതയിൽ തൊറപ്പള്ളിയിൽനിന്ന് ഏകദേശം 11 കിലോമീറ്റർ അകലെയാണ് തെപ്പക്കാട്. മൂന്നു കുട്ടിയാനകൾ ഉൾപ്പെടെ 29 ആനകളാണ് ഇവിടെ. തെപ്പക്കാട്ടുനിന്ന് മസിനഗുഡി വഴി ഊട്ടിയിലേക്കു വഴിയുണ്ട്. വേനൽക്കാലമായതിനാൽ നിലവിൽ കടുവാ സങ്കേതങ്ങളിലൂടെ പോകുന്ന റോഡിനിരുവശത്തെയും പുല്ലുകൾ കത്തിച്ച് വനംവകുപ്പ് ഫയർ ലൈനുകൾ ഉണ്ടാക്കിയിട്ടുള്ളതിനാൽ മാൻകൂട്ടങ്ങളും മറ്റു വന്യജീവികളും കുറച്ചുകൂടി കാടിനകത്തേക്ക് കയറിയിട്ടുണ്ട്. എങ്കിലും പുലർച്ചെയും വൈകുന്നേരവും റോഡിനിരുവശത്തും ഇവരെ യഥേഷ്ടം കാണാം. 

 

കടുവാ സങ്കേതങ്ങളിലൂടെ പോകുന്ന പാതയിൽ രാത്രി 9 മുതൽ രാവിലെ 6 വരെ യാത്രാ നിരോധനമുണ്ട്. പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവ കൊണ്ടുപോകരുത്. വാഹനത്തിൽനിന്നിറങ്ങരുത്. വന്യജീവികൾ റോഡ് മുറിച്ചു കടക്കുന്ന സ്ഥലങ്ങളിലെ വേഗപരിധി മണിക്കൂറിൽ 30 കിലോമീറ്ററാണ്. വനമേഖല പിന്നിട്ടാൽ ഗ്രാമീണ കൃഷിയിടങ്ങളാണ് പാതയ്ക്കിരുവശവും. പച്ചക്കറികളും ചെണ്ടുമല്ലിക്കൃഷിയുമെല്ലാം സമൃദ്ധം. ബന്ദിപ്പുർ വനപരിധി കഴിഞ്ഞു തൊട്ടടുത്ത കൃഷിയിടത്തിൽ ക്വാളിഫ്ലവർ കൃഷിയിൽ വ്യാപൃതരായിരിക്കുകയാണ് നാട്ടുകാർ. ആവശ്യത്തിലധികം കീടനാശിനി സ്പ്രേ ചെയ്യുന്നുണ്ട്. ‘വിഷമടിക്കല്ലേ ചേട്ടാ, വയറ്റിലാക്കാനുള്ളതാണ്’ എന്നു വിളിച്ചു പറയാൻ തോന്നിയെങ്കിലും പട്ടിണി കിടന്നു ചാവുന്നതിനേക്കാൾ നല്ലതാണ് വയറ്റിൽ അൽപം പാഷാണമെങ്കിലുമെത്തി ചാവുന്നത് എന്ന ന്യായത്തിൽ അതു വേണ്ടെന്നുവച്ചു. ഗൂഡല്ലൂരിൽനിന്ന് ഗുണ്ടൽപേട്ടിലേക്ക് ഞങ്ങളെടുത്തത് 1 മണിക്കൂർ 47 മിനിറ്റ് (ഏകദേശം 49 കിലോമീറ്റർ)

മൈസൂരു– ബെംഗളൂരു അതിവേഗ പാത.

 

∙ കൊട്ടാരനാട്ടിൽ

 

മൈസൂരു– ബെംഗളൂരു അതിവേഗ പാതയിലെ ടോൾ ബൂത്ത്.

ഗുണ്ടൽപേട്ടിൽനിന്ന് നഞ്ചൻകോട് വഴിയാണ് പിന്നീടുള്ള യാത്ര. പോകുന്ന വഴിയിൽ നഞ്ചൻകോട്ടുനിന്ന് ഏകദേശം  15 കിലോമീറ്റർ അകലെയാണ് മൈസൂരു വിമാനത്താവളം. ഈ വിമാനത്തവളത്തിനു തൊട്ടുമുൻപ് കടക്കുളയിൽ ടോൾ ബൂത്തുണ്ട് (എൻഎച്ച് 766). കാർ, ജീപ്, വാൻ– 55 രൂപ (ഒരു വശത്തേക്ക്) 80 രൂപ (ഇരുവശത്തേക്ക്). ലൈറ്റ് കമേഴ്സ്യൽ വെഹിക്കിൾ – 90 രൂപ (ഒരു വശത്തേക്ക്), 130 രൂപ (ഇരുവശത്തേക്ക്) ബസ്, ട്രക്ക്– 185 രൂപ (ഒരുവശത്തേക്ക്), 275 രൂപ (ഇരുവശത്തേക്ക്) എന്നിങ്ങനെയാണ് നിരക്ക്. ഫാസ്ടാഗില്ലെങ്കിൽ ഈ തുക ഇരട്ടിയാകും. 

 

ഗുണ്ടൽപേട്ടിൽനിന്നുള്ള വഴി ബന്ദിപ്പാളയത്തു വച്ച് മൈസൂരുവിനെ വലം വയ്ക്കുന്ന റിങ് റോഡിലേക്കു പ്രവേശിക്കുന്നു. മൈസൂരുവിലേക്കു പോകേണ്ടാത്തവർക്ക് ഈ റിങ് റോഡിലൂടെ വലത്തേക്കാണ് യാത്ര ചെയ്യേണ്ടത്. ഇത്രയും വന്നിട്ടു പ്രശസ്തമായ മൈസൂരു കൊട്ടാരം കാണാതെ പോകുന്നതെങ്ങനെ എന്നു ചിന്തിക്കുന്നവർക്ക് ബന്ദിപ്പാളയയിലുള്ള റിങ് റോഡ് ജംക്‌ഷനിൽനിന്ന് നേരെ പോയാൽ കാൽ മണിക്കൂറിൽ (ഏകദേശം 6 കിലോമീറ്റർ) മൈസൂരു കൊട്ടാരത്തിലെത്താം. അതിരാവിലെയാണെത്തുന്നതെങ്കിൽ സേവ് ദ് ഡേറ്റ് കല്യാണ ഫൊട്ടോ ഷൂട്ടുകളുടെ മേളമാണ് കൊട്ടാരത്തിനു മുൻപിലെ കാഴ്ച. പ്രതിശ്രുത വധൂവരന്മാരും ഫോട്ടോഗ്രഫർമാരുമാണ് തലങ്ങും വിലങ്ങും. കൊട്ടാരത്തിന്റെ രാജകീയ പ്രൗഢി ബാക്ക്ഗ്രൗണ്ടിൽ വരുന്നവണ്ണം ചിത്രമെടുക്കാനുള്ള തിരക്കിലാണെല്ലാവരും. 

 

∙ ഗമഗമ വാസനെ...

പരിമള ബരുത്തേ...

 

മൈലാരി ദോശയും ഇഡ്ഡലിയും 

 

കൊട്ടാരങ്ങൾ നിറയെ സ്വർണവും സമൃദ്ധിയും എന്നാണു പഴയ കഥകൾ. കൊട്ടാരങ്ങൾക്കകത്തും പുറത്തും നിറയെ സ്വാദേറിയ വിഭവങ്ങളെന്നു പുതിയ കഥ. കൊട്ടാരങ്ങളുടെ നഗരമായ മൈസൂരുവിൽ നിറയെ രുചിയിടങ്ങളാണ്. കോലമെഴുതിയും കൊടിപറത്തിയും മണംവിടർത്തിയും രുചിവിരുന്നിന്റെ ദൈനംദിന പട്ടാഭിഷേകം. നിലമ്പൂരിൽനിന്നു മൈസൂരുവിലെത്തി അവിടെനിന്നു ബെംഗളൂരുവിലേക്ക് അതിവേഗ പാതയിലൂടെ പോകാൻ ആലോചിക്കുന്നോ? എങ്കിൽ രാവിലെ വയറ്റിൽ വിശപ്പിന്റെ ചെറുതീ എരിഞ്ഞുതുടങ്ങുമ്പോൾ മൈസൂരിലെത്താം. മൈസൂർ കൊട്ടാരത്തിൽനിന്ന് (അംബ വിലാസ്) 3 കിമീ മാത്രം അകലെ, നസർബാദ് മെയിൻ റോഡിലേക്കു പോകാം. മെയിൻ റോഡെന്നു പറഞ്ഞാലും ഇടുങ്ങിയ വഴിയാണ്. അവിടെ വിനായക മൈലാരി ഹോട്ടൽ രാവിലെ 6നു തുറന്നിട്ടുണ്ടാകും. തനതു മൈസൂരു മൈലാരി മസാലദോശ ശാപ്പിടാം. വെട്ടിയാൽ മുറിയാത്ത പാൽക്കാപ്പി നുണയാം. ബെംഗളൂരുവിലേക്കുള്ള അതിവേഗ യാത്രയ്ക്ക് ഇതിലും നല്ലൊരു ഇന്ധനമടിക്കാനില്ല. 

 

മൈസൂരുവിൽ പലേടത്തും മൈലാരി ദോശ കിട്ടുമായിരിക്കും. പക്ഷേ വിനായകയുടെ ബോർഡ് ശ്രദ്ധിക്കുക: ‘‘ഓൾഡ് ഒറിജിനൽ ഹോട്ടൽ’’. വ്യാജനല്ല, ഒറിജിനൽ. 1938ൽ തുടങ്ങിയത്. അന്നു മൈലാരി മസാലദോശയുടെ തുടക്കം ഇവിടെ. ഇന്നും രുചിയുടെ നേർവഴി  ഇവിടെ. നഗരത്തിൽ പല മൈലാരി ഭക്ഷണശാലകളുണ്ടെന്നു ചുരുക്കം. പക്ഷേ ഒറിജിനൽ വിനായകയിൽ മാത്രം.

 

ദോശ ഏതെല്ലാം നാടുകളിലുണ്ട്? സകല നാട്ടിലെയും ദോശകളിൽ ഏറ്റവും മൃദുവായതു മൈലാരി ദോശ എന്നു പഴമക്കാർ. പാകത്തിനു മൊരിഞ്ഞ ദോശ. പക്ഷേ കടലാസുപോലെയല്ല. വട്ടത്തിലുള്ള ദോശ നടുവിൽ മടക്കി അർധവൃത്താകൃതിയിലാക്കി,  വാഴയിലയുടെ ഒരു ചീന്ത് ചെറുതളികയിൽവച്ച് അതിനു മുകളിലാണു വിളമ്പുന്നത്. മുകളിലൊരു തുണ്ട് വെണ്ണ. ചൂടുദോശയ്ക്കു മുകളിലൊരു സഞ്ചാരത്തിനു വെണ്ണ തയാറാണ്. വിരൽകൊണ്ടൊന്നു തലോടിവിടുകയേവേണ്ടൂ. അങ്ങനെ വെണ്ണയൊന്നു പരത്തിവിടുമ്പോൾ, ദോശയുടെ ചൂടിൽ അതുമെല്ലെയുരുകി വരുന്ന നിമിഷങ്ങളിൽ താലത്തിലേക്കു കുറുകുറാ തേങ്ങാച്ചമ്മന്തി വന്നുവീഴും. തുമ്പപ്പൂപോലത്തെ ചമ്മന്തി. 

 

ഇവിടെ സമ്പാറില്ല. ചോദിച്ചാലും തരാനില്ല. വെണ്ണ കുടവിടർത്തിയ ദോശയ്ക്കുള്ളിൽ ഒരു സ്പൂൺ മസാലയുണ്ട്. അത്രേയുള്ളൂ. മല്ലിയില ചേർത്തു സ്വയമ്പനാക്കിയ സവാള, കാരറ്റ് മസാല. ഉരുളക്കിഴങ്ങോ ബീറ്റ്റൂട്ടോ ഇല്ല. പൊടിയായരിഞ്ഞു വഴറ്റി വെണ്ണപോലാക്കിയ സവാള, കടിക്കാൻ ചില കാരറ്റുതുണ്ടുകൾ. ഒരു കൈവെള്ളയിൽ നിരത്താവുന്നത്രയേ ഉള്ളൂ വിനായകയിലെ മൈലാരി മസാലദോശ. അതുകൊണ്ട്, ഒന്നല്ല, രണ്ടല്ല, മൂന്നല്ല, നാലു ദോശവരെ ശാപ്പിടാനുള്ള സ്കോപ്പുണ്ട്. 3 ദോശയും ലോകത്തേറ്റവും മൃദുവായ രണ്ടിഡ്ഡലിയും കഴിച്ച് എന്നിട്ടും തീരാത്ത കൊതി അടുത്ത വരവിനെക്കരുതി ശേഷിപ്പിച്ച് വിരൽ നക്കിവടിച്ച് ഇറങ്ങിപ്പോരാവുന്നതേയുള്ളൂ. 

 

വിനായകയിലെ ഇഡ്ഡലിയെക്കുറിച്ചു പറയാതെവയ്യ. സുഗന്ധമുള്ള ഇഡ്ഡലിയെന്നാണു മൈസൂരു നിവാസികൾ പറയുന്നത്. ‘‘ഗമഗമ വാസനെ, പരിമള ബരുത്തേ...’’ (സുഗന്ധം... സുഗന്ധം വരുന്നൂ...) വിറകടുപ്പിൽ ഉണ്ടാക്കുന്നതാണു സുഗന്ധത്തിനു കാരണമെന്നു വിശദീകരണവുമുണ്ട്. വിനായകയിൽ ആകെ 5 മേശയേയുള്ളൂ. വിശാലമായിരുന്നാൽ ഒരു മേശയിൽ 2 പേർക്കേ ഇടമുള്ളൂ. ദോശ കഴിച്ച്, കാപ്പി നുരയുന്ന സ്റ്റീൽ ഗ്ലാസ്സുമായി പുറത്തിറങ്ങിനിന്നു കുടിക്കണം. രാവിലെ മുതൽ വൈകുന്നേരംവരെ ആകെ ഐറ്റംസ് ഇത്രമാത്രം: ദോശ, മസാലദോശ, ഇഡ്ഡലി. ഉച്ചയ്ക്കുശേഷം കാശിഹൽവയെന്ന മധുരവിഭവവും കിട്ടും. 

 

∙ അതിവേഗ പാതയിലേക്ക്

 

മൈസൂരു നഗരത്തിലേക്കു കയറാതെ ബന്ദിപ്പാളയയിൽ നിന്ന് റിങ് റോഡിലൂടെ ഏകദേശം 16 കിലോമീറ്റർ വലത്തേക്കു സഞ്ചരിച്ചാൽ മണിപ്പാൽ ഹോസ്പിറ്റൽ ജംക്‌ഷനിലേക്കെത്തുന്നു. ഇവിടെനിന്ന് വലത്തേക്കു തിരിഞ്ഞാൽ മൈസൂരു– ബെംഗളൂരു (എൻഎച്ച് 275) അതിവേഗ പാതിയിലേക്കു പ്രവേശിക്കാം. ഗുണ്ടൽപേട്ടിൽനിന്ന് മണിപ്പാൽ ഹോസ്പിറ്റൽ റിങ് റോഡ് ജം‌ക്‌ഷൻ വരെയെത്താൻ ഞങ്ങൾ എടുത്തത് 1 മണിക്കൂർ 20 മിനിറ്റ് (ഏകദേശം 70 കിലോ മീറ്റർ)

 

∙ ‘പറപ്പിച്ച് വിട് പാപ്പാ’

 

ഡ്രൈവിങ് ആസ്വദിക്കുന്നവർ ഒരിക്കലെങ്കിലും പോകേണ്ട പാതയാണ് മൈസൂരു– ബെംഗളൂരു അതിവേഗ (എൻഎച്ച് 275) പാത. ജംക്ഷനുകളില്ല, യു ടേണില്ല. ‘പറപ്പിച്ച് വിട് പാപ്പാ’ എന്നു പറയാൻ തോന്നുന്ന പാത. ഓടിക്കുന്ന ആളും വണ്ടിയും കണ്ടീഷനാണെങ്കിൽ 118 കിലോമീറ്റർ ഒരു ദൂരമായേ തോന്നില്ല. ആക്സിലേറ്ററിൽ വേണമെങ്കിൽ ഒരു കട്ട കയറ്റിവച്ചിട്ടും ഓടിക്കാമെന്നു തോന്നും. എങ്കിലും അവനവനെക്കൊണ്ടാവുന്ന സ്പീഡെടുത്താൽ ആയുസ്സിനു ദോഷം വരില്ല. മൈസൂരു റിങ് റോഡിൽ മണിപ്പാൽ ഹോസ്പിറ്റൽ ജംക്‌ഷനിൽനിന്നു തുടങ്ങി രാജരാജേശ്വരി മെഡിക്കൽ കോളജിനു സമീപം ബെംഗളൂരു നൈസ് റോഡ് ജംക്‌ഷൻ വരെയാണ് അതിവേഗ പാത. ആറു വരി പ്രധാന പാതയും ഇരുവശത്തും രണ്ടു വീതം സർവീസ് റോഡുകളുമായി ആകെ 10 വരിയാണ് ഈ അതിവേഗ പാത. 

 

പ്രധാന റോഡിനെയും സർവീസ് റോഡുകളെയും വേർതിരിക്കാൻ കമ്പിവല വേലി സ്ഥാപിച്ചിരിക്കുന്നു. ഇത്ര കിലോമീറ്ററിൽ വച്ച് സർവീസ് റോഡ് പ്രധാനപാതയിലേക്കു പ്രവേശിക്കുന്നുവെന്ന കാര്യം മുൻകൂട്ടി അറിയിക്കാൻ ബോർഡുകൾ വഴി നീളെയുണ്ട്. മൈസൂരുവിൽനിന്ന് പോകുമ്പോൾ ശ്രീരംഗപട്ടണ ഷെട്ടിഹള്ളിയിലാണ് 11 ഗേറ്റുകളുള്ള ടോൾ ബൂത്ത്. മൈസൂരു മുതൽ നിദഘട്ട വരെയുള്ള 61 കിലോമീറ്ററിൽ ടോൾ പിരിവ് തുടങ്ങാത്തതിനാൽ ഈ ടോൾ ഗേറ്റ് പ്രവർത്തിക്കുന്നില്ല. നിദഘട്ട മുതൽ ബെംഗളൂരു കുമ്പൽഗോഡ് വരെയുള്ള 56 കിലോമീറ്ററിലാണ് ഇപ്പോൾ ടോൾ പിരിവുള്ളത്. ഇതിനായി രണ്ടു ടോൾ ഗേറ്റുകൾ ക്രമീകരിച്ചിരിക്കുന്നു. 

 

മൈസൂരു ഭാഗത്തുനിന്നു വരുന്നവർക്ക് ശേഷഗിരിഹള്ളിയിലും ബെംഗളുരു ഭാഗത്തുനിന്ന് വരുന്നവർക്ക് ബിഡദി കണമിണിക്കെയിലുമാണ് ടോൾ ബൂത്ത്. ശ്രീരംഗപട്ടണ മുതൽ മുദൂർ വരെയുള്ള വിവിധ ഭാഗങ്ങളിൽ ഇപ്പോഴും പാതനിർമാണം പുരോഗമിക്കുകയാണ്.  ചിലയിടങ്ങളിൽ പ്രധാന പാതയുടെ നിർമാണമടക്കം പൂർത്തിയാക്കാനുണ്ട്. അതിവേഗ പാതയ്ക്കിരുവശവും റിഫ്രഷ്മെന്റ്, ശുചിമുറി സൗകര്യങ്ങൾ എന്നിവ ഇനി വേണം വരാൻ. ബെംഗളൂരുവിലേക്കു പോകുമ്പോൾ അതിവേഗപാതയിൽ ഏകദേശം 90 കിലോമീറ്ററോളം പിന്നിട്ടു കഴിഞ്ഞതിനു ശേഷമാണ് സർവീസ് റോഡുകൾക്ക് സമീപം ഒരു പെട്രോൾ പമ്പ് കാണാനായത്. ഇതിനനുസരിച്ചുള്ള മുൻകരുതലെടുത്ത ശേഷം വേണം അതിവേഗപാതയിലേക്കു പ്രവേശിക്കാൻ. 

 

അതിരാവിലെയാണ് യാത്ര ചെയ്യുന്നതെങ്കിൽ മെറ്റലും മണലും കയറ്റിയ ട്രക്കുകളെ ശ്രദ്ധിക്കണം. ടാർപ്പായ ഉപയോഗിച്ച് പൊതിഞ്ഞു കെട്ടുന്ന പതിവൊന്നും ഇവിടെയില്ല. ട്രക്കുകളുടെ വാൽ പിടിച്ചുപോയാൽ കരിങ്കൽച്ചീളുകൾ തെറിച്ച് നമ്മുടെ വാഹനത്തിന്റെ ചില്ലു പൊട്ടാനും മറ്റ് അപകടങ്ങൾക്കും സാധ്യതയുണ്ട്. അതിവേഗ പാതയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഞങ്ങൾ പൂർത്തിയാക്കാനെടുത്തത് ഏകദേശം 1 മണിക്കൂർ 17 മിനിറ്റ്. 

 

∙ അതിവേഗ പാതയിലെ ടോൾ നിരക്ക്

 

മൈസൂരുവിൽനിന്നു പോകുന്നവർക്ക് ശേഷഗിരിഹള്ളിയിലാണ് ടോൾ കൊടുക്കേണ്ടത്. കാർ, ജീപ്പ്, വാൻ –135 രൂപ (ഒരു വശത്തേക്ക്), 205 രൂപ (ഇരുവശത്തേക്ക്). ലൈറ്റ് കമേഴസ്യൽ വെഹിക്കിൾ, ഗുഡ്സ് വെഹിക്കിൾ, മിനി ബസ്–  220 (ഒരുവശത്തേക്ക്), 330 (ഇരുവശത്തേക്ക്). ബസ്, ലോറി – 460 (ഒരുവശത്തേക്ക്), 690 (ഇരുവശത്തേക്ക്). ഇതിപ്പോൾ അതിവേഗ പാതയുടെ ഒരു സ്ട്രെച്ചിനു  (ബെംഗളൂരു– നിദഘട്ട) മാത്രമുള്ള ടോളാണ്. അടുത്ത സ്ട്രെച്ചിന്റെ  (നിദഘട്ട– മൈസൂരു)ടോൾ പിരിവുകൂടി തുടങ്ങിയാൽ മിക്കവാറും കീശകീറും. 

 

∙ നമ്മ ബെംഗളൂരു

 

അതിവേഗ പാതയവസാനിക്കുന്ന നൈസ് റോഡ് ജംക്‌ഷനിൽനിന്ന് ഏകദേശം 18 കിലോമീറ്റർ യാത്ര ചെയ്താൽ ബെംഗളൂരുവിന്റെ നഗരഹൃദയമായ എംജി റോഡ് മെട്രോ സ്റ്റേഷൻ പരിസരത്തെത്താം. നിലമ്പൂരിൽനിന്ന് ഇവിടം വരെയെത്താൻ ഞങ്ങളെടുത്തത് ഏകദേശം 6 മണിക്കൂർ 50 മിനിറ്റ്.

 

English Summary: Car Trip From Nilambur to Bangalore Via Mysore: Travelogue